ഭാര്യ…

രചന: ബദറുൽ മുനീർ

അമ്മു ബാല്യകാല സ്വപ്നങ്ങൾക്ക് തടയിടെണ്ടി വന്നവൾ…

വീടിന്റെ മുകളിൽ ഇരുന്നു പ്രകൃതിയുടെ പച്ചപ്പ് ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ…

അവളുടെ ഭൂതകാല ബാല്യകാല ഓർമ്മകൾ മനസ്സിൽ മിന്നിത്തിളങ്ങാൻ തുടങ്ങി…

മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് അമ്മു വിവാഹിതയായത്…

അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അവളുടെ സമ്മതം പോലും നോക്കാതെ അവളുടെ രണ്ടാനച്ഛൻ വിവാഹത്തിന് മുന്നിട്ടിറങ്ങി….

അവൾക്ക് അഞ്ച് വയസ്സുള്ളപ്പോൾ ആണ് അവളുടെ അച്ഛൻ മരിക്കുന്നത്….

പക്ഷേ അവളുടെ അമ്മ അവൾക്ക് വേണ്ടി ജീവിച്ചില്ല വേറെ ഒരുത്തനെ വിവാഹം കഴിച്ചു….

അച്ഛന്റെ വാത്സല്യം അവൾക്ക് കിട്ടും എന്ന് കരുതി അവൾ…

പക്ഷേ അത് കഥകളിലെ പോലെ തന്നെ രണ്ടാനച്ഛൻ എന്ന വേർതിരിവ് അവിടെ വന്നു….

പക്ഷേ പത്തൊമ്പതാമത്തെ വയസ്സിൽ വേറൊരു ജീവിതത്തിലേക്ക് അവൾക്ക് പോകേണ്ടിവന്നു….

പഠിക്കണമെന്ന മോഹം പലതവണ അവൾ പറഞ്ഞപ്പോഴും സമ്മതം മൂളിയ അമ്മ പിന്നീട് അത് വേണ്ടന്ന് തന്നെ വെച്ചു….

അതിന് കാരണം അടുത്ത വീട്ടിലെ യുവാവുമായി അവൾ ചെറിയൊരു അടുപ്പമുണ്ടായിരുന്നു പ്രണയമുണ്ടായിരുന്നു….

നല്ലതറവാട്ടുകാരായിരുന്നു അവർ…

പക്ഷേ അമ്മുവിന്റെ അമ്മ അതിന് സമ്മതിച്ചില്ല കാരണം ഒരു രാഷ്ട്രീയക്കാരനെ വീട്ടിലേക്ക് മക്കളെ കൊടുക്കില്ല എന്ന് തന്നെ തീർത്തും പറഞ്ഞു….

ദുഃഖങ്ങളും സങ്കടങ്ങളും നിറഞ്ഞ അവളുടെ ജീവിതം ആദ്യ രാത്രി തന്നെ തന്റെ ഭർത്താവിനോട് അവൾ തുറന്നു പറഞ്ഞു….

ഭർത്താവിന്റെ പേര് പോലും അന്നാണ് അവൾ അറിയുന്നത്..

ഭർത്താവിന്റെ മുഖം പോലും രാത്രിയിൽ വ്യക്തമായി കാണുന്നത് അവൾ …

പെണ്ണ് കാണാൻ വന്നപ്പോൾ കൂടുതലൊന്നും അവൾ അവനോട് സംസാരിച്ചിരുന്നില്ല…

ആദ്യരാത്രിയിൽ ഭാര്യയുടെ മുൻകാല ചരിത്രങ്ങളും വിഷമങ്ങളും സങ്കടങ്ങളും എല്ലാം കേട്ടപ്പോൾ ഭർത്താവിന് തന്നെ അവളോട് ഒരു പുച്ഛം ആയിട്ടാണ് തോന്നിയത്….

പോരാത്തതിന് അവർ തമ്മിൽ പത്ത് വയസ്സ് മാറ്റവും ഉണ്ടായിരുന്നു….

ഒരു പഴഞ്ചൻ സ്വഭാവമായിരുന്നു അയാൾക്ക് എന്ന് അവൾക്കു അറിയില്ലായിരുന്നു…

അവളുടെ ചെറിയ ശരീരവും ചെറിയ മനസ്സും ഒന്നും തന്നെ അയാൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല….

പഴയ ജീവിത ചരിത്രങ്ങൾ എല്ലാം കേട്ട് മനസ്സില്ലാമനസ്സോടെ അയാൾ ജീവിതത്തിന് തിരി കുളത്തി ആദ്യരാത്രി ഭംഗിയായി നടന്നു…

വീട്ടിൽ പല പൊരുത്തക്കേടുകളും അമ്മുവിന് വന്നു…..

ചെറുപ്പം മുതലേ എല്ലാം സഹിച്ചും കേട്ടും വളർന്നകൊണ്ടും ക്ഷമിക്കാനുള്ള മനസ്സു ഉള്ളത്കൊണ്ടും അവൾ അഡ്ജസ്റ്റ് ചെയ്തു വാസുദേവന്റെ കൂടെ ജീവിതം തുടങ്ങി….

ദിവസംതോറും വാസുദേവന്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു തുടങ്ങി….

വാസുദേവനിൽ നിന്ന് ഒരു അകൽച്ച അവൾക്ക് അനുഭവപ്പെട്ടു തുടങ്ങി…

അവളെ കൂടെ കൊണ്ടു നടത്താൻ പോലും അയാൾക്ക് മടിയായി തുടങ്ങി…

കുടുംബത്തിൽ എന്തെങ്കിലും പരിപാടികൾ ഉണ്ടെങ്കിൽ പോലും അമ്മുവിനെ കൂടെ കൊണ്ടുപോകുമായിരുന്നില്ല വാസുദേവൻ…

എല്ലാം സഹിച്ചും കേട്ടും ദിവസങ്ങളും മാസങ്ങളും കടന്നുപോയി ഒന്നാം വിവാഹ വാർഷികം ആയി…

ഒരു ദിവസം ഒരു പുലർകാലം അമ്മുവിന് ഷീണം ശർദ്ദി എല്ലാം കണ്ടു തുടങ്ങി….

ഡോക്ടറുടെ അടുത്തു പോയി എല്ലാവരും കരുതിയത് പോലെ തന്നെ അവൾ ഗർഭിണിയാണ് എന്ന് ഡോക്ടർ പറഞ്ഞു….

ഏതൊരു സ്ത്രീയുടെയും ജീവിതത്തിൽ സന്തോഷിക്കുന്ന ദിനങ്ങളാണ്….

ഒരു അമ്മയാകാൻ പോവുക എന്ന വാർത്ത പറയുമ്പോൾ…

പക്ഷേ അവിടുത്തെ ശാരീരിക ബുദ്ധിമുട്ടുകളും മറ്റുള്ളവരുടെ അകൽച്ചയും…

ഭർത്താവിൽ നിന്നുള്ള സ്നേഹ കുറവും എല്ലാം സഹിച്ച് അവൾ കാത്തിരുന്നു അവൾക്കു പിറക്കാൻ പോകുന്ന ആദ്യ കണ്മണിയെ കാണാൻ വേണ്ടി…..

ദിവസങ്ങളും മാസങ്ങളും എല്ലാം ശരവേഗത്തിൽ പോയിക്കൊണ്ടിരുന്നു…

ഡോക്ടർ നിർദ്ദേശിച്ച ദിവസം വന്നെത്തി കുടുംബത്തോടൊപ്പം ഹോസ്പിറ്റലിൽ എത്തി അവളെ ലേബർറൂമിൽ പ്രവേശിപ്പിച്ചു…

എല്ലാവരും പുറത്ത് ക്ഷമയോടെ കാത്തിരുന്നു വാസുദേവനും അമ്മയും അച്ഛനും എല്ലാവരും….

ഏതാണു് മിനിറ്റുകൾ പിന്നിട്ട തൊണ്ട പൊട്ടുന്ന ശബ്ദത്തോടെ അവൻ ഭൂമിയിലേക്ക് പിറന്നു ഒരു ആൺകുട്ടി….

സുന്ദരനായ ഒരു ആൺ കുട്ടിയെ കണ്ടപ്പോൾ എല്ലാവർക്കും സന്തോഷമായി…

കൂടുതലൊന്നും ചിരിക്കുകയോ കളിക്കുകയോ ചെയ്യാത്ത ഭർത്താവിനും സന്തോഷമായി….

അവരുടെ ജീവിതത്തിൽ സന്തോഷമായ് ദിവസങ്ങൾ കടന്നു പോയി….

ഭാര്യയിൽ നിന്ന് അകന്നു നിന്നിരുന്ന വാസുദേവൻ മോൻ വന്നതിനുശേഷം….

ഭാര്യയോട്അടുക്കാൻ തുടങ്ങി…

മകനെ ഭാര്യനേക്കാൾ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി…..

ഭാര്യയും ഭർത്താവും മത്സരിച്ചു സ്നേഹിച്ചു അവനെ….

ഹോസ്പിറ്റലിൽ ജീവനക്കാരനായ വാസുദേവന് അധിക ദിവസവും ഡ്യൂട്ടി രാത്രിയിലായിരുന്നു….

അമ്മുവിന്റെ കൂടെ ഒന്ന് ഇരിക്കാനോ സന്തോഷത്തിൽ പങ്കുചേരാൻ തമാശ പറയാനോ ഒന്നും തന്നെ വാസുദേവൻ മുതിർന്നില്ല കാരണം അവളോടുള്ള ചെറിയ ഒരു വെറുപ്പായിരുന്നു…..

പക്ഷേ ഇതെല്ലാം തന്നെ ഭാര്യയെ വിഷമത്തിന്റെ വിത്തുകൾ വിതറുന്നുണ്ടന്നകാര്യം അയാൾ മറന്നു പോയിരുന്നു….

വിവാഹം കഴിച്ച് അന്ന് മുതൽ തന്റെ പ്രിയതമനിൽ നിന്ന് ലഭിക്കേണ്ട പരിഗണ സ്നേഹം ഇഷ്ടം അവൾക്ക് അന്യമായിക്കൊണ്ടിരിക്കുന്നു…

അത് അവളിൽ വെറുപ്പിന്റെ തേരോട്ടത്തിന് വഴിതെളിച്ചു….

എത്ര ശ്രമിച്ചിട്ടും ഭർത്താവ് വാസുദേവനെ മാത്രം അമ്മുവിന് മാറ്റിയെടുക്കാൻ കഴിഞ്ഞില്ല….

അച്ഛനെയും അമ്മയെയും എല്ലാം അവൾ മാറ്റിയെടുത്തു…

അവർക്ക് നല്ല ഒരു മരുമകൾ ആയി അവർക്ക് ജീവനായി അമ്മു…

അവൾ എന്ത് ആവശ്യപ്പെട്ടാലും അച്ഛനു അമ്മയും അത് സാധിപ്പിച്ചു കൊടുക്കുമായിരുന്നു അത്രയ്ക്കും ഇഷ്ടമായിരുന്നു അവളെയും അവളുടെ കുഞ്ഞിനേയും…

പക്ഷേ തന്റെ ജീവിത പങ്കാളിയിൽ നിന്ന് കിട്ടേണ്ട സ്നേഹവും ലാളനയും കിട്ടാതെ അവളുടെ മനസ്സ് ദാഹിച്ചുകൊണ്ടിരുന്നു….

പിന്നെയും മാസങ്ങളും ദിവസങ്ങളും വർഷങ്ങളും കഴിഞ്ഞു…..

മകന് പ്രണവ് എന്ന് പേരിട്ടു ഇപ്പോൾ അമ്മുവിന്റെ മകനു അഞ്ചു വയസ്സായി….

ഭർത്താവിൽ നിന്നുള്ള സ്നേഹവും ലാളനയും ഒന്നുംതന്നെ കിട്ടാതെ അവളുടെ മനസ്സ് തന്നെ ഒരു മരവിപ്പ് പോലെ തോന്നി അവൾ ഒരു തീരുമാനത്തിലെത്തി….

മോനേ അച്ഛനെയും അമ്മയെയും ഏൽപ്പിക്കാം പ്ലസ് ടു വിൽ നിർത്തിയ പഠനം തുടരാമെന്ന് തന്നെ അവൾ തീരുമാനിച്ചു….

ഭർത്താവിന്റെ സമ്മതം അനുകൂലമല്ലായിരുന്നു അച്ഛനെയും അമ്മയെയും സോപ്പിട്ട് അവൾ കാര്യം നേടിയെടുത്തു അവൾ വീണ്ടും മുടങ്ങിയ അവളുടെ പഠനം വീണ്ടും തുടങ്ങി….

എല്ലാ ക്ലാസും മുടങ്ങാതെ അവൾ അറ്റൻഡ് ചെയ്തു…..

പരീക്ഷയുടെ ആഴ്ചകൾക്ക് മുൻപുള്ള കോൺടാക്ട് ക്ലാസും അവൾ അറ്റൻഡ് ചെയ്തു….

പ്രകൃതിരമണീയമായ ക്യാമ്പസും അവിടുത്തെ സൗഹൃദങ്ങളും അവളുടെ മനസ്സിൽ വേദനകൾ അലിയിച്ചു തീർത്തു….

ടീച്ചറും മാഷും എല്ലാവരുമായി അവൾ സൗഹൃദമായി….

അവളുടേതായ ഒരു ലോകത്ത് തന്നെയായി ഒരുപാട് വിഷമങ്ങളിൽ നിന്ന് കരകയറാൻ തന്നെ അവൾക്ക് അത് പ്രയോജനമായി…

ഒരുപാട് സൗഹൃദങ്ങളിൽ നിന്ന് ഒരു വ്യക്തിയുമായി അവൾ കൂടുതൽ സൗഹൃദമായി കൂടുതൽ അടുത്തു….

ആഴ്ചയിൽ ഉള്ള സ്പെഷ്യൽ ക്ലാസിൽ അവനുമായി അധികം കൂടിക്കാഴ്ച നടത്തി….

അവനുമായി ഒരുപാട് സംസാരിച്ചിരുന്നു അവളുടെ കഥകളും അവളുടെ വിഷമങ്ങളുംസ്നേഹം പങ്കുവച്ചു….

സ്വന്തം ഭർത്താവിൽ നിന്ന് ഒരിക്കലും കിട്ടാത്ത സ്നേഹവും പരിഗണനയും ബഹുമാനവും….

എല്ലാം അവനിൽ നിന്ന് കിട്ടിയപ്പോൾ അവൾ അത് മതിമറന്ന് ആസ്വദിച്ചു ഓരോ ദിവസവും….

ദിവസങ്ങളും മാസങ്ങളും കടന്നുപോയി അവരുടെ ക്ലാസ് തീർന്നു അടുത്ത ക്ലാസ്സിൽനായി രണ്ടുപേരും കാത്തിരുന്നു…

അവരുടെ കാത്തിരിപ്പ് അവരുടെ സ്നേഹം കൂടിക്കൊണ്ടിരുന്നു…

പരസ്പരം വാട്സ്ആപ്പ് ചാറ്റിങ്ങും ഫോൺവിളികളും ആയി അവർ സമയം ചിലവഴിച്ചു മണിക്കൂറുകളോളം അവർ ഫോൺ വിളിച്ചു സമയം കഴിച്ചു….

ആഴ്ചയിൽ എല്ലാം ദിവസവും അവരുടെ സ്നേഹം റൂമിൽ ബെഡിൽ വരെ എത്തി…

ദിവസങ്ങൾ കടന്നു പോയി അങ്ങനെ ഒരു ഞായറാഴ്ച രാത്രി വന്ന അവന്റെ ഫോൺ വിളിയാണ് അവളുടെ ജീവിതം മാറ്റിമറിച്ചത്…..

ഇത്രയും ആത്മാർത്ഥമായി സ്നേഹിച്ച എന്നെ അവനു വേണ്ട എന്ന്…

വിവാഹം കഴിച്ച ഒരു സ്ത്രീയെ അവിവാഹിതനായ കാമുകന് വേണ്ട എന്ന് തീർത്തു പറഞ്ഞു….

അമ്മു ആകെ തളർന്നുപോയി അവന്റെ വാക്കുകൾ കേട്ട്….

എന്റെ മോനെകാളും ഭർത്താവിനേക്കാൾ ആത്മാർത്ഥമായ് സ്നേഹിച്ച കാമുകൻ…

എന്നിൽ നിന്ന് എല്ലാം അവൻ ആസ്വദിച്ചു കവർന്നെടുത്തു..

ഇപ്പോൾ എന്റെ സ്നേഹം കാണാതെ എന്നെ വിട്ടുപോയിഅവൻ…

അമ്മു ഒരു തീരുമാനത്തിലെത്തി….

അവളുടെ മനസ്സു മാറി ഇനി ആരെയെങ്കിലും ആത്മാർത്ഥമായി സ്നേഹിക്കുകയാണങ്കിൽ അത് എന്റെ ഭർത്താവിനെ മാത്രം ആയിരിക്കും…

എന്ന് അവൾ ഉറപ്പിച്ചു….

ഭർത്താവും ആയിട്ടുള്ള ജീവിതം പൊരുത്തപ്പെട്ട് കൊണ്ട് മുന്നോട്ടു പോകാം എന്ന് അവൾ ദൃഢനിശ്ചയം ചെയ്തു….

സങ്കടം അവളുടെ മനസ്സിനെ ആടിയൂലച്ചു ഭർത്താവിന്റെ മുന്നിൽ കുറ്റബോധം കൊണ്ട് വിറച്ചു ഒടുവിൽ എല്ലാം ഭർത്താവിന്റെ മുന്നിൽ തുറന്നു പറഞ്ഞു…..

എന്നോട് വാസുദേവട്ടേൻ ക്ഷമിക്കണം എന്ന് പറഞ്ഞ കാലുപിടിച്ചു മാപ്പ് അപേക്ഷിച്ചു….

അതുകേട്ടപ്പോൾ വാസുദേവന് അവളെ കൊല്ലാനുള്ള ദേഷ്യവും പകയും ആണ് വന്നത്…

പക്ഷേ അവളുടെ നിഷ്കളങ്കത അവളുടെ മുഖം എല്ലാം കണ്ടപ്പോൾ അയാൾ അവളോട് ക്ഷമിച്ചു…..

ഭർത്താവിന്റെ സ്നേഹം ലഭിക്കാതെ വന്നപ്പോൾ കാമുകനിലേക്ക് പോകാൻ കാരണം ഞാൻ തന്നെ എന്ന സത്യം വാസുദേവൻ തിരിച്ചറിഞ്ഞു…..

ഞാൻ മനസ്സിൽ അവളോട് സ്നേഹം വെച്ച് അവളോട് കാണിക്കാതെ…

പുറത്തുകാണിക്കാതെ ഉള്ളിൽ ഇട്ടു നടന്ന ഞാനാണ് വിഡ്ഢി എന്ന സത്യം വാസുദേവൻ മനസ്സിലാക്കി…..

ജോലിയും ഭാരങ്ങളും എല്ലാവർക്കും ജീവിതത്തിൽ ഉണ്ടാകും പക്ഷേ ദാമ്പത്യജീവിതത്തിൽ സ്നേഹം കൊടുക്കുന്ന യഥാസമയത്ത് നമ്മൾ കൊടുത്തില്ലെങ്കിൽ ഭാര്യമാർ വഴി വിട്ടു പോകുമെന്ന് സത്യവും വാസുദേവൻ മനസ്സിലാക്കി….

സ്നേഹം ഉള്ളിൽ വച്ച് മരിക്കുന്ന സമയത്തോ അല്ലെങ്കിൽ സുഖമില്ലാതെ നാലു കാലുള്ള കട്ടിലിന്മേൽ കിടക്കുമ്പോൾ….

ഭാര്യക്ക് പകർന്നുകൊടുത്തത് കൊണ്ട് കാര്യമില്ല എന്ന് അയാൾ മനസ്സിലാക്കി….

കിട്ടുന്ന സമയത്ത് എല്ലാം ഭാര്യയുടെ വിഷമങ്ങൾ അറിയുക…

ഭാര്യയിൽ ഒരു മനസ്സും ഒരു ശരീരവുമായി ദാമ്പത്യജീവിതം കഴിയുക ഒരുപാട് തീരുമാനങ്ങൾ വാസുദേവൻ അന്ന് എടുത്തു….

അമ്മുവും ഒരു തീരുമാനം എടുത്തു വിവാഹം കഴിച്ച സ്ത്രീകളെ മാത്രം സ്നേഹിക്കുന്നകാമുകന്മാർ അവരെ ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയും എന്ന സത്യവും…

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു ഇന്നിപ്പോൾ അവർ ഇണക്കിളികളായി മാറിയിരിക്കുന്നു…..

സ്നേഹം ഇല്ല എന്ന് കുറ്റപ്പെടുത്തിയ ഭർത്താവിന്റെ സ്നേഹം കണ്ട് അവളുടെ കണ്ണു നിറഞ്ഞു….

അതെല്ലാം ആസ്വദിച്ചു കൊണ്ട് നല്ലൊരു കാമുകിയായി ഭാര്യയായി അമ്മയായ് അവൾ …..

ഒരു നല്ല ഭർത്താവായി ഒരു കാമുകനായി ഒരു അച്ഛനായി വാസുദേവനും…

ഒരുപാട് മാറിയിരിക്കുന്നു വാസു ഏട്ടൻ…

ഇല്ല ഇനി ഒരിക്കലും ഞാൻ ഏട്ടനെ വഞ്ചിക്കില്ല എന്റെ ഏട്ടന് ഇത്രയും സ്നേഹമുണ്ടെന്ന് ഞാനറിഞ്ഞില്ല…

അവൾ മനസ്സിൽ തീരുമാനിച്ചു…

അമ്മേ പ്രണവിന്റെ വിളിയാണ് അമ്മുവിനെ ഓർമയിൽ നിന്ന് ഉണർത്തിയത്…

സമയം നോക്കി അമ്മു അച്ഛൻ വരാൻ സമയം ആയി മോനെ അച്ഛമ്മയുടെ കൂടെപോയി കളിച്ചോ…

അമ്മ ചായ ഉണ്ടാക്കി വെക്കട്ടെ അച്ഛന് എന്ന് പറഞ്ഞു അമ്മു അടുക്കളയിലേക്ക് പോയി ……

ഏതൊരു ഭാര്യയും ഒരു കാരണവുമില്ലാതെ ഒരു കാമുകനെ തേടിപോകില്ല എന്ന സത്യം എല്ലാ ഭർത്താക്കന്മാരും മനസ്സിലാക്കിയാൽ മാത്രം മതി….

ഇന്ന് സമൂഹത്തിൽ നമ്മൾ കാണുന്ന പത്രമാധ്യമങ്ങൾ ടിവി ചാനലുകളിൽ വരുന്ന വാർത്തകൾ കുറയാൻ….

ഭാര്യക്ക് ആവശ്യം അവളെ മനസ്സിലാക്കാനും അവളുടെ ഏതു വിഷമത്തിലും അവളുടെ കൂടെ ഒപ്പം നിൽക്കാനും വേണ്ടി ഒരു തണൽമരം അതായിരിക്കണം ഭർത്താവ്…

ഭർത്താവിന്റെ അച്ഛൻ ഭർത്താവിന്റെ അമ്മ ഭർത്താവിന്റെ അനിയൻ ഭർത്താവിന്റെ പെങ്ങൾ ഇവരുടെ ഇടയിലേക്ക് നമ്മുടെ ഭാര്യയായി അവൾ കടന്നുവരുമ്പോൾ….

ഭാര്യക്കും ഭർത്താവിനും ഇടയിൽ പല അഭിപ്രായങ്ങൾ ഉണ്ടാകും…

പക്ഷേ എല്ലാ വിഷയത്തിലും അവളുടെ കൂടെ ഞാനുണ്ട് എന്നൊരു വാക്ക് മതിയാകും അവൾക്കു എല്ലാ വിഷയങ്ങളിലും നമ്മുടെ കൂടെ നമ്മുടെ മക്കളുടെ അമ്മയായി നമുക്ക് ഭാര്യയായി കാമുകിയായി നമ്മുടെ കൂടെ മരണം വരെ നിൽക്കാൻ പ്രചോദനമാവുക…

ഒരു വാക്ക് ഞാനുണ്ട് നിന്റെ കൂടെ എന്ന വാക്ക് അതു മാത്രം മതിയാകും…

പിന്നെ അങ്ങനെ ഭർത്താവിൽനിന്ന് ഉള്ള സ്നേഹം കുറഞ്ഞതുകൊണ്ട് കാമുകനിലേക്ക് പോകുന്ന ഭാര്യയോട് ഒരു വാക്ക്….

ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന ഒരു ഉപകരണമായി മാത്രമേ….

വേറെ ഒരുത്തനെ ഭാര്യയെ കാമുകൻ കാണുകയുള്ളൂ….

എന്ന് സത്യം കൂടി മനസ്സിലാക്കി പോവുക..

ഞാൻ നിർത്തുന്നു സ്നേഹത്തോടെ…

രചന: ബദറുൽ മുനീർ

Leave a Reply

Your email address will not be published. Required fields are marked *