യോളോ

രചന : – കർമ

“ചീ…. നിങ്ങളോട് പറഞ്ഞാ മനസിലാകേലേ തള്ളേ….. നിങ്ങളേം എന്റെ തന്തേനേം എനിക്ക് വേണ്ടാ…. എനിക്ക് അമേരിക്കയിലേക്ക് ജോലി കിട്ടീട്ടുണ്ട്… നിങ്ങള് തന്ന കാശൊക്കെ അയച്ചിട്ടുണ്ട്…. ഇനി എന്നെ വിളിക്കരുത് തള്ളേ നിങ്ങൾ…. ”

എരിയുന്ന സിഗരറ്റ് വിരുകൾക്കിടയിൽ തിരുകി വീണ്ടും അയാൾ ചുണ്ടിലേക്ക് വെച്ചു.. അയാളുടെ മടിയിൽ നിന്നുമവൾ എഴുന്നേറ്റു… അഴിഞ്ഞ മുടിചുരുക്കൾ കൂട്ടിക്കെട്ടിക്കൊണ്ടവൾ ചോദിച്ചു…

” സക്കീർ രണ്ട് ദിവസമായി നിന്നെ ഞാൻ പരിചയപ്പെട്ടിട്ട്…. നിന്റെ നിഷ്കളങ്കതയും പെരുമാറ്റവുമാണ് എനിക്കിഷ്ടപ്പെട്ടത്… നീ ആരെയാണ് ചീത്ത പറഞ്ഞത്…. സത്യത്തിൽ നീ ആരാണ്.. ??!!!”

കറുത്ത ചുണ്ടുകളിൽ എരിഞ്ഞു മാറിയ സിഗരറ്റിനോടൊപ്പം വശ്യമായ ഒരു ചിരി വിടർന്നു…. ചുണ്ടുകളെ അടർത്തിമാറ്റി അവൻ പറഞ്ഞു…

“യോളോ ”

“വാട്ട്…. എന്താ സക്കീർ…. ഇന്നലെ മുതൽ ഈ റൂമിൽ നമ്മൾ കഴിയുകയാണ്.. നീ പറഞ്ഞിട്ടാണ് റൂമെടുത്തത് താനും…. ഒരു നോട്ടം കൊണ്ടുപോലും നീ എന്നെ ഉപദ്രവിച്ചില്ല…. മോശമായ ഒരു വാക്ക് പോലും നീ പറഞ്ഞില്ല…. എന്തിനാണ് നിനക്കെന്നെ… ”

അയാളുടെ മിഴികൾ ഒന്ന് മുറുക്കെയടഞ്ഞു…… പുരികങ്ങൾ പല്ലിറുമലിനാൽ ചേർന്നു നിന്നു… ഞെരുക്കത്തോടെ അയാൾ പറഞ്ഞു… ” എന്റെ ആ ബാഗിൽ ഒരു വൺ ടൈം ഇൻജെക്ഷൻ കിറ്റ് ഉണ്ട് അതെങ്ങെടുക്ക്.. ”

“സക്കീർ നീ ഡ്രഗ് അഡിക്ടാണോ….. !!!!”

“എടുക്കടീ.. ഇങ്ങോട്ട്… ” രോക്ഷം അയാളിൽ അലതല്ലി…. ഭയന്നെന്നവണ്ണം അവൾ അതെടുത്തു നൽകി…

അയാൾ തന്റെ ഇടതു കയ്യിൽ കയർ ചുറ്റി….. തെളിഞ്ഞു വന്ന ഞരമ്പിൽ അയാൾ അത് കുത്തിയിറക്കി….. അതിന്റെ അനുഭവമെന്നപോലെ അയാൾ പിന്നിലേക്ക് കിടന്നു…. തന്റെ കണ്ണിൽ നിന്ന് വന്നു മിഴിയോട് ചേർന്നിരുന്ന കണ്ണീരിനെ തുടച്ചു നീക്കി അയാൾ എഴുന്നേറ്റു…. വീണ്ടും സിഗരറ്റ് ചുണ്ടോട് ചേർത്ത് അവളുടെ മിഴികൾ അയാൾ തുടച്ചു…. തന്റെ പോക്കറ്റിലെ സിഗരറ്റ് പാക്കിൽ നിന്ന് ഒന്നെടുത്ത് കത്തിച്ച്‌ അവൾക്കു നേരെ നീട്ടി…… അവളതു വാങ്ങിയപ്പോൾ പിന്തിരിഞ്ഞു നടന്നുകൊണ്ട് അയാൾ പറഞ്ഞു….

“ഞാൻ ക്രിസ്റ്റി…. എനിക്ക് എന്റെ ഐഡന്റിറ്റി വെളുപ്പെടുത്താൻ ഇപ്പോഴാണ് സമയമായത്…… നേരത്തെ എന്നെ വിളിച്ചത് എന്റെ അമ്മ… ”

ആശ്ചര്യം അവളിൽ അലതല്ലി…. “ക്രിസ്റ്റി !!!!… എന്ത് ഐഡന്റിറ്റി !!എന്തിനാണ് അമ്മയോട് ഇങ്ങനൊക്കെ…… ”

“കഴിഞ്ഞ മാസം നെഞ്ചുവേദനയെ തുടർന്ന് ഞാൻ ആശുപത്രിയിൽ പോയി ചെക്ക് അപ് ഒക്കെ കഴിഞ്ഞു… എന്തോ അടുത്ത ദിവസം എന്നെ ഞെട്ടിച്ചുകൊണ്ടാണ് റിസൾട് വന്നത്… ശ്വാസകോശത്തിൽ കാൻസറാണ്…. സെക്കന്റ്‌ സ്റ്റേജ്…. ചെയ്യാൻ കഴിയുന്നത് ജീവനെ ഏതാനം മാസങ്ങളിലേക്ക് പിടിച്ച് നിർത്താം എന്നു മാത്രം….. എനിക്ക് വേണ്ടതെല്ലാം നൽകി വളർത്തിയ അമ്മ…. സ്നേഹം വാരിച്ചൊരിയുന്ന അച്ഛൻ….. എനിക്ക് വേണ്ടി ജീവൻ കളയാൻ തയ്യാറുള്ള കൂട്ടുകാർ….. വേദന തിന്നു ദാരുണമായി മരിക്കാൻ എനിക്ക് കഴിയില്ല…. ജീവിതത്തിൽ ആദ്യമായി സിഗരറ്റു വലി തുടങ്ങി… പറ്റുന്നതെല്ലാം ചെയ്തു.. അച്ഛനൊഴികെ വീട്ടിൽ ആർക്കും ഇതേപ്പറ്റി അറിയില്ല…. എന്റെ മനസ്സ് വായിക്കാൻ കഴിവുള്ള ആളാണ് എന്റെ അച്ഛൻ” നിനക്ക് വേണ്ടത് നീ ചെയ് നിന്റെ അമ്മ ഇതൊന്നും അറിയണ്ട… അറിഞ്ഞാൽ ആ നിമിഷം അവൾ മരിച്ചുപോകും എന്നാണ് അച്ഛൻ പറഞ്ഞത്…. ” എനിക്ക് രണ്ട് വഴികൾ വേദന തിന്നുള്ള ദാരുണാന്ത്യം ഒരു വശത്തു… എന്റെ ചെയ്തികൾ ചെയ്ത് സ്വർഗ്ഗതുല്യമായ യാത്രകൾ നടത്തി വീട്ടുകാരെ അറിയിക്കാതെ എന്നെക്കുറിച്ച് അവരെ ഓര്മിപ്പിക്കാതെയുള്ള മരണം മറ്റൊന്ന്…. എന്തായാലും ഒന്നാമത്തേതിന് ഞാനില്ല….. എനിക്ക് എന്റെ ജീവിതം വിലപ്പെട്ടതാണ് അതിനൊരു അർത്ഥം നൽകി ഞാൻ മരിക്കും…… നീ ഇപ്പോൾ തന്ന മരുന്നില്ലേ… അത് വേദന സംഹാരിയാണ്…. മയക്കുമരുന്നുപയോഗിക്കലോ പെണ്ണുങ്ങളെ ഉപദ്രവിക്കലോ എനിക്ക് കഴിയില്ല… ഞാൻ എന്റെ അമ്മയെ അത്രത്തോളം ഇഷ്ടപ്പെടുന്നു… എന്നെ എന്റെ അമ്മ വെറുക്കണം അതിനു വേണ്ടിയാണ് ഞാൻ ….. ”

അയാൾ അവളിലേക്ക് ചേർന്നു നിന്ന് കരഞ്ഞു.. അയാളിലേക്ക് അവൾ ചേർന്നു നിന്നു. . അവന്റെ മുടിയിഴകളിൽ അവൾ മെല്ലെ തലോടി…

“നിനക്ക് എന്റെ അമ്മയുടെ മുഖമാണ്… നിന്നോടൊപ്പമുള്ള ഈ ദിവസം ഞാൻ എന്റെ അമ്മയെ കണ്ടു…….. ഞാൻ പോകുകയാണ്…. ഇനി എങ്ങോട്ടെന്നില്ലാ…. ഹിമാലയം കാണണം.. അഘോരികളെ കാണണം… മണാലിയും ലഡാഖും കാണണം…. പോകുന്ന വഴിയിൽ മരണം സംഭവിക്കില്ല…… എന്റെ മരണം അത് ഞാൻ നടത്തും…. ”

അവളുടെ നനഞ്ഞ കവിളുകളിൽ അയാൾ ഒരു ചുംബനം നൽകി… വിതുമ്പലിന്റെ വക്കോളമെത്തിയ അവളെ തള്ളിമാറ്റി അയാൾ തിരിഞ്ഞു നിന്നു… അയാളുടെ വെളുത്ത ബനിയനൂരി മാറ്റി… അയാളുടെ മുതുകിൽ വലിയ അക്ഷരങ്ങളിൽ പച്ചകുത്തിയതവൾ കണ്ടു…. “you only live once ” ( YOLO – യോളോ ) നീ ഒരിക്കലേ ജീവിക്കു…….

ഒറ്റച്ചവിട്ടിൽ തന്നെ തന്റെ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി…. എരിഞ്ഞ സിഗരറ്റ് ചുണ്ടോടമർത്തി അയാൾ തിരിഞ്ഞു നോക്കി… നിറമിഴികളുമായി കൈവീശി നിന്ന അവളെ നോക്കി അയാൾ തന്റെ കണ്ണുകൾ ഇറുക്കിയടച്ചു…. ദൂരങ്ങളിലേക്ക് അയാൾ പോകുന്നതും നോക്കി അവൾ കൈവീശിക്കൊണ്ടിരുന്നു….

രചന : – കർമ

Leave a Reply

Your email address will not be published. Required fields are marked *