അച്ഛൻ

രചന : – sarath chalakka

കാലത്തു തന്നെ അയലത്തെ സീതയുടെ വിളികേട്ടാണ് അഞ്ജു പുറത്തു വന്നത്. സാധാരണ ദിവസങ്ങളെ അപേക്ഷിച്ചു ഇന്ന് ഇവൾ നേരത്തെയാണ്…

ഡീ പെണ്ണെ വരുന്നുണ്ടോ സമയമെത്രയായി എന്ന് വല്ല വിചാരവും ഉണ്ടോ…..

അപ്പോൾ ആണ് ഞാനും സമയം ശ്രദ്ധിച്ചത്.ക്ലോക്ക് രാവിലെ 7:30ക് തന്നെ ചത്തു. വാച്ചിൽ സമയം നോക്കി.

ദൈവമേ സമയം 8:30 ആയോ.. ഞാൻ ഭക്ഷണം പോലും എടുത്തു വെച്ചിട്ടില്ല..

ഇത്രയും പറഞ്ഞു അഞ്ജു വേഗം പുറത്തേക്കു ഓടി.. മുറ്റത്തു അമ്മ നെല്ല് നിരത്തുന്ന തിരക്കിൽ ആണ്.. അവളുടെ ഓട്ടം കണ്ടപ്പോൾ..

മോളെ നീ ചോറ് എടുത്തോ…

ഇല്ല.. അതിനു സമയമില്ല. ക്ലോക്കിലെ ബാറ്ററി മാറ്റാൻ മേശയിൽ നിന്നും ക്യാഷ് എടുത്തിട്ടുണ്ട്. അച്ഛനോട് വാങ്ങേണ്ട എന്ന് പറയണം…

ഓട്ടത്തിന്റെ വേഗത ഒട്ടും കുറയ്ക്കാതെ അഞ്ജു പറഞ്ഞു ഒപ്പിച്ചു.

എന്താടി വൈകിയത്..

എടീ.. ക്ലോക്കിൽ സമയം നിന്നു അതാ…

സമയമില്ല വാ നമുക്ക് പോകാം…

കോളേജിൽ എത്തിയതും.. അവരെ സ്വീകരിച്ചത് . അവരുടെ കൂട്ടുകാരിയാണ്.

ഹായ് അഞ്ജു… ഹായ് സീത..

ഹായ്…എന്താടീ നീനക്ക് ഇത്രയും സന്തോഷം…

ഡീ അപ്പച്ചൻ എനിക്ക് ഐഫോൺ വാങ്ങി തന്നല്ലോ…

അത് കേട്ടതും അഞ്ജുവിന്റെയും സീതയുടെയും മുഖംവാടി… അവർ..

ഐഫോണൊ….

അതേടി.. ദേ നോക്കിയേ…..

പുതിയ ഫോൺ ശ്രേയ അഭിമാനത്തോടെ കാണിച്ചതിന് ശേഷം ക്ലാസ്സിലേക്ക് പോയി.. സീതയും അഞ്ജുവും ഇടത്തരം കുടുംബത്തിലെ അംഗമാണ്. അതുകൊണ്ട് തന്നെ ഒരു ഐഫോൺ എന്ന് വെച്ചാൽ അവർക്ക് വലിയൊരു സംഭവം തന്നെയാണ്.അവർ പതിയെ നടന്നു നീങ്ങി.. വഴിയിൽ……

അഞ്ജു.. അവളുടെ ഒരു ഭാഗ്യം നോക്കണേ..

അഞ്ജു അമർത്തി ഒന്നു മൂളി…

അവൾക്കു ഡ്രെസ്സിനു ഡ്രസ്സ്‌.. വണ്ടിക്ക് വണ്ടി.. ഫോണിന് ഫോൺ.. ടാബ്.. എല്ലാം അവളുടെ അച്ഛൻ വാങ്ങി കൊടുക്കും…

അഞ്ജു പ്രേതെകിച്ചു ഒരു ഭാവവ്യത്യാസമില്ലാതെ മുന്നോട്ടു പോയി..

ജനിക്കുകയാണെകിൽ അവളുടെ അച്ഛന്റെ മക്കളായി ജനിക്കണം.. ഇനി പറഞ്ഞിട്ടെന്താ..ഒരു ഫോൺ വാങ്ങാൻ പറഞ്ഞ അച്ഛൻ കണക്കു പാറച്ചീൽ തുടങ്ങും..

അന്ന് വൈകുന്നേരം…

അഞ്ജു പുസ്തകം എടുത്തു വായിക്കുകയായിരുന്നു.. അപ്പൊ ആണ് പുറത്തുനിന്നു ശബ്ദം കേൾക്കുന്നത്…

ഭവാനിയെ… കുറച്ചു വെള്ളം ഇങ് എടുത്തേ…

അച്ഛന്റെ ശബ്ദം ആയിരുന്നു..ഒരുകാലത്തെ പ്രതാപം ഒട്ടും ചോരാത്ത വീടാണ് ഞങ്ങളുടെ.. മുത്തച്ഛന്റെ കാലത്തെ എല്ലാം വിറ്റു തുലച്ചു. ബാക്കിയുള്ളത് ചെറിയൊരു പറമ്പും വീടും. കുറച്ചു ആദായം കിട്ടുന്ന കവുങ്ങും തെങ്ങും മാത്രം.. ഒരുനേരത്തെ അന്നം മാത്രം മുടങ്ങാതെ കിട്ടുന്നതുകൊണ്ട്. അല്ലലില്ലാതെ കടന്നു പോകുന്നു. അതുകൊണ്ട് മോഹങ്ങൾ അടക്കി ജീവിക്കാൻ നീവർത്തിയുള്ളു. ഇന്നലെ അച്ഛൻ പറയുന്നത് കേട്ടു.. എന്നെ കെട്ടിക്കാൻ കിഴക്കേലെ പറമ്പു വിൽക്കണം എന്ന്.. ആ അവസ്ഥയിൽ..ഒരു ഫോൺ വാങ്ങാൻ പറയാൻ പറ്റില്ല. എല്ലാത്തിനും ഒരു യോഗം വേണം. . അവൾ കിടന്നു. മുറിയിലെ വെളിച്ചം അണച്ചില്ല..കതക് തുറക്കുന്ന ശബ്ദം കേട്ടെങ്കിലും എഴുനേൽക്കാൻ ശ്രമിച്ചില്ല.കാരണം എന്നെ കാണാതെ അച്ഛൻ ഉറങ്ങില്ല എന്ന് എനിക്ക് അറിയാം.എന്റെ അടുത്ത് വന്നു മുടിയിൽ തഴുകി നെറ്റിയിൽ മുത്തം നൽകിയ ശേഷം അച്ഛൻ മുറിയിലെ വെളിച്ചം കെടുത്തി കതക് അടച്ചു പോയി…

പിറ്റേന്ന് ഉച്ചയ്ക്ക്..

അഞ്ജു ദേ നിന്റെ അച്ഛൻ വരുന്നു.

അഞ്ജു തിരിഞ്ഞു നോക്കി.. അച്ഛൻ തന്നെ ആയിരുന്നു.. കൈയിൽ എന്തോ പൊതിയും ഉണ്ട്.. അഞ്ജു ഓടി അച്ഛന്റെ അടുത്തെത്തി…

എന്താ അച്ഛാ. പതിവില്ലാതെ കോളേജിൽ. പഠിക്കാൻ വന്നതാണോ…

ഒരു പൊട്ടിച്ചിരിയോടെ..

നീ ഇന്നും ഭക്ഷണം മറന്നല്ലേ.. അത് കൊണ്ട് തരാൻ വന്നതാ.. ചോറ് തിന്നാൽ വീട്ടിൽ വന്നപ്പോൾ ആണ് നീ കഴിച്ചില്ല എന്നറിഞ്ഞത്. അപ്പൊ തന്നെ നമ്മടെ ഖാദർ ഇക്കാന്റെ കടയിൽ നിന്നും ചൂട് ബിരിയാണി വാങ്ങി ഇങ്ങു പോന്നു…

അഞ്ജു പൊതി വാങ്ങിയപ്പോൾ കുട്ടുകാർ അടുത്തെത്തി…

അച്ഛാ എന്താ ഇവിടെ…

ഒന്നുല്ല മക്കളേ ഇവള് ഭക്ഷണം കൊണ്ടുവന്നില്ല അത് തരാൻ വന്നതാ..

ഇതിനാണോ ഇത്രയും ദൂരം വന്നത്. ഞങ്ങളുടെ പങ്ക് കൊടുക്കുമായിരുന്നല്ലോ..

അത് എങ്ങനെ ശരിയാവും.. കുറച്ചു ചോറ് തിന്നാ വൈകുന്നേരം വരെ ഇവൾ വിശന്നു ഇരിക്കില്ലേ. അത് ഓർത്താൽ എനിക്ക് ഒരു സ്പൂൺ കഞ്ഞി പോലും ഇറങ്ങില്ല. അതാ വേഗം ഇങ്ങു വന്നത്.. എന്നാ ഞാൻ പോട്ടെ..

അഞ്ജു അച്ഛൻ പോകുന്നത് നോക്കി ഇരുന്നു..

ഡീ നിന്റെ അച്ഛനു നിന്നോട് ഇത്രയും സ്നേഹമാണോ….

മ്മ്..

അവൾ പതിവുപോലെ മൂളി..

ശ്രേയ..അത്ഭുതത്തോടെ..

എപ്പോളും..

മ്മ്.. എന്നും രാത്രി ഞാൻ ഉറങ്ങിയോ എന്ന് നോക്കി. നെറ്റിയിൽ ഒരു ഉമ്മ തന്നിട്ടാണ് അച്ഛൻ എന്നും കിടക്കുന്നത്…

ശ്രയയുടെ മുഖംവാടി…

ഡീ.. നീ ഭാഗ്യവതിയാ.. ഇത്രയും സ്നേഹം ഉള്ള അച്ഛനെയും അമ്മയെയും കിട്ടിയതിൽ..

നിനക്ക് അല്ലെ മോളെ ഭാഗ്യം…. എന്തൊക്കെ സാധങ്ങൾ ആണ് നിന്റെ അച്ഛൻ വാങ്ങി തരുന്നത്…..

എടീ.. പണം കൊടുത്താൽ എന്തും കിട്ടും. പക്ഷേ അച്ഛന്റെ സ്നേഹം അത് മാത്രം കിട്ടില്ല…

എന്താടീ ഇങ്ങനെ….

അതേടീ…നിന്റെ അച്ഛനെപ്പോലെ മകളെ സ്നേഹിക്കാൻ സമയമില്ല.. പണമുണ്ടാക്കാനും. ബിസിനെസ്സ് നോക്കി നടത്താനും ആണ്. സമയം.. എന്റെ അച്ഛൻ എന്റെ മുഖം ശരിക്കും കണ്ടിട്ടുണ്ടോ എന്ന്. സംശയമാണ്.. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നിന്റെ അച്ഛന്റെ മക്കളായി പിറക്കണം… ഒന്നും കിട്ടിയില്ലെങ്കിലും മനസറിഞ്ഞു സ്നേഹം കിട്ടുമല്ലോ..

അവൾ നടന്നു നീങ്ങി.സീതയെ നോക്കി അഞ്ജു..

സീത. നീ പറഞ്ഞതുപോലെ ഐഫോണും കാറും ഡ്രെസ്സും സകലതും വാങ്ങി തരാൻ എന്റെ അച്ഛനു കഴിയില്ല. പക്ഷേ….. എനിക്ക് മതിവരുവോളം സ്നേഹം നൽകാനും. എന്റെ ഓരോ വേദനകൾ മനസ്സിലാക്കാനും അറിയാനും. എന്നെ സംരക്ഷണം നൽകാനും എന്റെ അച്ഛനു കഴിയും. അപ്പോൾ ഞാൻ അല്ലെ ഭാഗ്യവതി… ഈ പഠനം പൂർത്തിയായി ഒരു ജോലി നേടിയാൽ എനിക്ക് വാങ്ങാവുന്ന സാധനങ്ങൾ മാത്രമാണ് അവൾക് അവളുടെ അച്ഛൻ നൽകിയത്. പക്ഷേ… എത്ര കാലം കഴിഞ്ഞാലും ഓർക്കാൻ ഒരായിരം സ്നേഹചുംബനം എന്നും എനിക്ക് നൽകുന്ന ആൾ ആണ് എന്റെ അച്ഛൻ.. എനിക്ക് അത് മതി… ആ കൈകളിൽ ഒരിക്കലും വേദന അറിയില്ല

വീശിയടിക്കുന്ന കാറ്റിന്റെ കൂടെ പെയ്തിറങ്ങിയ മഴയിൽ സീതയുടെ കണ്ണീർ തുള്ളികളും ഒലിച്ചു പോകുന്നുണ്ടായിരുന്നു.സ്നേഹത്തിന്റെ ഒരു ബാലപാഠവും.. തൻ അറിയാതെ പോയ അച്ഛൻ എന്നെ സ്നേഹപാലാഴിയുടെ മഹത്വം അറിയിച്ചു പ്രകൃതിയും അവർക്കൊപ്പം വന്നു ചേർന്നു..

സ്നേഹപൂർവ്വം.

രചന : – sarath chalakka

Leave a Reply

Your email address will not be published. Required fields are marked *