സ്നേഹമർമ്മരം….ഭാഗം…21

 ഇരുപതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 20

ഭാഗം…21

ധ്രുവ് റൂമിലേക്ക് കയറിയപ്പോൾ ജാനിയും കുഞ്ഞാറ്റയും ഉറങ്ങിയിരുന്നു……..

താനില്ലാതെ ഉറങ്ങാത്ത പെണ്ണാ……..കുറുമ്പി….

ജാനിയുടെ നെഞ്ചിലേക്ക് ചേർന്ന് കിടക്കുന്ന കുഞ്ഞാറ്റയുടെ തലയിൽ ഒന്ന് തലോടി….

ഷർട്ട് മാറ്റി ടൗവലുമെടുത്ത് ബാത്ത്‌റൂമിൽ കയറി ഫ്രഷായി വന്നു….

കട്ടിലിന്റെ ഒരറ്റത്തായി അവൻ കിടന്നു…….

കോളിങ് ബെൽ കേട്ടപ്പോൾ രവിയാണ് വാതില് തുറന്നത്……

മുന്നിൽ നിൽക്കുന്ന പങ്കുവിനെ കണ്ട് അയാളുടെ മുഖം വലിഞ്ഞു മുറുകി……..

പങ്കുവിനെ ഒന്നമർത്തി നോക്കിയിട്ട് അയാൾ അകത്തേക്ക് കയറിപ്പോയി…..

പങ്കു അകത്തേക്ക് കയറി വാതിൽ പൂട്ടിയിട്ട് റൂമിലേക്ക് പോയി……

മുറിയിൽ ലെച്ചുവിനെ കാണാതെ അവന്റെ മുഖം മങ്ങി…… വളരെ ആഗ്രഹത്തോടെ വന്നതാണ്……

ഒന്നു കാണാൻ എന്താ വഴി…….ഇല്ലെങ്കിൽ ഇന്ന് ഉറക്കം വരില്ല………..അച്ഛനും അമ്മയും കലിപ്പിലാണ്……ഉറപ്പായും അവളെ എന്റടുത്തേക്ക് വിടില്ല………..

പങ്കു ആലോചനയോടെ കട്ടിലിലിരുന്നു…..

പിന്നെയും അസ്വസ്ഥതയോടെ എഴുന്നേറ്റു…..

പറ്റില്ല…..എനിക്ക് അവളെ കണ്ടേ പറ്റൂ……. ചെയ്ത തെറ്റിന് ക്ഷമ ചോദിക്കണം……… അടിച്ച പാടുകളിൽ സ്നേഹത്തോടെ തലോടണം……..

പെട്ടെന്ന് എന്തോ ആലോചിച്ചു ഉറപ്പിച്ചത് പോലെ അവൻ പുറത്തിറങ്ങി…….

നിമ്മിയുടെ മുറിയിൽ ഉറപ്പായും കാണും…. ഇന്ന് ഇങ്ങനെയൊക്കെ സംഭവിച്ചത് കൊണ്ട് ഒരിക്കലും അവളെ ഒറ്റയ്ക്ക് കിടത്തില്ല……

നിമ്മിയുടെ റൂമിന് മുന്നിൽ എത്തിയതും അവൻ ഒരു നിമിഷം ആലോചിച്ചു നിന്നു……

പതിയെ വാതിൽ ഒന്നു തള്ളിനോക്കി…വാതിൽ പൂട്ടിയില്ലെന്ന് മനസ്സിലായപ്പോൾ പതിയെ തുറന്ന് നോക്കി…..

ഒറ്റയ്ക്ക് കിടന്നുറങ്ങുന്ന നിമ്മിയെ കണ്ട് അവൻ മുഖം ചുളിച്ചു…….

‘ഇവിടെയില്ലേ…….പിന്നെവിടെപ്പോയി…….’

“എന്തിനാ തല്ലാനാണോ………..”

പുറകിൽ നിന്ന് രവിയുടെ ശബ്ദം കേട്ടതും അവൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി…….

“ലെച്ചുവിനെ ഇനി നീ കാണാനോ സംസാരിക്കാനോ ശ്രമിക്കരുത്…

നിന്നിലുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെട്ടു……

പക്ഷേ……. അവളെ ഞാൻ വീട്ടിൽ കൊണ്ട് വിടില്ല……”

അത് കേട്ടതും പങ്കു ആശ്വസിച്ചു……

‘രക്ഷപ്പെട്ടു………. സമാധാനമായി…… ഇവിടെ കാണുമല്ലോ എന്റെ പെണ്ണ്……..’

“നിന്റെ കൈയിൽ നിന്ന് ഡൈവോഴ്സ് വാങ്ങി …. ഞാനവളെ നല്ലൊരു പയ്യനെ കണ്ടു പിടിച്ചു വിവാഹം കഴിപ്പിച്ചു കൊടുക്കും………”

പങ്കു ഷോക്കേറ്റതു പോലെ തരിച്ചു നിന്നു…….

അവൻ ഗൗരവത്തിൽ രവിയുടെ മുന്നിലേക്ക് കയറി നിന്നു……

“പിന്നേ……….ഡൈവോഴ്സ്……എന്നെ കൊന്നാലും ഞാൻ തരില്ല……..”

രവി വായും തുറന്ന് അവനെ നോക്കി…

“ലക്ഷമി ശ്രീരാഗിന്റെ ഭാര്യയാ……..അവളെ എനിക്ക് വേണം…….

അവൾക്ക് എന്നോട് ദേഷ്യമാവും……..

അത് സാരമില്ല…. ഞാനവളെ പ്രേമിച്ച് വീഴ്ത്തും…….”

രവി തല കുടഞ്ഞുകൊണ്ട് കണ്ണ് അമർത്തി തുടച്ച് പങ്കുവിനെ സൂക്ഷിച്ചു നോക്കി…..

ഇതെന്റെ പങ്കുവാണോ എന്നയർത്ഥത്തിൽ…..

“സൂക്ഷിച്ചു നോക്കണ്ട മിസ്റ്റർ രവിശങ്കർ……

ഞാൻ ഇന്നുമുതൽ ശ്രീരാഗാണ്…..എന്റെ ലക്ഷമിയുടെ ശ്രീയേട്ടൻ…….

ഞങ്ങൾക്കിടയിലെ വില്ലനാണ് താങ്കൾ……”

രവി സ്വന്തമായി ശരീരത്തിൽ ഒന്ന് പിച്ചിനോക്കി….

ഇനി ബാധ കേറിയതാണോ……ഏയ്…….

ഇവനെ കണ്ടാൽ ബാധ വരെ പേടിച്ചോടും…..

പെട്ടെന്ന് സ്വബോധം വീണ്ടെടുത്തത് പോലെ രവി തലയൊന്നു കുടഞ്ഞു….

“പങ്കൂ……..ഇനി ലക്ഷമിയെ നേടാമെന്ന് നീ സ്വപ്നം കാണണ്ട…… ഞാൻ രവിശങ്കറാണെങ്കിൽ അത് നടത്തില്ല….”

“നമുക്ക് കാണാം മിസ്റ്റർ അച്ഛാ……”

“ശരി കാണാം…”

പങ്കു രവിയെ നോക്കി ഒന്ന് സൈറ്റടിച്ച് കാണിച്ചു കൊണ്ട് റൂമിലേക്ക് പോയി…..

രവി അന്തം വിട്ട് നിന്നു……

ഒരു രാത്രി കൊണ്ട് ഇവനെന്തെങ്കിലും പറ്റിയോ…..ഏയ്….

…….ഇനി അവന്റെ അടവാണോ……ഏയ്……

ഇവന്റെ മനസ്സിലെന്താണെന്ന് അറിയുന്നത് വരെ ലെച്ചുവിനെ മാറ്റി നിർത്തണം…..

രാവിലെ ധ്രുവ് കണ്ണ് തുറക്കുമ്പോൾ ജാനിയും കുഞ്ഞാറ്റയും കട്ടിലിൽ ഇല്ലായിരുന്നു…..

അവൻ വെപ്രാളപ്പെട്ട് എഴുന്നേറ്റ് റൂമിൽ നിന്ന് പുറത്തിറങ്ങി…..

അമ്മയും കിച്ചുവും ജാനിയുമൊക്കെ ഹാളിൽ കുഞ്ഞാറ്റയോട് കളിയാണ്…..

ജാനി കൊഞ്ചിക്കുമ്പോൾ അവൾ കുലുങ്ങിച്ചിരിക്കുന്നത് നോക്കി എല്ലാവരും ചിരിക്കുന്നുണ്ട്…….

കളിയിൽ മുഴുകിയിരിക്കുന്നത് കൊണ്ട് ധ്രുവ് നിൽക്കുന്നത് ആരും കണ്ടില്ല……അവൻ ഒന്നും മിണ്ടാതെ തിരികെ മുറിയിലേക്ക് കയറി….

ധ്രുവ് പെട്ടെന്ന് തന്നെ കുളിച്ചു ഫ്രഷായി ഇറങ്ങിയപ്പോൾ….. റൂമിൽ കുഞ്ഞാറ്റയെ തോളിൽ കിടത്തി ജാനി കൊണ്ട് നടക്കുന്നുണ്ട്…….

അവൻ ചിരിയോടെ അടുത്തേക്ക് ചെന്ന് കുഞ്ഞാറ്റയെ എടുക്കാൻ കൈ നീട്ടി….

“അചേഛടെ ചക്കര മോള്……തുമ്പിപ്പെണ്ണ് വാ……”

അവൻ വാത്സല്യത്തോടെ വിളിക്കുന്നത് കേട്ടിട്ടും പോകാതെ കുഞ്ഞാറ്റ ജാനിയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി…………

ധ്രുവിന് സങ്കടം വന്നു……അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞുപോയി…..

അവൻ നീട്ടിയ കൈകൾ നിരാശയോടെ പിൻവലിച്ച് ജാനിയെ രൂക്ഷമായി നോക്കി…..

“എന്റെ കുഞ്ഞിനെ എന്നിൽ നിന്ന് അകറ്റാമെന്ന് നീ സ്വപ്നം പോലും കാണണ്ട…..നടക്കില്ല……

നടത്തിക്കില്ല ഞാൻ…”

ജാനിയുടെ നേരെ കൈ ചൂണ്ടി വിറച്ചു കൊണ്ട് പറഞ്ഞിട്ട് കാറ്റ് പോലെ മുറിയിൽ നിന്ന് ഇറങ്ങിപ്പോയ ധ്രുവിനെ കണ്ട് ജാനി ഒന്നും മനസ്സിലാകാതെ വായും തുറന്നു നിന്നു……

കഴിക്കാനിരിക്കുമ്പോളും ധ്രുവ് ഗൗരവത്തിലായിരുന്നു…….

ജാനി കുഞ്ഞാറ്റയുടെ സ്വന്തം ചോരയാണെന്ന് ഓർക്കുമ്പോൾ അവന് വേദന തോന്നി…….

‘വേണ്ടായിരുന്നു…… പാവം…….’

“മോനെ ചന്തൂ……….അമ്മയും കിച്ചുവും ഉച്ചയ്ക്ക് ഇറങ്ങും…..”

സുഭദ്ര ഡൈനിംഗ് റ്റേബിളിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു……

“അമ്മയ്ക്ക് രണ്ടു ദിവസം കഴിഞ്ഞു പോയാൽ പോരേ…….”

ധ്രുവ് ദയനീയമായി ചോദിച്ചു….. അമ്മ നിൽക്കുന്നത് അവന് വലിയൊരു ആശ്വാസമായിരുന്നു……..

“നിനക്കറിയാല്ലോ അച്ഛന്റെ കാര്യം…….. ഒരു ദിവസം നിർത്തിയത് തന്നെ വലിയ ഭാഗ്യം……

നീ ഒരു ദിവസം വീട്ടിലേക്ക് വാ……നിന്നെ കാണുമ്പോൾ തീരുന്ന പിണക്കമേ അച്ഛനുണ്ടാകൂ…..”

“,അത് വേണ്ടമ്മേ……എന്റെ കുഞ്ഞാറ്റയെ കളയാൻ ഇപ്പോഴും പലരെയും കൊണ്ട് അച്ഛൻ പറയിപ്പിക്കുന്നുണ്ട്…..

ആദ്യം അച്ഛൻ എന്റെ മോളെ അംഗീകരിക്കട്ടെ……..എന്നിട്ട് വരാം……”

ഒരു നെടുവീർപ്പോടെ കഴിപ്പ് നിർത്തി ധ്രുവ് എഴുന്നേറ്റു………

ജാനി കുഞ്ഞാറ്റയെ കിടത്തിയിട്ട് വന്നതും ധ്രുവ് പോകാൻ റെഡിയായിരുന്നു…..

കിച്ചു ഹാളിലിരുന്ന് ടി വി കാണുന്നുണ്ട്……

ധ്രുവിന്റെ മുഖത്ത് നോക്കാൻ അവൾക്ക് സങ്കോചം തോന്നി…. നേരെത്തെ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോന്നതാണ്……

ധ്രുവ് പക്ഷെ ജാനിയുടെ മുഖത്ത് പോലും നോക്കാതെ ബാഗുമെടുത്ത് പുറത്തേക്ക് പോയി…..

ജാനി നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതെ അമർത്തി തുടച്ചു…..

“ജാനീ…….വാ ഇവിടിരിക്ക്………”

കിച്ചു വിളിയ്ക്കുന്നത് കേട്ട് ജാനി അവന്റെ അരികിലായിരുന്നു……

“നിങ്ങള് സംസാരിച്ചിരിക്ക് ഞാൻ പോയി പോകാനുള്ളതൊക്കെ റെഡിയാക്കട്ടെ……”

സുഭദ്ര പറഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി….

“എന്താ ജാനീ ഒരു വിഷമം……..ചന്തുവേട്ടൻ

മിണ്ടാതെ പോയതുകൊണ്ടാണോ……..”

“ഏയ്…….ഒന്നുമില്ലെടാ……….

അതൊക്കെ പോട്ടെ… നീ പോയാൽ പെട്ടെന്ന് വരില്ലേ….”

“മ്……ആലോചിക്കണം…..അച്ഛൻ വിടുമോന്നറിയില്ല…….”

“അച്ഛൻ വിടും ഞാൻ വിളിച്ചു പറഞ്ഞോളാം….

നീ ഇവിടെ നിന്ന് പഠിക്ക് കിച്ചൂ…….ഇല്ലെങ്കിൽ ഞാൻ ഒറ്റയ്ക്കാവും…..

നിന്റെ ചേട്ടൻ ഇങ്ങനെ മുഖവും വീർപ്പിച്ച് നടന്നാൽ എനിക്കിവിടെ ബോറടിക്കും……”

കിച്ചു കണ്ണ് മിഴിച്ചു അവളെ നോക്കി….

“എന്താടാ……അച്ഛന്റെ കാര്യം പറഞ്ഞത് കൊണ്ടാണോ…….

അചഛനും ഞാനും കൂട്ടായി…….ഞാൻ പറഞ്ഞാൽ ഉറപ്പായും അച്ഛൻ കേൾക്കും…..”

“സുദർശന്റെ കാര്യം തന്നെയാണോ ജാനീ നീ പറയുന്നത്……”

“അതേടാ……നിനക്ക് വിശ്വാസമായില്ലേ…….”

“മ്……ഇത്ര ഉറപ്പോടെ പറയുമ്പോൾ വിശ്വസിച്ചല്ലേ പറ്റൂ…….”

അവൻ കുസൃതിയോടെ പറഞ്ഞത് കേട്ട് ജാനിയ്ക്ക് ചിരി വന്നു…..

“ജാനീ……ഞാൻ ഒരു കാര്യം ചോദിച്ചാൽ പറയുമോ…..”

കിച്ചു ചോദിച്ചത് കേട്ട് ജാനി ചോദ്യഭാവത്തിൽ അവനെ നോക്കി………

കിച്ചു കള്ളച്ചിരിയോടെ ജാനിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു…..

അവന്റെ കൈയിലെ മൊബൈലെടുത്ത് എന്തൊക്കെയോ നോക്കിയ ശേഷം ജാനിയുടെ മുന്നിലേക്ക് മൊബൈൽ നീട്ടി….

“ഇത് നിങ്ങളുടെ കല്യാണ ഫോട്ടോയാ……. ചന്തുവേട്ടന്റെ ഫ്രണ്ട് അരവിന്ദേട്ടൻ എടുത്തു അയച്ചു തന്നത്……..”

ജാനി അവന്റെ കൈയിൽ നിന്ന് ധൃതിയിൽ ഫോൺ വാങ്ങി ഓരോ ഫോട്ടോയും നോക്കി….

ഓരോ ഫോട്ടോയിലുമുള്ള ധ്രുവിന്റെ കനത്ത മുഖം കണ്ടതും ജാനിയുടെ മുഖം വാടി…..

‘എന്നെ ഇഷ്ടമല്ലായിരിക്കും……..കുഞ്ഞിന് വേണ്ടി കൂടെ കൂട്ടിയതാവും…..’

“ഹലോ……എന്താലോചിച്ചിരിക്കയാ….ഞാൻ ചോദിച്ചത് കേട്ടോ……”

ജാനി മനസ്സിലാവാതെ കിച്ചുവിനെ നോക്കി…….

“ഈ റെഡ് ചുരിദാറിട്ട കുട്ടിയേതാന്നാ ഞാൻ ചോദിച്ചത്………..”

ഫോട്ടോയിൽ കൈചൂണ്ടി കിച്ചു ചോദിക്കുന്നത് കേട്ട് ജാനി ഗൗരവമായി മുഖം കൂർപ്പിച്ച് അവനെ നോക്കി……

“കിച്ചൂന് അറിയോ……..എന്താ ചോദിച്ചത്……”

“അത്…….അത് പിന്നെ…..ആ കൊച്ചിനെ കണ്ടപ്പോൾ എനിക്കിഷ്ടപ്പെട്ടു….”

അവൻ പരുങ്ങുന്നത് കണ്ട് ജാനിയ്ക്ക് ചിരി വന്നു…..എങ്കിലും അവൾ ഗൗരവം നടിച്ചു…

“ഈ കൊച്ച് പ്ലസ്‌ടു ആയതേയുള്ളു…… ഇഷ്ടപ്പെടാനുള്ള പ്രായമൊന്നുമായില്ല……”

“ങ്ഹേ…….അപ്പൊ ജാനിയ്ക്ക് അറിയാമല്ലേ…..

പ്ലീസ്‌ ജാനീ…….പറ…….ആരാ……എവിടെയാ വീട്……..”

അവൻ അപേക്ഷിക്കുന്നത് കണ്ട് ജാനി ചിരിച്ചു പോയി…..

“ഇത്……എന്റെ അനിയത്തി അമേയ എന്ന അമ്മു……..പ്ലസ് ടു പഠിക്കുന്നുണ്ട്…..”

“ആണോ……..സമാധാനമായി………

ഫോൺ നമ്പറും കൂടി പറഞ്ഞു തന്നാൽ എല്ലാം ഓകെ……”

കിച്ചു ഉത്സാഹത്തോടെ ചോദിച്ചത് കേട്ട് ജാനി വാ പൊളിച്ചു……

“ടാ ചെക്കാ…..എന്റെ അനിയത്തിയാടാ അത്…..”

“അതുകൊണ്ട് ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നുണ്ടോ…….”

“ടാ…..നിന്നെ ഞാൻ……”

ജാനി അടിയ്ക്കാനായി വരുന്നത് കണ്ട് കിച്ചു എഴുന്നേറ്റോടി….

പങ്കു വാതിലിൽ ഇടയ്ക്കിടെ ഒളിഞ്ഞു നോക്കി….

എന്നും ചായയും കൊണ്ട് വരുന്ന പെണ്ണാ….. ഈ നേരമായിട്ടും കണ്ടില്ല…….

ഇനി ഇവിടെ കാത്തു നിന്നിട്ട് കാര്യമില്ല….. അടുക്കളയിലേക്കൊന്ന് പോയി നോക്കാം…..

പങ്കു പതുങ്ങി പതുങ്ങി അടുക്കള വാതിലിൽ ചെന്നു……

വാതിലിൽ കൂടി അകത്തേക്ക് ഒന്ന് നോക്കി…..

രേണുക തകർത്ത പണിയിലാണ്….

ഇവിടെ ഇല്ലല്ലോ……ഈ പെണ്ണ് എവിടെപ്പോയി…. അല്ലെങ്കിൽ ഓരോന്നും കൊണ്ട് എന്റെ പുറകേ നടക്കുന്ന പെണ്ണാ…..

അവൻ മടിയോടെ അടുക്കളയിലേക്ക് കയറി…….

“അമ്മേ…….ചായ വേണം……..”

“ചായ തന്നെയാണോ……വേറൊന്നുമല്ലല്ലോ…….”

രേണുക ഗൗരവമായി ചോദിക്കുന്നത് കേട്ട് പങ്കു മുഖം ചുളിച്ചു…..

“അല്ല……ചായയാണൊ ചാരായമാണോ എന്ന് ചോദിച്ചതാ……”

രേണുക അമർത്തി പറഞ്ഞത് കേട്ട് പങ്കു കുറ്റബോധത്തിൽ മുഖം താഴ്ത്തി……

അവന്റെ നിൽപ്പ് കണ്ട് രേണുകയ്ക്ക് അവനോടു ദേഷ്യമാണ് തോന്നിയത്……….

ഇനിയും നിന്നാൽ അമ്മയുടെ കൈയിൽ നിന്ന് തല്ല് കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ട് അവൻ അടുക്കളയിൽ നിന്നിറങ്ങി…….

ലെച്ചുവിനെ കാണാത്ത നിരാശയോടെ ഹാളിൽ വന്നിരുന്നപ്പോളാണ് അകത്തെ മുറിയിൽ നിന്ന് നിമ്മിയുടെ ശബ്ദം കേട്ടത്…..

പങ്കു അടുക്കളയിലേക്ക് ഒന്നു പാളി നോക്കി….. രേണുക പണിയിൽ തന്നെയാണ്…. രവിയെ അവിടൊന്നും കാണാനുമില്ല…..

അവൻ ശബ്ദം കേട്ട മുറി ലക്ഷ്യമാക്കി നീങ്ങി…..

“ടീ……ഈ മുറിയിൽ അടങ്ങിയൊതുങ്ങി കഴിഞ്ഞോണം….

നീ കാരണമാ എന്റെ ചേട്ടനെ അച്ഛനും അമ്മയും കൂടി ഇറക്കി വിട്ടത്…….

എന്റെ ചേട്ടന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പൊക്കോണം……,”

ലെച്ചുവിന്റെ നേരെ വിരൽചൂണ്ടി നിമ്മി അലറുകയാണ്……

ലെച്ചുവിന്റെ കണ്ണുകൾ തോരാതെ പെയ്യുന്നുണ്ട്……..

“അവളുടെ ഒരു കള്ളക്കരച്ചിൽ…”

ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് നിമ്മി പുറത്തേക്കിറങ്ങിയതും മുന്നിൽ നിൽക്കുന്ന പങ്കുവിനെ കണ്ട് പതറിപ്പോയി……….

പങ്കുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു…… അവൻ നിമ്മിയെ അടുത്തേക്ക് വലിച്ച് കൈ പിടിച്ച് ഞെരിച്ചു…….

നിമ്മി വേദന കൊണ്ട് പുളഞ്ഞു……

“പോയി സോറി പറയെടീ….. ഏടത്തിയെ നീ എന്നൊക്കെ വിളിക്കുന്നോ….

പോയി പറയെടീ സോറീ……”

ലെച്ചു കേൾക്കാതിരിക്കാൻ പതുക്കെയാണ് പങ്കു സംസാരിച്ചത് എങ്കിലും വാക്കുകളിൽ ദേഷ്യം നിറഞ്ഞു നിന്നു……

“അയ്യോ…..പറയാമേ……കൈവിട്……”

നിമ്മി കുതറുന്നത് കണ്ട് പങ്കു പിടി വിട്ടു……

“എനിക്കിപ്പോൾ സൗകര്യമില്ല….എനിക്ക് അവളെ എനിക്കിഷ്ടമല്ല…”

“ടീ…….”

പങ്കു പിടിക്കാൻ തുടങ്ങുമ്പോഴേക്കും നിമ്മി ഓടിയിരുന്നു…….

ലെച്ചു കണ്ണ് തുടച്ചു കൊണ്ട് ഓരോ തുണിയായി മടക്കി കബോർഡിലേക്ക് വച്ചു…..

നിമ്മി പറഞ്ഞതെല്ലാം കൂരമ്പുകളായി കുത്തിക്കയറുന്നുണ്ട്…..

ശ്രീയേട്ടന് ഞാൻ ചേരില്ല……മാറണം…. എത്രയും പെട്ടെന്ന്…….

പങ്കു വാതിൽക്കൽ മടിയോടെയാണ് നിന്നത്…..

എങ്ങനെ അവളെ ഫേസ് ചെയ്യും…..എന്ത് പറയും……

 ഇരുപത്തിരണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 22
എല്ലാവരും റിവ്യൂ ഇട്ടാലേ ഞാനിനി എഴുതൂ…അല്ല പിന്നെ…..

മറുപടി തരുന്ന സമയം കൂടി എഴുതാൻ എടുകുന്നുണ്ട്….എന്നാലും ഞാൻ മറുപടി മിക്കപ്പോഴും തരാറുമുണ്ട്…..

പഴയ പ്രശ്നക്കാർ തല പൊക്കിയിട്ടുണ്ട്……..അവരോട്….

എഴുതില്ലെന്ന് ഞാൻ വെറുതെ പറഞ്ഞതാ……അങ്ങനെയിപ്പോൾ സന്തോഷിക്കണ്ട……

എത്ര ചൊറിഞ്ഞാലും ഞാനെഴുതും…..

ഒരു സഹായം ചോയ്ക്കട്ടെ ഈ കഥ ഒന്ന് ഷെയർ ചെയ്യാമോ റീച് കൂട്ടുന്നതിന് വേണ്ടിയാണ്
{അഡ്മിൻ} 

Leave a Reply

Your email address will not be published. Required fields are marked *