സ്നേഹമർമ്മരം   ഭാഗം..17

പതിനാറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 16

ഭാഗം 17

കല്യാണത്തിന്റെ ദിവസം അടുക്കുന്തോറും ജാനിയ്ക്ക് നെഞ്ചിടിപ്പ് കൂടി…..

ധ്രുവിനെ ഇനിയും മനസ്സിലായിട്ടില്ല……. അതാണ് പ്രശ്നം….

ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് വെറുതെ കിടന്നപ്പോളാണ് ജാനിയുടെ ഫോണടിച്ചത്…..

പരിചയമില്ലാത്ത നമ്പർ കണ്ട് അവൾ ആലോചനയോടെ ഫോണെടുത്തു……

“ഹലോ……ജാനകി മാധവൻ അല്ലേ…..”

“അതെ…….”

“മോളെ……..

ചന്തുവിന്റെ ……സോറി…. ധ്രുവിന്റെ അച്ഛനാണ്……..”

ആർദ്രമായ സുദർശന്റെ ശബ്ദം ജാനിയെ അമ്പരപ്പിച്ചു…….

“എനിക്കറിയാം…. മോള് എന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കയാവുമെന്ന്……

അവൻ കുടുംബവുമില്ലാതെ കുഞ്ഞെന്ന് മാത്രം പറഞ്ഞ് നടന്നാൽ പിന്നെ എന്ത് ചെയ്യും……

ഇപ്പോൾ മനസ്സ് മാറി അവൻ കല്യാണം കഴിയ്ക്കാൻ തയ്യാറെങ്കിൽ അത് മോളുടെ മിടുക്ക് മാത്രമാണ്……”

“അചഛാ ഞാൻ…….”

പെട്ടെന്ന് കേട്ട ആവേശത്തിൽ വാക്കുകൾ അവളുടെ തൊണ്ടയിൽ കുടുങ്ങി പ്പോയി…….

അവളുടെ അച്ഛായെന്നുള്ള വിളി സുദർശന്റെ മനസ്സ് നിറച്ചു….

“അച്ഛൻ വന്ന് രഹസ്യമായി കണ്ടോളാം മോളെ….

തത്ക്കാലം അവനറിയണ്ട……….”

അയാളുടെ ശബ്ദത്തിലെ വേദന ജാനിയ്ക്ക് മനസ്സിലായി……

“അതിനെന്താ അച്ഛൻ വന്നോളൂ……”

“കല്യാണത്തിന്റെ ഒരുക്കങ്ങളായോ……”

“മ്……അച്ഛൻ വരില്ലേ…….”

മടിയോടെയാണ് ജാനി ചോദിച്ചത്……

“വരും മോളെ……….പക്ഷെ……. ദൂരെ നിന്ന് കാണും……..

അവൻ ആ കുഞ്ഞിനെ വല്ല അനാഥാലയത്തിൽ ആക്കാതെ എനിക്ക് ചന്തുവിനോട് ക്ഷമിക്കാൻ കഴിയില്ല…..”

ആ വാക്കുകൾ ജാനിയെ വേദനിപ്പിച്ചു……

കുഞ്ഞാറ്റയെ പിരിയാൻ തനിക്കും കഴിയില്ല… കുറച്ചു ദിവസമേ ആയുള്ളുവെങ്കിലും കുഞ്ഞാറ്റ തനിക്ക് പ്രിയപ്പെട്ടതാണ്…..

“മോള് ആ കുഞ്ഞിനെയും സ്വീകരിക്കാൻ മനസ്സ് കാണിച്ചല്ലോ………വലിയ മനസ്സാ മോളുടെ…….”

“എനിക്കും ആ മോളെ ഇഷ്ടമാണ്…………

കുഞ്ഞാറ്റ അനാഥയല്ലേ അച്ഛാ……..”

അവൾ ധ്രുവിനെ ന്യായീകരിക്കുന്നത് പോലെ സംസാരിച്ചു…..

“അതിന്റെ ബന്ധുക്കൾ എന്നെങ്കിലും അന്വേഷിച്ചു വന്നാൽ ഇവൻ കുഞ്ഞിനെ വിട്ട് കൊടുക്കണ്ടേ മോളെ…….

ഏതോ സ്ത്രീ പ്രസവിച്ച് അവന്റെ കൈയിൽ കൊടുത്തിട്ട് നോക്കണമെന്ന് പറഞ്ഞപ്പോൾ ഇവൻ വാക്ക് കൊടുത്ത് കുഞ്ഞിനെയും കൊണ്ട് ഇങ്ങോട്ട് വന്നു….

എന്നോട് വഴക്കുണ്ടാക്കി ഇവിടെ നിന്നിറങ്ങി…..

അവന്റെ ജീവിതത്തെ കുറിച്ച് ഓർത്താ മോളെ ഞാൻ അവനോടു വഴക്കുണ്ടാക്കിയത്…..”

ജാനി മറുപടിയൊന്നും പറഞ്ഞില്ല…..ഒരച്ഛന്റെ ആകുലതയാണത്…….

“സാരമില്ല…….. നിങ്ങൾക്കൊരു കുഞ്ഞുണ്ടാകുമ്പോൾ അതിനെ അവൻ കളഞ്ഞോളും……….”

ജാനിയുടെ ഹൃദയം വിങ്ങി……കുഞ്ഞാറ്റയെ കളയാനോ……..കഴിയില്ല……..

“മോളെന്താ മിണ്ടാത്തെ……..അച്ഛൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ……..”

“അത് അച്ഛാ കുഞ്ഞാറ്റയെ…………………………..”

” എനിക്ക് മനസ്സിലാകും ജാനീ……

അവന്റെ നിർബദ്ധബുദ്ധി എനിക്കറിയാമല്ലൊ……

കുഞ്ഞിനെ അവൻ കളയില്ല…….അച്ഛന് അതറിയാം…

കല്യാണം കഴിഞ്ഞ് മോള് അവനെയും കൊണ്ട് വീട്ടിലേക്ക് വരണം………

ശരി മോളെ……അച്ഛൻ സമയം കിട്ടും പോലെ വിളിക്കാം……..”

ജാനകിയുടെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ ഫോൺ കട്ടായി…..

ഫോണും പിടിച്ച് ജാനി അങ്ങനെ തന്നെ നിന്നു….

ഒരുപാട് സംശയങ്ങളുണ്ട്…….

എന്തൊക്കെ പറഞ്ഞാലും അച്ഛ ഈ കല്യാണത്തിന് സമ്മതിച്ചതിന്റെ കാരണം ഇതുവരെ മനസ്സിലായിട്ടില്ല……

അന്ന് ധ്രുവ് വന്നപ്പോൾ തല കുനിച്ചു നിന്ന മധുവിന്റെ മുഖം ജാനിയ്ക്ക് ഓർമ വന്നു……

ഇപ്പോൾ ധ്രുവിന്റെ അച്ഛൻ വിളിച്ചതും കുഞ്ഞാറ്റയെ അകറ്റാൻ വേണ്ടി തന്നെ സ്വാധീനിക്കാനെന്ന് ഉറപ്പാണ്…….

ജാനി ആലോചനയോടെ മുറിയിൽ നിന്നിറങ്ങി……

പുറത്ത് പന്തല് പണിക്കാര് നിൽപ്പുണ്ട്…….

പങ്കു അവരോടൊപ്പം നിന്ന് കെട്ടേണ്ട വിധം വിവരിച്ചു കൊടുക്കുന്നുണ്ട്…..

അമ്മമാര് അടുക്കളയിൽ തന്നെയാണ്……..

അമ്മുവും നിമ്മിയും ഡ്രസ്സ് തയ്ക്കാൻ കൊടുത്തത് വാങ്ങാൻ പോയതാണ്……

മധുവും രവിയും കല്യാണത്തിന്റെ ആവശ്യങ്ങൾക്കായി പുറത്ത് പോയതാണ്……

ജാനി പങ്കുവിനെ നോക്കിക്കൊണ്ട് ഹാളിലെ സോഫയിലിരുന്നു……

പാവം……….തിരക്ക് അവനാണ്…….. ഓടിനടന്നു എല്ലാം ചെയ്യുന്നുണ്ട്……

കല്യാണം അടുക്കുന്തോറും എനിക്ക് മുഖം തരുന്നില്ല അവൻ….

എന്നെ പിരിയുന്ന വിഷമമാണ് …..

പണിക്കാരോട് എന്തോ പറഞ്ഞ് തിരിഞ്ഞതും തന്നെ നോക്കിയിരിക്കുന്ന ജാനിയെ കണ്ട് അവൻ മുഖം ചുളിച്ചു………….

ഒരു പുരികമുയർത്തി അവൻ ചോദ്യഭാവത്തിൽ നോക്കുന്നത് കണ്ട് ജാനി അവനെ അരികിലേക്ക് വിളിച്ചു………..

തെല്ലൊരു മടിയോടെ അവൻ ഹാളിലേക്ക് വന്ന് ജാനിയുടെ അരികിലായിരുന്നു……..

“നീയല്ലേടാ കൂടെ നിൽക്കേണ്ടത്……. എന്നിട്ട് മാറി നടക്കുന്നു………”

“ഇല്ലെടീ ….തിരക്കായിരുന്നു……

ഇനി നാലു ദിവസം കഴിഞ്ഞാൽ എന്റെ ജാനിക്കുട്ടിയുടെ കല്യാണമല്ലേ……..”

അവളുടെ കവിളിൽ പിടിച്ച് കൊഞ്ചലോടെ വലിച്ചുകൊണ്ട് അവൻ പറഞ്ഞത് കേട്ട് ജാനി മുഖം വീർപ്പിച്ചു…..

“എന്നെ കല്യാണം കഴിപ്പിച്ചു വിടാൻ നിനക്കിത്ര ധൃതിയോ പങ്കൂ……”

“പിന്നല്ലാതെ……. എന്നിട്ട് വേണം എനിക്ക് രണ്ടെണ്ണം അടിച്ചു സുഖമായി ഉറങ്ങാൻ…….”

അവൻ കള്ളക്കണ്ണാലെ നോക്കി കുറുമ്പോടെ പറഞ്ഞത് കേട്ട് ജാനി അവനെ തല്ലാൻ തുടങ്ങി……..

“ടീ……..അടിക്കല്ലേടീ……….

നിർത്തെടീ പേണ്ണേ………”

പെട്ടെന്ന് അടി നിർത്തി ജാനി പങ്കുവിനെ കെട്ടിപ്പിടിച്ചു………

ഒരു നിമിഷം തരിച്ചു പോയെങ്കിലും പങ്കുവും അവളെ തിരികെ പുണർന്നു…….

രണ്ടുപേരും കരയുകയായിരുന്നു………

ഒരുമിച്ചുള്ള ദിനങ്ങൾ ഇനിയുണ്ടാവില്ലെന്ന തിരിച്ചറിവിൽ……..

ഈ കാഴ്ച കണ്ടു കൊണ്ടാണ് ലെച്ചു ഹാളിലേക്ക് വന്നത്…..

പരസ്പരം കെട്ടിപ്പിടിച്ചു കരയുന്ന ജാനിയെയും പങ്കുവിനെയും കണ്ട് ലെച്ചു തളർന്നു പോയി…..

സൗഹൃദത്തിന്റെ ആഴം അറിയാമെങ്കിലും പങ്കുവിന് ജാനിയോടുള്ള പ്രണയമാണ് അവളെ വേദനിപ്പിച്ചത്………..

പക്ഷെ ഈ കാഴ്ച കണ്ടു വന്ന മധുവും മറ്റുള്ളവരും അവരുടെ സങ്കടം കണ്ട് കൂടെ കരഞ്ഞുപോയി…..

പിറ്റേന്ന് സുദർശൻ വരുമെന്ന് അറിയിച്ചെങ്കിലും പിന്നീട് വരാൻ കഴിയില്ലെന്ന് വിളിച്ച് പറഞ്ഞു…..

അന്ന് അമ്മയുമായി വന്ന് പോയതിൽ പിന്നെ ധ്രുവിനെയോ കുഞ്ഞാറ്റയേയോ ജാനി കണ്ടിരുന്നില്ല……

കല്യാണത്തിന്റെ തലേദിവസം…….

ബന്ധുക്കളെല്ലാം തലേ ദിവസം തന്നെ എത്തിയിരുന്നു………

ആൾക്കാർ കൂടുതലായത് കൊണ്ട് നാലഞ്ച് പേരെ വീട്ടിലെ ജോലിയ്ക്ക് നിർത്തിയിരുന്നു……

പങ്കു ഓടിനടന്നു ഓരോ കാര്യങ്ങൾ ചെയ്യുന്നുണ്ട്……..

എങ്കിലും അവന്റെ മനസ്സ് പിടയുന്നുണ്ട്……നാളെ ജാനി മറ്റൊരാൾക്ക് സ്വന്തമാകും എന്ന ചിന്ത ഓരോ നിമിഷവും അവനെ വേട്ടയാടിക്കൊണ്ടിരുന്നു…….

ലെച്ചു ജാനിയുടെ കൂടെ തന്നെ നിന്നു……..

അവൾക്ക് ഈ കല്യാണം ഒരാശ്വാസമാണ്…….

തന്റെ ശ്രീയേട്ടൻ തന്നെ മനസ്സിലാക്കും എന്ന ആശ്വാസം……..

അമ്മുവും നിമ്മിയും സ്കൂളിലെ കൂട്ടുകാർ വന്നതിന്റെ തിരക്കാണ്………

മധുവും രവിയും വരുന്നവരെ സ്വീകരിച്ചിരുത്തി……..

ഓരോ വിശേഷങ്ങൾ പറയുമ്പോഴും ഓരോ വണ്ടികൾ വന്ന് നിൽക്കുമ്പോഴും മധുവിന്റെയും രവിയുടെയും ഭയം ജാനി ശ്രദ്ധിച്ചിരുന്നു…….

ജാനി മധുവിനെ തന്നെ ശ്രദ്ധിക്കുന്നത് കണ്ട് രവി മധുവിനെയും കൊണ്ട് വീടിന്റെ പുറകിലേക്ക് പോയി……..

“മധൂ……നീയിങ്ങനെ ടെൻഷനടിക്കാതെ……

ജാനി കുറച്ചു നേരമായി നിന്നെത്തന്നെ ശ്രദ്ധിക്കുന്നു…..

അവൾക്കെന്തോ സംശയമുണ്ട്……….”

മധു നിസ്സഹായനായി ദയനീയമായി രവിയെ നോക്കി……

“രവീ…….അവര്…….അവര് വരുമോടാ…..

എന്റെ മോളുടെ കല്യാണം മുടങ്ങുവോ…….”

“ഇല്ല മധൂ………അവര് വരില്ല…….

നമ്മളെല്ലാം ഒത്ത് തീർപ്പ് നടത്തിയതല്ലേ……

ഇന്നാണ് കല്യാണമെന്ന് അവർക്കറിയില്ലല്ലോ…..”

“എന്നാലും……. പേടിച്ചിട്ട് കൈയും കാലും വിറയ്ക്കുന്നു….. നാളെ കല്യാണം കഴിയുന്നത് വരെ തീയാ മനസ്സില്…….”

മധു തലയിൽ കൈ താങ്ങി താഴേക്കിരുന്നു…..

” മധൂ……നീ പേടിക്കാതെ……

ഞാനെല്ലാം റെഡിയാക്കിയിട്ടുണ്ട്…….

കല്യാണം കഴിയുന്നത് വരെ ജാനിയെ സംരക്ഷിക്കാൻ കുറച്ചു ആളുകളെ നിർത്തിയിട്ടുണ്ട്…..

പിന്നെ നീയും ഞാനും പങ്കുവുമൊക്കെ ഇല്ലേ മധൂ……

ധ്രുവിന്റെ കൈയിൽ ജാനിയെ ഏൽപ്പിച്ചാൽ പിന്നെ ആ ടെൻഷനും തീരും…..”

“അവൻ…….അവൻ നോക്കുമോടാ ജാനിയെ…..

അവൻ സ്നേഹിക്കുമോ അവളെ…….”

ആകുലതയോടെ മധു ചോദിച്ചത് കേട്ട് രവിയും വല്ലാതെയായി…….

“നമുക്കു അങ്ങനെ പ്രതീക്ഷിക്കാം മധൂ…..”

മധുവിന്റെ തോളിൽ കൈമർത്തി ആശ്വസിപ്പിക്കുമ്പോഴും രവിയുടെ മനസ്സിൽ ആ ചോദ്യം ആവർത്തിച്ചു…..

ധ്രുവ് സ്നേഹിക്കുമോ ജാനിയെ……..

രവി വാങ്ങിക്കൊടുത്ത ലെഹങ്കയാണ് ലെച്ചു ധരിച്ചിരുന്നത്……..

ഓറഞ്ച് നിറത്തിലുള്ള ലെഹങ്ക അവളുടെ വെളുത്ത നിറം എടുത്തു കാണിച്ചു……

കൈയിൽ ഓരോ വളയും കഴുത്തിൽ താലിമാലയും കാതിൽ ഒരു ജിമിക്കിയും മാത്രമാണ് ആഭരണമായി ധരിച്ചത്……

വീട്ടിൽ നിന്ന് അച്ഛനും അമ്മയും അനിയനുമൊക്കെ വന്ന സന്തോഷത്തിലായിരുന്നു ലെച്ചു……

കല്യാണം കഴിഞ്ഞ ശേഷം അവരെ കണ്ടില്ലല്ലോ…..

“ലെച്ചൂ…….”

രേണുക വിളിയ്ക്കുന്നത് കേട്ട് ലെച്ചു ചിരിയോടെ അടുത്ത് ചെന്നു…..

“എന്താമ്മേ…….”

“പങ്കുവിന്റെ കുറച്ചു ഫ്രണ്ട്സ് വന്നിട്ടുണ്ട്….. മോള് അവർക്ക് ഈ ജൂസ് കൊണ്ട് കൊടുക്ക്.. …

അവര് നേരെത്തെ ചോദിക്കുന്നത് കണ്ടു ശ്രീരാഗിന്റെ വൈഫ് എവിടെയെന്ന്….”

ലെച്ചു ചെറിയ പേടിയോടെ ജൂസ് ട്രേ കൈയിൽ വാങ്ങി…..

പങ്കുവിന് ഇഷ്ടപ്പെടില്ലെന്നറിയാം ….പക്ഷെ…. അമ്മയോട് പറ്റില്ലെന്ന് പറയാൻ കഴിയില്ല…..

അവൾ മടിയോടെ ട്രേയും കൊണ്ട് ഹാളിലേക്ക് വന്നു…..

പങ്കുവിനെ കാണാഞ്ഞിട്ട് അവൾ മുറ്റത്ത് പന്തല് കെട്ടിയിരിക്കുന്ന ഭാഗത്തേക്ക് പോയി……

അവിടെ സൈഡിലായി സംസാരിച്ചു നിൽക്കുന്ന പങ്കുവിനെയും ഫ്രണ്ട്സിനെയും കണ്ട് ലെച്ചു പേടിയോടെ അടുത്തേക്ക് പോയി…..

“ആഹാ…….വന്നല്ലോ ലക്ഷ്മി ശ്രീരാഗ്……”

ലെച്ചുവിനെ കണ്ട് കൂട്ടത്തിലൊരാൾ പറഞ്ഞത് കേട്ട് നനുത്ത പുഞ്ചിരിയോടെ അവൾ ജൂസ് ട്രേ അവർക്ക് നേരെ നീട്ടി…….

‘ഇവർക്ക് എന്നെ അറിയാമോ…….ഓ….. ജാനിചേച്ചിയും ഇവരുടെ കൂടെ ഉള്ളതല്ലേ….. ഫോട്ടോ കണ്ടിട്ടുണ്ടാകും…..’

അവരെല്ലാം പുഞ്ചിരിയോടെ തന്നെ ജൂസ് ഗ്ലാസ് കൈയിലെടുത്തു……..

ലെച്ചു പാളിയൊന്ന് പങ്കുവിനെ നോക്കി….

മുഖം ദേഷ്യം കൊണ്ട് കടുത്തിട്ടുണ്ട് ജൂസ് കൊണ്ട് വന്നത് ഇഷ്ടപ്പെട്ടില്ല……

അവന്റെ മുഖം കണ്ടിട്ട് ലെച്ചുവിന് എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപ്പെട്ടാൽ മതിയെന്നായി…………

ജൂസ് കുടിച്ച ശേഷം അവർ ഗ്ലാസ് തിരികെ കൊടുത്തതും ലെചു വേഗം തന്നെ അകത്തേക്ക് പോയി…..

“ഫോട്ടോയിൽ കാണുന്നതിനെക്കാൾ ഭംഗിയാണ് പങ്കൂ …നിന്റെ വൈഫ്……….

അല്ലേടാ ജിത്തൂ…….”

ലെച്ചു പോയ വഴിയേ നോക്കി വിനു പറഞ്ഞത് കേട്ട് ജിത്തു അവനെ നോക്കി ഗൂഢമായി ചിരിച്ചു…….

അവർക്കറിയാം പങ്കുവിന് ലെച്ചുവിനെ ഇഷ്ടമല്ലെന്ന്……

“എന്നാൽ ഞാൻ ഡൈവോഴ്സ് ചെയ്തോളാം…. നീ കെട്ടിക്കോടാ അവളെ…….”

പങ്കു പുച്ഛത്തോടെ പറഞ്ഞത് കേട്ട് വിനുവിന്റെ മുഖം വിടർന്നു……….

അവളെ അവന് വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു…… മനസ്സിൽ പല കണക്കുകൂട്ടലും നടത്തി അവൻ ഗൂഢമായി ചിരിച്ചു……

ലെച്ചു ജാനിയുടെ അടുത്ത് പോയിരുന്നു….. പങ്കു അവിടെ വന്ന് ഉപദ്രവിക്കില്ലെന്ന് അവൾക്കറിയാം…….

സന്ധ്യയായപ്പോൾ ജാനിയുടെ ഓഫീസിൽ നിന്ന് കുറച്ചു പേർ വന്നു……

വന്നവരൊക്കെ ജാനിയുമൊത്ത് കുറേ ഫോട്ടോസെടുത്തു……

കുറച്ചു നേരം വർത്തമാനം പറഞ്ഞിരുന്നപ്പോൾ തന്നെ പങ്കു വന്ന് അവരെ ഭക്ഷണം കഴിക്കാനായി വിളിച്ചു കൊണ്ട് പോയി…..

അരമണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ അവർ തിരികെ പോയി……..

പങ്കു പലവട്ടം അകത്തേക്ക് കയറി വന്നെങ്കിലും ജാനിയുടെ മുഖത്ത് നോക്കാതെ ഒഴിഞ്ഞുമാറി നടന്നു……

ജാനിയ്ക്കും അവന്റെ വിഷമം മനസ്സിലായി……..

പത്ത് മണിയായപ്പോൾ തന്നെ വന്നവരൊക്കെ പോയി….

രാവിലെ നേരെത്തെ എഴുന്നേൽക്കേണ്ടത് കാരണം ജാനിയെ എല്ലാവരും കൂടി മുറിയിൽ പറഞ്ഞു വിട്ടു………

മധുവും ജാനിയിൽ നിന്ന് അകന്നു നിന്നു…..

അടക്കി വച്ച രഹസ്യങ്ങളെല്ലാം പുറത്ത് വരുമോന്ന് മധുവും പേടിച്ചിരുന്നു…………

പിറ്റേന്ന് രാവിലെ…….

ലെച്ചുവും ജാനിയും നേരത്തെ എഴുന്നേറ്റ് കുളിച്ചു അമ്പലത്തിൽ പോയി…..

രവി നിർത്തിയ ആളുകൾ അവർക്ക് പുറകേ നിഴല് പോലെ ഉണ്ടായിരുന്നു…….

പതിനെട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 18

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഇന്ന് റിവ്യൂ ഇടാത്തവർക്ക് നാളെ കല്യാണസദ്യ തരില്ല ഞാൻ…😏

ഇനി കല്യാണത്തിന് കാണാമേ

കഥകൾ നിങ്ങൾക് ഇഷ്ട്ടപെടുന്നു ലൈക് ചെയുന്നു പക്ഷെ കുറച്ചു പേരു മാത്രം ഷെയർ ചെയ്യുന്നു

ഇന്നലെ അകെ 30 പേർ മാത്രമേ ഷെയർ ചെയ്തുളൂ

അത് 100 ആക്കിയേക്കണേ പ്ളീസ് 🥰🤞🏻

ഷെയർ കൂടിയാൽ എഴുതാൻ ഉള്ള ഇന്ററെസ്റ്റും കൂടും 🥰

Leave a Reply

Your email address will not be published. Required fields are marked *