അന്ന് സിഗരറ്റ് കൊടുക്കുമ്പോഴും പൈസ കൊടുമ്പോഴും അവൾ അബുവിന്റെ കൈയ്യിൽ പതിയെ തലോടികൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകി.. !

രചന : – Abdulla Melethil

അന്ന് സിഗരറ്റ് കൊടുക്കുമ്പോഴും പൈസ കൊടുമ്പോഴും അവൾ അബുവിന്റെ കൈയ്യിൽ പതിയെ തലോടികൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകി.. !

എന്തൊരു മൃദുത്വമാണ് അവളുടെ കൈകൾക്ക്.. ആ കണ്ണുകളിലും ഉണ്ട് ഒരാകർഷണം.. അവളുടെ കാർ കടന്ന് പോകും വരെ അബു നോക്കി നിന്നു.. അവൾ കണ്ണാടിയിലൂടെ അബുവിനെയും നോക്കി കടന്ന് പോയി..

‘മരുഭൂമിയുടെ ഊഷരതയിൽ അതിനേക്കാൾ വരൾച്ച ബാധിച്ചതാണ് ബക്കാലയിൽ (grossary) ജോലി ചെയ്യുന്ന പ്രവാസിയുടെ ജീവിതം നേരം വെളുക്കുന്നതും ഇരുട്ടുന്നതും തികച്ചും യാന്ത്രികമായി കടന്ന് പോകുന്നു..

‘കാലത്തിനൊപ്പം യന്ത്രമായി ജീവിച്ചു പോകുന്ന കുറെ മനുഷ്യാത്മാക്കൾ അവർ ചിരിക്കാറുണ്ടോ സന്തോഷിക്കാറുണ്ടോ നാല് ചുമരുകൾക്കുള്ളിൽ വീർപ്പ് മുട്ടലുകൾ കേൾക്കുമായിരിക്കും..!

‘അവളുടെ കാർ വന്ന് ബക്കാലക്ക് മുന്നിൽ ഹോണടിക്കുമ്പോൾ അബുവിന് ഒരു ആവേശമാണ് തന്നെ ഇഷ്ടപ്പെടാനും സ്നേഹിക്കാനും ഈ മരുഭൂമിയിലും ഒരാളുണ്ടെന്ന ആവേശം..

‘കറുത്ത കൂളിങ് ഗ്ലാസ്സ് താഴ്ത്തി അവൾ സിഗരറ്റും മറ്റു സാധനങ്ങളും ഓർഡർ ചെയ്യുമ്പോൾ മുല്ല മൊട്ട് പോലെയുള്ള പല്ലുകൾക്കും ചുവന്ന ചുണ്ടുകൾക്കും ഇടയിൽ നിന്ന് വീഴുന്ന വാക്കുകൾ പലപ്പോഴും ശ്രദ്ധിക്കാറില്ല..

‘ഇത്രയും സിഗരറ്റ് വലിക്കുന്നത് കൊണ്ടാണോ എന്നറിയില്ല അവൾ നന്നേ മെലിഞ്ഞിട്ടായിരുന്നു.. കറുത്ത പുകചുരുളുകൾ അവളുടെ ചുണ്ടിനോ പല്ലുകൾക്കോ ഒരു മങ്ങൽ പോലും ഉണ്ടാക്കിയിരുന്നില്ല..

‘കടക്കുള്ളിൽ സാധനങ്ങൾ അടുക്കി വെച്ചും ഡേറ്റ് നോക്കിയും ചില അറബികളിൽ നിന്ന് ചീത്ത കേട്ടും അബുവിന്റെ ജീവിതം കടന്ന് പോയി..

‘ഇടക്ക് വീട്ടിലേക്ക് വിളിക്കുമ്പോൾ ഉമ്മയോട് സംസാരിക്കുന്നതും അവൾ വരുമ്പോഴും അവളുടെ പുഞ്ചിരിയും. ആ കൈകൾ തന്നെ ഒന്ന് തലോടി പോകുന്നതുമാണ് അബുവിന്റെ ജീവിതത്തിലെ ആകെ ഉള്ളൊരു സന്തോഷം..

‘അബുവിന്റെ നമ്പർ അവളുടെ കൈയ്യിലും അവളുടെ നമ്പർ അബുവിന്റെ കൈയ്യിലും ഉണ്ടായിരുന്നെങ്കിലും ഒരിക്കൽ പോലും വിളിച്ചിരുന്നില്ല അബുവിന് പലപ്പോഴും വിളിക്കാൻ തോന്നുമെങ്കിലും അവളൊരു അറബ് വംശജ ആയത് കൊണ്ട് ഒരു ഭയമുണ്ടായിരുന്നു.. സിറിയ ,ലെബനൻ ഈജിപ്ത് ഫലസ്തീൻ ഏത് രാജ്യക്കാരി ആണെന്ന് അറിയില്ല അവളെന്ത് ചെയ്യുന്നു ഇവിടെ ആരൊക്കെയുണ്ട് ഒന്നും അറിയില്ല..

‘ഒന്നറിയാം അവൾ അബുവിന്റെ ആരൊക്കെയോ ആയി മാറിയിരിക്കുന്നു.. അവൾ വരുമ്പോൾ അവളുടെ കണ്ണുകളോട് കണ്ണുകൾ മുട്ടുമ്പോൾ അവളുടെ പുഞ്ചിരി കാണുമ്പോൾ ഒന്നും ചോദിക്കാതെ അബു നിന്ന് പോകുന്നു..

‘ഒരു ദിവസം അവൾ വണ്ടിയിൽ നിന്നും പുറത്തിറങ്ങി… അബുവിന്റ കടയിലേക്ക് കയറി അബു എന്തൊക്കെയോ സാധനങ്ങൾ അടുക്കി വെക്കുമ്പോൾ അവൾ അബുവിന്റെ ചെവിക്ക് പിറകിൽ പതിയെ ചുണ്ടുകൾ ചേർത്തു.. അബു ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ അവൾ മൃദു മന്ദഹാസത്തോടെ അബുവിനെ നോക്കി നിന്നു..

‘മാലാഖ വെളുത്ത വസ്ത്രത്തിനുള്ളിൽ അല്ല കറുത്ത അബായക്കുള്ളിൽ അവളങ്ങനെ നിന്നു അവൾ അബുവിനോട് ഓരോ സാധനങ്ങൾ നോക്കുന്നതിനിടയിൽ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു അവളുടെ വാക്കുകളിൽ എന്തോ സങ്കടം പോലെ അബുവിന് തോന്നി അവളുടെ കണ്ണുകളിൽ ഒരു ശോകഭാവം..

‘അവളെന്തൊക്കെയോ അറബിയിൽ പറഞ്ഞു കൊണ്ടിരുന്നു അബു എല്ലാത്തിനും മൂളി കൊണ്ട് ഒപ്പം നിന്നു അവൾ കുറെ സാധനങ്ങൾ എടുത്ത് അറബാനയിൽഎടുത്തിട്ടു

‘സ്നേഹം വരുന്നത് ഹൃദയത്തിൽ നിന്നാണ് നിന്റെ ഹൃദയത്തിൽ നിറയെ സ്നേഹമാണ് അവൾ അബുവിന്റെ നെഞ്ചിൽ കൈ വെച്ചു പറഞ്ഞു..

‘അബുവിന്റെ കണ്ണുകൾ നിറഞ്ഞു.. കോരി ചൊരിയുന്ന മഴയിൽ ചോർന്നൊലിക്കുന്ന വീട്ടിൽ തന്നെയും പിടിച്ചിരിക്കുന്ന ഉമ്മയെ ഓർത്തു അബു.. ചോരുന്നിടത്തെല്ലാം പാത്രങ്ങൾ നിരത്തി വെച്ച് അവസാനം പാത്രങ്ങൾ ഇല്ലാത്തിടത്ത് മഴ നിറഞ്ഞു പെയ്തു…

‘ഞാൻ വലുതായാൽ ദുബായിലേക്ക് പോകും അപ്പോൾ നമുക്ക് ചോരാത്ത പുരയിൽ കിടക്കാം.. അബു ഉമ്മയുടെ കണ്ണ് നീർ തുടച്ചു കൊണ്ട് പറഞ്ഞു..

‘അവളപ്പോൾ അബുവിനെ തന്നോട് ചേർത്ത് പിടിച്ചു.. അബു ആകെ പേടിച്ചു ആരെങ്കിലും കണ്ടാൽ.. അവളുടെ ചുണ്ടുകൾക്ക് ഒരു പുകയുടെ രുചി..

‘അവൾ പൈസ കൊടുത്തിറങ്ങിയപ്പോൾ സാധനങ്ങളുമായി അബു പിന്നാലെ ഇറങ്ങി മുതലാളിയുടെ മുഖത്തെ കള്ള ചിരി എന്ത് കൊണ്ടാണെന്ന് അബുവിന് മനസ്സിലായി സാധനങ്ങൾ വണ്ടിക്ക് പിറകിൽ വെച്ച് മുന്നിലേക്ക് വന്നപ്പോൾ കുറച്ച് പൈസ അവൾ അബുവിന്റെ കൈയ്യിൽ വെച്ചു കൊടുത്തു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ..

‘അവൾ പോയപ്പോൾ അബു അന്നും അവളെ നോക്കി നിന്നു..

‘തിരികെ വന്നപ്പോൾ മലയാളിയായ മുതലാളിയുടെ ചെറിയൊരു ഉപദേശം ഏതോ ഒരറബിയുടെ നാലാമത്തെയോ അഞ്ചാമത്തെയോ ഭാര്യയാണ് അവൾ ഫലസ്തീനിയാണ് സൂക്ഷിക്കണം..

‘അബു ഒന്നും മിണ്ടിയില്ല അവനൊന്ന് കരയണമായിരുന്നു ഒന്നിനും വേണ്ടിയല്ല എന്തൊക്കെയോ സങ്കടങ്ങൾ അവന്റെ നെഞ്ചിലേക്ക് തികട്ടി വന്നു ബാത്റൂമിൽ കയറി അബു പൊട്ടി കരഞ്ഞു…

‘ദിവസങ്ങൾ കടന്ന് പോയി അബു നിൽക്കുന്ന രാജ്യത്തെ സ്വതന്ത്ര ദിനം അറബികൾ എല്ലാം വളരെ സന്തോഷത്തിലും ആഹ്ലാദ തിമർപ്പിലുമാണ് പരസ്പരം മുഖത്തേക്ക് അടിച്ചാൽ നൂൽ പോലെ പതവരുന്നസ്പ്രെകൾ പരസ്പരം അടിക്കുന്നുണ്ട് ഓടുന്നുണ്ട്..

‘അബുവിന്റെ മനസ്സിലും സന്തോഷം നിറഞ്ഞു മറ്റുള്ളവരുടെ സന്തോഷവും ആരവങ്ങളും അബുവിലേക്കും പകർന്നു..

‘പുറത്ത് വാഹങ്ങൾ വരുന്നു ഹോണടിക്കുന്നു സാധനങ്ങൾ ഓർഡർ ചെയ്യുന്നു കൊണ്ട് കൊടുക്കുന്നു ഓരോ ഹോണടിയിലും അബു അവളെ പ്രതീക്ഷിച്ചു..

‘അബുവിന്റെ സന്തോഷം പതിയെ കുറഞ്ഞു വന്നു അപ്പോഴാണ് അവളുടെ വണ്ടി വന്ന് ഹോണടിച്ചത് അബു അപ്പോൾ മറ്റൊരു അറബിയിൽ നിന്ന് ഓർഡർ എടുക്കുകയായിരുന്നു.. മുതലാളി അബുവിനോട് അവളുടെ അടുത്തേക്ക് ചെല്ലാൻ ആംഗ്യം കാണിച്ചു.. അബുവിന് അപ്പോൾ മുതലാളിക്ക് ഒരുമ്മ കൊടുക്കാൻ തോന്നി അബു ഉള്ളത് കൊണ്ടാണ് അവളിത്രയും സാധനങ്ങൾ ഇവിടെ നിന്ന് വാങ്ങുന്നത് അത് കൊണ്ടാണ് മുതലാളി അബുവിനെ അവളുടെ അടുത്തേക്ക് അയച്ചത് പക്ഷേ അബു ചെല്ലുമ്പോഴേക്കും അവൾ കാറെടുത്ത് പോയി..

‘അബുവിന് സങ്കടവും ദേഷ്യവും വന്നു അബു കടക്കുള്ളിക്ക് കയറി ഒരു യന്ത്രം പോലെ..

‘കുറച്ചു കഴിഞ്ഞപ്പോൾ അവൾ വീണ്ടും വന്ന് ഹോണടിച്ചു അബു പോയില്ല മുതലാളിയോട് പോകാൻ പറഞ്ഞു.. മുതലാളി പോയപ്പോൾ അവൾ മുതലാളിയെ തിരിച്ചയച്ചു അബുവിനോട് ചെല്ലാൻ പറഞ്ഞു..

‘അബു പതുക്കെ വണ്ടിക്കടുത്തേക്ക് ചെന്നു അവൾ വണ്ടിയുടെ ഗ്ലാസ്സ് താഴ്ത്തിയില്ല.. അബു വണ്ടിക്കുള്ളിലെ ഇരുട്ടിലേക്ക് നോക്കി നിന്നു.. പെട്ടെന്നായിരുന്നു അവൾ ഗ്ലാസ്സ് താഴ്ത്തിയതും മുഖത്തേക്ക് സ്‌പ്രെഅടിച്ചതും അബുവിന്റെ മുഖം മുഴുവൻ വെള്ള പതയിൽനിറഞ്ഞു..

‘അവൾ ഇരുന്ന് ചിരിച്ചു അവളുടെ ചിരിയിൽ വണ്ടി പതിയെ കുലുങ്ങി കൊണ്ടിരുന്നു.. അബു മുഖമെല്ലാം തുടച്ചു വൃത്തിയാക്കി

‘ദേഷ്യമുണ്ടോ എന്നോട്.. അവൾ അറബ് കലർന്ന ഇംഗ്ളീഷിൽ ചോദിച്ചു.. എന്നിട്ട് വീണ്ടും ചിരിച്ചു.. അബുവിനും അറിയാതെ ചിരി വന്നു അബുവും ചിരിച്ചു..

‘മിൻ ഹാദാ അബു ?(ആരാണ് അബു)

‘രാവിലെ തന്നെ നാല് പൊലീസ്‌കാർ കടയിൽ വന്ന് ചോദിച്ചു മുതലാളി അബുവിനെ ചൂണ്ടി..

‘പൊലീസ്‌കാർ അബുവിനോട് സലാം പറഞ്ഞു ശേഷം വണ്ടിക്കുള്ളിൽ കയറ്റി കൊണ്ട് പോയി..

‘മുതലാളി പോലീസിനോട് എന്താണ് പ്രശ്നം എന്ന് ചോദിച്ചെങ്കിലും ഇന്ത താൽ മർക്കസ് (സ്റ്റേഷനിലേക്ക് വരൂ.. ) എന്നും പറഞ്ഞു പൊലീസ്‌കാർ അബുവിനേയും കൊണ്ട് പോയി…

‘മുതലാളി സ്റ്റേഷനിൽ പോയി വിവരങ്ങൾ അന്വേഷിച്ചു.. കാലത്ത് ഒരു മിസ്രി കുട്ടി കടയിൽ വന്ന് ചോക്ലേറ്റ് മോഷ്ടിച്ചപ്പോൾ അബു കൈയ്യോടെ പിടി കൂടി യിരുന്നു ആ കുട്ടി പെണ്കുട്ടി ആയിരുന്നു കുട്ടിയുടെ കൈയ്യിൽ പിടിച്ചു എന്നതാണ് കേസ്..

‘അബു തന്റെ നിരപരാധിത്വം പോലീസിനോട് ബോധ്യപ്പെടുത്തി എങ്കിലും പോലീസ് വിട്ടില്ല മുതലാളി പരിചയമുള്ള പോലീസിനോട് അന്വേിഷിച്ചപ്പോഴാണ് സത്യം മനസ്സിലായത്.. അബുവിനോട് ഇഷ്ടമുള്ള ഫലസ്തീനിയുടെ അറബി തന്തയാണ് കള്ള കേസിന് പിറകിൽ..

‘അബുവിനെ ജയിലിലേക്ക് മാറ്റി രണ്ട് മൂന്ന് ദിവസം കടന്ന് പോയി അവളോട് മുതലാളി കാര്യങ്ങൾ പറഞ്ഞു അവൾ ജയിലിലേക്ക് പോയി അവളുടെ കൂടെ പരാതി കൊടുത്ത മിസ്റിയും കൂടെ ഉണ്ടായിരുന്നു..

‘അബു കഴുത്തിലും കാലിലും ചങ്ങലയാൽ ബന്ധിതനായി കോടതിയിലേക്ക് നയിക്കപ്പെട്ടു.. (ചെറിയ കുറ്റം ആണെങ്കിലും വലിയും കുറ്റം ആണെങ്കിലും കഴുത്തിലും കാലിലും ചങ്ങല അണിയിക്കും) കോടതി അബുവിനെ നിരപരാധിയെന്ന് കണ്ട് വെറുതെ വിട്ടു..

‘അബു മുതലാളിയുടെ കാറിൽ കയറി അവളൊരു നിഴൽ പോലെ അവനെ നോക്കി നിന്നു..

‘അബുവിനോട് അവൾ നിശ്ശബ്ദയായി യാത്ര പറഞ്ഞു..

‘അബു മുതലാളിയുടെ കാറിൽ ഇരുന്ന് പുറത്തേക്ക് നോക്കിയിരുന്നു.. ഈന്തപ്പന മരങ്ങളെ പിന്നിലേക്ക് വകഞ്ഞു മാറ്റി അവരുടെ കാർ മുന്നോട്ട് പോയി..

‘മരുഭൂമിയുടെ അനന്തതയിലേക്ക് ഒരുപാട് യാത്ര ചെയ്യുമ്പോൾ ചിലയിടങ്ങളിൽ ഒരു പച്ചപ്പ് പോലെ തോന്നും അടുത്തെത്തുമ്പോൾ അവ വീണ്ടും അകന്നു പോകും.. അതിനിടയിൽ കിടങ്ങുകളെ പോലെയും കുന്നുകളെ പോലെയും മണൽ കൂനുകൾ കാണാം..

‘അതിലൂടെ കടന്ന് പോകുന്ന ഒട്ടകങ്ങൾ ദൂരെ നിന്ന് നോക്കുമ്പോൾ ഉറുമ്പുകളെ പോലെ തോന്നിക്കും..

‘അബു നാല് ചുമരുകൾക്കുള്ളിൽ പഴയ ജീവിതത്തിലേക്ക് വീണ്ടും പോയ് കൊണ്ടിരിക്കുമ്പോഴാണ് അവൾ വീണ്ടും വന്നത്..

‘രണ്ട് ദിവസം കഴിഞ്ഞാൽ താൻ വരുമെന്നും അപ്പോൾ കുറച്ചു നേരം തന്റെ കൂടെ വരണമെന്നും അടുത്തുള്ള ഹോസ്പിറ്റലിന്റെ അടുത്തേക്ക് വരണം അപ്പോൾ എന്നും പറഞ്ഞ് അവൾ പോയി..

‘അബു താനെന്തായാലും പോകുന്നില്ല എന്ന നിലപാടിൽ നിന്നെങ്കിലും അവൾ പറഞ്ഞ ദിവസവും നേരവും ആയപ്പോൾ മുതലാളിയോട് പറഞ്ഞിട്ട് ഹോസ്പിറ്റലിനടുത്തേക്ക് ഓടി..

‘ഹോസ്പിറ്റലിന് അടുത്തെത്തിയപ്പോൾ അവൻ പതിയെ നടക്കാൻ തുടങ്ങി ആരുമില്ലാത്തിടത്ത് എത്തിയപ്പോൾ അവളുടെ കാർ അടുത്ത് നിർത്തി അവനെയും കൊണ്ട് യാത്ര തുടർന്നു..

‘അബുവിന് കാറിനുള്ളിൽ കയറിയപ്പോൾ വേറൊരു ലോകത്ത് എത്തിയത് പോലെ പലവിധ സുഗന്ധങ്ങളുടെ പരിമളം.. അവൾ പറഞ്ഞു തുടങ്ങി മുതലാളി പറഞ്ഞ കഥ അറബിയുടെ നാലാമത്തെ ഭാര്യയായ കഥ..

‘പലസ്തീനിൽ നിന്ന് ഈ നാട്ടിൽ എത്തി ഒരിക്കൽ പോലും ജന്മ നാട്ടിലേക്ക് പോകാൻ കഴിയാതെ ജീവിതം ഇവിടെങ്ങളിൽ തന്നെ തീർക്കേണ്ടി വരുന്ന അവസ്ഥകളെ കുറിച്ച്..

‘വയസ്സൻ അറബി ഭർത്താവിന്റെ ശാഠ്യങ്ങൾ പീഡനങ്ങൾ ആക്രോശങ്ങൾ…

‘പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ അവൾ അവളുടെ തുടയിലെ വസ്ത്രങ്ങൾ മാറ്റി അബു ഞെട്ടി എന്തോ വടി കൊണ്ടടിച്ച പാടുകൾ..

‘ഇപ്പോൾ ഇങ്ങോട്ട് അടിച്ചാൽ ഞാൻ അങ്ങോട്ടും അടിക്കും അത് കൊണ്ട് അടിക്കാറില്ല..

‘അവളുടെ മുഖം ചുവന്ന് തുടുത്തു തുടകൾ നഗ്നമായി തന്നെ കിടന്നു..

‘വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി..

‘എനിക്ക് പിരിയാനായി നമ്മൾ ഇനി കാണില്ല ഞങ്ങൾ ഇവിടെ നിന്നും പോകുകയാണ് നിന്നോട് ഒരു യാത്ര പറയാൻ വേണ്ടിയാണ് ഞാൻ വന്നത്..

‘അവൾ അവന്റെ കൈകൾ തന്റെ വലത്തെ മുലക്ക് മുകളിൽ വെച്ചു അബുവിന്റെ നെഞ്ച് ക്രമാതീതമായി മിടിച്ചു അവളുടെ കൈകളെക്കാൾ മൃദുത്വം അവളുടെ മുലകൾക്ക് പിന്നീട് ഇടത്തെ മുലയിലേക്കും കൈ വെപ്പിച്ചു..

‘അബുവിന് എന്തെങ്കിലും തോന്നുന്നുണ്ടോ..

‘ഇടത്തെ മുല ചെറുതാണ് വലത്തെതിനെക്കാൾ അബു അത് പറഞ്ഞു..

‘അവൾ അബുവിനെ തന്നോട് ചേർത്ത് നിർത്തി എന്നിട്ട് പതിയെ പറഞ്ഞു പതിനാറ് വയസ്സിൽ അറബിയുടെ ഭാര്യയായി എനിക്ക് കിട്ടിയിട്ടുള്ള മർദ്ധനങ്ങൾ ഇതിന്റെ പേരിലായിരുന്നു.. ലക്ഷണമില്ലാത്ത പെണ്ണുങ്ങൾക്ക് ആണെത്രെ ഇങ്ങനെ ഉണ്ടാകുക ഞാൻ അയാൾക്ക് ശാപമായി വന്നതാണ് എന്നും..

‘അവൾ കിതച്ചു.. അബുവിനെ അവൾ ഒന്ന് കൂടി ചേർത്ത് പിടിച്ചു.. നീയെന്ന ഹിന്ദിയെ എനിക്കറിയണം ഈ ലക്ഷണമില്ലാത്തവൾക്ക് കാറിന്റെ സീറ്റുകൾ പുറകിലേക്ക് മറിഞ്ഞു..

‘ജനിച്ച സ്ഥലത്ത് പിറന്ന വീണ ഭൂമിയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട് അഭയം തേടി മറ്റൊരു നാട്ടിൽ മറ്റൊരു വീട്ടിൽ ഇതേ പോലെ ഇതേ പോലെ വീണ്ടും ആവർത്തിക്കപ്പെടുക…

‘സിഗരറ്റിന്റെ ചുണ്ടുകൾ സിഗരറ്റിന്റെ പല്ലുകൾ സുഗന്ധം പൂശിയ മുടിയിഴകൾ വിയർപ്പ് ഗന്ധത്തിൽ കിതക്കുമ്പോൾ വലുതും ചെറുതും മുലകൾ അവളെ കൂടെ നിന്ന് വിറച്ചു..

‘അവൾക്ക് എവിടേക്ക് പോകാൻ..

‘അവളൊരു കുഞ്ഞിനെ പോലെ അബുവിന്റെ നെഞ്ചിൽ ചേർന്ന് കിടന്നു.. താനും ഒരഭയാർത്ഥി ആണിവിടം വർഷങ്ങൾ കുറെ കഴിഞ്ഞിട്ടും മഴ പെയ്താൽ ഇപ്പോഴും ചോരുന്ന പുരയിൽ തന്നെയാണ് ദുബായി എല്ലാവർക്കും ഒരു പോലെയല്ല..

‘മറ്റുള്ളവർക്ക് തടിച്ചു വീർക്കാൻ വിയർപ്പും ചോരയും കൊടുക്കാൻ വേണ്ടി കടൽ കടന്ന് വന്നവർ.. അനുഭവിച്ചവർ താൻ അനുഭവിച്ചല്ലോ മറ്റുള്ളവരും അനുഭവിക്കട്ടെ എന്ന ചിന്തയും..

‘അവൾ സംസാരിച്ചു കൊണ്ടിരുന്നു കുട്ടിക്കാലത്തെ കുറച്ചു നല്ലോർമ്മകൾ ഉമ്മയും ഉപ്പയും ഉള്ള കാലത്തെ ഋതുമതി ആകും മുമ്പുള്ള കാലം..

‘അബുവിന് പോകാൻ നേരം വൈകിയിരുന്നു ഇപ്പോൾ തനിക്കും അവളുടെ മണമാണ് ഒന്ന് ചേർന്ന് ശരീരങ്ങളുടെ സമ്മിശ്ര ഗന്ധം ഗർഭ ഭാരം പേറിയ മരുഭൂമിയിൽ ഒളിപ്പിച്ചു വെച്ച നിഗൂഢതകൾ..

‘കടയുടെ കുറച്ചു അടുത്തായി അവൾ വണ്ടി നിർത്തി..

‘മറക്കില്ല അബുവിനെ എന്നെങ്കിലും നമുക്ക് കാണാൻ പറ്റും അവളുടെ ശബ്ദം മുറിഞ്ഞു.. അവൾ തേങ്ങി അബു ഒരു നിമിത്തം മാത്രം പക്ഷേ അവളുടെ സങ്കടം ജന്മം മുതലേ തുടങ്ങുന്ന യാഥാർഥ്യവും..

‘അവസാനമായി അവളുടെ മുഖം അബു ചേർത്ത് പിടിച്ചു.. കണ്ണ് നീർ തുള്ളിളെ കവിളിൽ നിന്ന് ഒപ്പിയെടുത്തു..

‘അബു വണ്ടിയിൽ നിന്ന് പുറത്തേക്കിറങ്ങി.. ആകാശത്ത് മേഘപാളികൾ ഉരുണ്ട് കൂടിയിരിക്കുന്നു ഈന്തപ്പന മരങ്ങൾ രാക്ഷസന്മാരെ പോലെ ചുറ്റുപുറവും വളർന്ന് നിൽക്കുന്നു അവളുടെ കാർ പതിയെ അബുവിനെ കടന്ന് പോയി നെഞ്ചിൽ അടക്കി പിടിച്ച ഗദ്ഗദം അബുവിൽ നിന്ന് പൊട്ടിയിയൊഴുകി വീണ്ടും ഞാനോറ്റക്ക് ഇനി അവൾ വരില്ല.. തന്റെ കൈകളെ തഴുകാൻ ഇനി അവളുടെ കൈകളില്ല..

‘അവളുടെ ചുംബനമേറ്റ ഇടങ്ങൾ അബു നോക്കി അപ്പോഴാണ് വായിൽ ഒരു രക്ത ചുവ തന്റെ ചുണ്ട് പൊട്ടിയിരിക്കുന്നു..

‘അബു ചുണ്ടിലെ മുറിവിൽ പതിയെ നാവു കൊണ്ടുഴിഞ്ഞു.. അവൻ കടയ്ക്കുള്ളിലേക്ക് കയറി തികച്ചും യാന്ത്രികമായി…

‘ഹോണടികൾ പിന്നെയും മുഴങ്ങി ആദ്യമൊക്കെ അബു പ്രതീക്ഷയോടെ ഓടി ചെല്ലും പിന്നെ പിന്നെ ആ യാഥാർഥ്യം അബു ഉൾക്കൊണ്ടു ഇല്ല അവൾ വരില്ല… ഒരു സ്വപനം പോലെ ഒരു പുലർകാല മഞ്ഞു പോലെ അവൾ പെയ്തു തോർന്നു.. അവനെയും അവളുടെയും മനസ്സിൽ അവർ ജീവിച്ചിരിക്കും…

സ്നേഹത്തോടെ

രചന : – Abdulla Melethil

Leave a Reply

Your email address will not be published. Required fields are marked *