പാഴ് മോഹം

രചന: ട്രീസ ജോർജ്‌

ടി നിനക്ക് എന്നും ഈ നരച്ച പാവാട അല്ലാതെ വേറെ ഒന്നും ഇടാൻ ഇല്ലേടി?

വീട്ടില് കുറേ കാശ് ഉണ്ടെല്ലോ. പിന്നെ നിങ്ങള് ഇങ്ങനെ പിശുക്കര് ആവരുത്. എല്ലാം കൂടി കൂട്ടി വെച്ചിട്ട് എന്തിനാ. ചാകുമ്പോൾ കൊണ്ടുപോകാൻ ആണോ.

ടി വിജി, എനിക്ക് നല്ലൊരു പാവാട ഇടാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടു ആണോ. നിനക്ക് അറിയാല്ലോ എന്റെ അമ്മേനെ. അമ്മക്ക് ഞങ്ങൾ പെണ്ണ് മക്കളെ കണ്ണ് എടുത്താൽ കണ്ടു കൂടാ. ഇപ്പോൾ തന്നെ എന്നെ പ്രീഡിഗ്രിക്ക് ചേർത്തത് പത്തിൽ നല്ല മാർക്ക്‌ ഉണ്ടായിട്ടും ഞാൻ കരഞ്ഞു കാല് പിടിച്ചിട്ടും ആണ്.18 വയസ് ആയാൽ അപ്പോൾ തന്നെ കെട്ടിച്ചു വീടും.

അമ്മ പറയണത് വേറെ വീട്ടിൽ പോകാൻ ഉള്ളവരാ പെണ്ണ് പിള്ളാര്‌. അതോണ്ട് ഇപ്പോളെ ആശ അടകത്തിൽ വളർത്തി ഇല്ലേൽ വേറെ വീട്ടിൽ ചെന്ന് കേറുമ്പോൾ അവിടെ എന്ത് എലും കുറവ് ഉണ്ടേൽ ആ പേരും പറഞ്ഞ് പിറ്റേ ദിവസം തന്നെ പെണ്ണ് സ്വന്തം വീട്ടിൽ തിരിച്ചു വരും എന്ന്. അങ്ങനെ വന്നാൽ അത് അമ്മയുടെ വളർത്തു ദോഷം ആണെന്നെ നാട്ടുകാർ പറയും എന്ന്. അമ്മക്ക് അത് കേൾക്കാൻ വയ്യ എന്ന്.

ടി അങ്ങനെ പറഞ്ഞാൽ എങ്ങനെയാ. കോളേജിൽ എത്ര പിള്ളേർ വരുന്നതാ. അവർ ഒക്കെ എന്ത് വിചാരിക്കും. ആ അപർണയും സുധയും ഒക്കെ നിന്റെ ഡ്രസ്സ്‌നെ പറ്റി എന്തൊക്കെയോ പറഞ്ഞു അടക്കി ചിരിക്കുണ്ടാന്നുണ്ടാരുന്നു.

പറയുന്നവർ പറയട്ടെ. അവരുടെ വാ അടക്കാൻ നമുക്ക് പറ്റില്ലല്ലോ. ഇത് തന്നെ അപ്പന്റെ മരിച്ചു പോയ പെങ്ങൾ സോണിയാ ചേച്ചിയുടെ പെട്ടിയിൽ ഇരുന്ന പഴയ ഉടുപ്പുകളാ. വല്യ അമ്മച്ചി ചേച്ചിയുടെ ഓർമ്മക്ക് എടുത്ത് വെച്ചതാ. എന്റെ അവസ്ഥ കണ്ട് എടുത്ത് തന്നതാ.അമ്മയോട് പറഞ്ഞിട്ടു കാര്യം ഇല്ലാന്ന് വല്യ അമ്മച്ചിക്ക് അറിയാം.

ഞാൻ ഇപ്പോൾ ഇട്ട് ഇട്ട് പിഞ്ഞി കിറി. എന്നാലും ഞാൻ ഒരു വഴി കണ്ട് വെച്ചിട്ടുണ്ട്.

അത് എന്താ ആൻസി.?

ആൻസിയും വിജിതയും ചെറുപ്പം മുതലേ ഉള്ള കുട്ടുകാർ ആണ്. രണ്ട് പേരുടെയും വീടുകൾ അടുത്ത് അടുത്ത് ആണ്. രണ്ട് പേരും തൊടുപുഴയിൽ പ്രീഡ്രീഗീക്ക് പഠിക്കുന്നു.

ആ വഴി എന്ത് എന്ന് അറിയാൻ വിജിത കാത് കുർപ്പിച്ചു.

ടി ഇനി മുതൽ വണ്ടി കൂലി കാശ് വീട്ടിൽ നിന്നും തരുമ്പോൾ ഞാൻ ആ കാശിനു ഞാൻ ബസിൽ കേറില്ല.

ബസിൽ കേറാതെ പിന്നെ?

ഞാൻ അങ്ങ് നടന്നു പോകും.

നീ നടക്കുന്ന കാര്യം വല്ലതും പറ. ഇവിടുന്നു കോളേജിലോട്ട് എന്തുരെ ദൂരം ഉണ്ടെന്ന് കരുതി ആണ് . 20കിലോ മീറ്റർ എങ്കിലും കാണും. അത്രെയും ദൂരം നടന്നാൽ നിന്റെ ഉപ്പാട് തീരും. പിന്നെ നീ വിട്ടീന്ന് എന്ത് പറഞ്ഞു നേരത്തെ ഇറങ്ങും.

അമ്മക്ക് ഞാൻ ജോലികൾ എല്ലാം ചെയിതു കണ്ടാൽ മതി. അത് ഞാൻ നേരത്തെ എണിറ്റു ചെയ്ത്തോളാം.

ഈ S. T കാശ് വെച്ച് എത്ര ദിവസം എടുത്താൽ ആണ് ശീല മേടിക്കാൻ ഉള്ള കാശ് ഉണ്ടാവുക.

എന്റെ വിജി നീ ഇങ്ങനെ മനുഷ്യനെ നിരുളസഹപ്പെടുത്തുന്ന വർത്താമാനം പറയല്ലേ. പുതിയ ഒരു ഡ്രസ്സ്‌ ഇടാൻ അത്ര കൊതി ആയിട്ട് അല്ലേ.

ഞാൻ ഒന്നും പറയുന്നില്ല. എല്ലാം നിന്റെ ഇഷ്ടം.

അങ്ങനെ ആൻസി രാവിലെ 3 ന് എണിറ്റു വീട്ടിലെ ജോലികൾ എല്ലാം തീർത്ത് ഇളയതുങ്ങൾക്കു ഭക്ഷണവും കൊടുത്ത് അവരുടെ കാര്യവും നോക്കി രാവിലെ മുതൽ നടപ്പ് ആരംഭിച്ചു.

അങ്ങനെ 3 മാസങ്ങൾക്കു അപ്പുറം അവൾ ഡ്രസ്സ്‌ വാങ്ങാൻ ഉള്ള കാശ് ഒപ്പിച്ചു.

അങ്ങനെ അവൾ ചങ്ക് കൂട്ടുകാരി വിജിതയെയും കൂട്ടി കോളേജിന് അടുത്ത് ഉള്ള കടയിൽ പോയി അവൾ ഒരു മുഴു പാവാടക്കും ബ്ലൗസിനും ഉള്ള തുണി എടുത്തു.

അവൾ വീട്ടിൽ എത്തുമ്പോൾ വാതിക്കൽ തന്നെ പതിവ് പോലെ അവളുടെ അമ്മ നിപ്പുണ്ടായിരുന്നു.അവളുടെ കൂടെ കൂട്ടുകാരി വിജിതയും ഉണ്ടായിരുന്നു. കാരണം അവളുടെ വീടിന്റെ പുറകിൽ കൂടി ആണ് വിജിതയുടെ വീട്ടിൽ പോകുക.

അവളുടെ കൈയിലെ പൊതി കണ്ട് അൻസിയുടെ അമ്മ ചോദിച്ചു.

എന്താടി നിന്റെ കൈയിൽ ഒരു പൊതി.

അവരുടെ ഒച്ചത്തിൽ ഉള്ള ശബ്‌ദം കേട്ട് വീട്ടിലോട്ട് നടക്കുക ആയിരുന്ന വിജിത ഇനി എന്താണ് അവിടെ സംഭവിക്കുക എന്ന് ഓർത്ത് അവിടെ നിന്ന് പോയി. ആൻസിയുടെ കൂടപ്പിറപ്പുകൾ വാതിലിന്റെ മറവിൽ വന്ന് എത്തി നോക്കി.

അപ്പോഴേക്കും അവർ ആൻസിയുടെ കൈയിൽ നിന്നും പൊതി തട്ടിപ്പറിച്ചു വാങ്ങി ഇരുന്നു.

അവർ അത് തുറന്നു നോക്കി.

പൊതിക്കുള്ളിൽ തുണി കണ്ട അവരുടെ കണ്ണിൽ കോപം ഇരച്ചു കേറി.

അവർ ആൻസിയോട് ചോദിച്ചു.

ടി ഇത് മേടിക്കാൻ ഉള്ള കാശ് നിനക്ക് ആരാ തന്നത്. സത്യം പറഞ്ഞോണം.

എനിക്ക് ആരും കാശ് ഒന്നും തന്നില്ല അമ്മേ.

പിന്നെ നീ ഇത് എങ്ങനെയാ മേടിച്ചത്. അപ്പന്റെ കുടുക്കയിലെ കാശ് നീ എടുത്തതാ.

അല്ല അമ്മേ. ഞാൻ നടന്നു കാശ് ഉണ്ടാകിയതാ.

അവളുടെ ആ മറുപടിയിലും അവർ തൃപ്ത ആയിരുന്നില്ല.

അങ്ങനെ നടന്നു കാശ് ഉണ്ടാക്കിയത് ആണേൽ അത് എന്റെ കൈയിൽ തരണം ആയിരുന്നു. നീ അല്ല. ഞാനാ അമ്മ. ആ കാശ് എന്ത് ചെയ്യിണം എന്ന് ഞാൻ തീരുമാനിച്ചേനെ. എന്റെ ചെക്കന് നല്ല ഒരു ഷർട്ട്‌ ഇല്ല. അപ്പളാ അവളുടെ ഒരു പാവാട.

അവനു അപ്പോൾ കഴിഞ്ഞ ആഴ്ച എടുത്തത് ഷർട്ട്‌ അല്ലാതെ വേറെ ഒന്നും അല്ലല്ലോ എന്ന് മനസ്സിൽ വന്നെങ്കിലും അവൾ ഒന്നും പറഞ്ഞില്ല.

ആ കാശിനു ഈ വീട്ടില് ഒരു അഴച്ചത്തേക്കുള്ള അരി മേടിക്കാല്ലോ.

പെട്ടന്ന് ആൻസി അമ്മയുടെ വഴക്കിൽ നിന്നും രക്ഷപെടാൻ അമ്മയോട് പറഞ്ഞു.

അമ്മേ ഇതിനു ഒത്തിരി രൂപ ഒന്നും ആയില്ല. വെറും പത്തു രൂപയെ അയൊള്ളു. ആ കടയിൽ പഴയ സാധങ്ങൾ ഒഴിപ്പിക്കുന്ന കൊണ്ട് ഡിസ്‌കൗണ്ട് ഉണ്ടായിരുന്നു. അതോണ്ട് കുറച്ച് പൈസ മാത്രെമേ ഒള്ളു.

മകൾ പറഞ്ഞത് സത്യം ആണോന്ന് അറിയാൻ അവർ കൂട്ടുകാരിയുടെ മുഖത്തു നോക്കി.

അവൾ അതെ എന്ന ഭാവത്തിൽ തല ആട്ടി അവളുടെ വീട്ടിലോട്ടു നടന്നു.

അതോടെ അവളുടെ അമ്മയുടെ മുഖത്തെ കല്ലിച്ച ഭാവം ഒന്ന് ആയഞ്ഞു.

നീ അകത്തോട്ടു പൊക്കോ എന്ന് അവർ മകളോട് പറഞ്ഞു.

ആൻസി അകത്തു പോയി ചായ അനത്തി കുടിച്ചു നാളെ കൊണ്ട് പോകാനായി ഇന്ന് ഇട്ടു കൊണ്ട് പോയ തുണി കഴുകി അലക്കി വിരിച്ച് കുളി കഴിഞ്ഞു പഠിക്കാനായി തിരിച്ചു വീടിന്റെ ഉമ്മറത്തു വരുമ്പോൾ അവൾ അങ്ങോട്ട് പോകുമ്പോൾ കണ്ട അമ്മ ആയിരുന്നില്ല അവിടെ ഇരുന്നത് .. അവർ വളരെ സന്തോഷവാതിയായി കാണപ്പെട്ടു . അമ്മയുടെ മുഖത്തെ സന്തോഷം കണ്ട് അവൾ അമ്പരുന്നു.

അവളെ കണ്ട അമ്മ അവളോട്‌ പറഞ്ഞു.

നീ കുളിക്കാൻ പോയ സമയം നിന്റെ കൂട്ടുകാരി ഇവിടെ വന്നിരുന്നു.

അവൾ എന്തിനാ അമ്മേ വന്നത്.

അവർ തുടർന്ന് പറഞ്ഞത് കേട്ട് അവൾ ഞെട്ടി.

അവൾക്കു നിന്നോട് എന്ത് സ്നേഹമാണ്. നിന്നെ ഞാൻ വഴക്ക് പറയുന്നത് കണ്ട് അവൾ വീട്ടിൽ നിന്നും 12 രൂപയും ആയിട്ട് ആണ് വന്നത്. അവൾ അത് 12 രൂപക്ക് എടുത്തോളാം എന്ന്. ഞാൻ അപ്പോൾ തന്നെ അവൾക്കു അത് കൊടുത്തു. നീ 10 രൂപക്ക് അല്ലേ എടുത്തത്. ഇപ്പോൾ 2 രൂപ ലാഭം.

അമ്മയുടെ വാക്കുകൾ കേട്ട് സത്യം തുറന്ന് പറയാൻ ആവാതെ തന്റെ ചങ്ക് കൂട്ടുകാരി കൂടെ നിന്ന് ചതിച്ചതിലും ഉപരി ആശിച്ചു മോഹിച്ചു മേടിച്ച തുണി ഒരു ദിവസം പോലും ഇടാൻ പറ്റാത്ത വിഷമത്തിൽ അവൾ അതിവാ ദുഖിത ആയി നിന്നു……..

ഇന്നും 35 വർഷങ്ങൾക്ക് ഇപ്പുറവും ആ ദിവസം ഓർക്കുമ്പോൾ അവളുടെ കണ്ണിൽ നീർ പൊടിയാറുണ്ട്………

രചന: ട്രീസ ജോർജ്‌

Leave a Reply

Your email address will not be published. Required fields are marked *