നിനവറിയാതെ Part 39

മുപ്പത്തിഎട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 38

Part 39

“ആദി വരാതെ ഞാൻ വരില്ല.. ” അതും പറഞ്ഞവൾ അവന്റെ കയ്യിലെ പിടി വിട്ടു.. വേദിക അങ്ങനെ പറഞ്ഞതും ,, സച്ചി ഒന്നും പറയാതെ മുൻപോട്ട് നടന്നു…. ………….

വിവേകും ആൽവിനും താഴേക്ക് ചെല്ലുമ്പോൾ കാറിൽ ചാരി നിൽക്കുന്ന ആദിയയാണ് കണ്ടത്… മാറിൽ കൈ കെട്ടി ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ആദിയെ കണ്ടവർ ഞെട്ടി.. പരസ്പരം മുഖത്തേക്ക് നോക്കി അവർ തറഞ്ഞു നിന്നു.. മിഴികളിൽ ഭയം നിറഞ്ഞപ്പോൾ അവരുടെ കൈകൾ വിറക്കാൻ തുടങ്ങി..

അതൊന്നും ശ്രദ്ധിക്കാതെ തന്റെ ഒപ്പം നിൽക്കുന്നവരോട് തമാശകൾ പറഞ്ഞും ,ചിരിച്ചും ആദി നിന്നു…

” Sir ഇവരെ എന്ത് ചെയ്യണം ? ” അഭി ചോദിച്ചതും ചെറുചിരിയോടെ ആദി അവരെ നോക്കി…

“ഞാൻ വിളിക്കാം അഭി. ”

” Ok സർ ”

ആദി വിവേകിന്റെ അടുത്തേക്ക് ചെന്നു..

“നീയാണല്ലേ വിവേക് ? ” അവന് നേരെ കൈ നീട്ടികൊണ്ട് ചോദിച്ചു.. വിവേക് ആദിയെ പേടിയോടെ നോക്കി..

“കൈ താഡോ ? ഒന്ന് അഭിനന്തിക്കാനാണ്.. ഒന്നുമില്ലെങ്കിലും എന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോകാൻ ഉള്ള ധൈര്യം കാണിച്ച മഹാൻ അല്ലെ ” മടിച്ചു മടിച്ചു വിവേക് ആദിയുടെ നീട്ടിപ്പിടിച്ച കൈയിൽ ചേർത്തു.. ആദിയുടെ കയ്യിലുള്ള പിടി മുറുകുന്നതിനൊപ്പം അവന്റെ മുഖത്തു നവരസങ്ങൾ വരിഞ്ഞു തുടങ്ങി.. വിവേകിന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളി അടർന്ന് ആദിയുടെ കയ്യിൽ വീണതും ആദി പതിയെ കൈ അയച്ചു.. ഇതെല്ലാം കണ്ട് അവിടെ നിന്നവർ ചിരിച്ചു…

” ഞാൻ ആദിദേവ്.. നമ്മൾ തമ്മിൽ നേരിട്ട് പരിചയം ഇല്ലെങ്കിലും എന്നെക്കുറിച്ച് എല്ലാം അറിയാല്ലേ , അതുകൊണ്ട് പരിചയപ്പെടുത്തൽ ആവശ്യമില്ല…

വേദികയുടെ മുൻപിൽ വച്ച് എന്നെ അത്രയും പുകഴ്ത്തിയതിന് ഒരുപാട് നന്ദി.. ഇന്നേവരെ ആരും ,, ഇത്രയും എന്നെ പ്രശംസിചിട്ടില്ല.. പ്രശംസകൾ എനിക്കിഷ്ട്ടമല്ലെങ്കിലും നീ പറഞ്ഞതൊക്കെ എനിക്കിഷ്ട്ടമായി..

പിന്നെ നീ പറഞ്ഞത് പോലെ എനിക്ക് തോറ്റ് ശീലമില്ലന്നേ … തോൽവികൾ പണ്ടേ എനിക്കിഷ്ട്ടമല്ല … എന്താന്ന് അറിയില്ല… “കള്ള സങ്കടത്തോടെ ആദി പറഞ്ഞു..

” ഇപ്പോൾ ഇവിടെ എങ്ങനെ നിക്കുന്നു എന്നൊരു സംശയം കാണുമല്ലേ ? ..

പറയാം.. വേദുവിനെ ആരോ ഫോളോ ചെയ്യുന്നുണ്ടെന്ന് മനസ്സിലായ അന്ന് തൊട്ട് തിരയുന്നതാ നിന്നെയൊക്കെ ….

എന്റെ ജോബിന്റെ തന്നെ ആവശ്യത്തിലധികം work ഉള്ളതുകൊണ്ട് ഒത്തിരി തിരഞ്ഞിറങ്ങിയില്ല..ടൈം ഇല്ലായിരുന്നു.. അല്ലെങ്കിൽ നിന്നെ ഒക്കെ പണ്ടേ പൂട്ടിയേനെ..

അങ്ങനെ ഇരുന്ന ടൈമിൽ ആണ് എനിക്ക് വേദുവും സച്ചിയും ഒരിമിച്ചുള്ള ഫോട്ടോസ് send ചെയ്തു കിട്ടിയത്.. എന്നെ പോലെ ഒരു IPS ഓഫീസർക്ക് അത് തന്നെ ധാരാളമായിരുന്നു.. അങ്ങനെ ആണ് നിന്നെ കണ്ടു പിടിക്കുന്നത്..

ബാംഗ്ലൂരിൽ നിന്നാണല്ലോ തുടക്കം.. നിന്റെ വരവ് അവിടുന്ന് ആന്ന് അറിഞ്ഞപ്പോൾ ഉറപ്പിച്ചു , വില്ലൻ നീയാണെന്ന് .. ” ആദി വിവേകിനെ നോക്കി പുച്ഛത്തോടെ പറഞ്ഞു…

“ആൽവിൻ പിന്നെ പണ്ടേ എന്റെ നോട്ടപ്പുള്ളിയായിരുന്നു. നിങ്ങൾ രണ്ടും ഒരുമിച്ച് പഠിച്ചതും കൂടി ആന്ന് അറിഞ്ഞപ്പോൾ പണി ഉടനെ വരുമെന്ന് ഊഹിച്ചു.. അങ്ങനെ നിന്റെയോക്കെ ഫോൺ കോൾ വച്ചാണ് എന്നെ കൊല്ലാൻ തീരുമാനിച്ചത് ഞാൻ അറിഞ്ഞത്..

accident ആയ ആ കാറിൽ ഞാൻ ഇല്ലായിരുന്നു….

വിവേക് കോടീശ്വരൻ ആയതുകൊണ്ട് എന്റെ കാറിന്റെ ക്യാഷ് നിന്റെ കയ്യിന്ന് വാങ്ങാല്ലോന്ന് കരുതിയാണ് ആളില്ലാത്ത കാർ ഇടിച്ചു തകർത്തത്..ഒരു ഒർജിനാലിറ്റിക്ക് വേണ്ടി.. എന്നാൽ അല്ലെ നിന്നെയൊക്കെ ഇങ്ങനെ കിട്ടു..

ആ ഫോട്ടോ send ചെയ്തതും ഞാനാ.. അത് എന്റെ വേദുവിനെ ഒന്ന് പേടിപ്പിക്കാൻ ആയിരുന്നു.. നീയൊക്കെ പേടിപ്പിച്ചു പേടിപ്പിച്ച് അവൾക്ക് പേടി ഇത്തിരി കൂടിപ്പോയി…എന്നെയൊന്നും മൈൻഡ് പോലും ചെയ്യുന്നില്ല.. പാവം ഞാൻ.. ഇഷ്ട്ടം ഉണ്ടോന്ന് ഒന്ന് ടെസ്റ്റ് ചെയ്തതാ..( റിസൾട്ട് എന്താകുമോ ? ആദി മനസ്സിൽ ഓർത്തു )

ആൽവിനും സ്നേഹയും കൂടി ബോധം കെട്ടുവീണ എന്റെ വേദുവിനെയും കൊണ്ട് ഓഫീസിൽ നിന്നിറങ്ങിയപ്പോൾ തൊട്ട് വിജയും അരുണും അഭിയും പിന്നാലെ ഉണ്ടായിരുന്നു.. ഞാനും സച്ചിയും കുറച്ചു മുമ്പേയാണ് വന്നത്..”

” ഇതാണ് അരുൺ ആൻഡ് വിജയ്… എന്റെ ചങ്കുകൾ.. നിങ്ങൾക്ക് പരിചയം കാണാൻ വഴിയില്ല… ഞാൻ ഇല്ലാത്തപ്പോൾ ഒക്കെ എന്റെ വേദുവിനൊപ്പം നിഴൽ പോലെ ഇവർ ഉണ്ടായിരുന്നു.. ഇതൊന്നും അറിയാതെ ആണ് നിങ്ങൾ അവളെ ടാർഗറ്റ് ചെയ്തതും ഇപ്പോൾ ട്രാപ്പിൽ ആയതും …” പരിഹാസത്തോടെ ആദി പറഞ്ഞു..

“ഇപ്പോൾ ഏകദേശം നടന്നതൊക്കെ മനസ്സിലായി കാണുമെന്ന് കരുതുന്നു.. ഇല്ലെങ്കിൽ ബാക്കി ഞാൻ ജയിലിൽ വന്ന് പറഞ്ഞു തരാം.. ഇപ്പോൾ മക്കള് ചെല്ല്.. ” ആദി അവരുടെ തോളിൽ കൈചേർത്തു നിന്നുകൊണ്ട് പറഞ്ഞു..

“അഭി നിങ്ങൾ ഇവരെ കൊണ്ടുപോക്കോ…ഞാൻ വിളിക്കാം ”

” Ok സർ ”

…. …. …. ….

” സച്ചി വേദു എവിടെ ? ” തനിച്ചിറങ്ങി വരുന്ന സച്ചിയെ കണ്ടതും ആദി ടെൻഷനോടെ ചോദിച്ചു

” നിന്റെ ഭാര്യ അല്ലേ , ചെന്ന് വിളിക്ക് .. നിന്നെ കാണാതെ വരില്ലെന്ന് പറഞ്ഞു അവിടെ നിപ്പുണ്ട്.. ”

“എന്റെ വേദു അങ്ങനെ പറഞ്ഞോ ? ” ആദി കുസൃതിയോടെ ചോദിച്ചു സച്ചി ആദിയെ കണ്ണുരുട്ടി നോക്കി..

“കുറെ ആയില്ലേ കിച്ചാ നീ അവളെ പറ്റിക്കുന്നു , ഇനി നിർത്തിക്കൂടെ ? ” സച്ചി സഹതാപത്തോടെ ആദിയെ നോക്കി

” Ex കാമുകനായ നിനക്ക് ഇത്രയും സങ്കടം ഉണ്ടെങ്കിൽ എന്റെ അവസ്‌ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ ..? പാവം എന്റെ വേദു..

പിന്നെ നിന്റെ പേര് പറഞ്ഞു എന്നെ കുറെ പറ്റിച്ചിട്ടുണ്ട്.. അതുകൊണ്ട് കുറച്ചു കരഞ്ഞോട്ടെ എന്നെക്കുറെ വെളളം കുടിപ്പിച്ചതല്ലേ… ”

” കിച്ചൂ , നീചെന്ന് വിളിക്ക്.. പോകാം.. ഇനിയും എന്തിനാ ഇവിടെ നിന്ന് സമയം കളയുന്നത് ? ” (വിജയ് )

“ഞാൻ ഒറ്റക്ക് പോവുല്ല എനിക്ക് പേടിയാ.. ” ആദി കൊച്ചു കുട്ടികളെ പോലെ പറഞ്ഞു..

” ഇത്രയും നേരം ഇവിടെ കിടന്ന് ഡയലോഗ് അടിച്ചപ്പോൾ ഈ പേടി കണ്ടില്ലല്ലോ.. അന്നും ഇന്നും എന്നും വേദുന്ന് കേട്ടാൽ കാറ്റുപോയ ബലൂണും നിയും ഒരേ പോലെയാ.. ” വിജയ് ആദിയെ കളിയാക്കി..

” അതേ വേദികാന്ന് കേട്ടാൽ പുലിക്കുട്ടി പൂച്ചക്കുട്ടി ആയി മാറും ” അരുൺ വിജയിയെ സപ്പോർട്ട് ചെയ്തു..

” തെണ്ടി വിജയ്…. അരുണേ മുത്തേ നീ വരില്ലേ ? ” ആദി അരുണിനെ നോക്കി..

“സോറി മച്ചാ.. ഇക്കാര്യത്തിൽ എനിക്കും സഹായിക്കാൻ പറ്റില്ല… ”

” സച്ചി.. ”

“നിന്റെ ഭാര്യ ,നിന്റെ Lover.. മര്യാദക്ക് ലൈൻ അടിച്ചോണ്ടിരുന്ന എന്റെ കഞ്ഞിയിൽ വന്ന് പാറ്റ ഇട്ടവനല്ലേ.. മോൻ ചെല്ല്.. ”

” അങ്ങനെ പറയരുത്.. അതുകൊണ്ട് വേദികക്ക് നല്ലൊരു ഭർത്താവിനെയും നിനക്ക് നോല്ലൊരു ഫ്രണ്ടിനെയും കിട്ടിയില്ലേ ? ആദി കുസൃതിയോടെ ചോദിച്ചു

“ഓർമിപ്പിച്ചത് നന്നായി.. ഇനിയും വേദികയെ പറ്റിക്കാൻ ആണെങ്കിൽ , ഇന്ന് മുതൽ ഞാൻ അവളുടെ മാത്രം ഫ്രണ്ട് ആയിരിക്കും.. IPS ഓഫീസർ ആണെന്ന് ഒന്നും നോക്കില്ല.. അവിടെ കൊടുത്തതിന്റെ ബാക്കി ഇവിടെ തരും ” സച്ചി കലിപ്പിൽ പറഞ്ഞതും ആദി ഒന്ന് ഇളിച്ചു കാണിച്ചു..

” അത് പറഞ്ഞപ്പോൾ ആണ് ഓർത്തത് സച്ചി നീ എന്നോടുള്ള ദേഷ്യം കൂടി അവരോട് തീർത്തോ.. എനിക്ക് അടിക്കാൻ തുടങ്ങിയാൽ കണ്ട്രോൾ ഇല്ലാത്ത കൊണ്ടാണ് ഞാൻ അവിടേക്ക് വരാത്തത്.. അടിയുടെ കാര്യത്തിൽ നീ എന്നെക്കാൾ കഷ്ട്ടം ആണെന്ന് ഞാൻ അറിഞ്ഞില്ല ”

” സഖാവ് അല്ലെ.. ഇതിൽ കൂടുതൽ പ്രതീക്ഷിച്ചാൽ മതി ” (അരുൺ )

“അതേ , ഞങ്ങൾ ഒന്ന് ഞെട്ടി കിച്ചന് പണി ആകുമോന്ന് ഓർത്തു.. അവന്മാർക്ക് എന്തെങ്കിലും പറ്റിയാൽ ഇവന്റെ പണി പോകില്ലേ ..പിന്നെ ഞങ്ങൾക്ക് പാര ആകും ” വിജയ് ആദിയെ നോക്കി ഇളിച്ചു കാണിച്ചു..

” എടാ ആരെങ്കിലും വാടാ ” ആദി മൂന്ന് പേരെയും നോക്കി..

” ഒന്ന് പോയെടാ കിച്ചാ” (വിജയ് )

” എന്നെ ആർക്കും ഒരു വിലയും ഇല്ലല്ലേ.. ” ആദി സെന്റി അടിച്ചു പറഞ്ഞു

” ഇല്ല.. കിച്ചൂ.. തമാശ കളഞ്ഞിട്ട് നീ പോയി വേദികയെ വിളിക്ക്.. ” (അരുൺ )

” പോകാല്ലേ.. ” ആദി അവരെ നോക്കി ചോദിച്ചു..

” ഞങ്ങൾ പോകുവാ.. നിങ്ങൾ എന്താന്ന് വച്ചാൽ ചെയ്തോ..

സച്ചി വാ നമുക്ക് പോകാം.. കിച്ചാ എല്ലാം പറഞ്ഞ പോലെ.. ജീവനുണ്ടെങ്കിൽ വീണ്ടും കാണാം ” വിജയ് അതും പറഞ്ഞു മുൻപോട്ട് നടന്നു.. ഒപ്പം അരുണും സച്ചിയും

” ഡേയ്.. വേദു എന്നെ തട്ടി കളഞ്ഞാലോ.. ”

“നിന്റെ വിധി.. പിന്നെ ഒരടിയുടെ കുറവ് നിനക്കു ഉണ്ട് .. അത്‌ കിട്ടാൻ പ്രാർത്ഥിക്കാം.. അപ്പോൾ All the best ” (സച്ചി )

“പണ്ട് കിച്ചു ഇങ്ങനെ ഒന്നും അല്ലായിരുന്നു , ഒരു കലിപ്പൻ.. വേദിക ആ ലൈഫിൽ വന്നതോടെ അവൻ ആകെ മാറി…അവന്റെ ആ ചിരിക്ക് പോലും കാരണം വേദികയാ.. ” സച്ചിയോട് അരുൺ പറഞ്ഞു..

“വേദികക്കും അവനെ ഒരുപാട് ഇഷ്ട്ടമാ.. അത് പ്രകടിപ്പിചിട്ടില്ലെന്ന് മാത്രം.. അതിന് ഒരു കാരണവും ഉണ്ടായിരുന്നു ” (സച്ചി )

…….

” വേദൂട്ടി… ” ആദി അവളെ കാണാതെ വിളിച്ചു.. ആ വലിയ മുറിയുടെ ഒരു മൂലക്ക് പൂച്ചക്കുഞ്ഞിനെ പോലെ ഇരിക്കുന്ന അവളെ കണ്ടതും , ആദിയുടെ മുഖം വിടർന്നു… കരഞ്ഞു കലങ്ങിയ മുഖം ഉയർത്തി അവൾ നോക്കിയതും ആദിയുടെ നെഞ്ചും വിങ്ങി…

” താൻ ചത്തില്ലല്ലേ ? ” നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചുകൊണ്ടവൾ ചോദിച്ചു…

” ഇല്ല.. യമ ദേവൻ മുന്നിൽ വന്ന് നിന്നിട്ട് ചോദിച്ചു അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോന്ന് .. അപ്പോൾ ഞാൻ പറഞ്ഞു എന്റെ ഭാര്യയെ കൊണ്ട് I LOVE U എന്ന് പറയിപ്പിക്കണമെന്ന് , അത് കേട്ടതും പുള്ളിവരെ പേടിച്ച് ഓടി.. എന്റെ അവസ്‌ഥ .. ” ആദി അവളുടെ അടുത്ത് വന്നിരുന്നു കൊണ്ട് കുറുമ്പോടെ പറഞ്ഞു..

“എങ്കിൽ തന്നെ ഞാൻ കൊല്ലട്ടെ ?”

“വേദുട്ടിയുടെ ഇഷ്ട്ടം.. ഞാൻ കാരണം ഒരിക്കലും ഈ കണ്ണ് നിറയരുത് എന്ന് ആഗ്രഹിച്ചിരുന്നു.. അവിടെ ഞാൻ തോറ്റ് പോയി .. ഈ കണ്ണ് നിറഞ്ഞപ്പോൾ എല്ലാം അതിന് ഞാനും ഒരു കാരണമായി.. ആ എനിക്ക് താൻ എന്ത് ശിക്ഷ തന്നാലും അത്‌ ചെറുതായിരിക്കും.. ” കരഞ്ഞു കലങ്ങിയ ആ മിഴികൾ അവനിൽ തറഞ്ഞു നിന്നു..

” ആദിക്ക് ശരിക്കും എന്നെ ഇഷ്ട്ടമാണോ ?” കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ ചോദിച്ചു..

” അതിനുത്തരം പലതവണ ഞാൻ തന്നതല്ലേ .. വീണ്ടും പറയുന്നതിൽ അർത്ഥമില്ല..

ഇനി താൻ പറ എനിക്ക് തന്നെ ഇഷ്ട്ടമാണെന്നു എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ? ” പുരികം പൊക്കി ആദി ചോദിച്ചു

” എപ്പോഴും വഴക്കിടുന്ന , ദേഷ്യപ്പെടുന്ന എന്നെ എങ്ങനെയാ ആദി ഇത്രക്ക് സ്നേഹിക്കാൻ കഴിയുന്നത്..?വേദനിപ്പിച്ചിട്ടല്ലേ ഒള്ളു ഞാൻ .. പക്ഷെ അതെല്ലാം എനിക്ക് ആദിയെ ഒരുപാട് ഇഷ്ട്ടമായത് കൊണ്ടായിരുന്നു.. ആദി അടുത്തേക്ക് വരുമ്പോഴും , ചേർത്തു നിർത്തുമ്പോഴും നിറയുന്ന എന്റെ കണ്ണുകൾ നിറഞ്ഞത് ഇഷ്ട്ടമല്ലാത്ത-തുകൊണ്ടല്ല എന്നും ആ നെഞ്ചോടു ചേർന്ന് നിൽക്കാൻ കഴിയില്ലല്ലോ എന്ന് ഊ ഓർത്തായിരുന്നു…. ആദിയോട് ചേർന്ന് നിൽക്കാൻ തുടിച്ചിരുന്ന എന്റെ ഹൃദയത്തെ അടക്കി നിർത്താൻ ഞാൻ കഷ്ട്ടപ്പെടുമ്പോൾ മിഴികൾ അറിയാതെ നിറഞ്ഞു പോയി.. ഞാൻ കാരണം ആദി ഒരിക്കലും കരയരുത് എന്ന തോന്നൽ ആണ് പിടിച്ച് നിൽക്കാൻ ശക്തി തന്നത്…

24 വയസ്സിൽ കൂടുതൽ ഞാൻ ജീവിച്ചിരിക്കില്ല എന്ന് അച്ഛനും മാധുവും പറയുന്ന കേട്ടപ്പോൾ , ഒരാളെ കൂടി വേദനിപ്പിക്കാൻ തോന്നിയില്ല.. ആദ്യമായി കാണുന്ന എന്നെ താൻ ഇങ്ങനെ സ്നേഹിക്കുമെന്നു കരുതിയില്ല.. ഞാൻ കാരണമാ എബി മരിച്ചത്… ആ അവസ്‌ഥ ആദിക്ക് വരരുത് എന്ന് തീരുമാനിചാണ് തന്റെ ജീവിതത്തിലേക്ക് വന്നത്… പക്ഷേ ഓരോ തവണയും ഞാൻ അവോയ്ഡ് ചെയ്യുമ്പോൾ താൻ എന്നെ കൂടുതൽ സ്നേഹിച്ചു തോൽപ്പിച്ചുകൊണ്ടിരു-ന്നു… എന്നിട്ടും എല്ലാം കണ്ടില്ലെന്ന് നടിച്ചു.. ഒരിക്കൽ തിരിച്ചറിയാതെ പോയ സ്നേഹത്തിന് , വിധി എന്നെ ഇങ്ങനെ ശിക്ഷിച്ചു… ഇപ്പോഴും എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യമാണ് ആദി താൻ.. ഒരാളെ ഇങ്ങനെ ആർക്കെങ്കിലും സ്നേഹിക്കാൻ പറ്റുമോ?.. ”

“വിവാഹത്തിന്റെ അന്ന് മാത്രം കണ്ടു പരിചയമുള്ള എന്റെ ജീവനു വേണ്ടി , താൻ തന്റെ ഇഷ്ടങ്ങൾ വേണ്ടെന്ന് വച്ചില്ലേ… എന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ച് സ്വയം ശിക്ഷിച്ചത് എന്തിനായിരുന്നു.. സ്വന്തം മരണത്തെ മുൻപിൽ കണ്ടപ്പോൾ, ഇനിയുള്ള അത്രയും കാലം സന്തോഷത്തോടെ ജീവിക്കാൻ തനിക്കും തീരുമാനിക്കാമായിരുന്നു.. അങ്ങനെ ഇയാള് ചിന്തിച്ചില്ലല്ലോ… അതിന് answer തരുവാണേൽ ഇതിനും ഞാൻ answer പറയാം.. ”

“അതിന് ഞാൻ വിവാഹത്തിന്റെ അന്നല്ല ആദി നിന്നെ ആദ്യമായി കാണുന്നത് ” അവൾ മനസ്സിൽ പറഞ്ഞു.

“എനിക്ക് answer വേണ്ട ” അവൾ കുറുമ്പോടെ പറഞ്ഞു

” അതാണ് ,, എന്റെ വേദൂട്ടി … വാ… നമുക്ക് പോകാം ” അവൾക്ക് നേരെ ആദി കൈ നീട്ടിയതും ഒരുചിരിയോടെ അവൾ അതിൽ കൈ ചേർത്ത് എണീറ്റു… അവനഭിമുഖമായി നിന്നു…

” വേദുട്ടി ….ഒരു കിസ്സ് തരുമോ….കുറെ നാളായിട്ട് ഞാൻ വൻ ദാരിദ്ര്യത്തിലാണ് ” ദയനീയമായി ആദി പറയുന്നത് കേട്ട് അവൾക്ക് ചിരി വന്നു.. അത് ഉള്ളിൽ ഒളിപ്പിച്ചു അവൾ ഗൗരവമായി പറഞ്ഞു…

” ഇല്ല.. തരില്ല..എന്നെ കുറെ പറ്റിച്ചതല്ലേ ”

” എനിക്ക് അഹങ്കാരം ഒന്നുമില്ല ഞാൻ തരാം..” ആദി അവളുടെ അടുത്തേക്ക് നീങ്ങി നിന്നു..

“ഞാൻ ഒച്ച വയ്ക്കും.. ” അവൾ ചുണ്ടുകൾ കൂർപ്പിച്ചു പറഞ്ഞു

“ഇവിടെ ആരുമില്ല.. കേരള – തമിഴ്നാട് ബോർഡറിൽ ഉള്ള ഏതോ ഒരു പട്ടിക്കാടാ.. ധൈര്യമായി ഒച്ച വച്ചോ.. ” ആദി കുസൃതിച്ചിരിയോടെ അവളുടെ അരക്കെട്ടിൽ പിടിച്ച് അവളെ തന്നോട് ചേർത്ത് നിർത്തി.. അവൾ ഒന്ന് ഞെട്ടി.. വേദിക ആദിയുടെ താടിയിൽ പിടിച്ചു വലിച്ചു..അവന്റെ കവിളിൽ ഒരു കടി കൊടുത്തു.. ”

” ആഹ്.. “ആദി കവിളിൽ ഉഴിഞ്ഞു..

“വേദനിച്ചോ ? “അവൾ അവന്റെ ഷർട്ടിന്റെ ബട്ടണിൽ പിടിച്ച് , മിഴികൾ താഴ്ത്തി ചോദിച്ചു

” ചുമ്മാ.. ” അവൻ ഒരു ഒരു കണ്ണടച്ചു കാണിച്ചു.. അവളുടെ കവിളിൽ അവന്റെ മുഖമുരസി..ദേഹം മുഴുവൻ ഒരു കോരി തരിപ്പ് തോന്നിയതും അവൾ ആദിയുടെ ഷർട്ടിൽ മുറുക്കി പിടിച്ചു.. അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു.. ഷർട്ടുമാറ്റി അവന്റെ നഗ്‌നമായ നെഞ്ചിൽ ചുണ്ടുകൾ ചേർത്തു.. അവന്റെ ഹൃദയതാളം ഉയരുന്നത് അവൾ അറിഞ്ഞു… അവിടെ നിന്നു ചുണ്ടുകളെ അടർത്തി മാറ്റി അവന്റെ നെറ്റിയിൽ ചുംബിച്ചു.. ആദിയുടെ മുഖം കയ്യിലെടുത്തു അവന്റെ ഇരുകവിളിലും മാറി മാറി ചുംബിച്ചു…

*ഹൃദയങ്ങൾ മൗനമായി പ്രണയത്തെ കൈമാറിയപ്പോൾ അധരങ്ങൾ വാചാലമായി *

” ഇനി ഇവിടെയും ” ചുണ്ടിൽ കൈ വച്ചു കൊച്ചുകുട്ടിയെ പോലെ കൊഞ്ചിക്കൊണ്ടു ആദി പറഞ്ഞതും നാണത്തോടെ അവൾ മിഴികൾ താഴ്ത്തി , ഇല്ലെന്ന് തലയാട്ടി..

ആദി അവളുടെ അരയിലൂടെ കൈയിട്ട് അവളെ അവനിലേക്ക് ഒന്നൂടെ ചേർത്ത് നിർത്തി.. അവൾ മുഖം മുയർത്തി പിടയുന്ന മിഴികളോടെ അവനെ നോക്കി.. ഒരു കള്ളച്ചിരിയോടെ ആദിയുടെ അധരങ്ങൾ അവളുടെ ചുണ്ടുകൾ കവർന്നെടുത്തു.. അവനവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.. അധരങ്ങളിൽ നിന്ന് അധരങ്ങളിലേക്ക് പ്രണയത്തിന്റെ മാധുര്യം അലിഞ്ഞു ചേർന്നപ്പോൾ അവർ മത്സരിച്ചു ചുംബിച്ചു… ആദിയുടെ മുടിയിഴകളെ വേദികയുടെ അവൾ കോർത്തു വലിച്ചു.. ചുംബനത്തിന്റെ തീവ്രതയിൽ അവളുടെ ഇടുപ്പിൽ ഉള്ള അവന്റെ പിടി മുറുകി.. നഗ്‌നമായ വയറിൽ വിരലുകൾ സ്പർശിക്കുമ്പോൾ അവൾ അവനിലേക്ക് കൂടുതൽ അടുത്തു… ചുണ്ടിൽ രക്തത്തിന്റെ നനവ് പടരുമ്പോഴും രണ്ട് പേരും പരസ്പരം അകലാൻ ആവാതെ നിന്നു.. ശ്വാസങ്ങൾ വിലങ്ങി… ഒരു ഗാഢചുംബനത്തിനു ശേഷം അടർന്നു മാറുമ്പോൾ അവർ രണ്ടും നന്നായി കിതച്ചിരുന്നു… നെഞ്ചിൽ കൈ വച്ചു ശ്വാസം എടുക്കുമ്പോൾ നാണത്തിൽ കലർന്നൊരു ചിരി രണ്ടുപേരുടെ ചുണ്ടിലും തത്തി കളിച്ചു…

“നമുക്ക് പോയാലോ.. ” അവളെ നോക്കാതെ ഒരു ചമ്മലോടെ ആദി ചോദിച്ചതും അവൾ മൗനമായി സമ്മതിച്ചു..

” ദേവേട്ടാ എന്നെ എടുക്കുമോ ? ” ചിണുങ്ങി കൊണ്ടവൾ ചോദിച്ചതും ആദിയുടെ ബാല്യം മുതൽ വാർദ്ധക്യം വരെ പകച്ചു പണ്ടാരമടങ്ങി ..

“ഇനി ഞാൻ കേട്ടതിന്റെ കുഴപ്പം ആണോ ? അതോ ഇപ്പോൾ നടന്നോതൊന്നും സത്യം അല്ലേ ?” ആദി കൈക്കിട്ട് ചെറുതായി അടിച്ചു .. “അപ്പോൾ സത്യമാ..ഇനി വേറെ ആരെയെങ്കിലും ആണോ വിളിച്ചത് …. ” ആദി കിളിപോയി നിന്ന് ആലോചിച്ചു….

“വേദുട്ടി ഇവിടെ ഇപ്പോൾ ഞാൻ മാത്രമല്ലേ ഒള്ളു” ആദി ചുറ്റിനും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു..

“അല്ലല്ലോ… നമ്മൾ രണ്ട് പേരില്ലേ… ”

” ഇവിടെ ഞാൻ അല്ലാതെ വേറെ ആരുമില്ല… അപ്പോൾ അത് ok… ഇനി എന്നെ തന്നെ വിളിച്ചത് ആണോ… എന്തായാലും ചോദിക്കാം ” അവൻ മനസ്സിൽ ഓർത്തു..

” ഇപ്പോൾ നീ എന്താ എന്നെ വിളിച്ചത് ? ”

” ദേവേട്ടാന്ന് ” ഭാവ വെത്യാസങ്ങൾ ഒന്നുമില്ലാതെ അവൾ പറഞ്ഞു…

എന്റെ വേദൂട്ടി , എന്നെ ആദിന്ന് വിളിക്കുന്നതാ എനിക്കിഷ്ട്ടം.. ദേവ് ,ദേവൻ ,കിച്ചു ഇതൊക്കെ എല്ലാവരും എന്നെ വിളിക്കുന്ന പേരുകൾ ആണ്.. അതുകൊണ്ട് എനിക്ക് ഈ വേദൂട്ടിയുടെ ആദി ആയാൽ മതി…. നമുക്കിടയിൽ ഈ ഏട്ടൻ ഒന്നും വേണ്ട ”

“ഞാൻ ഒന്നും വിളിക്കുന്നില്ല… മാറി നിൽക്ക്..ഞാൻ സച്ചിയുടെ കൂടെ പോകുവാ ”

“മര്യാദക്ക് ഉറങ്ങി കിടന്ന എന്റെ സ്വപ്നത്തിൽ വന്ന് എന്റെ ഉറക്കവും കളഞ്ഞു.. ജീവിതത്തിൽ വന്ന് അതും കുളം തോണ്ടി ..ഇനി ആ പാവം സച്ചിയുടെ ജീവിതം കൂടി നശിപ്പിക്കാൻ പോകുവാണോ ? ”

ആദി പറഞ്ഞു കഴിഞ്ഞതും വേദികയുടെ കൈ അവന്റെ കവിളിൽ പതിഞ്ഞു ( ദേഷ്യം കൊണ്ടുള്ള അടി അല്ലാട്ടോ.. സ്നേഹവും സങ്കടവും ഒക്കെ ഒരുമിച്ച് വരുമ്പോൾ ചിലർ ചെറുതായി ഉപദ്രവിക്കില്ലേ അങ്ങനെ ചെറിയൊരു അടി ) അർഹിക്കുന്നതെന്തോ ചോദിച്ചു വാങ്ങിയതിന്റെ ആത്മസംതൃപ്തിയിൽ ആദി ചിരിച്ചു കൊണ്ട് നിന്നു… അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു..

“എന്റെ വേദുവിന് സങ്കടം ആയോ ? ഈ കുറുമ്പിയെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ.. നീയില്ലാതെ എനിക്കൊരു ജീവിതമില്ല വേദൂട്ടി.. ” ആദി അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.. അവൾ ചുണ്ടുകൾ ഉള്ളിലേക്ക് ആക്കി അവനെ നോക്കി.. അവളുടെ പ്രവർത്തി കണ്ട് ആദി പൊട്ടിച്ചിരിച്ചു. അവൾ ഒന്ന് ഇളിച്ചു കാണിച്ചു..

അവളെ കൈകളിൽ കോരിയെടുത്തു ആദി നടന്നു… അവന്റെ കഴുത്തിൽ കൂടി കൈയിട്ട് അവൾ ആ നെഞ്ചോടു ചേർന്നു..

” ഇത്‌ കള്ളൻ ആദിക്കുള്ള പണിഷ്മെന്റ് ആണ് … എന്നെ പറ്റിച്ചില്ലേ ” അവൾ ആദിയെനോക്കി ചുണ്ടു കോട്ടി..

“ഈ പഞ്ഞിപോലുള്ള വേദുട്ടിയെ എടുക്കുന്നതൊക്കെ ആണോ എനിക്കുള്ള പണിഷ്മെന്റ്.. ഇതുപോലുള്ള ആചാരങ്ങൾ എനിക്കിഷ്ട്ടമാണ്..” ആദി അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.. അവൾ മുഖം വീർപ്പിച്ചു പിടിച്ചു..

” ആദി.. കള്ളനാ.. ദുഷ്ട്ടനാ ,ചതിയനാ.. “അവൾ ചുണ്ടുകൾ കോട്ടി , മുഖം വീർപ്പിച്ചു പറഞ്ഞു…

” ആണോ ? ” ആദി കുസൃതിയോടെ ചോദിച്ചു..

” എന്നോടാണോ ചോദിക്കുന്നത് … ആദിക്ക് ഇപ്പോഴും അറിയില്ലേ ”

“എന്ത് ? ” ആദി പറഞ്ഞത് ഒന്നൂടെ റിവൈൻഡ് അടിച്ചു നോക്കി.. അവന്റെ മുഖത്തെ ചമ്മൽ കണ്ടതും വേദിക ചിരിച്ചു…

” ഞാൻ പ്രൂവ് ചെയ്തു കാട്ടാവേ ..”

“വേണ്ട.. വേണ്ടാതൊണ്ട..”

“അങ്ങനെ പറയരുത് ”

“അയ്യേ.. വൃത്തികെട്ടവൻ ” അവൾ ആദിയെ നോക്കി കണ്ണുരിട്ടി..

” വേദൂട്ടി… ”

“മ് ? ”

“ഇന്ന് ഒത്തിരി സങ്കടം ആയോ ? ”

“ആദി വരുമെന്ന് എനിക്കറിയാമായിരുന്നു.. എങ്കിലും അവർ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു… വെറുതെ പോലും അങ്ങനെ പറയുന്നത് എനിക്കിഷ്ട്ടമല്ല.. അത്രയേറെ പ്രിയപ്പെട്ടതാ ഈ ആദി ദേവ് എനിക്ക് …” ആദിയെ നോക്കി വേദിക പറയുമ്പോൾ അവന്റെ മിഴികളിലെ നീർത്തിളക്കം അവൾ കണ്ടു…

“ആദി ,, എന്താ എന്നെ രക്ഷിക്കാൻ വരാത്തത് ? ഞാൻ ആദിയുടെ ഒരു മാസ്സ് entry പ്രതീക്ഷിച്ചിരുന്നപ്പോൾ സച്ചി ആണല്ലോ വന്നത് .. ” അവൾ സങ്കടത്തോടെ പറഞ്ഞു..

” എനിക്ക് തല്ലാൻ അറിയില്ലല്ലോ ,കൊല്ലാൻ അല്ലേ അറിയൂ ”

” പിന്നെ.. ” അവൾ പുച്ഛം വാരി വിതറി..

സച്ചിയുടെ ഫയിറ്റ് ഒക്കെ കണ്ട് ഞാൻ ശരിക്കും ഞെട്ടി.. സച്ചിക്ക് എന്നെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു കാണും അല്ലേ ആദി.. ഒരു സഖാവിന്റെ സഖീ ആവണമെന്ന് പണ്ട് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.. സച്ചിയോട് നോ എന്തിനാണോ പറഞ്ഞത് .. പാവം സച്ചി …” ആദിയെ ഇടം കണ്ണുകൊണ്ട് നോക്കി അവൾ സങ്കടത്തോടെ പറഞ്ഞു.. ഭവഭേദങ്ങൾ ഒന്നുമില്ലാതെ ആദി ചോദിച്ചു…

“സച്ചി പാവം ആണെങ്കിൽ ഞാനോ ?”

“ആദി.. കള്ളൻ…

*എന്റെ ഹൃദയം കവർന്ന കള്ളൻ * …

എന്നൊന്നും ഞാൻ പറയില്ല.. കായംകുളം കൊച്ചുണ്ണിയുടെ അനിയൻ.. ദുഷ്ട്ടൻ.. ചതിയൻ…” ആദിയെ കൊഞ്ഞനം കുത്തികൊണ്ടവൾ പറഞ്ഞു..

എനിക്ക് എന്തിന്റെ കേടായിരുന്നു.. സച്ചി യൂ ആർ സോ ലക്കി… ഇവൾ ഒക്കെ നാഗകന്യക ആണെങ്കിൽ പാവം പാമ്പുകളുടെ അവസ്‌ഥ.. ഇനി ഇത് പാമ്പിന്റെ കുഞ്ഞു ആയതുകൊണ്ടാണോ ഇങ്ങനെ .. ഇത് കടിക്കുവോ എന്തോ ? ” ആദി മനസ്സിൽ ഓർത്തു..

❤️❤️❤️❤️❤️❤️

” ആദി ..എന്താ ഇവിടെ നിർത്തിയത് ? ”

” മരുന്ന് വാങ്ങാൻ ”

” ബീച്ചിലോ ” അവൾ പുരികം പൊക്കി ചോദിച്ചു..

“അപ്പോൾ അറിയാല്ലോ.. വേദിക മാഡം ഇറങ്.. ” ഇഇഇ..അവൾ ഒന്ന് ഇളിച്ചു കാണിച്ചു..

” വേദുട്ടി.. ബിപിയുടെ ടാബ്‌ലറ്റ് വേണോ ? ”

“ങേ ? എന്തിന് ..? ” അവൾ നെറ്റി ചുളിച്ച് അവനെ നോക്കി..

” എങ്ങാനും ആവശ്യം വരുമോന്ന് ഒരു doubt ”

“എന്തിന് ? ആദി എന്റെ കൂടെ ഇല്ലേ അത്‌ മതി.. ”

” ആദി.. എനിക്ക് ബലൂൺ വാങ്ങി തരുമോ ? അല്ലെങ്കിൽ വേണ്ട പീപ്പി മതി …”

ആദി അവളെ ഒന്ന് സൂക്ഷിച്ചു നോക്കി..

” എന്താ നോക്കി പേടിപ്പിക്കുന്നെ.. എനിക്ക് വേണം.. ആദി വാങ്ങി തരും… “അവൾ കുഞ്ഞി കണ്ണൂരിട്ടി പറഞ്ഞതും ആദിക്ക് ചിരി വന്നു…

“എന്റെ വേദുട്ടിക്ക് എന്തുപറ്റി ? ഇന്നലെ വരെ ഇങ്ങനെ അല്ലായിരുന്നല്ലോ.. ”

അത് വേദിക.. വേദിക വഴക്കാളിയാ ആദി.. ആദിയെ പോലെ…പക്ഷേ വേദൂട്ടി പാവമാ.. എന്നെ പോലെ ..” ചുണ്ടുകൾ വിടർത്തി കൊച്ചു കുട്ടിയെ പോലെ കൊഞ്ചിക്കൊണ്ടു പറയുന്ന അവളെ ആദി നോക്കി നിന്നു…

പിന്നെയും അവൾ ഒരുപാട് കാര്യങ്ങൾ പറഞ്ഞു കുറുമ്പോടെ , ആദിയുടെ കയ്യിൽ പിടിച്ചു അവന്റെ തോളിൽ തലചായ്ച്ചു നടന്നു….അവൾ പറയുന്നതെല്ലാം കേട്ട് അവളുടെ മാത്രമായി ആദിയും മാറിയിരുന്നു..

” വേദിക… ”

പിന്നിൽ നിന്ന് പരിചിതമായ ഒരു ശബ്ദം കേട്ടതും അവൾ ഞെട്ടി ആദിയുടെ മുഖത്തേക്ക് നോക്കി… അവൻ എന്തെന്ന ഭാവത്തിൽ പുരികം പൊക്കി അവളെ നോക്കി..

“എബി… ”

തനിക്ക് പിന്നിൽ നിൽക്കുന്ന ആളെ കണ്ട് അവളുടെ ചുണ്ടുകൾ മന്ത്രിച്ചു..

തുടരും …

കുറെ സംശയങ്ങൾ കാണും വരും പാർട്ടിൽ clear ആകും.. പിന്നെ കഴിഞ്ഞ 2 part ശോകം ആയിരുന്നുല്ലേ.. അത് ഈ പാർട്ടിൽ തീർത്തിട്ടുണ്ട്.. മരിച്ചു പോയ എബിയെ വരെ തിരിച്ചു കൊണ്ടുവന്നിട്ടുണ്ട്.. എല്ലാവരും ഹാപ്പി ആണെന്ന് കരുതുന്നു.. ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടായിട്ടും ആരെയും ഞാൻ ഉപദ്രവിച്ചിട്ടില്ല… നിങ്ങൾ എല്ലാവരും ഹാപ്പി ആയെങ്കിൽ ആ like ബട്ടൺ നീലം പൂശി എന്നെയും ഹാപ്പി ആക്കുമെന്ന് കരുതുന്നു..😊😊. ട്വിസ്റ്റ് on the way ആണ് രണ്ടിനെയും രണ്ട് വഴിക്ക് ആക്കിയാലോ 🤔🤔.. നല്ല length ഉള്ള part ആണ് അതുകൊണ്ട് അഭിപ്രായങ്ങളും ലെങ്ത്തിൽ പ്രതീക്ഷിക്കുന്നു..😬😬 ഇനി 2 പാർട്ടുകൾ കൂടിയേ ഒള്ളൂ.. support ചെയ്യുന്ന എല്ലാവരോടും ഒത്തിരി സ്നേഹം ♥️❤️❤️♥️..

രചന: അപർണ്ണ ഷാജി

1 thought on “നിനവറിയാതെ Part 39

Leave a Reply

Your email address will not be published. Required fields are marked *