സ്നേഹമർമ്മരം…. ഭാഗം 20

പത്തൊമ്പതാം പതിനെട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 19

ഭാഗം 20

ഉറച്ച തീരുമാനത്തോടെ അവൻ വീട്ടിലേക്ക് നടന്നു……

മനസ്സിൽ ലെച്ചുവായിരുന്നു…… എന്നാലും ഇടയ്ക്കിടെ ജാനിയുടെ മുഖം തെളിയുമ്പോൾ മനസ്സ് വിങ്ങിപ്പോയി….

അടുത്തൊരു കാർ വന്ന് നിർത്തിയതും പങ്കു സംശയത്തിൽ റോഡരികിലേക്ക് മാറി നിന്നു…..

ഡോർ തുറന്നിറങ്ങിയ ധ്രുവിനെ കണ്ട് അവന്റെ മുഖം കടുത്തു…….

“ശ്രീരാഗ്…….പ്ലീസ്‌…..

ഞാൻ വഴക്ക് പിടിക്കാൻ വന്നതല്ല……..

എനിക്ക് തന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്……

എന്നോടൊപ്പം വരണം……..”

ഒരു നിമിഷം ആലോചിച്ച ശേഷം അവൻ ധ്രുവിന്റെ കാറിലേക്ക് കയറി……

കടലിന്റെ ആഴങ്ങളിൽ കണ്ണ് നട്ട് നിൽക്കുന്ന ധ്രുവിനെ പങ്കു പാളി നോക്കി…..

വന്നതു മുതൽ ഈ നിൽപ്പാണ്…….ഒന്നും പറയുന്നുമില്ല…….

എന്തോ ലെച്ചുവിനെ കാണാൻ വല്ലാത്തൊരു കൊതി തോന്നുന്നു….

മനസ്സ് അംഗീകരിച്ചത് കൊണ്ടാവാം….

പങ്കു അസ്വസ്ഥതയോടെ തല ചൊറിഞ്ഞു കൊണ്ട് കടലിലേക്ക് തന്നെ നോക്കി നിന്നു….

തിരമാലകൾ കരയെ പുൽകി തിരികെ പോയാലും അതേ ആവേശത്തോടെ പിന്നെയും വരുന്നു…..

ജാനിയുടെ മുഖം തിരമാലകളിൽ തെളിഞ്ഞതും പങ്കുവിന്റെ ഹൃദയം വിങ്ങി….

മറക്കാൻ കഴിയുന്നില്ല.. പക്ഷെ മറന്നേ പറ്റൂ……

“ശ്രീരാഗിന് ജാനിയോട് പ്രണയമാണോ……..”

നിശബ്ദതയെ ഭേദിച്ച ധ്രുവിന്റെ വാക്കുകൾ പങ്കുവിനെ നിശ്ചലനാക്കി….

അവൻ അസ്വസ്ഥത യോടെ തല കുടഞ്ഞുകൊണ്ട് ധ്രുവിനെ അമ്പരപ്പോടെ നോക്കി ……

“എനിക്ക്……………..ജാനിയ്ക്ക്…. എന്നോട് സൗഹൃദം… മാത്രമാണ്…….”

അവന്റെ വാക്കുകൾ ചിതറിപ്പോയി……

“ഞാൻ ജാനിയുടെ കാര്യമല്ല ചോദിച്ചത്…….

ശ്രീരാഗിന്റെ കാര്യമാണ്……”

ധ്രുവിന്റെ ശബ്ദത്തിൽ ഗൗരവം…..

പങ്കു ഒന്നും മിണ്ടിയില്ല…. അല്ലെങ്കിലും എങ്ങനെ പറയും അയാളുടെ ഭാര്യയോട് പ്രണയമായിരുന്നെന്ന്………

“താൻ പേടിയ്ക്കണ്ട…….അതിന്റെ പേരിൽ തന്നെ ചോദ്യം ചെയ്യാനല്ല ഞാൻ വന്നത്….”

പങ്കു ആശ്വസിച്ചു…..

അതല്ല ധ്രുവിന്റെ പ്രശ്നം…. മറ്റെന്തോ ആണ്….

“ശ്രീരാഗിന്റെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പ്ലീസ്‌ മറക്കണം…….

കാരണം എനിക്ക് ജാനിയെ വേണം…….

ഇല്ലെങ്കിൽ എനിക്ക് കുഞ്ഞാറ്റയെ നഷ്ടപ്പെടും……..”

പങ്കു പുരികം ചുളിച്ച് ധ്രുവിനെ നോക്കി…..

അവനൊന്നും മനസ്സിലായില്ല…….

“ജാനി ഇല്ലെങ്കിൽ എങ്ങനെയാണ് തനിക്ക് കുഞ്ഞാറ്റയെ നഷ്ടപ്പെടുന്നത്……

എനിക്ക് മനസ്സിലായില്ല…….”

പങ്കു അശ്ചര്യത്തോടെ ചോദിച്ചു……

“ഞാനെല്ലാം പറയാം ശ്രീരാഗ്…… പക്ഷെ….

ഇന്നുമുതൽ നമ്മൾ ഫ്രണ്ട്സാണ്…….

എങ്കിൽ മാത്രം……..”

ധ്രുവിന്റെ ദൃഢമായ വാക്കുകൾ കേട്ട് ഒന്നാലോചിച്ച ശേഷം ധ്രുവ് നീട്ടിയ കൈയിലേക്ക് പങ്കു കൈ ചേർത്തു……

രണ്ടുപേരും പരസ്പരം സൗഹൃദത്തിൽ പുഞ്ചിരിച്ചു…..

വലിയ ഭാരം ഏന്തോ ഹൃദയത്തിൽ നിന്ന് ഒഴിഞ്ഞു പോയത് പോലെ തോന്നി പങ്കുവിന്……..

“ഞാൻ പങ്കുവെന്ന് വിളിച്ചോട്ടെ……….”

പങ്കു സമ്മതപൂർവ്വം പുഞ്ചിരിച്ചു……

“സോറീ ധ്രുവ്………

അന്നത്തെ സാഹചര്യത്തിൽ ഞാൻ…….”

“ഏയ് സാരമില്ല……. ഞാനാണ് തെറ്റ് ചെയ്തത്….

കുറച്ചു സ്വാർത്ഥനായി പോയി……. എന്റെ കുഞ്ഞാറ്റയ്ക്ക് വേണ്ടി……….

എന്റെ മോള് എന്റെ ജീവനാണ് പങ്കൂ……

അറിയില്ല രക്തബന്ധം പോലുമില്ലാതെ അവളെനിക്ക് ഇത്രയും പ്രിയപ്പെട്ടതായെന്ന്……

അവൾക്ക് വേണ്ടി ഞാൻ എന്തും ചെയ്യും പങ്കൂ……..”

“അതിന്…….ആ കുഞ്ഞിന് ആരുമില്ലല്ലോ…….

ആരും അന്വേഷിച്ചു വരാനുമില്ല…….

പിന്നെന്താ…….”

മറുപടിയായി ധ്രുവ് പുഞ്ചിരിച്ചു…….വേദന നിറഞ്ഞ ഒരു പുഞ്ചിരി……

“കുഞ്ഞാറ്റയുടെ അമ്മ മാത്രമേ മരിച്ചുള്ളൂ ….

അച്ഛൻ ജീവനോടെയുണ്ട്……..”

പങ്കു ആശ്ചര്യത്തോടെ അവനെ നോക്കി…..

“ആണോ…….എന്നിട്ട് അയാൾ കുഞ്ഞിനെ അന്വേഷിച്ചു വന്നില്ലേ…..”

“വരാതിരിക്കാൻ വേണ്ടിയാണ് ജാനിയെ ഞാൻ താലികെട്ടിയത്……..”

പങ്കു മുഖം ചുളിച്ചു…….. സംശയത്തോടെ ധ്രുവിന്റെ മുഖത്തേക്ക് ഉറ്റുനോക്കി……

“അയാളും ജാനിയുമായി എന്ത് ബന്ധം………”

“ബന്ധമുണ്ട് പങ്കൂ………..വലിയൊരു ബന്ധമുണ്ട്…….

ജാനിയുടെ അച്ഛൻ മാധവൻ തന്നെയാണ് കുഞ്ഞാറ്റയുടെ അച്ഛനും……….”

കാതിൽ എന്തോ വന്നടഞ്ഞത് പോലെ തോന്നി പങ്കുവിന്……..തീ പോലെയുള്ള വാക്കുകൾ….. മനസ്സിൽ വീണ് അത് ആളികത്തുന്നു…..

“മധുവങ്കിളിന്റെ മോളോ………ഇല്ല……..

ഒരിക്കലുമില്ല……

രണ്ട് പ്രായപൂർത്തിയായ പെൺകുട്ടികളുടെ അച്ഛനാണ് അദ്ദേഹം……”

പങ്കു വിശ്വസിക്കാൻ കഴിയാത്ത പോലെ തല വെട്ടിച്ചു……

“ഇല്ല……..ധ്രുവ് കള്ളം പറഞ്ഞതാണ്…….”

“ഇല്ല പങ്കൂ……ഞാൻ പറഞ്ഞത് സത്യമാണ്……

കുഞ്ഞാറ്റയുടെ അമ്മ നീരദ അയാളെ തിരക്കിയാണ് ബോംബെയിൽ നിന്ന് നാട്ടിലേക്ക് വന്നത്…….

ഇവിടെ വച്ച് ഒരാക്സിഡന്റ് സംഭവിച്ചു……. പൂർണ ഗർഭിണിയായ നീരദയെ ഇവിടെ അഡ്മിറ്റ് ചെയ്തു…..

നാല്പതു വയസോളം പ്രായമുണ്ട് അവർക്ക് അതുകൊണ്ട് തന്നെ ഡെലിവറി കുറച്ചു കോപ്ലിക്കേറ്റഡ് ആയിരുന്നു……….

ഓപ്പറേഷന് മുൻപ് അവരുടെ കൈയിൽ സൂക്ഷിച്ചിരുന്ന മാധവന്റെ ഫോട്ടോ അവര് എന്റെ കൈയിൽ തന്നു…..

മരിച്ചു പോയാൽ കുഞ്ഞിനെ അതിന്റെ അച്ഛനെ കണ്ടു പിടിച്ചു ഏൽപ്പിക്കണമെന്ന് എന്നെ വിട്ട് സത്യം ചെയ്യിപ്പിച്ചു…..

ഒരു ഡോക്ടർ എന്ന നിലയിൽ പേഷ്യന്റിന്റെ മാനസികാവസ്ഥ വളരെ ഇപോർട്ടന്റ് ആയതിനാൽ ഞാൻ അവർക്ക് സത്യം ചെയ്തു കൊടുത്തു……”

പങ്കു തരിച്ചു നിൽക്കയാണ്……

കേട്ടതൊക്കെ സത്യമാണോ……..അറിയില്ല…..ഒരു കാര്യമറിയാം……

ബോംബെയിലുള്ള രഘുറാം അച്ഛന്റെ ഫ്രണ്ടാണ് അയാളുടെ പെങ്ങളാണ് നീരദ…..

പങ്കു ധ്രുവിന്റെ വാക്കുകൾക്കായി നെഞ്ചിടിപ്പോടെ കാതോർത്തു…….

” അവർ പ്രസവിച്ചു കുഞ്ഞിനെ ഏറ്റ് വാങ്ങുമ്പോഴും ഞാൻ ആരോടും മാധവന്റെ കാര്യം പറഞ്ഞില്ല……

കുഞ്ഞിനോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ അവളുമായി അടുത്തു പോയി…..

അവളുടെ അച്ഛനായി……..പിന്നെ….പിന്നെ…

പിരിയാൻ കഴിയാത്ത വിധം മോളുമായി അടുത്തു….

ജാനിയെ കണ്ടത് മുതൽ എനിക്ക് തോന്നിയിരുന്നു കുഞ്ഞാറ്റയുമായി എന്തോ ബന്ധമുണ്ടെന്ന്……

അതാണ് ഒരു ഫ്രണ്ടിനോട് പറഞ്ഞു ജാനിയെ കുറിച്ച് അന്വേഷിച്ചത്……..

അവൻ അയച്ച് തന്ന ജാനിയുടെ ഫാമിലി ഫോട്ടോയിൽ മാധവനെ കണ്ട് ഞാൻ ഞെട്ടിപ്പോയി…….

അന്ന് ജാനിയെയും കൊണ്ട് ഫ്ലാറ്റിൽ പോയത് മനപൂർവ്വമാണ്…….

മാധവനെ നേരിട്ട് കാണാൻ ഒരവസരം ഒരുക്കാൻ…….”

ധ്രുവിന്റെ ഭാവം മാറി…..ഗൗരവം നിറഞ്ഞു…… മുഖം ചുവന്നിരുന്നു…..

പങ്കു ഞെട്ടലോടെയാണ് ഓരോ വാക്കുകളും കേൾക്കുന്നത്………

അവന് എന്തോ ധ്രുവ് പറയുന്നത് സത്യമാണെന്ന് തോന്നിയിരുന്നു…..

“അന്ന് രാത്രി ജാനിയുടെ കൂലി വാങ്ങാൻ വരാൻ പറഞ്ഞ ദിവസം അവരെന്നെ വിളിച്ചിരുന്നു…..

രവിസാറും മാധവൻ സാറും…….

എനിക്ക് പണി തരാനാണെന്ന് മനസ്സിലായത് കൊണ്ട് കരുതിയാണ് ഞാൻ പോയത്……

പിന്നെ എന്നെങ്കിലും അയാൾ കുഞ്ഞാറ്റയെ തിരിച്ചറിഞ്ഞാൽ എന്നിൽ നിന്ന് പറിച്ചെടുക്കാതിരിക്കാൻ ജാനിയെ എന്റെ കൂടെ വേണെമെന്ന് തോന്നി….

അയാളുടെ മോളെ വച്ച് വിലപേശിയതും കുഞ്ഞാറ്റയെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ്…..

സത്യങ്ങളെല്ലാം തുറന്നു പറഞ്ഞപ്പോൾ അയാളെന്റെ കാലിൽ വീണു പൊട്ടിക്കരഞ്ഞു…..

ചെയ്ത തെറ്റ് ജാനിയെ അറിയിക്കാതിരിക്കാൻ ജാനിയെ എനിക്ക് തരാമെന്ന് വാക്ക് പറഞ്ഞു….”

പങ്കു വേദനയോടെ മണ്ണിലേക്കിരുന്നു…… ഇതെല്ലാം കേട്ട് അവന് തല കറങ്ങുന്ന പോലെ തോന്നി……..

“എന്താ പങ്കൂ……എന്ത് പറ്റി……”

ധ്രുവും ആശങ്കയോടെ അവനരികിൽ ഇരുന്നു….

“ഒന്നുമില്ല ധ്രുവ്……. ഇത്രയും വലിയ സത്യങ്ങൾ മറച്ചുപിടിച്ച് അവര് എല്ലാവരെയും പറ്റിച്ചു…..

എന്റെ ജാനി ഇതറിഞ്ഞാൽ സഹിക്കുമെന്ന് തോന്നുന്നുണ്ടോ……

ധ്രുവ്……… അവള് പാവമാണ്…… എന്റെ ജാനി……”

“എനിക്കറിയാം പങ്കൂ……..അവളെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല….”

അത് കേട്ടതും പങ്കുവിന്റെ മനസ്സ് നിറഞ്ഞു….

“ദൈവമാണ് നിങ്ങളെ ഒന്നിപ്പിച്ചത്…….

കുഞ്ഞാറ്റ നിങ്ങളുടെ മകളായി വളർന്നാൽ മതി……

ഒരിക്കലും ആന്റി ഇതറിയരുത്…….നെഞ്ച് പൊട്ടിപ്പോകും…..”

“ഇല്ല പങ്കൂ……..പക്ഷെ…..എന്തോ സംഭവങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്…..

ബോംബെയിൽ എന്ത് സംഭവിച്ചു എന്ന് നിന്റെ അച്ഛനും മാധവൻ സാറിനും മാത്രമേ അറിയൂ…..

എനിക്ക് അതൊന്നും അറിയണ്ട……പക്ഷെ…… എന്റെ മോള്….. അവളെ എനിക്ക് വേണം…..

വിട്ട് തരില്ല ഞാൻ ആർക്കും…..”

“ഞാനും കൂടെയുണ്ടാകും……

ബോംബെയിൽ നടന്ന കാര്യങ്ങൾ ഞാൻ കണ്ട് പിടിച്ചോളാം ധ്രുവ്……..

താൻ ഒരിക്കലും ജാനിയെ കൈ വിടാതിരുന്നാൽ മതി…..”

ധ്രുവ് പുഞ്ചിരിച്ചു കൊണ്ട് അവന്റെ തോളിൽ കൈമർത്തി……. സമ്മതമെന്നോണം…….

“അതൊക്കെ പോട്ടെ……എന്തിനാ വീട്ടിൽ നിന്ന് ഇറങ്ങി പ്പോന്നെ…..

പാവം ലക്ഷമി ….ജാനിയുടെ ഫോണിൽ വിളിച്ചപ്പോൾ ഞാനാണെടുത്തത്………”

ലച്ചുവിന്റെ കാര്യം കേട്ടപ്പോൾ പങ്കുവിന്റെ മനസ്സിൽ വീണ്ടും വേദന പടർന്നു……….

കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന ലെച്ചുവിനെ അവന് ഓർമ വന്നു…..

“അത്………ഞാൻ…….”

“മ്…..നിന്ന് വിക്കണ്ട….വീട്ടിൽ പോകാൻ നോക്ക്…..

പിന്നെ ജാനിയുടെ അച്ഛൻ മാത്രം വീട്ടിൽ വരരുതെന്നാ ഞാൻ പറഞ്ഞത്….

നിങ്ങൾക്ക് വരാം……. ലക്ഷമിയുമായി അങ്ങോട്ട് വാ ഒരു ദിവസം…….”

“വരാം……. വരണം……. കാരണം….

എനിക്ക് ജാനിയെ കാണാതിരിക്കാൻ കഴിയില്ല അവൾക്ക് എന്നെയും…..

അതൊരിക്കലും പ്രണയത്തിന്റെ പേരിലല്ല……

ഇത്രയും നാളത്തെ സൗഹൃദത്തിന്റെ പേരിൽ…….”

ധ്രുവിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…… പങ്കു എല്ലാം മനസ്സിലാക്കി എന്നത് അവന് വലിയ ആശ്വാസം പകർന്നു…….

പരസ്പരം പറഞ്ഞു കൈ കൊടുത്തു പിരിയുമ്പോൾ രണ്ടുപേരുടെയും മനസ്സിലെ കാറും കോളും ഒഴിഞ്ഞിരുന്നു…….

പങ്കുവിനെ ധ്രുവ് വീട്ടിലേക്ക് കാറിൽ കൊണ്ടാക്കി യാത്ര പറഞ്ഞു പോയി….

പങ്കുവിന് അകത്തേക്ക് കയറാൻ മടി തോന്നി….

അച്ഛൻ ഇറക്കിവിട്ടതാണ്…….സാരമില്ല……

വലിഞ്ഞു കേറി ചെല്ലാം……. അങ്ങേരും ഒരുപാട് കള്ളത്തരങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന ആളല്ലേ….

എന്നാലും ഇത്രയും പ്രായമായിട്ടും മധുവങ്കിളിന് ഇങ്ങനൊരു കണക്ഷൻ……….

കണ്ടാൽ അധികം പ്രായം പറയില്ല……ഇത്രയും വലിയ മക്കളുണ്ടെന്ന് ആർക്കും തോന്നില്ല…..

കൂടെ പോകുമ്പോൾ കൂട്ടുകാരനാണോന്ന് പോലും ആൾക്കാർ ചോദിച്ചിട്ടുണ്ട്…..

അത്രയും ലുക്ക് ആണ് കാണാൻ…… ജാനി അങ്കിളിനെ പോലെയാണ്…….

നേരിട്ട് കണ്ടിട്ടില്ലെങ്കിലും നീരദ ആന്റിയെ കുറിച്ച് പണ്ടൊരിക്കൽ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്….

ഡൈവോഴ്സ് ആയതും രഘുവങ്കിള് കൂട്ടിക്കൊണ്ടു വന്നതുമൊക്കെ…….

ഇടയ്ക്കിടെ ഇവര് ബോംബെയ്ക്ക് പോകുന്നത് ഇതിനാണല്ലേ……..

പങ്കു ഓരോന്നാലോചിച്ച് വാതിലിന്റെ മുന്നിൽ മടിയോടെ നിന്നു…..

ലെച്ചുവിനെ കാണാൻ ഒരു ബുദ്ധിമുട്ട്…….

ലെച്ചൂ……ഇന്ന് മുതൽ നിന്റെ ശ്രീയേട്ടൻ പുതിയൊരു മനുഷ്യനാണ്…..

നിന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന പുതിയൊരു ശ്രീയേട്ടൻ………

എന്നാൽ അകത്ത് ലെച്ചു രവിയ്ക്ക് വാക്ക് കൊടുക്കുകയായിരുന്നു….

ഇനിയൊരിക്കലും സ്നേഹം കാണിച്ചു പങ്കുവിന് അരികിൽ പോകില്ലെന്ന്……

രവി പറയാതെ പങ്കുവിന്റെ മുന്നിൽ പോലും പോകില്ലെന്ന്……

ഇതേ സമയം മറ്റൊരിടത്ത്……..

“അവളുടെ കല്യാണം കഴിഞ്ഞല്ലേ😡😡……

ആ ജാനകീ മാധവന്റെ……..”

“അതെ……ഇന്ന് രാവിലെ……”

“മ്……അവള് പിന്നെയും രക്ഷപ്പെട്ടു…….

ഇല്ല……

എന്റെ നീരദ എവിടെയുണ്ടെന്ന് അറിയാതെ വെറുതെ വിടില്ല ഞാൻ….. ആ മാധവനെ…..

അവന്റെ കുടുംബം ഇഞ്ചിഞ്ചായി നശിപ്പിക്കാതെ ഈ രഘുറാം അടങ്ങില്ല😡😡”

അയാളുടെ മുഖത്ത് വന്യമായ പുഞ്ചിരി തെളിഞ്ഞു…..

ഇരുപത്തിഒന്നാം പതിനെട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 21

😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

 

ഒരുപാട് തിരക്കുകൾ ആണ്……

തിരക്കിട്ട് എഴുതിയാലും നിങ്ങൾക്ക് ഇഷ്ടമാവില്ല……

അതുകൊണ്ടാണ്….പ്ലീസ്‌………

ഒരു സഹായം ചോയ്ക്കട്ടെ ഈ കഥ ഒന്ന് ഷെയർ ചെയ്യാമോ റീച് കൂട്ടുന്നതിന് വേണ്ടിയാണ്
{അഡ്മിൻ} 

Leave a Reply

Your email address will not be published. Required fields are marked *