സ്നേഹമർമ്മരം…ഭാഗം….10

ഒമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 9

 

ഭാഗം….10

ജാനി കുഞ്ഞിനെ ഭക്ഷണം കഴിപ്പിച്ചു…… ഒരു മടിയും കൂടാതെ അവൾ കൊടുത്തതെല്ലാം കുഞ്ഞാറ്റ കഴിച്ചു…….

തോളിലേക്ക് കിടത്തി കുഞ്ഞിന്റെ പുറത്ത് മൃദുവായി തട്ടിയുറക്കി……

ബെഡ്റൂമിലേക്ക് കുഞ്ഞിനെ കിടത്താൻ കയറിയതും ധ്രുവ് ഫ്രഷായി ഇറങ്ങിയതും ഒരുമിച്ചായിരുന്നു………

ജാനി അവനെ ശ്രദ്ധിക്കാതെ കുഞ്ഞിനെ കട്ടിലിലേക്ക് കിടത്തി……. പില്ലോസ് എടുത്ത് രണ്ടു സൈഡിലായി വച്ച് പുതപ്പിച്ച് കൊടുത്തു………..

ധ്രുവ് അവൾ ചെയ്യുന്നതെല്ലാം കൗതുകത്തോടെ വീക്ഷിച്ചു നിൽക്കയാണ്….

അവൻ നിൽക്കുന്ന സൈഡിലേക്ക് പോലും നോക്കാതെ ജാനി മുറിയിൽ നിന്ന് പുറത്തേക്ക് പോയി………

‘ശ്ശൊ………നേരം വൈകി…..അച്ഛ ഇന്നെന്നെ കൊല്ലും………….

ഇയാളെന്താ ഇങ്ങനെ……..എന്തോ മനസ്സിൽ വച്ച് പെരുമാറുന്നത് പോലെ…….

ജോലി വേണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ……..

അയാളോട് തോന്നിയ ഒരിഷ്ടത്തിന്റെ പേരിൽ മാത്രം അനുസരിച്ചതാ ഞാൻ…….ഇല്ലെങ്കിൽ😡….’

ഓരോന്നോർത്ത് നിന്നപ്പോളാണ് വീട്ടിലേക്ക് വിളിച്ചില്ലല്ലോ എന്നോർത്തത്…….

റ്റേബിളിൽ വച്ചിരുന്ന ബാഗെടുത്ത് ഫോണെടുത്തു….. അച്ഛയുടെ നമ്പറിലേക്ക് ഡയൽ ചെയ്യുമ്പോൾ മനസ്സിൽ ഭയം വന്നു മൂടിയിരുന്നു….

മറുവശത്ത് കോൾ അറ്റന്റ് ചെയ്യുന്ന സമയത്തിനുള്ളിൽ ഫോൺ അവളുടെ കൈയിൽ നിന്ന് ധ്രുവ് തട്ടിപ്പറിച്ചെടുത്തു…….

പെട്ടെന്ന് തന്നെ അവൻ കോൾ കട്ട് ചെയ്തു….

“ടോ…😡…..തനിക്ക് ഭ്രാന്താണോ……..

എന്റെ വീട്ടിലേക്ക് വിളിച്ചതാ ഞാൻ……..”

ധ്രുവ് പക്ഷേ അവളെ ശ്രദ്ധിക്കാതെ അതിലുള്ള മാധവന്റെ നമ്പർ തന്റെ ഫോണിലേക്ക് പകർത്തിയെടുത്തു……

“ആണോ…………സാരമില്ല……..

നിന്റെ വീട്ടിലേക്ക് നീ പൊയ്ക്കോ……..

നിന്റെ അച്ഛനെ ഞാൻ വിളിച്ചു പറഞ്ഞോളാം…..

ജോലിക്കാരി വൈകിയാൽ വിളിച്ചു പറയേണ്ടത് എന്റെ ഉത്തരവാദിത്വമല്ലേ…….”

ജാനി രൂക്ഷമായി അവനെ നോക്കി……… അവന്റെ പെരുമാറ്റത്തിന്റെ കാരണമറിയാതെ അവളുടെ മനസ്സ് ഉഴറി……

മധുവിനെ അവൻ വിളിക്കുമെന്ന് പറഞ്ഞതും അവളെ വല്ലാതെ തളർത്തിയിരുന്നു…….

അച്ഛയറിഞ്ഞാൽ……….ഉറപ്പായും വിഷമിക്കും….പിന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല…….

“ഞാൻ പറഞ്ഞത് കേട്ടില്ലേ നീ…….പോടീ……

ഇറങ്ങിപ്പോകാൻ😡😡😡😡”

ജാനി അമ്പരന്ന് അവനെ നോക്കി……… അവന്റെ ഭാവമാറ്റം അവളെ അദ്ഭുതപ്പെടുത്തി…….

അവൾ ഒന്നും മനസ്സിലാകാതെ നിശ്ചലമായി നിന്നുപോയി………

ധ്രുവ് അവളുടെ കൈയിലേക്ക് ഫോൺ വച്ച് കൊടുത്ത് അവളെ ബലമായി പിടിച്ചു പുറത്താക്കി വാതിലടച്ചു……….

അറിയാതെ തന്നെ ജാനിയുടെ കണ്ണുകൾ നിറഞ്ഞു…………താഴേക്കുള്ള സ്റ്റെപ്പിറങ്ങുമ്പോഴും കണ്ണുകൾ പെയ്തുകൊണ്ടിരുന്നു………….

വീട്ടിൽ ചെന്നിറങ്ങിയപ്പോൾ പുറത്ത് രവിയുടെ കാറ് കിടക്കുന്ന കണ്ട് പങ്കു വന്നെന്ന് മനസ്സിലായി……..

‘അയാള് അച്ഛയെ വിളിച്ചു കാണുമോ………

ദൈവമേ……എങ്ങനെ അറിയുന്നത്…….’

വർദ്ധിച്ച ഹൃദയമിടിപ്പോടെ അവൾ അകത്തേക്ക് കയറി……..

ഹാളിലിരിക്കുന്ന മധുവിന്റെ മുഖം കണ്ടതും അവൾക്ക് അപകടം മണത്തു……. തൊട്ടടുത്ത് തന്നെ രവിയും ഗൗരവമായി ഇരിക്കുന്നു…….

ഹാളിൽ സാധനങ്ങൾ ചിതറിക്കിടക്കുന്നത് കണ്ട് ഏകദേശം കാര്യങ്ങളൊക്കെ അവൾക്ക് മനസിലായി…

“അച്ഛേ………ഞാൻ……😣”

“ജാനീ …….നീ അകത്ത് പോ…..നമുക്ക് പിന്നെ സംസാരിക്കാം………..”

രവി പറയുന്നതിനൊപ്പം തന്നെ കണ്ണുകൊണ്ട് അകത്തേക്ക് പോകാൻ കാണിച്ചു……

മുഖം വീർത്തിരിക്കുന്ന മധുവിനെ ഇടം കണ്ണാലെ നോക്കിയിട്ട് അവൾ മുന്നോട്ടു നടന്നു…..

ജാനി പക്ഷെ അടുക്കളയിലേക്കാണ് പോയത്………..

ജാനിയെ കണ്ട കൗസല്യയുടെ മുഖം ഇരുണ്ടു…

“ടീ………നീ ആരുടെ വീട്ടിലാടീ ജോലിയ്ക്ക് പോയത്…… ങ്ഹേ……….. അവൻ വിളിച്ചിരുന്നു…….

അച്ഛനോട് സാലറി വാങ്ങാൻ ചെല്ലാൻ പറഞ്ഞു………”

കൗസല്യ കോപത്തിൽ അവളുടെ കൈയിലേക്ക് അടിച്ചുകൊണ്ട് ചോദിച്ചു….

ശില പോലെ തരിച്ചു നിന്നുപോയി ജാനി….. അയാളോട് ഇഷ്ടം തോന്നിയ നിമിഷത്തെ അവൾ ശപിച്ചു പോയി……….

“കൗസൂ…….നീ മിണ്ടാതിരുന്നെ…….. ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞെന്ന് വെച്ച്………….

മോള് പൊയ്ക്കൊ……മുറിയില് ലെച്ചുവുണ്ട്……”

രേണുക കൗസുവിനെ സമാധാനിപ്പിക്കാൻ നോക്കിക്കൊണ്ട് പറഞ്ഞു……..

നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ അവൾ അമ്മയെ ഒന്നു കൂടി നോക്കി……. കൗസല്യ ദേഷ്യത്തിൽ മുഖം തിരിച്ചു……..

അമ്മയുടെ വേദന അത്രത്തോളം ഉണ്ടെന്ന് അവരുടെ മുഖത്ത് നിറഞ്ഞ വെറുപ്പിൽ നിന്ന് ജാനിയ്ക്ക് മനസ്സിലായി….

ജാനി തലകുനിച്ചു കൊണ്ട് മുറിയിലേക്ക് പോയി………

“ജാനിചേച്ചീ………”

ലച്ചു ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു……

കണ്ണുകൾ അമർത്തിത്തുടച്ച് അവൾ ലച്ചുവിനെ നോക്കി പുഞ്ചിരിച്ചു….

“ജാനി ചേച്ചിയെ കുറിച്ച് ആരോ എന്തോ വിളിച്ചു പറഞ്ഞൂന്ന് പറഞ്ഞ്…….

മധുവങ്കിള് ദേഷ്യത്തിൽ എല്ലാ സാധനവും അടിച്ചു പൊട്ടിച്ചു…….

ഇപ്പോഴാ ഒന്നടങ്ങിയത്……..”

ലെച്ചു തെല്ല് പരിഭ്രമത്തിൽ പറയുന്നത് കേട്ട് ജാനി വിളറിയ ചിരി ചിരിച്ചു…..

“പങ്കു എവിടെ…….”

“മുകളില്……ടെറസ്സിലുണ്ട്……..

ഞാൻ കാരണം നിങ്ങള് പിണങ്ങിയല്ലേ😔………

ചേച്ചി പ്ലീസ്……

നിങ്ങള് തമ്മിലുള്ള വഴക്ക് പറഞ്ഞു തീർക്കണം……എന്നാലെ എനിക്ക് സമാധാനം കിട്ടു…..”

കുറ്റബോധത്തിൽ അവൾ തലകുനിച്ചു…..

“ഞങ്ങളുടെ പിണക്കം പെട്ടെന്ന് തീരും ലെച്ചൂ……

അവന് അങ്ങനെ എന്നോട് പിണങ്ങാൻ കഴിയില്ല…….

ഞാൻ പോയി അവനെയൊന്നു കണ്ടിട്ട് വരട്ടെ……….”

ലെച്ചു സമ്മതപൂർവ്വം തലയാട്ടി……

ടെറസ്സിലെ ചെയറിൽ ചാരിയിരികുന്ന് ദൂരേക്ക് നോക്കിയിരിക്കുന്ന പങ്കുവിന്റെ കവിളിലേക്ക് ജാനി കൈ ചേർത്ത് വച്ചു……..

ഒരു പിടച്ചിലോടെ അവൻ ചാടിയെണീറ്റു… ജാനിയുടെ മുഖത്ത് നോക്കാതെ ദൂരേക്ക് നോക്കി അവന്റെ പരിഭവം അറിയിച്ചു……

“നീയും എന്നെ ഒറ്റപ്പെടുത്തല്ലേ പങ്കൂ……. താഴത്തെ ബഹളം നീ കേട്ടതല്ലേ……..

അയാള്…….മനപ്പൂർവ്വം………”

“എനിക്ക് മനസ്സിലായി ജാനീ……..”

അങ്ങനെ പറഞ്ഞെങ്കിലും ഗൗരവം അവന്റെ മുഖത്ത് നിറഞ്ഞു നിന്നു…

“ടാ………പിണക്കം മാറിയില്ലേ നിനക്ക്…….

പങ്കൂ……..ടാ……”

പങ്കു മിണ്ടാതെ തന്നെ നിൽക്കുന്നത് കണ്ട് ജാനിയ്ക്ക് ഇതുവരെ പിടിച്ച് നിർത്തിയിരുന്ന സങ്കടമെല്ലാം പുറത്തേക്ക് വന്നു…..

അവൾ നിലത്തേക്ക് ഊർന്നിരുന്ന് പൊട്ടിക്കരഞ്ഞു………

പങ്കു ആകെ വല്ലാതായി……. എന്തൊക്കെ പറഞ്ഞാലും ജാനിയുടെ കണ്ണുനീർ അത് മാത്രം അവന് സഹിക്കില്ല……

“അയ്യേ……..ജാനീ…….

എന്റെ ജാനിക്കുട്ടി കരയുവാണോ…….

നിന്റെ പങ്കൻ തമാശയ്ക്ക് പിണങ്ങിയതല്ലേ……..

നമുക്ക് അവന് പണി കൊടുക്കാടീ……… ആ ധ്രുവിന്…… എന്റെ കൊച്ചിനെ പിടിച്ച് ജോലിക്കാരി ആക്കിയില്ലേ അവൻ……..”

ജാനിയുടെ ഏങ്ങൽ കൂടി വന്നതും പങ്കു അവളുടെ അരികിലിരുന്ന് അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു……..

“നീ കരയല്ലേ പെണ്ണേ…….സഹിക്കില്ലെനിക്ക്……”

കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു ജാനിയുടെ കരച്ചിലൊന്നടങ്ങാൻ…..

“ഇനി പിണങ്ങുവോടാ……”

അവൾ കുറച്ചു കുറുമ്പോടെ ചോദിച്ചു കൊണ്ട് അവനോടു ഒന്നുകൂടി ചേർന്നിരുന്നു……

“ഇല്ലെടീ ജോലിക്കാരീ……..പിണങ്ങില്ല.😛……”

ജാനി കപടദേഷ്യത്തിൽ അവന്റെ തലയിൽ കൊട്ടിക്കൊണ്ട് നിവർന്നിരുന്നു……

“ഇനി പറ……..ഇന്നെന്താ സംഭവിച്ചത്……..”

പങ്കു കുറച്ചു ഗൗരവത്തിലായി……

ജാനി ഇന്ന് നടന്ന എല്ലാ സംഭവങ്ങളും അവനോടു വിവരിച്ചു………

പങ്കുവിനും അത് കേട്ടപ്പോൾ ഒരുപാട് സംശയങ്ങൾ ചോദ്യങ്ങളായി മനസ്സിൽ ഉയർന്നു വന്നു…..

“ജാനീ……..നീ പറഞ്ഞത് വച്ച് നോക്കുമ്പോൾ അയാൾക്ക് നിന്നോട് എന്തോ വാശിയുള്ളത് പോലെ……..”

“ങ്ഹും……. എനിക്കുമത് തോന്നി…….”

“അന്ന് അയാളെ പറ്റിച്ചത് കൊണ്ടാണെങ്കിൽ വീട്ടിൽ വിളിച്ച് പറയേണ്ട കാര്യമുണ്ടോ…..🤔

ഇനി അത് നിന്റെ കൊച്ച് വല്ലതുമാണോടീ☹️……”

ജാനി മുഖം കൂർപ്പിച്ചു അവനെ നോക്കി………

“നിന്റെ കൂടെ ഇരുപത് വർഷമായി ഞാൻ കൂടിയിട്ട്…….

ഇതിന്റെ ഇടയിൽ ഞാൻ പ്രസവിക്കാൻ പോകുന്നത് നീ കണ്ടോടാ,…….☹️”

“ശരിയാണല്ലോ………

ടീ……കഴിഞ്ഞ ഓണത്തിന് ഒരാഴ്ച നീ മധുവങ്കിളിന്റ അമ്മവീട്ടിൽ പോയില്ലേ……

ഇനി അപ്പോഴെങ്ങാനും…….🤔😉”

“പോടാ. …..പട്ടീ………

ഒരാഴ്ച കൊണ്ട് ഞാൻ ഗർഭിണിയായി പ്രസവിച്ചിട്ട് വന്നല്ലേ😡😡😡”

ജാനി പങ്കുവിന്റെ മുതുകിലേക്ക് കൈചുരുട്ടിയിടിച്ചു…….

“ടീ പോത്തേ……..ഞാൻ വെറുതെ പറഞ്ഞതാടീ………

കൊല്ലാതെടീ😢…”

ജാനി കുറുമ്പോടെ അവനെ പിടിച്ച് തള്ളിയിട്ട് നിവർന്നിരുന്നു…….

രണ്ടുപേരും പിണക്കങ്ങളൊക്കെ മറന്ന് പഴയ പ്രിയപ്പെട്ട കൂട്ടുകാരായി……..

ഒരുപാട് നേരം ഒരുമിച്ചിരുന്ന് വർത്തമാനം പറഞ്ഞിട്ടാണ് അവർ താഴേക്ക് പോയത്…….

താഴെ ചെന്നപ്പോൾ അവിടത്തെ അന്തരീക്ഷം കുറച്ചു കലുഷിതമായതിനാൽ പങ്കു ജാനിയെയും വിളിച്ച് മുറിയിൽ തന്നെ ഇരുന്നു…….

പുറത്ത് വലിയ വലിയ ചർച്ചകൾ നടക്കയാണ്………

“മധൂ……..നീ എടുത്തു ചാടി ഒരു തീരുമാനം എടുക്കരുത്………”

“ഇല്ല രവീ…….ഇനിയും ഇത് നീട്ടിക്കൊണ്ടു പോയിട്ട് കാര്യമില്ല……..

രണ്ടു മക്കൾക്കും വേണ്ടിയല്ലേടാ ഞാൻ ജീവിക്കുന്നത്……..

എന്നിട്ട് ഏതോ ഒരുത്തന്റെ കൊച്ചിനെ നോക്കാൻ പോയേക്കുന്നു….”

ജാനി നെടുവീർപ്പോടെ പങ്കുവിനെ നോക്കി….. അവൻ സാരമില്ല എന്ന് കണ്ണടച്ചു കാണിച്ചു…..

മുറിയിലിരുന്ന് അവരുടെ ചർച്ച കേൾക്കയാണ് രണ്ടുപേരും……

“മധൂ……….കല്യാണമെന്ന് പറയുന്നത് എടുപിടീന്ന് നടത്തേണ്ട കാര്യമല്ല….

ആലോചിച്ചു വേണ്ടേ തീരുമാനിക്കാൻ…….”

“പിന്നെങ്ങനെയാ രവീ പങ്കുവിന്റെ കല്യാണം നടന്നത്……….ആലോചിച്ചു ഉറപ്പിച്ചാണോ…..

ഇത് അറിയാവുന്ന ഒരു ഫാമിലി….. പയ്യൻ അമേരിക്കയിലാണ്…… കല്യാണം കഴിഞ്ഞാൽ ഇവളെയും കൂടി അവൻ കൊണ്ട് പോകും……”

മധുവിന്റെ വാക്കുകൾ കൂരമ്പുകളായി ജാനിയുടെ നെഞ്ചിലേക്ക് തുളച്ചു കയറി…..

അവൾ വേദനയോടെ പങ്കുവിനെ നോക്കി…. അവനും ഞെട്ടിയിരിക്കയാണ്….ഇങ്ങനൊരു തീരുമാനം മധു എടുക്കുമെന്ന് അവനും പ്രതീക്ഷിച്ചില്ല……..

ഇനിയും മിണ്ടാതിരുന്നാൽ ശരിയാവില്ലെന്ന് ജാനിയ്ക്ക് തോന്നിയിരുന്നു…..

“എനിക്കിപ്പോൾ കല്യാണം വേണ്ട…….

ഞാൻ സമ്മതിക്കില്ല……”

ജാനി വാതിൽക്കൽ നിന്ന് പറഞ്ഞത് കേട്ട് മധുവും രവിയും തിരിഞ്ഞു നോക്കി……

പങ്കുവും ജാനിയുടെ പുറകിലായി വന്നു നിന്നു……

“നിഷേധി………അത് ഞാനാണ് തീരുമാനിക്കുന്നത്….

നിന്റെ ഇഷ്ടവും സമ്മതവുമൊന്നും എനിക്ക് വേണ്ട…………

ഇനിയും ഓരോരുത്തരുടെ വീട്ടിൽ ജോലിയ്ക്ക് പോകാൻ നിനക്ക് തോന്നും മുൻപേ നിന്നെ കെട്ടിച്ച് വിടുന്നതാണ് നല്ലത്…..”

മധു രോഷത്തോടെ ചാടിയെണീറ്റു….

“അച്ഛ ഒരു തവണ പോലും എന്നെ കേട്ടില്ലല്ലോ……….

അത് ഞാൻ ജോലിയ്ക്ക് പോയത…….”

“നിർത്ത് ജാനീ…….മതിയാക്ക്……..

ഒരുപാട് സ്വാതന്ത്ര്യം ഞാൻ തന്നിട്ടുണ്ട്…….

കൂട്ടുകാരെപ്പോലെയല്ലേ നമ്മള് പെരുമാറിയിട്ടുള്ളൂ………”

“അച്ഛേ……….ഞാനൊന്നു പറയട്ടെ…….”

“വേണ്ട മോളെ………..അവൻ വിളിച്ച് പറഞ്ഞതെന്താണെന്നറിയോ………

മകളുടെ ഒരു ദിവസത്തെ കൂലി വന്ന് വാങ്ങിയിട്ട് പോകാൻ………

ഇന്ന് അവനോടൊപ്പം ചിലവഴിച്ച ഒരു ദിവസത്തെ പൈസ…….”

അവസാന വാക്കുകൾ പറയുമ്പോൾ മധു ഇടറിപ്പോയി……….

മധുവിന്റെ വാക്കുകൾ ഏൽപ്പിച്ച മൂർച്ചയിൽ ജാനി പിടഞ്ഞുപോയി…….

അയാൾ വിളിച്ചു പറഞ്ഞത്…… അതും ഒരച്ഛനോട്…….

മനസ്സിൽ അയാളോട് തോന്നിയ ആരാധന എങ്ങോ പോയി മറയുന്നത് തളർച്ചയിലും അവളറിഞ്ഞു……

“അച്ഛേ……………”

അവൾക്ക് പറയാനായി വാക്കുകൾ പുറത്തേക്ക് വന്നില്ല….. പങ്കുവും ഷോക്കേറ്റതു പോലെ നിന്നു പോയി…..

എല്ലാം തനിക്കറിയാവുന്നതാണ്…..പക്ഷെ….. അയാൾ…… എന്തിന് വേണ്ടി…….

ചോദ്യങ്ങൾ അവന്റെ ചിന്തകളെ ചുറ്റിവരിഞ്ഞു………

“എനിക്ക് കൂടുതലൊന്നും പറയാനില്ല മോളെ……

അച്ഛനോട് ഒരു തരിമ്പെങ്കിലും സ്നേഹം ബാക്കിയുണ്ടെങ്കിൽ ഞായറാഴ്ച അവര് വരും……

എല്ലാം പറഞ്ഞുറപ്പിച്ചിട്ടുണ്ട്……എന്നാലും പരസ്പരം കാണാനുള്ള ഒരു ചടങ്ങ് മാത്രം…..”

മധു കുറച്ചു ശാന്തനായി പറഞ്ഞു……

ജാനി വീഴാതിരിക്കാൻ സഹായത്തിനെന്ന പോലെ പങ്കുവിന്റെ കൈയിലേക്ക് പിടിച്ചു…..

രാത്രി മറ്റുള്ള കാര്യങ്ങൾ ചർച്ച ചെയ്തു……

ജാനി പിന്നെ എതിർപ്പൊന്നും പറഞ്ഞില്ല……. അച്ഛയുടെ മനസ്സിനേറ്റ അപമാനം തന്റെ കല്യാണം കൊണ്ട് തിരുത്താൻ കഴിയുമെങ്കിൽ അങ്ങനെ ആവട്ടേന്ന് അവളും വിചാരിച്ചു…….

പങ്കുവിന്റെ മനസ്സ് പിടയ്ക്കുന്നുണ്ടായിരുന്നു…..

തന്റെ പ്രണയം….. വേരോടെ പറിച്ചു കളയാൻ ശ്രമിച്ചിട്ടും….. കഴിയുന്നില്ല……. കല്യാണം തീരുമാനിച്ചപ്പോൾ പിടയുന്ന മനസ്സിനോട് അവന് സഹതാപം തോന്നി…….

അറിയുന്നില്ലല്ലോ ഒന്നിനും അർഹതയില്ലെന്ന്…….

അവന്റെ കണ്ണുകളിലെ നീർത്തിളക്കത്തിന്റെ കാരണം മനസ്സിലായതു പോലെ ലച്ചു അടുത്തേക്ക് വന്ന് അവന്റ കൈയിൽ പിടിച്ചു….

സമാധാനിപ്പിക്കാനെന്ന വണ്ണം………

പങ്കു ദേഷ്യത്തിൽ അവളുടെ കൈകൾ കുടഞ്ഞെറിഞ്ഞു…..

മറ്റുള്ളവർ ചർച്ചയിലാണെന്ന് കണ്ട് അവൻ അവളുടെ അടുത്തേക്ക് മുഖം കൊണ്ട് വന്നു……

“മേലാൽ എന്റെ ദേഹത്ത് തൊടരുത്…….

എനിക്ക് അറപ്പാണ്……..വെറുപ്പാണ്……..

എന്റെ ജാനിയ്ക്ക് മാത്രമേ എന്റെ ദേഹത്ത് തൊടാൻ അർഹതയുള്ളൂ…..

പറഞ്ഞത് മനസ്സിലായോടീ……….😡”

ആരും കേൾക്കാതെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞതാണെങ്കിലും അവന്റെ വാക്കുകളിലെ ദേഷ്യം ലെച്ചുവിനെ പിടിച്ചുലച്ചു…….

നിറഞ്ഞൊഴുകുന്ന മിഴിനീർ ആരും കാണാതെ പെട്ടെന്ന് തുടച്ച് അവൾ മുറിയിലേക്ക് കയറിപ്പോയി…….

രണ്ട് ദിവസങ്ങൾ പെട്ടെന്ന് കടന്നുപോയി…..

ജാനി ആരോടും മിണ്ടാതെ മൗനമായി മുറിയിൽ തന്നെ കഴിച്ചുകൂട്ടി……

അവളുടെ മനസ്സിൽ ധ്രുവ് പറഞ്ഞ വാക്കുകൾ മാത്രം മുഴങ്ങികേട്ടു……..

ഓരോ തവണ ഓർക്കുമ്പോഴും അവനോടുള്ള വെറുപ്പാണ് തന്നിൽ നിറയുന്നതെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു……

രാവിലെ തന്നെ പെണ്ണുകാണലിന്റെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു……..

പങ്കു മനസ്സോടെ അല്ലെങ്കിലും മറ്റുള്ളവരെ ബോധിപ്പിക്കാൻ മാത്രം ഓരോ കാര്യങ്ങൾ ചെയ്തു……

ജാനിയെ സാരിയുടുപ്പിച്ചതും അണിയിച്ചൊരുക്കിയതും ലെച്ചുവായിരുന്നു……

അമ്മമാർ അടുക്കള കാര്യങ്ങളൊക്കെ നോക്കി………..

പത്ത് മണിയോടെ തന്നെ ചെറുക്കനും കൂട്ടരും എത്തിയിരുന്നു……..

രവിയാണ് അവരെ സ്വീകരിച്ചിരുത്തിയത്….

“ഈ ചടങ്ങിന്റെ ആവശ്യമില്ലായിരുന്നു…….നമുക്കു നേരെത്തെ അറിയുന്നതല്ലേ മധൂ…….”

ചെക്കന്റെ അച്ഛൻ പറയുന്നത് കേട്ട് മധു ചിരിയോടെ ഹാളിലെ സോഫയിലേക്കിരുന്നു….

“ഇപ്പാഴത്തെ പിള്ളേരല്ലേ രഘുനാഥ്…….

തമ്മിൽ കണ്ട് പരിചയപ്പെടാൻ അവർക്കും കാണില്ലേ ആഗ്രഹം……..”

രവിയാണ് അതിന് മറുപടി പറഞ്ഞത്……..

കൗസുവും രേണുകയും പലഹാരങ്ങളൊക്കെ കൊണ്ട് ടീപ്പോയിൽ വച്ച് ഒരു സൈഡിലായി മാറി നിന്നു…..

അമ്മുവും നിമ്മിയും മുറിയിൽ നിന്ന് ചെക്കനെ കാണാൻ ഏന്തി വലിഞ്ഞു നോക്കി….

പങ്കുവും അവരുടെ അടുത്തായി വന്നിരുന്നു…..

“മോനെ സൂര്യാ…….ഇതാണ് ശ്രീരാഗ്…….

രവിയങ്കിളിന്റെ മകനാണ്………”

രഘുനാഥ് പരിചയപ്പെടുന്നത് കേട്ട് പങ്കു സൂര്യയെ നോക്കി പുഞ്ചിരിച്ചു………

അവനും തിരികെ പങ്കുവിന് ഒരു പുഞ്ചിരി സമ്മാനിച്ച് മൊബൈലിൽ എന്തോ നോക്കി കുനിഞ്ഞിരുന്നു….

അത്യാവശ്യം ഗ്ലാമറുള്ള ഒരു ജിമ്മൻ…….. വന്നത് മുതൽ മൊബൈലിനകത്ത് വലിയ പണിയാണ് കക്ഷി…… പങ്കുവിനെ പരിചയപ്പെടുത്തിയപ്പോൾ മാത്രമാണ് ഒന്ന് നിവർന്നു നോക്കിയത്….

“എന്നാൽപ്പിന്നെ മോളെ വിളിക്ക് മധൂ…….”

കൂട്ടത്തിൽ വന്ന മുതിർന്ന ഒരാള് പറഞ്ഞത് കേട്ട് മധു കൗസുവിനെ നോക്കി വിളിച്ചു കൊണ്ട് വരാൻ കണ്ണ് കാണിച്ചു….

കൗസു അകത്തേക്ക് പോകാൻ തിരിഞ്ഞതും മുറിയിൽ നിന്ന് പുറത്തേക്ക് വരുന്ന ജാനിയെ കണ്ട് അവരുടെ മുഖം വിടർന്നു……..

എല്ലാവരുടെ ശ്രദ്ധയും അങ്ങോട്ടേക്കായി…….

നീല നിറത്തിലുള്ള മനോഹരമായ ഒരു ചുരിദാറാണ് വേഷം…..മുടി പുറകിലേക്ക് വിടർത്തിയിട്ടുണ്ട്……… ഒരു കുഞ്ഞ് കറുത്ത പൊട്ട് തൊട്ടിട്ടുണ്ട്……

ചമയങ്ങൾ അധികമില്ലെങ്കിലും അവളുടെ സൗന്ദര്യം എല്ലാവരുടെയും മനസ്സ് നിറച്ചു……

ജാനിയുടെ സാമീപ്യം അറിഞ്ഞെങ്കിലും പങ്കു മാത്രം മുഖമുയർത്തിയില്ല………

“സൂര്യ…….നിവർന്നു നോക്ക് അവസാനം കണ്ടില്ലെന്ന് പറയരുത്…….”

രഘു തമാശപോലെ പറഞ്ഞത് കേട്ട് സൂര്യ ജാനിയുടെ മുഖത്തേക്ക് നോക്കി…….

ഇഷ്ടമായത് പോലെ അവന്റെ മുഖം വിടർന്നു……..

“ആഹാ………എല്ലാവരും ഉണ്ടല്ലോ…….

എന്താപരിപാടി………”

പൗരുഷമായ ഒരു ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി…..

ജാനി ഞെട്ടലോടെ പങ്കുവിന്റെ കൈയിലേക്ക് പിടിച്ചു………

“എന്തെങ്കിലും വിശേഷമാണോ……….

ഞാനും കൂടി അറിയുന്നതിൽ വിരോധമുണ്ടോ………”

അയാൾ അടുത്തേക്ക് വരുന്തോറും ജാനി പേടിയോടെ പങ്കുവിന്റെ കൈയിൽ മുറുകെ പിടിച്ചു……

ഒരു ലഡു എടുത്ത് കടിച്ചുകൊണ്ട് അയാൾ മധുവിന്റെ അടുത്തായിരുന്നു…..

“ഞങ്ങള് ജാനിയെ പെണ്ണ് കാണാൻ വന്നതാ……

മോനാരാ…..മനസ്സിലായില്ല……”

രഘു സംശയത്തിൽ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചത് കേട്ട് അയാൾ മധുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു……..

“ഡോക്ടർ ധ്രുവ് ദർശ്……….അതാണ് പേര്…..

പിന്നെ……..ജാനകി മാധവന്റെ ഭാവിവരൻ……..”

ജാനി ഞെട്ടലോടെ മധുവിന്റെ മുഖത്തേക്ക് നോക്കി……പക്ഷെ……. അയാളുടെ തല കുനിഞ്ഞിരുന്നു……

പതിനൊന്നാമത്തെ ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 11

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പിന്നെയും കൺഫ്യൂഷനായെന്ന് അറിയാം…. പക്ഷെ…… ഈ പാർട്ടുകൾ ഈ കഥയ്ക്ക് അത്യാവശ്യമാണ്…….

ധ്രുവിന്റെ ശത്രുത എന്താണെന്ന് വഴിയേ പറയാം…….

Leave a Reply

Your email address will not be published. Required fields are marked *