സ്പർശനം

രചന : – വിനീത അനിൽ

ഇരുട്ടിൽ… കഴുത്തിനരികിലായി തണുത്ത വിരൽ സ്പർശനം.. ധ്വനി ഞെട്ടിയുണർന്നു.. പിടഞ്ഞെഴുന്നേൽക്കും മുന്നേ വാതിൽ കടന്നു ഇരുളിലേക്ക് ഒരു നിഴൽ മറയുന്നത് അവൾക്ക് കാണാമായിരുന്നു..ഉറക്കത്തിൽ നിന്നും ഉണർവ്വിലേക്ക് പൂർണ്ണമായും തിരിച്ചെത്താതെ അവൾ അവിടെത്തന്നെ ഇരുന്നു.

കണ്ടത് സ്വപ്നമോ സത്യമോ എന്നൊരു വിഭ്രാന്തി തലച്ചോറിൽ നുരയുന്നുണ്ടായിരുന്നു. ഇന്നലെ അർദ്ധരാത്രി മുഖത്തേക്ക് ആരോ ടോർച്ചടിച്ചപ്പോൾ ഉണ്ടായ വെളിച്ചം ആയിരുന്നു തന്നെ ഉണർത്തിയത്. ഇന്നിതാ വീണ്ടും…അവൾ തനിക്കരികിലായി കിടന്നുറങ്ങുന്നവരെ നോക്കി. ചെറിയമ്മയുടെയും വലിയമ്മയുടെയും മേമമാരുടെയും മക്കൾ എല്ലാവരും ഒന്നിച്ചാണ് കോസടി വിരിച്ചു നടുത്തളത്തിൽ കിടന്നത്. പകൽ മൊത്തം അമ്പലവും കാവും കുളവുമായി നടന്ന തളർച്ചയിൽ എല്ലാവരും നല്ല ഉറക്കമാണ്.

നാഗദൈവങ്ങളെ പ്രീതിപ്പെടുത്താനായി അമ്മയുടെ തറവാട്ടിൽ എല്ലാ വർഷവും നടക്കുന്ന ഏഴു ദിവസത്തെ പൂജയിൽ പങ്കെടുക്കാൻ പതിവ് തെറ്റിക്കാതെ ഒന്നിച്ചുകൂടിയതാണ് തറവാട്ടിലെ അംഗങ്ങളെല്ലാം.. ഇപ്രാവശ്യത്തെ പൂജയ്ക്ക് ഒരു പ്രത്യേകതയുണ്ട് . തറവാട്ടിലെ ഒരേയൊരു ആൺതരിയായ ഡോക്ട്ടർ ഗോപീകൃഷ്ണനും ഭാര്യ ഡോക്ട്ടർ അഞ്ജലിയും കൂടിയുണ്ട് ഇപ്രാവശ്യത്തെ വിശേഷാൽ പൂജകളിൽ പങ്കെടുക്കുവാൻ. വിവാഹം കഴിഞ്ഞു പതിനാറു വർഷമായിട്ടും സന്താനഭാഗ്യമില്ലാത്തതു അവരെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടേയിരുന്നു. ദേവപ്രശ്നത്തിൽ തെളിഞ്ഞ, ഗോപീകൃഷ്ണനെ ബാധിച്ച സർപ്പശാപം നീക്കുവാനായുള്ള പൂജകളിൽ പങ്കെടുത്തു ദോഷങ്ങൾ അകറ്റുവാനാണ് അവരുടെ വരവ്.

ഒരുകാലത്തു നാട് ഭരിച്ചിരുന്ന രാജകുടുംബത്തിന്റെ അവസാനത്തെ തലമുറയാണ് അന്യം നിൽക്കാൻ പോകുന്നത്. കാരണം മകന്റെ സന്തതികൾക്ക് മാത്രം അവകാശപ്പെട്ടതാണ് പാരമ്പര്യമായി കൈമാറിവരുന്ന അന്നത്തെ രാജഭരണത്തിന്റെ ബാക്കിപത്രമായ ചെങ്കോലും രത്നങ്ങൾ പതിപ്പിച്ച ഉടവാളും.

ഭരണമില്ലെങ്കിലും പ്രഭാകരവർമ്മ തമ്പുരാന്റെ മുന്നിൽ ഇന്നും മക്കളോ മരുമക്കളോ ഇരുന്നു സംസാരിക്കില്ല.തന്റെ സമ്മതമില്ലാതെ കൂടെ പഠിച്ച യുവതിയെ വിവാഹം ചെയ്തതിന്റെ പേരിൽ വർഷങ്ങളോളം കൊച്ചുമകനായ ഗോപീകൃഷ്ണനെ കൊട്ടാരത്തിൽ നിന്നും ഭ്രഷ്ട്ട് കല്പിച്ച കഠിന ഹൃദയനാണ് തമ്പുരാൻ.ഒടുവിൽ ഭാര്യയായ ഭാഗീരഥി തമ്പുരാട്ടിയുടെ അന്ത്യാഭിലാഷത്തിനു മുന്നിൽ അദ്ദേഹം ക്ഷമിച്ചു..ഓടിയെത്തിയ കൊച്ചുമോനെ കണ്ട സംതൃപ്തിയോടെ ‘അവർ അന്ത്യശ്വാസം വലിച്ചു.കാരണം ചെറുപ്പത്തിലേ അച്ഛനുമമ്മയും നഷ്ടപ്പെട്ട ഗോപീകൃഷ്ണനെ അമ്മയുടെ സ്ഥാനത്തു നിന്ന് വളർത്തിയെടുത്തത് മുത്തശ്ശി ആയ തമ്പുരാട്ടി ആയിരുന്നു.

**** ***** ******

അച്ഛന്റെ കാർ പടിപ്പുര കടന്നു വരുന്നത് സർപ്പക്കാവിന്റെ മുൻവശം തോരണങ്ങൾ കൊണ്ട് അലങ്കരിക്കുന്നതിനിടയിൽ ധ്വനി കാണുന്നുണ്ടായിരുന്നു.സുധാകരവർമ്മ കാറിൽ നിന്നും ഇറങ്ങുമ്പോളെക്കും “അച്ഛാ”എന്നൊരു കൊഞ്ചലോടെ ധ്വനി വന്നു നെഞ്ചിലേക്ക് പറ്റിച്ചേർന്നു കഴിഞ്ഞിരുന്നു. അയാൾ അവളെ ചേർത്തണച്ചു മൂർദ്ധാവിൽ ഉമ്മവച്ചു.

അച്ഛന്റെ കൈകളിൽ പറ്റിച്ചേർന്നു പൂമുഖത്തേക്ക് നടക്കുമ്പോൾ ധ്വനി കണ്ടു പതിവുപോലെ നിർ വികാരമായ മുഖത്തോടെ തളത്തിൽ നിന്നും ഇറങ്ങിവന്നു നിശബ്ദമായി നിൽക്കുന്ന അമ്മയെ.അവൾക്ക് ഓർമ്മവച്ച കാലം മുതൽ ‘അമ്മ ഉച്ചത്തിൽ ചിരിക്കുകയോ അച്ഛനോടോ അവളോടോ സ്നേഹത്തോടെ സംസാരിക്കുകയോ ചെയതിരുന്നില്ല..അതുകൊണ്ട് തന്നെ കഴിഞ്ഞ 15വർഷങ്ങളിലും അവൾ അച്ഛന്റെ മോൾ മാത്രമായിരുന്നു.ദിവസവും അച്ഛനോട് വിശേഷങ്ങൾ പങ്കുവച്ച ശേഷം മാത്രമുറങ്ങുന്ന അച്ഛന്റെ പൊന്നുമോൾ.

ഇരുട്ട് വീണുതുടങ്ങി… കൊട്ടാരവും സർപ്പക്കാവും നാലമ്പലവും ദീപ പ്രഭയിൽ കുളിച്ചുനിന്നു. തറവാട്ട് കുളത്തിലെ നീന്തിക്കുളി കഴിഞ്ഞെത്തിയ കുട്ടികൾ ഓരോരുത്തരായി പുതുവസ്ത്രങ്ങൾ ധരിച്ചു സർപ്പക്കാവിലേക്ക് പോകുന്ന തിരക്കിലായിരുന്നു. പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ ധ്വനി ദേവിയെപോൽ ജ്വലിച്ചുനിന്നു. അണിഞ്ഞൊരുങ്ങി പുറത്തിറങ്ങിയ അവൾക്കായ് കാത്തിരിക്കാതെ മുൻപിൽ ഓടിപ്പോയ ചങ്ങാതിക്കൂട്ടത്തിന്റെ പുറകെ ഓടാൻ തുടങ്ങുമ്പോളാണ് വീണ്ടും അവൾക്ക് അതെ അനുഭൂതി ഉണ്ടായത്..

ആരോ തന്റെ പുറകിൽ ഉണ്ട്.തന്നെത്തന്നെ നോക്കികൊണ്ട്‌ ആരോ ഒരാൾ. അവളുടെ നടത്തം പതുക്കെയായി. പേരറിയാത്തൊരു ഭയം തിരിഞ്ഞുനോക്കുന്നതിൽ നിന്നും അവളെ പിന്തിരിപ്പിച്ചു.പുറകിലെ കാലൊച്ച അരികിലേക്ക് വരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. ഒരുനിമിഷം കണ്ണടച്ച് നിന്ന ശേഷം സകലശക്തിയും സംഭരിച്ചു അവൾ ഇടനാഴിയിലൂടെ ഓടി തെക്കേ മുറ്റത്തേക്കിറങ്ങി. തൊട്ടുമുന്നിൽ തിരിഞ്ഞുനിന്ന ഒരു പുരുഷന്റെ അരികിലേക്കാണ് അവൾ ഓടിയിറങ്ങിച്ചെന്നു വീഴാൻ പോയത്. ഒരു ഞെട്ടലോടെ അയാൾ അവളെ താങ്ങിപിടിച്ചുയർത്തി. മുഖമുയർത്തി ആശ്വാസത്തോടെ അവൾ മന്ത്രിച്ചു..

” അച്ഛൻ”…

രാത്രിയുടെ അന്ത്യയാമത്തിൽ എപ്പോളോ പൂജ കഴിഞ്ഞിരുന്നു. യുദ്ധം കഴിഞ്ഞ രണഭൂമി പോലെ കൊട്ടാരവും കാവും കുടുംബക്ഷേത്രവും കുളപ്പുരയും നിശബ്ദമായി ഇരുട്ടിന്റെ നിഗൂഢകംബളം വാരിപുതച്ചു കിടന്നു. എല്ലാവരും അവരവരുടെ അറകളിൽ നിദ്രയെ പുൽകി. നാളെ പുലർച്ചെ ഓരോരുത്തരും മടങ്ങിപോകുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ സമാധാനത്തോടെയുള്ള ഉറക്കം ധ്വനിയുടെ മനസ്സിൽ നിന്നും ഭീതിയെ മായ്ചുകളഞ്ഞിരുന്നു. സ്വച്ഛമായ മനസോടെ മനോഹാരിയായി ആ പെൺകിടാവ് മയങ്ങിക്കിടന്നു. ഇരുളിൽ തന്റെ നേർക്ക് നടന്നടുക്കുന്ന നിഴലിനെ കുറിച്ചൊന്നുമറിയാതെ..

മുടിയിൽ ആയിരുന്നു ആദ്യത്തെ സ്പർശനം. ഒറ്റനിമിഷം…ധ്വനി ആ വിരലുകളിൽ മുറുക്കെ പിടിച്ചു..സർവശക്തിയും സംഭരിച്ചു അവൾ ഉറക്കെ വിളിച്ചു..

“അച്ഛാ…”

പെട്ടന്ന് ലൈറ്റ് തെളിഞ്ഞു. സ്വിച് ബോർഡിനരികിൽ സുധാകര വർമ്മയും അദ്ദേഹത്തിന് പിന്നിലായി തമ്പുരാനും മറ്റു കുടുംബാംഗങ്ങളും നിന്നിരുന്നു. എല്ലാമുഖങ്ങളിലും ഒരേഭാവമായിരുന്നു.. സർവ്വരും നോക്കിനിൽക്കെ ഡോക്ട്ടർ ഗോപീകൃഷ്ണൻ നിന്നുരുകി. ധ്വനി ഒരു ഞെട്ടലോടെ കൈ അയച്ചു. ഗോപീകൃഷ്ണൻ അങ്കിളിന്റെ മുഖം ആ സ്ഥാനത്തു അവൾ പ്രതീക്ഷിച്ചിരുന്നില്ല.

വലിയമ്മയാണ് ആദ്യം ശബ്ദിച്ചത്. “ന്റെ പരദേവതമാരെ..എന്താണീ കാണുന്നത്.?മകളെപ്പോലെ കാണേണ്ട കുഞ്ഞിനരികിൽ ഈ അർദ്ധരാത്രി നീയെന്താണ് ഗോപി ചെയ്യുന്നത്?”

“ഞാൻ മോളെ ഒന്ന് കാണാൻ…വെറുതെ…”

ധ്വനി ഓടിച്ചെന്നു സുധാകരവർമ്മയെ ഇറുകെ കെട്ടിപിടിച്ചുനിന്നു.മകളെ നെഞ്ചിൽ ചേർത്ത് മുഖമുയർത്തി ഗോപീകൃഷ്ണനോട് അയാൾ പറഞ്ഞു.

“കടന്നു പോ നായെ പുറത്തേക്കു”

മുഖം തിരിച്ചു അയാൾ പ്രഭാകരവർമ്മ തമ്പുരാനെ നോക്കി..അദ്ദേഹത്തിന്റെ തീക്ഷ്ണമായ ആജ്ഞാശക്തിയുള്ള കണ്ണുകൾ ദയനീയമായി സുധാകരവർമ്മയെ നോക്കി..സുധാകരവർമ്മയുടെ കണ്ണുകളിൽ തമ്പുരാന് വായിച്ചെടുക്കാമായിരുന്നു അയാളുടെ വികാരം.

അകന്നബന്ധത്തിലുള്ള അനാഥപയ്യനു അന്നുവരെ വിളമ്പിയ അന്നത്തിനു പകരമായി അപ്രതീക്ഷിതമായി മുഖത്തിനു നേർക്ക് നീണ്ടുവന്ന താലിയും പുറകെ വന്ന കല്പനയും ഇന്നും കാതിൽ മുഴങ്ങുന്നു. “രേണുവിന്‌ ഒരബദ്ധം പറ്റി. നീ വേണം ഈ മാനക്കേടിൽ നിന്നും കൊട്ടാരത്തെ രക്ഷിക്കാൻ” കടപ്പാടിന് മുന്നിൽ എല്ലാ സ്വപ്നങ്ങളും മറന്നു . ഗർഭിണിയായ രേണുവിന്റെ കഴുത്തിൽ താലികെട്ടി. അന്ന് തന്റെ മുന്നിൽ പുച്ഛത്തോടെ നിന്ന ഗോപീകൃഷ്ണന്റെ ഇന്നത്തെ തളർന്ന നിൽപ്പ് സുധാകരവർമ്മയ്ക്കു വല്ലാത്തൊരു ആത്മനിർവൃതി നല്കുന്നുണ്ടായിരുന്നു.

**** **** ****

നേരം വെളുത്തു വരുന്നേയുണ്ടായിരുന്നുള്ളു. വിളറിയ മുഖവുമായി ഗോപീകൃഷ്ണനും കനത്ത മുഖത്തോടെ അഞ്ജലിയും കാറിനരികിലേക്ക് ഇറങ്ങിവന്നു. അയാളെ ശ്രദ്ധിക്കാതെ അഞ്ജലി കാറിൽ കയറി ഡോറടച്ചു. അയാൾ വണ്ടിയിൽ കയറും മുന്നേ ഒന്ന് തിരിഞ്ഞുനോക്കി. ഇത്രയുംകാലം ബഹുമാനത്തോടെ നോക്കിയ ഓരോ കണ്ണുകളിലും പുച്ഛവും വെറുപ്പും മാത്രം. അയാളുടെ കണ്ണുകൾ രേണുകയിൽ ചെന്ന് നിന്നു.

അവളുടെ കണ്ണുകളിൽ വന്യമായൊരു ഉന്മാദം തിളയ്ക്കുന്നുണ്ടായിരുന്നു. വിവാഹിതനെന്ന സത്യം മറച്ചുവച്ചു തന്നെ വിദഗ്ദമായി ആസ്വദിച്ചുപേക്ഷിച്ച ചതിയനോടുള്ള പ്രതികാരപൂർത്തീകരണത്തിന്റെ ഉന്മാദം. അത് കാണുമ്പോൾ സർപ്പക്കാവിലെ ഇരുട്ടിൽ ഇണചേരുന്ന രണ്ടു പാമ്പിന്റെയുടലുകൾ അയാൾക്കുള്ളിൽ മിന്നിപുളഞ്ഞു..ചതിക്കപ്പെട്ടെന്നറിഞ്ഞ നിമിഷം മുതൽ അവളണിഞ്ഞ നിശബ്ദത പാമ്പിന്റെ പക തന്നെയായിരുന്നുവെന്ന് കത്തുന്ന ആ കണ്ണുകൾ അയാളെ ഓർമിപ്പിച്ചു

അരികിൽ നിൽക്കുന്ന ഭർത്താവിന്റെ ചുമലിൽ തല ചേർത്ത് അവൾ വിജയിയെ പോലെ അയാളെനോക്കി പുഞ്ചിരിച്ചു.. ‘അമ്മ അച്ഛന്റെ ചുമലിൽ ചായുന്നത് കണ്ട സന്തോഷത്തോടെ അരികിലേക്ക് ഓടിവന്ന ധ്വനിയെ അവർ നെഞ്ചിലേക്ക് ചേർത്തണച്ചു. പിന്നെ മുഖമുയർത്തി ഭർത്താവിന്റെ കണ്ണുകളിൽ നോക്കി സ്നേഹപൂർവ്വം പുഞ്ചിരിച്ചു.നിറഞ്ഞ മനസോടെ ഭാര്യയെയും മകളെയും അരുമയോടെ നെഞ്ചിൽ ചേർത്തണച്ചു സുധാകരവർമ്മ ഗോപീകൃഷ്ണനോട് പറയാതെ പറഞ്ഞു.

“സ്വന്തം രക്തത്തെ സ്വാർത്ഥ താൽപര്യങ്ങൾക്കായി തള്ളിക്കളഞ്ഞ നിനക്കീജന്മം പുത്രഭാഗ്യമുണ്ടാവില്ല”

രചന : – വിനീത അനിൽ രചന : – വിനീത അനിൽ

Leave a Reply

Your email address will not be published. Required fields are marked *