ബാംഗ്ലൂർ ഡേയ്‌സ്…….

രചന: Ajith Vp

“എടാ പബ്ബിൽ പോകാം വരുന്നോ…. ”

“എന്റെ അമ്മോ ഞാൻ ഇല്ല…. ഞാൻ രണ്ടെണ്ണം അടിച്ചു ഈ റൂമിൽ ഇരുന്നോളാം…. ”

“എടാ കാർണിവലിൽ വേണ്ട വേറെ പബ്ബ് ഉണ്ടല്ലോ ഇഷ്ട്ടംപോലെ ഇവിടെ…. അവിടെ എവിടെയെങ്കിലും പോകാം… ”

“ഓ വേണ്ടടാ ഞാൻ ഇല്ല…. നീ പൊക്കോ…”

“. പിന്നെ കർണിവലിൽ ആണേൽ അവളെ കാണുവാണേൽ…എന്നെ ചോദിച്ചാൽ ഞാൻ നാട്ടിൽ പോയി…. ഇനി വരില്ല… എന്ന് പറഞ്ഞേക്ക്…. ഇല്ലേൽ അവള് ഇങ്ങോട്ട് എങ്ങാൻ വന്നാലോ…”

“നീ ഇല്ലേൽ ഞാനും പോകുന്നില്ല… ഒരു മൂഡ് ഇല്ല…. നീ ഉണ്ടേൽ പോകാം…”

“ഓക്കേ നീ നിക്ക് ഞാനും വരാം…. പക്ഷെ പബ്ബിൽ കേറുന്നതിന് മുൻപ് ഞാൻ വേറെ ഹോട്ട് അടിക്കണം എന്ന് പറഞ്ഞാൽ നീ സമ്മതിക്കരുത്…. നീ കട്ടക്ക് കൂടെ നിന്നോണം… ”

“അതൊക്കെ ഞാനേറ്റു നീ വാ…. ”

“ഓക്കേ നീ വെയിറ്റ് ചെയ്യൂ… ഞാൻ വരാം പിന്നെ നേരത്തെ പോലെ ആവരുത്…. ”

“അത് നീ തന്നെ ഉണ്ടാക്കിയത് അല്ലേ…. ”

“അതെ അതും ശെരിയാണ്…. ഞാൻ തന്നെ ഉണ്ടാക്കിയത്….”

ബാംഗ്ലൂർ ഒരു നല്ല ജോലി കിട്ടി… അവിടെ ചെന്നപ്പോൾ… ജോലി റെഡിയാക്കിത്തന്ന കൂട്ടുകാരനോട് ആദ്യം പറഞ്ഞത്… “”എടാ സാലറി കിട്ടിക്കഴിഞ്ഞു ഒരു ദിവസം പബ്ബിൽ പോണം എന്ന്””….

അതിനു അവൻ പറഞ്ഞത് ഞങ്ങളൊക്കെ വല്ലപ്പോഴും പോകാറുണ്ട്…. നിനക്ക് എപ്പോ വേണേൽ പറഞ്ഞാൽ മതി പോകാം…. അങ്ങനെ സാലറി അക്കൗണ്ടിൽ കേറിക്കഴിഞ്ഞപ്പോൾ അന്ന് എല്ലാവർക്കും ഒരു ട്രീറ്റ്‌ ചെയ്തേക്കാമെന്നു വിചാരിച്ചത്….

ട്രീറ്റ്‌ എല്ലാം കഴിഞ്ഞു… ഞാനും നല്ല മൂഡ് ആയതുകൊണ്ട്… അത്യാവശ്യം പൈസയും കയ്യിലുള്ളത് കൊണ്ടും… ഞാൻ അവനോട് ചോദിച്ചു… “” നമുക്ക് പബ്ബിൽ പോയാലോ എന്ന്””. അങ്ങനെ ഞാനും അവനും ഫ്രണ്ട്സും കൂടി പബ്ബിൽ പോയത്….

പബ്ബിൽ ചെന്ന്…. അതിനു മുന്നേ നല്ല മൂഡ് ഉള്ളതുകൊണ്ട്…. ബിയർ വാങ്ങി കുറച്ചു കുറച്ചു കുടിച്ചുകൊണ്ടിരുന്നപ്പോഴാണ്…. അവിടെ നിക്കുന്ന പെൺകുട്ടികളിൽ ഒരു സുന്ദരികുട്ടിയുടെ മുഖം കൂടുതൽ ആകർഷണം തോന്നിയത്…. മദ്യം ഉള്ളിൽ ചെന്നതിന്റെ ആ ഒരു മൂഡ് ആയതു കൊണ്ടാവും….. ആ പെൺകുട്ടിയോട് ഒന്ന് സംസാരിക്കണം എന്ന് തോന്നിയത്…. ആ ആഗ്രഹം ഞാൻ എന്റെ ഫ്രണ്ട്സിനോട് പറഞ്ഞപ്പോൾ…

“”എടാ ടിപ്സ് കൊടുത്താൽ മതി… അവള് വന്നു നിനക്ക് ഉമ്മ തന്നിട്ട് പോകും….

പിന്നെ എന്തിന് സംസാരിക്കാൻ ” അങ്ങനെ അവർ പറഞ്ഞപ്പോൾ… ഉമ്മ വേണമെന്നില്ല… അവളൊന്നു അടുത്തു വരുമല്ലോ എന്നോർത്ത്…. ടിപ്സ് കൊടുക്കാം എന്ന് പറഞ്ഞു….

അങ്ങനെ പൈസയെടുത്തു കാണിച്ചപ്പോൾ അവൾ അടുത്തോട്ടു വന്നു… നൂറു രൂപ ടിപ്സ് കൊടുത്തപ്പോൾ അവൾ കവിളിൽ ഉമ്മ തരാൻ കുനിഞ്ഞപ്പോൾ…. ഉമ്മയൊന്നും വേണ്ട… ഫോൺ നമ്പർ തരുമോ എന്ന് ചോദിച്ചു…. അവൾ പെട്ടന്ന് തിരിച്ചു പോയെങ്കിലും… കുറച്ചുകഴിഞ്ഞു… ഒരു പേപ്പറിൽ നമ്പർ എഴുതി കൊണ്ടെത്തന്നു….

പബ്ബ് ക്ലോസ് ചെയ്യുന്ന ടൈം വരെ അവിടെയിരുന്നു…. അതുകഴിഞ്ഞു കുറച്ചു ഓവറായി ആണ് റൂമിൽ എത്തിയതെകിലും… അവളെയൊന്ന് വിളിക്കണമെന്നും സംസാരിക്കണമെന്നും തോന്നിയത്… അങ്ങനെ അവളെ വിളിച്ചു… കുറെ നേരം അവളുമായി സംസാരിച്ചു…. അവളുടെ വീട്ടിലെ കഷ്ടപ്പാട്‌കൊണ്ടാണ്… ആ പബ്ബിൽ ഇങ്ങനെയൊരു ജോലിക്കായ് വന്നത് എന്ന് കേട്ടപ്പോൾ…. മദ്യത്തിന്റ ഓവർ ആയി ഉള്ള ലഹരികൊണ്ടാവും… അവളോട് അവളെ ഇഷ്ടമാണെന്നും… കല്യാണം കഴിച്ചോളാം എന്നും പറഞ്ഞത്…. ഇനി മുതൽ ഭർത്താവ് ആയി കണ്ടാൽ മതിയെന്നും പറഞ്ഞത്……

പിറ്റേന്ന് രാവിലെ പൂസെല്ലാം ഇറങ്ങി… എഴുന്നേറ്റു വന്നപ്പോൾ ഫ്രണ്ട്‌സ് ചോദിച്ചു….

“”നീ ഇന്നലെ ആ പെണ്ണിനോട് എന്തൊക്കെയാ പറഞ്ഞത് എന്ന് ഓർമ ഉണ്ടോ എന്ന്….

ഞാൻ പറഞ്ഞു… ഞാൻ എന്ത് പറയാൻ ”

അവര് പറഞ്ഞു… “എടാ നീ അവളെ കെട്ടിക്കോളം … ഇനി ഭർത്താവായി കണ്ടാൽ മതിയോന്നൊക്കെ… ഒരു പബ്ബിൽ ജോലി ചെയ്യുന്ന പെണ്ണിനോട് അങ്ങനൊക്കെ പറയാവോ…. അവളുടെ ജോലി എന്തായാലും… അവളും ഒരു പെൺകുട്ടി അല്ലേ…. അവളുടെ കഷ്ടപ്പാട്‌കൊണ്ട്… അവൾ ആ ജോലിക്ക് പോകുന്നു… അവൾക്കും ഇല്ലേ ആഗ്രഹങ്ങളും മോഹങ്ങളും… ഇങ്ങനൊക്കെ പറഞ്ഞു മോഹം കൊടുക്കുന്നത് ശരിയാണോ….

അവര് അത് പറഞ്ഞപ്പോൾ എനിക്കും തോന്നി അങ്ങനൊക്കെ ഞാൻ അവളോട് പറഞ്ഞു എങ്കിൽ മോശമായി പോയല്ലോ എന്ന്…. മദ്യപിച്ചതിന്റ പേരിൽ പറ്റിപോയത്… മദ്യപിച്ചാലും ഒരു പെണ്ണിനോട് ഇങ്ങനൊക്കെ സംസാരിച്ചത്…. ഒരു മോഹം കൊടുത്തത്…. ഇങ്ങനൊക്കെ വിചാരിച്ചു…. അവളെയൊന്നു വിളിച്ചൊരു സോറി പറഞ്ഞു… പിന്നെ എല്ലാം നിർത്താം എന്ന് വിചാരിച്ചു ഒരു കാൾ ചെയ്തു….

ഫോൺ വിളിച്ചു അധികം റിങ് പോകുന്നതിനു മുന്നേ അവിടെ കാൾ എടുത്തു….

“”ഞാൻ എന്നെ മനസ്സിലായോ എന്ന് ചോദിച്ചപ്പോൾ…. അതിനുള്ള മറുപടി…. ആ അറിയാല്ലോ….

എന്റെ ഭർത്താവ് അല്ലേ എന്ന് ”

അപ്പൊ ഫോൺ കട്ട് ചെയ്തു… അവളെ ബ്ലോക്ക് ചെയ്തത് ആണ്…. പിന്നെ പബ്ബ് എന്ന് കേട്ടാൽ പേടിയാണ്….

എന്നാലും ചങ്ക് ഫ്രണ്ട് വിളിച്ചത് അല്ലേ പോയിട്ട് വരാട്ടോ… ഒന്നും ഉണ്ടാവാതെ ഇരിക്കാൻ പ്രാത്ഥിക്കാനൊട്ടോ….

Nb: മദ്യപിക്കുന്നത് മോശം ഒന്നുമല്ല… അത് ആവശ്യത്തിന് ആവാം… പക്ഷെ മദ്യപിച്ചു ബോധം ഇല്ലാതെ ഒരു പെണ്ണിന് മോഹം കൊടുക്കുക എന്ന് പറഞ്ഞാൽ അതൊരു മോശം തന്നെയാണ്… കാരണം എന്തൊക്കെ കഷ്ടപ്പാടും ബുദ്ധിമുട്ടും ആണെകിലും പെണ്ണിനും ഉണ്ട് അവളുടേതായ മോഹങ്ങളും ആഗ്രഹങ്ങളും…..

രചന: Ajith Vp

Leave a Reply

Your email address will not be published. Required fields are marked *