പ്രാണനെ പോലെ കണ്ട തന്റെ ശിവ തന്നെ ചതിച്ചു എങ്ങോട്ടോ പോയ്‌മറഞ്ഞിരിക്കുന്നു…

രചന: കലിപ്പന്റെ കാന്താരി

ഒരിക്കൽ കൂടി ❣️

തനു വൈകുന്നേരം ജോലി കഴിഞ്ഞു വന്നപ്പോൾ കണ്ടു ഉമ്മറത്തു തന്നെ നോക്കി ഇരിക്കുന്ന അമ്മയെ….

ആ മുഖം കണ്ടപ്പോഴേ അവൾക്കു മനസിലായി…., ഏതോ കല്യാണ ആലോചന വന്നിട്ടുണ്ടെന്നു….

അകത്തു കയറിയതും അമ്മ പുറകെ വന്നു….. അവള് വിചാരിച്ചതു തന്നെ ആയിരുന്നു വിഷയം….

“അമ്മ ഞാൻ ക്ഷീണിച്ചു വന്നതാണ്…, കുറച്ചു സമയം ഞാൻ ഒന്നു കിടന്നോട്ടെ.., എന്നിട്ട് സംസാരിക്കാം….”

താല്പര്യം ഇല്ലാതെ പറഞ്ഞു അവൾ മുറിക്കുള്ളിലേക്കു പോയി… അവൾക്കു അറിയാം അമ്മ അവളെ തന്നെ വേദനയോടെ നോക്കി നിൽക്കുന്നുണ്ടാകുമെന്നു.., അറിയാഞ്ഞിട്ടല്ലാ…

അല്ലെങ്കിലും മൂന്നു പെൺകുട്ടികളെയും കൊണ്ട് ഒറ്റയ്ക്ക് താമസിക്കുന്ന വിധവ ആയ അമ്മക്ക് പേടി കാണാതിരിക്കുമോ….??

പറഞ്ഞതാണ്.., അമ്മയോട് പല വട്ടം ഇപ്പോൾ തനിക്കു കല്യാണം വേണ്ടന്ന്…. ഏതെങ്കിലും അമ്മമാർ അതു സമ്മതിച്ചു തരുമോ….?? പാവം…

കട്ടിലിൽ വീണു തനു കണ്ണുനീരിനെ സ്വാതന്ത്ര്യമായി ഒഴുക്കാൻ വിട്ടു…. അല്ലെങ്കിലും താൻ എന്തിനാണ് കരയുന്നത്…… സ്വന്തം ശരീരം സൂക്ഷിക്കാൻ അറിയാത്ത വിഡ്ഢി…. അവൾക്കു അവളോട്‌ തന്നെ പുച്ഛം തോന്നി…. ഈ ജന്മം ഇനി ഒരു പുരുഷന്റെ മുന്നിൽ നീക്കാനുള്ള ഒരു യോഗ്യതയും തനിക്കു ഇല്ലാ….

താഴെ നിന്നു അമ്മയുടെ വിളി ശക്തമായപ്പോൾ തനു ഡ്രസ്സ്‌ മാറി താഴേക്കു ഇറങ്ങി….

“മോളെ ഇനിയും നിന്റെ നിർബന്ധബുദ്ധി എനിക്ക് സമ്മതിച്ചു തരുവാൻ പറ്റില്ല…, നാളെ ഒരു കൂട്ടർ കാണാൻ വരുമെന്ന് പറഞ്ഞിട്ടുണ്ട്…, നീ ആയിട്ട് വേണ്ടാന്ന് വയ്ക്കരുത്… ”

കേട്ടു ഇരിക്കുവാൻ മാത്രമേ തനിക്കു അപ്പോൾ ആയുള്ളൂ….

അമ്മ കൊണ്ടു വച്ച ഫോട്ടോ നോക്കാൻ പോലും പോയില്ല…

രാത്രിയിൽ കണ്ണുനീർ കൊണ്ടു തലയിണ കുതിർന്നു…

എവിടെ എനിക്ക് മോഹങ്ങളും സ്വപ്നങ്ങളും സമ്മാനിച്ചവൻ…,

പട്ടണത്തിൽ ഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു എം ബി എ ഫൈനൽ ഇയറിൽ പഠിക്കുന്ന ശിവജിത്തിനെ പരിചയപ്പെടുന്നതു…., അതു പ്രണയമാകാൻ അധിക നാൾ വേണ്ടി വന്നില്ല….. അവൻ തന്റെ മാത്രം ശിവ ആയി മാറി…

ഓരോ നോട്ടത്തിലും വാക്കിലും കുസൃതി സമ്മാനിക്കുന്നവൻ….,

കോളേജിലെ ഓരോ ചുവരുകൾക്കും പറയാൻ ഉണ്ടായിരുന്നു ഞങ്ങളുടെ പ്രണയം…., ക്ലാസ്സിൽ മുറിയിലും തൂണുകൾക്കു പുറകിലും നിന്നു അധരങ്ങൾ ഇണ ചേർന്നതിന് കണക്കുകൾ ഇല്ലാ..

കാണുന്നവർക്കെല്ലാം ഞങ്ങളുടെ പ്രണയം അത്ഭുതം ആയിരുന്നു…

വർഷാവസാനം എല്ലാവരും ചേർന്ന് ഒരു പിക്നിക് എന്നു പറഞ്ഞപ്പോൾ എതിർക്കാൻ തോന്നിയില്ല…, ശിവയുടെ കൂടെ ഓരോ നിമിഷവും ഞാനും ആഗ്രഹിച്ചിരുന്നു..

രാത്രിയിൽ ഏതോ യാമത്തിൽ അവന്റേതു മാത്രം ആയപ്പോൾ സന്തോഷം ആയിരുന്നു…, ശിവയുടേത് മാത്രം ആയതിൽ….,

കോളേജ് പിരിഞ്ഞു ശിവ നാട്ടിലേക്കു പോയി…, കുറച്ചു മാസം പഴയതു പോലെ തന്നെ ആയിരുന്നു…നേരിട്ട് കാണാൻ കഴിയുന്നില്ലെങ്കിലും ശബ്ദത്തിലൂടെ ഞങ്ങൾ ആ കുറവ് പരിഹരിച്ചിരുന്നു…

പെട്ടെന്ന് ഒരു നാൾ മുതൽ ശിവ വിളിക്കാതെ ആയി.., അങ്ങോട്ട്‌ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്… ഞാൻ തകർന്നു തുടങ്ങിയാ നാളുകൾ ആയിരുന്നു അതു…

ആരോടും ഒന്നും പറയാൻ കഴിയാതെ വീർപ്പു മുട്ടി.. അറിയാവുന്ന കൂട്ടുകാരോടൊക്കെ വിളിച്ചു അനേഷിച്ചു.., ആർക്കും ശിവയെ പറ്റി അറിവില്ല… അതുമല്ലെങ്കിൽ അറിയാമെങ്കിലും ആരും എന്നോട് പറയുന്നില്ല….

അങ്ങനെ പ്രാണനെ പോലെ കണ്ട തന്റെ ശിവ തന്നെ ചതിച്ചു എങ്ങോട്ടോ പോയ്‌മറഞ്ഞിരിക്കുന്നു…., ഒരു വാക്കു പോകും പറയാതെ…

എല്ലാം കഴിഞ്ഞിട്ട് വർഷം മൂന്ന് കഴിഞ്ഞു….

പക്ഷെ ശിവയുടെ ഓർമ്മകൾ എല്ലാം ഇന്നലത്തെ പോലെ തന്നെ….

ഓരോന്ന് ആലോചിച്ചു എപ്പോഴോ ഉറങ്ങി…

രാവിലെ അമ്മയുടെ വഴക്ക് കേട്ടാണ് ഉണർന്നത് തന്നെ…., തലേന്ന് ഉറങ്ങാത്തതിന്റെയും കരഞ്ഞതിന്റെയും അടയാളം മുഖത്ത് വൃക്തം ആയിരുന്നു….

കുളിച്ചു ദാവണി ചുറ്റി നിന്നു.., പേരിനു പോലും ഒരുങ്ങിയില്ല… അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഒരു പൊട്ടു എടുത്തു വച്ചു..

അവർ വന്നിട്ടുണ്ടെന്ന് അനിയത്തി വിളിച്ചു പറഞ്ഞപ്പോൾ ആരുടേയും മുഖത്ത് നോക്കാതെ ചായ കൊടുത്തു അകത്തേക്ക് മുറിയിൽ കയറി പോയി.., പുറത്തു ജനാലയിലൂടെ നോക്കി നിന്നു….

വാതിൽ ചാരുന്ന ശബ്ദം കേട്ടപ്പോൾ മനസിലായി.., സംസാരിക്കാൻ ആളെ പറഞ്ഞു വിട്ടെന്ന്….

ഞാൻ ഒന്നും മിണ്ടാതെ നിന്നതിനാലാകും ആള് മുരടു അനക്കി…

“എന്നേ ഇഷ്ട്ടപ്പെട്ടില്ലെന്നു പറയാവോ…??

തിരിഞ്ഞു നോക്കാതെ കണ്ണീരോടെ ചോദിച്ചു .

“അപ്പോൾ തനൂട്ടിക്കു എന്നേ ഇഷ്ട്ടപ്പെട്ടില്ലേ…?

ശബ്ദം കേട്ടു അത്ഭുതത്തിൽ തിരിഞ്ഞു നോക്കി..

എന്റെ ശിവ….

രണ്ടു കൈയ്യും വിടർത്തി തന്നെ അങ്ങോട്ട് മാടി വിളിക്കുക ആണു…

കാണുന്നത് സ്വപ്നമാണോന്നു കരുതി കാലുകൾ നിച്ചലമായി തന്നെ നിന്നു… പക്ഷെ കണ്ണുകൾ നിറഞ്ഞു ഒഴുകി…

“വാ പെണ്ണേ നിന്റെ ശിവ തന്നെ ആണു…”

ഓടി പോയി ആ നെഞ്ചിൽ ചാരി പൊട്ടി കരഞ്ഞു.. കുറെ അടിയും ഇടിയും എല്ലാം കൊടുത്തു…, എല്ലാം ചിരിയോടെ തന്നെ ശിവ ഏറ്റുവാങ്ങി…

മുഖം കൈ കുമ്പിളിൽ എടുത്തു മുഖതെല്ലാം മുത്തങ്ങൾ കൊണ്ടു പരസ്പരം മൂടി…

“എന്നേ വിട്ടു എവിടെ പോയതാ ശിവാ.., ഞാൻ എന്തോരം വിഷമിച്ചു എന്നു അറിയാവോ….??

“ആക്സിഡന്റ് ആയി കിടപ്പിൽ ആയിരുന്നു…, ഒരു മാസം മുന്നേ വരെ കോമയിലും…, ”

ഞെട്ടലോടെ മുഖം ഉയർത്തി നോക്കി…

“ഞാൻ ചതിച്ചൂന്നു കരുതിയോടി…???

ചോദിച്ചപ്പോൾ ആ കണ്ണും നിറഞ്ഞിരുന്നു….

പറയാൻ ഒരു മറുപടി എന്റെ കൈവശം ഇല്ലായിരുന്നു….

“കൊണ്ടു പോകുവാ ഞാൻ എന്റെ ഈ രാജകുമാരിയെ…”

പറഞ്ഞു കൊണ്ടു എന്നെയും ചേർത്തു പിടിച്ചു പുറത്തേക്കു ഇറങ്ങി….

അവിടന്ന് അങ്ങോട്ട് ശിവ എന്റെ മാത്രം ആകുക ആയിരുന്നു…❣️

അവസാനിച്ചു….. 💞

രചന: കലിപ്പന്റെ കാന്താരി

Leave a Reply

Your email address will not be published. Required fields are marked *