അയാൾ ആ പാദത്തിൽ ഒന്നു ചുംബിച്ചു, ഇക്കിളിയോടെ അവൾ കാൽ വലിച്ചു…

രചന: Tijo Thomas

ഉണ്ണിയേട്ടാ നിങ്ങളോട് എത്ര ദിവസായി ഒരു കൊലുസ് വാങ്ങി തരാൻ പറയുന്നു.. അടുക്കളയിൽ നിന്നു പതിവ് പോലെ ഇന്ദുവിന്റെ സ്ഥിരം പരാതി വന്നു.. ന്റെ ഇന്ദു ഇനി കൊലുസ് ഒക്കെ എന്തിനാ.. കുട്ടികൾ രണ്ടായി നമുക്കു.. ഇനി കൊലുസും ഇട്ടു നീ എവടെ പോവാ, പത്രം മടക്കി ടീപോയിലേക്കു ഇട്ടു കൊണ്ടു ഉണ്ണികൃഷ്ണൻ എന്ന ഉണ്ണി ചോദിച്ചു.. ഉണ്ണിയേട്ടാ ആറു വയസായാലും അറുപതു വയസായാലും പെണ്ണ് എന്നും പെണ്ണും തന്നെ ആണ്, ഉമ്മറത്തേക്ക് വന്നു ഇന്ദു പറഞ്ഞു.. കൈയിൽ ഇരിക്കുന്ന ചട്ടുകം കണ്ടു ഉണ്ണി ഒരല്പം പിന്നോട്ട് വലിഞ്ഞു..

ഉണ്ണിയേട്ടാ നിങ്ങൾക്ക് ഇപ്പോൾ എന്നെ ശരിക്കും ഒന്നു നോക്കാറ് പോലുല്ല.. പ്രേമിച്ചെന്നു നടന്ന സമയത്തും കാലയനം കഴിഞ്ഞു കുറച്ചു നാളുകളും നിങ്ങൾ എന്നെ പൊന്നെ, കരളേ എന്നൊക്കെ വിളിക്കുവായിരുന്നു.. ഇപ്പോൾ എന്നെ ഒന്നു നോക്കാറ് പോലുല്ല.. ന്റെ കൊലുസിന്റെ കിലുക്കം ഉണ്ണിയേട്ടന്റെ ഹൃദയമിടിപ്പ് പോലെ ആണെന്ന് പറഞ്ഞതൊക്കെ മറന്നോ? ആ കൊലുസ് പൊട്ടി പോയിട്ടു ആഴ്ച ഒന്നു കഴിഞ്ഞു. സ്വർണ്ണ കൊലുസ് ഒന്നും ഞാൻ ചോദിച്ചില്ലലോ, ഒരു വെള്ളി കൊലുസല്ലേ ചോദിച്ചുള്ളൂ ഉണ്ണിയേട്ടാ.. നല്ല കിലുക്കം ഉള്ള വെള്ളി കൊലുസ്.. എന്തോ അതില്ലാതെ എനിക്ക് പറ്റുന്നില്ല.. ഉണ്ണിയേട്ടന് ന്റെ കൊലുസിന്റെ കിലുക്കം ഇഷ്ടാന്നു പറഞ്ഞപ്പോൾ മുതൽ ഞാൻ അതെന്റെ ജീവനെ പോലെ കൊണ്ടു നടക്കുന്നതാണ്.. ഇപ്പോ അതില്ലാതെ അതിന്റെ കിലുക്കം ഇല്ലാതെ എനിക്ക് പറ്റണില്ല..കൊലുസ് ഇല്ലാതെ നിന്റെ കാലിനു ഒരു ഭംഗി ഉണ്ടാവില്ല എന്നു പറഞ്ഞ ആളാ ഇപ്പോ ചോദിക്കുന്നെ നിനക്കു ഇപ്പോ കൊലുസ് എന്തിനാന്നു??

ഉണ്ണിയേട്ടൻ ഒരുപാട് മാറി.. സ്നേഹത്തോടെ ഒന്നു മിണ്ടാറില്ല.. ഒന്നു നോക്കാറ് പോലുല്ല.. ദാ ന്റെ കാല് കണ്ടോ.. തനിക്കു മുന്നിലേക്ക് നീട്ടിയ കാലിൽ കൊലുസ് ഇല്ലാതെ കിടക്കുന്നത് കാണാൻ ഒരു ഭംഗിയും ഇല്ല.. ഉണ്ണി മനസ്സിൽ പറഞ്ഞു… അവൻ aa കണ്ണുകളിലേക്കു നോക്കി.. തന്നോടുള്ള പരിഭവം ഉണ്ട് ആ കണ്ണുകളിൽ.. ന്റെ പ്രിയതമേ ഇങ്ങനെ പരിഭവം കാട്ടാതെ.. ഒരു കൊലുസിൽ ഒക്കെ എന്തിരിക്കുന്നു പെണ്ണെ?? എന്തോ എനിക്ക് അറിയില്ല ഉണ്ണിയേട്ടാ.. അതില്ലാത്തപ്പോ ഞാൻ അപൂർണ്ണ ആയിട്ട എനിക്ക് തോന്നാറ്.. കല്യാണം കഴിഞ്ഞു കുട്ടികൾ ആയ എനിക്ക് ഇനി എന്തിനാ കൊലുസ് അല്ലെ ഉണ്ണിയേട്ടാ? അവൾ അകത്തേക്ക് നടന്നു…

അത് പറയുമ്പോൾ ആ കണ്ണുകൾ നിറയുന്നത് ആയാൾ കണ്ടിരുന്നു..

വൈകുന്നേരം ഓഫീസ്സ് വിട്ടു വീട്ടിലേക്കു വരുമ്പോൾ അയാളുടെ പോക്കറ്റിൽ രണ്ടു വെള്ളി കൊലുസുകൾ ഉണ്ടായിരുന്നു. കിലുക്കമുളള വെള്ളി കൊലുസുകൾ.. ഉമ്മറത്തേക്ക് കയറിയ പാടെ ആയാൾ വിളിച്ചു..

ഇന്ദു കുട്ടിയെ..

അവൾ മെല്ലെ പുറത്തേക്ക് വന്നു..ശരിയാണ് ആ കൊലുസിന്റെ കിലുക്കം ഇല്ലെങ്കിൽ അവൾ ന്റെ പഴയ ആ ഇന്ദു ആവില്ല.. അവൾ അപൂർണ്ണ ആവും..

ന്റെ ശ്രീമതി ഇത് വരെ എന്നോട് ഉള്ള പിണക്കം മാറിയില്ലേ.. കവിളിൽ നുള്ളി കൊണ്ടു ആയാലും ചോദിച്ചു..ഇന്നു എന്താ ഒരു പുന്നാരം പറച്ചിൽ ഒക്കെ.. പരിഭവം ഒട്ടും വിടാതെ തന്നെ ഇന്ദു ചോദിച്ചു.. ഇന്നു എനിക്ക് എന്റെ ആ പഴയ ഇന്ദുവിനെ തിരിച്ചു കിട്ടും അത് കൊണ്ടു.. ഉണ്ണി പറഞ്ഞു..

എനിക്കു ഒന്നും മനസിലാവുന്നില്ല.. ന്താ ഈ പറയുന്നേ.. ഇന്ദു ചോദിച്ചു.. എടൊ ഭാര്യേ ഇന്നു തന്റെ പിറന്നാൾ അല്ലെ..എന്റെ പ്രിയതമ ഒരായിരം വർഷം ഈ ഭൂമിയിൽ ഈ ഉണ്ണീടെ ഭാര്യ ആയി ജീവിക്കട്ടെ.. പിറന്നാൾ ആശംസകൾ… എന്നും പറഞ്ഞു ആയാലും അവളുടെ നെറുകയിൽ ചുംബിച്ചു.. അവളുടെ കണ്ണുകളിൽ നിന്നു രണ്ടു തുള്ളി ചൂടോടെ പുറത്തെക്ക് വന്നു.. അയ്യേ ന്റെ പെണ്ണ് കരയുന്നോ.. ഉണ്ണി അവളെ കളിയാക്കി..

ഓ ന്റെ പിറന്നാൾ ഇന്നാണ് എന്ന് ഒക്കെ ഓർക്കുന്നുണ്ടോ?? ഇന്ദു പരിഭവം തൂകി.. എല്ലാ പിറന്നാളും ഞാൻ ഓർക്കാറുണ്ട്.. നിന്നെ വിഷ് ചെയ്യാറും ഉണ്ട്.. പോക്കറ്റിൽ നിന്നു കൊലുസ് എടുത്തു അവൾക്കു നേരെ നീട്ടി കൊണ്ടു ഉണ്ണി പറഞ്ഞു.. ഈ പിറന്നാൾ ന്റെ ഇന്ദു കുട്ടിക്ക് എന്നും ഓർത്തു വയ്ക്കാൻ ഉള്ളതാവണം.. അവൾക്കു സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു പോയി.. അത് വാങ്ങി അവൾ ഭംഗി ആസ്വദിച്ചു.. ഉണ്ണിയേട്ടൻ തന്നെ ഇത് കാലിൽ ഇട്ടു തരണം.. വാശി ഒട്ടും കുറയ്ക്കാതെ തന്നെ ഇന്ദു പറഞ്ഞു..

അയാൾ ആ കാലുകളിൽ കൊലുസ് അണിയിച്ചു.. ആ പാദത്തിൽ ഒന്നു ചുംബിച്ചു.. ഇക്കിളിയോടെ അവൾ കാൽ വലിച്ചു..അപ്പോൾ ആ കൊലുസ് കിലുങ്ങി ചിരിച്ചു.. ഒപ്പം അവളും ചിരിച്ചു.. അവരുടെ കണ്ണുകളിൽ പ്രണയം വിരിഞ്ഞു.. വീട് മുഴുവൻ ആ കൊലുസ് ചിരിച്ചു കൊണ്ടു ഓടി നടന്നു..

– ശുഭം-

രചന: Tijo Thomas

Leave a Reply

Your email address will not be published. Required fields are marked *