വിനുവിന്റെ വിവാഹം

രചന :-Shafeeque Navaz –

ടാ, വിഷ്ണു എന്തെങ്കിലും ഒന്ന് പറയെടാ..

“ഞാന് ഇപ്പോള് എന്ത് പറയാന വിനു”

ഒരുവഴി പറ നാളെ കഴിഞ്ഞാല് സുമയുടെ കല്യാണമാ അവളെ എങ്ങനെയെങ്കിലും അവളുടെ വീട്ടില് നിന്ന് പൊക്കണം,,

ടാ..വിനു അന്ന് നിനക്ക് ഒര് അവസരം കിട്ടിയതല്ലേ സുഗമായി അവളെ അടിചോണ്ട് പോകാമായിരുന്നല്ലോ..

പക്ഷെ ടാ.. അന്ന് ആ ഫോണ് അവളുടെ വീട്ടില് പിടിച്ചതാ. പ്രശ്നമായത് അതിലെ മെസ്സേജും അതിന് ശേഷം അച്ഛനും അമ്മാവന്മാരും കൂടെ അവളെ പൂട്ടി ഇട്ട് ഇ കല്യാണം വരെ എത്തിച്ച് അവള്ക്ക് ഒര് വിശ്വാസം ഉണ്ട് അവസാന നിമിഷം എങ്കിലും ഞാന് ചെന്ന് വിളിച്ച് ഇറക്കും എന്ന്..

ഇ കല്യാണം കഴിയുകയാണങ്കില് അവള് തീ൪ച്ചയായും ആത്മഹത്യ ചെയ്യും അങ്ങനെ ചെയ്താല് പിന്നെ ഞാന് എന്തിനാടാ ആണ് ആണന്ന് പറഞ്ഞ് നടക്കുന്നത് അത് പറഞ്ഞതും അറിയാതെ വിനുവിന്റെ കണ്ണു നിറഞ്ഞു

വിനുവിനെ ആശ്വസിപിച്ചുകൊണ്ട് വിഷ്ണു പറഞ്ഞു..നമ്മുക്ക് ഒരു വഴി കണ്ട് പിടിക്കാം.നീ പേടിക്കണ്ടാ നമ്മള് ഇല്ലേ നിന്റെ കൂടെ അതുകേട്ടപോള് വിനുവിന് കുറച്ച് സമാധാനമായി..

വിനു നി ഒരു കാര്യം ചെയ്യ് നി പോയ് ഒരു എം എച്ചിന്റെ ഫുള്ളും മൂന്ന് കാടഫ്രെയ്യും വാങ്ങി കൊണ്ട് വാ

വിനു പിരുകം പെക്കി നോക്കികൊണ്ട് വിഷ്ണുവിനോട് പറഞ്ഞു.. പുരകത്തുപോള് തന്നെ വാഴ വെട്ടണം അളിയാ

ഇല്ലട വഴി ഒപ്പിക്കാം മനുവിനേയും വിളിക്കാം. നീ പോയ് സാധനം വാങ്ങികൊണ്ട് വാ ഞാന് മനുവിന്റെ വീട്ടില് കാണും നീ അങ്ങോട്ട് വാ

അങ്ങനെ വിനു സാധനംവാങ്ങാനും വിഷ്ണു മാനുവിന്റെ വീട്ടിലേക്കും പോയ്,

സമയം രാത്രി 9:30

“ഫുള്ളും ട്ടെച്ചിങ്ങ്സ്സും കൊണ്ട് മനുവിന്റെ അമ്മ കാണതെ വിനു വീടിന്റെ ടെറസ്സില് കഴറി”

പായും വിരിച്ച് വെള്ളവും ഗ്ളാസുകൊണ്ട് കാത്തിരിപ്പുണ്ട് വിഷ്ണുവും മനുവും..

ഫുള്ളും ഫ്രെയും അവിടെ വെച്ച് വിനു പറഞ്ഞു, ആദ്യം അവളെ പൊക്കാന് ഉള്ള വഴിപറ

മനു പറഞ്ഞു ആദ്യംഒരണം അടിക്കാം ,, എന്റെ കയ്യില് ഒരു ജിമ്മിട്ടന് ഐഡിയ ഉണ്ട് നി ഒരണം ഒഴി..

അങ്ങനെ അടി തുടങ്ങി .. ഒന്ന് അടിച്ച് രണ്ടടിച്ച് മുന്നടിച്ച്.. അങ്ങനെ കുപ്പപിയുടെ മൂഡ് പൊട്ടുന്നവരെ അവര് അവിടെഇരുന്ന് അടിച്ച്, ഐഡിയ ഒന്നും കിട്ടിയതും ഇല്ലാ.. മൂന്ന് പേരും ഫിറ്റായ് അവിടെ തന്നെ കിടന്ന് ഉറങ്ങി നേരം വെളുപ്പിച്ചു..

ഉറക്കം എഴുന്നേററ് മൂന്ന് പേരും കണ്ണും കണ്ണും നോക്കിയിരുന്നു..പെട്ടന്ന് മനു പറഞ്ഞു.. ഒര് ഐഡിയഉണ്ട് എന്റെ കൈയ്യില് ഇച്ചിരി ചീപ്പാ..

അപ്പോള് ഇന്നലെ നി പറഞ്ഞ ജിമിട്ടന് ഐഡിയയോ?

അത്.. അത് ഇന്നലെ ഫിറ്റ് ആയപ്പോള് അങ്ങ് മറന്നുപോയ്

ബെസ്റ്റ്, എന്ത് പണ്ടാരം എങ്കിലും ആകട്ടെ വേഗം പറഞ്ഞ് തുലക്ക് വിനുവും വിഷ്ണുവും ഒരേ സ്വരത്തില് പറഞ്ഞ്

ട നമ്മള് സിനിമയിലും കഥകളില്ലു കണ്ടതും വായിച്ചതും തന്നെയാ ഇതും, പക്ഷെ വിജയിക്കും

എന്തുവാ നീ തെളിച്ച്പറ?

സുമയുടെ കല്യാണം നാളെ നടകട്ടെ.. കുഴപ്പം ഇല്ലാ.. പക്ഷെ

ആദ്യരാത്രിയില് ഭര്ത്താവിനോട് സുമ പറയണം അവളുടെയും നിന്റെയും പ്രണയം എനിക്ക് വിനു ഇല്ലാതെ പറ്റില്ലാ എനിക്ക് അവന് അല്ലാതെ മറ്റാരും ഭര്ത്താവായ് വേണ്ടാ നിങ്ങള് എന്നോട് ക്ഷമിക്കണം വീട്ടുകാരുടെ നിര്ബന്ധം കൊണ്ട് സമ്മതിച്ചതാ ഇ വിവാഹത്തിന്.. എന്നെക്കെ ഇച്ചിരി എരിവും പുളിയും കൂട്ടി അവളെ കൊണ്ട് പറയിച്ചല് അന്ന് രാത്രി തന്നെ അവള് നിന്റെ വീട്ടില് ഇരിക്കും,, പക്ഷെ അവള് പറയണം.,

ടാ അത്..നടക്കുമോ കേള്ക്കാന് നല്ല രസമുണ്ട് പക്ഷെ ..

ഒരു പക്ഷെയും ഇല്ലാ.. വിഷ്ണുവും മനുവും അത് നടക്കും എന്ന് വിനുവിനെ പറഞ്ഞു വിശ്വസിപ്പിച്ചു..

പക്ഷെ മനുപറഞ്ഞു ഇത് ഇ കാര്യം ആര് പോയ് സുമയോട് പറയും..

അത് ശരിയ അവളുടെ വീട്ടില് എങ്ങനെകഴറും എന്തായാലും ഇന്ന് ശനിആഴ്ച അല്ലേ? ഇന്ന് വൈകിട്ട് അവളുടെ വീട്ടില് ചെറിയ ഒരു പരുപാടി ഉണ്ട്, ഒര്കാര്യം ചെയ്യ്.. വിഷ്ണു നിന്റെ പെങ്ങള് അമ്മുവിനോട് പറ, ഇന്ന് എന്തായല്ലും അവള് അവിടെ പോകുംമല്ലോ, എന്ന് വിനുപറഞ്ഞ്..

അത്കേട്ട് വിഷ്ണു, ഇല്ലടാ ഇല്ലാ അമ്മുവിന്റെ കൂട്ട് കാരി പാറുടെകല്യാണം നാളെയാ അവള് ഇന്ന് തന്നെ അങ്ങോട്ട് പോകും, ഞാന് പാറഞ്ഞയാ പോകണ്ടന്ന്.. എന്റെഒരു പഴയ ലൈന്ആയിരുന്നു പാറു. പക്ഷെ അവള് പോകും എന്ന് തന്നെയാ തറപ്പിച്ച് പറഞ്ഞ്.. നമ്മുക്ക് വേറെ ആരയെങ്കില്ലും നോക്കാം

ഒര് കാര്യം ചെയ്യ് മനു നിന്റെ പെങ്ങള് ആതിരയെ വിടാം അവള്ക്ക് ഇച്ചിരി തന്റേടവും ഉണ്ട്എന്ന് വിഷ്ണു പറഞ്ഞപ്പോള്

ഓk മനുവും സമ്മതിച്ച്.,

അപ്പോള് നാളെത്തെ കല്യാണം നമ്മള് അടിച്ച് പൊളിക്കണം എല്ലാവരുടെയും വീട്ടില് നിന്നും എല്ലാരും പോകണം ആര്ക്കും ഒരു സംശയം കൊടുക്കരുത് മൂന്ന് പേരും കൈയ്യടിച്ച് ഉറപ്പിച്ച്.. “ഇപ്പോള് വിനുവിന് കുറച്ച് സന്തോഷം കുടുതല് വന്നിട്ടുണ്ട്

“അങ്ങനെ കല്യാണ ദിവസം ഉദിച്ചുയ൪ന്നു”

കല്യാണ വീട്ടിലേക്ക് ആളുകള് എത്തി തുടങ്ങി വിനുവും മനുവും വിഷ്ണുവും കല്യാണം വീട്ടിലെ സഹയങ്ങള്ക്ക് മുന് കൈ എടുത്ത് സുമയെ ഞാന് മറന്നു എന്ന് സുമയുടെ വീട്ടുകാര് അറിയട്ടെ അതിന്റെയാ വിനുവിന്റെ ഉല്സാഹം.

സമയം പത്ത് കഴിഞ്ഞ്, പത്ത് എരയായി..

11:10നാണ് മുഹൂ൪ത്തം.,

പെണ്ണിന്റെ അച്ഛന്റെ മുഖത്തും അമ്മാവന് മാരുടെ മുഖത്തും എല്ലാം വല്ലാത്ത ഒരു പരിഭ്രമം വിനുവും കൂട്ടരും ശ്രദ്ധച്ച്.. മനു പറഞ്ഞ്.. കഥ വേറെ റൂട്ടിലേക്കണല്ലേടാ വിനു പോകുന്നത്.. കാര്യങ്ങള് തിരകി ഞാന് ഇപ്പോള് വരാന്ന് വിഷ്ണു

വിഷ്ണു കാര്യങ്ങള് തിരക്കി വന്ന് പറഞ്ഞപ്പോള് വിനുവിന്റെ മനസ്സില് ഒരു തൃശൂര്പൂരം തന്നെ നടന്നു..

ടാ വിനു സുമയുടെ പയ്യന് വേറെ ഒരു പെണ്ണിനേയും കൊണ്ട് ഇന്നലെ രാത്രി പോയ് അതിന്റയാ അവരുടെ മുഖത്തെ പരിഭ്രമം, വിനു ഇത് നിനക്ക് കിട്ടിയ അവസാനത്തെ അവസരമാ.. മുഹൂ൪ത്തിന് തന്നെ നമ്മുക്ക് ഇത് നടത്താം വിനു നീ കെട്ടണം ഞങ്ങള്ഉണ്ട് നിന്റെ കൂടെ വിഷ്ണുവും മനുവും അത് പറഞ്ഞ് കൂടെ തന്നെ നിന്നു

മുഹൂ൪ത്ത സമയം അടുത്തപോള് ബന്ദുക്കളും നാട്ടുകാരും ബഹളം വെച്ചു കൂടെ നമ്മുടെ ചങ്ക് വിഷ്ണുവും മനുവും

സുമയുടെ അച്ഛനും അമ്മാവന്മാരും എന്ത് ചെയ്യണം എന്ന് അറിയാതെ പതറി നിന്നപ്പോള് നാട്ടുകാരില് ചില൪പറഞ്ഞു വിനുവും സുമയും സ്നേഹത്തില് ആയിരുന്നല്ലോ പണ്ടെ, അത് കാണതെ നിങ്ങള് വല്ല്യ ബന്ദം നോക്കി പോയതല്ലെ. അതിന് കിട്ടിയ ശിക്ഷയാ ഇത്.

“അങ്ങനെ എലലാരും വിനുവിനെ സപ്പോര്റ്റ് ചെയ്ത്”

വിനുവിന് പ്രതീക്ഷ കൂടി

കല്യാണം വിളിച്ച് വന്നവരോട് എന്തപറയും ആകെ പരിഭ്രമവും പേടിയും ബാധിച്ചപോലെ സുമയുടെ വീട്ടുകാര്,

ബന്ധുക്കളും പറഞ്ഞ് എന്തായാലും കല്യാണം ഉറപ്പിച്ച പയ്യ൯ വേറെ പെണ്ണിനേയും കൊണ്ട് പോയ് എന്തായാലും ഇനി പിള്ളാരുടെ ആഗ്രഹം പോലെ നടകട്ടെ വിനു തന്നെ കെട്ടട്ടെ സുമയെ

അങ്ങനെ മുഹൂ൪ത്താസമയം എത്തി, മനസ്സില്ലാ മനസ്സോടെ സുമയുടെ അച്ഛനും അമ്മാവനും സമ്മതിച്ചു, വിനുവിന് വിശ്വസിക്കാന് കഴിഞ്ഞില്ല

കഥയെല്ലാം അറിഞ്ഞ സുമ സന്തോഷവതിയായ് മണ്ഡപത്തില് വന്ന് ഇരുന്ന്

വിനു അവളുടെ അരുകിലേക്ക് പോയപ്പോള് ഒരു ഫോണ് കോള് വന്നു വിനുവിന്, അത് എട്ത്ത് ഹലോ വെച്ചപ്പോള്.. വിനുവിനോട് ആരോ എന്തോ പറഞ്ഞ് ഫോണ് കട്ട് ചെയ്ത്

വിനു ഒന്ന് ചിരിച്ച് കൊണ്ട് ചുറ്റും നോക്കീ പക്ഷെ വിഷ്ണുവിനെ കണ്ടില്ലാ.. എവിടെ പോയന്ന് മനുവിനോട് ചോദിച്ചപ്പോള് അവന് ഏതോ ഒരു പെണ്ണിന്റെ പിറകെ പോയന്നു പറഞ്ഞ്..

വിനു ഫോണ് എടുത്ത് വിഷ്ണുവിനെ വിളിച്ച് ആരും കേള്ക്കാതെ പറഞ്ഞു..,

ടാ,, നിന്റെ പെങ്ങള് അമ്മു “മുത്താടാ മുത്ത്” സുമയെ കെട്ടാന് ഇരുന്ന പയ്യന്, പെണ്ണിനെ അടിചോണ്ട് പോയതല്ലാ.. നമ്മുടെ “അമ്മു ഇല്ലേ നിന്റെ പെങ്ങള്” ഇന്നലെ കല്യാണം ഉണ്ടന്ന് പറഞ്ഞ് പോയില്ലെ അത് “അവനെ”സുമയുടെ പയ്യനെ അടിചോണ്ട് പോകാന് ആയിരുന്ന്

അവര് തമ്മില് സ്നേഹത്തില് ആയിരുന്നു പണ്ടേ,, ഇന്ന് ഏതോ ഒരു അംപലത്തില് വെച്ച് കെട്ടും കഴിഞഞ്.. നിന്റെ വീട്ടില് വന്നിട്ടുണ്ട്, അമ്മു പൊളിച്ചെടാ.. പെളിച്ച്,,

എന്ന് പറഞ്ഞ് മറുപടി കേള്ക്കാന് കാത്ത് നില്ക്കാതെ ഫോണ് കട്ട് ചെയ്ത് വിനു ചിരിയോടെ മണ്ഡപത്തില് കഴറി സുമയുടെ കഴുത്തില് താലി ചാ൪ത്തിയപ്പോള്,.

അയല് വാസികളായാ ശരണും അഞ്ജലിയും പരസ്പരം നോക്കി നിന്ന്, “നമ്മുടെ കല്യാണവും ഇങ്ങനെ നടന്നാല് മതിയായിരുന്ന് എന്ന് സ്വപ്നം കണ്ട് ” “കൈയ്യില്ഇരുന്നാ പൂക്കള് എറിഞ്ഞ് വിനുവിന്റെയും സുമയുടെയും വിവാഹം മഗളമാക്കി”

രചന :-Shafeeque Navaz –

Leave a Reply

Your email address will not be published. Required fields are marked *