സ്നേഹമർമ്മരം  ഭാഗം 18

പതിനെയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 17

ഭാഗം 18

ലെച്ചുവും ജാനിയും നേരത്തെ എഴുന്നേറ്റ് കുളിച്ചു അമ്പലത്തിൽ പോയി…..

രവി നിർത്തിയ ആളുകൾ അവർക്ക് പുറകേ നിഴല് പോലെ ഉണ്ടായിരുന്നു………

അമ്പലത്തിൽ നിന്ന് മടങ്ങി വന്നപ്പോൾ ബ്യൂട്ടീഷൻ കാത്ത് നിൽപ്പുണ്ട്……

ഗോൾഡൻ കളർ കാഞ്ചീപുരം പട്ട് സാരിയാണ് ജാനി ഉടുത്തത്……സ്വർണം ആവശ്യത്തിന് മാത്രം…..

ജാനി നിർബന്ധിച്ച് മിതമായ മേക്കപ്പ് മാത്രമേ ചെയ്തുള്ളൂ….

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ജാനി റെഡിയായി……

ലെച്ചുവും സാരിയാണ് ഉടുത്തത്…. ബ്യൂട്ടീഷൻ തന്നെ അവൾക്കും ഭംഗിയായി ഉടുത്ത് കൊടുത്തു……

മുറിയിൽ നിന്നിറങ്ങിയ ജാനിയെ കണ്ട് എല്ലാവരും അമ്പരന്നു……

കല്യാണവേഷത്തിൽ അവൾ അതിസുന്ദരിയായിരുന്നു…..

ജാനിയെ കണ്ട മാധവന്റെ കണ്ണ് നിറഞ്ഞു……

ജാനി അനുഗ്രഹം വാങ്ങാനായി മാധവന്റെ അരികിൽ വന്നതും അയാൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവളെ കെട്ടിപ്പിടിച്ചു……..

ഇനിയീ വീട്ടിൽ വിരുന്നുകാരിയാണവൾ……

കുഞ്ഞിലെ മുതൽ തന്റെ കൈയിൽ തൂങ്ങി നടക്കുന്ന ജാനിയെ ഓർമ വന്നപ്പോൾ അയാളുടെ നെഞ്ച് പിടച്ചു……..

കൗസല്യയും കരഞ്ഞുകൊണ്ട് അവളെ അനുഗ്രഹിച്ചു…….

കാലിൽ തൊടാനാഞ്ഞ ജാനിയെ രവി തടഞ്ഞുകൊണ്ട് നെറുകയിൽ സ്നേഹചുംബനം നൽകി…..

മകളായിരുന്നു തനിക്കും…….

രേണുകയും അവളെ നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചു..

കണ്ണുനീർ കാഴ്ചയെ മറച്ചപ്പോൾ പങ്കു കണ്ണുകൾ അമർത്തി തുടച്ചു…..

അമ്മുവിനെയും നിമ്മിയെയും ചേർത്ത് പിടിച്ച് ജാനി പങ്കുവിനായി തിരഞ്ഞു….

ഹാളിൽ ഒരറ്റത്തായി മാറി കരഞ്ഞുകൊണ്ട് നിൽക്കുന്ന പങ്കുവിനെ കണ്ട് അവൾ മുന്നോട്ടാഞ്ഞു…….

പക്ഷെ……. വിങ്ങിപ്പൊട്ടിയ പങ്കു പെട്ടെന്ന് ഹാളിൽ നിന്നിറങ്ങിപ്പോയി…….

കണ്ട് നിന്നവർക്കൊക്കെ അവരുടെ സങ്കടം കണ്ട് കണ്ണ് നിറഞ്ഞു…..

മുതിർന്ന അമ്മാവൻമാര് തിരക്ക് കൂട്ടിയതനുസരിച്ച് ജാനിയെയും കൊണ്ട് പെട്ടെന്നിറങ്ങി……

പോകുന്ന വഴിയിലും ഓരോ നിമിഷവും മധു ഭീതിയിൽ അസ്വസ്ഥനായി…….

രവിയാണ് അത് ശ്രദ്ധിച്ചത്…..

ഏതോ വണ്ടി അവരെ ഫോളോ ചെയ്യുന്നുണ്ട്….

ഒരുപാട് തവണ കയറിപ്പോകാൻ ഒതുക്കിയെങ്കിലും പോകാതെ അവരുടെ വണ്ടിയുടെ തൊട്ട് പുറകിലായി ഉണ്ട്…….

പങ്കുവിന്റെ കാറ് മുന്നിലാണ്……..

രവിയാണ് ജാനിയിരുന്ന വണ്ടി ഓടിച്ചിരുന്നത്…. വണ്ടിയിൽ ലെച്ചുവും ജാനിയും മാത്രമാണ്…..

പിന്നാലെ വന്ന വണ്ടി അവരെ ഓവർടേക്ക് ചെയ്തു മുന്നിലായി നിർത്തിയതും രവി ചെറിയ ഭയത്തോടെ വണ്ടിയൊതുക്കി……

പങ്കുവിന്റെ വണ്ടി കൺവെട്ടത്ത് നിന്ന് മറഞ്ഞിരുന്നു….

ജാനിയും ലെച്ചുവും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി….

മുന്നിലെ വണ്ടിയിൽ നിന്നിറങ്ങി വരുന്ന സുദർശനെ കണ്ട് രവി ദീർഘനിശ്വാസമിട്ടു….

“ജാനി……മോളിറങ്ങ്…..

ധ്രുവിന്റെ അച്ഛനാണ്……”

ജാനി സന്തോഷത്തോടെ കാറിൽ നിന്നിറങ്ങി…..

സൂദർശന്റ കാലിൽ വീഴാൻ പോയ ജാനിയെ അദ്ദേഹം തടഞ്ഞുകൊണ്ട് ചേർത്ത് പിടിച്ചു….

“അച്ഛന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും എന്റെ മക്കൾക്ക്…..

വരണമെന്ന് ആഗ്രഹമുണ്ട്…. പക്ഷെ അവനിഷ്ടപ്പെടില്ല മോളെ…….”

പറഞ്ഞപ്പോൾ അയാളുടെ കണ്ണ് നിറഞ്ഞു….

“ഒന്നുമുണ്ടാകില്ല….അച്ഛൻ വരൂ…..

എന്റെ കൂടെ നിന്നാൽ മതി……..”

സുദർശൻ ചിരിയോടെ അവളുടെ തലയിൽ തഴുകി….

“വേണ്ട മോളെ…….ഞാനായിട്ട് ഒരു പ്രശ്നവും വേണ്ട….

ഇത്തിരി ഈഗോ അചഛനും ഉണ്ടെന്ന് കൂട്ടിയ്ക്കോ…….

ഇനി നിന്നാൽ ലേറ്റാകും മോള് പൊയ്ക്കൊ….”

സുദർശനോട് അനുഗ്രഹം വാങ്ങി യാത്ര പറഞ്ഞു കൊണ്ട് അവർ ഓഡിറ്റോറിയത്തിലേക്ക് പോയി………

കുഴപ്പമൊന്നുമില്ലാതെ തന്നെ അവർ ഓഡിറ്റോറിയത്തിൽ എത്തി……

മുഹൂർത്തത്തിന് തൊട്ട് മുൻപാണ് ധ്രുവും കൂട്ടരും എത്തിയത്…….

മധു നിർബന്ധിച്ച് പങ്കുവിനെ കൊണ്ടാണ് ധ്രുവിനെ സ്വീകരിച്ചത്…..

അവരും ഒരുപാട് ആൾക്കാർ ഉണ്ടായിരുന്നു……

പതിനൊന്നരയ്ക്കും പന്ത്രണ്ടേ കാലിനുമാണ് മുഹൂർത്തം……

ധ്രുവ് വളരെ അസ്വസ്ഥനായാണ് നിന്നത്…..

കല്യാണം നടക്കുമോ എന്നുള്ള സംശയം അവനുമുണ്ടായിരുന്നു….

രവി അവനെ മണ്ഡപത്തിൽ കൊണ്ടിരുത്തുമ്പോഴും അവൻ മധുവിന്റെ നീക്കം സസ്ക്ഷൂമം നീരീക്ഷിച്ചു…….

ജാനിയെ പങ്കുവാണ് മണ്ഡപത്തിലേക്ക് കൊണ്ട് വന്നത്…….

ധ്രുവിനെ മൈൻഡ് ചെയ്യാതെ അവൻ ജാനിയെ ധ്രുവിന്റെ അരികിലായി ഇരുത്തി…..

‘ജാനിയെ മറ്റൊരാൾ സ്വന്തമാക്കുന്നത് കൺനിറയെ കാണണം….

അങ്ങനെയെങ്കിലും എന്റെ മനസ്സിനെ എനിക്ക് വിശ്വസിപ്പിക്കണം…അവൾ എന്റേതല്ലെന്ന്…..’

നിറഞ്ഞ കണ്ണുകൾ ജാനി കാണാതിരിക്കാൻ അവൻ പുറകിലേക്ക് മാറി നിന്നു…..

ജാനി ഇടം കണ്ണാലെ ധ്രുവിനെ നോക്കി…….

മുഖം കടുത്തിരിക്കയാണ്…..ആരോടോ ദേഷ്യം കാണിക്കുന്ന പോലെയാണ് കല്യാണത്തിന് ഇരിക്കുന്നത്….

തന്റെ നേർക്ക് ഒന്നു നോക്കുന്ന കൂടിയില്ല…..

അവൾക്ക് വേദന തോന്നി…..

പ്രാർത്ഥനയ്ക്ക് ശേഷം…. വാദ്യമേളങ്ങൾ മുറുകി……

മധു പൂജിച്ച് തട്ടത്തിൻ വച്ച താലി ധ്രുവിന്റെ കൈകളിലേക്ക് എടുത്തു കൊടുത്തു……

അയാളെ ഒന്നമർത്തി നോക്കിയ ശേഷം ധ്രുവ് താലി വാങ്ങി ജാനിയുടെ കഴുത്തിലേക്ക് കെട്ടിക്കൊടുത്തു……

കൈകൾ കൂപ്പി കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ടാണ് ജാനി ധ്രുവിന്റെ താലി സ്വീകരിച്ചത്……

പേരെഴുതിയ മോതിരം പരസ്പരം ഇട്ട് കൊടുത്തു……

സീന്ദൂരചുവപ്പിനാൽ ജാനിയുടെ സീമന്തരേഖ ചുവന്നു…..

പരസ്പരം പൂമാല ഇട്ട ശേഷം രണ്ടുപേരെയും എഴുന്നേൽപ്പിച്ചു……

പിന്നെ കുറേ നേരത്തേക്ക് ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു……

ജാനിയ്ക്ക് എല്ലാം കൂടി ആകെ മടുപ്പായി…..

വിശന്നിട്ട് കണ്ണ് കാണാൻ മേലെ……ധ്രുവിന്റെ ഗൗരവം കാരണം ഒന്നും ചോദിക്കാനും കഴിയുന്നില്ല…..

വന്നിട്ട് ഇതുവരെ കുഞ്ഞാറ്റയെ കണ്ടില്ല……

എങ്ങനെ ചോദിക്കും ഈ കാട്ടുമാക്കാനോട്…..

“വാ മോനെ ഭക്ഷണം കഴിയ്ക്കാം……”

രവി വന്ന് വിളിച്ചപ്പോൾ ധ്രുവ് അയാളെ രൂക്ഷമായി നോക്കി…….

“ഞാൻ പറഞ്ഞതല്ലേ കല്യാണം കഴിഞ്ഞയുടൻ ഇറങ്ങണമെന്ന്…..😡….

കുഞ്ഞ് ഫ്ലാറ്റിലാണ് ….എന്നെ കാണാതെ വിഷമിക്കും….. എനിക്ക് പോയേ തീരൂ…..”

ജാനി അമ്പരന്നു അവനെ നോക്കി…..

ധ്രുവ് പക്ഷേ അവളെ മൈൻഡ് ചെയ്യാതെ പുറത്തേക്കിറങ്ങി…..

ജാനിയുടെ കണ്ണ് നിറഞ്ഞു………

രവി ജാനിയെ നിർബന്ധിച്ച് ഭക്ഷണം കഴിക്കാനിരുത്തി…….

ജാനി ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ട് ബന്ധുക്കളെല്ലാം ഓരോന്ന് പറയുന്നത് കേട്ട് അവൾ എഴുന്നേറ്റ് പുറത്തേക്ക് പോയി…….

കാറിന്റെ അടുത്തായി ധ്രുവ് നിൽക്കുന്നത് കണ്ടപ്പോൾ ജാനി അവന്റെ അരികിലേക്ക് പോയി…..

“ഹലോ……..ഡോക്ടറെ……”

ജാനി വിളിക്കുന്നത് കേട്ട് അവൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്ത് പോക്കറ്റിലിട്ട് ചോദ്യഭാവത്തിൽ അവളെ നോക്കി……

“എന്റെ കല്യാണമാണിന്ന്………

“അതിന് ഞാനെന്ത് വേണം……

നിന്റെ കല്യാണം കഴിഞ്ഞില്ലേ…..

ആവശ്യമില്ലാത്ത ചടങ്ങുകളൊന്നും എനിക്കിഷ്ടമല്ല…….”

“കല്യാണം കഴിഞ്ഞാൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് ചടങ്ങാണോ…..”

“ലുക്ക് ജാനീ……

നിന്നോട് തർക്കിക്കാൻ എനിക്ക് തീരെ സമയമില്ല……..

എന്തായാലും നീ പുറത്തേക്ക് വന്നത് നന്നായി…..

അമ്മയും കിച്ചുവും വാവയും നമ്മളെയും കാത്തിരിപ്പുണ്ട്…..

വാ പോകാം…..”

ജാനിയുടെ കൈയിൽ പിടിച്ചു അവൻ അടുത്തേക്ക് വലിച്ചു…..

“വിട്……വിടാൻ…..

ആരോടും പറയാതെ എങ്ങോട്ട് പോകാനാ….”

ജാനി ദേഷ്യത്തിൽ കുതറികൊണ്ട് പറഞ്ഞത് കേട്ട് ധ്രുവിന്റെ മുഖവും കടുത്തു….

“നിന്റെ ഭർത്താവാണ് ഞാൻ…..

ഇനി നീ എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിയ്ക്കും……😡”

കാറിന്റെ ഡോർ തുറന്നു അവളെ വണ്ടിയിലേക്ക് വലിച്ചിട്ടു…..

ജാനി ഡോർ തുറക്കും മുൻപേ അവൻ കാറിൽ കയറി ലോക്ക് ചെയ്തു…..

ജാനിയെയും കൊണ്ട് ചീറിപ്പാഞ്ഞു പോകുന്ന കാറിനെ നോക്കി മധു പൊട്ടിക്കരഞ്ഞു……

കാറ് പോകുന്നത് കണ്ട് ബാക്കിയുള്ളവർ അകത്ത് നിന്ന് ഓടി വന്നു…..

പങ്കു ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി ഭിത്തിയിലിടിച്ചു……

ഫ്ലാറ്റിനു മുന്നിൽ കാർ നിർത്തി ധ്രുവ് ജാനിയെ കൈയിൽ പിടിച്ച് പുറത്തിറക്കി……

“കരയാതെ….. പ്ലീസ്……

പെട്ടെന്ന് ദേഷ്യം വന്നപ്പോൾ ചെയ്തതാണ്……

നീ കണ്ണ് തുടച്ചിട്ട് കേറി വാ…..”

ജാനി കണ്ണ് മിഴിച്ചു അവനെ നോക്കി…..

അവന്റെ മുഖം ശാന്തമായിരുന്നു……നേരെത്തെ ദേഷ്യപ്പെട്ട ആളേയല്ല…….

അവന്റെ അപേക്ഷഭാവത്തിലുള്ള മുഖം കണ്ട് അവൾ കണ്ണ് തുടച്ചു….

വീട്ടുകാരെ കാണാതെ പോന്നതിന്റെ സങ്കടം പാട്പെട്ട് ഉള്ളിലൊതുക്കി………..

വാതിൽ തുറന്നത് അമ്മയായിരുന്നു…… കൈയിൽ നിലവിളക്കുമുണ്ട്…….

അമ്മയുടെ പുറകിൽ കുഞ്ഞാറ്റയെയും കൊണ്ട് നിൽക്കുന്ന കിച്ചുവിനെ കണ്ട് ജാനിയുടെ മുഖം വിടർന്നു…….

“ധ്യാൻ……….. നീയിവിടെ…….”

അവനും അതിശയത്തിൽ നിൽക്കയാണ്….. ജാനിയെ ഒട്ടും പ്രതീക്ഷിക്കാത്ത പോലെ….

“ജാനീ…….നീയാണോ ജാനകി മാധവൻ……”

ധ്രുവും അമ്മയും അന്തംവിട്ട് പരസ്പരം നോക്കി….

“വായിനോക്കി നിൽക്കാതെ വിളക്ക് കൊടുത്തു കയറ്റമ്മേ……”

കിച്ചു പറഞ്ഞപ്പോൾ അതോർത്തത് പോലെ അമ്മ പുഞ്ചിരിയോടെ ജാനിയുടെ കൈയിലേക്ക് നിലവിളക്ക് കൊടുത്തു…..

കുഞ്ഞാറ്റ മനസ്സിലാവാതെ മിഴിച്ചു എല്ലാവരെയും നോക്കുന്നുണ്ട്…….

ജാനി നിലവിളക്ക് അണയാതെ ശ്രദ്ധയോടെ അകത്തേക്ക് കയറി…..

ഹാളിൽ ഒരു സൈഡിലായി നിലവിളക്ക് വച്ച് തിരിഞ്ഞതും കുഞ്ഞാറ്റ അവളുടെ മേലേയ്ക്ക് ചാഞ്ഞു…..

“മോള് പോയി ഈ ഡ്രസ്സൊക്കെ മാറ്റി വാ…..

എന്നിട്ട് അവളെ എടുത്താൽ മതി……..”

അമ്മ സ്നേഹപൂർവ്വം പറഞ്ഞപ്പോൾ ജാനി നിരാശയോടെ കുഞ്ഞാറ്റയെ നോക്കി…..

“അതാണ് റൂം…..”

അവൾ പിന്നെയും ആലോചിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ധ്രുവ് പറഞ്ഞു…….

ശരിയെന്ന് തലയാട്ടി കൊണ്ട് അവൾ മുറിയിലേക്ക് കയറിപ്പോയി…….

“നിനക്കെങ്ങാനാടാ ജാനിയെ പരിചയം☹️…….”

“അതൊക്കെയുണ്ട്…….😁”

“പറയെടോ…….. ഞാനുമറിയട്ടെ…..”

കിച്ചുവിന്റെ കൈയിൽ നിന്ന് കുഞ്ഞാറ്റയെ എടുത്തു കൊണ്ട് ധ്രുവ് ചെയറിലേക്കിരുന്നു….

അമ്മ അകത്തേക്ക് പോയി…..

കിച്ചു നിലത്ത് അവന്റെ അരികിലായി ചേർന്നിരുന്നു……

” ഞാനന്ന് ആക്സിഡന്റ് ആയത് ഓർമയില്ലേ…….

അന്ന് എന്നെ ഒരാള് രക്ഷപ്പെടുത്തിയതും ബ്ലഡ് തന്നതുമൊക്കെ പറഞ്ഞില്ലേ…….”

“മ്…..ഓർമയുണ്ടല്ലോ….. എന്നിട്ട്……”

“ഈ കക്ഷിയാണ് നമ്മുടെ ജാനകി മാധവൻ……….അന്ന് ഒരുപാട് നേരം എന്റെ അരികിലിരുന്നു……

ഞങ്ങള് അന്ന് നല്ല കമ്പനിയായി….. പിന്നെ….. ഏതോ ഒരു കസിൻ….. ഒരു ശ്രീരാഗ്…… വന്ന് വിളിച്ച് കൊണ്ട് പോയി….”

“ഓ………അത്രേയുള്ളൂ………

ഞാൻ വിചാരിച്ചു വലിയ എന്തോ കഥയാണെന്ന്……”

ധ്രുവ് കളിയാക്കിയത് കേട്ട് കിച്ചു മുഖം കൂർപ്പിച്ചു…..

“ആഹാ…..എന്നാലേ……കേൾക്കണ്ട….

അച്ഛനും മോളും ഇവിടിരുന്ന് കളിച്ചോ….

ഞാൻ പോണ്……”

കിച്ചു പരിഭവത്തിൽ എഴുന്നേറ്റതും ധ്രുവ് അവന്റെ കൈയിൽ പിടിച്ചു….

“അതേയ്……. നമ്മുടെ ജാനിയല്ല….

ധ്രുവിന്റെ ജാനി……ജാനകി ധ്രുവ് ദർശൻ…..”

കള്ളച്ചിരിയോടെ ധ്രുവ് പറഞ്ഞത് കേട്ട് കിച്ചു കണ്ണുരുട്ടി അവനെ നോക്കി…..

“ചങ്കിൽ കേറിയോ ……..പ്രേമത്തിന്റെ മണമടിക്കുന്നല്ലോ…….😉”

“മ്…….ഇന്ന് കല്യാണവേഷത്തിൽ അവളെ കണ്ടത് മുതൽ എന്തോ സുഖമുള്ള ഒരു നോവ്…….

ചേർത്ത് പിടിയ്ക്കാൻ ഒരാഗ്രഹം…….”

“ആഹാ……അപ്പോൾ ഉറപ്പായും പ്രേമം തന്നെ……….”

“ആർക്കാടാ പ്രേമം…….”

സുഭദ്ര കുഞ്ഞാറ്റയ്ക്കുള്ള കുറുക്കുമായി വന്നതാണ്………

“അതമ്മേ…….ഇവൻ വെറുതെ…….”

ധ്രുവ് ചമ്മലോടെ പറഞ്ഞു…

“മ്…..”

അമർത്തി മൂളിക്കൊണ്ട് സുഭദ്ര കുഞ്ഞാറ്റയെ കൈയ്യിലെടുത്തു…..

“കിച്ചൂ നീ പോയി ബന്ധുക്കളെല്ലാം പോയോന്ന് നോക്കിയിട്ട് വാ…..

ഞാൻ പെട്ടെന്ന് പോന്നതല്ലേ ആരോടും പറഞ്ഞില്ല…….”

“ങ്ഹേ……… പറയാതെ പോന്നോ……”

സുഭദ്ര ചോദിച്ചത് കേട്ട് ധ്രുവ് തല കുനിച്ചു……

എത്രയും പെട്ടെന്ന് ജാനിയുമായി അവിടുന്ന് പോരണമെന്ന് തോന്നി….

ഇനിയും നിന്നാൽ ഒരു പക്ഷേ…….

കിച്ചു കാറിന്റെ കീയുമെടുത്ത് പുറത്തേക്ക് പോയി…….

മണ്ഡപത്തിൽ നിന്ന് പങ്കു നേരെ ബാറിലേക്കാണ് പോയത്……..

രാത്രിയാകുന്തോറും അവന് ടെൻഷൻ കൂടി…..

ജാനിയെ എല്ലാ അർത്ഥത്തിലും ധ്രുവ് സ്വന്തമാക്കും എന്ന ചിന്ത അവന്റെ സമനില തെറ്റിച്ചു……

മധുവിനെ ഒരു വിധത്തിൽ സമാധാനിപ്പിച്ചാണ് രവിയും കുടുംബവും വീട്ടിലേക്ക് മടങ്ങിയത്……

വന്നയുടനെ ക്ഷീണം കാരണം എല്ലാവരും കിടന്നു…..

ലെച്ചുവിന് പേടിയായിരുന്നു…..

പങ്കുവിന്റെ ഇന്നത്തെ അവസ്ഥ വളരെ മോശമായിരിക്കും എന്നവൾക്കറിയാം……

നഷ്ടപ്രണയം തളർത്തിയിട്ടുണ്ടാകും…..

ലെച്ചു ബെഡ്ഷീറ്റുമെടുത്ത് നിലത്തേക്ക് കിടന്നപ്പോളാണ് വാതിൽ ആരോ ചവിട്ടിത്തുറന്നത്………

രൗദ്ര ഭാവത്തിൽ നിൽക്കുന്ന പങ്കുവിനെ കണ്ട് ലെച്ചു ഭയന്നു പോയി…….

കാലുകൾ നിലത്തുറയ്ക്കാതെ ആടിയാടി അവൻ അകത്തേക്ക് കയറി……

ലെച്ചു എഴുന്നേറ്റ് പേടിച്ച് ഒരു സൈഡിലേക്ക് മാറി നിന്നു……..

പങ്കു അവളെയൊന്ന് അടിമുടി ചൂഴ്ന്നു നോക്കി…..

“നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇതുവരെ ആദ്യരാത്രി കഴിഞ്ഞില്ലല്ലോടീ…..

നമുക്ക് ഇന്ന് അതൊന്ന് ആഘോഷിച്ചാലോ…..”

വഷളൻ ചിരിയോടെ അവൻ പറഞ്ഞത് കേട്ട് ലെച്ചു അറപ്പോടെ തല വെട്ടിച്ചു…….

പത്തൊമ്പതാം പതിനെട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 19

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രഹസ്യം അറിയാനായി ആകാംഷയോടെ കാത്തിരിക്കുവാണെന്ന് അറിയാം…..

രണ്ട് പാർട്ടിനുള്ളിൽ അത് ഞാൻ നിങ്ങളെ അറിയിക്കാം……..

സദ്യ ഇന്ന് ആരും കഴിച്ചില്ല അല്ലേ……..സാരമില്ല…. ഓണമല്ലേ വരുന്നത്.. നമുക്കു ഒരു ഗംഭീര സദ്യ റെഡിയാക്കാമെന്നേ…

Leave a Reply

Your email address will not be published. Required fields are marked *