സ്നേഹമർമ്മരം… ഭാഗം….23

 ഇരുപത്തിരണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 22

ഭാഗം….23

പങ്കു നിറയെ ഐസ്ക്രീം മേടിച്ചാണ് വൈകുന്നേരം വീട്ടിലേക്ക് വന്നത്…….

എപ്പോഴോ അവൾ പറയുന്നത് പോലെ തോന്നിയിരുന്നു ഐസ്ക്രീം ഇഷ്ടമാണെന്ന്……

ഏത് ഫ്ലേവറാണെന്ന് ഉറപ്പില്ലാത്തതിനാൽ എല്ലാ ഫ്ലേവറും ഈരണ്ടെണ്ണം വച്ച് വാങ്ങി…..

“അമ്മാ…….അമ്മാ……..”

ഡയനിംഗ് റ്റേബിളിൽ കവർ വെച്ചുകൊണ്ട് അവൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു…..

“ദാ വരുന്നെടാ….വിളിച്ചു കൂവാതെ……”

പങ്കു ചുറ്റുമൊന്ന് കണ്ണോടിച്ചു……..

ഈ പെണ്ണ്…..ഇതെവിടെ പ്പോയി…….

“എന്താടാ ഈ കവറിൽ……”

രേണുക ചോദിച്ചു കൊണ്ട് അടുത്തേക്ക് വന്നു കവറ് തുറന്നു നോക്കി…..

“ങ്ഹേ….. എന്തോരം ഐസ്ക്രീമാടാ……

ലെച്ചുവിന് ഇഷ്ടമായതു കൊണ്ട് നിന്റെ അച്ഛൻ ഐസ്ക്രീം വാങ്ങി ഫ്രിഡ്ജ് നിറച്ചിട്ടുണ്ട്…..

ഇനി ഇതും കൂടി വയ്ക്കാൻ സ്ഥലമില്ല……”

“ഛെ……ഈ രവിശങ്കറിനെ കൊണ്ട് തോറ്റു…. ഐസ്ക്രീമിലും അങ്ങേര് പാര പണിതല്ലേ…..”

റ്റേബിളിൽ ഇടിച്ചു കൊണ്ട് നിരാശയോടെ പങ്കു പറയുന്നത് കേട്ട് രേണുക വായ തുറന്ന് നിന്നു….

രവി വന്നപ്പോൾ നിരാശയോടെ തലയും താങ്ങിയിരിക്കുന്ന പങ്കുവിനെ കണ്ട് രേണുകയോട് എന്താണെന്ന് ആക്ഷൻ കാണിച്ചു…..

രേണുക റ്റേബിളിൽ ഇരിക്കുന്ന ഐസ്‌ക്രീം കണ്ണ് കൊണ്ട് കാണിച്ചു കൊടുത്തു……..

“ഇതെന്താ പങ്കൂ………….ആഹാ….ഐസ്ക്രീം ആണല്ലോ……….”

അയാൾ കവറിൽ നിന്ന് ഐസ്ക്രീം പുറത്തെടുത്തതും നിമ്മി ഓടി വന്ന് പിടിച്ച് വാങ്ങി….

“ഹായ്…..മൈ ഫേവറിറ്റ് ഐസ്ക്രീം………”

അവൾ ചെയറിലേക്കിരുന്ന് ഓരോന്നായി കഴിച്ചു തുടങ്ങി…..

“എനിക്കും വലിയ ഇഷ്ടമാണ് ഐസ്ക്രീം……എന്തായാലും എന്റെ മോൻ വാങ്ങിക്കൊണ്ട് വന്നതല്ലേ…🤗”

രവിയും തീറ്റ തുടങ്ങി…..

“എന്നാൽ പിന്നെ എനിക്ക് വേണം……”

രേണുകയും അവരുടെ അടുത്തായിരുന്ന് ഐസ്ക്രീം കഴിപ്പാണ്….

പങ്കു മൂന്നുപേരെയും മാറി മാറി നോക്കി…. രവിയുടെ താടിയിലും മീശയിലുമൊക്കെ ഐസ്ക്രീം മഞ്ഞ്മല പോലെ പറ്റിപ്പിടിച്ചിരിക്കുന്നു….

“ആക്രാന്തം കണ്ടില്ലേ മൂന്നിന്റെയും……

വയസ്സാൻ കാലത്ത് ഐസ്ക്രീം കൊതി….😡”

“അതെന്താടാ……വയസ്സാൻ കാലത്ത് ഐസ്ക്രീം കഴിക്കരുതെന്ന് നിയമം വല്ലതുമുണ്ടോ😠……”

“നിയമമൊന്നുമില്ല……..ആക്രാന്തം കാണിച്ചു ഐസ്ക്രീം കഴിച്ച് നിര്യാതനായി എന്ന് നാളത്തെ പത്രത്തിൽ വരാതിരുന്നാൽ മതി😏….”

പങ്കു പുച്ഛത്തോടെ പറഞ്ഞത് കേട്ട് രവി മുഖം കോട്ടികൊണ്ട് പണി തുടർന്നു……

‘ഇവരെല്ലാം കഴിച്ച് തീരുന്നതിന് മുൻപേ ലെച്ചു വന്നാൽ മതിയായിരുന്നു……..’

അവൻ നിരാശയോടെ തിരിഞ്ഞതും അടുക്കളയിൽ നിന്ന് ഇറങ്ങി വരുന്ന ലെച്ചുവിനെ കണ്ട് പങ്കുവിന്റെ മുഖം വിടർന്നു….

അവളുടെ പേടിച്ചരണ്ട മിഴികൾ കാൺകെ അവന്റ ഹൃദയം നൊന്തു…….

“ലെച്ചൂ……മോൾക്കുള്ള ഐസ്ക്രീം അച്ഛൻ വാങ്ങി ഫ്രിഡ്ജിൽ വച്ചിട്ടുണ്ട്…… മോള് അതെടുത്തോ……..😊…”

രവി പറഞ്ഞത് കേട്ട് ലെച്ചു സമ്മതത്തോടെ തലയാട്ടിക്കൊണ്ട് അടുക്കളയിലേക്ക് പോയി……

പങ്കു രവിയെ രൂക്ഷമായി നോക്കിക്കൊണ്ട് പല്ലിറുമ്മി…..

“പല്ല് കടിച്ചു പൊട്ടിക്കാതെ എഴുന്നേറ്റ് ഷോപ്പിൽ പോടാ…..😏…”

പങ്കു ദേഷ്യത്തിൽ ചാടിയെണീറ്റു…….

“സ്വന്തം അച്ഛനായി പോയി…..ഇല്ലെങ്കിൽ ഇങ്ങേരെ ഞാൻ ഐസ്ക്രീമില് മുക്കി കൊന്നേനെ😠…..”

തല കുനിച്ചിരിക്കുന്ന ധ്രുവിന്റെ തോളിൽ അരവിന്ദ് കൈമർത്തി…..

“എന്താടാ….വന്നതു മുതൽ ഒരേ ഇരിപ്പാണല്ലൊ…..

ജാനിയെ എല്ലാമറിഞ്ഞ് കൂടെ കൂട്ടിയതല്ലേ നീ…..”

അരവിയുടെ ആശ്വാസവാക്കുകൾ കേട്ട് ധ്രുവ് തലയുയർത്തി അവനെ നോക്കി മങ്ങിയ ചിരി ചിരിച്ചു……

“കുഞ്ഞാറ്റയെ ഒരിക്കലും അയാൾ കൊണ്ട് പോകാതിരിക്കാനല്ലേ ഞാൻ ജാനിയെ കെട്ടിയത്…..

പക്ഷെ…….. അവര് തമ്മിലുള്ള സ്നേഹം കാണുമ്പോൾ ഞാൻ അന്യനായി തോന്നിപ്പോവുന്നു……

കുഞ്ഞാറ്റ എനിക്ക് ആരുമല്ലാത്തത് പോലെ…….”

അവന്റെ വേദന അരവിയ്ക്ക് മനസ്സിലായി……

“നീ അതൊന്നും ചിന്തിക്കണ്ട ചന്തൂ……..

ജാനിയ്ക്ക് അറിയില്ലല്ലോ കുഞ്ഞാറ്റ അവളുടെ അനിയത്തി ആണെന്ന്….”

“മ്……അത് മാത്രമാണ് ഏക ആശ്വാസം….. എന്നാലും ഇന്ന് വഴക്കിനിടയിൽ അറിയാതെ പറയാൻ പോയതാ…..എന്തോ ഭാഗ്യത്തിന് പറഞ്ഞില്ല……”

അവനൊരു നെടുവീർപ്പോടെ പറഞ്ഞു….

“നീ അബദ്ധമൊന്നും കാണിക്കല്ലേ ചന്തൂ…..

ജാനിയെ അറിയിക്കും എന്നുള്ള ഭീഷണിയുടെ പുറത്ത് മാത്രമാ ജാനിയുമായുള്ള വിവാഹത്തിന് മധുസാറ് സമ്മതിച്ചത്…….

പിന്നെ കുഞ്ഞിനെ വേണ്ടാന്ന് അയാള് നിന്നോട് പറഞ്ഞതല്ലേ…..

ഇനിയെന്താ നിന്റെ ടെൻഷൻ……”

“അറിയില്ല അരവീ…….കുഞ്ഞാറ്റയെ നഷ്ടപ്പെടും പോലെ ഒരു ഫീലിംഗ്….

അവളെ ആരോ എന്നിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നത് പോലെ…….”

“എന്റെ ചന്തൂ……ഇതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ…….

നീ പോയി ജാനിയോട് ഒന്ന് സ്നേഹത്തിലൊക്കെ പെരുമാറ്……എല്ലാം ശരിയാകും…….”

അരവി അവനെ ആശ്വസിപ്പിക്കും പോലെ പറഞ്ഞു……

“മ്…..എന്നാൽ ഞാനിറങ്ങട്ടേടാ……

പെട്ടെന്നുള്ള ദേഷ്യത്തിൽ പോന്നതാ……”

“ശരി….നീ സമാധാനത്തിൽ പോയിട്ട് വാ…..”

അരവിയോട് യാത്ര പറഞ്ഞ് അവൻ വീട്ടിലേക്ക് പോയി…….

ജാനി കുഞ്ഞാറ്റയെ ഭക്ഷണം കൊടുത്ത്…..ദേഹം കഴുകിച്ചു…….

ഇപ്പോൾ മടിയിലിരിക്കാൻ മടിയാണ് പെണ്ണിന് കൈയിൽ നിന്ന് ഊർന്നിറങ്ങും….

കുറുമ്പോടെ പിണങ്ങി മാറിയിരിക്കുന്നത് കാണാൻ നല്ല രസമാണ്……

“കുറുമ്പീ…….ദേ……ഇവിടെ വന്നേ……..”

ജാനിയിൽ നിന്ന് നീന്തി മാറിയ കുഞ്ഞിനെ അവൾ വാരിയെടുത്തു…..

ഇക്കിളിയിട്ടപ്പോൾ അവൾ കുലുങ്ങിച്ചിരിക്കുന്നത് കണ്ട് ജാനിയും ചിരിച്ചു പോയി……

ഫോണടിച്ചത് കേട്ട് ജാനി കുഞ്ഞാറ്റയെയും എടുത്ത് അകത്തേക്ക് പോയി….

മധുവായിരുന്നു ഫോണിൽ……

“മോളെ………”

മധുവിന്റെ ശബ്ദത്തിൽ നിറഞ്ഞുനിന്ന വേദന ജാനിയ്ക്ക് പെട്ടെന്ന് മനസ്സിലായി…..

കല്യാണം കഴിഞ്ഞ് പറയാതെ പോന്നതിന്റെ വേദനയാണ്….

“അച്ഛേ……..അമ്മയും അമ്മുവും…….”

“ഇവിടെ ഉണ്ട് മോളെ…….നീ വിളിക്കാത്തതിന്റെ ചെറിയ പരിഭവം ഉണ്ട് അവർക്ക്……”

“വിളിക്കാൻ തോന്നിയില്ല അച്ഛേ……..”

“മ്…….മോള് പേടിക്കണ്ട….. ഇത്തിരി മുൻശുണ്ഠി ഉണ്ടെങ്കിലും ധ്രുവ് പാവമാണ്……”

“മ്……”

മറുപടിയായി അവളൊന്നു മൂളി…..

അവൾക്കറിയാം അച്ഛന്റെ മറുപടി ഇതായിരിക്കുമെന്ന്……ഏതോ ഭീഷണിയിൽ പെട്ട് പോയതാണ് അച്ഛൻ….

പെട്ടെന്ന് ജാനിയുടെ കൈയിലിരുന്ന കുഞ്ഞാറ്റ ചിണുങ്ങാൻ തുടങ്ങി…..

അവളുടെ കുഞ്ഞിക്കരച്ചിൽ തീ പൊള്ളൽ പോലെ മധുവിന്റെ ചെവിയെ ചുട്ടു പൊള്ളിച്ചു…….

അയാൾ ഞെട്ടലോടെ ഫോൺ അകത്തിപ്പിടിച്ചു…….

കുഞ്ഞാറ്റയുടെ കരച്ചിൽ ഓരോ നിമിഷവും അയാൾക്ക് അസഹനീയമായി തോന്നി…….

“അച്ഛേ ….മോള് കരയുന്നു…… ഞാൻ പിന്നെ വിളിക്കാമേ……”

ജാനി ഫോൺ കട്ട് ചെയ്തതൊന്നും അയാളറിഞ്ഞില്ല……..

കുഞ്ഞാറ്റയുടെ കരച്ചിൽ അവിടെമാകെ പ്രതിധ്വനിയ്ക്കും പോലെ തോന്നി അയാൾക്ക്…..

“മധുവേട്ടാ…… എന്താ മോള് പറഞ്ഞത്…..

അവൾക്കവിടെ സുഖമാണോ……”

കൗസു ദേഹത്ത് പിടിച്ച് കുലുക്കിയപ്പോൾ മാത്രമാണ് അയാൾ സ്വബോധത്തിലേക്ക് വന്നത്……

“മോള്………..മോള്………. സുഖം…….. വിളിയ്ക്കും……..”

എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു അയാൾ നെറ്റിയിലെ വിയർപ്പ് കണങ്ങൾ മുണ്ടിൻ തുമ്പിനാൽ ഒപ്പി…….

അയാളുടെ പരവേശവും പരിഭ്രമവും കണ്ട് കൗസുവിനും പേടിയായി…..

‘ഇനി ജാനിയ്ക്ക് എന്തെങ്കിലും വിഷമം…..’

കുഞ്ഞാറ്റയെ ഒരു വിധത്തിൽ സമാധാനിപ്പിച്ച ശേഷം ജാനി ഫോണെടുത്തപ്പോളാണ് കോളിംങ് ബെൽ അടിയ്ക്കുന്ന ശബ്ദം കേട്ടത്……

വാതിൽ തുറന്നപ്പോൾ ധ്രുവാണ്…….

മുഖത്ത് ഒരു ചെറിയ ചമ്മലുണ്ട്………ജാനി അവനെ കാണാത്തത് പോലെ തന്നെ മുറിയിലേക്ക് കയറിപ്പോയി…..

ധ്രുവും മുൻവശത്തെ വാതിൽ അടച്ച ശേഷം ജാനിയുടെ പുറകേ പോയി…..

റൂമിൽ ചെന്നപ്പോൾ കുഞ്ഞാറ്റ കട്ടിലിൽ കളിയാണ്….. ജാനി ഒരു സൈഡിലായി ഇരിയ്ക്കുന്നുണ്ട്……

ധ്രുവും അവരുടെ അടുത്തായിരുന്നു…….

ജാനി അവനെ മൈൻഡ് ചെയ്തതേയില്ല….. അവൾ കുഞ്ഞാറ്റ കളിയാക്കുന്നത് മാത്രം ശ്രദ്ധിച്ചിരിക്കയാണ്…

ധ്രുവ് ഇടയ്ക്കിടെ ഇടംകണ്ണാലെ ജാനിയെ നോക്കി……

ജാനിയുടെ മുഖത്തെ ഗൗരവം അവനിൽ നിരാശയുളവാക്കി……

“ജാനീ……ഐ ആം സോറി……

പെട്ടെന്ന്……”

ജാനി മറുപടിയൊന്നും പറഞ്ഞില്ല….അവൾ കുഞ്ഞാറ്റയെ മാത്രം ശ്രദ്ധിച്ചിരുന്നു…….

ധ്രുവ് കുഞ്ഞാറ്റയെ വലിച്ചെടുത്തു…..

അവൾ ജാനിയുടെ അടുത്തേക്ക് പോകാൻ ചിണുങ്ങിയതും ധ്രുവ് അവളെ കട്ടിലിലേക്ക് ഇരുത്തി……

“നിനക്കും അച്ഛനോട് ദേഷ്യമാണോ തുമ്പിപ്പെണ്ണേ……. നിന്റെ അമ്മയുടെ മുഖം വീർത്തിരിപ്പുണ്ടല്ലോ….. മോള് അമ്മയെ വഴക്ക് പറഞ്ഞോടാ……”

അവൻ കൊഞ്ചി ചോദിക്കുന്നത് കണ്ട് ജാനിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു……

എന്നാലും അവളത് മറച്ച് ഗൗരവത്തിൽ തന്നെയിരുന്നു…..

“ജാനീ………ക്ഷമിക്കെടോ…….”

അവൻ അപേക്ഷിക്കുന്നത് കണ്ട് ജാനിയ്ക്ക് സഹതാപം തോന്നി…….

“ഇനി വെറുതെ ദേഷ്യം പിടിക്കുവോ……😠”

“ഇല്ല …..സത്യം…….”

“എന്നാൽ മിണ്ടാം☺️……”

“അയ്യട…….എന്തൊരു നിഷ്കളങ്കത…….

നീയാ മധുവിന്റെ മോള് തന്നെ….😃…”

അവൻ കളിയാക്കിയത് കണ്ട് ജാനി മുഖം കൂർപ്പിച്ചു…….

രണ്ടുപേരും പരസ്പരം ഒരുപാട് നേരം സംസാരിച്ചു…….

തമ്മിൽ ഉണ്ടായിരുന്ന അകൽച്ച കുറഞത് പോലെ തോന്നി ജാനിയ്ക്ക്……

കിച്ചുവിന് ആക്സിഡന്റ് ആയതും ജാനി ഹോസ്പിറ്റലിൽ എത്തിച്ച കഥയുമൊക്കെ ജാനി വിവരിക്കുന്നത് ധ്രുവ് ശ്രദ്ധയോടെ കേട്ടിരുന്നു……

ധ്രുവിന് പ്രണയമില്ലെങ്കിലും ശക്തമായ ഒരു സൗഹൃദം അവർ തമ്മിൽ ഉടലെടുത്തു……

കുഞ്ഞാറ്റ നേരെത്തെ തന്നെ ഭക്ഷണം കഴിച്ച് ഉറങ്ങി…….

ജാനിയും ധ്രുവും ഭക്ഷണം കഴിക്കുമ്പോഴും വർത്താനമായിരുന്നു……

എത്ര പറഞ്ഞിട്ടും തീരാത്തത് പോലെ…….

രാത്രി കിടക്കുമ്പോഴും പഴയ അപരിചിത്വം അവരെ വിട്ട് മാറിയിരുന്നു……

കുഞ്ഞാറ്റയുടെ രണ്ടു സൈഡിലായി കുഞ്ഞാറ്റയെയും കെട്ടിപ്പിടിച്ചു കിടക്കുമ്പോഴും ധ്രുവിന് തന്നോട് സൗഹൃദം മാത്രമാണ് എന്ന് ജാനിയ്ക്ക് മനസ്സിലായിരുന്നു….

ഇത്രയെങ്കിലും മിണ്ടിയല്ലോ……തുറന്ന് സംസാരിച്ചല്ലോ…..മതി…..തനിക്ക് അത് മാത്രം മതി…..

ഹോസ്പിറ്റലിലെ ഓരോ വിശേഷങ്ങളും പറയുകയായിരുന്നു അവൻ…….

എങ്കിലും കൈകൾ കുഞ്ഞാറ്റയെ മുറുകെ പിടിച്ചിട്ടുണ്ട്……

ആരോരുമില്ലാത്ത ഒരു കുഞ്ഞിനെ ഇത്രയും പ്രാണനായീ സ്നേഹിക്കുന്ന ധ്രുവിനെ ഓർത്ത് അവൾക്ക് അഭിമാനം തോന്നി……

എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പായും പങ്കു മുറിയ്ക്ക് പുറത്തിറങ്ങി……

പതുങ്ങി പതുങ്ങി സ്റ്റെയറിന്റെ അടുത്ത മുറിയിലേക്ക് നടന്നു…..

‘ആ കട്ടുറുമ്പിന്റെ ശല്യമില്ലാതെ എന്റെ പെണ്ണിനെ ഒന്ന് കാണണം…..’

പെട്ടെന്ന് എന്തോ ഒച്ച കേട്ട് അവൻ സ്റ്റെയറിന്റെ അടിയിലേക്ക് മറഞ്ഞു നിന്നു…..

രവി ഡയനിംഗ് ഹാളിൽ നിന്ന് വെള്ളം കുടിക്കുന്നത് കണ്ട് അവൻ പെട്ടെന്ന് താഴേക്കിരുന്നു….

‘ശ്ശൊ……ഇങ്ങേർക്ക് ഉറക്കവുമില്ലേ…….’

പിറുപിറുത്ത് കൊണ്ട് അവൻ മുട്ടിൽ ഇഴഞ്ഞു മുറി ലക്ഷ്യമാക്കി നീങ്ങി………

ലെച്ചുവിന്റെ വാതിലിന്റെ മുന്നിൽ ചെന്ന് അവൻ വാതിലിൽ പതിയെ കൊട്ടി…..

“സോറി മോനെ പങ്കൂ……ലെച്ചുവിനെ ഞാൻ രേണുകയുടെ അടുത്തേക്ക് മാറ്റി..🤣…”

പുറകിൽ രവിയുടെ ശബ്ദം കേട്ട് അവൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി…..

“രേണൂ…….എടീ വാ….നമ്മുടെ മോൻ മുട്ടിലിഴയുന്നത് കുഞ്ഞിലേ കണ്ടതല്ലേ നമ്മള്🤣🤣……”

“അച്ഛാ……പ്ലീസ്‌….നാറ്റിക്കരുത്…….😰….

ആരേയും വിളിക്കരുത്……..”

“ശരി…..ആദ്യം നീ എഴുന്നേറ്റ് വാ…..😂”

പങ്കു ചമ്മിക്കൊണ്ട് എഴുന്നേറ്റു….

“നീ ഇന്ന് അവളെ തപ്പി വരുമെന്ന് എനിക്കുറപ്പായിരുന്നു……

അതാണ് ഞാനെന്റെ മോളെ മാറ്റിയത്……..”

രവി പറയുന്നത് കേട്ട് പങ്കു മുഖം കൂർപ്പിച്ചു പരിഭവത്തോടെ അയാളെ നോക്കി……..

“ഒരു പെണ്ണ് അനുഭവിക്കാവുന്നതിന്റെ മാക്സിമം ഈ ചുരുങ്ങിയ നാള് കൊണ്ട് അവളനുഭവിച്ചു…..

ഇനി അവൾക്ക് നിന്നെ വേണ്ട പങ്കൂ…….”

ഗൗരവത്തോടെ പറഞ്ഞു കൊണ്ട് അയാൾ തിരിഞ്ഞു പോകുന്നത് കണ്ട് പങ്കുവിന്റെ കണ്ണുകൾ നിറഞ്ഞു…….

ഇതേസമയം മധുവിന്റെ വീട്ടിൽ…….

മധു ഭ്രാന്ത് പിടിച്ചത് പോലെ മുറിയിൽ അങ്ങോട്ട് മിങ്ങോട്ടും നടന്നു…..

എവിടെ നിന്നോ ഒരു കുഞ്ഞിന്റെ കരച്ചിൽ ചെവിയിൽ വന്നു നിറയുമ്പോൾ അയാൾ ചെവി പൊത്തിപ്പിടിച്ചു ഉറക്കെ അലറി…..

ഇരുപത്തിനാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 24

😍😍😍😍😍😍😍😍😍😍😍😍😍😍😍😍

ഇനി രണ്ട് ദിവസം കുറച്ചു തിരക്കാണ്…..എഴുതാൻ സമയം കിട്ടില്ല…….

അതുകൊണ്ട് രണ്ട് ദിവസം കഴിഞ്ഞേ കഥയുള്ളൂ….ദയവായി എല്ലാവരും കാത്തിരിക്കണം….

ധ്രുവിന് മാറ്റം വന്നെന്ന് എനിക്ക് തോന്നുന്നില്ല…..

കുഞ്ഞാറ്റയുടെ കാര്യം വരുമ്പോൾ അവൻ പഴയ ധ്രുവാകും…..

Leave a Reply

Your email address will not be published. Required fields are marked *