റേഷൻ കടയിലേ പ്രണയം

രചന : – സുധീർ പി എസ് ആർ

തീരേ ഇഷ്ട്ടമില്ലാത്ത കാര്യമായിരുന്നു വയലിനപ്പുറത്തെ റേഷൻകടയിൽ പോകുന്നത് ഉമ്മയുടെ പ്രാക്കും പിറുപിറുപ്പും ഒഴിവാക്കാൻ വേണ്ടി മാത്രമാണ് ശനിയാഴ്ച്ചകളിൽ മണ്ണണ്ണ കുപ്പിയും സഞ്ചിയുമായി പാടം കടന്നു റേഷൻ കടയിലേക്ക് പോയിരുന്നത് . കരിങ്കല്ലുപാകിയ റോഡിലൂടെ നടന്നു ചളി നിറഞ്ഞ പാടത്തിനു നടുവിലുള്ള തോടും കടന്നു വേണമായിരുന്നു റേഷൻ കടയിലെത്താൻ

ഒരു ശനിയാഴ്ച്ച മണ്ണണ്ണ വാങ്ങാൻ വരിയിൽ നിൽക്കുമ്പോഴാണ് അവളെ കാണുന്നത് ഇരു വശതേക്കും പിന്നിയിട്ട നീണ്ട മുടിയുള്ള ഒരു പാവാടക്കാരി. മണ്ണണ്ണ കുപ്പി പിടിച്ച അവളുടെ മെലിഞ്ഞു നീണ്ട കൈവിരലുകൾ കാണാൻ ഒരു ചന്തമുണ്ടായിരുന്നു . റേഷൻ കടക്കാരൻ സൈതുക്ക അളന്നുതന്ന മണ്ണണ്ണ കുപ്പി കുനിഞ്ഞെടുക്കുമ്പോൾ അവളെന്റെ മുഖത്ത് നോക്കി ഒരു ചിരി സമ്മാനിച്ചു അടുത്ത വിടുകളിലെ കളിക്കൂട്ടുകാരികളായ സുജയ്ക്കും ശാരിക്കുമില്ലാത്തൊരു പ്രത്യാകത ഉണ്ടായിരുന്നു അവളുടെ ചിരിയിൽ…

തിരിച്ചു വരുമ്പോൾ അടുത്താഴ്ച്ചയും അവളുണ്ടാവുമോ എന്നതാണ് ഞാൻ ആലോജിച്ചത്

പിന്നിടെല്ലാ ആഴ്ച്ചകളിലും ഞാൻ എത്തുന്ന സമയങ്ങളിൽ അവളുണ്ടായിരുന്നു റേഷൻ കടയിൽ ഞാനിപ്പോൾ ശനിയാഴ്ച്ചയാവാൻ കാത്തിരിപ്പു തുടങ്ങിയിരിക്കുന്നു .അത് വരെ കല്ലുപാകിയ റോഡും ചളിനിറഞ്ഞ പാടവും ഒരു കടമ്പയായി കണ്ടിരുന്ന ഞാൻ ആ കല്ലുപാകിയ ചെമ്മൺ പാതയും പച്ചപ്പു നിറഞ്ഞ വയൽ വരമ്പുകളെയും ഇഷ്ട്ടപെട്ടു തുടങ്ങിയിരിക്കുന്നു പാടത്തിനപ്പുറത്തെ താഴ്വാരെത്തേക്ക് സുര്യൻ മായാനൊരുങ്ങുമ്പോഴുള്ള മാനത്തിന്റെ നിറമായിരുന്നു എന്നോട് വർത്തമാനം പറയുമ്പോൾ അവളുടെ മുഖത്തിന് ..പാടത്തിനു നടുവിലെ തോടിനു മുകളിൽ പനന്തടി കൊണ്ടാരോ ഒരു പാലമുണ്ടാക്കിയിരുന്നു ആ കാലങ്ങളിൽ ……

മണ്ണെണ്ണ വാങ്ങാന്‍ നിൽക്കുമ്പോൾ റേഷൻ കടക്കാരൻ സൈതുക്കയാണ് അവളുടെ കല്ല്യാണം ഉറപ്പിച്ചെന്ന വാര്‍ത്ത പറഞ്ഞത്. സംഗതി അറിഞ്ഞതും ഉള്ളൊന്നു കാളി.. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. നെഞ്ചില്‍ തീ ആളിപടരാന്‍ തുടങ്ങി.. കൈയിലെ മണ്ണെണ്ണ കുപ്പി ഞാന്‍ നെഞ്ചിന്‍റെ അടുത്തു നിന്നും മാറ്റി പിടിച്ചു. ഗോതബ് വാങ്ങാൻ മറന്നു ഞാൻ വിട്ടിലേക്ക് നടന്നു കുളത്തിനപ്പുറത്തെ കണ്ടം പൂട്ടി കൊണ്ടിരുന്ന ട്രാക്ക്ട്ടർ വരമ്പിലാകെ ചളി പരത്തിയിരിക്കുന്നു തോടിനു മുകളിലെ ദ്രവിച്ചു വിഴാറായ പനന്തടി പാലം വെള്ളത്തിനൊപ്പം ഒഴുകി പോകുന്നത് കണ്ടു……

കാലങ്ങൾക്കിപ്പുറം ഇന്നാണവളെ കാണുന്നത് ഓട്ടോസ്റ്റാന്റിൽ ഊഴം കാത്തു കിടക്കുമ്പോൾ ബസ്സിൽ വന്നിറങ്ങിയ അവളെ മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല ഒരു വയസ്സു വരുന്ന കുഞ്ഞിനെ ഒക്കത്തും നാലു വയസ്സുകാരനെ കയ്യിലും പിടിച്ചു മുന്നിൽ പോകുന്ന പരുക്കൻ മനുഷ്യനൊപ്പം നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്നവളെന്നോട് ചോദിച്ചു … നിങ്ങളുടെ റേഷൻ കട അവിടെ നിന്നും മാറി അല്ലെ ?

അപ്പോഴാണ് സീറ്റിനു താഴെ മടക്കി വെച്ച റേഷൻ കാർഡും മണ്ണണ്ണ കുപ്പിയും ഓർമ്മയിലെത്തിയത് ‘ ഇന്ന് ശനിയാഴ്ച്ചയാണ് റേഷൻ കടയിൽ പോണം

രചന : – സുധീർ പി എസ് ആർ

ഫോട്ടോ : different point

Leave a Reply

Your email address will not be published. Required fields are marked *