സ്നേഹമർമ്മരം..ഭാഗം..22

ഇരുപത്തിഒന്നാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 21

ഭാഗം..22

ലെച്ചു കണ്ണ് തുടച്ചു കൊണ്ട് ഓരോ തുണിയായി മടക്കി കബോർഡിലേക്ക് വച്ചു…..

നിമ്മി പറഞ്ഞതെല്ലാം കൂരമ്പുകളായി കുത്തിക്കയറുന്നുണ്ട്…..

ശ്രീയേട്ടന് ഞാൻ ചേരില്ല……മാറണം…. എത്രയും പെട്ടെന്ന്…….

പങ്കു വാതിൽക്കൽ മടിയോടെയാണ് നിന്നത്…..

എങ്ങനെ അവളെ ഫേസ് ചെയ്യും…..എന്ത് പറയും……

പങ്കു വാതിലിൽ ഒളിഞ്ഞു നോക്കുന്നത് കണ്ട് രവി ഓടി വന്നു……

“എന്താടാ ……..എന്തിനാടാ ഇവിടെ കിടന്ന് കറങ്ങുന്നത്…😬…”

“വന്നല്ലോ വില്ലൻ😠……അച്ഛന് കടയിൽ പോകണ്ടേ….😏…”

പങ്കുവിന്റെ ശബ്ദം കേട്ട് ലെച്ചു പേടിയോടെ കബോർഡിന്റെ സൈഡിലേക്ക് നീങ്ങി നിന്നു…..

“ഞാൻ പൊക്കോളാം……..

നീയെന്താ ഇവിടെ….😏…”

“എനിക്കെന്താ ഇവിടെ നിന്നുകൂടെ…😏….”

“നീ അധികം നിൽക്കണ്ട കാല് കഴയ്ക്കും😏……

പോയി റെഡിയായി ഷോപ്പിൽ പോടാ….😡…”

രവി ദേഷ്യത്തിൽ പറഞ്ഞത് കേട്ട് പങ്കു നിരാശയോടെ തിരിഞ്ഞു നടന്നു….

ഇങ്ങേരെ ഞാൻ കൊല്ലും…. എന്റെ ഭാര്യയെ ഒന്ന് പ്രേമിക്കാൻ സമ്മതിക്കാത്ത അച്ഛൻ…….

രണ്ടുകൂടി ബോംബെയിൽ പോയി വയസ്സാൻ കാലത്ത് ഒരു പെണ്ണിനെ വളച്ച് കുപ്പിയാക്കുന്നതിന് കുഴപ്പമില്ല………………

ഞാനെന്റെ ഭാര്യയെ ഒന്ന് ഒളിഞ്ഞു നോക്കിയതിനാണ് അങ്ങേർക്ക് പ്രശ്നം……

തന്നെ പിറുപിറുത്ത് നടന്നു പോകുന്ന പങ്കുവിനെ കണ്ടതും രവിയുടെ ചുണ്ടിൽ ആശ്വാസത്തിന്റ പുഞ്ചിരി വിരിഞ്ഞു….

‘അപ്പോൾ ചെക്കന് മാറ്റമുണ്ട്……ലെച്ചുവിനെ അവൻ അംഗീകരിക്കാൻ തുടങ്ങിയിട്ടുണ്ട്……’

“അച്ഛാ ശ്രീയേട്ടൻ പോയാ……”

പേടിച്ചരണ്ട ലെച്ചുവിന്റെ ശബ്ദം കേട്ട് രവി തിരിഞ്ഞു നോക്കി……

ലെച്ചുവിന്റെ കണ്ണുകളിലെ ഭയം കണ്ടതും അയാൾക്ക് വേദന തോന്നി….

ഇന്നലെ നടന്നതൊക്കെ അവളെ അത്രയും വേദനിപ്പിച്ചിട്ടുണ്ട്…..

“അവൻ പോയി………

മോളെ അടിക്കാൻ കിട്ടാത്തതിന്റെ ദേഷ്യത്തിലാ…..

മോള് അച്ഛൻ പറയാതെ അവന്റെ മുന്നിൽ പോകണ്ട കേട്ടോ…..”

അയാൾ വാത്സല്യത്തോടെ പറഞ്ഞപ്പോൾ ലെച്ചു അതെയെന്ന് തലകുലുക്കി……

“അകത്ത് എന്ത് പണിയായിരുന്നു…….

ഭക്ഷണം കഴിച്ചോ……”

“ഇല്ല…….ഞാൻ തുണി മടക്കി വച്ചതാണ്……”

“എന്നാൽ മോള് പോയി ചെയ്തോ….

അച്ഛൻ പോകാൻ റെഡിയാകട്ടെ…….”

രവി ലെച്ചുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഹാളിലേക്ക് പോയി….ലെച്ചു തിരികെ മുറിയിലേക്കും…..

അച്ഛൻ മുറിയിലേക്ക് കയറുന്നത് കണ്ട് പങ്കു മുറിയിൽ നിന്ന് തല പുറത്തേക്കിട്ട് നോക്കി…..

‘അച്ഛൻ പോയി…….അവളെ കാണാൻ പറ്റൂമോന്ന് ഒന്നുകൂടി നോക്കാം……’

അവൻ പൂച്ചയെപ്പോലെ പമ്മിപമ്മി പുറത്തേക്കിറങ്ങി…… ശബ്ദം കേൾക്കാതെ കാലുകൾ പതിയെ പതിയെ വച്ച് ലെച്ചുവിന്റെ മുറിയിലേക്ക് നടന്നു……

ഇടയ്ക്കിടെ ആരെങ്കിലും വരുന്നോന്ന് നാലുപാടും നോക്കി……

ലെച്ചുവിന്റെ മുന്നിലെ വാതിലിൽ ചെന്ന് നിന്ന് പിടിച്ച് വച്ചിരുന്ന ശ്വാസം ആഞ്ഞ് വലിച്ചു……

മുറിയിലേക്ക് ഒന്ന് ഒളിഞ്ഞു നോക്കി……

ലെച്ചു തുണി അടുക്കി വയ്ക്കയാണ്….. മെറൂൺ കളർ കരയുള്ള ഒരു മഞ്ഞപ്പട്ട് പാവാടയും ബ്ലൗസുമാണ് വേഷം…….

മുടി പുറകിലേക്ക് മെടഞ്ഞിട്ടിട്ടുണ്ട്…..നെറ്റിയിൽ ഒരു കുഞ്ഞ് കറുത്ത പൊട്ട്…..

ജോലി ചെയ്യുന്നതിന്റെയാവാം നെറ്റിയിലും മൂക്കിൻ തുമ്പിലും വിയർപ്പ് കണങ്ങൾ……

‘ഇവൾക്ക് ഇത്രയും സൗന്ദര്യമോ……….

അതിന് ഇതുവരെ ഞാനിവളെ ശ്രദ്ധിച്ചില്ലല്ലോ……

ഓടിച്ചെന്നു കെട്ടിപ്പിടിച്ചു ആ കവിളത്ത് ഒരു കടി കൊടുക്കാൻ തോന്നുന്നുണ്ട്……’

ലെച്ചു ഇതൊന്നുമറിയാതെ തുണി അടുക്കി വയ്ക്കയാണ്……..

ഇടയ്ക്കിടെ കൈ പൊങ്ങുമ്പോൾ വയറിൽ നിന്ന് ഉടുപ്പ് ഉയർന്നു പോകുന്നുണ്ട്….

അവളുടെ ആലിലവയറിലെ കുഞ്ഞ് സ്വർണ രോമങ്ങൾ പങ്കു പ്രണയത്തോടെ നോക്കി നിന്നു……

തോളിൽ എന്തോ ഭാരം അനുഭവപ്പെട്ടപ്പോൾ അവൻ കൈ കൊണ്ട് അത് തട്ടി മാറ്റി…..

ലെച്ചു എന്ന മായാലോകത്തിൽ പങ്കു അകപ്പെട്ടു പോയിരുന്നു….

“ഇത്രയും ഊറ്റണോ മോനെ😬…….”

“ശ്ശെ……മിണ്ടാതിരിക്ക് ഞാൻ നോക്കട്ടെ…😤”

തോളിലിരുന്ന ആരുടെയോ കൈ തട്ടി മാറ്റി പങ്കു ലെച്ചുവിൽ ലയിച്ചു നിന്നു…..

പിന്നെയും രവി കൈ വച്ച് തട്ടി വിളിച്ചു…..

പക്ഷെ അവൻ വീണ്ടുമത് തട്ടിമാറ്റി അകത്തേക്ക് തലയിട്ട് നിൽക്കയാണ്…..

🙄🙄😳😳

“മോനെ………..പങ്കാ………😬”

രവി ഇത്തിരി കടുപ്പിച്ച് വിളിച്ചു….

അപ്പോഴാണ് പങ്കു തിരിഞ്ഞു നോക്കിയത് തൊട്ടടുത്ത് കൈയും കെട്ടി നോക്കി നിൽക്കുന്ന രവിയെ കണ്ട് അവൻ പതറിപ്പോയി…..

അവരുടെ ശബ്ദം കേട്ട് ലെച്ചു പെട്ടെന്ന് തിരിഞ്ഞു നോക്കി……

വാതിലിൽ നിൽക്കുന്ന പങ്കുവിനെ കണ്ടതും അവളുടെ ഉള്ളിൽ ഭയം വന്നു മൂടി………

അതു കണ്ടതും പങ്കുവിന്റെ ഉള്ള് പിടച്ചു……….

അവളുടെ നോട്ടത്തിൽ പോലും ഭയമാണ്…… ചെയ്ത തെറ്റുകൾ വളരെ വലുതാണെന്ന് വേദനയോടെ അവനോർത്തു……

“മ്…….നീ ഷോപ്പിൽ പോകുന്നില്ലേ….😬”

“അച്ഛൻ ഒരു കാര്യം ചെയ്യ്…… നീ ഷോപ്പിൽ പോകുന്നില്ലേ…..നീ ഷോപ്പിൽ പോകുന്നില്ലേന്ന് റെക്കോർഡ് ചെയ്ത് ഇടയ്ക്കിടെ വയ്ച്ചു താ….അല്ല പിന്നെ….☹️..”

അവൻ അരിശത്തോടെ തിരിഞ്ഞു നടന്നു…..

“വയസ്സാൻ കാലത്ത് ഇയാൾക്ക് പോയി രാമായണം വായിച്ചിരിന്നൂടെ എന്റെ രാമാ……..”

“എന്താടാ നീ പിറുപിറുക്കുന്നത്….😡….”

രവി ദേഷ്യത്തോടെ ഉറക്കെ ചോദിക്കുന്നത് കേട്ട് പങ്കു അബദ്ധം പറ്റിയത് പോലെ നാക്ക് കടിച്ചു…..

“അത് രാമന്റെ അച്ഛന് ഒരു രാമായണം വേണമെന്ന് പറഞ്ഞിരുന്നു…. ഇപ്പോഴാണ് ഓർത്തത്😜……”

“നമുക്ക് വാല്മീകിയെ കൊണ്ട് ഒരെണ്ണം കൂടി എഴുതിച്ചാലോ പങ്കൂ…….”

രവി കളിയാക്കിയത് കേട്ട് അവൻ തിരിഞ്ഞു ഗൗരവത്തിൽ നോക്കി…..

“വെറുതെ ഒരു പണിയുമില്ലാതെ ഇരിക്കയല്ലേ….. തന്നെ എഴുതിയാൽ മതി…..😏”

പുച്ഛിച്ചു കൊണ്ട് പറഞ്ഞിട്ട് പങ്കു മുറിയിലേക്ക് കയറിപ്പോയി…..

വൈകുന്നേരം ധ്രുവ് വന്നപ്പോൾ ജാനകി വാതിൽ തുറന്നു കൊടുത്തു….

മുറിയിലേക്ക് കയറിയപ്പോൾ കട്ടിലിൽ കിടന്നുറങ്ങുന്ന കുഞ്ഞാറ്റയെ അവൻ വാത്സല്യത്തോടെ നോക്കി…..

ജാനി അവന്റെ പുറകെ വന്നെങ്കിലും കുഞ്ഞാറ്റയെ കാണാനുള്ള വെപ്രാളത്തിൽ അവൻ അവളെ ശ്രദ്ധിച്ചില്ല…….

ധ്രുവ് ബാഗ് റ്റേബിളിൽ വച്ച് കബോർഡിൽ നിന്ന് മാറാനുള്ള ഡ്രസ്സുമെടുത്ത് ബാത്ത്‌റൂമിൽ കയറി……

‘ഇയാൾക്കൊന്നു മുഖത്ത് നോക്കിയാലെന്താ……

ഇത്രയും അനിഷ്ടത്തോടെ എന്തിനാ ഇയാളെന്നെ താലി കെട്ടിയത്……..’

അവന്റെ പെരുമാറ്റം അത്രയും ജാനിയെ വേദനിപ്പിച്ചിരുന്നു…..

ധ്രുവ് കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും കുഞ്ഞാറ്റ നല്ല ഉറക്കം…..

അവൻ അപ്പോഴാണ് ജാനിയുടെ കാര്യം ഓർത്തത്…..

‘ശ്ശൊ അവളോടൊന്ന് സംസാരിച്ചു പോലുമില്ലല്ലോ……’

ധ്രുവ് ഹാളിലേക്ക് വന്നതും അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ഒച്ച കേട്ട് അവൻ സംശയിച്ച് നിന്നു…..

‘പോകണോ……വേണ്ട……പോയാലും അവളെന്തെങ്കിലും തെറ്റിദ്ധരിച്ചാലോ……’

അവസാനം പോകെണ്ടെന്ന് തീരുമാനിച്ചു അവൻ ഹാളിൽ തന്നെയിരുന്നു…..

ജാനി കോഫിയുമായി വന്നപ്പോൾ ധ്രുവ് സെറ്റിയിൽ ചാരിയിരുന്നു ടി വി കാണുന്നുണ്ട്…..

അവൾ ടീപ്പോയിൽ കോഫി കൊണ്ട് വച്ചിട്ട് മുറിയിലേക്ക് നടന്നു…..

“ജാനീ………….”

ധ്രുവ് വിളിച്ചത് കേട്ടിട്ടും കേൾക്കാത്തത് പോലെ ജാനി മുറിയിലേക്ക് പോയി…..

അവൻ അമ്പരന്നു പോയി…..ജാനി ഇങ്ങനെ പെരുമാറുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല…..അവന് ചെറുതായി ദേഷ്യം തോന്നിയിരുന്നു……

ധ്രുവ് എഴുന്നേറ്റ് ജാനിയുടെ പുറകേ റൂമിലേക്ക്‌ പോയി…..

കട്ടിലിൽ കുഞ്ഞാറ്റയുടെ അരികത്തായി കിടക്കയാണ്……

“ജാനീ😡…….”

ജാനി മിണ്ടിയില്ല….. മേശയിലിരുന്ന ഫോണെടുത്ത് വെറുതെ അതിൽ കുത്തി കുത്തിയിരുന്നു…..

ധ്രുവ് ദേഷ്യത്തോടെ അവൾക്ക് അരികിലേക്ക് വന്നു…..

കുഞ്ഞ് ഉറങ്ങുന്നത് കാരണം അധികം ശബ്ദമുണ്ടാക്കാനും കഴിയില്ല……

“ഞാൻ വിളിച്ചത് നീ കേട്ടില്ലേ😡… ”

അവളുടെ കൈയിൽ പിടിച്ച് ദേഷ്യത്തോടെ ചോദിച്ചത് കേട്ട് ജാനി അവൻ പിടിച്ചിരുന്ന കൈയിലേക്ക് രൂക്ഷമായി നോക്കി…..

അത് കണ്ടതും ധ്രുവ് പിടി വിട്ടു…….

“ഞാൻ രാവിലെ മുതൽ ഇവിടെ ഉണ്ടായിട്ടും ഡോക്ടറ് ഇതു പോലെയല്ലേ നടന്നത്…..😏”

“ഓഹോ……അപ്പോൾ നീ പകരം വീട്ടിയതാണ്….😡…”

“ആണ്……എല്ലാം സഹിച്ച് ജീവിക്കാൻ ഞാൻ പ്രതിമയൊന്നുമല്ല…….😠….

ജോലിയ്ക്കും കുഞ്ഞിനെ നോക്കാനും ഒരു ജോലിക്കാരിയെ വയ്ക്കാതെ കല്യാണം കഴിച്ചാൽ മതീന്ന് ആരാ ഡോക്ടർക്ക് പറഞ്ഞു തന്നത്……”

“നിന്റെ അച്ഛൻ മാധവൻ😡……..”

അച്ഛനെ പറഞ്ഞതും ജാനി ദേഷ്യം കൊണ്ട് വിറച്ചു….

“ദേ…..ഡോക്ടറെ😡………..വെറുതെ എന്നോട് കളിയ്ക്കാൻ നിക്കണ്ട…..

ഞാൻ ജാനകിയാണ്……..സൂക്ഷിച്ച് ഇടപെട്ടില്ലെങ്കിൽ പൊള്ളും……”

“അതിനെക്കാളും പൊള്ളുന്ന തീ എന്റെ നെഞ്ചിലാടീ😡…..

ആ തീയിൽ ചുട്ട് പൊള്ളുന്നത് നിന്റെ കുടുംബമായിരിക്കും……”

ഒന്നും മനസ്സിലായില്ലെങ്കിലും ജാനി അരിശത്തോടെ അവനെ നോക്കി…….

അവൻ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു…….

“എന്റെ കുടുംബത്തെ ചുട്ടു പൊള്ളിക്കാൻ മാത്രം താൻ വളർന്നിട്ടില്ല മിസ്റ്റർ ധ്രുവ് ദർശൻ…..

തന്നെ പോലെ കുടുംബത്തെ കളഞ്ഞ് നടക്കുന്ന ഒരാളല്ല എന്റെ അച്ഛൻ……

അന്തസ്സായി രണ്ട് പെൺകുട്ടികളെ വളർത്തിയ അഭിമാനമുള്ള അചഛനാണത്…..”

“ങ്ഹും…😡…അഭിമാനം അതും മാധവന്……

ഒന്നു പോ ജാനീ……..നിന്റെ അചഛന് അങ്ങനൊരു വാക്ക് അറിയാമോ……”

“ടോ….😡……”

ജാനി കൈചൂണ്ടി അലറിയതും കുഞ്ഞാറ്റ ഞെട്ടിയെണീറ്റ് കരയാൻ തുടങ്ങി…….

ധ്രുവും ജാനിയും വെപ്രാളത്തോടെ അവളുടെ അരികിലേക്ക് ഓടി…..

ജാനി അവളെ വാരിയെടുത്തു മാറോടു ചേർത്ത് തോളിൽ ചെറുതായി തട്ടി കൊടുത്തു…..

ധ്രുവ് അവളെ എടുക്കാൻ ശ്രമിച്ചെങ്കിലും കുഞ്ഞാറ്റ പോകാതെ ജാനിയുടെ മേൽ മുറുകെ പിടിച്ചിരുന്നു……

ധ്രുവിന്റെ മുഖം വലിഞ്ഞു മുറുകി…..

“എന്റെ മോളെ എന്നിൽ നിന്ന് അകറ്റാൻ മാധവനും നീയും കൂടി ശ്രമിച്ചാൽ😡…..”

ജാനിയുടെ നേരെ കൈചൂണ്ടി പറഞ്ഞു കൊണ്ട് ധ്രുവ് കാറ്റ് പോലെ ഇറങ്ങിപ്പോയി……

പങ്കു നിറയെ ഐസ്ക്രീം മേടിച്ചാണ് വൈകുന്നേരം വീട്ടിലേക്ക് വന്നത്…….

എപ്പോഴോ അവൾ പറയുന്നത് പോലെ തോന്നിയിരുന്നു ഐസ്ക്രീം ഇഷ്ടമാണെന്ന്……

ഏത് ഫ്ലേവറാണെന്ന് ഉറപ്പില്ലാത്തതിനാൽ എല്ലാ ഫ്ലേവറും ഈരണ്ടെണ്ണം വച്ച് വാങ്ങി…..

“അമ്മാ…….അമ്മാ……..”

ഡയനിംഗ് റ്റേബിളിൽ കവർ വെച്ചുകൊണ്ട് അവൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു…..

“ദാ വരുന്നെടാ….വിളിച്ചു കൂവാതെ……”

പങ്കു ചുറ്റുമൊന്ന് കണ്ണോടിച്ചു……..

ഈ പെണ്ണ്…..ഇതെവിടെ പ്പോയി…….

“എന്താടാ ഈ കവറിൽ……”

രേണുക ചോദിച്ചു കൊണ്ട് അടുത്തേക്ക് വന്നു കവറ് തുറന്നു നോക്കി…..

“ങ്ഹേ….. എന്തോരം ഐസ്ക്രീമാടാ……

ലെച്ചുവിന് ഇഷ്ടമായതു കൊണ്ട് നിന്റെ അച്ഛൻ ഐസ്ക്രീം വാങ്ങി ഫ്രിഡ്ജ് നിറച്ചിട്ടുണ്ട്…..

ഇനി ഇതും കൂടി വയ്ക്കാൻ സ്ഥലമില്ല……”

“ഛെ……ഈ രവിശങ്കറിനെ കൊണ്ട് തോറ്റു…. ഐസ്ക്രീമിലും അങ്ങേര് പാര പണിതല്ലേ…..”

റ്റേബിളിൽ ഇടിച്ചു കൊണ്ട് നിരാശയോടെ പങ്കു പറയുന്നത് കേട്ട് രേണുക വായ തുറന്ന് നിന്നു….

ഇരുപത്തിമൂനാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 23

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പങ്കുവിനെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തവർ വാ…..താഴെ കമന്റ് ബോക്‌സിൽ വാ…..

പാവം ചെക്കൻ…..എന്തൊക്കെയാ പറഞ്ഞത് എല്ലാവരും കൂടി…..

ധ്രുവിന്റെ സ്വഭാവം എനിക്കറിയില്ല…….. ആള് സൈക്കോ ആണെന്നാണ് എന്റെ സംശയം…… .

കുറെ ഏറെ പേര് ഷെയർ ചെയ്യുന്നുണ്ട് എന്നറിയാം നിങ്ങൾ നൽകുന്ന ഒരോ ഷെയർ എഴുത്തുകാരോടുള്ള വല്യ അഗീകാരം ആണ് എന്ന് ഓർമ്മിപ്പിക്കട്ടെ

{അഡ്മിൻ}

Leave a Reply

Your email address will not be published. Required fields are marked *