നിനവറിതിയാതെ, Part 38

 മുപ്പത്തിഎയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 37

Part 38

രചന: അപർണ്ണ ഷാജി

വേദുവിന്റെ കയ്യിൽ ഇരുന്ന പേന താഴെ വീണു.. ആ കണ്ണുകളെ ഇരുട്ട് മൂടി…

മുഖത്ത് വെള്ളതുള്ളികൾ വീണപ്പോഴാണ് അവൾ കണ്ണ് തുറന്നത്.. ചുറ്റിനും ഒരു ഇരുട്ട് മൂടിയത് പോലെ വേദികക്ക് തോന്നി … ഏതോ ഒരു പഴയ വീട്ടിൽ ആണ് താൻ എന്നവൾക്ക് മനസ്സിലായി.. ഓടിന്റെ വിടവിലൂടെ വരുന്ന സൂര്യ പ്രകാശത്തിൽ അടഞ്ഞു കിടക്കുന്ന ഡോർ കണ്ടു.. എന്തിനെന്നില്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടേയിരുന്നു … എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അവളുടെ കാലുകൾക്ക് ബലം മാതിയാവാതെ വന്നു.. എവിടെയൊക്കെയോ പിടിച്ച് പതിയെ എണീറ്റ് ഡോറിനടുത്തെത്തി കുറെ വലിച്ചു നോക്കി അത്‌ തുറന്നില്ല…

രക്ഷപെടാൻ ഒരു വഴി നോക്കി അവൾ അവിടെ തളർന്നിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ഡോർ തുറക്കുന്ന ശബ്ദം കേട്ടതും നിറഞ്ഞ മിഴികൾ തുടച്ചുകൊണ്ടു അവിടേക്ക് നോക്കി..

” ആൽവിൻ ” അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി.. ആൽവിൻ വേദികയുടെ അകത്തേക്ക് വന്നു.. അവൻ അടുത്തേക്ക് വരുമ്പോൾ അവളുടെ ഹൃദയമിടിപ്പ് ഉയർന്നു.. ഭയത്തെ ഉള്ളിലൊതുക്കി അവൾ ദേഷ്യത്തോടെ അവനെ നോക്കി..

” വേദിക മാഡം എണീറ്റു അല്ലേ ? ” അവൻ പുച്ഛത്തോടെ ചോദിച്ചു..

” എനിക്ക്‌ പോകണം മാറി നിൽക്ക്.. ” അവൾ അവനെ തട്ടി മാറ്റി പോകാൻ ശ്രമിച്ചെങ്കിലും ആൽവിൻ തടഞ്ഞു..

” എവിടേക്ക് പോകാണമെങ്കിലും പറഞ്ഞാൽ മതി , ഞങ്ങൾ കൊണ്ട്‌പോകാം.. ”

തനിക്ക് പരിചിതമായ ആ ശബ്ദത്തിനുടമയെ അവൾ അവിടെ തിരഞ്ഞു.. സൂര്യപ്രകാശത്തിന്റെ അരണ്ട വെളിച്ചത്തിൽ ഡോർ തുറന്നൊരാൾ അകത്തേക്ക് വന്നു..

” വിവേക് നീയോ ? നീ എങ്ങനെ ? ” അവൾ അമ്പരപ്പോടെ ചോദിച്ചു..

“അതേ ഞാൻ തന്നെ വിവേക്.. ബാംഗ്ലൂരിൽ നിന്റെ ഒപ്പം വർക് ചെയ്ത അതേ വിവേക്..

നീയെന്നെ മറന്നില്ലല്ലേ.. ഒരു ഓർമപ്പെടുത്തൽ വേണ്ടി വരുമെന്നാണ് ഞാൻ കരുതിയത്.. പക്ഷേ വേണ്ടി വന്നില്ല… അത് നന്നയി.. ”

” നിന്നോട് ഇഷ്ട്ടം അല്ലെന്ന് പറഞ്ഞെങ്കിലും ,നിന്നെഞാൻ നല്ലൊരു ഫ്രണ്ട് ആയിട്ടല്ലേ കണ്ടത്.. നീ ഇത്ര ചീപ്പ് ആയിരിക്കുമെന്ന് കരുതിയില്ല ” അവൾ വെറുപ്പോടെ മുഖം തിരിച്ചു..

” അതേടി.. ഞാൻ ചീപ്പാണ്.. നിന്റെ മുൻപിൽ ഞാൻ അണിഞ്ഞ ഒരു മുഖം മൂടി ആയിരുന്നു ആ നല്ലവനായ വിവേക്…. നിന്നെ സ്വന്തമാക്കാൻ വേണ്ടി മാത്രം.. ഇനി അതിന്റെ ആവശ്യമില്ലല്ലോ.. അതുകൊണ്ട് നിനക്കറിയാത്ത കുറച്ചു കാര്യങ്ങൾ കൂടി പറയാം..

നിനക്ക് വേണ്ടിയാടി ഞാൻ എന്റെ കമ്പനിയിൽ ഒരു സ്റ്റാഫിനെ പോലെ വർക് ചെയ്തത്.. നിന്നെ ഞാൻ ആദ്യമായി കാണുന്നത് പുതിയ സ്റ്റാഫുകളുടെ സെലക്ഷൻ ഇന്റർവ്യൂ വീഡിയോയിൽ കൂടി ആണ്.. അന്നേ സ്വന്തമാക്കണമെന്ന് തീരുമാനിച്ചതാ.. അതിനു വേണ്ടിയാണ്.. സ്വന്തം കമ്പനിയിൽ നിന്റെയൊക്കെ ഒപ്പം ജോലി ചെയ്തതും…

നിന്നോട് ഞാൻ മാന്യമായി വന്ന് പറഞ്ഞതല്ലേ എനിക്ക് ഇഷ്ട്ടമാണെന്ന്..അന്ന് അതു സമ്മതിച്ചിരുന്നെങ്കിൽ ഇന്ന് നിനക്ക് ഈ അവസ്‌ഥ വരില്ലായിരുന്നു..

അപ്പോൾ നീ നാട്ടിൽ ഉള്ള ഒരുത്തനെ ഇഷ്ട്ടം ആന്ന് പറഞ്ഞു ഒഴിഞ്ഞുമാറി…. എന്താ അവന്റെ പേര് സഞ്ചയ് … നീ പറയാതെ തന്നെ അവന്റെ ഫുൾ ഡീറ്റൈൽസ് ഞാൻ എടുത്തിരുന്നു..

ആ തെണ്ടി നാട്ടിൽ ആണെന്ന് പറഞ്ഞതുകൊണ്ടാ അവനെ വെറുതെ വിട്ടത്..അല്ലെങ്കിൽ ആദ്യം അവനെ കൊന്നേനെ… നീ എന്റെ അടുത്ത് ഉള്ളപ്പോൾ കയ്യിൽ വരുമെന്ന് കരുതി..

പല തവണ നിന്നെ സ്വന്തമാക്കാൻ നോക്കി , പക്ഷേ നടന്നില്ല… ഭാഗ്യം എപ്പോഴും നിന്റെ കൂടെ ആയിരുന്നു.. പിന്നെ വാല് പോലെ രണ്ടെണ്ണങ്ങളും …

ഞാൻ ഒരു മൂന്ന് മാസം മാറി നിന്നപ്പോഴേക്കും നിന്റെ കല്യാണം വരെ കഴിഞ്ഞു.. പാവം ഞാൻ എത്ര മാത്രം ആഗ്രഹിച്ചതാ നിന്നെ.. അപ്പോൾ പിന്നെ എനിക്ക്‌ സഹിക്കാൻ പറ്റുമോ അന്ന് തുടങ്ങിയ ഓട്ടമാ നിന്റെ പിന്നാലെ…

ഒരുപാട് ആഗ്രഹിച്ചു പോയി മോളേ അതുകൊണ്ടാ എനിക്ക് നിന്റെ ആദിയെ കൊല്ലേണ്ടി വന്നത്… ” അവൻ മുഷ്ടി ചുരുട്ടി ദേഷ്യത്തോടെ പറഞ്ഞു

“ഇല്ല.. എ..ന്റെ ആ..ദി മരിച്ചി…ട്ടില്ല.. നിങ്ങൾ കള്ളം പറയുവാ.. നിങ്ങൾക്ക് എന്റെ ആദിയെ കൊല്ലാൻ കഴിയില്ല… ” അവൾ ഒരു ഭ്രാന്തിയെ പോലെ അലറികൊണ്ട് പറഞ്ഞു… അവളുടെ പ്രവർത്തിയിൽ അവരും ഒന്ന് പേടിച്ചു..

” ശരിയാണ് നിന്റെ ആദിയെ കൊല്ലാൻ അത്ര എളുപ്പമല്ലായിരുന്നു..

ഇന്നും ഇന്നലെയോ തുടങ്ങിതല്ല ഞങ്ങൾ ഈ പണി… 7 മാസം ആയിട്ട് അവന്റെ പിന്നാലെ നടക്കുന്നതാ.. അങ്ങനെ ഇന്ന് അത് നടന്നു.. ”

” NOO.. എന്റെ ..ആദി.. മരിച്ചിട്ടില്ല..ആദി എന്നെ തനിച്ചാക്കില്ലെന്ന് വാക്കു തന്നതാണ്..” അവൾ സ്വയം പറഞ്ഞു ആശ്വാസിച്ചു..

“ആൽവി , ആ ഫോട്ടോ എടുത്തു കാട്ടെടാ അവന്റെ കാറിന്റെ ഇപ്പോഴത്തെ അവസ്‌ഥ…. അവൾ കണ്ട് ആസ്വതിക്കട്ടെ.. ”

“വേണ്ട..ബുദ്ധിമുട്ടെണ്ട.. അത്‌ ആദിയല്ലെന്ന് എനിക്ക് ഉറപ്പുണ്ട്.. ” അവളുടെ വാക്കുകൾ ഉറച്ചതായിരുന്നു..

” ആൽവി ,, അവൾക്ക് കാണേണ്ടെങ്കിൽ നമുക്ക് എന്താ നിർബദ്ധം.. പാവം അവൾ ആദി ജീവനോടെ ഉണ്ടെന്ന് വിശ്വസിച്ചോട്ടെ .. ” വിവേക് അവളെ പരിഹാസത്തോടെ നോക്കി..

അപ്പോഴും അവളുടെ മനസ്സിൽ പ്രതീക്ഷയുടെ അണയാത്ത നാളമായി ആദിയുടെ മുഖം നിറഞ്ഞു നിന്നു….

” ഇവൾക്ക് ആദിയെക്കുറിച്ച് ഒന്നും അറിയില്ലടാ വിവേക്….

അവൻ ഇവളെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് പോലും.. ഒരുപക്ഷേ ആ സ്നേഹം , നീ തിരിച്ചറിയാൻ ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് നിനക്ക് ആദിയെ നഷ്ട്ടമാകില്ലായിരുന്നു..

വേദിക ,, നിനക്ക് ആദിദേവ് എന്ന MBA കാരനെ അല്ലേ അറിയൂ … എന്നാൽ അതല്ല നിന്റെ ആദി..അവൻ നിസ്സാരക്കാരനല്ലന്ന് ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിലായി.. അതുകൊണ്ട് ഞങ്ങൾ കാര്യമായി അന്വേഷിച്ചു.. അങ്ങനെയാണ് അറിയുന്നത് സെൻട്രൽ ഗവണ്മെന്റിന്റെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സ്ക്വാഡിൽ ഉള്ള ഒരു IPS ഓഫീസർ ആണവനെന്ന്.. *ആദി ദേവ് IPS * 3 വർഷത്തെ സർവീസിനിടയിൽ നടത്തിയ 16 ഇൻവെസ്റ്റിഗേഷനും സക്സ്സ് ആയ പുലിക്കുട്ടി.. Smart ,intelligent and efficent.. അതുകൊണ്ട് ഇഷ്ട്ടം പോലെ ശത്രുക്കളും ഉണ്ടായിരുന്നു…

അവനെ ഒതുക്കാതെ നിന്നെ കിട്ടില്ലെന്ന്‌ മനസ്സിലായതുകൊണ്ടാണ് അവന്റെ പിന്നാലെ പോയത്.. പിന്നീട് അങ്ങോട്ട് അവനെ ഒതുക്കാനുള്ള പ്ലാനിംഗിൽ ആയിരുന്നു..അവന്റെ ശല്യം ഇന്നത്തോടെ തീർന്നു..ആദിയെ ഒഴിവാക്കേണ്ടത് ഞങ്ങളുടെ ആവശ്യം മാത്രമല്ലായിരുന്നു.. ഇല്ലീഗൽ ബിസിനസ് ചെയ്യുന്ന പലരുടെയും ശത്രു ആയിരുന്നു അവൻ.. അതുകൊണ്ട് അവനുള്ള വാരിക്കുഴി ഒരുക്കാൻ പലരും ഞങ്ങളെ സഹായിച്ചു..

അവനെ കൊല്ലാതെ വേറെ വഴി ഇല്ലായിരുന്നു.. നിന്നെ ,, ആദിയിൽ നിന്ന് അകറ്റാൻ ഞങ്ങൾ ഒരുപാട് തറ കളികൾ കളിച്ചിട്ടുണ്ട്.. നിനക്ക് ഒരു കാമുകൻ ഉണ്ട് അതുകൊണ്ടാ നിനക്ക് ആദിയെ ഇഷ്ട്ടമല്ലാത്തത് എന്ന് വരെ പറഞ്ഞു നോക്കി.. അവൻ വിശ്വസിച്ചില്ല.. നിന്നെ അത്രക്ക് വിശ്വാസമാ.. പാവം , നിന്നെ ആത്മാർഥമായി സ്നേഹിച്ചു എന്നൊരു വലിയ തെറ്റ് ചെയ്തു…

ഇങ്ങനെ ഒന്നും ഒരാണും ഒരു പെണ്കുട്ടിയെ സ്നേഹിക്കാൻ പാടില്ല.. അതിനുള്ള ശിക്ഷ അവന് കൊടുത്തിട്ടുണ്ട്.. ഇനി നിനക്കുള്ളത് തരാം.. ” ആൽവിൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു..

അവൾ എല്ലാം കേട്ട് തളർന്നിരുന്നു.. അവളുടെ കണ്ണുകൾ ദേഷ്യത്തിൽ ചുവന്നു.. അവളുടെ അടുത്തേക്ക് ചെന്ന ആൽവിനെ അവൾ കണ്ണുരുട്ടി നോക്കി..

” ഡി , നീ നോക്കി പേടിപ്പിക്കുന്നോ ..? ” ആൽവിൻ അവളെ പുച്ഛത്തോടെ നോക്കി..

” എവിടെ പോയെടി നിന്റെ തന്റേടം.. അന്ന് നിനക്ക് എന്നെ തല്ലാൻ നല്ല തന്റേടം ആയിരുന്നല്ലോ..” ആൽവിൻ അവളുടെ കയ്യിൽ പിടിച്ചു തിരിച്ചു.. മരവിച്ച മനസ്സുമായി നിന്ന അവൾക്ക് അതൊരു വേദന ആയി തോന്നിയില്ല..

” ആൽവി മതി നിർത്തിയേക്ക്.. ആദിദേവിന്റെ ആത്മാവ് ഇവിടെ ,, എവിടെ എങ്കിലും കാണും , ഇതൊന്നും കണ്ടാൽ അവന് സഹിക്കില്ല… ” വിവേക് ചിരിച്ചു കൊണ്ട് പറഞ്ഞു..

” Correct.. മനസ്സിലാക്കി കളഞ്ഞല്ലോ .. ”

അവർ മൂന്ന് പേരും ഡോറിന്റെ അടുത്തേക്ക് നോക്കി..

“സച്ചി..”

വേദികയുടെ ചുണ്ടുകൾ മന്ത്രിച്ചു.. അവന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയ അവളെ വിവേക് തടഞ്ഞു.. കത്തുന്ന മിഴികളുമായി ഡോറിന്റെ അടുത്തുനിന്ന് അവൻ അകത്തേക്ക്‌ വന്നു.

” ചേട്ടന്മാർ പറഞ്ഞ സഞ്ജയ് ഞാനാണ്.. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ വേദികയുടെ കാമുകൻ.. ആദിയെ പോലെ തന്നെ വേദികയെ എനിക്കും ഇഷ്ട്ടം ആയിരുന്നു.. അപ്പോൾ ആദി ഇല്ലെങ്കിൽ അവളെ രക്ഷിക്കാൻ ഞാൻ വരണ്ടെടാ … ??

അങ്ങനെ ഞാൻ വന്നാൽ ഈ കഥയിലെ ഹീറോ ഞാൻ ആവില്ലേ .. അതുകൊണ്ട് നമുക്ക് വില്ലൻ ആകാല്ലേ. ”

സച്ചി ചെറുചിരിയോടെ പറഞ്ഞു.. സച്ചി പറയുന്നതെ ന്തെന്ന് മനസ്സിലാവാതെ വേദിക അവനെ സംശയത്തോടെ നോക്കി.. ദയനീയമായി തന്നെ നോക്കുന്ന അവളുടെ മിഴികൾ അവനിൽ തറഞ്ഞു നിന്നു.. അവന്റെ കാലുകൾ യാന്ത്രികമായി അവളുടെ അടുത്തേക്ക്‌ ചലിച്ചു… ആൽവിൻ അവനെ തടയാൻ നോക്കിയെങ്കിലും സച്ചിയുടെ നോട്ടത്തിൽ അവൻ നിശ്ചലനായി നിന്നു..

” വേദിക.. താൻ ok അല്ലേ ? ഇവരെ ഓർത്തു ടെൻഷൻ ആവേണ്ട.. ഇവർക്കുള്ളത് ഇപ്പോൾ കൊടുക്കാം.. ” വേദിക അവനെ നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല… അവളുടെ മൗനത്തിന്റെ അർത്ഥം തിരിച്ചറിഞ്ഞതുകൊണ്ടു സച്ചി കൂടുതൽ ഒന്നും ചോദിച്ചില്ല..

“ഓ നീ വില്ലൻ ആകാൻ വന്നതായിരുന്നോ , ഞാൻ വെറുതെ പേടിച്ചു പോയി.. പക്ഷെ ഈ കഥയിലെ ഹീറോ ഇപ്പോൾ നീയാണല്ലോ ഇവൾക്ക് ഒപ്പം രക്ഷകനായി നീ ഉണ്ടെന്നുള്ള കാര്യം ഞങ്ങൾ മറുന്നു പോയി.. സാരമില്ല നീ പറഞ്ഞ പോലെ നിന്നെ ഞങ്ങൾ വില്ലൻ ആക്കി തരാം…നിന്നെ കൂടി കൊല്ലാൻ വയ്യാ..

അതുകൊണ്ട് സ്നേഹിച്ച പെണ്കുട്ടിയുടെ ഭർത്താവിനെ കൊന്നിട്ട് അവളെ rape ചെയ്തു കൊല്ലാൻ പോകുന്ന യഥാർത്ഥ വില്ലൻ അത് നീയാകും..

ഞങ്ങൾ ഇതെല്ലാം ആരുടെ തലയിൽ വച്ചുകൊടുക്കുമെന്ന് ആലോജിക്കുവായിരുന്നു.. നീ വന്ന സ്ഥിതിക്ക്‌ ആ ഭാഗ്യം നിനക്ക് തന്നേക്കാം.. ” വിവേക് അങ്ങനെ പറഞ്ഞതും വേദിക സച്ചിയുടെ അടുത്തേക്ക് ചേർന്ന് നിന്നു , അവന്റെ കയ്യിൽ പിടിച്ചു…. വിറക്കുന്ന അവളുടെ കൈകളെ വേർപെടുത്തികൊണ്ടു സച്ചി വിവേകിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.. പെട്ടന്നുള്ള പ്രഹരത്തിൽ അവൻ തെറിച്ചു വീണു.. തടയാൻ ചെന്ന ആൽവിന്റെ കൈ പിടിച്ചു തിരിച്ചു.. അവന്റെ മൂക്കിനിട്ട് ഇടിച്ചു.. അവന്റെ മൂക്കിൽ നിന്നും രക്തം വാർന്നൊഴുകാൻ തുടങ്ങി..

നിലത്തു വീണു കിടന്ന വിവേകിനെ എണീൽപ്പിച് അവന്റെ ഇരുകവിളിലും മാറി മാറി അടിച്ചു.. വിവേകിന്റെ ചുണ്ടുകൾ മുറിഞ്ഞു രക്തത്തിന്റെ ചുവപ്പ് പടർന്നു..

ആൽവിനെ കുനിച്ചു നിർത്തി അവന്റെ പുറത്തിനിട്ടു തന്നെ ഇടിച്ചു.. പിന്നീട് അവിടെ നടന്നത് സച്ചിയുടെ സംഹാരമായിരുന്നു.. അവനെ എതിർക്കാൻ ഒരു നോട്ടം കൊണ്ടും പോലും വിവേകിനും ആൽവിനും കഴിഞ്ഞില്ല.. അവന്റെ കണ്ണുകളിൽ എരിയുന്ന അഗ്നി മുഷ്‌ടിയിലൂടെ ആൽവിനും വിവേകും അറിഞ്ഞു…

ഇതെല്ലാം കണ്ട് വേദിക കണ്ണും തള്ളി നിന്നു.. ഇന്നേവരെ അവൾ കണ്ടിട്ടില്ലാത്ത മറ്റൊരു സച്ചിയെയാണവൾ അവിടെ കണ്ടത്..

അപ്പോഴും ‘ ആദി എവിടെ ‘ എന്ന ചോദ്യം മനസിനെ തളർത്തിക്കളഞ്ഞി-രുന്നു…

അവശരായി വിവേകും ആൽവിനും തളർന്ന് വീണപ്പോഴേക്കും അവിടേക്ക് 4 ,5 പോലീസുകാർ വന്നു.. അവരെ arrest ചെയ്തു പുറത്തേക്ക് കൊണ്ട് പോയി.. സി തനിക്ക് ചുറ്റും എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവാതെ വേദിക എല്ലാം നോക്കി നിന്നു… വന്ന പോലീസുകാരിൽ ഒരാളെ അവൾക്ക് മനസ്സിലായി.. ഒരുദിവസം അവരുടെ കാറിനെ ഫോളോ ചെയ്ത അഭിനവ്..

” അഭിനവ് ആദിയുടെ കൂടെ വർക് ചെയ്യുന്ന ആളായിരിക്കുമോ ? അതാണോ അന്നയാൾ ആദിയെ സർ എന്ന് വിളിച്ചത്… അപ്പോൾ ആദി എവിടെ ? ” ആദി എവിടെ എന്ന ഉത്തരം കിട്ടാത്ത ചോദ്യവുമായി അവൾ സ്വന്തം മനസ്സിനോട് മല്ലടിച്ചു…

” വേദിക ,,ആർ യു ഓക്കെ ? ” സച്ചി കൈ കുടഞ്ഞു കൊണ്ട് അവളോട് ചോദിച്ചു.. അവനെ നോക്കിയത് അല്ലാതെ അവൾ മറുപടി ഒന്നും പറഞ്ഞില്ല..

” വാ നമുക്ക് പോകാം… ” അതും പറഞ്ഞവൻ നടക്കാൻ തുടങ്ങി.

” സച്ചി , ആദി എവിടെ ? ”

” സ്നേഹം , വച്ചു നീട്ടുമ്പോൾ തട്ടി തെറുപ്പിച്ചാൽ ,പിന്നീട് എത്ര ആഗ്രഹിച്ചാലും അത് തിരിച്ചു കിട്ടിയെന്നവരില്ല … ” അവളുടെ മുഖത്തേക്ക് നോക്കാതെ അവൻ പറഞ്ഞു..

“സച്ചി… ആദി എവിടെ ? ആദിക്ക് എന്താ പറ്റിയത് ” അവൾ നിസ്സഹായയായി ചോദിച്ചു..

” ആദിയുടെ car ആക്‌സിഡന്റ് ആയി.. നീ വാ..”

” അതൊന്നും എനിക്കറിയില്ല.. പക്ഷേ ആദി പറയാതെ സച്ചി ഇവിടെ വരില്ല.. ഇനി പറയ്യ്‌ ആദിക്ക് എന്താ പറ്റിയത് ? ”

” വേദിക വാ പറയാം.. ” സച്ചി അവളുടെ കയ്യിൽ പിടിച്ചു മുൻപോട്ട് നടന്നു

“ആദി വരാതെ ഞാൻ വരില്ല.. ” അതും പരഞ്ഞവൾ അവന്റെ കയ്യിലെ പിടി വിട്ടു.. വേദിക അങ്ങനെ പറഞ്ഞതും ,, സച്ചി ഒന്നും പറയാതെ മുൻപോട്ട് നടന്നു…

(തുടരും…)

വായിക്കുന്ന എല്ലാ കൂട്ടുകാരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ… നിങ്ങളുടെ സപ്പോർട്ടാണ് എഴുതാനുള്ള പ്രചോദനം…

Leave a Reply

Your email address will not be published. Required fields are marked *