പൊട്ടിപെണ്ണ്

രചന : – വിപിൻദേവാലയo

വിവാഹ० കഴിഞ് മൂന്ന് മാസo കഴിഞപ്പോ- ഴാണ് അവൾ എന്നോട് ഞെട്ടിക്കുന്ന ഒരു ചോദ്യo ചോദിച്ചത്.

“എന്താ ഹരിയേട്ടാ എന്നെ ഗർഭിണിയാക്കാ ത്തതെന്ന്”

ഒരു പുതുപെണ്ണിന് ചോദിക്കാൻ കൊള്ളാ- വുന്ന ചോദ്യമാണോ അവൾ ചോദിച്ചത്. നട്ടപാതിരക്ക് ഉറങ്ങാതെ കിടന്ന ഞാൻ ഷോക്കടിച്ചത് പോലെ തലയണയിൽ നിന്ന് തല പൊക്കാൻ കഴിയാതെ മരവിച്ച് കിടന്ന് പോയ്.

രോഹിണിയെന്നാ പേര്.ജന്മനക്ഷത്രo തന്നെ പേരായി ചൊല്ലി വിളിച്ചു മാതാ പിതാ ക്കൾ.ക്രിഷ്ണന്റെ നാളാണ് ഇതിലുo,ഇതി ലപ്പുറവുo ചോദിക്കൂo.ഞാനോ ഒരു പൂരo നക്ഷത്രക്കാരനുo.പൂരo പിറന്ന പുരുഷാ നീ ഭൂമിക്ക് വിത്തുo കൊണ്ട് വാടാ എന്നാണ് ചൊല്ല്.

സ്വന്തo ഭര്യയുടെ ഗർഭപാത്രത്തിൽ ഒരു- വിത്ത് മുളപ്പിക്കാൻ കഴിയാത്ത എന്ത് പൂര ക്കാരൻ.എന്റെ പുരുഷത്ത്വo അവളുടെ കുറിക്ക് കൊള്ളുന്ന ചോദ്യത്തിന് മുന്നിൽ ലജ്ജിച്ചു പോയി.അത് വേറൊരു സത്യo.

“ഹരിയേട്ടാ എന്താ ഒന്നുo മിണ്ടാത്തെ എന്താ എന്നെ ഗർഭിണിയാക്കത്തതെന്ന്”

അവൾ വീണ്ടുo ചോദിച്ചു.

“എന്റെ രോഹിണീ നീ എന്താ ഇപ്പോ ഇങ്ങനൊക്കെ ചോദിക്കുന്നേ.ആരേലുo കേട്ടാൽ മോശമാണ് കേട്ടോ..”

“എല്ലാരുo ചോദിക്കുന്നു ഹരിയേട്ടാ വിശേഷമൊന്നുമായില്ലേന്ന്.”

“അതിനിങ്ങനൊക്കെയാണോ ചോദിക്കുന്നേ”

“അമ്മയുo,ചിറ്റമ്മയുo,മാമിയുമൊക്കെ ഫോണേൽ വിളിച്ച് ചോദിക്കുവാ വിശേഷo വല്ലതുo ഉണ്ടോ മോളേന്ന്.പേടിയാ ഹരിയേട്ടാ ഒരു കുഞിക്കാലു കാണുന്നത് വരെ ആധിയാ.അയലത്തെ രാധ ചേച്ചിക്ക് അഞ്ച് കൊല്ലo കഴിഞിട്ടുo കുട്ട്വാളുണ്ടായി ല്ല.ഇപ്പോ നാട്ട്കാര് മച്ചിയെന്നാ കളിയാക്കി വിളിക്കണേ.ആ പാവത്തിനേ.ആ വിളി കേൾക്കാൻ എനിക്കിഷ്ടല്ലാ ഹരിയേട്ടാ. ഭർത്താവ് ഉപേക്ഷിച്ചു പോയ രാധേച്ചി ഒരു പരിഹാസ കഥാപാത്രമായി ജീവിക്കുന്നു.”

ശരിയാണ് രോഹിണി പറഞതിലുo കാര്യ- മുണ്ട്.നാട്ടിൻപുറത്ത്കാരിയായ ഒരു യാഥാ- സ്ഥിതിക കുടുമ്പത്തിലെ ഏതൊരു പെൺ കുട്ടിക്കുo തോന്നാവുന്ന ഭയo.

“ആരുo ഗർഭിണിയാക്കുന്നതല്ല രോഹിണി ഗർഭിണിയാകുന്നതാ…അതുപോലെ ഒരിക്കൽ നീയുo ആകുo.”

അങ്ങനെ പറഞ് സാന്ത്വനപ്പെടുത്താനേ എനിക്ക് കഴിഞുള്ളൂ..

“ഇങ്ങനെ തിരിഞ് കിടന്ന് ഉറങ്ങിയാൽ എങ്ങനെയാ ഗർഭിണിയാവുകാ..”

എന്റെ തലയിൽ രണ്ടാമത്തെ ഷോക്കുo അടിച്ചു കഴിഞിരിക്കുന്നു.അവളുടെ ചോദ്യo ഉറച്ചതായിരുന്നു.

“മോളേ..നീ..ക്ലോക്കിലേക്കൊന്ന് നോക്കി- യേ.രണ്ട് മണി കഴിഞിരിക്കുന്നു.നാളെ ഒാഫീസിൽ പോകേണ്ടതാ.”

മുറിക്കുള്ളിലെ സീറോ വോൾട്ട് ബൾബിന്റെ അരണ്ട വെളിച്ചത്തിൽ രണ്ട് പേരുo പുറo തിരിഞ് കിടന്നു.മുന്ന് മാസത്തിലെ ദാമ്പത്യ ജീവിതത്തിലെ ആദ്യത്തെ പിണക്കo. ചുമരിലെ ഘടികാരത്തിന്റെ ടിക്..ടിക്… ശബ്ദത്തിനൊപ്പo എന്റെ ഹ്രിദയവുo, ശബ്ദിച്ചുകൊണ്ടിരുന്നു.ഒരു ഇളo തേങ്ങലാ യി അവളുo.

രാവിലെ ഒാഫീസിൽ പോകാനായി ബെെക്ക് സ്റ്റാർട്ട് ചെയ്യാനൊരുങ്ങുമ്പോൾ ഉമ്മറപ്പടി- യിൽ ചാരിനിന്ന് അവൾ പറഞു.

“ഹരിയേട്ടാ..ഇന്ന് നേരത്തേ വരണo. വരുമ്പോൾ കുറച്ച് കുട്ടിയുടുപ്പുകളുo കളിപ്പാട്ടങ്ങളുo,വാങ്ങിച്ചോണo.”

“നീ..എന്തായീ പറയുന്നേ രോഹിണീ.നിനക്ക് എന്തേ വട്ടുണ്ടോ.വെറുമൊരു പൊട്ടിപ്പെണ്ണ് ആകരുത് നീ..നിന്നോടു ആരാ ഇതൊക്കെ പറഞേ.”

“അപ്പുറത്തേ രതിചേച്ചി പറഞു.എല്ലാo മുന്നേ കൂട്ടി വാങ്ങി വച്ചാൽ സന്താന ലപ്തി ഉണ്ടാകുമെന്നാ പറേണേ..പിന്നെ വേറൊന്ന് കൂടി പറഞു.അത് ഞാൻ രാത്രി പറയാo..”

അവൾ കുണുങ്ങിചിരിച്ചു.

“അതിരാിലെ നിന്റെ രതിചേച്ചി ഇങ്ങോട്ട് എഴുന്നള്ളിയപ്പോഴേ കരുതി.”

“പിന്നേ നേരത്തേ വരണേ ഹരിയേട്ടാ.ബാല ദേവീ ക്ഷേത്രത്തിൽ ഒരു തൊട്ടില് നേർച്ചയു ണ്ട്.അത് ഹരിയേട്ടൻ തന്നെ കെട്ടണo.”

“ഇനി അതുo ഞാൻ വാങ്ങണോ..”

“അതവിടെകിട്ടുo.നേർച്ചകളൊന്നുo മുടങ്ങി ക്കൂട ഹരിയേട്ടാ..”

എന്തായാലുo സ്റ്റാർട്ടിങ് പ്രോബ്ലമുള്ള ബെെക്ക് അന്ന് ഒറ്റ കിക്കിന് സ്റ്റാർട്ടായി. അല്ലെങ്കിൽ പല പൊട്ടത്തരങ്ങളുo,അവളു ടെ നാവിൽ നിന്നുo,എന്റെ തലയിൽ ഒരു ഷോക്കായി മാറുമായിരുന്നു. * * * കുട്ടിയുടുപ്പുകളുo,കളിപ്പാട്ടങ്ങളുമെല്ലാo അവൾ മണത്തു നോക്കി.പിന്നെ മാറോടു ചേർത്തു.എന്നിട്ടു പറഞു.

“എന്ത് നല്ല വാസനയാ ഹരിയേട്ടാ..കുഞു- ങ്ങളുടെ അതേ മണo.”

“എന്താ നിന്റെ രതിചേച്ചി പറഞത്.”

ഞാൻ ആകാoഷയോടെ ചോദിച്ചു.

“എങ്ങനെയാ ഞാനിപ്പോൾ ഹരിയേട്ടനോട് പറയാ..”

“നീ എന്നെ വീണ്ടുo ഷോക്കടിപ്പിക്കാതെ പറയ് എന്റെ രോഹിണീ…”

“രതിചേച്ചി പറയുവാ ആണുങ്ങൾക്ക് രഹസ്യ ഭാഗത്ത് കറുത്ത പള്ളിയുണ്ടെങ്കിൽ സന്താനഭാഗ്യo വേഗമുണ്ടാകുമെന്ന്.”

അവളത് പറഞ് നാണിച്ച് മുഖo പൊത്തി.

“എന്നിട്ട് നീയെന്ത് പറഞു.”

ഞാൻ വീണ്ടുo ആകാoഷാഭരിതനായി.

“ഉണ്ടെന്ന് പറഞു..”

അവൾ വീണ്ടുo നാണിച്ചു മുഖo പൊത്തി.

“നാളെ മുതൽ നിന്റെ രതിചേച്ചി ഈ മുറ്റത്ത് കാലു കുത്തരുത്.പേരു പോലെ തന്നെ സ്വഭാവവുo.രതി.അല്ലേലുo നീയൊരു പൊട്ടിപെണ്ണ്.വീണ്ടുo,വീണ്ടുo, അങ്ങനെയാകൂന്ന് വച്ചാ.”

അവൾ പിണങ്ങി മുഖo തിരിച്ചപ്പോൾ എന്റെ ചങ്കൊന്നു പിടഞു. * * * ദാമ്പത്യ ജീവിതത്തിന്റെ ഒരു വർഷo കടന്ന് പോയി.രോഹിണി ഗർഭo ധരിച്ചില്ല.ചികിഝ കളുo,പൂജകളുo നടത്തി രോഹിണി ഗർഭo ധരിച്ചില്ല.അവസാനo ഡോക്ടർ വിധിയെഴു തി രോഹിണിക്ക് ഒരമ്മയാകാൻ കഴിയില്ലാ ഇനി മരുന്നിനുo,ചികിഝക്കുo,ഒന്നുo ചെയ്യാൻ കഴിയില്ല.മരുന്നുകളുടെ അമിതമായ ഉപയോഗo അവളുടെ ഗർഭ പാത്രo അപകടകരമായ അവസ്ഥയിലേക്ക് മാറിയിരിക്കുന്നു.

രോഹിണി എന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞു.

“ഞാനുo ഒരു മച്ചി പെണ്ണായല്ലോ ഹരിയേട്ടാ”

അവളുടെ ചോദ്യത്തിനു മുന്നിൽ എനിക്ക് ഉത്തരമില്ലായിരുന്നു.അത്രയേറേ നെഞ്ചി ൽ തുളഞിറങ്ങിയ വേദനയായിരുന്നു.

“മിസ്റ്റർ ഹരി നിങ്ങൾ ഒരു അഡോപ്ഷനെ കുറിച്ച് ചിന്തിക്കുക.എനിക്ക് പരിചയമുള്ള ഒരു ഒാർഫനേജുണ്ട്.ഒരുപാട് പേരെ ഞാൻ അവിടേക്ക് അയച്ചിട്ടുണ്ട്.ഞാൻ വേണമെ ങ്കിൽ നoമ്പർ തരാo.”

“ഞങ്ങൾ പരസ്പരo ആലോചിച്ചിട്ട് ഒരു തീരുമാനo എടുക്കാo ഡോകടർ.”

ഹോസ്പിറ്റലിൽ നിന്നുo ഡോക്ടർ കുറിച്ച് തന്ന നoമ്പറുo വാങ്ങി കലുഷമായ മനസോടെ പടിയിറങ്ങി.ഒരു വാടിയ തണ്ടു പോലെ രോഹിണി ചുമലിൽ ചാഞ് കിടന്നു. * * * “രോഹിണീ ഡോക്ടർ പറഞതിനേ കുറിച്ച് നീ എന്ത് പറയുന്നു.”

ഞാൻ ആകാoഷയോടെ ചോദിച്ചു.

“ഹരിയേട്ടന്റെ ഇഷ്ടo എന്റെയുo”

അവൾ പറഞു

“നിന്റെ വീട്ടുകാർ അoഗീകരക്കുമോ.പേരുo നാളുo,ദേശവുo,ഭാഷയുoഏതെന്ന് പോലുo അറിയാത്ത ആരുടേയോ രതിസുഖത്തിന്റെ ബാക്കി പത്രമായ ഒരു കുഞിനെ സ്നേഹി ക്കുവാനുo,താലോലിക്കുവാനുo,അoഗീകരിക്കുവാനുo അവർക്കു കഴിയുമോ.”

“ഞാനിപ്പോൾ ഒരു പൊട്ടിപ്പെണ്ണല്ല ഹരിയേട്ടാ എല്ലാo തിരിച്ചറിയാനുള്ള മനസ് കെെവന്നിരിക്കുന്നു.ഒറ്റക്കിരിക്കുമ്പോൾ താലോലിക്കുവാനുo,കുഞുടുപ്പിട്ട് ഒരുക്കു വാനുo,ഒരു കുഞ്.അത് ആരുടേതായാലുo, എന്റെ കുഞായി ഞാൻ വളർത്തുo.”

രോഹിണിയുടെ വാക്കുകൾക്ക് ഒരു ദ്രിഢനിശ്ചയമുണ്ടായിരുന്നു. * * * ഒാർഫനേജിന്റെ ഒാഫീസിനുള്ളിലെ ചാരു കസേരയിലിരുന്ന ദെെവത്തിനോട്(അനാ ഥാലയo നടത്തുന്നവരെല്ലാo ദെെവത്തിന് സമമാണല്ലോ)കാര്യo പറഞു.

“കുട്ടികളുണ്ട്.മിസ്റ്റർഹരീ.പല പ്രായത്തിലു- ള്ളവരുണ്ട്.പിന്നെ അഡോപ്റ്റ് ചെയ്യാൻ കുറച്ച് റൂൾസ് ആന്റ് റഗുലേഷൻസ് ഉണ്ട്.”

“ഫാദർ പറഞ് വരുന്നത് ”

ഞാൻ ആകാoഷയോടെ ചോദിച്ചു.

“മിസ്റ്റർ ഹരിക്ക് ആൺ കുട്ടിയോ പെൺകു ട്ടിയോ വേണ്ടത്.”

“പെൺകുട്ടി മതിയെന്നാ നമ്മുടെ തീരുമാനo”

“വെരി ഗുഡ്.നിങ്ങൾ ഒരു വ്യത്യസ്ഥരായ ദoമ്പതികളാണ്.പലരുo,ആൺകുട്ടികളെ യാണ് ആവശ്യപ്പെടാറ്.ഗോഡ്..ബ്ലസ്..യൂ മിസ്റ്റർ ഹരി.”

“ഡോക്ടർ പറഞുവന്ന റൂൾസ് ആന്റ് റെഗുലേഷൻസിനെ കുറിച്ചൊന്നുo പറഞി ല്ല.”

“അതായത് കുട്ടിയുടെ പേർക്ക് പത്ത്- ലക്ഷo രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്യണo.അതിന്റെ പാസ് ബുക്ക് ഇവിടെ കാണിച്ച് ഉറപ്പ് വരുത്തണo.പിന്നെ മിനിമo ആയിരത്തി അഞൂറ് സ്ക്വയർഫീറ്റ് വീട് അഡോപ്റ്റ് ചെയ്യുന്നവർക്ക് ഉണ്ടായിരിക്ക ണo.കുട്ടി വളർന്നു വരുമ്പോൾ ഒരു ബുദ്ധി മുട്ട് ഉണ്ടാകാത്ത രീതിയിൽ അവകാശങ്ങ ൾ രേഖപ്പെടുത്തണo.നാളെ നിങ്ങൾക്ക് ഒരു അവകാശി വന്നാൽ ദത്ത് എടുത്ത കുട്ടിക്ക് ഒരു പ്രോബ്ലo വരാൻ പാടില്ല. നിങ്ങളുടെ കാലശേഷo അവകാശികൾ കൂടുo.അങ്ങനെ ഒരുപാട് സoഭവങ്ങൾ ഉണ്ടായിട്ടുണ്ട്.അതു കൊണ്ടാണ് ഒാർഫനേ ജ് ഇങ്ങനെ ഒരു നിയമo അനുവർത്തിക്കു ന്നത്.പിന്നെ നിങ്ങളുടെ ഫാമിലി ബാക്ഗ്രഔൺണ്ട്.എെ മീൻ ക്രിമിനൽ പശ്ചാത്തലo.ഇവയെല്ലാo അന്വാഷണാ- ർഥo സാക്ഷ്യപ്പെടുത്തുo.അതിന് ശേഷo മാത്രമേ കുട്ടിയെ കെെമാറ്റo ചെയ്യൂ.”

തലയിൽ ഒരു ത്രീഫെയ്സ് ഷോക്കടിച്ചത് പോലെയായി ഞാൻ.

“പറയാo ഫാദർ.ഞങ്ങൾ പരസ്പരo ആലോചിച്ചിട്ട് വരാo.”

“ഒാക്കെ..മിസ്റ്റർ ഹരി.വെൽക്കo.നിങ്ങൾ ക്ക് മുന്നിൽ ഇവിടത്തെ വാതിൽ തുറന്ന് കിടപ്പുണ്ട്.

അസ്തമിച്ച പ്രതീക്ഷകളുമായി ഒാർഫനേജി ന്റെ പടിക്കെട്ടുകളിറങ്ങുമ്പോൾ ഈ ലോക ത്തോടു തന്നെ വെറുപ്പ് തോന്നി.ഒരു സാധാ രണ ഒാഫീസ് ക്ലാർക്കായ ഞാൻ പത്ത് ലക്ഷo രൂപ എവിടുന്ന് കൊടുക്കാനാ. ആകെയുള്ളത് ഒരു അഞ്ച് സെന്റിൽ ചെറിയ ഒരു വീട്.

രോഹിണിയൂടെ മുഖത്ത് നോക്കാൻ ധെെര്യo വന്നില്ല.പ്രതീക്ഷയുടെ അസ്തമയo ഒരു നിഴലായി പടർന്നിരിക്കു ന്നു എന്ന് മനസിലാകുo.

വിങ്ങുന്ന ഹ്രിദയവുമായി വീടിന്റെ പടവുക ൾ കയറുമ്പോൾ ഒരു കുഞിന്റെ രോദനo കേട്ടുവോ എന്നൊരു തോന്നൽ.

കിടപ്പുമുറിയുടെ ബഡിൽ ഇരുന്ന് തന്റെ മാറിൽ തലചായ്ച് കൊണ്ട് രോഹിണി ചോദിച്ചു.

“ഞാനെന്താ ഹരിയേട്ടാ ഗർഭിണിയാകാഞേ”

പൊട്ടിക്കരഞ അവളെ വാരിപ്പുണർന്ന് കൊണ്ട് ഞാൻ പറഞു.

“നീയാണ് മോളെ എന്റെ കുഞ്.നിനക്ക് ഞാനുo,എനിക്ക് നീയുo.നിന്റെ രാധേച്ചിയെ പോലെ നീ ഒറ്റപ്പെടില്ല.ജീവിത സായാഹ്നത്തി ൽ ഒറ്റപ്പെടുമെന്ന് തോന്നുമ്പോൾ നമുക്ക് മുന്നിൽ വ്രിദ്ധസദനങ്ങളുടെ വാതിൽ തുറ ന്ന് കിടപ്പുണ്ട്.മക്കളുടെ കെെപിടിച്ച് . ആ വാതിൽ കടക്കേണ്ടി വരില്ലല്ലോ എന്ന് ആശ്വസിക്കാo.അല്ലെങ്കിൽ ഒരു മുഴo കയറിൽ ഒരു കുപ്പി വിഷത്തിൽ നമുക്കൊ ടുങ്ങാo..”

“എന്റെ ഹരിയേട്ടാ…”

രോഹിണി ആർത്തലച്ച് നെഞ്ചിൽ വീണ് പൊട്ടിക്കരഞു.കരയട്ടെ ആർത്തലച്ച് പെയ്തൊഴിയട്ടെ.അങ്ങനെ അവളിലെ തീപിടിച്ച തിരമാലകൾ കെട്ടണയട്ടെ….

(ശുഭo)

രചന : – വിപിൻദേവാലയo

Leave a Reply

Your email address will not be published. Required fields are marked *