“ഡാ മച്ചാനെ നിനക്കൊരു ബുള്ളറ്റ് വാങ്ങിക്കൂടെ…”

രചന : – ധനു…

“കാശ് നീ തരുമോ മുത്തേ….!

“പിന്നെ ഞങ്ങളൊക്കെ കാശുണ്ടായിട്ടല്ലേ ബുള്ളറ്റ് വാങ്ങിയത്..ഒന്ന് പോടാ ധനുവേ…”

“അപ്പോ നീയൊക്കെ കാശ് കൊടുക്കാതെ കുന്നികുരു കൊടുത്തിട്ടാണോ ബുള്ളറ്റ് വാങ്ങിയത്. അങ്ങനെയാണെങ്കിൽ എനിക്കൊരെണ്ണം വാങ്ങിത്താടാ മുത്തേ…!

ഇതുകേട്ട് അവനെന്നോട് പറഞ്ഞു..

“നിന്നോട് പറഞ്ഞിട്ട് കാര്യമില്ല ധനുവോ. വെറുതെയല്ല നിനക്ക് ഇത്ര നാളായിട്ടും ഒരു ഗേൾ ഫ്രണ്ടിനെ പോലും കിട്ടാത്തത്..”

“അതെന്താടാ മുത്തേ അങ്ങനെ…!

“ഡാ ധനു നമ്മൾ കുറച്ചു ഗെറ്റപ്പോടെ നടന്നാലെ നമ്മളെ ആരെങ്കിലുമൊക്കെ ഒന്നു നോക്കു…”

“ഹോ അങ്ങനെയാണോ…!

“അതെടാ..”

“എന്നാ ആ ഗെറ്റപ്പ് എനിക്കുവേണ്ടാട്ടാ…!

“ഡാ മച്ചാനെ കോളേജ് ലൈഫിൽ ഗേൾ ഫ്രണ്ട്സും പ്രണയമൊക്കെയുണ്ടെങ്കിലെ ഒരു രസമുണ്ടാകു..”

“അതൊക്കെ ശരിയാ മുത്തേ, പക്ഷെ പെണ്ണും പ്രേമവുമൊക്കെ പണം കണ്ടു നമ്മളെ തേടി വരേണ്ടതല്ലാ..!

” പിന്നെ…?”

“മനസ്സ് കണ്ടു മനസ്സിലാക്കി വരേണ്ടതാണ് അതാകുമ്പോൾ നമ്മളെ ഒരിക്കലും തേച്ചിട്ടു പോകില്ല..!

“ന്റെ പൊന്നോ നമിച്ചു നമിച്ചു….”

“ഹ ഹ നമിക്കണം മുത്തേ .!

“അതൊക്കെ പോട്ടെ നാളെയെന്താ പരിപാടി…”

“നാളെ എനിക്ക് ബുള്ളറ്റ് കിട്ടും അത് വാങ്ങാൻ പോകണം…!

“ഡാ മച്ചാനെ ഇതെപ്പോ സംഭവിച്ചു..”

“അതൊക്കെ സംഭവിച്ചു..!

“എന്നാ നമുക്ക് പൊളിക്കാം മച്ചാനെ…”

“ഒക്കെ മുത്തേ…!

“ഡാ പറയാൻ മറന്നു, നാളെ നമ്മുടെ ചങ്കുകളൊക്കെ അവരുടെ പ്രണയിനിയെയുംകൊണ്ടു കോളേജിൽ വരുന്നുണ്ട്. നീയെന്തു ചെയ്യും…”

“ഞാനും വരാടാ ഒരാളെയുംകൊണ്ടു..!

“അപ്പോ നീയും പ്രണയിക്കുന്നുണ്ടോ മച്ചാനെ.”

“അതെ മുത്തേ ഞാനാനൊരാളെ ഒരുപാടു വർഷമായി പ്രണയിക്കുന്നുണ്ട്…!

“അതാരാ മച്ചാനെ…”

“അത് നേരിട്ട് കാണുമ്പോൾ അറിഞ്ഞാൽ മതി..”

“ഒക്കെ മച്ചാനെ അപ്പോ നാളെ കാണാം…”

പിറ്റേ ദിവസം രാവിലെ ഞാനെന്റെ പുതിയ ബുള്ളെറ്റുമായി കോളേജിലേക്ക് യാത്രയായി..

എന്റെ ബുള്ളെറ്റിന്റെ പുറകിൽ ഒരാളുംകൂടെയുണ്ട്ട്ടോ..

അതാരാണെന്നു ഞാനാവിടെയെത്തിയിട്ടു പറയാം..

വൈകാതെ ഞാനാവിടെയെത്തി എൻറെ ഫ്രണ്ട്സോക്കെ അവരുടെ കാമുകിയുമായി നിൽക്കുന്നു…

എന്നെകണ്ടതും അവരൊന്നു ഞെട്ടിയെങ്കിലും പിന്നീട് അവരുടെ മുഖത്തൊരു പുഞ്ചിരിയും സന്തോഷം ഞാൻ കണ്ടു…

നേരെ ഞാനവരുടെ മുന്നിലേക്ക് ബുള്ളെറ്റുകൊണ്ടു നിർത്തി…

എന്നിട്ടു ബുള്ളെറ്റിന്റെ പുറകിലിരിക്കുന്ന എന്റെ എല്ലാം എല്ലാംമായാ അമ്മയെ ഞാനവർക്കു പരിചയപ്പെടുത്തി…

ആ നിമിഷം എല്ലാവരുടെയും കണ്ണുകളിൽ സ്നേഹവും സന്തോഷവും ഞാൻ കണ്ടു…

അപ്പോഴാണ് അവനെന്നോട് ചോദിച്ചത്..,”ഡാ മച്ചാനെ നീ പ്രണയിക്കുണ്ടെന്നു പറഞ്ഞത്..”

“അതെ മുത്തേ ഞാനെന്റെ അമ്മയെ ഇരുപത്തിമൂന്ന് വർഷമായി പ്രണയിക്കുന്നു അമ്മ എന്നെയും..

എന്റെ ലോകം അമ്മയാണ് അമ്മയുടെ ലോകം ഞാനും, ആ ലോകത്തിലെ സ്നേഹം ഒരിക്കലും അവസാനിക്കാത്തതാണ്..

ഗേൾ ഫ്രണ്ടൊക്കെ എപ്പോ വേണമെങ്കിലും പോകും മുത്തേ, പക്ഷെ അമ്മ എന്നും നമ്മുടെ കൂടെയുണ്ടാകും എനിക്ക് അതുമതി…!

ഇതുകേട്ട് അവനെന്നെ കെട്ടിപിടിച്ചിട്ടു പറഞ്ഞു..”സൂപ്പർ മച്ചാനെ ലവ് യു…”

എല്ലാവരെയും പരിചയപ്പെട്ടശേഷം അമ്മയും ഞാനും വീട്ടിലേക്കു യാത്രയായി….

ബുള്ളറ്റ് സൂപ്പർ ആ പക്ഷെ ഞാൻ വാങ്ങുലാ…

രചന : – ധനു…

Leave a Reply

Your email address will not be published. Required fields are marked *