വാസന്തി ചേച്ചി…

രചന: Fackrudheen

നമ്മുടെ ഉണ്ണിക്ക്.. എന്തു പറ്റിയതാ മാളു ചേച്ചി..

എനിക്കറിയില്ല.. സരസു വോ, ചെറുക്ക ന്റേ ഓരോ നേരത്തെ കാട്ടി കൂട്ടലു കണ്ടാല് .. യ്‌ക്ക്.. തന്നെ പേടിയാകും..

അവൻറെ. പ്രായത്തിലുള്ള പിള്ളേരൊക്കെ പെണ്ണുകെട്ടി..

നന്ദുവേട്ടയുടെ.. സങ്കടവും അതുതന്നെയാണ്..

ഇന്നാള്.. വഴിയിൽവെച്ച് കണ്ടിട്ട് എന്താടാ സുഖമല്ലേ..ന്നു.. ചോദിച്ചിട്ട്..

അവൻ ഒന്നും മിണ്ടിയില്ല.. ചേച്ചി.. ഒരു വല്ലാത്ത തുറിച്ചു നോട്ടം..

ആളുകളുടെ ഇടയിൽ ഞാനാകെ ചൂളിപ്പോയി..

സാരമില്ല സരസു.. അവൻ എല്ലാവരോടും.. അങ്ങനെ തന്നെയാണ് പെരുമാറുന്നത്.. ഞങ്ങളോട് പോലും..

നന്ദേട്ടനും.. മാളവിക യ്ക്കും അവനെ കൂടാതെ.. മൂന്ന് ആൺപിള്ളേ രു കൂടിയുണ്ട്..

രണ്ടു ചേട്ടന്മാർ ആണ്.. ഉണ്ണികൃഷ്ണ ന്.. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞു..

ഉണ്ണികൃഷ്ണന് താഴെ.. ഒരാൾ കൂടെയുണ്ട്.. അഭിലാഷ് അവൻ പഠിക്കുകയാണ്…

പത്താംക്ലാസ് കഴിയും വരെ.. ഒരു കുഴപ്പവും ഇല്ലായിരുന്നു.. ആളുകളോട് ഒക്കെ നന്നായി ഇടപഴകുന്ന.. പ്രകൃതമായിരുന്നു ഉണ്ണികൃഷ്ണൻ ന്റെത്..

അതിനുശേഷം.. ആളാകെശരിക്കും മാറിപ്പോയി..

ഏതുസമയവും കഥകടച്ചു റൂമിനുള്ളിൽ തന്നെ ഇരുപ്പാണ്

ആരോടും അധികം സംസാരിക്കില്ല.. വീട്ടിൽ ആരെങ്കിലും അതിഥികൾ വന്നാൽ തന്നെ ഉപചാരങ്ങളും സൽക്കാരങ്ങ ളും ഒന്നും തന്നെ അവ ന്‌.. ഇഷ്ടമല്ല

ആരെങ്കിലും വരുന്നത് കണ്ടാൽ തന്നെ റൂമിനുള്ളിൽ നിന്ന് പുറത്തേക്ക് വരിക യേയില്ല..

എങ്ങനെയൊ.. ഡിഗ്രി വരെ പഠിപ്പിച്ചു..

പാസായി എങ്കിലും.. തുടർന്ന് പഠിക്കാനുള്ള.. താല്പര്യം കാണിച്ചില്ല അവന് തന്നെ ഒരു ആത്മവിശ്വാസക്കുറവ് പോലെ..

അവൻറെ ഇഷ്ടത്തിന് വിടുകയായിരുന്നു.. പക്ഷേ…. അത് ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന്.. സ്വപ്നത്തിൽ വിചാരിച്ചില്ല..

പത്താം ക്ലാസിൽ ഒരു ഡിസ്റ്റിങ്ഷൻ എങ്കിലും പ്രതീക്ഷിച്ച ഇരിക്കുമ്പോഴാണ്.. കഷ്ടിച്ച് സെക്കൻഡ് ക്ലാസോടെ.. പാസാകുന്നത്.. ഒരു പക്ഷേ അന്നേ ശ്രദ്ധിച്ചിരുന്നെങ്കിൽ..

അന്ന് അതത്ര കാര്യമാക്കിയില്ല..

മൂന്നാമനായി ജനിച്ച.. അവൻറെ ജാതകം എഴുതിയ സമയത്ത്.. പറഞ്ഞിട്ടുണ്ടായിരുന്നു.. മുച്ചൂടും നശിപ്പിക്കും എന്ന്… നന്ദുവേട്ടൻ ഈ വിവരം മാളവിക യോട് പോലും പറഞ്ഞിട്ടില്ല..

എന്നിരുന്നാലും പറഞ്ഞതുപോലെ തന്നെ സംഭവിച്ചു.. അത്യാവശ്യം കൃഷിയും ഭൂമിയും.. സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നത് വിറ്റു തുലച്ചു.. പക്ഷേ അതൊന്നും.. അവൻറെ ജാതകദോഷം ആണെന്ന്.. .. വിശ്വസിച്ചിട്ടില്ല.. അതിൻറെ പേരിൽ മനപ്രയാസം ഉണ്ടായിട്ടുമില്ല . പക്ഷേ ഇപ്പോഴത്തെ അവ ന്റെ യീ പ്രകൃതം.. വല്ലാത്തൊരു നീറ്റൽ ആണ്..

ചേട്ടന്മാരുടെ കല്യാണത്തിനും.. മറ്റും ഒരു പേരിന് ആളായിട്ട് വന്നുനിന്നു എന്നല്ലാതെ.. സജീവമായിട്ട് ഒന്നും അവൻ പങ്കെടുത്തില്ല..

അവരും.. ഇവൻറെ ഈ പ്രകൃതം ഒന്ന് മാറ്റിയെടുക്കാൻ.. ആ വതും ശ്രമിച്ചിട്ടുണ്ട്.. പക്ഷേ നിരാശയായിരുന്നു.. ഫലം..

ഈയടുത്ത കാലത്തായി.. ഒരുതരം സാഡിസ്റ്റ് മനോഭാവവും കടന്നുകൂടിയിട്ടുണ്ട്..

ഒരു ദിവസം അയൺ ചെയ്യുന്ന സമയത്ത്.. അനുജൻ റെ കയ്യിൽ തേപ്പുപെട്ടി വെച്ച്..പൊള്ളിച്ചു..

വഴക്ക് പറഞ്ഞാൽ വല്ലാത്ത ഒരു തുറിച്ചുനോട്ടം.. ആണ്.. കണ്ടാൽ പേടിയാകും..

അങ്ങനെ ഇരിക്കെ ആണ്, ഒരു ദിവസം.. ഉച്ച കഴിഞ്ഞപ്പോൾ അവൻറെ മൂത്ത ചേട്ടനും ചേട്ടത്തിയമ്മ യും കിടന്നുറങ്ങുന്ന സമയത്ത് അവരുടെ.. മുറിയുടെ ജനാലയിലൂടെ.. പടക്കം ഇട്ടു പൊട്ടിച്ചത്.. ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു അവർ നിലവിളിച്ചു..

ആ സംഭവത്തോട് കൂടി.. സംഗതി ഗൗരവത്തിൽ എടുത്തു..

അതുവരെയും മകനെ മനോരോഗ ആശുപത്രിയിൽ കൊണ്ടുപോകാൻ.. അവർക്കു മടിയായിരുന്നു..

ഏകദേശം രണ്ട് മൂന്ന് കൗൺസിലിംഗിന് ശേഷം.. ഡോക്ടർ നന്ദു എട്ടയെയും.. ചേട്ടനെയും.. അമ്മയെയും..

അകത്തേക്ക് വിളിപ്പിച്ചു..

ഇത് തുടങ്ങിയിട്ട് എത്രയായി..?

ഇത് ആദ്യത്തെ സംഭവമാണ്.. ചേട്ടൻ പറഞ്ഞു..

അതല്ല അന്തർമുഖനായി നടക്കാൻ തുടങ്ങിയിട്ട്.. എത്രയായി എന്നാണ് ചോദിച്ചത്?

പത്താം ക്ലാസ് കഴിഞ്ഞതിനുശേഷം.. അച്ഛൻ മറുപടി പറഞ്ഞു..

കുഴപ്പമൊന്നുമില്ല… മാറ്റിയെടുക്കാവുന്ന തേയുള്ളൂ പക്ഷേ നിങ്ങൾ കുറച്ചു കൂടെ നേരത്തെ.. ശ്രദ്ധിച്ചിരുന്നെങ്കിൽ.. അവൻറെ ഭാവി.. ഇങ്ങനെ മുരടിച്ചു.. പോകില്ലായിരുന്നു..

ആരാ വാസന്തി ?

അവർ മുഖത്തോടുമുഖം നോക്കി..

അത് തൊട്ടടുത്ത വീട്ടിലെ കുട്ടിയാണ്..

മരണപ്പെ ട്ടൂ.. അല്ലേ..??

അതെ കുളത്തിൽ വെച്ച് മുങ്ങി.. മരിക്കുകയായിരുന്നു..!!

മാളവിക ചേച്ചിയാണ് മറുപടി പറഞ്ഞത്

ഉണ്ണികൃഷ്ണൻ.. അവരുമായിട്ട് എങ്ങനെ..?

കൊച്ചു നാൾ മുതലുള്ള കൂട്ടാണ്.. അവൾക്ക് ഇവനെ വലിയ കാര്യമാണ്..

ഉണ്ണികൃഷ്ണന് ഓർമവെച്ച നാൾ മുതൽ.. വാസന്തി ചേച്ചി.. യെ.. വലിയ ഇഷ്ടമായിരുന്നു.. ഒരു പെങ്ങൾ ഇല്ലാത്ത തിൻറെ.. കുറവ് അവൻ അറിഞ്ഞിട്ടില്ല..

ഏതുനേരവും അവരുടെ വീട്ടിൽ ആയിരിക്കും.. അവനെക്കാൾ അഞ്ചു വയസ്സ് കൂടുതലാണ്.. വാസന്തിയ്ക്ക്.. ഉണ്ണികൃഷ്ണനെ വിളിച്ചിരുത്തി ഹോംവർക്ക് ചെയ്യിക്കാനും.. ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി കൊടുക്കാനും.. വസ്ത്രങ്ങൾ കഴുകി കൊടുക്കാനും.. അവർക്ക് വലിയ.. ഇഷ്ടമായിരുന്നു..

വാസന്തി ക്ക് ഒരു ചേട്ടൻ ആണ് ഉള്ളത് അവളെക്കാൾ 10 വയസ്സ് കൂടുതലാണ്…. അയാൾ മുംബൈയിൽ എവിടെ യൊ.. ജോലിയാണ്..

വാസന്തി അച്ഛനുമമ്മയും ഒരുമിച്ച് സിനിമയ്ക്ക് പോവുകയാണെങ്കി ലും.. വിരുന്നുകാരുടെ വീടുകളിൽ പോവുകയാണെങ്കി ലും.. ശരി.. ഉണ്ണികൃഷ്ണനെയും.. കൂടെ കൂട്ടും..

അന്നൊരു ദിവസം ഒരു ഉച്ച നേരത്ത് തൊട്ടടുത്തുള്ള.. അമ്പലക്കുളത്തിൽ രണ്ടുപേരും കൂടെ കുളിക്കാൻ പോയതായിരുന്നു..

അ വൾ qഅങ്ങനെ വസ്ത്രം കഴുകി കൊണ്ടിരിക്കുന്ന നേര ത്ത്‌..

ഉണ്ണി. കുളത്തിൽ.. നീന്തി കളിക്കുകയായിരുന്നു..

ദൂരേക്ക് പോകേണ്ടെന്ന്.. വാസന്തി എപ്പോഴും അവനോട് പറയാറുണ്ട്..

അന്ന് അവൻ അത് വകവെക്കാതെ കുളത്തിന് ഒത്ത നടക്കുള്ള.. ഒരു താമരപ്പൂ ലക്ഷ്യംവെച്ച് നീന്തി..

ഒരു നിലവിളി കേട്ട്.. വാസന്തി തിരിഞ്ഞുനോക്കുമ്പോൾ.. മുങ്ങിത്താഴുന്ന ഉണ്ണികൃഷ്ണനെ കണ്ടു അവൾ എടുത്തു ചാടി..

താഴ്ന്ന തുടങ്ങിയ.. അവൻറെ തലമുടിയിൽ പിടിച്ച്.. അവനെ പൊക്കി വിട്ടു.. അവൻ അങ്ങനെ ഒരു വിധം നീന്തി കടവിൽ എത്തി..

തിരിഞ്ഞ് നോക്കുമ്പോൾ.. ചേച്ചിയെ കാണാനില്ല.. എന്താണ് സംഭവിച്ചതെന്ന് അറിയില്ല.. അവൻ.. വാവിട്ട് നിലവിളിച്ചു കരഞ്ഞു..

ഒരിക്കൽ രക്ഷപ്പെട്ടു വന്നതിനാൽ വീണ്ടും എടുത്തു ചാടാനുള്ള ധൈര്യം കാണിച്ചില്ല.. അവൻ ആളുകളെ വിളിച്ചു കൂട്ടാൻ നോക്കി.. ആളുകൾ എത്തുമ്പോഴേക്കും.. വാസന്തി മുങ്ങി പോയിരുന്നു..

നന്നായിട്ട് നീന്തുവാൻ അറിയുന്ന വാസന്തി എന്തു കാരണം കൊണ്ടാണ് എന്ന് അറിഞ്ഞില്ല കാൽ കുഴഞ്ഞു…. ആഴങ്ങളിലേക്ക് മുങ്ങിപ്പോകുകയായിരുന്നു .

ചിലപ്പോൾ അങ്ങനെ സംഭവിക്കാം അത്രേ.. അല്ലെങ്കിൽ വല്ല വള്ളിയും കാലിൽ കുടുങ്ങിയതായി ഇരിക്കാം എന്നും.. പറഞ്ഞു കേൾക്കുന്നുണ്ട്..

പക്ഷേ നാട്ടുകാർ ആരും ഇതുവരെ അറിഞ്ഞിട്ടില്ല. ഇവനേ.. രക്ഷിക്കാൻ വേണ്ടിയാണ് അവൾ എടുത്തു ചാടിയതെന്ന്..

പക്ഷേ ഈ സംഭവത്തിനുശേഷം..

അവൻ കാരണമാണ്.. ചേച്ചി മരിച്ചതെന്ന്.. ഉറച്ചു വിശ്വസിക്കുന്നു.. അവരുമായിട്ടുള്ള അവൻറെ ആത്മബന്ധം.. മറ്റാരും ആയിട്ടും അവന്, കിട്ടിയിട്ടുമില്ല.. അതാണ് ഇപ്പോഴത്തെ അവൻറെ ഈ പ്രകൃ തങ്ങൾക്ക് കാരണം..

വിശ്വസിക്കാൻ കഴിയാത്ത പോലെ ആ കുടുംബാംഗങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി..

പക്ഷേ നിങ്ങൾ കുറച്ചു കൂടെ നേരത്തെ കൊണ്ടുവരേണ്ട താ യിരുന്നു…

ഏതായാലും പേടിക്കേണ്ട നമുക്ക് മാറ്റിയെടുക്കാം..

അന്തർമുഖരായി നടക്കുന്ന ഇതുപോലുള്ള കുട്ടികൾക്ക്.. ചെറിയ ചെറിയ പ്രശ്നങ്ങളെ ഉണ്ടാവുകയുള്ളൂ.. പക്ഷേ ശ്രദ്ധിക്കാതിരുന്നാൽ.. അത് അവരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും.. പ്പോഴെങ്കിലും കൊണ്ടുവന്നത് നന്നായി..

ഡോക്ടർ അവരെ സമാധാനിപ്പിച്ചു..

, സ്വന്തം രചനകൾ പേജിൽ ചേർക്കാൻ ഇൻബോക്സിലേക്ക് മെസേജ് ചെയ്യൂ…

രചന: Fackrudheen

Leave a Reply

Your email address will not be published. Required fields are marked *