സ്നേഹമർമ്മരം…….ഭാഗം..9

എട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 8

ഭാഗം..9

ജാനി ഓഫീസിൽ നിന്ന് നേരെത്തെ ഇറങ്ങി…….

ഹോസ്പിറ്റലിൽ ചെന്ന് ശ്രേയയെ കാണണം….. മഹേഷിനോട് സംസാരിച്ച് ക്ലിയറാക്കണം……

പിന്നെ………..ധ്രുവും കുഞ്ഞാറ്റയും……കാണണം….. ഇന്നലെ സ്വപ്നം കണ്ടത് മുതൽ അസ്വസ്ഥമാണ് മനസ്സ്……… പങ്കു മിണ്ടാത്തതിന്റെ വിഷമം വേറെയും……

അവൾ ഒരിക്കൽ കൂടി ഫോണെടുത്ത് പങ്കുവിനെ ഒന്ന് വിളിച്ചു നോക്കി……….

ഫോൺ സ്വിച്ച് ഓഫായിരുന്നു………

ഇന്ന് വീട്ടിൽ ചെന്നിട്ട് അച്ഛയെയും വിളിച്ച് പങ്കുവിന്റെ അടുത്ത് പോകണം….. അവന്റെ പിണക്കം മാറ്റണം……. അവനില്ലാതെ പറ്റുന്നില്ല…….

ബസ് വരുന്നത് കണ്ട് ജാനി ധൃതിയിൽ ഫോൺ ബാഗിലേക്ക് വച്ച് ബസിലേക്ക് ഓടിക്കയറി……

ധ്രുവ് കുഞ്ഞാറ്റയെ ഒരു വിധത്തിൽ പാല് കുടിപ്പിച്ചു….

ഇപ്പോൾ ഭക്ഷണം കഴിക്കാനും മടിയാണ് കിളിപ്പെണ്ണിന്……..

കുഞ്ഞാറ്റയെ കട്ടിലിലിരുത്തി…….ഫീഡിംഗ് ബോട്ടിൽ കഴുകി ബാഗിലേക്ക് വച്ചു…….. ഒരു ടൗവൽ നനച്ച് മുഖമൊക്കെ തുടച്ചു കൊടുത്തു…….

“അച്ഛേടെ കുഞ്ഞാറ്റക്കിളി സുന്ദരിയായല്ലോ……

നമുക്ക് നമ്മുടെ വീട്ടിൽ പോവാം വാവേ……..”

കൊഞ്ചിച്ച് കൊണ്ട് അവളെ കൈയിലേക്ക് എടുത്തതും കുഞ്ഞാറ്റ അവന്റെ കട്ടിമീശയിലും താടിയിലുമൊക്കെ പിടിച്ചു വലിച്ചു…….

“കിളിപ്പെണ്ണേ അച്ഛയ്ക്ക് വേദനിക്കുവാടീ…….”

അവളുടെ കൈയിലേക്ക് പിടിച്ചതും കുറുമ്പോടെ അവൾ കൈയിലേക്ക് കടിച്ചു……

അവൻ ചിരിച്ചു കൊണ്ട് കവിളിൽ ഒരുമ്മ കൊടുത്തു…….

ഒരു കൈയ്യിൽ ബാഗുമെടുത്ത് അവൻ പുറത്തേക്കിറങ്ങി………

ധ്രുവ് ലിഫ്റ്റിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കണ്ടു എതിരെ വരുന്ന ജാനിയെ……

ധ്രുവിനെയും കുഞ്ഞാറ്റയും ഒരുമിച്ച് കണ്ടപ്പോൾ ജാനിയുടെ മുഖം വിടർന്നു…….

എന്നാൽ ജാനിയെ കണ്ട ധ്രുവിന്റെ മുഖം ഇരുണ്ടു……..ഉയർന്നു വന്ന ദേഷ്യം അടക്കിപ്പിടിച്ച് അവൻ മുന്നോട്ട് നടന്നു……..

അടുത്തെത്തിയതും പരസ്പരം കണ്ണുകൾ കോർത്തു……….

‘ഇയാളുടെ മുഖം വീർത്തിരിപ്പുണ്ടല്ലോ……..

ഞാൻ പറ്റിച്ചതാണെന്ന് മനസ്സിലായിക്കാണും…..

എന്നാലും കണ്ടപ്പോൾ മനസ്സിലെവിടെയോ ഒരു തണുപ്പ് പോലെ…….

മൈൻഡ് ചെയ്യാതെ പോകാം….’

മനസ്സിൽ ഉയർന്ന സന്തോഷം മറച്ചുപിടിച്ച് ജാനി കുഞ്ഞാറ്റയുടെ അരികിലേക്ക് ചെന്നു……

കുഞ്ഞാറ്റയുടെ മുഖത്തൊന്ന് തലോടിക്കൊണ്ട് ധ്രുവിനെ മൈൻഡ് ചെയ്യാതെ ജാനി ലിഫ്റ്റിലേക്ക് കയറി……..

ധ്രുവ് അമർഷത്തോടെ തന്നെ ജാനിയെ നോക്കി നിന്നു…….. കുഞ്ഞാറ്റ അവളെ നോക്കി ചിരിച്ചു കൊഞ്ചുന്നുണ്ട്…….

ലിഫ്റ്റ് ക്ലോസായതും ധ്രുവ് റിസപ്ഷന്റെ മുന്നിൽ കിടന്ന ചെയറിലേക്കിരുന്നു……

റിസപ്ഷനിൽ നിന്ന പെൺകുട്ടി അവനിരിക്കുന്നത് കണ്ട് ഓടി അടുത്തേക്ക് വന്നു….. “എന്താ സർ…………എന്താ ഇവിടിരിക്കുന്നത്……..”

“ഏയ്…….. ഒരാളെ കാത്തിരിക്കുന്നതാ…..”

“ഓ……..

മോളെ എടുക്കണോ സർ……..”

“വേണ്ട ദിവ്യാ………ഉറക്കത്തിൽ നിന്ന് എഴുന്നേറ്റതാ കരയും……..”

ദിവ്യയുടെ മുഖം വാടി…….കുറച്ചു കാലമായി ഡോക്ടറെ നോട്ടമിട്ടിരിക്കുന്നതാ ആള്…… സോപ്പിടാൻ വേണ്ടി ഇടയ്ക്കിടെ കുഞ്ഞാറ്റയെ പോയി എടുത്തു കൊഞ്ചിക്കാറുണ്ട്….

ജാനി ശ്രേയയുടെ റൂമിലേക്ക്‌ കയറിച്ചെന്നപ്പോൾ….. മഹേഷ് ശ്രേയയെ ചായ കുടിപ്പിക്കയാണ്……

തലഭാഗം കുറച്ചു പൊക്കി ചായഗ്ലാസ് ചുണ്ടോട് ചേർത്ത് പിടിച്ചിരിക്കുന്നു…….

ജാനിയെ കണ്ടതും ശ്രേയ ചായ മതിയെന്ന പോലെ തല ചലിപ്പിച്ചു…….. ഇടതു കൈ കൊണ്ട് ചായഗ്ലാസ് മെല്ലെ മാറ്റി…….

“ജാനീ………ഇന്ന് പോയില്ലേടീ…….”

അപ്പോഴാണ് മഹേഷും ജാനിയെ ശ്രദ്ധിക്കുന്നത്…….

“പോയി……..നേരെത്തെയിറങ്ങിയെടീ……”

ജാനി കട്ടിലിലെ ഒരു സൈഡിലേക്കിരുന്നു….

മഹേഷിന്റെ വീർപ്പിച്ച മുഖത്തെ പരിഭവം കണ്ട് ജാനി ചിരിയോടെ ശ്രേയയെ നോക്കി…

അവൾ കണ്ണുകൊണ്ട് ഇന്നലത്തെ എന്നൊക്കെ കാണിക്കുന്നുണ്ട്……

“മഹേഷിന് ദേഷ്യമാണോ എന്നോട്………..”

“എനിക്ക് ആരോടും ഒരു ദേഷ്യവുമില്ല ജാനീ…….

നിന്റെ ശത്രുക്കൾ കാരണം ഞങ്ങൾക്കാണ് നഷ്ടം സംഭവിച്ചത്……. ഒരുമിച്ചുള്ള ഒരുപാട് സ്വപ്നങ്ങൾ കണ്ടതാ ഞങ്ങൾ…….. എല്ലാം തകർന്നില്ലേ…..നീ കാരണമല്ലേ ജാനീ…..”

“മഹിയേട്ടാ…….”

ശ്രേയ ശാസനയോടെ അവനെ വിളിച്ചു….. അരുതെന്ന് തല ചലിപ്പിച്ചു…….

ജാനിയുടെ മനസ്സ് നൊന്തെങ്കിലും അവൾ അത് മറച്ച് പുഞ്ചിരിക്കാൻ ശ്രമിച്ചു…….

“മഹേഷ്………….

എനിക്ക് വേണ്ടി ചാവാൻ പോലും മടിയില്ലാത്തവനാ എന്റെ പങ്കൻ……. അവനിതൊക്കെ അറിഞ്ഞാൽ ഒന്നും നോക്കാതെ ഇതിന്റെ പുറകേ പോകും….

അച്ഛ ഇതൊക്കെ അറിഞ്ഞാൽ പേടിച്ച് ഉറക്കം പോലും നഷ്ടപ്പെട്ടു ജീവിക്കേണ്ടി വരും…..

അവർക്ക് വേണ്ടിയാ ഞാൻ…….”

“മ്…….സോറി ജാനീ…….

നിന്റെ നിസാരഭാവം കണ്ടപ്പോൾ ദേഷ്യം വന്നു….

നീ സൂക്ഷിക്കണം……. ശത്രുക്കൾ ആരെന്ന് നമുക്കറിയില്ല…….”

അവൻ ഗൗരവമായി പറയുന്നത് കേട്ട് ജാനിയ്ക്ക് ചെറിയ ഭയം തോന്നി…..

“രാഘവൻ സാറിന്റെ കള്ളത്തരങ്ങൾ കണ്ട് പിടിച്ചു റിപ്പോർട്ട് ചെയ്തില്ലേ ഞാനും ശ്രേയയും…..

ഇനി അയാളായിരിക്കുമോ……”

ജാനി സംശയം പോലെ പറഞ്ഞപ്പോളാണ് ശ്രേയയും അതിനെ കുറിച്ച് ഓർത്തത്……

“ശരിയാണ്…….. അയാൾക്ക് നമ്മളോട് നല്ല വൈരാഗ്യമുണ്ട്……..ഒരു പക്ഷേ……”

ശ്രേയ അർദ്ധോക്തിയിൽ നിർത്തി മഹിയെ നോക്കി…….

അവനും ആലോചനയിലാണ്…..

“നിനക്ക് വേറെ ശത്രുക്കളില്ലെന്ന് ഉറപ്പല്ലേ ജാനീ…….”

“ഇല്ല മഹീ……..എന്റെ അറിവിലില്ല…….”

“എന്നാൽ നിങ്ങള് പേടിക്കണ്ട…….

അയാളുടെ കാര്യം ഞാൻ നോക്കിക്കോളാം…..”

മഹേഷ് എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ പറഞ്ഞു…..

“എന്നാൽ ഞാൻ പൊക്കോട്ടെ ശ്രേയാ……

അച്ഛ ഇപ്പോൾ തന്നെ നൂറുതവണയെങ്കിലും വിളിച്ചു കാണും…..

ഇനിയും ലേറ്റായാൽ അത് മതി മുഖം വീർപ്പിക്കാൻ……..”

ജാനി എഴുന്നേറ്റ് ശ്രേയയുടെ കൈയിൽ പിടിച്ചു പറഞ്ഞു…..

“ഓകെ ടീ…….നീ സൂക്ഷിക്കണം….”

മറുപടിയായി അവൾ പുഞ്ചിരിച്ചു കൊണ്ട് മഹേഷിനോടും യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി……

ജാനി ലിഫ്റ്റിൽ കയറി താഴേക്കുള്ള ബട്ടൺ പ്രസ്സ് ചെയ്തു….

താഴെ റിസപ്ഷനിൽ മുന്നിലിരിക്കുന്ന ധ്രുവിനെ കണ്ട് അവൾ അദ്ഭുതത്തോടെ മുഖം ചുളിച്ചു…. ‘ഇയാള് പോയില്ലേ……..മനസ്സിൽ ഒന്നുകൂടി കാണാൻ ആഗ്രഹിച്ചിരുന്നു…….’

ധ്രുവ് ജാനി വരുന്നത് കണ്ട് കുഞ്ഞാറ്റയെയും കൊണ്ട് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു…….

ധ്രുവ് അടുത്തേക്ക് വരുന്തോറും ജാനിയ്ക്ക് പരിഭ്രമം കൂടി……..നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു……പേടിച്ച് വിറയല് പോലെ😥……

അവളുടെ കൈയിലേക്ക് കുഞ്ഞാറ്റയെ ബലമായി അവൻ വച്ച് കൊടുത്തപ്പോൾ അവൾ അന്തം വിട്ട് പോയി.😯……

“വാ…….പോകാം……😡..”

ദേഷ്യത്തോടെയുള്ള അവന്റെ ആജ്ഞ കേട്ട് അവൾ വാ തുറന്ന് നിന്നു…..

“നിന്നോടല്ലേ വരാൻ പറഞ്ഞത്😡😡😡”

ജാനി പേടിച്ചരണ്ട് യാന്ത്രികമായി അവന്റെ പുറകേ പോയി😢….

റിസപ്ഷനിലിരുന്ന ദിവ്യ നെഞ്ചിടിപ്പോടെ അതും നോക്കി നിന്നു😥…..

കാറിന്റെ അടുത്തെത്തിയതും ജാനി സംശയിച്ച് നിൽക്കുന്നത് കണ്ട് ധ്രുവിന് ദേഷ്യം കൂടി……

“കാറിൽ കേറെടീ…….😡😡…

കുഞ്ഞിനെ നോക്കാമെന്ന് ഏറ്റതല്ലേ…….

നീ നോക്കിയിട്ട് പോയാൽ മതി…….”

“അത്‌……ഞാൻ….

വെറുതെ……തമാശയ്ക്….😣”

ജാനി പേടിയോടെ പിന്നെയും മടിച്ച് നിൽക്കുന്നത് കണ്ട് അവൻ ഡോർ തുറന്ന് ബലമായി അവളെ മുൻസീറ്റിലേക്കിരുത്തി…..

കുഞ്ഞാറ്റ അവളുടെ മാറോട് ചേർന്ന് കിടക്കയാണ്…..കുഞ്ഞ് മുഖത്ത് നിറയെ സന്തോഷം…. പ്രിയപ്പെട്ട ആരോ പോലെ….

കാറിൽ കേറി അവൻ ദേഷ്യത്തോടെ വണ്ടി സ്റ്റാർട്ടാക്കി ഓടിച്ചു പോയി……

ജാനിയ്ക്ക് പേടി കൂടി വന്നു….. അവന്റെ മുഖത്താണെങ്കിൽ ദേഷ്യം അതിന്റെ മൂർദ്ധന്യാവസ്ഥയിലാണ്…….

അവൾ ഭയത്തോടെ കുഞ്ഞാറ്റയെ നെഞ്ചോടു ചേർത്തു…..

ഫ്ലാറ്റിലേക്ക് കയറുമ്പോഴും കുഞ്ഞാറ്റയെ അവൻ വാങ്ങിയില്ല……

ജാനി എന്ത് ചെയ്യണമെന്നറിയാതെ ആകെ വിഷമിച്ചു പോയി…..പരിചയം പോലുമില്ലാത്ത ഒരാളുടെ കൂടെ ഒറ്റയ്ക്ക് ഒരു ഫ്ലാറ്റിൽ……

ഓടിപ്പോയാലോ…..പക്ഷെ… കുഞ്ഞ്……

ഡോർ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ധ്രുവിന്റെ മുഖം ഒന്നയഞ്ഞു…..

“മ്…….മോളെയിങ്ങ് താ……

നീ പോയി എനിക്കൊരു കോഫി എടുത്തിട്ട് വാ…….

കിച്ചൺ ദേ…..അവിടെയാണ്😉…….”

കൂസലില്ലാതെ അടുക്കളയിലേക്ക് വിരൽ ചൂണ്ടിക്കാട്ടി അവൻ പറയുന്നത് കേട്ട് ജാനി ദേഷ്യത്തോടെ അവനെ നോക്കി…

“ഹേ മിസ്റ്റർ……..

നിങ്ങള് കുറേ നേരമായല്ലോ തുടങ്ങിയിട്ട്…… ആജ്ഞാപിക്കാൻ ഞാൻ നിങ്ങളുടെ ഭാര്യയൊന്നുമല്ലല്ലോ…….

എനിക്കെന്റെ വീട്ടിൽ പോണം😡……”

കുഞ്ഞാറ്റയെ അവന്റെ കൈയിലേക്ക് കൊടുത്തു ദേഷ്യത്തോടെ അവനെ കണ്ണുരുട്ടി നോക്കി യിട്ട് അവൾ ഡോർ തുറക്കാൻ നോക്കി്‌….

എത്ര ശ്രമിച്ചിട്ടും തുറക്കാൻ പറ്റാതെ അവൾ നിസ്സഹായയായി തിരിഞ്ഞ് ധ്രുവിനെ നോക്കി…….

“ഞാൻ വിചാരിക്കാതെ നീ ഇവിടുന്ന് പോകില്ല ജാനീ……

ആദ്യം നീ പോയി കോഫി എടുത്തിട്ട് വാ…..

ഞാൻ മോളെയൊന്ന് മേല് കഴുകിക്കട്ടെ……”

അവളെ അമർത്തിയൊന്ന് നോക്കി അവൻ മുറിയിലേക്ക് പോയി……

ജാനി രക്ഷപ്പെടാൻ ഒരു മാർഗ്ഗത്തിനായി ചുറ്റും നോക്കി…….

‘ഇയാള് ഇത്ര ഭയങ്കരനായിരുന്നോ……. ഈ കാലമാടനോടാണല്ലോ ആദ്യമായി ഒരിഷ്ടം തോന്നിയത്…… ദുഷ്ടൻ……..’

“അതേയ്………….അവിടൊന്നും നോക്കണ്ട…..

കീയ് എന്റെ കൈയിലാ…..മര്യാദയ്ക്ക് പറഞ്ഞത് കേട്ടാൽ പെട്ടെന്ന് വീട്ടിൽ പോകാം…..”

അവൻ കുസൃതിയോടെ പറഞ്ഞു കൊണ്ട് മുറിയിലേക്ക് കയറിപ്പോയി……

ജാനി ദേഷ്യത്തോടെ ചവിടിത്തുള്ളി അടുക്കളയിലേക്കും……

മോളെ ദേഹം കഴുകിച്ച് ഉടുപ്പ് ഇടീച്ച് അവൻ പുറത്തിറങ്ങി…..

കോഫിയുമായി കലിതുള്ളി നിൽക്കുന്ന ജാനിയെ കണ്ട് ചിരിയോടെ അവൻ അടുത്തേക്ക് ചെന്നു…….

“ഇതാ കോഫീ……….😡…

ഇനി എനിക്ക് പോവാല്ലോ……”

“എന്താ നിനക്കിത്ര തിടുക്കം……

റ്റേബിളിൽ മോൾക്കുള്ള ഫുഡ് ഇരിപ്പുണ്ട് അതെടുത്ത് കൊടുക്കണം……

ഞാൻ പോയി ഫ്രഷായിട്ട് വരാം…….”

പറഞ്ഞു കൊണ്ട് അവൻ കുഞ്ഞിനെ ബേബിചെയറിലേക്കിരുത്തി……

ജാനിയുടെ നേരെ കോഫിക്കായി കൈനീട്ടിയപ്പോൾ അവൾ ദേഷ്യത്തിൽ കോഫി റ്റേബിളിൽ വച്ചു……

കുസൃതിയോടെ അവളെ നോക്കി ചിരിച്ചിട്ട് കോഫി യെടുത്ത് അവൻ ചുണ്ടിലേക്കടുപ്പിച്ചു……

“ആഹാ……..സൂപ്പറാണല്ലോ…….

അപ്പോൾ മിടുക്കിയാണ്…….”

ജാനി അത് കേട്ട് ദേഷ്യത്തോടെ മുഖം വെട്ടിച്ചു……..

“എനിക്ക് പോണം…😡😡😡😡”

“ഞാൻ പറഞ്ഞതൊക്കെ ചെയ്താൽ നിനക്ക് പോകാം…….

എന്നാൽ മോൾക്ക് ഫുഡ് കൊടുക്ക്….ഞാൻ പോയി ഫ്രഷായിട്ട് വരാം……”

കോഫി കുടിച്ച കപ്പ് അവളുടെ കൈയിലേക്ക് ബലമായി വച്ച് കൊടുത്തു അവൻ പോകാൻ തിരിഞ്ഞു….

ജാനി ദേഷ്യത്തോടെ കപ്പ് തറയിലേക്ക് വലിച്ചെറിഞ്ഞു……….വലിയ ശബ്ദത്തോടെ അത് ചിന്നിച്ചിതറി……..

ശബ്ദം കേട്ട് പേടിച്ച് കുഞ്ഞാറ്റ വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി……..

ജാനി പെട്ടെന്ന് തന്നെ ഓടിപ്പോയി കുഞ്ഞിനെ കൈയ്യിലെടുത്ത് സമാധാനിപ്പിക്കാൻ നോക്കി…….

കുഞ്ഞിന്റെ കാര്യം ഓർത്തില്ല….ദേഷ്യത്തിൽ ചെയ്തു പോയതാ…..അയാളുടെ അധികാരം കാണിക്കൽ കാണുമ്പോൾ നിയന്ത്രിക്കാൻ പറ്റുന്നില്ല…..

കുഞ്ഞാറ്റ കരച്ചിൽ നിർത്തി ജാനിയുടെ നെഞ്ചിലേക്ക് ചായ്ഞ്ഞു………

ധ്രുവിനെ ഒന്നമർത്തി നോക്കിയിട്ട് ജാനി ഫുഡും എടുത്ത് ബാൽക്കണിയിലേക്ക് പോയി…..

അത് കണ്ടു നിൽക്കേ ധ്രുവിന്റെ മനസ്സും കണ്ണും നിറഞ്ഞു……

ജാനി കുഞ്ഞിനെ ഭക്ഷണം കഴിപ്പിച്ചു…… ഒരു മടിയും കൂടാതെ അവൾ കൊടുത്തതെല്ലാം കുഞ്ഞാറ്റ കഴിച്ചു…….

തോളിലേക്ക് കിടത്തി കുഞ്ഞിന്റെ പുറത്ത് മൃദുവായി തട്ടിയുറക്കി……

ബെഡ്റൂമിലേക്ക് കുഞ്ഞിനെ കിടത്താൻ കയറിയതും ധ്രുവ് ഫ്രഷായി ഇറങ്ങിയതും ഒരുമിച്ചായിരുന്നു………

 

പത്താം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 10

 

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ലെങ്ത് കുറവാണെന്ന് പറയല്ലേ പ്ലീസ്….. എന്നും ഇടാനുള്ള ശ്രമത്തിലാണ്……

ഒരുപാട് കൺഫ്യൂഷൻ കാണും……അറിയാം…..

Leave a Reply

Your email address will not be published. Required fields are marked *