അളിയൻ ഗർഭം ഉണ്ടാക്കിയിട്ട് നമ്മളാണോ ചിലവ് എടുക്കേണ്ടത്…

രചന: Alexy Xavier

ചേച്ചി ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ മുതൽ അങ്കിളെ എന്ന് വിളിക്കാൻ ഒരാൾ ഉണ്ടെല്ലോ എന്നോർത്തു എനിക്ക് വളരെ സന്തോഷമായി. അപ്പോൾ ആണ് അമ്മ പറഞ്ഞത് “ഡാ ഗണേഷേ ഏഴാം മാസത്തിൽ അവളെ കൊണ്ട് വരണം.

ആദ്യത്തെ പ്രസവം നമ്മളാണ് എടുക്കേണ്ടതെന്ന്, പിന്നെ കൊച്ചിന് ഒരു പവന്റെ എങ്കിലും അരിഞ്ഞാണം കൊടുക്കുകയും വേണം. അതെന്നെ സംബന്ധിച്ചു വെള്ളിടി വെട്ടിയത് പോലെ ആയിരുന്നു. അളിയൻ ഗർഭം ഉണ്ടാക്കിയിട്ട് നമ്മളാണോ ചിലവ് എടുക്കേണ്ടത് എന്ന് ചോദിക്കാൻ നാവു പൊങ്ങിയെങ്കിലും അമ്മയെ വിഷമിപ്പിക്കേണ്ട എന്ന് വിചാരിച്ചു.

അച്ഛൻ മരിച്ചതിൽ പിന്നെ ഞാനായിരുന്നു വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത്. അതുകൊണ്ട് തന്നെ ആസ്തിക് പകരം കടം മാത്രം കൂടപ്പിറപ്പായി. ഗീതു കെട്ടി പുറകെ കുട്ടിയുണ്ടാവുന്നു. പുറകെ അഞ്ജലി വെയ്റ്റിംഗ് ലിസ്റ്റിൽ ഉണ്ട്. അതും പെട്ടെന്നു തന്നെ. അപ്പോൾ ഗീതു സെക്കൻഡ് ഗോൾ അടിച്ചാൽ…. എല്ലാം ഓർത്തിട്ട് തല പെരുകുന്നു.

ആകെ കിട്ടുന്നത് മുപ്പത് ഉലുവ. എന്ത് ചെയ്യണമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഞാൻ ഉണ്ടാക്കിയ ഗര്ഭത്തിന് ഞാൻ ആണ് ഉത്തരവാദി എന്ന യുക്തി പ്രവർത്തിക്കാൻ തുടങ്ങി. അതിപ്പോൾ മൂന്നായാലും നാലായാലും ഞാൻ തന്നെ.

മൂന്ന് നാല് കുട്ടികളെ ഓർത്തപ്പോൾ എനിക്ക് എന്തെന്നില്ലാത്ത കുളിരു തോന്നി. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പെൺ വീട്ടുകാർ ഗർഭം എടുക്കുന്നതിനു എതിരെ ശബ്‌ദിച്ചു ഏഴാം മാസത്തിനു മുൻപേ അളിയനെ കൊണ്ട് ” അളിയാ ഞാൻ ചിലവ് എടുത്തോളാം എന്ന് ” പറയിപ്പിക്കാൻ എന്താണ് വഴി.

ഗീതുവിന്‌ ഉണ്ടായ ജോലി കളയിച്ചത് അളിയനല്ലേ? അവൾക് ജോലി ഉണ്ടായിരുന്നെങ്കിൽ?? ആരോട് പറയാൻ ആര് കേൾക്കാൻ ? അങ്ങനെ ഞാൻ ഒരു തീരുമാനത്തിൽ എത്തി സോഷ്യൽ മീഡിയിലൂടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അനാചാരങ്ങൾ തുറന്നു കാട്ടുക.

അത് വായിക്കുന്നവരിലും കാണുന്നവരിലും ബോധോദയം ഉണ്ടാവട്ടെ. എന്റെ കൊച്ചിന്റെ ഗർഭത്തിനുത്തരവാദി ഞാൻ തന്നെ. ചിലവും ഞാൻ തന്നെ.

രചന: Alexy Xavier

Leave a Reply

Your email address will not be published. Required fields are marked *