പ്രണയം

രചന : – Aisha Meharin‎

“” ഷബ്നാ ദേ ഡി നിന്റെ ചെക്കൻ … “”

രചന.. ഐഷ റാഫി (ഫമൽ )

ബസ്സ് സ്റ്റോപ്പിൽ.. ബസ്സും കാത്ത് നിൽക്കുമ്പോൾ .. കൂട്ടുകാരികൾ ഒരു കളിയാക്കലോടെ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞാനൊന്നു ഞെട്ടി … കാരണം ആരും അറിയാതെ ആരോടും പറയാതെ ഉള്ളിൽ കൊണ്ടു നടന്ന അവനോടുള്ള എന്റെ പ്രണയം ഇവർ എങ്ങനും അറിഞ്ഞൊ ….

“” ങ്ങേ … എന്റെ ച്ചെക്കനോ … “”

“” അല്ല നിന്നെയെന്നും വായിനോക്കി നിൽക്കാറില്ലെ… ആ ച്ചെക്കനെ കുറിച്ച് പറഞ്ഞതാടി …. “”

ഷെമീന പറഞത് തിരുത്തി …

ഞാൻ തേടിയിരുന്നത് ആ കണ്ണുകളെയായിരുന്നു …. ക്ലാസ്സിലേക്ക് പോവുമ്പോഴും .. ക്ലാസ്സ് കഴിഞ്ഞ് വരുമ്പോഴും … എന്നെ തന്നെ നോക്കി നിൽക്കുന്ന ആ രണ്ട് വെള്ളാരം കണ്ണുകളെ … ഇവർ പോലും എന്തിനേറെ അവൻ പോലുമറിയാതെ ഞാൻ സ്നേഹിക്കുന്ന ആ രണ്ട് വെള്ളാരം കണ്ണുകളെ …. ആരും അറിയാതെ ആരോടും പറയാതെ എന്റെ ഖൽബിന്റെ അകത്തളത്തിൽ ഞാൻ സൂക്ഷിച്ച എന്റെ മൊഞ്ചനെ … ചിന്തകൾ കാടുകയറി കൊണ്ടിരുന്നപ്പോൾ … കൂട്ടുകാരികളുടെ നിർത്താതെയുള്ള പൊട്ടിച്ചിരിയാണ് എന്നെ ഓർമകളിൽ നിന്നും ഉണർത്തിയത്…. കര്യയമറിയാതെയാണെങ്കിലും … ഞാനും അവരുടെ ചിരിയിൽ പങ്കു ചേർന്നു ….

“” ഡി ശബ്നാ … ഇന്നും ദേ നിന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടാവൻ … “” ഷെമീനയുടെ സംസാരം കേട്ട് ഞാനൊന്ന് പുഞ്ചിരിച്ചു …

“” പാവം കൂറെയായില്ലേടി അവൻ നിന്റെ പിറകെ നടക്കാൻ തുടങ്ങീട്ട് … അവനും വേണ്ടെടി ഒരു റെസ്റ്റൊക്കെ … നീ ഒഴിവാക്കുവാണൊ അതൊ കൂടെ കൂട്ടുകയാണൊ … “”

അമീറ ഒരു പാതി ചിരിയോടെ ചോദിച്ചപ്പോൾ ഞാൻ ഒന്നുമറിയാത്ത പോലെ പറഞ്ഞു …

“” ഒന്ന് പോടി അവിടുന്ന്.. അവനാ നോട്ടം തുടർന്നോട്ടെ.. നിങ്ങൾക്കെന്താ കുഴപ്പം … ഒന്നുമില്ലെങ്കിലും എന്നെ നോക്കാൻ ഒരു ച്ചെക്കനെങ്കിലും ഉണ്ടല്ലൊ …. “”

“” അമ്പടി …അപ്പോ മോൾക്ക് ചെറുതായിട്ട് ഒരു ഇഷ്ടമൊക്കെയുണ്ടല്ലെ അവനോട് … “” ഷെമീന വീണ്ടും ഇടക്ക് കയറി പറയാൻ തുടങ്ങിയതും ഞാൻ അവളെ തടഞ്ഞു…

“” ഡി …. നീ … അത് വിട് … മറ്റെന്തെങ്കിലും പറയ് …. എന്ന് പറഞ്ഞ് ഞാൻ വിശയം മാറ്റി … “”

അവർ സംസാരം മാറ്റിയപ്പോൾ … ഞാൻ എന്നത്തേയും പോലെ കൂട്ടുകാരികർ കാണാതെയൊന്ന് പാളി നോക്കി ….

ഇതുവരെയുള്ള എന്റെ നോട്ടങ്ങൾ മുഴുവനും അവൻ കാണാതെയാണെങ്കിലും … ഇത്തവണത്തെ നോട്ടത്തിൽ എനിക്കാന്നു പിഴച്ചു …. എന്റെ പാളിയുള്ള നോട്ടം അവൻ കയ്യോടെ പിടിച്ചു …. കണ്ണുകൾ തമ്മിലുടക്കിയപ്പോൾ .. ആ വെള്ളരം കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കം പോലെ ….. ഞാൻ നോട്ടം വേഗത്തിൽ പിൻവലിച്ചു…. എങ്കിലും ആദ്യയമായ് കണ്ണുകൾ തമ്മിലുടക്കിയപ്പോൾ അവനോടുള്ള എന്റെ അടങ്ങാത്ത പ്രണയം ഒന്നു കൂടി വർദ്ധിച്ചു ….

എന്റെ നോട്ടം അവന് ധാരളമായിരുന്നു … ഇതുവരെ കണ്ണുകൾ കൊണ്ട് മാത്രം എന്നെ സ്നേഹിച്ചിരുന്ന അവന് പ്രണയം തുറന്ന് പറയാൻ എളുപ്പമായി …. എന്റെ അടുത്തേക്ക് ആവേശത്തോടെ ഓടി വരുന്ന അവനെയാണ് ഞാൻ അവസാനമായി കണ്ടത് … ശ്രദ്ധികാതെയുള്ള റോഡ് ക്രോസ് ചെയ്യലിൽ വിധി അവനെ ബസ്സിന്റെ രൂപത്തിൽ വന്ന് കൊണ്ട് പോയി … അതിനടിയിൽ കിടന്ന് ഞെരിഞ്ഞമരുമ്പോഴും അവന്റെ കണ്ണുകൾ എന്നിലായിരുന്നു … മുഴുവൻ കാണാൻ കഴിയാതെ ഒരു തളർച്ചയോടെ ഞാൻ നിലത്തേക്ക് ഊർന്നിറങ്ങി …..

ബോധം വരുമ്പോൾ ഹോസ്പിറ്റലിൽ ഗ്ലൂകോസിന്റെ ആലസ്യത്തിലായിരുന്നവൾ … പതിയെ എഴുന്നേറ്റിരിക്കാൻ തുടങ്ങിയ അവളെ തടഞ്ഞ് കൊണ്ട് … ഉമ്മയും ഉപ്പയും പറഞ്ഞു ….

“” റെസ്റ്റ് എടുക്കുമോളെ മോൾക്കൊരു കുഴപ്പുല്ല ..ആക്സിഡന്റ് നേരിട്ട് കണ്ടതിന്റെ ഷോക്കാ … അല്ലാതെ പേടിക്കാനൊന്നുല്ല …. “””

അവർകറിയില്ലല്ലൊ.. എന്റെ പ്രാണനെ ആണ് വിധി ഇന്ന് തട്ടിയെടുത്തതെന്ന്… വേണ്ടാ ആരും അറിയണ്ട.. എന്റെ പ്രണയം എന്നിൽ തന്നെ ഓടുങ്ങട്ടെ… എന്നാലും അവസാന നിമിഷമെങ്കിലും എന്റെ പ്രണയമൊന്നു അവനെ അറിയിക്കമായിരുന്നു… അവനതറിഞ്ഞിരുന്നെങ്കിൽ…. അതിനു പോലും കഴിഞ്ഞില്ലല്ലൊ…

സങ്കടങ്ങളെല്ലാം ഉള്ളിൽ അലയടിച്ചപ്പോൾ..അവൾ പതിയെ എഴുനേറ്റിരുന്ന്.. കയറി കൊണ്ടിരിക്കുന്ന ഗ്ലൂകോസ് വലിച്ചുരി… കയ്യിലേക്ക് മുഖം പൂഴ്ത്തി.. ഒരു പൊട്ടികരച്ചിലോടെ ചുറ്റുമുള്ളവർ കേൾകാതെ അവൾ പതിയെ പറഞ്ഞു … പ്രണയമായിരുന്നെടാ ച്ചെക്കാ … എനിക്കു നിന്നോട് അടങ്ങാത്ത പ്രണയം …. അവളുടെ വാക്കുകൾക്ക് മറുപടിയെന്നോണം … അവൾ മുൻമ്പ് കേട്ടാ ആ പാട്ടിന്റെ രണ്ട് വരി എവിടെ നിന്നോ ഒഴുകി വന്നു ….

ഇന്ന് നീ എന്റെ ഖബറിനരിക്കത്ത് വച്ച ചെമ്പനീർ പൂ ….. അന്ന് ഞാനെന്റെ സ്നേഹം ചൊന്ന നേരത്ത് തന്നുവെങ്കിൽ …..

( ശുഭം )

രചന : – Aisha Meharin‎

Leave a Reply

Your email address will not be published. Required fields are marked *