സ്നേഹമർമ്മരം…..ഭാഗം…..15

പതിനാലാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 14

ഭാഗം…..15

“പങ്കൂ…..പ്ലീസ് നിർത്ത്……..

ഞാൻ ഇയാളോടൊപ്പം പോകുവാ……

വെറുതെ എനിക്ക് വേണ്ടി ഇയാളോട് വഴക്ക് കൂടണ്ട…..”

ധ്രുവിനെ ദേഷ്യത്തിൽ ഒന്നു നോക്കിയ ശേഷം അവൾ കാറിലേക്ക് കയറിയിരുന്നു……

ധ്രുവ് വിജയിച്ചത് പോലെ പങ്കുവിനെ നോക്കി പുഞ്ചിരിച്ചു……

കാറിലേക്ക് കയറി ഓടിച്ചു പോയി…….

പങ്കുവിന് ദേഷ്യമടക്കാനായില്ല……

ജാനിയെ തന്റെ ജീവിതത്തിൽ നിന്ന് തന്നെ ധ്രുവ് തട്ടിപ്പറിച്ച് പോകും പോലെയാണ് അവന് തോന്നിയത്……..

അവൻ ബൈക്ക് നിവർത്തി വച്ച് അതിൽ കയറി……

നെഞ്ചത്ത് പറ്റിയിരുന്ന മണ്ണവൻ തുടച്ച് മാറ്റി…………..

ബൈക്കുമെടുത്ത് നേരെ വീട്ടിലേക്ക് പോയത്…….

ധ്രുവിനോടുള്ള അമർഷം അവന്റെ സമനില തെറ്റിച്ചു……

കാറിൽ പോകുമ്പോഴും ജാനിയുടെ മുഖത്ത് ഗൗരവമായിരുന്നു….

എന്നാലും പുറകിലെ ബേബിസീറ്റിൽ നിഷ്കളങ്കമായി ഉറങ്ങുന്ന കുഞ്ഞാറ്റയെ അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി……

ഇടം കണ്ണാലെ അത് കണ്ട് ധ്രുവിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു……

“ശ്രീരാഗ്….. ഇത്തിരി ഓവറാണ്……

ഫ്രണ്ട്ഷിപ്പൊക്കെ ഒക്കെ…..

ഞാനത് റെസ്പെക്റ്റ് ചെയ്യുന്നു…..പക്ഷേ……

എനിക്കും നിനക്കുമിടയിൽ ശ്രീരാഗ് വേണ്ട…..”

ജാനി ഞെട്ടി അവനെ നോക്കി…..

അവൻ പറഞ്ഞത് ഇഷ്ടപ്പെടാത്തത് പോലെ അവളുടെ മുഖം കടുത്തു……

അവളുടെ മുഖം മാറിയപ്പോൾ ധ്രുവിനും വിഷമം തോന്നി…..

“ടോ……..താൻ വിഷമിക്കാൻ പറഞ്ഞതല്ല….

തന്റെയും ശ്രീരാഗിന്റെയും സൗഹൃദം കളയാൻ പറഞ്ഞതല്ല…..”

“അങ്ങനെ ആരെങ്കിലും പറഞ്ഞെന്ന് വച്ച് കളയാനുള്ള സൗഹൃദമല്ലത്……😡”

“ആഹാ…..താനിത് സീരിയസാക്കിയോ……

ഞാനൊന്നും പറയുന്നില്ല…..ജാനിയുടെ ഇഷ്ടം….”

ഒത്തുതീർപ്പ് എന്നപോലെ ധ്രുവ് പറയുന്നത് കേട്ട് ജാനി ഇടം കണ്ണാലെ അവനെ പാളി നോക്കി….

ഇപ്പോഴും മനസ്സിലാകുന്നില്ല……ആ മനസ്സിലെന്താണെന്ന്……….

ചിലപ്പോൾ തോന്നും അയാൾക്കെന്നോട് ഇഷ്ടമാണെന്ന്……ചിലപ്പോൾ ഏതോ കാരണത്താലുള്ള ഒരു പകരം വീട്ടൽ പോലെ…

“എനിക്കറിയാം ജാനീ…..നിനക്കൊരുപാട് സംശയങ്ങളുണ്ടെന്ന്…..പക്ഷേ…….

ഒന്നും നീയറിയാൻ സമയമായില്ല………

എന്തായാലും നിന്നെ ഞാൻ ദ്രോഹിക്കില്ല….”

അവളുടെ മനസ്സറിഞ്ഞത് പോലെ അവൻ പറഞ്ഞത് കേട്ട് അവൾക്ക് അദ്ഭുതം തോന്നി…..

ധ്രുവ് ഡ്രൈവിംഗിൽ തന്നെയാണ്….. ശ്രദ്ധയും അങ്ങോട്ടാണ്…..പക്ഷെ…… തന്റെ ഓരോ ഭാവങ്ങളും അവൻ മനസ്സിലാക്കുന്നു….

അവൾ കുഞ്ഞാറ്റയെ ഒന്ന് തിരിഞ്ഞു നോക്കി സുഖയുറക്കമാണ് കുറുമ്പി…

“ഒരു കാര്യം ഞാൻ തുറന്ന് പറയാം ജാനീ…..

നിന്നോടെനിക്ക് ഇപ്പോൾ പ്രണയമൊന്നുമില്ല…..

എന്റെ മോളുടെ അമ്മ……

തത്കാലം ആ സ്ഥാനം മാത്രമേ മനസ്സിലുള്ളൂ…..”

ജാനി പിടച്ചിലോടെ അവനെ നോക്കി…..അത് കേട്ടപ്പോൾ ഒരു വിങ്ങല് തോന്നി ജാനിയ്ക്ക്……

ആദ്യമായി പ്രണയിച്ച പുരുഷനാണ്……

ഇഷ്ടമല്ലെങ്കിലും ആ പ്രണയത്തിന്റെ പേരിലാണ് വിവാഹത്തിന് സമ്മതിച്ചത് തന്നെ……

അവൻ തുടർന്നു……..

“ജാനിയ്ക്ക് എന്നോട് വെറുപ്പാണെന്നറിയാം…. മധുസാറ് നിർബദ്ധിച്ചാണ് കല്യാണത്തിന് സമ്മതിച്ചതെന്നും………

എനിക്ക് ഇപ്പോൾ പ്രണയമില്ലെന്ന് പറഞ്ഞെങ്കിലും ഭാവിയിൽ ഉണ്ടാകാനുള്ള ചാൻസൊക്കെയുണ്ട് കേട്ടോ😉……

കാരണം നീയൊരു സുന്ദരിക്കുട്ടിയല്ലേ….

നിന്നെ ആർക്കാണ് ഇഷ്ടപ്പെടാത്തത്……”

ധ്രുവ് കുസൃതിച്ചിരിയോടെ പറഞ്ഞത് കേട്ട് ജാനി അവനെ മുഖം കൂർപ്പിച്ചു നോക്കി…….

“കുഞ്ഞിനെ നോക്കാൻ ശമ്പളം കൊടുത്ത് ആരെയും നിർത്താൻ പറ്റാത്തൊണ്ടാണോ എന്നെ കെട്ടുന്നത്….😡”

അവളുടെ പരിഭവം കേട്ട് ധ്രുവിന് ചിരിയാണ് വന്നത്…..

“അതേന്ന് കൂട്ടിയ്ക്കോ……

ഇക്കാലത്ത് വിശ്വാസമുള്ള… ശമ്പളം കുറവുള്ള പണിക്കാരെ എവിടെ കിട്ടാനാ…..

ആലോചിച്ചപ്പോൾ ..തന്നെ കെട്ടിയാൽ വിശ്വാസവുമുണ്ട്……..ശമ്പളവും തരണ്ട……

എങ്ങനുണ്ട് എന്റെ ഐഡിയ……”

ധ്രുവ് കുറുമ്പോടെ പറഞ്ഞത് കേട്ടപ്പോൾ ജാനി ദേഷ്യം കൊണ്ട് മുഖം വെട്ടിച്ചു….

ഹോസ്പിറ്റലിൽ എത്തി ധ്രുവ് കാറൊതുക്കിയതും ജാനി വെപ്രാളത്തോടെ ഇറങ്ങി കുഞ്ഞാറ്റയെ എടുത്ത് നെഞ്ചോടു ചേർത്ത് പിടിച്ചു……

അവൾ പോലും അറിയാതെ തന്നെ അവൾ കുഞ്ഞാറ്റയുടെ അമ്മയായി മാറിയിരുന്നു………

ആ കാഴ്ച ധ്രുവിന്റെ മനസ്സ് നിറച്ചിരുന്നു….. ചുണ്ടിലൂറിയ പുഞ്ചിരിയോടെ അവൻ കാറിൽ നിന്ന് ബാഗെടുത്ത് ഹോസ്പിറ്റലിലേക്ക് നടന്നു……

തെല്ല് മടിയോടെ ജാനിയും അവന്റെ പുറകേ പോയി…….

പങ്കു ബൈക്കൊതുക്കി അകത്തേക്ക് കയറിയതും…. പുറത്തേക്ക് വന്ന ലെച്ചുവുമായി കൂട്ടിമുട്ടി……..

“ആരെ സ്വപ്നം കണ്ടാടീ നടക്കുന്നത്😡”

നെറ്റി തിരുമ്മിക്കൊണ്ടുള്ള അവന്റെ അലർച്ച കേട്ട് ലെച്ചുവിന്റെ മിഴികൾ നിറഞ്ഞു…….അവൾ പേടിയോടെ സൈഡിലായി കുറച്ച് ഒതുങ്ങി നിന്നു….

“നീയെന്തിനാ അവളോട് ചൂടാവുന്നത്…..

മോള് കാണാതെ ഇടിച്ചതല്ലേ……”

ലെച്ചുവിനെ സപ്പോർട്ട് പറഞ്ഞു കൊണ്ട് രേണു വന്നതും പങ്കു ദേഷ്യത്തിൽ അവളെയൊന്ന് നോക്കിക്കൊണ്ട് മുറിയിലേക്ക് പോയി…..

“ലെച്ചൂ………”

മുറിയിൽ നിന്ന് പങ്കുവിന്റെ വിളി വന്നതും അവൾ ഭയത്തോടെ രേണുവിനെ നോക്കി….

“മോള് ചെല്ല്…….”

രേണു വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകിക്കൊണ്ട് അടുക്കളയിലേക്ക് പോയി…..

ലെച്ചു അവിടെത്തന്നെ നിന്നു….അവൾക്ക് മുറിയിലേക്ക് പോകാൻ പേടി തോന്നി…..

എന്തോ ദേഷ്യത്തിലാണെന്ന് മുഖം കണ്ടാലറിയാം…..

കണ്ടാൽ ഉറപ്പായും ഉപദ്രവിക്കും….. വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കും……

പോകാതിരുന്നാൽ ചിലപ്പോൾ ദേഷ്യം കൂടിയാലോ………

“ലെച്ചൂ……….😡😡.”

പങ്കുവിന്റെ അടുത്ത വിളി കേട്ട് അവൾ ഞെട്ടിപ്പോയി…… അത്രയും ദേഷ്യമുണ്ടായിരുന്നു ആ വിളിയിൽ….

വിറയലോടെ അവൾ മുറിയിലേക്ക് നടന്നു…..

“നിനക്ക് ചെവി കേട്ടുകൂടെ…..😡”

അവൾ അതെയെന്ന് തലകുലുക്കി…….

“എന്ത് പറഞ്ഞാലും തലയുമാട്ടി നിന്നോളും😡…..

നാശം പിടിച്ച ജന്മം………..ഇതൊക്കെ എന്താടീ…😡”

റ്റേബിളിൽ ഇരിക്കുന്ന അവരുടെ കല്യാണഫോട്ടോ ചൂണ്ടിക്കാട്ടി അവൻ അലറുന്നത് കണ്ട് ഒന്നും മനസ്സിലാവാതെ അവൾ പകപ്പോടെ നിന്നു…..

“നിന്റെ ഒരു സാധനവും ഈ മുറിയിൽ കാണരുത്…….

വലിച്ച് വാരിയിട്ട് കത്തിയ്ക്കും ഞാനെല്ലാം……

അല്ലെങ്കിൽ തന്നെ സമനില തെറ്റിയിരിക്കുവാ എനിക്ക്……😡”

ലെച്ചു പെട്ടെന്ന് ഓടിച്ചെന്നു അവരുടെ കല്യാണ ഫോട്ടോയെടുത്ത് നെഞ്ചോടു ചേർത്ത് പിടിച്ചു….

അത് കാൺകെ പങ്കുവിന് ദേഷ്യം ആളിക്കത്തി…….

അവൻ കാറ്റുപോലെ വന്ന് അത് പിടിച്ചു വാങ്ങി നിലത്തേക്കെറിഞ്ഞു……

ചിതറിത്തെറിച്ച് പൊട്ടിയകന്ന ഓരോ ചില്ല്കഷ്ണവും മൂർച്ചയുള്ള നൊമ്പരമായി ലെച്ചുവിനെ പിടിച്ചുലച്ചിരുന്നു……..

അവനത് പൊട്ടിയ്ക്കുമെന്ന് കരുതിയാ ഓടിപ്പോയി എടുത്തത്….. പക്ഷേ……

ലെച്ചു കരഞ്ഞുകൊണ്ട് പൊട്ടിയ ഫോട്ടോ കൈയിലെടുത്തു…….

അതിൽ പറ്റിയിരുന്ന ചില്ല് അവളുടെ കൈയിൽ ചെറിയ ചെറിയ മുറിവുകളുണ്ടാക്കിയിട്ടും അവളത് ശ്രദ്ധിച്ചില്ല…..

രാവിലെ അച്ഛൻ കൊണ്ട് വച്ചതാ കല്യാണഫോട്ടോ…..

വേണ്ടെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല…..ഇത് കണ്ടെങ്കിലും അവന്റെ മനസ്സിൽ കല്യാണം കഴിഞ്ഞെന്ന ബോധം വരട്ടെയെന്ന് പറഞ്ഞു…..

വരുന്നതിന് മുൻപേ മാറ്റണമെന്ന് കരുതിയതാ… പെട്ടെന്ന് വരുമെന്ന് വിചാരിച്ചില്ല……..

ഇന്നലെ ജാനിചേച്ചിയെ വിളിച്ചു സംസാരിച്ചതോർത്തപ്പോൾ വരാൻ വൈകുമെന്ന് വിചാരിച്ചു…..പക്ഷെ…..

വേദനയുടെ അങ്ങേയറ്റം ആയിക്കഴിഞ്ഞു……

“ഇത് മാത്രമല്ല….. നിന്റെ സാധനങ്ങൾ ഒന്നു പോലും ഇവിടെ കാണരുത്…..,😡..

ഇത് എന്റെ മുറിയാണ്….നിനക്ക് കിടക്കാൻ ഈ തറയിൽ സ്ഥലം തന്നത് തന്നെ എന്റെ ഔദാര്യമായി കണ്ടാൽ മതി…..

പറഞ്ഞത് മനസ്സിലായോടീ😡……..”

ലെച്ചു തലകുലുക്കിയില്ല……മറുപടിയൊന്നും പറഞ്ഞതുമില്ല…….

പകരം ബാഗെടുത്ത് സാധനങ്ങൾ അടുക്കി വച്ചു….

മുൻപ് ഒരു തവണ സാധനങ്ങൾ മാറ്റിയതാണ്……..ഇപ്പോൾ പിന്നെയും…… ഇനിയില്ല…….

ശ്രീയേട്ടന്റെ സ്നേഹം കിട്ടുമെന്ന പ്രതീക്ഷ വെറുതെയാണ്…….

അതുമായി അടുത്ത മുറിയിലേക്ക് പോയി ബാഗ് അലമാരയിലേക്ക് വച്ചു…..

എത്ര അടക്കിപ്പിടിച്ചിട്ടും കരഞ്ഞു പോകുന്നു…

അവൾ ആ മുറിയിലെ കട്ടിലിലേക്ക് വീണു…..

ധ്രുവ് തിരക്ക് കുറഞ്ഞപ്പോൾ മുറിയിലേക്ക് പോയി…..

ജാനിയും കുഞ്ഞാറ്റയും കളിയിലാണ്……

ജാനി ഓരോന്ന് കാണിച്ചു കൊടുക്കുമ്പോൾ മോള് കുലുങ്ങി ച്ചിരിക്കുന്നുണ്ട്…..

“ഉച്ചയായി ഫുഡ് കഴിക്കണ്ടേ……”

ജാനി അപ്പോഴാണ് ധ്രുവ് നിൽക്കുന്നത് കണ്ടത്… അവൾ കുഞ്ഞാറ്റയെയും കൊണ്ട് എഴുന്നേറ്റു…..

ധ്രുവ് അടുത്തേക്ക് ചെന്ന് കൈനീട്ടിയതും കുഞ്ഞാറ്റ കള്ളനോട്ടത്തിൽ ജാനിയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി…….

മുഖം കടുത്തുവെങ്കിലും സങ്കടം കാരണം അവന്റെ കണ്ണുകൾ നിറഞ്ഞു…..

കഴിയുന്നില്ല….

മോള് എന്നിലും കൂടുതൽ ആരെയും സ്നേഹിക്കുന്നത് തനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല……

പക്ഷെ……. ജാനകി……… അവളെ മോള് സ്നേഹിക്കുന്നതിൽ തെറ്റുണ്ടോ……

അവളുടെ അമ്മയായി വരേണ്ടതല്ലേ ജാനീ…….

എന്റെ മനസ്സിലെ സ്വാർത്ഥത മാറ്റിയെടുത്തേ പറ്റൂ……

ചോദ്യവും ഉത്തരവും തമ്മിൽ പിടിവലി നടത്തിയപ്പോൾ അവൻ നീട്ടിയ കൈകൾ പിൻവലിച്ച് പുറത്തേക്ക് നടന്നു…….

ജാനിയും ശ്രദ്ധിക്കുകയായിരുന്നു അവന്റെ ഓരോ ഭാവമാറ്റവും……

ഒന്നു മനസ്സിലായില്ലെങ്കിലും കുഞ്ഞാറ്റ എന്ന കുറുമ്പി ഡോക്ടർ ധ്രുവ് ദർശിന്റെ പ്രാണനാണെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു……

ഭക്ഷണം കഴിക്കാനിരുന്നപ്പോളാണ് ധ്രുവിന്റെ ഫോണടിച്ചത്…..

“അമ്മയാ………”

ജാനിയെ നോക്കി പറഞ്ഞു കൊണ്ട് അവൻ ഫോണെടുത്തു…….

“അമ്മാ…….”

ഗൗരവം മാറി അവന്റെ മുഖത്ത് സന്തോഷം നിറഞ്ഞത് ജാനി ശ്രദ്ധിച്ചു………

“ചന്തൂ……..

ഇന്ന് മോനെന്നെ വിളിച്ചില്ലല്ലോ…

അതാ വിളിച്ചത്…….വാവയെവിടെ……”

“ഇവിടെ ഉണ്ടമ്മേ….

അമ്മയ്ക്ക് കൈയിലെ വേദന മാറിയോ…….”

“മാറി മോനേ…….

നിന്നെയൊന്ന് കണ്ടാൽ അമ്മയുടെ എല്ലാ വേദനയും മാറും…….”

ധ്രുവ് പെട്ടെന്ന് നിശബ്ദനായി……….

“അമ്മേ…….ജാനിയുണ്ട്……..ഞാൻ കൊടുക്കാം…….”

ധ്രുവ് നീട്ടിയ ഫോൺ ജാനി ചെറിയ സങ്കോചത്തോടെയാണ് വാങ്ങിയത്……

“ഹലോ………”

“ചന്തു പറഞ്ഞിരുന്നു മോളെക്കുറിച്ച്……

അമ്മയ്ക്ക് കാണാൻ കൊതിയാവുന്നുണ്ട്….

എന്റെ മോന്റെ മനസ്സ് മാറ്റിയ ആ സുന്ദരിയെ…..”

ജാനി ഇടം കണ്ണാലെ ധ്രുവിനെ നോക്കി…..

കുഞ്ഞിനെ കളിപ്പിക്കയാണ്…………മുഖത്ത് വാത്സല്യം…..

“മ്……..”

അവളൊന്നു മൂളി…….സംസാരിക്കാൻ എന്തോ ഒരു തടസ്സം…..

“അമ്മ ഞായറാഴ്ച വരാം മോളെ…..

കിച്ചു കൊണ്ട് വരും……”

“കിച്ചു…….”

“എന്റെ ഇളയ മോനാ…..ധ്യാൻ ദർശ്……”

അവളുടെ ചോദ്യം മനസ്സിലായത് പോലെ സുഭദ്ര പറഞ്ഞു……

ധ്യാൻ ദർശ്…എവിടെയോ കേട്ട് മറന്നത് പോലെ………

“മോളുമായി കുഞ്ഞാറ്റ ഇണങ്ങിയോ….”

അമ്മയുടെ ചോദ്യമാണ് അവളെ ഓർമയിൽ നിന്ന് ഉണർത്തിയത്……..

“മ്………എന്നോട് കൂട്ടാണ്…………”

“ശരി മോളെ………അപ്പോ ഞായറാഴ്ച കാണാം….

അന്ന് നമുക്ക് ഒരുപാട് സംസാരിക്കാം……”

“ശരി അമ്മേ…….”

ഫോൺ കട്ടായതും ജാനി അത് ധ്രുവിന് നീട്ടി…..

അവൻ അത് വാങ്ങി റ്റേബിളിൽ ഒരു സൈഡിലായി വച്ചു……

“കഴിയ്ക്ക്…………

മോളെ എടുക്കണോ……”

“വേണ്ട…… സാരമില്ല…..”

കുഞ്ഞാറ്റയെ ഇടതു കൈയ്യിലായി പിടിച്ച് ജാനി ഭക്ഷണം കഴിച്ചു…… ഇടയ്ക്ക് അവളുടെ വായിലും കുറച്ചെടുത്ത് വച്ചു കൊടുത്തു…….

അവൾ അത് നുണഞ്ഞു കഴിക്കുന്നത് കണ്ട് രണ്ടുപേരും ചിരിച്ചു….

ജാനിയ്ക്ക് അവനോടുണ്ടായിരുന്ന അകൽച്ച കുറച്ചു മാറിയത് പോലെ തോന്നി……..

എന്നാലും ആ പേരിനുടമയെ ഓർത്തെടുക്കാൻ അവൾ ശ്രമിച്ചു….

വൈകുന്നേരം പോകാൻ നേരത്ത് കുഞ്ഞാറ്റ വാശി പിടിച്ച് കരഞ്ഞു……..

അതുകൊണ്ട് ധ്രുവ് ജാനിയുടെ വീടിന്റെ ഗേറ്റ് വരെ കൊണ്ടാക്കി…..

“കയറുന്നില്ലേ………”

“ഇല്ല……….ഞായറാഴ്ച വരാം…..”

ഗൗരവത്തിൽ തന്നെ മറുപടി പറഞ്ഞു കൊണ്ട് അവൻ കാറോടിച്ച് പോയി………..

ദിവസങ്ങൾ കടന്നു പോയി…….

ഞായറാഴ്ച ധ്രുവിന്റെ വീട്ടിൽ നിന്ന് ആളുകൾ വരുമെന്ന് പറഞ്ഞത് കൊണ്ട് മധു അത്യാവശ്യം ബന്ധുക്കളെയൊക്കെ വിളിച്ചിരുന്നു…….

രവിയും ഫാമിലിയും രാവിലെ തന്നെ എത്തിയിരുന്നു…………..

പങ്കു പക്ഷേ കുറച്ചു വൈകിയാണ് വന്നത്……

ലെച്ചുവാണ് ജാനിയ്ക്ക് സാരിയുടുപ്പിച്ചത്……

“,ലെച്ചൂ……..ഇതെന്താടീ നിന്റെ കൈയിൽ മുഴുവൻ വര പോലെ ചുവന്നു കിടക്കുന്നത്…..”

അവളുടെ ടോപ്പിന്റെ ഫുൾ സ്ലീവ് കൈ കുറച്ചു ഉയർത്തി ജാനി ചോദിച്ചത് കേട്ട് ലെച്ചു ഞെട്ടിപ്പോയി……

“അത്……..ഒന്നുമില്ല ചേച്ചീ……അലർജി……

ദേഹം…. മുഴുവൻ ചുവന്ന് തടിയ്ക്കുന്നു……”

ലെച്ചുവിന്റെ സ്വരം ഇടറിയിരുന്നു……..

“ആണോ…….അവനോടു പറയാം… വല്ല സ്കിൻ ഡോക്ടറെയും കൊണ്ട് കാണിക്കാൻ……”

“പീഡിയാട്രിഷൻ മതിയോ ജാനിചേച്ചീ…..

ഡോക്ടർ ധ്രുവ് ദർശ് ആയാലോ”

നിമ്മി കളിയാക്കിയത് കണ്ട് ജാനി പരിഭവത്തിൽ അവളെ മുഖം കൂർപ്പിച്ച് നോക്കി…..

അത് കണ്ട് എല്ലാവരും ചിരിച്ചു…….

ലെച്ചുവും ഒരു വിളറിയ ചിരി ചിരിച്ചു മുറിയ്ക്ക് പുറത്തിറങ്ങി……

അവളുടെ മനസ്സിൽ തലേന്ന് രാത്രിയിലെ സംഭവമായിരുന്നു…….

പങ്കു കുടിച്ച് ബോധമില്ലാതെയാണ് രാത്രി കേറി വന്നത്

ജാനിചേച്ചിയുടെ കല്യാണം ഇന്ന് ഉറപ്പിക്കുമെന്നും ഞാൻ കാരണമാണ് ജാനിചേച്ചീ നഷ്ടമായതെന്നും പറഞ്ഞ് ഭ്രാന്തനെ പോലെ തന്നെ അടിച്ചതാണ്……..

കരഞ്ഞു കാല് പിടിച്ചിട്ടും കേട്ടില്ല…….മനസ്സിലെ ദേഷ്യം തീരുന്നത് വരെ അടിച്ചു…….

ആരും കാണാതിരിക്കാനാണ് ഫുൾ സ്ലീവ് ടോപ്പിട്ടത്…….പക്ഷെ….. ജാനിചേച്ചീ കണ്ട് പിടിച്ചു………..

ലെച്ചു ഹാളിലേക്ക് കയറി വന്നതും പങ്കു പുറത്ത് നിന്ന് കയറിവന്നതും ഒരുമിച്ചായിരുന്നു…….

രണ്ടുപേരുടെയും കണ്ണുകൾ ഇടഞ്ഞു………

ലെച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി അവൾ കരഞ്ഞു കൊണ്ട് അകത്തേക്കോടി…..

‘കുടിച്ചപ്പോൾ സമനില തെറ്റി……ജാനിയെ ഓർമ വന്നപ്പോൾ അടിച്ചതാണ്…….. വേണ്ടായിരുന്നു……….

അല്ലെങ്കിൽ ഞാനെന്തിന് വിഷമിക്കണം…….

അവളല്ലേ…..എന്റെ ജീവിതത്തിൽ കയറി വന്ന് ജാനിയെ എന്നിൽ നിന്ന് അകറ്റിയത്……

അവളെ ഇഞ്ചിഞ്ചായി കൊല്ലണം…….. വെറുത്ത് അവസാനം ഇറങ്ങിപ്പോണം….’

പതിനാറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 16

😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

ഓരോ പ്രശ്നങ്ങളാണ് എല്ലായിടത്തും……

എല്ലാവരും സൂക്ഷിക്കണം………

Leave a Reply

Your email address will not be published. Required fields are marked *