സ്നേഹമർമ്മരം..ഭാഗം….11

പത്താം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 10

ഭാഗം..11

എന്തെങ്കിലും വിശേഷമാണോ……….

ഞാനും കൂടി അറിയുന്നതിൽ വിരോധമുണ്ടോ………”

അയാൾ അടുത്തേക്ക് വരുന്തോറും ജാനി പേടിയോടെ പങ്കുവിന്റെ കൈയിൽ മുറുകെ പിടിച്ചു……

ഒരു ലഡു എടുത്ത് കടിച്ചുകൊണ്ട് അയാൾ മധുവിന്റെ അടുത്തായിരുന്നു…..

“ഞങ്ങള് ജാനിയെ പെണ്ണ് കാണാൻ വന്നതാ……

മോനാരാ…..മനസ്സിലായില്ല……”

രഘു സംശയത്തിൽ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചത് കേട്ട് അയാൾ മധുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു……..

“ഡോക്ടർ ധ്രുവ് ദർശ്……….അതാണ് പേര്…..

പിന്നെ……..ജാനകി മാധവന്റെ ഭാവിവരൻ……..”

ജാനി ഞെട്ടലോടെ മധുവിന്റെ മുഖത്തേക്ക് നോക്കി……പക്ഷെ……. അയാളുടെ തല കുനിഞ്ഞിരുന്നു……

“മധൂ………എന്താണിതൊക്കെ……..

ഞങ്ങളെ വിളിച്ചു വരുത്തി അപമാനിക്കാൻ നോക്കുന്നോ……..”

മധു മൗനമായി നിന്നു……..തികട്ടി വരുന്ന വിഷമം തൊണ്ടയിൽ തടഞ്ഞു നിർത്തും പോലെ……

“മധൂ……….പറയാൻ……….

ഇയാൾ പറയുന്നത് ശരിയാണോ……..”

ഇത്തവണ രഘു ശബ്ദമുയർത്തിയാണ് ചോദിച്ചത്……..

നിശബ്ദത മാത്രമായ കുറച്ചു നിമിഷങ്ങൾ കടന്നുപോയി……

മധുവിന്റെ കുനിഞ്ഞ മുഖം എല്ലാവരിലും ചോദ്യമുയർത്തി……

“സത്യമാണെന്ന് പറ….അമ്മാവാ…….”

ധ്രുവ് കുസൃതിച്ചിരിയോടെ മധുവിന്റെ തോളത്ത് കൈ വച്ചു……

ഇഷ്ടപ്പെടാതെ മുഖം ഒന്ന് കടുത്തെങ്കിലും മധു മൗനമായി തന്നെ തുടർന്നു……

ജാനി അച്ഛയെ അമ്പരന്നു നോക്കുവാണ്…… മനസ്സിലാകുന്നില്ല ഒന്നും…………അച്ഛന്റെ മൗനം വല്ലാതെ വീർപ്പുമുട്ടിയ്ക്കുന്നുണ്ട്…..ഭയപ്പെടുത്തുന്നുണ്ട്……

പങ്കുവിന്റെ മനസ്സിലും അകാരണമായ എന്തോ ഭയം……….

മധുവങ്കിള് എന്തിനാണ് മൗനം പാലിക്കുന്നത്….. തുറന്ന് പറഞ്ഞു കൂടെ ഇവൻ പറയുന്നത് ശരിയല്ലെന്ന്……..സത്യത്തിൽ പങ്കുവിന് മധുവിനോട് ദേഷ്യമാണ് തോന്നിയത്…….

കൗസുവിന്റെ മുഖത്ത് പക്ഷെ ഏതോ ഉത്തരത്തിന് വേണ്ടിയുള്ള പ്രതീക്ഷയായിരുന്നു……….രേണുവും ഒന്നും മനസ്സിലാകാതെ മിഴിച്ചു നിന്നു…….

നിമ്മിയ്ക്കും അമ്മുവിനും പോലും മധുവിന്റെ മൗനത്തിൽ ദേഷ്യം തോന്നി…..

“എന്താ മധു…………

തനിക്കൊന്നും പറയാനില്ലേ……..

ഇവനുമായി ഉറപ്പിച്ചതാണോ ജാനകിയുടെ വിവാഹം………”

“അതെ……….”

ആ വാക്കുകൾ ഞെട്ടിച്ചു കളഞ്ഞു……

എല്ലാവരും മധുവിന്റെ വാക്കുകൾ ഒരു നടുക്കത്തോടെയാണ് കേട്ടത്…..

“ഓഹോ…….എന്നാൽപ്പിന്നെ ഞങ്ങളെ വിളിച്ചു വരുത്തി അപമാനിച്ചതാണോ നീ……”

“നിർത്ത്….പ്ലീസ്……..

മധുവങ്കിളിന് ഒരബദ്ധം പറ്റി……..

എന്റെയും ജാനിയുടെയും കാര്യം ഇന്നലെയാണ് മധുവങ്കിള് തീരുമാനിച്ചത്…..

വിളിച്ച് പറയാൻ സമയം കിട്ടിയില്ല…….

അതുകൊണ്ട് നിന്ന് സമയം കളയാതെ എല്ലാവരും പിരിഞ്ഞ് പോകൂ……

ഇനി നമ്മള് കുടുംബക്കാര് മാത്രം മതി അല്ലേ ജാനീ…….”

ധ്രുവ് കുസൃതി ച്ചിരിയോടെ പറഞ്ഞത് കേട്ട് ജാനി വെറുപ്പോടെ മുഖം വെട്ടിച്ചു……

നഷ്ടബോധത്തോടെ ജാനിയെ നോക്കി നിൽക്കുന്ന സൂര്യയുടെ കൈയിൽ പിടിച്ച് വലിച്ച് കാറ്റ് പോലെ രഘു പുറത്തേക്കിറങ്ങി……

മധു ആരുടെയും മുഖത്ത് നോക്കാതെ തലകുനിച്ചു നിൽക്കയാണ്……

അയാൾക്ക് അവരെ നേരിടാൻ പേടി തോന്നി…… പ്രത്യേകിച്ച് ജാനിയെ……..

“രേണൂ……..നീ മോളെയും കൊണ്ട് അകത്തേക്ക് പൊയ്ക്കൊ…….”

അന്തരീക്ഷം ഒന്ന് മയപ്പെടുത്താനുള്ള രവിയുടെ നീക്കം മനസിലായത് പോലെ രേണു ജാനിയുടെ അടുത്തേക്ക് വന്നു……

“പറ്റില്ല……..എനിക്ക് ജാനിയോട് സംസാരികണം……”

ധ്രുവ് പറഞ്ഞപ്പോൾ ജാനി ഒരിക്കൽ കൂടി അച്ഛയെ നോക്കി……… മൗനം തന്നെയാണ്…..

തന്റെ അടുത്തേക്ക് വരുന്ന ധ്രുവിനെ കണ്ട് ജാനി ദേഷ്യമടക്കി നിന്നു…….

ധ്രുവ് അടുത്തേക്ക് വന്നതും ജാനിയ്ക്ക് മുന്നിലേക്ക് പങ്കു തടസ്സമായി കയറി നിന്നു……

ധ്രുവ് അവനെയൊന്നു ഇരുത്തിനോക്കി….

“മധുവങ്കിളിനെ ഭീഷണിപ്പെടുത്തി…….. ജാനിയെ നേടാമെന്ന് വിചാരിച്ചെങ്കിൽ തനിക്ക് തെറ്റി…..

ചോദിക്കാനും പറയാനും ഞങ്ങളൊക്കെ ഇവിടെ ഉണ്ട്…….”

ഭീഷണിയോടെ പങ്കു പറയുന്നത് കേട്ട് ധ്രുവ് കുസൃതി ച്ചിരിയോടെ അവന്റെ മുന്നിൽ കൈ പിണച്ചുകെട്ടി നിന്നു…….

“നീയോ……..നീയാണോ ചോദിക്കുന്നത് ശ്രീരാഗ്………മ്…..

നീർക്കോലികളെ കണ്ട് ഞാൻ പേടിക്കുമെന്ന് നീ വിചാരിച്ചോ……”

പങ്കു മുഷ്ടി ചുരുട്ടിപ്പിടിച്ചു അവനടുത്തേക്ക് മുഖം ചേർത്തു……

“ഇപ്പോൾ ഇറങ്ങിക്കോണം……..

ഇല്ലെങ്കിൽ പങ്കുവിന്റെ മറ്റൊരു മുഖം നീ കാണും…..😡.”

“ഇറങ്ങിയില്ലെങ്കിൽ😡😡………”

ധ്രുവ് വീറോടെ പറഞ്ഞത് കേട്ട് പങ്കു അവന്റെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചതും…..

ധ്രുവ് തല പുറകിലേക്ക് മാറ്റി വിദഗ്ധമായി ഒഴിഞ്ഞു മാറി…….

ധ്രുവിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞ് ദേഷ്യം കൊണ്ട് ചുവന്ന് തുടങ്ങി…..

അവൻ പങ്കുവിന്റെ കൈയിൽ പിടിച്ച് പുറകിലേക്ക് വലിച്ച് കഴുത്തിൽ കൈ വച്ച് ചുറ്റിപ്പീടിച്ചു……..

“ധ്രുവ്……..വിട്…….വിടാൻ…….”

രവി പെട്ടെന്ന് തന്നെ പങ്കുവിനെ അവന്റെ പിടിയിൽ നിന്ന് മോചിപ്പിച്ചു……

ധ്രുവ് ചുളിഞ്ഞ് പോയ ഷർട്ട് നേരെയാക്കി പങ്കുവിനെ രൂക്ഷമായി നോക്കി……

“രവിസർ…..മോനെ കുറച്ചു മര്യാദ പഠിപ്പിക്കണം….

വെറുതെ എന്റെ മെക്കിട്ടു കേറാൻ വന്നാൽ😡😡😡……”

പങ്കുവിന് നേരെ കൈചൂണ്ടി വീറോടെ അവൻ പറഞ്ഞു…..

“ടാ……😡”

പങ്കു അവനെ അടിയ്ക്കാനായി രവിയുടെ കൈയിൽ കിടന്നു കുതറി…….

“നിർത്താൻ…….”

മധുവിന്റെ മൗനം വെടിഞ്ഞുള്ള അലർച്ച കേട്ട് ഒരു നിമിഷം എല്ലാവരും നിശബ്ദരായി……..

“ധ്രുവ്………..

നീ പൊയ്ക്കൊ………നല്ലൊരു മുഹൂർത്തം കുറിച്ച് ഞാൻ നിന്നെ അറിയിക്കാം…….”

മധു പറഞ്ഞത് കേട്ട് ജാനി അതിശയത്തിൽ മധുവിനെ നോക്കി……. അവളുടെ നോട്ടം കണ്ട് അയാൾ പിന്നെയും കുറ്റബോധത്തിൽ തലകുനിച്ചു……..

“ഞാനിപ്പോൾ പോകാം…..പക്ഷെ……

ഇതിനിടയിൽ വൃത്തികെട്ട കളി കളിച്ചാൽ….

അറിയാലോ എന്നെ……”

ഒരു താക്കീതോടെ പറഞ്ഞ ശേഷം ധ്രുവ് ജാനിയുടെ നേരെ തിരിഞ്ഞു…..

“ജാനീ…..നീയെന്തിനാണ് എന്നെ തിരക്കി ഹോസ്പിറ്റലിൽ വന്നതെന്നു എനിക്കിപ്പോഴും അറിയില്ല…….

ദൈവമാണ് നിന്നെ എന്റെ അടുത്തേക്ക് പറഞ്ഞു വിട്ടതെന്ന് എനിക്ക് തോന്നുന്നു….

കാരണം…. എന്റെ മോൾക്ക് നീ നല്ലൊരു അമ്മയായിരിക്കും എന്നുറപ്പുണ്ടെനിക്ക്…..”

അതു പറയുമ്പോൾ അവന്റെ കണ്ണുകളിലെ നനവ് ജാനി ശ്രദ്ധിച്ചു…..

നിറഞ്ഞ കണ്ണുകൾ തുടച്ച് ഇറങ്ങി പ്പോകുന്ന ധ്രുവിനെ കണ്ടപ്പോൾ ജാനിയുടെ മനസ്സൊന്ന് വിങ്ങി……

എത്രയായാലും ആദ്യമായി പ്രണയം തോന്നിയ പുരുഷനാണ്……

ലെച്ചു പങ്കുവിനെ പേടിച്ച് മുറിയിൽ തന്നെയിരുന്നത് കൊണ്ട് താഴത്തെ വിശേഷങ്ങൾ ഒന്നുമറിഞ്ഞില്ല…..

“എനിക്കറിയാം നിങ്ങൾക്ക് ഒരുപാട് ചോദ്യങ്ങൾ ഉണ്ടാവുമെന്ന്…..

ഇപ്പോൾ ഒരുത്തരം തരാൻ എനിക്ക് കഴിയില്ല….

ഒരു കാര്യം…….

ജാനിയെ ധ്രുവിന് വിവാഹം കഴിച്ചു കൊടുക്കാമെന്ന് വാക്ക് കൊടുത്തത് ഞാനാണ്…..

തെറ്റിയാൽ ഈ മധുവിനെ ജീവനോടെ ആരും കാണില്ല……”

ഭീഷണി പോലെ പറഞ്ഞു കൊണ്ട് മധു അകത്തേക്ക് കയറിപ്പോയി……

പങ്കുവിനെ ഒന്ന് നോക്കിക്കൊണ്ട് രവിയും മധുവിന്റെ പുറകേ പോയി…….

ജാനി തളർച്ചയോടെ തറയിലേക്ക് ഊർന്നിരുന്നു…….

ഫ്ലാറ്റിനു മുന്നിലെ പാർക്കിംഗിൽ കാറ് നിർത്തി ധ്രുവ് സ്റ്റിയറിംഗിൽ തല ചായ്ച്ചിരുന്നു……

“സോറി……സോറി ജാനീ…..

എനിക്കിത് ചെയ്തേ പറ്റൂ……”

ഒരു നെടുവീർപ്പോടെ മുഖം അമർത്തി തുടച്ചു അവൻ കാറിൽ നിന്നിറങ്ങി……

ഫ്ലാറ്റിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറിയപ്പോൾ തന്നെ കണ്ടു വിതുമ്പിക്കരയുന്ന കുഞ്ഞാറ്റയെ…….

ഓടിച്ചെന്നു വാരിയെടുത്ത് നെഞ്ചോടു ചേർത്ത് പിടിച്ചു…..

“ഇത്രയും നേരം വാശിപിടിച്ചിരുന്നിട്ട് ഒന്നും കഴിച്ചിട്ടില്ല……”

പരാതി പോലെ സീമചേച്ചി പറയുന്നത് കേട്ട് ധ്രുവ് ചിരിയോടെ അവളെ നോക്കി…..

കുഞ്ഞാറ്റ ഇത്രയും നേരം കാണാതിരുന്നതിന്റെ പരിഭവം പോലെ അവന്റെ മീശയിലും താടിയിലുമൊക്കെ പിടിച്ചു വലിച്ചു…..

“സീമചേച്ചി പൊയ്ക്കൊ…… മോൾക്ക് ഞാൻ ഫുഡ് കൊടുത്തോളാം……”

ധ്രുവ് പറയുന്നത് കേട്ട് സീമ കുഞ്ഞാറ്റയെ നോക്കി ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി……..

ധ്രുവ് കുറച്ചു നേരം അവളോടൊപ്പം കളിച്ചു…..

ഫുഡ് കൊടുത്തു തോളിൽ കിടത്തി തട്ടിയുറക്കി……

ബെഡിൽ കൊണ്ട് കിടത്തി അടുത്തേക്ക് ചേർത്ത് പിടിച്ച് കിടന്നു……

പുറത്ത് കോളിങ് ബെൽ അടിയ്ക്കുന്ന ശബ്ദം കേട്ടതും ധ്രുവ് പതിയെ എഴുന്നേറ്റു…….

സീമചേച്ചി വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൻ പുറത്തിറങ്ങി…….

“ഹായ്……മൈഡിയർ ബ്രദർ…….

എവിടെ ……എവിടെ എന്റെ പൂമ്പാറ്റ…….”

കൈ നിറയെ കുറേ കളിപ്പാട്ടവുമായി ഒരു സുന്ദരൻ ചെക്കൻ……

“എന്റെ പൊന്നു കിച്ചൂ…….ദേ ഇപ്പോ ഉറക്കിക്കിടത്തിയിട്ട് വന്നതേയുള്ളു….

പ്ലീസ്‌ ഉണർത്തരുത്……..”

ധ്രുവ് കൈകൂപ്പി അപേക്ഷിക്കുന്നത് കണ്ട് ധ്യാൻ ദർശ് എന്ന കിച്ചു നിരാശയോടെ അവിടിരുന്നു….

“ശ്ശോ……അവളോടൊപ്പം കളിയ്ക്കാൻ ഫ്രണ്ട്സിന്റെ ടൂർ പ്ലാനിൽ നിന്നു മുങ്ങിയതാ ഞാൻ……

പ്ലീസ് ചന്തുവേട്ടാ…… ഞാനവളെ ഉണർത്തിക്കോട്ടെ…….”

“കിച്ചൂ…….നീ പോയി കുളിച്ചു വേഷമൊക്കെ മാറി വല്ലതും കഴിക്ക്….

അപ്പോഴേക്കും മോള് ഉണരാൻ സമയമാകും…….”

കൊണ്ടു വന്ന ലെഗേജും തൂക്കിയെടുത്തു കിച്ചു നിരാശയോടെ മുറിയിലേക്ക് പോയി……

കുളിച്ചു ഫ്രഷായി വന്നപ്പോഴേക്കും സീമചേച്ചി അവർക്ക് ഊണ് വിളമ്പി……

ധ്രുവും കിച്ചുവും ഒരുമിച്ചിരുന്നാണ് കഴിച്ചത്……

“കിച്ചൂ…….

അമ്മ……….”

ചോദിക്കാൻ വന്നത് വേദനയോടെ അവൻ നിർത്തി……

“അമ്മ സുഖമായിരിക്കുന്നു………

ചേട്ടനെ കാണാത്ത വിഷമമുണ്ട് ആൾക്ക്…..

അച്ഛനെ പേടിച്ച് തുറന്ന് പറയാത്തതാ……”

“മ്………എനിക്കും കാണണമെന്നുണ്ട് അമ്മയെ…..”

“അവിടെ അച്ഛനും വാശി…..അതിന്റെയപ്പുറം വാശി ചന്തുവേട്ടനും…..”

കിച്ചു കുറച്ചു പരിഭവത്തോടെ പറഞ്ഞു….

“നിനക്കറിയില്ലേ കിച്ചൂ……അച്ഛൻ പറഞ്ഞതെന്താണെന്ന്…… കുഞ്ഞാറ്റയെ ഉപേക്ഷിച്ചു ചെന്നാൽ വീട്ടിൽ കയറ്റാമെന്ന്…..

എനിക്ക് കളയാൻ പറ്റുമോടാ അവളെ…..”

കിച്ചുവിന് അവനോടു സഹതാപം തോന്നി……

ആരോരുമില്ലാത്ത ഒരു കുഞ്ഞിനെ സംരക്ഷിക്കുന്നത് കൊണ്ട് തന്റെ സഹോദരനോട് അവന് ബഹുമാനമായിരുന്നു……..

“അതൊക്കെ പോട്ടെ…….ഈ തവണ എന്തും പറഞ്ഞാ വീട്ടീന്ന് ചാടിയത്………

എന്നെ കാണാൻ വരുന്നെന്നറിഞ്ഞാൽ അച്ഛൻ നിന്നെയും പുറത്താക്കും…….നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ……”

“ഞാൻ പറഞ്ഞില്ലേ……സ്റ്റഡി ടൂർ………

വെറുതെ ഒരു പ്ലാൻ….. അവൻമാര് കുളു മണാലിയ്ക്കും പോയി……ഞാനെന്റെ ചേട്ടന്റെ അടുത്തേക്കും പോന്നു…..

പിന്നെ അച്ഛൻ പുറത്താക്കിയാൽ തിരിച്ചു കയറാൻ ഒരു ഐഡിയ ഞാൻ കണ്ടു വച്ചിട്ടുണ്ട്……”

ധ്രുവ് തലയുയർത്തി ചോദ്യഭാവത്തിൽ അവനെ നോക്കി……

“എന്ത് ഐഡിയാന്നല്ലേ…… കരഞ്ഞു കാലുപിടിക്കും ………

പിന്നെ വലിഞ്ഞു കേറിച്ചെല്ലും……”

അവൻ ഗമയോടെ പറയുന്നത് കേട്ട് ധ്രുവ് ചിരിച്ചു പോയി……

“അയ്യോ ഒരു കാര്യം ചോദിക്കാൻ മറന്നു……

എന്തായി……ജാനകി മാധവൻ സമ്മതിച്ചോ…..

എന്റെ ഏട്ടത്തിയമ്മയായി വരാൻ……..”

പൊടുന്നനെ ധ്രുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു…… കഴിപ്പ് നിർത്തി അവൻ എഴുന്നേറ്റു……

“സമ്മതിച്ചില്ലെങ്കിലും ഞാൻ കൊണ്ടു വരും അവളെ…..എന്റെ ഭാര്യയായി……”

പന്ത്രണ്ടാമത്തെ ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 12

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *