സ്നേഹമർമ്മരം   ഭാഗം..16

പതിനഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 15

ഭാഗം..16

ലെച്ചു ഹാളിലേക്ക് കയറി വന്നതും പങ്കു പുറത്ത് നിന്ന് കയറിവന്നതും ഒരുമിച്ചായിരുന്നു…….

രണ്ടുപേരുടെയും കണ്ണുകൾ ഇടഞ്ഞു………

ലെച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി അവൾ കരഞ്ഞു കൊണ്ട് അകത്തേക്കോടി…..

‘കുടിച്ചപ്പോൾ സമനില തെറ്റി……ജാനിയെ ഓർമ വന്നപ്പോൾ അടിച്ചതാണ്…….. വേണ്ടായിരുന്നു……….

അല്ലെങ്കിൽ ഞാനെന്തിന് വിഷമിക്കണം…….

അവളല്ലേ…..എന്റെ ജീവിതത്തിൽ കയറി വന്ന് ജാനിയെ എന്നിൽ നിന്ന് അകറ്റിയത്……

അവളെ ഇഞ്ചിഞ്ചായി കൊല്ലണം…….. വെറുത്ത് അവസാനം ഇറങ്ങിപ്പോണം….’

പങ്കു സ്വയം നഷ്ടപ്പെട്ടു പോയിരുന്നു…… ജാനിയുമായുള്ള സൗഹൃദം നഷ്ടപ്പെടും എന്ന ഓർമയിൽ അവൻ അന്ധനായി…….

കുറച്ചു കഴിഞ്ഞപ്പോൾ തന്നെ രണ്ടു കാറിലായി ധ്രുവിന്റെ വീട്ടിൽ നിന്നും ആളുകൾ വന്നു……

“ജാനി ചേച്ചീ….. വാ……..അവര് വന്നിട്ടുണ്ട്…..”

മുറിയിൽ വന്ന് നിമ്മി പറഞ്ഞത് കേട്ടപ്പോൾ ജാനിയ്ക്ക് ടെൻഷൻ കൂടി……

എല്ലാത്തിനും കൂടെ നിൽക്കുന്നത് പങ്കുവാണ്…. ഇന്നലെ തൊട്ടു അവൻ വരുന്നില്ല അടുത്തേക്ക്……… ധ്രുവിനോടുള്ള ദേഷ്യമായിരിക്കും……പിന്നെ എന്നെ പിരിയുന്ന വിഷമവും……

പങ്കുവിനെ ഓർമ വന്നപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു…….

അവനെ പിരിയുന്നത് മാത്രം സഹിക്കാൻ കഴിയുന്നില്ല……. അത്രമേൽ ജീവനാണ്…….

“ചേച്ചീ…..വാ പെട്ടെന്ന്……..

അവരെല്ലാം കാത്തിരിക്കുന്നു……”

നിമ്മിയുടെ പരിഭവം കേട്ടാണ് ജാനി ഓർമകളിൽ നിന്നുണർന്നത്…….

അമ്മുവും നിമ്മിയും അവളെയും കൊണ്ട് ഹാളിലേക്ക് നടന്നു……………

“ലെച്ചു എവിടെ നിമ്മീ………”

ജാനി പതിഞ്ഞ സ്വരത്തിൽ ചോദിച്ചത് കേട്ട് നിമ്മി മുഖം കോട്ടി……

“അതിന് നല്ല കാര്യങ്ങളൊന്നും പിടിക്കില്ലെന്ന് തോന്നുന്നു……. മുറിയിൽ ഇരിപ്പുണ്ട്……”

നിമ്മി അനിഷ്ടത്തോടെ പറയുന്നത് കേട്ട് ജാനി അവളെ ശാസനയോടെ നോക്കി…….

ഹാളിലെത്തിയപ്പോൾ പരിചയമില്ലാത്ത മുഖങ്ങൾ മാത്രം……

ജാനി ചെറിയ സങ്കോചത്തോടെ രവിയുടെ പിന്നിലേക്ക് മാറി നിന്നു……

ഐശ്വര്യമുള്ള ഒരു സ്ത്രീ എഴുന്നേറ്റ് ജാനിയുടെ അരികിലേക്ക് വന്ന് ജാനിയുടെ കുനിഞ്ഞിരുന്ന മുഖം പിടിച്ചുയർത്തി……

“മോളെ……..

ഞാനമ്മയാണ്……..

ഇതൊക്കെ ചന്തുവിന്റെ ഇളയമ്മമാരും അമ്മാവൻമാരും മക്കളുമൊക്കെയാ…….”

അവർ പരിചയപ്പെടുത്തിയപ്പോൾ ജാനി അവിടിരുന്ന ആൾക്കാരെ നോക്കി ചിരിച്ചു…..

“എന്റെ മോളെ കാണാൻ സുന്ദരിയാണ്…..

അമ്മയ്ക്ക് ഒരുപാടിഷ്ടമായി…….”

ജാനിയുടെ തലയിൽ തഴുകി വാത്സല്യത്തോടെയും സന്തോഷത്തോടെയും അവർ പറഞ്ഞത് കേട്ട് ജാനി മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു………….

പുറകിൽ ഗൗരവത്തിൽ ഇരിക്കുന്ന ധ്രുവിനെ കണ്ടപ്പോൾ അവളുടെ മുഖം ചുളിഞ്ഞു……..

അവന്റെ കൈയിൽ കുഞ്ഞിനെ കാണാതെ അവൾ ചുറ്റും പരതി നോക്കി……..

“കുഞ്ഞാറ്റയെ കൊണ്ട് വന്നില്ല മോളെ…… കിച്ചുവും കുഞ്ഞും ഫ്ലാറ്റിലുണ്ട്……”

അവളുടെ നോട്ടം മനസ്സിലായത് പോലെ സുഭദ്ര പറഞ്ഞു……

ഓരോരുത്തരായി ജാനിയുടെ അരികിൽ വന്ന് പരിചയപ്പെട്ടു…….

ജാനി വളരെ സന്തോഷത്തോടെയാണ് അവരോട് സംസാരിച്ചത്……

ഇടയ്ക്കിടെ കണ്ണുകൾ പങ്കുവിനെ തിരഞ്ഞു പോയി….. അവനെ കാണാതെ അവളുടെ ഉള്ളിൽ ചെറിയൊരു നൊമ്പരം മുള പൊട്ടി….

സുഭദ്രയുടെ സന്തോഷം കണ്ട് ധ്രുവിന്റെ മനസ്സ് നിറഞ്ഞു……. ജാനിയെ അവർക്ക് ഒരുപാട് ഇഷ്ടമായെന്ന് അവരുടെ പെരുമാറ്റത്തിൽ തന്നെ ധ്രുവിന് മനസ്സിലായി…..

ജാനിയുടെ നോട്ടം ധ്രുവിനെ തേടി പോയെങ്കിലും അവന്റെ മുഖത്തെ ഗൗരവം അവളെ നിരാശപ്പെടുത്തി…….

വന്നവർക്കൊക്കെയും ജാനിയെ ഇഷ്ടപ്പെട്ടു….

ഓരോരുത്തരും പരിചയപ്പെട്ടെങ്കിലും ജാനിയ്ക്ക് ആരെയും മനസ്സിലായില്ല…….. എന്നാലും അവരുടെ മുന്നിൽ പുഞ്ചിരിയോടെ തന്നെ നിന്നു…..

അമ്മാവൻമാരും മധുവും രവിയും കല്യാണത്തിന്റെ ഡേറ്റ് എല്ലാവരെയും അറിയിച്ചു….

ഇടയ്ക്ക് മോതിരം മാറ്റമൊന്നും വേണ്ടെന്ന് ധ്രുവ് നിർബന്ധം പോലെ പറഞ്ഞത് കേട്ട് മധുവിന്റെ മുഖം വാടി….

സുഭദ്രയും ജാനിയും കുറച്ചു സമയം കൊണ്ട് തന്നെ നല്ല കൂട്ടായി….

അമ്മയുടെ തുറന്ന സംസാരവും പതിഞ്ഞ സ്വഭാവവും ജാനിയെ വല്ലാതെ ആകർഷിച്ചിരുന്നു…….

എന്നാലും ധ്രുവിന്റെ മുഖത്തെ ഗൗരവം അവളെ ആശയക്കുഴപ്പത്തിലാക്കി……

“എല്ലാവരും വരൂ…….കഴിക്കാനിരിക്കാം…..”

രവി സ്നേഹത്തോടെ അവരെ ഭക്ഷണം കഴിക്കാനായി കൊണ്ട് പോയി…..

ചെറിയ സദ്യ അവർക്ക് വേണ്ടി ഒരുക്കിയിരുന്നു……..

പത്തോളം ആൾക്കാർ ഉണ്ടായിരുന്നത് കൊണ്ട് ഡയനിംഗ് റ്റേബിളിന്റെ സൈഡിലായി ഒരു റ്റേബിൾ കൂടി ക്രമീകരിച്ചിരുന്നു…..

സുഭദ്ര കഴിക്കാനിരുന്നപ്പോൾ ജാനിയെയും നിർബന്ധിച്ച് കൂടെയിരുത്തി…

നിമ്മിയും അമ്മുവും രവിയും പങ്കുവും കൂടി ഇലയിട്ട് സദ്യ വിളമ്പി….. അമ്മമാര് അടുക്കളയിൽ അവർക്ക് വേണ്ടതൊക്കെ എടുത്ത് കൊടുത്തു……

ലെച്ചു മാത്രം മുറിയിലിരുന്നു…… പുറത്തേക്ക് വന്നാൽ പങ്കുവിന് ദേഷ്യം വരുമെന്ന് അവൾക്കറിയാം……..

പങ്കു ആരുടെയും മുഖത്ത് നോക്കിയില്ല……. ധ്രുവിന്റെ അടുത്തേക്ക് പോകാതെ അവൻ ഹാളിൽ ചുറ്റിപ്പറ്റി നിന്നു……

“ചന്തൂ……..കഴിക്കുന്നില്ലേ…..”

ഗേറ്റിനരികിൽ നിന്ന് ഫോൺ ചെയ്തു കൊണ്ടിരുന്ന ധ്രുവ് മധുവിന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി………

മധുവിനെ ഗൗരവമായി ഒന്ന് നോക്കിയിട്ട് അവൻ ഫോൺ കട്ട് ചെയ്തു പോക്കറ്റിലേക്കിട്ടു…..

“എനിക്ക് വേണ്ട……….,😡”

“ചന്തൂ…….

വന്ന് കഴിക്ക് മോനെ…….എനിക്ക് നിന്നോട് വഴക്കിട്ടിരിക്കാൻ പറ്റില്ലല്ലോ…..

നീയെന്റെ മരുമകനാകേണ്ടതല്ലേ…….”

മധു കുറച്ചു വിനയത്തോടെ പറഞ്ഞത് കേട്ട് ധ്രുവിന്റെ മുഖം കടുത്തു…..

“ലുക്ക് മിസ്റ്റർ മാധവൻ…….

ഞാൻ നിങ്ങളുടെ വീട്ടിൽ ഉണ്ടുറങ്ങാൻ വന്നതല്ല…..

അമ്മയുടെ നിർബന്ധം കാരണം മാത്രം ജാനിയെ കാണാൻ എല്ലാവരും കൂടെ വന്നതാ……

എനിക്കിതൊന്നും ഇഷ്ടമല്ല……

പിന്നെ എന്റെ പേര് ധ്രുവ് ദർശ് എന്നാണ്…. സൊ…..നിങ്ങൾക്കെന്നെ ധ്രുവ് എന്ന് വിളിക്കാം…….

ചന്തുവെന്ന് എനിക്ക് അടുപ്പമുള്ളവർ മാത്രം വിളിയ്ക്കുന്ന പേരാണ്…..😡”

അവന്റെ ദേഷ്യം കണ്ട് മധുവിന്റെ മുഖം വാടി…..

“മോനേ…..ജാനി…….”

“നിർത്തൂ…..എനിക്കൊന്നും കേൾക്കണ്ട…..

ഒരു കാര്യം ഞാൻ പറയാം……. കല്യാണം കഴിഞ്ഞാൽ മറന്നേക്കണം ജാനിയെ…….”

മധു നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് അവനെ നോക്കി…… അവന്റെ വാക്കുകൾ ആ അച്ഛനെ അത്രമേൽ തളർത്തിയിരുന്നു…

“ജാനി എന്റെ പ്രാണനാണ് മോനെ…..

അവളെ കാണാതെ ജീവിക്കാൻ എനിക്ക് കഴിയില്ല……”

അയാളുടെ വാക്കുകൾ ദൃഢമായിരുന്നു……

“ഇനി കുറച്ചു ദിവസം കൂടി ഉണ്ടല്ലോ കല്യാണത്തിന്…..

അതുവരെ മോളെ സ്നേഹിച്ചോ……പക്ഷേ…..

കല്യാണം കഴിഞ്ഞാൽ ജാനി എന്റേത് മാത്രമാണ്…… ഒരവകാശവും പറഞ്ഞ് ആരും വരണ്ട😡……”

അയാൾക്ക് വാദിച്ചു ജയിക്കാൻ ഒന്നുമില്ലായിരുന്നു………നിസ്സഹായനായ ഒരച്ഛനായി അയാൾ ദയനീയമായി ധ്രുവിനെ നോക്കി………..

“അറിയാമല്ലോ എല്ലാം…… വെറുതെ എന്നെക്കൊണ്ട് ദ്രോഹമൊന്നും ചെയ്യിപ്പിക്കരുത്……..😡”

കടുപ്പിച്ച് പറഞ്ഞ് കടന്നു പോകുന്ന ധ്രുവിനെ നോക്കി അയാൾ വേദനയോടെ നിന്നു…..

എല്ലാം തന്റെ കൈവിട്ടു പോയെന്ന് അയാൾ തിരിച്ചറിഞ്ഞു…….

ഭക്ഷണം കഴിച്ച് എല്ലാവരും പോകാനൊരുങ്ങി….

ജാനിയ്ക്ക് സുഭദ്രയെ പിരിയാൻ വിഷമം തോന്നി……

“പോയിട്ട് വരാം മോളെ……

ഇനി കല്യാണത്തിന് കാണാം….. അന്ന് അച്ഛനും വരും…..”

അരുമയോടെ അവളുടെ തലയിൽ തഴുകി സുഭദ്ര പറഞ്ഞത് കേട്ട് അവൾ ശരിയെന്ന് തലകുലുക്കി………

ധ്രുവ് ഫോണിൽ തന്നെയാണ്…… യാത്ര പറയാൻ പോലും ജാനിയുടെ മുഖത്തേക്ക് നോക്കിയില്ല……..

‘ഇയാള് വന്നത് മുതൽ ഫോണിൽ വിളിയും ചാറ്റിങുമാണല്ലോ……..🙄

കഴിഞ്ഞ ദിവസം കണ്ടപ്പോൾ കുറച്ചു അടുപ്പം കാണിച്ചതല്ലേ…….ഇത്ര പെട്ടെന്ന് സ്വഭാവം മാറിയോ……

എത്ര മണിക്കൂറായി ഫോണിൽ ടൈപ്പ് ചെയ്യുന്നു…’

ധ്രുവിന്റെ പെരുമാറ്റം ജാനിയെ അസ്വസ്ഥയാക്കി……

കാറിൽ കയറുമ്പോഴെങ്കിലും ധ്രുവ് തിരിഞ്ഞു തന്നെയൊന്ന് നോക്കുമെന്ന് അവൾ വെറുതെ ആശിച്ചു……

പക്ഷേ……. ധ്രുവ് ഗൗരവത്തിൽ തന്നെ കാറിലേക്ക് കയറി….

സുഭദ്ര ജാനിയെ നോക്കി ഒരിക്കൽ കൂടി യാത്ര പറഞ്ഞ് കാറിൽ കയറി……..

രണ്ട് കാറുകളും അകന്ന് പോകുന്നത് വരെ എല്ലാവരും പുറത്ത് നോക്കി നിന്നു…..

തിരികെ അകത്തേക്ക് കയറിയ ഉടൻ തന്നെ രവി മധുവിനെയും കൊണ്ട് മുകളിലേക്ക് പോയി……..

പങ്കു ഗാർഡനിൽ ഇരിക്കുന്ന കണ്ടാണ് ജാനി അങ്ങോട്ട് വന്നത്…..

അവൾ പങ്കുവിന്റെ അടുത്തായി ഇരുന്ന് അവന്റെ തോളിലേക്ക് തല ചായ്ച്ചു……

വിങ്ങിപ്പൊട്ടിയ മനസ്സിനെ കടിഞ്ഞാണിട്ട് നിർത്തി പങ്കു അവളെ നോക്കി മങ്ങിയ ചിരി സമ്മാനിച്ചു…..

“നീയില്ലാതെ വിഷമിച്ചു പോയി …..എന്താ അകന്നു നിന്നേ……”

ജാനി വാക്കുകളിൽ പരിഭവം നിറച്ചു……

“കൂടെ കൂട്ടാൻ പുതിയ ആള് വന്നില്ലേ……

ഇനി കളിക്കൂട്ടുകാരൻ മാറി നിന്നല്ലേ പറ്റൂ……”

പരിഭവം അവനുമുണ്ടായിരുന്നു…..

“പ്രണയവും സൗഹൃദവും രണ്ടാണ് പങ്കൂ……

പ്രണയത്തേക്കാൾ മനോഹരവും വിലപിടിപ്പുള്ളതും സൗഹൃദത്തിനാണ് പങ്കൂ……

ധ്രുവ് എന്റെ പ്രണയമാണ്…… ശ്രീരാഗ് എന്റെ കൂട്ടുകാരനും…….”

ഒരുപാട് കേട്ട വാക്കുകളാണ് …..പങ്കു നിരാശയോടെ കണ്ണുകൾ മുറുകെ അടച്ചു…..

അതെ പ്രണയവും സൗഹൃദവും രണ്ടാണ്……..

ഞാനാണ് തിരികെ ചിന്തിച്ചത്……എനിക്കാണ് തെറ്റ് പറ്റിയത്……..

പക്ഷേ….എന്റെ പ്രണയത്തിന് വിലയില്ലേ…….

“പങ്കൂ…………..പിണങ്ങിയോടാ നീ…..”

“നിന്നോട് പിണങ്ങുമോടീ ഞാൻ…….”

“പിന്നെന്തേ മൗനം……..”

“ചില മൗനങ്ങൾ നല്ലതാണ് ജാനീ……. വേദന മറയ്ക്കാനുള്ള ഒരു വഴിയാണത്……”

“എന്താണ് നിന്റെ വേദന പങ്കൂ…….”

ഉത്തരമില്ലാത്ത ചോദ്യം….. അവൻ അവളെ പകച്ചു നോക്കി…..

എന്ത് മറുപടിയാണ് പറയുക…….എന്റെ പ്രണയം നഷ്ടപ്പെട്ട വേദനയാണെന്നോ……

ഇഷ്ടമില്ലാതെ ഒരുത്തിയെ താലികെട്ടി തലയിൽ ചുമക്കുന്ന വേദനയാണെന്നോ……

“നിന്നെ പിരിയുന്ന വേദന……. നിനക്കും എനിക്കുമിടയിൽ അകലം വരുന്നതിന്റെ വേദന…….”

എങ്ങനെയോ അവൻ പറഞ്ഞൊപ്പിച്ചു…

“എന്റെ വിവാഹം കഴിഞ്ഞാൽ ഞാൻ നിന്നെ പിരിയുമോ പങ്കൂ…….

എന്നാൽ നീ ലെച്ചുവിനെ വിവാഹം കഴിച്ചപ്പോൾ നമ്മൾ പിരിഞ്ഞില്ലല്ലോ….”

കരഞ്ഞു തളർന്നു നിൽക്കുന്ന ലെച്ചുവിന്റെ മുഖം മിന്നൽപ്പിണർ പോലെ ഒരു നിമിഷം പങ്കുവിന്റെ നെഞ്ചിലൂടെ കടന്നു പോയി…..

“അവൾ…….അവൾക്ക് അറിയുന്നതല്ലേ എല്ലാം……

പക്ഷെ ധ്രുവ് എങ്ങനെയാണെന്ന് ആർക്കറിയാം……

അയാള് എന്നെ ചവിട്ടിയത് ഓർമയില്ലേ നിനക്ക്…….”

“മ്…..അത് ഞാൻ ക്ഷമിക്കില്ല…..

അയാളൊരു മുൻകോപിയാണ് പങ്കൂ…….

എടുത്തു ചാട്ടം കൂടുതലാണ്………

പ്രണയിച്ചെങ്കിലും ചെറിയ വെറുപ്പ് മനസ്സിൽ എവിടെയോ ഒളിഞ്ഞു കിടപ്പുണ്ട്…..

ഒരു പക്ഷേ….. അയാൾക്ക് നിന്നോടുള്ള സമീപനം കണ്ടിട്ടാവണം…..”

പങ്കുവിനെ ചവിട്ടിയത് ഓർത്തപ്പോൾ ജാനിയ്ക്ക് ധ്രുവിനോട് അമർഷം തോന്നി……

തോളിൽ ഒന്നു കൂടി തല ചേർത്ത് വച്ച് അവന്റെ ഇടതുകൈയിൽ വട്ടം പിടിച്ച് ജാനി പങ്കുവിനോട് ചേർന്നിരുന്നു……

ദൂരെ നിന്ന് ആ കാഴ്ച കണ്ണു നിറച്ചെങ്കിലും അവരുടെ സൗഹൃദം ആണെന്ന് ആശ്വസിച്ച് ലെച്ചു കണ്ണ് തുടച്ചു……

“നീ കരയുന്നതാണോ……..

കരയണം…..

എന്റെ പങ്കുച്ചേട്ടന് ജാനിചേച്ചീ വരണമെന്ന് ആഗ്രഹിച്ചതാ ഞാൻ……

പക്ഷെ നീ വന്ന് കയറി…നാശം…..”

നിമ്മിയുടെ കൂർത്ത വാക്കുകൾ കേട്ട് ലെച്ചു വിളറിയ ചിരി ചിരിച്ചു….

ഇതിപ്പോൾ ഇടയ്ക്കിടെ വാക്കുകൾ കൊണ്ട് മുറിവേൽപ്പികാൻ ചേട്ടനും അനിയത്തിയും മത്സരമാണ്……

ഒഴിഞ്ഞു മാറുമ്പോൾ പിന്നെയും വിടാതെ വേദനിപ്പിക്കുന്നു……..

ലെച്ചു ഒന്നും മിണ്ടാതെ നിമ്മിയുടെ മുന്നിലൂടെ നടന്നു പോയി…..

ദിവസങ്ങൾ വേഗത്തിൽ കൊഴിഞ്ഞു പോയി…….

മധു കല്യാണത്തിന്റെ ഒരുക്കങ്ങളൊക്കെ ഭംഗിയായി തന്നെ നടത്തി…..

ഓഡിറ്റോറിയം ബുക്ക് ചെയ്തതും കാറ്ററിങ് ഏർപ്പെടുത്തിയതുമെല്ലാം രവിയായിരുന്നു…..

സ്വർണം എടുക്കാൻ ജാനിയും നിമ്മിയും അമ്മുവും പങ്കുവും കൂടിയാണ് പോയത്……

രവിയുടെ കടയിൽ പുതിയ ഡിസൈൻ വന്നപ്പോൾ പങ്കു വിളിച്ചു കൊണ്ട് വന്നതാണ് ജാനിയെ……

അമ്മുവും നിമ്മിയും പല ഡിസൈനിലുള്ള കമ്മല് കണ്ട് ആ വഴിയ്ക്ക് പോയി…..

ജാനിയും പങ്കുവും മാല സെലക്ട് ചെയ്തു…..

ഉച്ചയ്ക്ക് രവി കടയിലേക്ക് വന്നപ്പോൾ ലെച്ചുവിനെയും കൊണ്ടാണ് വന്നത്…..

രവിയുടെ പുറകേ കടയിലേക്ക് കയറി വന്ന ലെച്ചുവിനെ കണ്ടപ്പോൾ പങ്കുവിന്റെ മുഖം കടുത്തു……

“ആഹാ…..ലെച്ചുവിന് തലവേദനയാണെന്ന് പങ്കു പറഞ്ഞു……”

ജാനി അദ്ഭുതത്തോടെ ചോദിച്ചപ്പോൾ രവി രൂക്ഷമായി പങ്കുവിനെ നോക്കി…..

“അത്…മാറി ജാനിചേച്ചീ…..”

ലെച്ചു മുഖത്ത് പരമാവധി പ്രസന്നത വരുത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു………

“മോള് ജാനിയുടെ കൂടെ പോയി ഗോൾഡ് നോക്ക്……..

കല്യാണത്തിന് ഇടാൻ മോൾക്കും ആവശ്യമുള്ളത് എടുത്തോണം……”

സ്നേഹത്തോടെ പറഞ്ഞ് രവി ഓഫീസിലേക്ക് കയറി……

ജാനി ലെച്ചുവിന്റെ കൈ പിടിച്ചു മാല നോക്കുന്നത് കണ്ട് പങ്കു അമർഷത്തോടെ മുഷ്ടി ചുരുട്ടി……

ജാനി ഓർണമെന്റ്സെല്ലാം സെലക്ട് ചെയ്ത് രവിയെ ഏൽപ്പിച്ചു……

ലെച്ചുവിനെ രവി നിർബന്ധിപ്പിച്ച് രണ്ട് വളയും ഒരു നെക്ലേസും എടുപ്പിച്ചു…….

ഉച്ച കഴിഞ്ഞ് എല്ലാവരും കൂടി ഡ്രസ്സെടുക്കാൻ പോയി…….. അതും പങ്കുവിന്റെ ഷോപ്പായതു കാരണം പെട്ടെന്ന് എല്ലാം ഷോപ്പിംഗും കഴിഞ്ഞു……

രാത്രി പേടിച്ചാണ് ലെച്ചു മുറിയിലേക്ക് ചെന്നത്….

ഇന്ന് അവരോടൊപ്പം പോയതിന്റെ ദേഷ്യം പങ്കുവിനുണ്ട്……

ഡ്രസ്സെടുക്കാൻ വരുന്നില്ലെന്ന് പറഞ്ഞിട്ടും ജാനിചേച്ചിയാണ് നിർബന്ധിച്ച് കൊണ്ട് പോയത്……

ഭയത്തോടെയാണ് അവരോടൊപ്പം പോയത്…. നിമ്മിയ്ക്കും ശ്രീയേട്ടനും നല്ലത് പോലെ ദേഷ്യം വന്നെന്ന് അവരുടെ പ്രവൃത്തികളിൽ നിന്ന് മനസ്സിലായിരുന്നു………

മുറിയിലേക്ക് കയറിയപ്പോൾ പങ്കു ഫോണിലായിരുന്നു……

ജാനിയാണ് ഫോണിലെന്ന് മുഖം കണ്ടാലറിയാം….

ലെച്ചു പെട്ടെന്ന് പായും ബെഡ്ഷീറ്റുമെടുത്ത് നിലത്ത് വിരിച്ച് കണ്ണടച്ചു കിടന്നു…..

കണ്ടാൽ ചിലപ്പോൾ വേദനിപ്പിച്ചാലോ…..

പങ്കു കോൾ കട്ട് ചെയ്ത് സൈഡിലായി വച്ചു…

ലെച്ചു ഉറങ്ങുന്നത് കണ്ട് അവൻ മുഖം ചുളിച്ചു…

‘,ഇവളിതെപ്പോ വന്ന് കിടന്നു…… ഞാൻ കണ്ടില്ലല്ലോ……’

അമർഷത്തോടെ അവളെ നോക്കിയിട്ട് അവൻ എഴുന്നേറ്റ് ലൈറ്റ് ഓഫ് ചെയ്തു കിടന്നു…….

അവൻ കിടന്നെന്ന് ഉറപ്പായപ്പോൾ ലെച്ചു ആശ്വസിച്ചു കൊണ്ട് ദീർഘനിശ്വാസമിട്ടു…..

കല്യാണത്തിന്റെ ദിവസം അടുക്കുന്തോറും ജാനിയ്ക്ക് നെഞ്ചിടിപ്പ് കൂടി…..

ധ്രുവിനെ ഇനിയും മനസ്സിലായിട്ടില്ല……. അതാണ് പ്രശ്നം….

ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് വെറുതെ കിടന്നപ്പോളാണ് ജാനിയുടെ ഫോണടിച്ചത്…..

പരിചയമില്ലാത്ത നമ്പർ കണ്ട് അവൾ ആലോചനയോടെ ഫോണെടുത്തു……

“ഹലോ……ജാനകി മാധവൻ അല്ലേ…..”

പതിനെയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 17

😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

കുറച്ചു തിരക്കായിരുന്നു..ക്ഷമിക്കണം….

ഒരുപാട് പേര് തിരക്കി വരുന്നത് കൊണ്ട് എഴുതിയിട്ടതാണ്….

രഹസ്യം പുറത്ത് വരാൻ കുറച്ചു സമയം കൂടി തരണം…….

കഥകൾ നിങ്ങൾക് ഇഷ്ട്ടപെടുന്നു ലൈക് ചെയുന്നു പക്ഷെ കുറച്ചു പേരു മാത്രം ഷെയർ ചെയ്യുന്നു

ഇന്നലെ അകെ 30 പേർ മാത്രമേ ഷെയർ ചെയ്തുളൂ

അത് 100 ആക്കിയേക്കണേ പ്ളീസ് 🥰🤞🏻

ഷെയർ കൂടിയാൽ എഴുതാൻ ഉള്ള ഇന്ററെസ്റ്റും കൂടും 🥰

Leave a Reply

Your email address will not be published. Required fields are marked *