സ്നേഹമർമ്മരം  ഭാഗം 19

പതിനെട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 18

ഭാഗം 19

ലെച്ചു ബെഡ്ഷീറ്റുമെടുത്ത് നിലത്തേക്ക് കിടന്നപ്പോളാണ് വാതിൽ ആരോ ചവിട്ടിത്തുറന്നത്………

രൗദ്ര ഭാവത്തിൽ നിൽക്കുന്ന പങ്കുവിനെ കണ്ട് ലെച്ചു ഭയന്നു പോയി…….

കാലുകൾ നിലത്തുറയ്ക്കാതെ ആടിയാടി അവൻ അകത്തേക്ക് കയറി……

ലെച്ചു എഴുന്നേറ്റ് പേടിച്ച് ഒരു സൈഡിലേക്ക് മാറി നിന്നു……..

പങ്കു അവളെയൊന്ന് അടിമുടി ചൂഴ്ന്നു നോക്കി…..

“നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇതുവരെ ആദ്യരാത്രി കഴിഞ്ഞില്ലല്ലോടീ…..

നമുക്ക് ഇന്ന് അതൊന്ന് ആഘോഷിച്ചാലോ…..”

വഷളൻ ചിരിയോടെ അവൻ പറഞ്ഞത് കേട്ട് ലെച്ചു അറപ്പോടെ തല വെട്ടിച്ചു…….

അത് കണ്ടതും പങ്കു ചാടിയെണീറ്റു……

“വാടീ ഇവിടെ……..”

പങ്കു ലെച്ചുവിന്റെ കൈയിൽ ബലമായി പിടിച്ചു വലിച്ചു കട്ടിലിലേക്കിട്ടു……….

അവൾ പേടിച്ച് വിറച്ചുപോയി….

ലെച്ചു നിലവിളിച്ചു കൊണ്ട് എണീക്കാൻ നോക്കിയെങ്കിലും അവന്റെ കരുത്തിന് മുന്നിൽ അവൾക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല…..

“നിനക്ക് എന്റെ സ്നേഹം വേണ്ടേ…….

തരാടീ……….

മര്യാദയ്ക്ക് അനുസരിച്ചാൽ കഴിയുമ്പോൾ കാശ് തരാം………

ഇല്ലെങ്കിൽ ഈ സുന്ദരമായ രാത്രി നിനക്ക് അവസാനത്തെ രാത്രിയാകും…..”

അവളുടെ കഴുത്തിൽ അമർത്തിപിടിച്ചുകൊണ്ട് അവൻ ആക്രോശിച്ചു….

അവന്റെ ക്രൂരമായ വാക്കുകൾ അവളുടെ ഉള്ളിൽ കൂർത്ത മുള്ളു പോലെ തറച്ചു കയറി ചോര പൊടിഞ്ഞു……..

അവൻ വെറുപ്പോടെ തന്നെ അവളുടെ ചുണ്ടുകളിൽ ഒന്നു തഴുകിയതും…..

ലെച്ചു പിടഞ്ഞുകൊണ്ട് അവനെ പുറകിലേക്ക് ആഞ്ഞുതള്ളി……

കുടിച്ചിരുന്നതിനാൽ നില തെറ്റി പങ്കു പുറകിലേക്ക് മലർന്നു വീണു……

“ടീ…….നീയെന്നെ തള്ളിയിട്ടല്ലേടീ…..”

നിലത്ത് നിന്ന് വീറോടെ അവൻ ചാടിയെണീറ്റു…. അവന്റെ രൗദ്രഭാവം കണ്ട് അവൾ വിറച്ചുപോയി……

“പ്ലീസ്……..ശ്രീയേട്ടാ…….

എന്നെ ഒന്നും ചെയ്യല്ലേ……..

ഞാൻ പൊക്കോളാം……..

പ്ലീസ്‌……….ഒന്നും ചെയ്യല്ലേ ശ്രീയേട്ടാ…….”

അപേക്ഷയോടെ കൈകൂപ്പി കൊണ്ട് അവൻ വരുന്നതിനനുസരിച്ച് അവൾ പുറകിലോട്ട് പൊയ്ക്കൊണ്ടിരുന്നു……

അവളിൽ നിന്നുയർന്ന കരച്ചിൽ പോലും അവനെ ഭ്രാന്ത് പിടിപ്പിച്ചു…….

ജാനിയും ധ്രുവും തമ്മിൽ ഒന്നുചേരുന്ന ഓരോ നിമിഷങ്ങളും അവന്റെ മുന്നിൽ തെളിഞ്ഞു വന്നു……

ധ്രുവിന്റെ നെഞ്ചിൽ തല ചേർത്ത് കിടക്കുന്ന ജാനിയുടെ രൂപം മനസ്സിൽ തെളിഞ്ഞതും പങ്കു ലെച്ചുവിന്റെ മുടിയിൽ പിടിച്ച് തന്നോടടുപ്പിച്ചു….

അവളുടെ രണ്ട് കവിളിലും മാറി മാറി അടിച്ചു…..

“എനിക്ക് നിന്റെ ശരീരം വേണം………

നിന്റെ ശരീരത്തിൽ എന്റെ ദേഷ്യം തീർക്കണമെനിക്ക്……….😡”

ലെച്ചു കരഞ്ഞുകൊണ്ട് അവന്റെ കാലിലേക്ക് വീണു…..

“ശ്രീയേട്ടാ……….. പ്ലീസ്………..

എന്നെ ഒന്നും ചെയ്യരുത്……. ഞാൻ…..

ഞാൻ…… നാളെ…രാവിലെ തന്നെ പൊക്കോളാം………”

അതൊന്നും അവൻ കേട്ടില്ല…

അവന്റെ കണ്ണിൽ ധ്രുവും ജാനിയും മാത്രമായിരുന്നു…….

ജാനി തനിക്ക് നഷ്ടപ്പെട്ട ഓർമ ചുട്ടുപൊള്ളിച്ചപ്പോൾ അവൻ ലെച്ചുവിനെ തൂക്കിയെടുത്ത് കട്ടിലിലേക്കിട്ടു……

ക്രൂരമായി തന്നെ വേദനിപ്പിക്കും വിധം അവൻ അവളിലേക്കമർന്നു…….

ലെച്ചുവിന്റെ വസ്ത്രങ്ങൾ അവൻ വലിച്ചുകീറി…….

ലെച്ചു അലറിക്കരഞ്ഞുകൊണ്ട് ഒരിക്കൽ കൂടി അവനെ തള്ളിമാറ്റി…….

പങ്കു തന്റെ ദേഹത്ത് നിന്ന് തറയിലേക്ക് വീണതും അവൾ വെപ്രാളപ്പെട്ട് എഴുന്നേറ്റ് വാതിൽ തുറന്നു……

അവളുടെ ആ പ്രവൃത്തി അവന്റെ ദേഷ്യത്തിന്റ എല്ലാ സീമകളും ലംഘിച്ചിരുന്നു……

പങ്കു വർദ്ധിച്ച ദേഷ്യത്തോടെ അവളെ പിടിക്കാനായി പുറത്തേക്കിറങ്ങിയതും മുന്നിൽ നിൽക്കുന്ന രവിയെ കണ്ട് ഞെട്ടി പുറകോട്ട് നീങ്ങി………

ലെച്ചുവിനെ പൊതിഞ്ഞ് പിടിച്ച് നിൽക്കുന്ന രേണുകയെ കൂടി കണ്ടതോടെ അവൻ ഉരുകിയൊലിച്ച് പോയി …………

രേണുകയും ലെച്ചുവിനൊപ്പം കരയുകയായിരുന്നു………….

രവിയുടെ കണ്ണുകൾ ചുവന്നിരുന്നു……

മകന്റെ ഭാഗത്ത് നിന്ന് ഇങ്ങനൊരു നീക്കം അയാൾ ഒരിക്കലും പ്രതീക്ഷിച്ചില്ലല്ലോ…….

ലെച്ചുവിന്റെ അവസ്ഥ കണ്ടപ്പോൾ അയാൾക്ക് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല……

അയാൾ അവന്റെ അടുത്തേക്ക് വന്ന് അവനെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി……

പങ്കു നിർവികാരതയോടെ അവയെല്ലാം ഏറ്റുവാങ്ങി……..

സ്വന്തം അമ്മയെ കണ്ടപ്പോൾ തന്നെ അവൻ തിരിച്ചറിഞ്ഞിരുന്നു……

വളരെ വലിയ തെറ്റാണ് താൻ ചെയ്യാനൊരുങ്ങിയതെന്ന്…………..

ഒരു പെൺകുട്ടിയുടെ മാനം കവരാൻ നോക്കി………തെറ്റ്…..വലിയ തെറ്റ്………..

“അച്ഛാ……..ശ്രീയേട്ടനെ അടിക്കല്ലേയച്ഛാ……”

കരഞ്ഞുകൊണ്ട് രവിയുടെ കൈയിൽ പിടിച്ച് അപേക്ഷിക്കുന്ന ലെച്ചുവിനെ ഞെട്ടലോടെയാണ് പങ്കു നോക്കിയത്………..

ഇവൾക്ക് എങ്ങനെ കഴിയുന്നു…….ഇങ്ങനെ സ്നേഹിക്കാൻ…….

കുറച്ചു മുൻപ് മാനം നശിപ്പിക്കാൻ ശ്രമിച്ചവന് വേണ്ടി കരയുന്നു……..

ഒരു നിമിഷം അവന് അവളോട് അലിവ് തോന്നി…..

ഇത്രയൊക്കെ ദ്രോഹിച്ചിട്ടും…അകറ്റിയിട്ടും…..

പിന്നെയും സ്നേഹിച്ച് തോൽപ്പിക്കുന്നു……..

രവി അടി നിർത്തി ലെച്ചുവിനെ ചേർത്ത് പിടിച്ചു…….

“ഇല്ല മോളെ……കരയാതെ…..

അച്ഛനടിക്കില്ല……….മോള് കരയാതെ……”

ഏങ്ങലടിച്ച് കരയുന്ന ലെച്ചുവിനെ സമാധാനിപ്പിക്കാൻ അയാൾ പാട് പെട്ടു………

രേണുകയുടെ കത്തുന്ന നോട്ടത്തിന് മുന്നിൽ ദഹിച്ച് പോകും പോലെ തോന്നിയപ്പോൾ അവൻ തല കുനിച്ചു…..

ലെച്ചുവിന്റെ ഏങ്ങലടികൾ കേട്ടപ്പോൾ അവൻ അറിയാതെ അവളെ നോക്കിപ്പോയി…..

കവിള് രണ്ടും ചുവന്നു തിണർത്തു കിടപ്പുണ്ട്…

കഴുത്തിൽ വര പോലെ അമർത്തി പിടിച്ച പാടുണ്ട്…….കണ്ണുകൾ തോരാതെ പെയ്യുന്നുണ്ടായിരുന്നു…..

വസ്ത്രങ്ങൾ പല ഭാഗത്തായി കീറിയിട്ടുണ്ട്…..

പങ്കു പിന്നെയും ലെച്ചുവിനെ നോക്കുന്നത് കണ്ട് രവി ദേഷ്യത്തോടെ അവന്റെ കഴുത്തിൽ പിടിച്ച് അവനെ ഹാളിലേക്ക് തള്ളി……

വേഗത്തിൽ വന്ന് അവിടെ നിന്നും തൂക്കിയെടുത്ത് പുറത്തേക്കിട്ട് വാതിലടച്ചു…..

മുറ്റത്തേക്ക് വന്ന് വീണ് പങ്കുവിന്റെ തലയിടിച്ചു…..

അവൻ അതൊന്നും അറിഞ്ഞില്ല………കാരണം…

അവന്റെ മനസ്സ് അകത്ത് നിലവിളിക്കുന്ന ലെച്ചുവിൽ പകച്ചു നിന്നു……..

“ശ്രീയേട്ടനെ പറഞ്ഞു വിടല്ലേ അചഛാ……..

ഞാൻ പൊക്കോളാം………..വാതില് തുറക്ക്……

അച്ഛാ…….”

ലെച്ചുവിന്റെ വാക്കുകൾ പ്രഹരമായി അവന്റെ ഹൃദയത്തിൽ ആഞ്ഞടിച്ചു……

അവൻ വേദനയോടെ പിടിച്ചെഴുന്നേറ്റു……..

ഗേറ്റ് തുറന്ന് റോഡിലേക്കിറങ്ങി നടന്നു……..

എങ്ങോട്ടെന്നില്ലാതെ അലസമായി നടന്നു നീങ്ങി…….

ഉള്ളിൽ ഒന്ന് മാത്രം…….കരഞ്ഞു കലങ്ങിയ ലെച്ചുവിന്റെ കണ്ണുകൾ മാത്രം…….

രവി ലെച്ചുവിനെ സമാധാനിപ്പിച്ച് മുറിയിലാക്കി….

രേണുക അവളുടെ കീറിയ ഡ്രസ്സ് മാറ്റി വേറൊരെണ്ണം ഇട്ട് കൊടുത്തു……

ലെച്ചു വല്ലാത്തൊരു ഷോക്കിലായിരുന്നു…..

അവളുടെ നിർവികാരതയോടെയുള്ള ഇരിപ്പ് കണ്ട് രേണുകയുടെ കണ്ണ് നിറഞ്ഞു……..

നിർബന്ധിച്ച് അവളെ കട്ടിലിൽ കിടത്തി പുതപ്പിച്ച് കൊടുത്ത് രേണുക പുറത്തേക്ക് പോയി……..

അവൾ ഞെട്ടലിൽ തന്നെയായിരുന്നു……

ശ്രീയേട്ടൻ എന്റെ ഭർത്താവല്ലേ……..

ശ്രീയേട്ടൻ ദേഹത്ത് തൊട്ടപ്പോൾ ഞാനെന്തിനാണ് പ്രതികരിച്ചത്…..

അയ്യോ……..ഞാൻ ചെയ്തത് തെറ്റാണോ……..

അവൾ വേവലാതിയോടെ എഴുന്നേറ്റു……

ശ്രീയേട്ടൻ എങ്ങോട്ട് പോയി…..എവിടെ പോയി അന്വേഷിക്കും….

എന്തെങ്കിലും അപകടം പറ്റിയാലോ…….

ഈശ്വരാ…….ഞാൻ ആരോട് അന്വേഷിക്കും…….

ജാനിയെ ഓർമ വന്നപ്പോൾ അവൾ വെപ്രാളപ്പെട്ട് ഫോൺ തപ്പിയെടുത്തു…….

ആദ്യത്തെ ദിവസമാണെങ്കിലും ജാനി വീടുമായി പെട്ടെന്നിണങ്ങി…

കിച്ചു കൂടെയുള്ളത് അവൾക്ക് വലിയ ആശ്വാസമായിരുന്നു…….

കുഞ്ഞാറ്റ കൈയിൽ നിന്ന് മാറിയതേ ഇല്ല…..

എന്തിനും ഏതിനും കുറുമ്പിയ്ക്ക് ജാനി മതിയായിരുന്നു……

ഇടയ്ക്കിടെ അതു വഴി പോകുമ്പോൾ തന്റെ നേരെ വരുന്ന ധ്രുവിന്റെ നോട്ടം കണ്ടെങ്കിലും വീട്ടിൽ ആരോടും പറയാതെ പോന്നതിന്റെ പരിഭവത്തിൽ അവൾ മൈൻഡ് ചെയ്തില്ല…..

ആദ്യരാത്രി ജാനി കുഞ്ഞാറ്റയെയും കൊണ്ടാണ് മുറിയിലേക്ക് വന്നത്……

സുഭദ്ര അവളെ കിടത്താമെന്ന് പറഞ്ഞെങ്കിലും ജാനി സമ്മതിച്ചില്ല……ധ്രുവിനും അവളെ മാറ്റിക്കിടത്താൻ താൽപര്യമില്ല…..

കുഞ്ഞിനെ കട്ടിലിൽ ഇരുത്തി ജാനി ഒരു സൈഡിലായിരുന്നു…..

കുഞ്ഞാറ്റ അവളുടെ മടിയിലിരുന്ന് അവളുടെ മുഖത്തൊക്കെ പിടിച്ച് വലിച്ച് കളിച്ചു കൊണ്ടിരുന്നു…….

ആ കാഴ്ച കണ്ടു കൊണ്ടാണ് ധ്രുവ് മുറിയിലേക്ക് വന്നത്……

ഒരേ സമയം ആ കാഴ്ച അവനെ വേദനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു……

ജാനിയെ പാളിയൊന്ന് നോക്കിയിട്ട് അവൻ കട്ടിലിന്റെ ഇപ്പുറത്തെ സൈഡിലിരുന്നു……

അവൻ ഇരിയ്ക്കുന്ന കണ്ടതും കുഞ്ഞാറ്റ ജാനിയുടെ മടിയിൽ നിന്നിറങ്ങി ധ്രുവിന്റെ അടുത്തേക്ക് മുട്ടിലിഴഞ്ഞ് ചെന്നു….

ധ്രുവ് കുഞ്ഞാറ്റയെ വാരിയെടുത്തു……

“അച്ഛേടെ തുമ്പിപ്പെണ്ണേ………..ഇന്ന് അച്ഛയെ കാണാതെ വിഷമിച്ചു പോയോടാ…….”

അവൻ കൊഞ്ചലോടെ പറയുന്നത് കേട്ട് ജാനി അദ്ഭുതത്തോടെ അവനെ മിഴിച്ചു നോക്കി…

ആ മുഖം നിറയെ വാത്സല്യമാണ്……

“താൻ കിടന്നോ……..ഞാൻ മോളെ ഉറക്കട്ടെ…..

കൊണ്ട് നടന്നാലെ അവളുറങ്ങൂ……..”

ധ്രുവ് പറഞ്ഞു….

“മോളെ ഞാനുറക്കിക്കോളാം…………..

ഇങ്ങ് താ……”

അവന്റെ മുഖത്ത് നോക്കാതെ തന്നെ ധ്രുവിന്റെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങി അവൾ ബാൽക്കണിയിലേക്ക് പോയി………

ഇവള് കുഞ്ഞിനെ എന്നിൽ നിന്ന് അകറ്റുമോ…..

ഏയ്……… ഒരിക്കലുമില്ല……. അത് സംഭവിക്കാതിരിക്കാനല്ലേ അവളുടെ കഴുത്തിൽ ഞാൻ താലി കെട്ടിയത്……

ജാനിയുടെ ഫോണടിക്കുന്നത് കേട്ടാണ് അവൻ ചിന്തയിൽ നിന്നുണർന്നത്…..

പെട്ടെന്ന് അവന്റെ മുഖത്തെ ഗൗരവം മാറി അവിടെ ദേഷ്യം നിറഞ്ഞു……

അയാളായിരിക്കും…… മാധവൻ……….മകളുടെ സുഖവിവരം അറിയാൻ വിളിക്കുന്നതാവും😡

ധ്രുവ് ജാനിയുടെ ഫോൺ വേഗത്തിൽ എടുത്ത് നോക്കി….

സ്ക്രീനിൽ ശ്രീരാഗ് എന്ന പേര് തെളിഞ്ഞതും അവൻ പുച്ഛത്തോടെ ഫോൺ അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു……

“ജാനിചേച്ചീ…….. ജാനിചേച്ചീ……..”

കരയുന്ന ലെച്ചുവിന്റെ ശബ്ദം കേട്ട് അവൻ മുഖം ചുളിച്ചു……

“ജാനിചേച്ചീ….. ശ്രീയേട്ടനെ കാണുന്നില്ല…..

ഒന്നു കണ്ട് പിടിച്ച് തരുമോ……”

അവൾ ഏങ്ങിക്കരഞ്ഞു കൊണ്ട് പറഞ്ഞത് ധ്രുവിന് മനസ്സിലായില്ല……

അവനൊന്നും മിണ്ടിയില്ല…..

“ജാനിചേച്ചിയെ പ്രണയിച്ചത് കൊണ്ടല്ലേ ഈ പ്രശ്നമെല്ലാം….

ജാനിചേച്ചീ തിരികെ വന്നാൽ ശ്രീയേട്ടന് സമാധാനമാകും……”

ഇത്തവണ ധ്രുവ് ഞെട്ടി……

പങ്കുവിന് സൗഹൃദത്തിനുമപ്പുറം ജാനിയോട് പ്രണയമാണെന്ന അറിവ് അവനെ ആശയക്കുഴപ്പത്തിലാക്കി……….

“ഞാൻ ധ്രുവാണ്………….

ലക്ഷ്മി സമാധാനമായി ഇരുന്നോളൂ……

പങ്കുവിനെ ഞാൻ കൊണ്ട് വരാം…….”

ലെച്ചു അബദ്ധം പറ്റിയത് പോലെ വായ പൊത്തിപ്പിടിച്ചു…..

ഈശ്വരാ എന്ത് അപരാധമാണ് ഞാൻ വിളിച്ച് പറഞ്ഞത്…..

ആരോടും പറയരുതെന്ന് അച്ഛൻ വാശിപിടിച്ച ആ രഹസ്യം അറിയാതെ പറഞ്ഞു പോയല്ലോ……..

വായിൽ നിന്ന് വന്നു പോയതാണ്……. സങ്കടവും നിരാശയും വേട്ടയാടിപ്പോൾ പറഞ്ഞു പോയതാണ്……

അവൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു……

പങ്കു റോഡിൽ കൂടി അലസമായി നടന്നു…….

കുടിച്ചിരുന്നതിനാൽ അവന്റെ കാലുകൾ ഇടറിയിരുന്നു……..

ഇടയ്ക്ക് അവൻ റോഡിലേക്ക് വീഴാൻ തുടങ്ങിയതും മുന്നിലായി ഒരു കാർ ബ്രേക്കിട്ടു…….

കാർ തുറന്ന് പുറത്തേക്കിറങ്ങിയ സുന്ദരിയായ ഒരു മോഡേൺ പെൺകുട്ടിയെ കണ്ട് പങ്കുവിന്റെ കണ്ണുകൾ വിടർന്നു…..

“മേഘ…………”

അവന്റെ നാവ് മന്ത്രിച്ചു…….

“ശ്രീ………താനിവിടെ……..

നിനക്ക് എന്ത് പറ്റി……..”

അവൾ ഓടി വന്ന് അവനെ താങ്ങിപ്പിടിച്ചു…..

“മേഘാ…………ഞാൻ…….”

“കാര്യം പിന്നെ പറയാം….. നീ ആദ്യം വണ്ടിയിൽ കേറ്…….”

മേഘ അവനെ താങ്ങിപ്പിടിച്ചു കാറിൽ ഇരുത്തി കാറെടുത്തു……..

ഒരു വീടിനു മുന്നിൽ വണ്ടി നിർത്തി മേഘ ധൃതിയിൽ ഇറങ്ങി…..

പങ്കുവിന്റെ സൈഡിലെ ഡോർ തുറന്ന് അവനെ താങ്ങിപ്പിടിച്ചു ……

വീടിന്റെ ഡോർ തുറന്ന് അവനെയും കൊണ്ട് അവൾ അകത്തേക്ക് കയറി……….

സോഫയിലേക്ക് അവനെ ചാരിയിരുത്തി…..

“ശ്രീ……….എനിക്ക് മനസ്സിലായെടാ…..

ഇന്ന് ജാനിയുടെ കല്യാണമായിരുന്നു അല്ലേ……”

അവൻ വേദനയോടെ അതെയെന്ന് തല ചലിപ്പിച്ചു…..

മേഘയുടെ സാന്നിദ്ധ്യം കുറച്ചു ആശ്വാസമായി തോന്നിയവന്……

തലയിൽ കൈ താങ്ങി അവൻ കുനിഞ്ഞിരുന്നു………

മേഘ കണ്ണുകൾ കൊണ്ട് അവനെയൊന്ന് ഉഴിഞ്ഞു……

മനസ്സിനടിയിൽ ഉറങ്ങിക്കിടന്ന ശ്രീരാഗ് എന്ന പ്രണയം അവളെ അടിമുടി കുളിരണിയിച്ചു……

ഈ സന്ദർഭം പ്രയോജനപ്പെടുത്തിയാൽ ശ്രീരാഗ് തന്റെ സ്വന്തമാകുമെന്ന് അവൾ കണക്ക്ക്കൂട്ടി….

ലാസ്യഭാവത്തോടെ അവൾ പങ്കുവിന് അരികിലായിരുന്നു…….

“പോട്ടെ ശ്രീ……….വിട്ടേക്ക്……

എന്നായാലും അവള് കല്യാണം കഴിഞ്ഞ് പോണം……

അതുകൊണ്ട് നീയത് മറന്നു കളയ്……..”

അവളുടെ ആശ്വാസ വാക്കുകളൊന്നും അവന്റെ ചെവിയിൽ കേട്ടിരുന്നില്ല……

മേഘ കുറച്ചു നീങ്ങി അവനോടു ചേർന്നിരുന്നു….

ഗൂഢമായ ചിരിയോടെ അവന്റെ കവിളിൽ പ്രണയഭാവത്തിൽ ഒന്ന് തലോടി……

“എന്റെയുള്ളിൽ അടക്കി നിർത്തിയ നിന്നോടുള്ള പ്രണയം ഇനിയെങ്കിലും കാണ് ശ്രീ……

നിന്റെ വിഷമത്തിനുള്ള മരുന്ന് എന്റെ കൈയിലുണ്ട്…….”

പങ്കു പോലും പ്രതീക്ഷിക്കാതെ മേഘ അവനെ ഗാഢമായി പുണർന്നു…….

ആ ചുണ്ടുകളിൽ ചേരാൻ വെമ്പൽ കൊണ്ട് അവന്റെ മുഖം അവൾ വലിച്ചടുപ്പിച്ചു……

പ്രതീക്ഷിക്കാതെയുള്ള മേഘയുടെ പെരുമാറ്റം പങ്കുവിനെ ഞെട്ടിച്ചുകളഞ്ഞു……

ഏങ്ങിക്കരയുന്ന ലെച്ചുവിന്റെ മുഖം ഓർമ വന്നതും അവൻ മേഘയെ വലിച്ച് മാറ്റി കവിളിൽ ആഞ്ഞടിച്ചു……

“എനിക്ക് ഒരു ഭാര്യയുണ്ട്…..ഞാൻ താലികെട്ടിയ എന്റെ സ്വന്തം പെണ്ണ്……..

അവൾക്ക് മാത്രമേ എന്റെ മനസ്സിനും ശരീരത്തിനും അവകാശമുള്ളു…..

പറഞ്ഞത് കേട്ടോടീ #$@$#$#$#&%$##മോളെ…….”

കവിളിൽ കൈ ചേർത്ത് തരിച്ചു നിൽക്കുന്ന മേഘയെ പുച്ഛത്തോടെ നോക്കിക്കൊണ്ട് അവൻ പുറത്തേക്കിറങ്ങി വാതിൽ വലിച്ചടച്ചു………

അവൻ റോഡിലേക്കിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു…..

ഓർമകളിൽ ലെച്ചുവിന്റെ കരച്ചിൽ മാത്രം……

തല്ലിയത്…… കൈ പിടിച്ച് തിരിച്ചത്…….ചായ മുഖത്തേക്ക് ഒഴിച്ച് പ്രതികരിച്ചത്…….

ക്രൂരമായ വാക്കുകൾ കൊണ്ട് ഇഞ്ചിഞ്ചായി വേദനിപ്പിച്ചത്……..

തല്ലിച്ചതച്ചു അവളുടെ വേദന കണ്ടു രസിച്ചത്…….

അവസാനം സമ്മതമില്ലാതെ….. അവളുടെ ശരീരം സ്വന്തമാക്കാൻ ശ്രമിച്ചത്…………

തിരശ്ശീല പോലെ അവന്റെ മുന്നിലൂടെ കടന്നു പോയി……

അത്രയും വേദനിപ്പിച്ചിട്ടും തന്നെ അടിക്കാൻ വന്ന അച്ഛനെ തടഞ്ഞതാണവൾ……

എങ്ങനെ കഴിയും ഒരു പെണ്ണിന് ഇത്രയും സഹിക്കാൻ……

ലെച്ചു ദേവതയാണ്……താൻ അറിയാതെ പോയ എന്റെ നിധി…….

സൗഹൃദത്തെ പ്രണയമായി കണ്ട് തെറ്റ് ചെയ്തതാണ് ഞാൻ…..

തിരുത്തണം….. എല്ലാം……

ക്ഷമിക്കുമെങ്കിൽ അവളെ സ്നേഹിക്കണം…..

തന്റെ ജീവനും ജീവിതവും അവളുടെ കാൽക്കീഴിൽ സമർപ്പിക്കണം…….

ഉറച്ച തീരുമാനത്തോടെ അവൻ വീട്ടിലേക്ക് നടന്നു……

മനസ്സിൽ ലെച്ചുവായിരുന്നു…… എന്നാലും ഇടയ്ക്കിടെ ജാനിയുടെ മുഖം തെളിയുമ്പോൾ മനസ്സ് വിങ്ങിപ്പോയി….

അടുത്തൊരു കാർ വന്ന് നിർത്തിയതും പങ്കു സംശയത്തിൽ റോഡരികിലേക്ക് മാറി നിന്നു…..

ഡോർ തുറന്നിറങ്ങിയ ധ്രുവിനെ കണ്ട് അവന്റെ മുഖം കടുത്തു…….

“ശ്രീരാഗ്…….പ്ലീസ്‌…..

ഞാൻ വഴക്ക് പിടിക്കാൻ വന്നതല്ല……..

എനിക്ക് തന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്……

എന്നോടൊപ്പം വരണം……..”

 ഇരുപതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 20

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഒരു സ്നേഹവും ഇല്ല അല്ലേ…….😔

നാളെ തുടങ്ങി കഥയുടെ ട്രാക്ക് ഒന്നു മാറും കേട്ടോ……കൂടെ നിൽക്കണം……

റിവ്യൂ ഞാൻ വായിക്കുന്നുണ്ട്…….എഴുതാൻ സമയമെടുക്കുന്നത് കൊണ്ടാണ് മറുപടി തരാൻ കഴിയാത്തത്…..

അതുകൊണ്ട് റിവ്യൂ ഇടാതിരിക്കരുത്……
കഥകൾ നിങ്ങൾക് ഇഷ്ട്ടപെടുന്നു ലൈക് ചെയുന്നു പക്ഷെ കുറച്ചു പേരു മാത്രം ഷെയർ ചെയ്യുന്നു

ഇന്നലെ അകെ 30 പേർ മാത്രമേ ഷെയർ ചെയ്തുളൂ

അത് 100 ആക്കിയേക്കണേ പ്ളീസ് 🥰🤞🏻

ഷെയർ കൂടിയാൽ എഴുതാൻ ഉള്ള ഇന്ററെസ്റ്റും കൂടും 🥰

Leave a Reply

Your email address will not be published. Required fields are marked *