സ്നേഹമർമ്മരം….  ഭാഗം…14

പതിമൂന്നാമത്തെ ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 13

ഭാഗം…14

ധ്രുവ് ഫ്ലാറ്റിന്റെ മുന്നിലെ പാർക്കിംഗിൽ കാർ ഒതുക്കി …..ഓടുകയായിരുന്നു…….

രാവിലെ മുതൽ കുഞ്ഞാറ്റയെ കാണാതെ വീർപ്പുമുട്ടുന്നതാണ്…….

ഒരു നിമിഷം പോലും അവളെ പിരിഞ്ഞിരിക്കാൻ കഴിയുന്നില്ല….

കിച്ചുവാണ് വാതില് തുറന്നത്…….ധ്രുവ് വെപ്രാളത്തിൽ അകത്തേക്ക് കയറി……..

അവന്റെ വെപ്രാളം കണ്ട് കിച്ചു ചിരിയടക്കി നിന്നു…..

നിലത്തിരുന്ന് കളിക്കുന്ന കുഞ്ഞാറ്റയെ കണ്ട് അവന്റെ മനസ്സ് നിറഞ്ഞു…….ധൃതിയിൽ ബാത്ത്റൂമിൽ കയറി ഫ്രഷായി വന്ന് കുഞ്ഞാറ്റയെ വാരിയെടുത്തു……

അവൻ ബലമായി കെട്ടിപ്പിടിച്ചപ്പോൾ അവളുടെ കൈ ചെറുതായി അവന്റെ കൈയിൽ അമർന്നു പോയി……

കുഞ്ഞാറ്റ വേദനിച്ച് വിതുമ്പിക്കരയാൻ തുടങ്ങി…….

“അച്ചോടാ……..കൊച്ചിന് വേദനിച്ചു…….

ചേട്ടന്റെ ഈ സ്നേഹം കുഞ്ഞിനെ ശ്വാസം മുട്ടിക്കുന്നുണ്ട് കേട്ടോ…..”

“നീ പോടാ………..എന്റെ കുഞ്ഞാ ഇവള്…….

ജനിച്ച അന്ന് തന്നെ കൈയിലേക്ക് ഏറ്റ് വാങ്ങിയതാണ് ഞാനിവളെ…..”

ധ്രുവിന്റെ ഹൃദയത്തിലെ വാത്സല്യം അതിന്റെ ഏറ്റവും ഉയരത്തിലാണെന്ന് അവന് മനസ്സിലായി…..

കുഞ്ഞാറ്റ പെട്ടെന്ന് കിച്ചുവിന്റെ കൈയിലേക്ക് ചാടി……..

കൈകൾ ചെറുതായി വേദനിച്ചതിന്റെ പരിഭവമായിരുന്നു അവൾക്ക്……

ധ്രുവിന്റെ മുഖം വാടി…..

“കണ്ടോ……കൊച്ചിന് ശ്വാസം മുട്ടി……”

കിച്ചു മുഖം കൂർപ്പിച്ചു പറഞ്ഞത് കേട്ട് ധ്രുവ് പെട്ടെന്ന് അവളുടെ കൈ പിടിച്ചു തടവി കൊടുത്തു……..

പക്ഷെ അവൾ കിച്ചുവിന്റെ തോളിലേക്ക് ചായ്ഞ്ഞു…..

ധ്രുവിന്റെ കണ്ണുകൾ നിറഞ്ഞത് കണ്ട് കിച്ചു അമ്പരന്നു പോയി…..

“അച്ഛേടെ മോള് വാ…….അച്ഛയ്ക്ക് സങ്കടം വരും കേട്ടോ…..എന്റെ തുമ്പിപ്പെണ്ണ് വാ…..”

അവൻ കൊഞ്ചിച്ചു വിളിച്ചത് കേട്ടപ്പോൾ അവൾ കള്ളച്ചിരിയോടെ ധ്രുവിന്റെ കൈയിലേക്ക് ചാടി…..

“ടീ…….പൂമ്പാറ്റേ……..കള്ളിപ്പെണ്ണേ……

നിനക്ക് അച്ഛയെ മതിയല്ലേ……..കുറുമ്പി……”

കിച്ചു വിളിച്ചതും അവൾ മോണ കാട്ടി ചിരിച്ചു കൊണ്ട് ധ്രുവിന്റെ തോളിൽ കിടന്നു……

അവളുടെ കുസൃതി കണ്ട് രണ്ടുപേരും ചിരിച്ചു പോയി…….

ധ്രുവിന്റെ മുഖത്ത് പടർന്ന വിഷമം മാറി സന്തോഷവും വാത്സല്യവും നിറയുന്നത് കണ്ട് കിച്ചുവിന് അദ്ഭുതം തോന്നി………

അച്ഛനെ പോലെ ഗൗരവമുള്ള സ്വഭാവമായിരുന്നു ധ്രുവിന്റേത്……

കുഞ്ഞിന്റെ കാര്യം പറഞ്ഞാണ് ധ്രുവ് ആദ്യമായി അച്ഛനെ എതിർത്തത്…….

തീരുമാനിച്ചുറപ്പിച്ച കല്യാണം മുടങ്ങിയതും അച്ഛന്റെ വാശി കൂടാൻ കാരണമായി……..

ഇപ്പോൾ മുഖത്ത് വാത്സല്യം മാത്രം…… പണ്ടത്തെ ഗൗരവത്തിന് ഒരു അയവ് വന്ന പോലെ…….

ജീവനക്കാളേറെ ഏട്ടൻ കുഞ്ഞിനെ സ്നേഹിക്കുന്നുണ്ട്…….അവളെ കൈവിടാതിരിക്കാൻ ഏട്ടൻ എന്തും ചെയ്യുമെന്ന് അവന് തോന്നി……

സന്ധ്യയായപ്പോൾ ജാനി എഴുന്നേറ്റു…..

കുളിച്ചു ഫ്രഷായി വിളക്ക് വച്ച് പ്രാർത്ഥിച്ചു……..

‘എന്താണ് നടക്കുന്നതെന്ന് എനിക്ക് ഇതുവരെ മനസ്സിലായില്ല……..

പക്ഷെ സാഹചര്യത്തിനനുസരിച്ച് ജാനകിയും മാറുകയാണ്……

വിവാഹത്തിന് വേണ്ടി ഞാൻ മനസ്സുകൊണ്ട് ഒരുങ്ങുകയാണ്…….അനുഗ്രഹിക്കണം……’

കത്തിച്ചു വച്ച നിലവിളക്കിന് മുന്നിൽ അവൾ മനമുരുകി പ്രാർത്ഥിച്ചു…….

രാത്രി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും ആരും പരസ്പരം മിണ്ടിയില്ല……

മധു വിന്റെ ഇടയ്ക്കിടെയുള്ള നോട്ടം ഒരു മാപ്പ് പറച്ചിലായി തോന്നിയവൾക്ക്…….

ഒന്നും മിണ്ടാതെ തന്നെ ജാനി മുറിയിലേക്ക് പോയി……..

ലെച്ചു കണ്ണാടിയിലേക്ക് സൂക്ഷിച്ചു നോക്കി…..

മുഖത്തെ ചുവപ്പ് മാറി …പക്ഷെ കറുത്ത് കിടപ്പുണ്ട്…..

അമ്മ ചോദിച്ചപ്പോഴും തലവേദന കാരണം മുഖം ചുവന്നതെന്നാണ് പറഞ്ഞത്……

കൈയിൽ അവിടെയവിടെയായി തിണർത്തു കിടപ്പുണ്ട്……

നെറ്റിയിലെ മുറിവ് ഉണങ്ങിയിട്ടില്ല……..അത് കാൺകെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി……..

ദേഹത്തെ വേദന സഹിക്കാം….പക്ഷെ…..
വാക്കുകൾ കൊണ്ടുണ്ടാക്കുന്ന മുറിവ് അത് ഭീകരമാണ്……സഹിക്കാൻ കഴിയുന്നില്ല…….

ഇതുവരെ ആരുമൊന്ന് നുള്ളിനോവിച്ചിട്ടില്ല…..

ഇത്രയൊക്കെ ചെയ്തിട്ടും വെറുക്കാൻ കഴിയുന്നില്ലല്ലോ…….

മനസ്സിൽ തോന്നിയ പ്രണയത്തിന് ഇത്തിരി പോലും മങ്ങലേറ്റില്ലല്ലോ……….

പ്രണയത്തിന് ഇത്രയും ശക്തിയുണ്ടോ……

ലെച്ചുവിന് തന്നോട് തന്നെ പുച്ഛം തോന്നി…….

അതായിരിക്കും ശ്രീയേട്ടനും തകർന്നു പോയത്………..

കാണാതെ പ്രണയിച്ചതാണ് ശ്രീയേട്ടനെ……..
ഫോട്ടോകളിൽ നോക്കി ഒരുപാട് രാത്രികളിൽ ഉറങ്ങാതെ കിടന്നിട്ടുണ്ട്………

എല്ലാ ഫോട്ടോകളിലും ജാനിചേച്ചിയും ഉണ്ടായിരുന്നു……

അന്ന് അവരുടെ ബന്ധം എന്താണെന്നറിയാതെ ഒരുപാട് ആകുലപ്പെട്ടിട്ടുണ്ട്……..

പിന്നെ ജാനിചേച്ചിയുടെ ഫെയ്സ്ബുക്ക് തപ്പിപ്പിടിച്ചു…….

അതിൽ ഒരു ഫോട്ടോയുടെ താഴെ ഡിയറസ്റ്റ് ബ്രദർ എന്നെഴുതിയത് കണ്ടാണ് പിന്നെ സമാധാനമായി ഉറങ്ങിയത്….

പല രാത്രികളും സ്വപ്നം കണ്ടിട്ടുണ്ട് ശ്രീയേട്ടന്റെ നെഞ്ചോടു ചേർന്ന് നിൽക്കുന്നത്….

അച്ഛൻ കല്യാണമാലോചിച്ചപ്പോൾ പറഞ്ഞതാണ് ശ്രീയേട്ടന്റെ കാര്യം…….പക്ഷെ….. ഈഗോ കാരണം അച്ഛൻ വേണ്ടെന്ന് വച്ചു…

രവിയങ്കിള് വിളിച്ചു പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് മതി മറന്നതാണ്……

ശ്രീയേട്ടൻ ഇനി സ്വന്തമാകും എന്ന ഓർമയിൽ ഉറങ്ങിയിട്ടില്ല പിന്നെ…..

പക്ഷെ…… ഇപ്പോൾ……. ശ്രീയേട്ടന് വെറുപ്പാണെന്നോട്……….

ലെച്ചുവിന്റെ കണ്ണുകൾ പെയ്തു…… വിതുമ്പിക്കരഞ്ഞു കൊണ്ട് അവൾ കട്ടിലിലേക്ക് ഇരുന്നു…………

വാതിലിൽ ആരോ മുട്ടുന്നത് കേട്ട് അവൾ പെട്ടെന്ന് മിഴികൾ തുടച്ചു…..

മുഖത്ത് പുഞ്ചിരി വരുത്തി നോക്കി…. കഴിയുന്നില്ല……..അഭിനയിക്കാൻ തനിക്ക് പണ്ടേ കഴിവില്ല…..

എന്നാലും മുഖത്ത് പ്രസന്നത വരുത്താൻ ശ്രമിച്ചു കൊണ്ട് അവൾ വാതിൽ തുറന്നു…….

രവിയായിരുന്നു……..

“എന്താ അച്ഛാ……….”

അയാളുടെ മുഖത്ത് തന്നോടുള്ള അലിവ് കണ്ട് അവൾക്ക് കുറച്ചാശ്വാസം കിട്ടി…

“അവന്റെ പെരുമാറ്റം മോളെ വേദനിപ്പിക്കുന്നുണ്ടെന്ന് അച്ഛനറിയാം…..

മോൾക്ക് എല്ലാം അറിയാലോ……ജാനിയുടെ കാര്യം…….

അതവന് വല്ലാത്തൊരു ഷോക്കായതു പോലെ ആണ്…”

ലെച്ചു തല കുനിച്ചു……..മനസ്സിലായെന്ന് തലയാട്ടി…..

“മോളിങ്ങനെ പാവമാവല്ലേ………

കുറച്ചു കൂടി ധൈര്യം കാണിക്കണം……

അവന്റെ മനസ്സിലേക്ക് കയറി പറ്റണം……

അച്ഛനും അമ്മയും കൂടെയുണ്ട്…….”

ലെച്ചു തലനിവർത്തി രവിയെ നോക്കി പുഞ്ചിരിച്ചു……….

“മോള് വാ….ഞാൻ അവന്റെ മുറിയിൽ കൊണ്ടാക്കാം……

ഇനി അവിടെ കിടന്നാൽ മതി………”

ലെച്ചു പേടിച്ച് പുറകോട്ടാഞ്ഞു പോയി…..

ഭയം കൊണ്ട് വിറച്ച് അവൾ ദയനീയമായി രവിയെ നോക്കി…..

“വേണ്ട…….വേണ്ട……ഞാ…..ഞാന് ഇവിടെ കിടന്നോളാം അചഛാ……”

വിറയ്ക്കുന്ന അവളുടെ ശബ്ദത്തിലെ ഭയം പക്ഷേ രവിയ്ക്ക് മനസ്സിലായില്ല…..

“അതൊന്നും പറഞ്ഞാൽ പറ്റില്ല……..
ഇങ്ങനെ അകന്നു കഴിഞ്ഞാൽ എല്ലാ കാലവും അകന്നു കഴിയേണ്ടി വരും…..

മോള് വാ…….”

രവി അവളുടെ കൈയിൽ പിടിച്ച് പങ്കുവിന്റെ മുറിയിലേക്ക് നടന്നു…….

പേടി കൊണ്ട് വർദ്ധിച്ച നെഞ്ചിടിപ്പോടെ നിസ്സഹായതയോടെ ലെച്ചു രവിയുടെ പുറകേ പോയി………

വാതിലിൽ മുട്ടി കുറച്ചു സമയം കഴിഞ്ഞ് പങ്കു വാതില് തുറന്നു……

രവിയെയും പുറകിൽ ലെച്ചുവിനെയും കണ്ട് അവൻ മുഖം ചുളിച്ചു…..

“മോള് അകത്തേക്ക് കയറ്………

പോയി കിടന്നു സുഖമായി ഉറങ്ങിക്കോ…..

ഇവനെന്തെങ്കിലും പറഞ്ഞാൽ അച്ഛനോട് പറഞ്ഞാൽ മതി……കേട്ടോ…..”

ലെച്ചുവിനെ കൈ പിടിച്ച് രവി അകത്തേക്ക് കയറ്റി……

പങ്കുവിന് ഇഷ്ടപ്പെട്ടില്ലെന്ന് മുഖം കണ്ടാലറിയാം….

“അവള് ഇന്നു മുതൽ ഇവിടെയാണ് കിടക്കുന്നത്……

മോളെ വിഷമിപ്പിച്ചാൽ ഞാൻ ജാനിയെ വിളിയ്ക്കും…..

അവളറിയട്ടെ എല്ലാം…….”

പങ്കു അമർഷത്തോടെ രവിയെ നോക്കി….

ജാനിയെ വിളിയ്ക്കുമെന്ന് പറഞ്ഞത് അവനെ ഒന്നുലച്ചു……

“മ്….മോള് കിടന്നോ……”

ലെച്ചുവിനെ നോക്കി വാത്സല്യത്തോടെ പറഞ്ഞിട്ട് അയാൾ പങ്കുവിനെ ഒന്നമർത്തി നോക്കി…….

അയാളുടെ നോട്ടത്തിൽ അവൻ പതറിപ്പോയി……..

രവി പോയ ഉടൻതന്നെ അവൻ വാതിടച്ച് കുറ്റിയിട്ടു……

പേടിച്ചരണ്ട അവളുടെ മുഖം കണ്ടപ്പോൾ അവൻ ക്രൂരമായി പുഞ്ചിരിച്ചു…..

“നീ എല്ലാം പറഞ്ഞോടീ അച്ഛനോട്…….

നിന്റെ നാടകമാണോ ഇപ്പോൾ അരങ്ങേറിയത്……..😡”

ലെച്ചു ഭയത്തോടെ ഇല്ലെന്ന് തലയാട്ടി……

“വായ തുറന്ന് പറയെടീ……😡😡”

അവന്റെ അലർച്ച കേട്ട് അവൾ ഇട്ടിരുന്ന ടോപ്പിൽ തെരു പിടിച്ചു…….

“,ഇ…..ഇ..ഇല്ല……

ഞാന്….ഞാനൊന്നും…. പറ..പറഞ്ഞില്ല……”

എങ്ങനെയൊക്കെയോ അവൾ പറഞ്ഞൊപ്പിച്ചു……..

“മ്……….😡……”

ഒന്നമർത്തി മൂളിയിട്ട് അവൻ എഴുന്നേറ്റു……
ലെച്ചു പേടിച്ച് പുറകിലോട്ട് നീങ്ങി ഭിത്തിയിലേക്ക് ചാരി…….

അവൻ റ്റേബിളിലിരുന്ന ഫോണെടുത്തു ജാനിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു…….

“ജാനീ………നീ ഉറങ്ങിയോ……”

“ഇല്ല പങ്കൂ……

മനസ്സ് അസ്വസ്ഥമാണ്…….”

“ഞാൻ വരണോ മോളെ…….

നിന്നെക്കുറിച്ച് ഓർത്ത് ഇപ്പോൾ എനിക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല……”

പങ്കുവിന്റെ ആത്മാർത്ഥമായ സ്നേഹത്തിന് മുന്നിൽ ജാനിയുടെ കണ്ണ് നിറഞ്ഞു……

“വേണ്ട പങ്കൂ……നീ വിഷമിക്കേണ്ട……

എന്റെ വിധി ഇതാണ്….. എന്നാലും ഒരു കൂട്ടുകാരനായി കൂടപ്പിറപ്പായി നീയുണ്ടല്ലോ…

അതു മാത്രം മതിയെനിക്ക്……”

പങ്കുവിന്റെ നെഞ്ചൊന്നു പിടഞ്ഞു……
ലെച്ചു നിൽക്കുന്ന കാരണം മുഖത്ത് വന്ന പതർച്ച മറച്ചു പിടിച്ചു……

“ജാനീ…….സത്യമായിട്ടും എനിക്ക് നിന്നെ കാണാൻ തോന്നുന്നു……..”

“എനിക്ക് കുഴപ്പമില്ല പങ്കൂ…..

നീ ടെൻഷനടിക്കണ്ട……..നീ കിടന്നു ഉറങ്ങ് ചെക്കാ…..”

“ശരി…….
നാളെ രാവിലെ ഞാൻ വരാം……
കുറച്ചു ദിവസമായില്ലേ നമ്മള് പുറത്തൊക്കെ പോയിട്ട്…..
നാളെ ഫുൾ കറക്കം…..ഒരു സിനിമയൊക്കെ കാണാം നിന്റെ മൂഡും മാറും….

റെഡിയല്ലേ……”

“ഓകെ…… പിന്നെ…

പറ്റുമെങ്കിൽ ലെച്ചുനേം കൂടി കൊണ്ട് വാടാ…..”

പങ്കു ഒന്നു പരുങ്ങി…..

“അപ്പോൾ ഗുഡ് നൈറ്റ് ജാനീ…….”

ജാനി ചോദിച്ചതിന് മറുപടി പറയാതെ അവൻ ഫോൺ വച്ചു…..

പുറത്തേക്ക് വരുന്ന കരച്ചിലിനെ അടക്കി നിർത്താൻ ലെച്ചു പാടുപെട്ടു…..

തന്നെക്കാണിക്കാനാണ് ജാനിയെ വിളിച്ചതെന്ന് അവൾക്ക് മനസ്സിലായി……..

ജാനിയുടെ മറുപടി അവൾ കേട്ടിരുന്നില്ലല്ലോ….

“എവിടെയെങ്കിലും ഒരു മൂലയ്ക്ക് കിടന്നോണം…….
എന്നെ ശല്യം ചെയ്താൽ…..രാവിലെ തന്നതൊക്കെ ഓർമയുണ്ടല്ലോ…..😡”

ലെച്ചു തല കുനിച്ചു കൊണ്ട് അതെയെന്ന് തലകുലുക്കി…..

പങ്കു ജാനിയുടെ ഫോട്ടോ കൈയിലെടുത്തു കട്ടിലിൽ നിവർന്നു കിടന്നു……

ഫോട്ടോയിൽ ഒരു പ്രണയചുംബനം നൽകി ഫോട്ടോ നെഞ്ചോടു ചേർത്ത് അവൻ കിടന്നു….

ലെച്ചു കരഞ്ഞുപോയി…… പെട്ടെന്ന് ശബ്ദം കേൾക്കാതെ വായ പൊത്തി ഭിത്തിയിൽ ചാരി ഊർന്നിരുന്നു…………..

രാവിലെ മധു കല്യാണത്തിന്റെ ഓരോ ആവശ്യങ്ങൾക്കായി പുറത്ത് പോയി……………

ജാനി പുറത്തേക്ക് പോകാൻ റെഡിയായി പങ്കു വരുന്നതും കാത്തിരുന്നു…….

കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്നെ പങ്കുവെത്തി……
കൗസുവിനോട് പറഞ്ഞിട്ട് അവർ കറങ്ങാനിറങ്ങി…….

ജാനിയ്ക്ക് കുറച്ചു ഷോപ്പിംഗ് ഉള്ളത് കാരണം സിറ്റിയിലേക്കാണ് അവർ പോയത്…….

ജാനിയോട് അടുത്തിരിക്കുന്ന ഓരോ നിമിഷവും പങ്കു ആസ്വദിച്ചിരുന്നു……

പെട്ടെന്നാണ് ധ്രുവ് അവരെ ഓവർടേക്ക് ചെയ്തു കേറിയത്……

കൈ കൊണ്ട് വണ്ടിയൊതുക്കാൻ ആക്ഷൻ കാണിച്ചു കൊണ്ട് കാറ് അവൻ സൈഡിലേക്ക് ഒതുക്കി നിർത്തി…….

“ജാനീ…….ഒതുക്കണോടീ…..”

“മ്……ഒതുക്ക്…..

ഇനി അതും പറഞ്ഞ് വീട്ടിലേക്ക് കയറി വന്നാലോ…….”

പങ്കു അനിഷ്ടത്തോടെ വണ്ടി കാറിന്റെ അടുത്തായി ഒതുക്കി നിർത്തി………

ധ്രുവ് ഡോർ തുറന്ന് പുറത്തിറങ്ങി…

അവന്റെ സാമീപ്യം അറിഞ്ഞതു പോലെ ജാനിയുടെ ഹൃദയം ഉച്ചത്തിൽ മിടിച്ചു…..

“ഞാനിപ്പോൾ ജാനിയുടെ കാര്യം ഓർത്തതേയുള്ളു…..

അപ്പോഴേക്കും കണ്ടു……എന്തായാലും നല്ല മനപൊരുത്തമുണ്ട്……”

അവൻ പറഞ്ഞു കൊണ്ട് ജാനിയുടെ അടുത്തേക്ക് വന്ന് കൈയിൽ പിടിച്ചു……

“വാ………കുഞ്ഞാറ്റ വണ്ടിയിലുണ്ട്……

ഇന്ന് ഹോസ്പിറ്റലിൽ നല്ല തിരക്കുമാണ്…..

നീയുണ്ടെങ്കിൽ സമാധാനത്തോടെ ഡ്യൂട്ടി ചെയ്യാമല്ലോ…….”

ജാനി അന്തംവിട്ട് നിൽക്കയാണ്……കൈ മാറ്റാൻ അവള് വലിച്ച് നോക്കി……പക്ഷെ….. അവൻ മുറുകെ പിടിച്ചീരിക്കുവാണ്….

“അത് താൻ തീരുമാനിച്ചാൽ മതിയോ……..”

പങ്കു ധ്രുവിന്റെ കൈകൾ പിടിച്ച് കുടഞ്ഞെറിഞ്ഞു……..

ധ്രുവിന്റെ മുഖം വലിഞ്ഞു മുറുകി……. ദേഷ്യം വന്ന് കണ്ണുകൾ ചുവന്നു……

“ഫ്പ……കൈയ്യിൽ പിടിക്കുന്നോടാ ….😡”

ധ്രുവ് പങ്കുവിന്റെ നെഞ്ചിലായി ആഞ്ഞുചവിട്ടി…………

അവൻ ബൈക്കിന് മേലേയ്ക്ക് വീണു ബൈക്കും അവനും ഒരുമിച്ച് മറിഞ്ഞു……

“പങ്കൂ……..”

ജാനി ഓടിപ്പോയി അവനെ പിടിച്ചെഴുന്നേൽപ്പിച്ചു……….

“ഞാൻ നിന്നോട് പലവട്ടം പറഞ്ഞതാ…..

എന്നെ ചൊറിയാൻ വരരുതെന്ന്…..😡”

ധ്രുവ് ദേഷ്യത്തിൽ മുരണ്ടു…..

പങ്കു ധ്രുവിന്റെ അടുത്തേക്ക് പോകാൻ കുതറിയെങ്കിലും ജാനി അവനെ പിടിച്ചു വച്ചു..

“പങ്കൂ…..പ്ലീസ് നിർത്ത്……..

ഞാൻ ഇയാളോടൊപ്പം പോകുവാ……

വെറുതെ എനിക്ക് വേണ്ടി ഇയാളോട് വഴക്ക് കൂടണ്ട…..”

ധ്രുവിനെ ദേഷ്യത്തിൽ ഒന്നു നോക്കിയ ശേഷം അവൾ കാറിലേക്ക് കയറിയിരുന്നു……

ധ്രുവ് വിജയിച്ചത് പോലെ പങ്കുവിനെ നോക്കി പുഞ്ചിരിച്ചു……

കാറിലേക്ക് കയറി ഓടിച്ചു പോയി…….

പതിനഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 15

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

പങ്കുവിനെ ക്കൊണ്ട് തോറ്റു…….സൗഹൃദവും പ്രണയവും രണ്ടാണെന്ന് അവന് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്ക്….

പിന്നെ ചില രഹസ്യങ്ങൾ അതൊക്കെ സമയമാവട്ടെ…..എല്ലാം പുറത്ത് വരും…..

കഥകൾ നിങ്ങൾക് ഇഷ്ട്ടപെടുന്നു ലൈക് ചെയുന്നു പക്ഷെ കുറച്ചു പേരു മാത്രം ഷെയർ ചെയ്യുന്നു

ഇന്നലെ അകെ 30 പേർ മാത്രമേ ഷെയർ ചെയ്തുളൂ

അത് 100 ആക്കിയേക്കണേ പ്ളീസ് 🥰🤞🏻

Leave a Reply

Your email address will not be published. Required fields are marked *