കോളേജ് ഡേയ്‌സ്

രചന : – ആർജിത

ഹോസ്റ്റൽ ഗേറ്റ് ചാടാൻ ആൺകുട്ടികേൾക്കെ പാടു എന്ന് ആരാ പറഞ്ഞെ. നീ ധൈര്യമായി ചാടിക്കോ അനിതെ. ഇനി അഥവാ ആരെങ്കിലും കണ്ടാൽ തന്നെ വല്ല തുണിയും പാറി വീഴുന്നതാനെന്നെ കരുതു.

ആ നിന്റെ എല്ലാം കുരുത്തക്കേടുകൾക്കും കുട്ടു നിൽക്കുന്ന എന്നെ തന്നെ കളിയാക്കടി ദുഷ്ടത്തി.

അയോ എന്റെ പൊന്നെ ഞാൻ ഒരു തമാശ പറഞ്ഞതല്ലെ നിനക്കു ഫീൽ ചെയ്തോ, സോറി ഡിയർ നീ കോളേജിലെ പി. ടി ഉഷ ആണെന്ന് എനിക്ക് അറിയാലോ. നീ വേഗം ചാട്. ഹോസ്റ്റലിൽ എല്ലാരും ഉണരുന്നതിനു മുൻപ് തിരിച്ചു എത്തണം. അല്ലെങ്കിൽ പണി പാളും.

ടി ദീപേ ഹോസ്റ്റലിന്റെ ഗേറ്റ് ഒക്കെ ചാടി കടന്നു ഇനി എന്താ അടുത്ത പ്ലാൻ.

ഇനി ഈ കത്ത്‌ അവന്മാരുടെ സ്ഥിരം താവളം ഇല്ലേ കാന്റീൻ, അതിന്റെ ഉള്ളിലേക്ക് ജനൽ വഴി ഇടാം എന്നിട്ട് വേഗം തിരിച്ചു ഹോസ്റ്റലിൽ പോവാം.

അല്ല ദീപ മോളെ നിന്നോട് ചോദിക്കാൻ മാറുന്നു ആർക്കുള്ളതാണ് ആ കത്ത്‌ നീ ഇന്നലെ രാത്രി മുഴുവൻ എടുത്തല്ലോ ആ കത്ത്‌ എഴുതാൻ വല്ല ലവ് ലെറ്ററും ആണോ ടി സത്യം പറ.

ആ ലവ് ലെറ്റർ എന്നും പറയാം

സത്യം പറ ദീപേ ആർക്കെഴുതിയതാ ?

അതോ അത് നമ്മടെ സ്വന്തം നേതാവ് സാക്ഷാൽ രുപേഷിനു തന്നെ.

അയോ ആ കാട്ടുമാക്കാനോ, നീ എന്തിനുള്ള പുറപ്പാടാണ്. അവൻ ആരാന്നറിയുമോ നിനക്ക് കോളേജിൽത്തെ നേതാവ് മാത്രം അല്ല. ഇവിടുത്തെ ലോക്കൽ ഗുണ്ട കൂടെ ആണ്. അവനിട്ടുള്ള പണിയാണെന്ന് അറിഞ്ഞിരുനെകിൽ ഞാൻ നിന്റെ ഒപ്പം വരില്ലായിരുന്നു.

അനിതെ നീ ഇങ്ങനെ പേടിക്കാതെ ഒരു കത്ത്‌ എഴുതി ഇട്ടു അത്ര അല്ലേ ഉള്ളു. അതു എഴുതിയത് നമ്മൾ ആണെന്ന് ആർക്കും അറിയില്ലലോ പിന്നെ എന്താ പ്രശ്നം.

നിനക്ക് അങ്ങനെ ഒക്കെ പറയാം എന്റെ കയ്യും കാലും വിറച്ചിട്ടു വയ്യ. അല്ല നീ എന്തൊക്കയാ അതിൽ എഴുതിയിരിക്കുന്നേ.

പ്രിയപെട്ട രൂപക്ക്

ഞാൻ രൂപ എന്ന് വിളിക്കുന്നത് കൊണ്ട് ചേട്ടന് ഇഷ്ട്ടകേട് ഒന്നും ഇല്ലാലോ. രൂപെട്ടനെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്. ആ ഉണ്ട കണ്ണും ചപ്പടാ മീശയും ചളിയിൽ ചവിട്ടിയാ മാതിരി ഉള്ള നടത്തവും, ജനിച്ചതിനു ശേഷം വെള്ളം കാണാത്ത ആ തല മുടിയും ഗണപതി ഭഗവാനെ ഓർമിപ്പിക്കുന്ന കുട വയറും ആന കുട്ടന്മാർ പോലും തോറ്റു പോകുന്ന നിറവും എല്ലാം കാണാൻ എന്തു രാസമാണെന്നോ. ചേട്ടൻ നാളെ കോളേജിൽ വരുമ്പോൾ ചുവന്ന ഷർട്ടും പച്ച പാന്റും ഇട്ടു വരണം അതിൽ ഏട്ടൻ കൂടുതൽ സുന്ദരൻ ആവും.

എന്ന് ഏട്ടൻ സ്വന്തം കാമുകി.

ഇത്രയേ എഴുതിട്ടുള്ളു. നിനക്കു ഓർമ ഇല്ലേ ആദ്യായിട്ട് കോളേജിൽ വന്ന ദിവസം. അവൻ റാഗിങ്ങിന്റെ പേരിൽ എന്തൊക്കയാ കാട്ടി കൂട്ടിയത്. പട്ടു പാവാട ഇട്ടു വന്നതിനു എല്ലാരുടെയും മുൻപിൽ വെച്ച് കളിയാക്കി പിന്നി ഇട്ട മുടി പകുതിക്കു വെച്ച് മുറുപ്പിച്ചു. പ്രിൻസിപ്പൽനോട് പറയാൻ ചെന്നായപ്പോൾ അവനെ എല്ലാർക്കും പേടിയാണ് കുട്ടി അതു ഒന്നും കാര്യം ആക്കണ്ട എന്നായിരുന്നു മറുപടി അന്ന് എന്നോട് ചെയ്തതിനു ഞാൻ ഇത്ര എങ്കിലും ചെയ്യണ്ടെ നീ പറ.

പോട്ടെടി, എന്തു വന്നാലും ഈ അനിത ഉണ്ട് നിന്റെ കൂടെ വാ ഇനിയും സംസാരിച്ചു നിന്നാൽ ക്ലാസ്സിൽ കയറാൻ ലേറ്റ് ആവും.

ദീപേ അവൻ അതാ ആ കത്തും പൊക്കി പിടിച്ചു വരുന്നുണ്ട് ഓരോരുത്തരെയും ചോദ്യം ചെയുന്നുണ്ട്. കൈയക്ഷരം നോക്കി ആളെ കണ്ടു പിടിക്കാൻ വേണ്ടി ആണെന്ന് തോന്നുന്നു എല്ലാരുടെയും നോട്ട് ബുക്ക്‌ മറിച്ചു നോക്കുന്നുണ്ട്. എനിക്ക് ശരിക്കും ടെൻഷൻ ആവുന്നുണ്ട്ട്ടോ.

നീ ഒന്ന് മിണ്ടാതെ നില്കേടി, അത് ആരാ എഴുതിയെ എന്ന് കണ്ടു പിടിക്കാൻ അവന് ഒരിക്കലും പറ്റില്ല. ഞാൻ ആ കത്ത്‌ എഴുതിയത് ഇടതു കയ്യ് വെച്ചിട്ടാണ് അതു കൊണ്ട് നീ ടെൻഷൻ ആവണ്ടട്ടോ. ഏതായാലും അവനെ വെല്ലാൻ ആരും ഇല്ലെന്നുള്ള അവന്റെ അഹങ്കാരം ഇന്നത്തോടെ നില്കും എനിക്കു അതു മതി.

**********************************************

എന്നിട്ട് എന്തുണ്ടായി ബാക്കി പറ അമ്മേ

എന്നിട്ടെന്താവാന രൂപേഷിന്റെ അഹങ്കാരം മാറ്റാൻ നടന്നു നടന്ന് അവസാനം ആ മഹാൻ എന്റെ തലയിലും ആയി.

ആ രൂപേഷ് വേറെ ആരും അല്ല മക്കളെ ഇതാ ഈ നിൽക്കുന്ന നിങ്ങളുടെ അച്ഛൻ തന്നെയാണ്.

ശുഭം

രചന : – ആർജിത

Leave a Reply

Your email address will not be published. Required fields are marked *