ഒരു ബിഗ് സലൃൂട്ടു .

രചന : – Sali Velayudhan‎

” ഇങ്ങട്ടു മാറി നിൽക്കെടി “….ആ പൊലിസുദൃോഗസ്ഥൻ അവളോടു പറഞ്ഞു.. ഒരു കൂസലുമില്ലാതെ പെൺക്കുട്ടി ബെെക്കിനരികിൽ നിന്നും പൊലിസു ജീപ്പിനരികിലേയ്ക്കു ചേർന്നു നിന്നു.. ” എന്താ നിൻെ പേരു ?….

” അനഘ “…

” വെളച്ചിലെടുക്കരുതു..ഒർജിനൽ പേരു പറയടി “….അവൾ ഉറച്ചു നിന്നു ” ഇവൻ നിൻെ ആരാ ?..

” ആങ്ങളയാ സാറെ “…..സക്കീറെ ഇവളുടെ വീട്ടിൽ വിളിച്ചിട്ടു ഇവളുടെ ആധാർ നംമ്പർ ഒന്നു ചോദിച്ചെ….അഞ്ചു മിനിറ്റിനകം നംമ്പർ കിട്ടി. നംമ്പരു കൊണ്ടു എന്തെന്ന മട്ടിൽ കമിതാക്കൾ ഞെളിഞ്ഞു നിന്നു…” ആ കഫേയിൽ പോയി ഇവളുടെ ഡീറ്റെയിൽസു എടുത്തു വാ ” ….. വേണ്ട സാറെ ഏൻെ പേരു നിധി..വീടു കാർത്തികപ്പള്ളിയിലാ….. ” സക്കീറെ ആ വീഡിയൊ ഇലളെയൊന്നു കാണിച്ചു കൊടുത്തെ “….. പൊലിസുകാരൻ അവളെ ഫോണിൽ അതു കാണിച്ചു കൊടുത്തു….ഇരു വശത്തു നിന്നും കെെകൾ അവൻെ നെഞ്ചിൽ അമർത്തി പിടിച്ചു പുറകുവശം പൊങ്ങിയ ബെെക്കിൽ അവൻെ മുതുകിലെയ്ക്കു പറ്റിക്കിടക്കുന്ന അവളുടെ ചിത്രം. ഇടയ്ക്കിടയ്ക്കു അവൻെ കെെകൾ കുസൃതികൾ കാട്ടുന്നുണ്ടു…..” ഇതാണോടി ആങ്ങള ഇങ്ങനെയാണോടി പെങ്ങൾ ആങ്ങളയുടെ പുറത്തു കിടക്കുന്നതു.” ….ചൂളി നിൽക്കുകയാണു അവൾ പയ്യനു കൂസലൊന്നുമില്ല. ഇപ്പോൾ ഊരിപോകും വിധത്തിൽ നിൽക്കുകയാണു ജീൻസു… എന്തുവാടായിതു നിൻെ കുണ്ടി നാട്ടുകാരെ കാണിക്കാനൊ? ….രണ്ടു പേരും കരച്ചിലിൻെ വക്കിലായി….

ആർക്കൊ ഫോൺ ചെയ്തതിനു ശേഷം പൊലിസു ഉദൃോഗസ്ഥൻ അവരുടെ നേരെ തിരിഞ്ഞു….” നിൻെ പേരു ഹരി..അച്ഛൻെ പേരു അജയൻ.വീടു മുണ്ടക്കയം ആശാരിപ്പണിയാണു…നിനക്കു താഴെയും മുകളിലുമായി രണ്ടു പെൺക്കുട്ടികൾ…..ശരിയല്ലെയെന്ന വിധത്തിൽ അയാൾ അവരെ നോക്കി….അവൻ തലകുലുക്കി…..അയാൾ തുടർന്നു…” താമസം കോളനിയിൽ..ചോരുന്ന വീടിനു മുകളിൽ പ്ളാസ്റ്റിക്കു പടുത….. പയ്യൻ തലകുമ്പിട്ടു….” ടാ പുലയാടി മോനെ ആത്മഹതൃ ചെയ്യുമെന്നു ഭീഷണി മുഴക്കി അച്ഛനമ്മമാരെ കൊണ്ടു ബ്ളേഡു പലിശയ്ക്കു കാശെടുത്തല്ലേടാ നീ ബെെക്കു വാങ്ങിയതു…വില വെറും ഒന്നരലക്ഷം….ചെറുക്കൻ വിറളി വെളുത്തു…അയാൾ തുടർന്നു. …” ആ കാശുകൊണ്ടു കെട്ടുപ്രായം കഴിഞ്ഞ പെങ്ങളെ കെട്ടിക്കണമെന്നു നിനക്കു തോന്നിയില്ലല്ലോടാ…..അവൻെ കണ്ണിൽ വെള്ളം നിറഞ്ഞു… ….പരുങ്ങി നിൽക്കുന്ന പെണ്ണിനെ നോക്കി ദേഷൃം കൊണ്ടു. അയാളുടെ കണ്ണുകൾ ചുവന്നു ഇപ്പോൾ തന്നെ തല്ലുമെന്നു അവൾക്കു തോന്നി…….

” ഇങ്ങട്ടു നോക്കടി….നിൻെയച്ഛൻ തെങ്ങിൽ നിന്നും വീണു കിടക്കുകയല്ലെ ?….അതെയെന്നു അവൾ തലയാട്ടീ……

“നിൻെയമ്മ വീട്ടുവേല ചെയ്തല്ലെ നിന്നെ പഠിപ്പിക്കുന്നതും അയാളെ ചികിത്സിക്കുന്നതും “……തലകുനിച്ചു നിൽക്കാനെ അവൾക്കു കഴിഞ്ഞുള്ളു….ഏന്താടി നീയൊക്കെ ഇങ്ങനെയായിപോയതു ? …. ക്ളാസ്സും കട്ടു ചെയ്തു ഇങ്ങനെ നടക്കുമ്പോൾ നിനക്കൊക്കെ വേണ്ടി ചോര നീരാക്കുന്ന മാതാാപിതാക്കളെ ഓർക്കാറുണ്ടൊ ?…….

” മോളെ എനിക്കുറപ്പില്ല ഏന്നാലും നോക്കാം “…….അവൻെ കെെയ്യിൽ നിന്നും അയാൾ ഫോൺ വാങ്ങി . അവസാനം അവനെ വിളിച്ച അവളുടേതല്ലാത്ത ഒരു നംമ്പരെടുത്തു ഫോൺ സ്പീക്കറലിലിട്ടു….അങ്ങോട്ടൊന്നും പറയരുതെന്ന മുന്നറിയിപ്പോടെ അവനു നൽകി രണ്ടുവട്ടം റിങ്ങു ചെയ്തപ്പോൾ തന്നെ മറുതലയ്ക്കൽ ആകാക്ഷ നിറഞ്ഞ സ്വരം. ” എന്തായടാ ?…പരിപാടി നടന്നൊ ?… മുഴുവൻ റെക്കോഡു ചെയ്തൊ?..ഒറ്റശ്വാസത്തിലായിരുന്നു ചോദൃങ്ങളെല്ലാം…..കത്തുന്ന കണ്ണുകളോടെ അവൾ അവനെ നോക്കി……” ശരി രണ്ടുപേരും പൊയ്ക്കോളു…മറ്റു പൊലിസുകാർ അവിശ്വാസത്തിലൂടെ അയാളെ നോക്കി….പയ്യൻ ബെെക്കു സ്റ്റാർട്ടു ചെയ്തു…..അവൾ മടിച്ചു നിൽക്കുകയാണു…..” എന്താ പോകുന്നില്ലെ ?…

; ഇല്ല സാർ ഞാൻ ബസ്സിനു പൊയ്ക്കൊള്ളാം “….അവൾ കുനിഞ്ഞു അയാളുടെ കാലിൽ നമസ്ക്കരിച്ചു… അവളെ ചേർത്തു നിർത്തി അയാൾ പറഞ്ഞു ; എനിയ്ക്കും പെൺമക്കളുണ്ടു.. പൊലിസുകാർ തങ്ങളുടെ മേലുദൃോഗസ്ഥനു ഒരു ബിഗ് സലൃൂട്ടു നൽകി..

രചന : – Sali Velayudhan‎

Leave a Reply

Your email address will not be published. Required fields are marked *