കുടിയന്റെ ഭാര്യ…

രചന: മൻസിയ നിഷാദ്

“ദേ.. ഏട്ടാ… ഇന്നെൻകിലും നേരത്തെ രണ്ടു കാലിൽ വരണേ .” tiffin ബാഗിനകത്തു വെക്കുന്നതിനിടയിൽ അവൾ പറഞ്ഞു. “ഞാനെന്നും ന്റെ രണ്ടു കാലായി തന്നെയാണല്ലോ,വരുന്നത് ” തമാശയെന്ന പോലെ മറുപടി വന്നു. സാരിയുടെ തല അരയിൽ തിരുകി അവൾ പുരികം ചുളിച്ചു അവന്റെ അടുത്ത് വന്നു പറഞ്ഞു : “ഈ രണ്ടു കാൽ നിലം മുട്ടാതെ അവിടെത്തന്നെയുണ്ടാവും.. അത് താങ്ങി കൊണ്ട് വരുന്ന നാലു കാലുകൾ വേറെയാണ്, അതിനെങ്ങനെ വല്ല ബോധം വേണ്ടേ? ”

പരിഭവത്തോടെ തിരിച്ചു അടുക്കളയിലേക്ക് പോകാനൊരുങ്ങുന്ന അവളെ പിന്നിൽ നിന്നു പിടിച്ചു തന്റെ മാറോടടുപ്പിച്ചു, അവൾ തിരുകി വെച്ച സാരി തലപ്പ് വലിച്ചു കൊണ്ട് ചെവിയിൽ മെല്ലെ ചോദിച്ചു :

“പിണങ്ങല്ലേടോ …. ഇന്നു നേരത്തെ വന്നിട്ടെന്തിനാ..മ്മ് ? ”

ശോ!, ഒന്ന് പോ ചേട്ടാ!, മോൾക്കിന്നു കുത്തിവെപ്പ് ഉള്ളതാ.. അല്ലെങ്കിൽ തന്നെ late ആയി കൊടുക്കാൻ !”

“അമ്മേ, ഈ tie ഒന്ന് ശരിയാക്കി തരോ? ”

മോളെ തിരിച്ചു നിർത്തി tie നേരെയാക്കി, മുടി കെട്ടി കൊടുക്കുന്നതിനിടയിൽ അവൾ ഭിത്തിയിലെ കണ്ണാടിയിലൂടെ അവനെ നോക്കി പറഞ്ഞു : നോക്കു, നമ്മുക്ക് രണ്ടു പെങ്കുട്ട്യോളാണെന്നു മറക്കണ്ട “. നാളെ ഇവളെമാരെ നല്ല വീട്ടിലേക്കു കെട്ടിച്ചയക്കണം. അതിനു ഇപ്പഴേ എന്തെങ്കിലും ഒരുകൂട്ടി വെച്ചു തുടങ്ങണം !”

(“മോള് പോയി breakfast കഴിക്ക്.. table ലു എടുത്തു വെച്ചിട്ടുണ്ട്, ചെല്ല് !)

മോളെ പറഞ്ഞു വിട്ടു, അവൾ തലയിലെ തോർത്തൂരി മുടി ചീകിയൊതുക്കി തുടങ്ങി.

Shirt in ചെയ്യുന്നതിനിടയിൽ അവൻ മറുപടി പറഞ്ഞു :അതിന്റെ ആവിശ്യന്നുല്ല്യ.! മ്മക്ക് പിള്ളേർക്ക് നല്ല education കൊടുക്കാം. പഠിച്ചു ജോലിയായാൽ അവർക്കു ഇഷ്ട്ടമുള്ള ആരെങ്കിലും കൂടെ പൊയ്ക്കോട്ടേ !”

“ന്റെ ഈശ്വരാ… ഇങ്ങനെയുണ്ടോ ഒരു മനുഷ്യൻ?, ”

“എടീ, ഞാൻ നിന്നെ കെട്ടുമ്പോൾ നിനക്കു ജോലി ചെയ്യാനേ ഇഷ്ടല്ലായിരുന്നല്ലോ. പക്ഷേ, ഞാൻ നിന്നെ പഠിപ്പിച്ചു ജോലിയാക്കിയത്, നാളെ എനിക്കു എന്തെകിലും സംഭവിച്ചാൽ നീയും കുട്ടികളും പെരുവഴിയിലാവാതിരിക്കാനാ.. ! മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാതെ ജീവിക്കാനാ..! ഞാൻ ഈ കള്ളും കുടിച്ചു ഇന്നു നാളെ വെച്ചു ജീവിക്കുന്നവനാണെ!” ” . മനസ്സിലായോ പൊട്ടി പെണ്ണെ? ”

“ദേ, ഏട്ടാ!ഞാൻ നൂറു പ്രാവിശ്യം പറഞ്ഞിട്ടുണ്ട്. ഇത്‌ പോലെ എന്നോട് സംസാരിക്കരുതെന്ന്. എന്ത് പറഞ്ഞാലും പറയും ‘ഞാനില്ലാതായാൽ ‘. ജീവിച്ചു തുടങ്ങുമ്പോഴേക്കും മരണത്തിനെ പറ്റി പറയുന്നത് ഒരു തരം വട്ടാണ്. ”

“ശോ.. മൂക്കതാണ്‌ ശുണ്ഠി.. ഇപ്പോ കാണാൻ നല്ല ഭംഗിയാ !” അവളെ പിന്നിൽ നിന്നു കെട്ടിപിടിച്ചു കവിളിൽ ഉമ്മ വെച്ചു പറഞ്ഞു.

അവളെ ചുറ്റിപിടിച്ച അവന്റെ കൈയിലെ രോമത്തിൽ തലോടി അവന്റെ മാറിലേക്ക് തല ചായ്ച്ചു കണ്ണാടിയിലേക്കു നോക്കി അവൾ പുഞ്ചിരി തൂകി : ” എനിക്കെന്നും വേണം ഈ സ്നേഹം.! ഏട്ടൻ ഇല്ലാതായ ലോകത്തെ പറ്റി ചിന്തിക്കാൻ വയ്യ.! അതോണ്ടാ, ഇങ്ങനെ കുടിച്ചു നശിക്കല്ലേ പറയുന്നത് . ഈ ഒരൊറ്റ കാര്യത്തിനല്ലേ ഞാൻ വഴക്കിടുന്നത്? ഇതൊന്നു നിർത്തിയാൽ മ്മടെ വീട്ടിൽ എത്ര സമാധാനമുണ്ടാവും, നിക്ക് എത്ര സന്തോഷമുണ്ടാവും. ”

ആ നിൽപ്പ്നിന്നു കൊണ്ട് തന്നെ അവളുടെ നെറുകയിൽ അവൻ സിന്ദൂരം ചാർത്തി കൊണ്ട് പറഞ്ഞു : .”അറിയാമെടീ .. പക്ഷേ എല്ലാം പൂർണതയിൽ എത്തിയാൽ പിന്നെ മരണമാണ് മോളെ!”

“നിങ്ങൾ നന്നാവില്ല, മനുഷ്യാ.. ഞാൻ പോണൂ !” നിങ്ങളെ ഉപദേശിക്കുന്ന നേരം ഓഫീസിൽ പോയി രണ്ടു quotation issue ചെയ്യാം ” അവനെ തട്ടിമാറ്റി അവൾ പോവാൻ തുടങ്ങി.

“ഏയ്.. ഇല്ല!ഇന്നു മുതൽ നന്നായി”. അവൻ വിളച്ചു പറഞ്ഞു. * ഓഫീസിൽ പതിവിൽ കൂടുതൽപണിയായിരുന്നു. മോളെ കുത്തിവെപ്പുണ്ടല്ലോ? ഏട്ടനോട് നേരത്തെ വരാൻ പറഞ്ഞു ഞാൻ late ആവുന്ന ലക്ഷണമാണ്. ഇപ്പോൾ തന്നെ സമയം അഞ്ചു കഴിഞ്ഞു. ഏട്ടനെയൊന്നു വിളിച്ചു നോകാം. ഫോൺ എടുക്കുന്നില്ല. അപ്പൊ ആളും ഇറങ്ങിയിട്ടില്ല. പണിയാണോ? ഇനി കൂട്ടുകാരുടെ കൂടെ സ്ഥിരം പരിപാടിക്കു പോയോ ആവോ? കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ ഫോൺ അടിച്ചു. സ്‌ക്രീനിൽ “ഏട്ടൻ “എന്നു തെളിഞ്ഞു വന്നു. “അയ്യോ, ഏട്ടാ ഞാനിറങ്ങിയിട്ടില്ലാട്ടോ ! ഏട്ടൻ ഇറങ്ങിയോ? ഞാനിപ്പോ ഇറങ്ങാം! ” എടുത്തപ്പാടെ അവൾ പറഞ്ഞു.

Excuse me! ഇത്‌ സുനിലിന്റെ wife ano? അ….അതേ.. ആരാ? അവളുടെ നെഞ്ചിടിച്ചു. “എന്റെ പേര് രഘു . സുനിലിന് ഒരു accident. ICU വിലാണ്. ഞാനാണു ഹോസ്പിറ്റലിൽ കൊണ്ട് വന്നത് . ആളുടെ id കാർഡിൽ നിന്നു പേരും വിവരവും കിട്ടി. പക്ഷേ, ആരെ വിളിക്കും എന്നറിയാതെ നിൽക്കുമ്പോഴാണ്…….നിങ്ങൾ… “അയാൾ മുഴുമിപ്പിച്ചില്ല. ഈശ്വരാ.. ! അവളെ കണ്ണിൽ ഇരുട്ട് കയറി. കാലിന്റെ ബലം ചോർന്നു പോകുന്നതറിഞ്ഞു.. ശരീരം തളരുന്നതായി തോന്നി. പിന്നെ ഫോണിന്റെ മറുതലക്കൽ പറഞ്ഞതൊന്നും അവളുടെ ചെവിയിൽ എത്തിയില്ല.

**** ഹോസ്പിറ്റലിലേക്ക് പോകേണ്ടി വന്നില്ല… ആരോ നെറ്റിയിലെ അവൻ അവസാനമായി ചാർത്തിയ സിന്ദൂരം മായ്ച്ചു…. കഴുത്തിലെ താലി അഴിച്ചു… വെള്ള സാരി ഉടുപ്പിച്ചു…. എന്നത്തേയും പോലെ ആരൊക്കെയോ ചേർന്നു അവനെ കൊണ്ട് വന്നു അകത്തു കിടത്തിയപ്പോൾ, കുട്ട്യോൾ ഓടി വന്നു അവളോട് പറഞ്ഞു: “അമ്മേ, അച്ഛൻ ഇന്നു variety ആയാണ് വന്നത്,ആംബുലൻസിൽ ! അമ്മവന്നു നോക്കമ്മാ! ” ഒന്നുമറിയാത്ത ആ കുരുന്നുകൾ ചിരിച്ചു കൊണ്ട് അമ്മയുടെ കൈ പിടിച്ചു വലിച്ചു കൊണ്ടിരുന്നു. * ആരോ അവളെ കൊണ്ട് വന്നു തൂണിനോട് ചേർത്തു തറയിലിരുത്തി. “ഈശ്വരാ.. ഇവൾക്ക് ഇത്ര ചെറുപ്പത്തിൽ വിധവയാകേണ്ടി വന്നല്ലോ?” “ജീവിച്ചിരിക്കുമ്പോ എപ്പഴും കുടിയും കൂട്ടുകെട്ടുമായി കിട്ടുന്ന ശബളം അതിനെ ഉണ്ടാവൂ !” “സ്വന്തമായി വീട് പോലുമില്ലാതെ, ഈ പറക്കമറ്റാത്ത കുഞ്ഞുങ്ങളെ കൊണ്ട് ഇവളിനി എന്ത് ചെയ്യും?” “ഈ പെൺകുട്ടിക് കല്യാണം കഴിഞ്ഞ മുതൽ കണ്ണീരൊഴിഞ്ഞ നേരല്ലാർന്നു.” കുട്ട്യോൾ ആവുന്നതിനേക്കാൾ മുന്നേ അവനെ വിട്ടുപോരാൻ പറഞ്ഞപ്പോൾ അവൾക്കു കുടിയന്റെ ഭാര്യയായി ഇവിടെ കഴിഞ്ഞ മതിയായിരുന്നു. ” ങ്ഹാ…. ഓളെ വിധി !!” അവളുടെ ആളുകൾ അവൾ കേൾക്കേയും അല്ലാതെയും പറഞ്ഞു കൊണ്ടിരുന്നു.

അവൾ അവനെ തന്നെ നോക്കിയിരുന്നു.

“എതിരെ വന്ന വണ്ടിക്കാരന്റെ തെറ്റാ.. ഓഫീസിൽ നിന്നു പതിവിൽ നേരത്തെ ഇറങ്ങിയതാ പോലും…. എന്നും സന്ധ്യകഴിഞ്ഞു കൂട്ടുകാരുമൊത്തു കൂടാറാണ് പതിവ് , ഇന്നു ഓഫീസിൽ നിന്നു നേരെ വീട്ടിലേക്കു തിരിച്ചതാ ! കുടിച്ചിട്ടിലായിരുന്നത്രേ.. പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നല്ലോ ! സമയം ആയി അല്ലാതെ എന്താ? ” ഉമ്മറത്തു കൂടിയവർ പരസ്പരം അടക്കം പറയുന്നു.

“ഓൻ കുറച്ചു കുടിക്കും എന്നല്ലാതെ വേറൊരു പ്രശ്ണൂല്ല.” “കുടിച്ചാലും ഓളോടും കുഞ്ഞുങ്ങളോടും വല്യ സ്നേഹായിരുന്നു . ” “ഓൾ ചെറുപ്പല്ലേ., പോരാത്തേന് ജോലിയും ഉണ്ട്.. ആരെകിലും ഒക്കെ കെട്ടിക്കൊണ്ടു പൊയ്ക്കോളും !” ആർക്കു പോയി? .. ഈ കുട്ട്യോൾക്കു പോയി !” അവന്റെ ബന്ധുക്കൾ അടക്കം പറഞ്ഞു കൊണ്ടിരുന്നു.

എല്ലാം കേട്ടു നിർവികാരതയോടെ തൂണിനോട് ചേർന്നവളിരുന്നു. അവളുടെ ചിറകൊടിഞ്ഞ സ്വപ്നങ്ങളും നഷ്ട്ടമായ ദുനിയാവിലെ കാഴ്ചകളും നിശ്ചലമായ അവന്റെ ശരീരം കണക്കെ, മാറോടു ചേർത്തു അവൾ കരയാതെ കണ്ണിമ്മ വെട്ടാതെ അവന്റെ മുഖത്തേക്കു തന്നെ നോക്കിയിരുന്നു. രാവിലെ പറഞ്ഞ അവന്റെ അവസാന വാക്കുകൾ ചെവിയിലലയടിച്ചു കൊണ്ടിരുന്നു. ” എല്ലാം പൂർണതയിൽ എത്തിയാൽ പിന്നെ മരണമാണ് ”

രചന: മൻസിയ നിഷാദ്

Leave a Reply

Your email address will not be published. Required fields are marked *