നിന്റെ_ഹൃദയത്തോട്_ചേർന്ന്

ഡി അമ്മു നിനക്ക് എപ്പോഴെങ്കിലും ഈ ഗതികെട്ടവനെ സ്നേഹിക്കേണ്ടി വന്നതിൽ സങ്കടം തോന്നിയിട്ടുണ്ടോ…

ദേ മനുഷ്യ എന്നെ വെറുതെ ദേഷ്യം കയറ്റിക്കല്ലേ…

ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ല നിന്നെ പോലെ ഒരു പെണ്ണിന് ഇതുപോലെ ഒരു അവസ്ഥ ഒരിക്കലും സഹിക്കാൻ കഴിയില്ല അതാ…

അതെ എന്റെ പൊന്ന് മോനെ സുഖമായാലും ദുഃഖമാണെങ്കിലും ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും നമ്മൾ ഒരുമിച്ച്..

ഈ ഒരു ജന്മം അല്ല ഇനിയുള്ള ജന്മങ്ങളിലും എനിക്ക് എന്റെ കെട്ട്യോനായിട്ട് നിങ്ങളെ തന്നെ മതി ട്ടോ…. ന്റെ ചക്കര ഇപ്പൊ കിടന്ന് ഉറങ്..

ഉറക്കം വരുന്നില്ല പെണ്ണെ…

മിണ്ടാതെ കണ്ണടച്ച് കിടന്നോ താനേ ഉറക്കം വന്നോളും…

ഉം…

കണ്ണുകൾ അടച് കിടന്നെങ്കിലും സ്വപ്നം അവനെ അവന്റെ ഭൂത കാലത്തിലേക്ക് എത്തിച്ചു….

കുഞ്ഞുനാളിലെ മാതാപിതാക്കൾ മരിച്ച അവനെ വളർത്തിയത് അമ്മാവനായിരുന്നു…

എന്നും അവരുടെ ആട്ടും തുപ്പും കേട്ട് ഒരു അടിമയെ പോലെ അവൻ അവിടെ ജീവിച്ചു…

അവന് പതിനെട്ട് വയസ്സ് തികഞ്ഞപ്പോൾ അവന്റെ പേരിലുണ്ടായിരുന്ന സൊത്തുക്കൾ മുഴുവൻ അമ്മാവൻ സ്വന്തമാക്കി അവനെ വീട്ടിൽ നിന്ന് ആട്ടിപുറത്താക്കി…

ഒരു ഉറുമ്പിനെ പോലും നോവിക്കാൻ അറിയാത്ത അവൻ അവകാശ വാതം ഉന്നയിക്കാൻ അവിടേക്ക് ചെന്നില്ല….

പകരം സ്വന്തമായി അധ്വാനിച്ചു ജീവിക്കാൻ തുടങ്ങി…

ഒരു കോളേജ് ക്യാന്റീനിൽ ജോലി ചെയ്തു…

അവിടെ വച്ചാണ് അവൾ അവനെ കാണുന്നത്…

ജോലി ചെയ്ത് ശമ്പളത്തിന്റെ പകുതി കോളേജ് വരാന്തയിൽ സ്ഥാപിച്ചിട്ടുള്ള അനാഥാർക്കായി ഉള്ള സംഭാവന എന്ന പെട്ടിയിൽ മുടങ്ങാതെ ഇടുന്ന അവനെ അവൾ എന്നും ശ്രെദ്ധിച്ചിരുന്നു….

പിന്നീട് അവൾ അവനോട് വളരെ വേഗം തന്നെ അടുത്തു…

കുട്ടിക്കാലം മുതൽ സ്നേഹം എന്താണെന്ന് അറിയാതെ വളർന്നത് കൊണ്ടാവണം അവളോടുള്ള അടുപ്പം പ്രണയമായി മാറി…

ഇരുവരും പ്രണയത്തിലായി…

വളരെ വൈകിയാണ് അവൻ ആ സത്യം മനസ്സിലാക്കിയത് ആ നാട്ടിലെ ഏറ്റവും വലിയ പ്രമാണിയുടെ മകളായിരുന്നു അവൾ…

അതറിഞ്ഞ അവൻ അവളെ പിന്തിരിപ്പിക്കാനും ഒഴിവാക്കാനും പല വട്ടം ശ്രമിച്ചു പക്ഷെ അവനെ ഉപേക്ഷിക്കാൻ അവൾ തയ്യാറായില്ല…

അവൾ അവനെ മതി എന്ന് വാശി പിടിച്ചു…

അവസാനം അത് ഒളിച്ചോട്ടത്തിൽ കലാശിച്ചു…

സ്നേഹത്തിനേക്കാൾ തറവാടിന്റെ മാനത്തിന് വില കൽപ്പിക്കുന്ന അവളുടെ കുടുംബം അവരെ സ്വീകരിക്കാൻ തയ്യാറായില്ല….

ഒരു വാടക വീട്ടിൽ താമസമായി…

സ്വപ്നം കണ്ടത് മതി എഴുന്നേൽക്കു…

രാവിലെ അമ്മുവിന്റെ വിളി കേട്ടാണ് ഉണർന്നത്…

അന്ന് ജോലിക്ക് പോയി തിരിച്ചു വന്ന അവൻ കാണുന്നത് മൂക്കിലൂടെ ചോരവാർന്ന് കിടക്കുന്ന അമ്മുവിനെയാണ്

അവൻ വേഗം തന്നെ അവളെ ഹോസ്പിറ്റലിൽ എത്തിച്ചു…

ഇടിത്തീ പോലെ അവന്റെ നെഞ്ചിൽ തറക്കുന്ന വാക്കുകൽ ഡോക്ടർ പറഞ്ഞു…

അമ്മുവിന് ക്യാൻസാറാണ്…

മൂന്ന് നേരത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്ന അവന്റെ കയ്യിൽ അമ്മുവിനെ നല്ല ആശുപത്രിയിൽ കാണിക്കാനുള്ള പണമോ സമ്പാദ്യമോ ഉണ്ടായിരുന്നില്ല…

വലിയ പ്രമാണിയായ അച്ഛന്റെ മുന്നിൽ ഒരു പട്ടിയെ പോലെ ഇരക്കാൻ അവൾ അവനെ അനുവദിച്ചില്ല…

അവർക്ക് മകളെക്കാൾ വലുത് കുടുംബത്തിന്റെ അന്തസ്സാണ്… അവരുടെ അന്തസ്സ് ഇല്ലാണ്ടാക്കിയ എന്റെ അവസ്ഥ പറഞ്ഞാൽ അവർക്ക് സഹതാപവും സ്നേഹവും ഒന്നും വരില്ല… ഏട്ടൻ അവരുടെ മുന്നിൽ ഇരക്കുന്നത് കാണുന്നതിനേക്കാൾ എനിക്കിഷ്ടം മരണമാണ്….

അവളുടെ വാക്കുകൾ അവനെ അവിടേക്ക് അയച്ചില്ല…

ഇടക്കൊക്കെ വേദന കൊണ്ട് അവൻ കാണാതിരിക്കാൻ വായ പൊത്തി അവൾ കരയുമ്പോൾ മാറി നിന്ന് നിസ്സഹായനായി കണ്ണീർ പൊഴിക്കുവാനെ അവന് സാധിച്ചിരുന്നുള്ളൂ…

വേദനകൊണ്ട് തലയിണ കടിച്ച് അവൾ കരയുമ്പോൾ അവൻ ദൈവത്തിനെ പോലും ശപിച്ചു…

പക്ഷെ അവന്റെ മുന്നിൽ മാത്രം അവൾ എപ്പോഴും പുഞ്ചിരിച്ചു…

അവസാന നിമിഷം അവൻ അവളോട് പറഞ്ഞു നമുക്ക് ഒരുമിച്ചു മരിക്കാം…

അവൾ കുറേ എതിർത്തെങ്കിലും അവൻ അതിൽ നിന്ന് പിന്മാറിയില്ല…

അമ്മു നീയില്ലെങ്കിൽ ഈ ഭൂമിയിൽ ചിരിക്കാനും സന്തോഷിക്കാനും കഴിയാത്ത കരയുന്ന ഒരു ശരീരം മാത്രമായി ഞാൻ മാറും… മറ്റൊരു ലോകത്തിലെങ്കിലും നമുക്ക് സന്തോഷത്തോടെ ജീവിക്കാം..

അവസാനം അവൾ സമ്മതിച്ചു…

വിഷം പുരട്ടിയ ഒരു പിടി ചോറ് അവൾക്ക് നേരെ നീട്ടി നിറ കണ്ണുകളോടെ അവൻ പറഞ്ഞു ഈ ഗതികെട്ടവന്റെ കയ്യിൽ ഇത് മാത്രമേ ഉള്ളു.. നീ എന്നോട് പൊറുക്കു….

നീട്ടിയ ചോറ് ഒരു തരി പോലും താഴെ കളയാതെ അവന്റെ കയ്യിൽ നിന്നും കഴിച്ചു കൊണ്ട് ഒരു ചെറു പിലുഞ്ചിരിയോടെ അവൾ പറഞ്ഞു

ഈ ഒരു ജന്മത്തിൽ അല്ല ഇനിയുള്ള ഏഴ് ജന്മത്തിലും എനിക്ക് ഈയുള്ളവനെ തന്നെ മതി……..

ഒരു പിടി അതിൽ നിന്ന് അവനും കഴിച്ചുകൊണ്ട് പറഞ്ഞു…

ജീവിച്ചാലും മരിച്ചാലും ഒരുമിച്ച്…

അവളെയും കെട്ടിപ്പിടിച്ച് അവൻ കണ്ണുകൾ അടച്ചു..

ഒരിക്കലും തുറക്കാൻ കഴിയാത്ത ഉറക്കത്തിലേക്ക്…

മറ്റൊരു ലോകത്ത് കൊതിതീരുവോളം ജീവിക്കാൻ………

രചന; നിലാവിനെ പ്രണയിച്ചവൻ

Leave a Reply

Your email address will not be published. Required fields are marked *