സ്നേഹമർമ്മരം…  ഭാഗം….13

പന്ത്രണ്ടാമത്തെ ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 12

ഭാഗം….13

സിറ്റിയിൽ നിന്ന് ഹോസ്പിറ്റലിലേക്കുള്ള ഇടറോഡിലേക്ക് കയറിയതും റോഡിന് കുറുകെ ബൈക്കിൽ ചാരി കൈ പിണച്ചുകെട്ടി നിൽക്കുന്ന പങ്കുവിനെ കണ്ട് ധ്രുവ് മുഖം ചുളിച്ചു……

അവൻ കാറ് സൈഡിലേക്ക് ഒതുക്കി ……

കാറിൽ നിന്നിറങ്ങി…….

ബോണറ്റിൽ ചാരി നിന്ന് പങ്കു നിൽക്കുന്ന പോലെ കൈ പിണച്ചുകെട്ടി പുഞ്ചിരിയോടെ നിന്നു…..

പങ്കുവും ബൈക്ക് വഴിയരികിലായി ഒതുക്കി വച്ചു….

ധ്രുവിന്റെ അടുത്തേക്ക് നടന്നു വന്നു….

പങ്കുവിന്റെ മുഖത്തെ ഗൗരവം കണ്ട് ധ്രുവ് ചോദ്യഭാവത്തിൽ അവനെ നോക്കി…..

പങ്കുവും അതേ ഭാവത്തിൽ തിരികെ നോക്കിയത് കണ്ട് ധ്രുവ് ബോണറ്റിലേക്ക് കൈ കുത്തി കുറച്ചു കൂടി പുറകിലേക്ക് ചാരി നിന്നു…..

“പറയൂ ശ്രീരാഗ്………

നിനക്കെന്താണ് അറിയേണ്ടത്……..”

ധ്രുവ് വളരെ ശാന്തനായാണ് ചോദിച്ചത്…..

“അത് നിനക്കറിയില്ലേ…….

മധുവങ്കിളും നീയും തമ്മിലുള്ള ബന്ധമെന്താണെന്ന് എനിക്കറിയണം……

അത് പറഞ്ഞിട്ടേ നീയിവിടുന്നു പോകൂ….😡”

“ആഹാ……….നീയെന്നോ……

ഞാൻ നിന്നേക്കാളും വയസ്സിന് മുതിർന്ന ആളല്ലേ ശ്രീരാഗ്……..

അറ്റ്ലീസ്റ്റ് പേരെങ്കിലും വിളിയ്ക്കാം……

ഒരു മര്യാദയെങ്കിലും വേണ്ടെ………..”

“നീയെന്നെ മര്യാദ പഠിപ്പിക്കണ്ട…….

ഞാൻ ചോദിച്ചത് മറുപടി താ…..😡”

പങ്കു ദേഷ്യത്തിൽ മുരണ്ടു……

“ശരി………പറയാം………

ഞാൻ മധുസാറിന്റെ മകളെ വിവാഹം കഴിക്കാൻ പോകുന്ന ആളാണ്……

അപ്പോൾ അദ്ദേഹത്തിന്റെ മരുമകനായി വരും…..

അത്രയും പോരെ ശ്രീരാഗ്……..”

പങ്കുവിന്റെ മുഖം വലിഞ്ഞു മുറുകി…..

“നീയെന്നെ കളിയാക്കിയതാണോ😡…..”

“അങ്ങനെ തോന്നിയെങ്കിൽ എന്റെ കുറ്റമല്ല ശ്രീരാഗ്……

നീ കേട്ടതിന്റെ കുഴപ്പമാണ്……..”

പെട്ടെന്ന് പങ്കു അവന്റെ ഷർട്ടിന്റെ കോളറിലേക്ക് കയറിപ്പിടിച്ചു………….

“നിന്നെക്കൊണ്ട് പറയിപ്പിക്കാൻ എനിക്കറിയാം…..😡😡”

അത്രയുമായപ്പോൾ ശാന്തമായിരുന്ന ധ്രുവിന്റെ മുഖം കടുത്തു………..

എങ്കിലും അവൻ സംമയനം പാലിച്ച് പങ്കുവിന്റെ കൈകൾ ബലമായി അടർത്തി മാറ്റി…..

“വെറുതെ  എന്നെ ചൊറിയാൻ വരല്ലേ ശ്രീരാഗ്……..

ദേഷ്യം വന്നാൽ എനിക്ക് കണ്ണ് കാണില്ല……..”

ഉയർന്ന് വന്ന ദേഷ്യം കടിച്ചമർത്തി ധ്രുവ് പങ്കുവിനെ മുന്നിൽ നിന്ന് മാറ്റി നിർത്തി….

“ശ്രീരാഗും ജാനിയും കൂട്ടുകാരണെന്ന് എനിക്കറിയാം…..

ആഴത്തിലുള്ള സൗഹൃദം……. അതുകൊണ്ടാണ് ജാനിയുടെ കാര്യത്തിൽ നിനക്കിത്ര ദേഷ്യമെന്നും…..

അത് ഞാൻ റെസ്പെക്റ്റ് ചെയ്യുന്നു……….”

ആ വാക്കുകൾ പങ്കുവിന്റെ ഹൃദയത്തിലെവിടെയോ ഒരു വിങ്ങലുണ്ടാക്കി കടന്നു പോയി…..

“ഒരു ദിവസമാണെങ്കിലും ജാനി എന്റെ മോളെ നന്നായി നോക്കിയത് കണ്ടപ്പോൾ ഒരാഗ്രഹം….

അവൾക്ക് കുഞ്ഞാറ്റയുടെ നല്ലൊരു അമ്മയാകാൻ കഴിയുമെന്ന്…………

മധുവങ്കിളിനോട് സംസാരിച്ചപ്പോൾ ആദ്യമൊക്കെ എതിർത്തെങ്കിലും കുഞ്ഞിന്റെ കാര്യം പറഞ്ഞ് ഞാൻ കൺവിൻസ് ചെയ്തു……..

അത്രേയുള്ളൂ ശ്രീരാഗ്………”

പങ്കു കുറച്ചൊന്നടങ്ങി…..പക്ഷെ…..

എന്തോ അവന്  ധ്രുവിനെ വിശ്വസിക്കാൻ തോന്നിയില്ല……

“അപ്പോൾ മധുവങ്കിള് നിന്നെ പേടിക്കുന്നത്……”

“അതൊക്കെ നിങ്ങളുടെ തോന്നലാ…..

എനിക്ക് വാക്ക് തന്നിട്ട് ജാനകിയോട് പറയാനുള്ള ബുദ്ധിമുട്ട്…”

പങ്കുവിന്റെ മുഖത്ത് പിന്നെയും സംശയമായിരുന്നു….

“ഞാനിത് വിശ്വസിക്കുന്നില്ല…….

നിങ്ങൾക്കിടയിൽ എന്തോ ഉണ്ടെന്ന് എനിക്കറിയാം…….”

“വിശ്വസിക്കണമെന്ന് എനിക്ക് നിർബന്ധമൊന്നുമില്ല……..

എനിക്ക് ഡ്യൂട്ടിയുണ്ട്….പെട്ടെന്ന് പോണം….

ശ്രീരാഗിന് ഇനിയെന്തെങ്കിലും സംശയമുണ്ടെങ്കിൽ മധുസാറിനോട് ചോദിക്കുന്നതായിരിക്കും നല്ലത്……..”

അവനെ രൂക്ഷമായി നോക്കിക്കൊണ്ട്

പോകാൻ തിരിഞ്ഞ ധ്രുവ് എന്തോ ഓർത്ത പോലെ നിന്നു…..

“എന്റെ അച്ഛനും അമ്മയും നാട്ടിലാണ്…..

അമ്മ  സുഭദ്ര……അച്ഛൻ സുദർശൻ…….

ഒരു അനിയനുണ്ട്…..ധ്യാൻ ദർശ്…… പഠിക്കുന്നു….

കുഞ്ഞാറ്റയുടെ കാര്യത്തിൽ ഞാനും അച്ഛനും തമ്മിൽ ഒരു സൗന്ദര്യപ്പിണക്കമുണ്ട്…….

അതുകൊണ്ട് അച്ഛൻ വരില്ല………

അടുത്തയാഴ്ച അമ്മ വരും ജാനകിയെ കാണാൻ……”

പങ്കു വായും തുറന്ന് അവനെ നോക്കി നിന്നു…

ഇതെല്ലാം എന്നോടെന്തിനാ പറയുന്നത് എന്ന ഭാവത്തിൽ……

“ഇതൊക്കെ നിന്നോട് പറയുന്നത് എന്താന്നല്ലേ ആലോചിച്ചത്…..

ജാനിയോട് പറയാൻ…..നീ അവളുടെ പ്രിയപ്പെട്ട കൂട്ടുകാരനല്ലേ…….

കെട്ടാൻ പോകുന്ന ചെക്കനെ കുറിച്ച്  അറിയാൻ അവൾക്കും ആഗ്രഹമുണ്ടാകും…”

പങ്കു പരിഹാസത്തോടെ അവനെ നോക്കി….

“അവൾക്ക് ഇതറിയാൻ താൽപര്യമില്ല……

അവളുടെ മനസ്സിൽ നിങ്ങളോട് വെറുപ്പാണ്……”

“സാരമില്ല……

കല്യാണം കഴിയുമ്പോൾ മാറിക്കോളും…..

ശ്രീരാഗ് അതോർത്ത് ടെൻഷനാവണ്ട……”

ഒരു പുച്ഛച്ചിരിയോടെ ധ്രുവ് കാറിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി….

“വിശദമായി നമുക്ക്‌ പിന്നെ സംസാരിക്കാം……

തീരെ സമയമില്ല……..വരട്ടെ…….”

അകന്നു പോകുന്ന കാറിനെ നോക്കി പങ്കു നിശ്ചലമായി നിന്നു.

ധ്രുവ് എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അവന് ഉറപ്പായിരുന്നു…….

ജാനി ആരോടും മിണ്ടാതെ മുറിയിൽ തന്നെയായിരുന്നു………

“മോളെ………”

മധുവിന്റെ വിറയാർന്ന ശബ്ദം കേട്ട് കട്ടിലിൽ കമിഴ്ന്നു കിടന്ന ജാനി തലയുയർത്തി നോക്കി…..

മധുവിനെ കണ്ടപ്പോൾ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…..

“എന്താ അച്ഛേ…….

ആള് മാറ്റിയോ……ഇന്ന് വേറെ ആരെയെങ്കിലും കെട്ടാൻ പറയാൻ വന്നതാണോ……”

അവളുടെ പരിഹാസം മധുവിന് മനസ്സിലായി…

അയാൾ കട്ടിലിൽ അവളുടെ അടുത്തായിരുന്നു……

“ധ്രുവ് നല്ലൊരാളാണ്…..അതാ അച്ഛൻ…..”

“നിർത്ത്…….മതിയാക്ക് അച്ഛയുടെ നാടകം….

അയാളല്ലേ അച്ഛയോട് മകളുടെ ഒരു ദിവസത്തെ കൂലി വാങ്ങാൻ വരാൻ പറഞ്ഞത്….

ഇത്ര പെട്ടെന്ന് അയാളെങ്ങനെയാ അച്ഛയ്ക്ക് നല്ലയാളായത്…..”

അടക്കിപ്പിടിച്ച ദേഷ്യമൊക്കെ അവളിൽ നിന്നൊഴുകി….

മധു വാക്കുകൾ കിട്ടാതെ നിസ്സഹായനായി…….

“മോളെ……..അത്………

അയാള്……..ഒരു ഡോക്ടർ ആണ്…..

നല്ല കുടുംബവും…… അച്ഛൻ അന്വേഷിച്ചു……

പിന്നെ……..ഏതോ ഒരു കുഞ്ഞിനെ എടുത്ത് വളർത്താനുള്ള…..”

“ഓഹോ…..

രണ്ട് ദിവസം കൊണ്ട് അയാൾ അച്ഛയെ ഇത്രയും മാറ്റിയെടുത്തോ….”

ജാനിയ്ക്ക് അച്ഛയോട് അമർഷം തോന്നി….

“അച്ഛ വാക്ക് കൊടുത്തു പോയി……

എന്റെ മോള് സമ്മതിക്കണം…….”

അയാൾ ദയനീയമായി തല കുനിച്ചിരുന്നു…..

അത് കാൺകെ അവൾക്ക് വേദന തോന്നി….

ആരുടെ മുന്നിലും തലകുനിക്കാത്ത ആളാണ്….

“അച്ഛ എന്റെ മുന്നിൽ  ചെറുതാവണ്ട…..

അതെനിക്ക് വേദനിക്കും……

ഇത്രയും കാലം അനുസരിച്ചിട്ടല്ലേയുള്ളൂ…..

ഇതും ഞാൻ അനുസരിച്ചോളാം……

അച്ഛ കല്യാണത്തിന്റെ ഒരുക്കങ്ങള് തുടങ്ങിക്കോളൂ…..”

നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ച് അവൾ അച്ഛ യെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു….

മധു വേദനയോടെ അവളുടെ തലയിൽ തഴുകി…

അയാളുടെ കണ്ണുകളും  നിറഞ്ഞൊഴുകി…..

“അച്ഛ നിസ്സഹായനാണ്……”

കണ്ണുകൾ തുടച്ച് വേദനയോടെ മുറിയിൽ നിന്ന് അയാളിറങ്ങിപ്പോയി……

ധ്രുവ് അസ്വസ്ഥമായിരുന്നു…..

കുഞ്ഞാറ്റയില്ലാതെ പറ്റുന്നില്ല…..

അവൻ കിച്ചുവിന്റെ ഫോണിലേക്ക് വിളിച്ചു…..

“കിച്ചൂ…….മോളെവിടെയാ…….”

“അവള് ഉറങ്ങുവാണ്…..

ദേ ഇപ്പോക്കൊണ്ട് കിടത്തിയതേയുള്ളൂ……”

“മോള് കരഞ്ഞോ കിച്ചൂ……”

ഒരച്ഛന്റെ ആധിയോടെ അവൻ ചോദിക്കുന്നത് കേട്ടപ്പോൾ കിച്ചുവിന് സന്തോഷമാണ് തോന്നിയത്…..

“ഇല്ല ചന്തുയേട്ടാ…….

ഇന്ന് ഫുൾ കളിയായിരുന്നു…….. ഫുഡ്‌ കൊടുത്തപ്പോൾ മടിയില്ലാതെ കഴിച്ചു…..

ചേട്ടൻ ടെൻഷനാവണ്ട…..”

“അവളില്ലാതെ ഒരു വീർപ്പുമുട്ടൽ……

എന്നാൽ ശരി……തിരക്കാണ്……..

മോളുടെ കാര്യമോർത്തപ്പോൾ വിളിച്ചതാ….”

“ഓകെ….. ശരി ”

അപ്പുറത്ത് ഫോൺ കട്ടായതും കിച്ചു പുഞ്ചിരിയോടെ അടുത്ത് കിടന്നുറങ്ങുന്ന കുഞ്ഞാറ്റയുടെ തലയിൽ തഴുകി……

“നീ ഭാഗ്യവതിയാണ് മോളെ…….

സ്വന്തമല്ലെങ്കിലും  ചന്തുവേട്ടനെ അച്ഛനായി കിട്ടിയില്ലേ……..”

കുഞ്ഞാറ്റ ഉറക്കത്തിൽ ചിരിക്കുന്നത് കണ്ട് കിച്ചുവിന്റെ മുഖത്തും വാത്സല്യം നിറഞ്ഞു……

പങ്കു ദേഷ്യത്തോടെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു……

ധ്രുവിന്റെ വാക്കുകൾ ഓരോന്നായി ഓർക്കുന്തോറും അവന് ദേഷ്യം തോന്നി…..

‘ജാനിയെ വിട്ടുകൊടുക്കാൻ തോന്നുന്നില്ല…..

പക്ഷേ…….. മധുവങ്കിള് എല്ലാം ഉറപ്പിച്ച മട്ടാണ്….

ജാനിയും സമ്മതമറിയിച്ചെന്ന് ഇപ്പോൾ വിളിച്ച് പറഞ്ഞതേയുള്ളൂ……….

ഒരിക്കലും എന്റെ പ്രണയം സഫലമാകില്ലല്ലോ….

ജാനിയെങ്ങാനും അറിഞ്ഞാൽ അവളെന്നെ വെറുക്കില്ലേ….

കല്യാണം വരെയെങ്കിലും അവളോടൊപ്പം നിൽക്കണം….

ധ്രുവ് അകറ്റുമോ ഞങ്ങളുടെ സൗഹൃദത്തെ….

എങ്കിൽ…… എങ്കിലെന്ത് ചെയ്യും…….’

അവന്റെ  ചിന്തകൾ കാടുകയറി…….അമർഷത്തോടെ അവൻ എഴുന്നേറ്റ് പുറത്തേക്കിറങ്ങി…..

ഹാളിലിരുന്ന് ടിവി കാണുകയാണ് എല്ലാവരും….

ലെച്ചു അമ്മയുടെ അടുത്തിരുന്ന് വർത്തമാനം പറഞ്ഞ് ചിരിക്കുന്നുണ്ട്…….

രവിയും അവളുടെ വർത്തമാനം ശ്രദ്ധിച്ചിരിക്കയാണ്……..

നിമ്മി ടിവിയിൽ തന്നെ കണ്ണ് നട്ട് ഇരിപ്പുണ്ട്….

“പങ്കൂ……..നിന്നെ വിളിക്കാൻ തുടങ്ങുവാരുന്നു…

ഇവിടെ വന്നേ…….”

രവി വിളിക്കുന്നത് കേട്ടാണ് ലെച്ചു പങ്കുവിനെ കണ്ടത്…….

അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു……

പങ്കു അവളെ രൂക്ഷമായി നോക്കുന്നത് കണ്ട് അവൾ തലകുനിച്ചു…

പങ്കു രവിയുടെ അടുത്തായി സോഫയിൽ വന്നിരുന്നു……

“കല്യാണം കഴിഞ്ഞിട്ട് മോളുടെ വീട്ടിലേക്ക് ഒന്നു പോയില്ലല്ലോ…….

നീയും ലെച്ചുവും കൂടി നാളെ അവിടം വരെയൊന്ന് പോയി വാ…….”

രവി പറഞ്ഞത് ഇഷ്ടപ്പെടാതെ പങ്കു മുഖം ചുളിച്ചു…..

“എനിക്ക് പറ്റില്ല……..എന്റെ ജാനിയുടെ അടുത്ത് പോണം നാളെ…..

അവള് വല്ലാതെ വിഷമിച്ചിരിക്കുന്ന സമയത്ത് വിരുന്നിന് നടക്കാൻ പറ്റില്ല…….”

ലെച്ചു നിറഞ്ഞ കണ്ണുകൾ ആരും കാണാതെ പെട്ടെന്ന് തുടച്ചുമാറ്റി….

“എന്നാൽ പിന്നെ ലെച്ചു പോയി രണ്ട് ദിവസം വീട്ടിൽ നിൽക്കട്ടെ…….”

രേണു പറഞ്ഞത് കേട്ട് പങ്കു ലെച്ചുവിനെ അമർഷത്തോടെ നോക്കിക്കൊണ്ട് എഴുന്നേറ്റു…..

“എന്തെങ്കിലും ചെയ്യ്……..

ഇവളുടെ കാര്യം എനിക്കറിയണ്ട……

വീട്ടിൽ പോയിട്ട് തിരികെ വരാതിരുന്നാൽ അത്രയും ഉപകാരം……”

പങ്കു വെറുപ്പോടെ പറഞ്ഞത് കേട്ട് രവിയ്ക്ക് ദേഷ്യം തോന്നി…..

“പങ്കൂ……നിനക്ക് കുറച്ചു കൂടുന്നുണ്ട്….

ലെച്ചു ഈ വീട്ടിലെ മരുമകളാണ്……അവളുടെ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല…..

മുറിയിൽ നിന്ന് നീയവളെ പുറത്താക്കിയപ്പോൾ ഞാൻ ക്ഷമിച്ചത് പരസ്പരം മനസ്സിലാകാൻ നീ കുറച്ചു സമയം എടുത്തോട്ടെ എന്ന് കരുതിയാണ്…….”

“ഓഹോ…….അപ്പോൾ എല്ലാം വന്ന് വിളമ്പുന്നുണ്ടല്ലേ……”

ലെച്ചു ഞെട്ടലോടെ പങ്കുവിനെ നോക്കി…..

ഒന്നും പറഞ്ഞില്ലെന്ന് പറയണമെന്ന് തോന്നിയെങ്കിലും  പേടിച്ചവൾ മിണ്ടാതിരുന്നു…….

രവി എന്തോ പറയാൻ തുടങ്ങിയതിന് മുൻപ് തന്നെ അവൻ മുറിയിലേക്ക് കയറി വാതിലടച്ചു……

“മോള് പേടിക്കണ്ട……..

ജാനിയെ പിരിയുന്ന സങ്കടമാ അവന്…..

കുഞ്ഞിലെ മുതലുള്ള  കൂട്ടല്ലേ……..

മോള് പോയി ഒരു ചായയെടുത്ത് അവന് കൊണ്ട് പോയി കൊടുക്ക്……”

രേണു ലെച്ചുവിന്റെ തലയിൽ തഴുകിക്കൊണ്ട് പറഞ്ഞു……..

ലെച്ചു പകപ്പോടെ അമ്മയെ നോക്കി……

പങ്കുവിന്റെ അടുത്തേക്ക് പോകാൻ അവൾക്ക് ഭയം തോന്നി….

രേണു നിർബന്ധിച്ച് അവളെ പറഞ്ഞു വിട്ടു….

ഒരുമിച്ചിരിക്കുമ്പോൾ അവർക്കിടയിലെ അകലം കുറയുമെന്ന് വിചാരിച്ച് രവിയും രേണുവും ആശ്വസിച്ചു…….

ലെച്ചു വിറയ്ക്കുന്ന കൈകളോടെ ചായയും കൊണ്ട് മുറിയിലേക്ക് കയറി……

“ആഹാ……ഇതാര് ലെച്ചുകുട്ടിയോ……

കയറി വാ……”

സ്നേഹത്തോടെ പങ്കു വിളിക്കുന്നത് കണ്ട് അവൾ ഞെട്ടി നിന്നുപോയി……..

അവന്റെ ഭാവമാറ്റം അദ്ഭുതത്തോടെ നോക്കി നിന്നു…..

അവളുടെ മനസ്സിൽ പ്രതീക്ഷയുടെ ഇത്തിരി വെട്ടം വീണ് തണുപ്പ് നിറഞ്ഞു…….

അവൾ കുറച്ചു മടിയോടെ അടുത്തേക്ക് ചെന്നു…..

ഭയത്തോടെ ചായ അവന്റെ നേർക്ക് നീട്ടി…..

ചായ കൈയ്യിലേക്ക് വാങ്ങിയതും അവന്റെ മുഖം വലിഞ്ഞ് മുറുകി……..

ചൂട് ചായ അവളുടെ മുഖത്തേക്ക് ഒഴിച്ചു…

മുഖത്ത് ചൂട് ചായ വീണതും ലെച്ചു പൊള്ളിപ്പിടഞ്ഞു പോയി…….

അലറി വിളിക്കാൻ തുടങ്ങിയ അവളുടെ വായ അവൻ പൊത്തിപ്പിടിച്ചു…….

“മിണ്ടരുത്….. കൊല്ലും ഞാൻ……..”

അവന്റെ തീ പാറുന്ന കണ്ണുകൾ കണ്ടതും അവൾ പേടിച്ച് നിശബ്ദയായി……….

“എന്റെ ജാനി എനിക്ക് നഷ്ടപ്പെടാൻ കാരണം നീയാണ്……….

എന്റെ വേദന മനസ്സിലാക്കാതെ നീയും എന്റെ വീട്ടുകാരും കളിച്ച നാടകത്തിൽ തകർന്നത് എന്റെ ജീവിതമാണ്……

നിന്നെ നരകിപ്പിക്കും ഞാൻ……..”

അവന്റെ തീഷ്ണമായ വാക്കുകൾക്ക് മുന്നിൽ മുഖത്തെ നീറ്റൽ അവൾ മറന്നുപോയി…….

ചൂടേറ്റ് അവളുടെ മുഖം നന്നായി ചുവന്നിരുന്നു…………

“നിനക്ക് വീട്ടിൽ പോകണ്ടെന്ന് അവരോട് പറഞ്ഞോണം…..കേട്ടല്ലോ….

ഒരു ചെറിയ സന്തോഷം പോലും നിനക്ക് കിട്ടുന്നത് എനിക്കിഷ്ടമല്ല……”

അവന്റെ ബലിഷ്ഠമായ കൈകൾ വായിൽ അമർന്നിരുന്നെങ്കിലും ശരിയെന്ന് അവള് പേടിയോടെ തലയാട്ടി…..

അവൻ കൈയ്യെടുത്ത് തിരിഞ്ഞതും അവൾ പേടിയോടെ പുറത്തേക്കോടാൻ തുടങ്ങീയതും പങ്കു അവളുടെ കൈയിൽ പിടിച്ച് അടുത്തേക്ക് വലിച്ചു……

“നമ്മുടെ ഇടയിലുള്ള ഈ കാര്യങ്ങൾ ആരെങ്കിലും അറിഞ്ഞാൽ………..

ലെച്ചു ഭയത്തോടെ ഇല്ലെന്ന് തലയാട്ടി….

പങ്കു അവളുടെ കൈയിൽ നിന്ന് പിടിവിട്ട് വാതിൽ തുറന്ന് പുറത്തേക്കിറങ്ങിപ്പോയി…..

ലെച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് തറയിലേക്ക് ഊർന്നിരുന്നു….

തുടരും…..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പങ്കുവിനെ വില്ലനാക്കുന്നതൊന്നുമല്ല……

ജാനിയെ നഷ്ടപ്പെടും എന്ന അവസ്ഥയിൽ കാണിച്ചു കൂട്ടുന്നതാണവൻ…..

 

ഒറ്റ പരിഭവം മാത്രമേ ഉളൂ വായനക്കാരോട് കഥകൾ നിങ്ങൾക് ഇഷ്ട്ടപെടുന്നു ലൈക് ചെയുന്നു ആരും ഷെയർ മാത്രം ചെയ്യുന്നില്ല കൂടെ ഷെയർ ചെയൂ

ഇന്നലെ അകെ 8 പേർ മാത്രമേ ഷെയർ ചെയ്തുളൂ

Leave a Reply

Your email address will not be published. Required fields are marked *