ചെറിയ കാര്യം ആണെകിലും അവളാ നെഞ്ചിൽ തലവെച്ചോണ്ട് പറയുന്നത് കേൾക്കാൻ ഒരു പ്രേത്യേക രസമാണ്….

രചന: Ajith Vp

,”എടാ ഏട്ടാ….. ”

“എന്താടി മാക്രി പാറു…. ”

“നീ പോടാ ഏട്ടാ….. ‘

“അച്ചോടാ എന്റെ പാറുട്ടി പിണങ്ങിയോ…”.

“നീ പോടാ ഏട്ടാ ഞാൻ മിണ്ടുല….”

“പിണങ്ങല്ലേടാ…. മോള് ഇങ്ങോട്ട് അടുത്ത് കിടക്കു…. ”

“വേണ്ട…. വരുന്നില്ല…. എനിക്ക് മുട്ടാതെ കിടന്നാലും ഉറക്കം വരും… ”

“എങ്കിൽ വേണ്ട നീ പോടീ…. വീണ്ടും മാക്രി പാറു…”

“എടാ ഏട്ടാ… ”

“പാറു എന്തോ സീരിയസ്സായി പറയാൻ വന്നതാണ്…. വല്യ സീരിയസായി ആവും ആള് പറയാൻ വരുക…. പക്ഷെ അതിൽ വല്യ കാര്യം ഒന്നും കാണില്ല…. പക്ഷെ എന്നാലും… എന്തെകിലും ചെറിയ കാര്യം കിട്ടിയാൽ മതി…. അത് രാത്രിയിൽ ഉറങ്ങുന്നതിനു മുന്നേ… എന്റെ നെഞ്ചിൽ തല വെച്ചോണ്ട് അത് പറഞ്ഞില്ലേൽ അവൾക്ക് ഉറക്കം വരില്ല….

അതൊരു ചെറിയ കാര്യം ആണെകിലും അവളാ നെഞ്ചിൽ തലവെച്ചോണ്ട് പറയുന്നത് കേൾക്കാൻ ഒരു പ്രേത്യേക രസമാണ്…. ഇന്നിപ്പോ എന്താണോ എന്തോ…. ഒന്നും ഉണ്ടാവില്ല…. ഇന്ന് ഒറ്റക്ക് ഇരുന്നപ്പോൾ വെളിയിൽ പോയെന്നോ…. ബെക്കാലയിൽ പോയി എന്നോ അങ്ങനെ എന്തെകിലും ആവും….

എന്താണെകിലും കെട്ടേക്കാം അല്ലേ…. ഇല്ലേൽ കേട്ടില്ലേൽ പിന്നെ ഇന്ന് രാത്രി മിണ്ടൂല…. പിന്നെ രാവിലെ ചിലപ്പോൾ ചായയും കിട്ടില്ല…. അതുകൊണ്ട് എന്താ എന്ന് ചോദിച്ചു…. ആ പിണക്കം എല്ലാം മാറ്റി… ഒന്ന് കെട്ടിപിടിച്ചു കിടക്കട്ടെട്ടോ….

“”പാറുട്ടിയെ ഏട്ടൻ വെറുതെ വിളിച്ചത് അല്ലേ…. എന്റെ മോളുട്ടി മാക്രി ഒന്നും അല്ലല്ലോ…. സുന്ദരി കുട്ടി അല്ലേ (വെറുതെ സുഖിപ്പിച്ചത് ആണുട്ടോ ..മോള് ഏട്ടന്റെ അടുത്തോട്ടു വന്നേ…. ഇന്ന് എന്താ ഉണ്ടായത് പറ…. അത് പറയാമെങ്കിൽ ഏട്ടൻ നാളെ വരുമ്പോൾ മോളുട്ടിക്ക് ചോക്ലേറ്റ് വാങ്ങിട്ടു വരാം””

“എനിക്ക് ചോക്ലേറ്റ് ഒന്നും വേണ്ട….”

“എങ്കിൽ വാ…. അടുത്ത് വന്നു കിടക്കു… ”

അത് കേട്ടപ്പോൾ പെട്ടന്ന് തന്നെ വന്നു നെഞ്ചിൽ തല വെച്ചു ചേർന്ന് കിടന്ന് എന്നിട്ട് പറഞ്ഞു….

“”അതെ ഏട്ടാ അപ്പുറത്തെ ഫ്ലാറ്റിൽ ഒരു പുതിയ മലയാളി ഫാമിലി വന്നിട്ട് ഉണ്ട്…. അതെ അവിടെ ഒരു കുഞ്ഞു കൊച്ചു ഉണ്ട്…. എന്ത് രസാ ആ കുഞ്ഞിനെ കാണാൻ… എന്നെ കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ട്ടായി…. ഞാൻ കയ്യ് നീട്ടിയപ്പോൾ എന്റെ കൂടെ വന്നു…. എന്നെ അമ്മേ എന്ന് വിളിച്ചു ഏട്ടാ “”..

അത് കേട്ടപ്പോൾ എന്തോപോലെ തോന്നി എങ്കിലും ഞാൻ ചോദിച്ചു….

“”എടി പാറുട്ടി നമുക്ക് നമ്മൾ കുറച്ചുനാൾ അടിച്ചുപൊളിച്ചു ജീവിതം ആസ്വദിച്ചിട്ടൂ പതുക്കെ മതി കുട്ടി എന്ന് അല്ലേ നമ്മൾ തീരുമാനിച്ചത്… പിന്നെ എന്താ എന്റെ പോന്നുനു ഇപ്പൊ ഇങ്ങനെ ഒരു ”

“അത് ഏട്ടാ ആ കുട്ടിയെ കണ്ടപ്പോൾ ഒരു ഇഷ്ടം…. നമുക്ക് ഉടനെ കുട്ടി വേണം എന്ന് അല്ല…. ഞാൻ ഇടക്കൊക്കെ അങ്ങോട്ട്‌ പൊക്കോട്ടെ….”

“അതിനെന്താ മോള് പൊക്കോ…. പിന്നെ പോകുന്നത് എല്ലാം കൊള്ളാം… നാളെ മുതൽ ആ കുഞ്ഞിന് വേറെ വെല്ലോ വിശേഷം വന്നാൽ കിടക്കുന്നതിനു മുന്നേ പറയണേ….”

“അതെന്താ ഏട്ടാ…”

“എന്റെ പൊന്നു പാറു…. നീ ഇത് പറഞ്ഞു ഇപ്പൊ എന്തുമാത്രം രോമം എന്റെ നെഞ്ചിൽ നിന്നും വലിച്ചു പറിച്ചു…. ഇനിയും പുതിയ വിശേഷം വന്നാൽ… നീ എന്റെ നെഞ്ചിൽ ഉള്ള മൊത്തം രോമം വലിച്ചു പറിക്കും അതാ….”

“നീ പോടാ ഏട്ടാ…. ”

“പോടീ മാക്രി പാറു…. ”

“നീ വീണ്ടും എന്നെ മാക്രി എന്ന് വിളിച്ചു അല്ലേ… ഇനി വാ പാറു എന്ന് വിളിച്ചു കാണിച്ചു തരാട്ടോ…”

അയ്യോ പണി കിട്ടി…. അപ്പൊ ഞാൻ പോയി അതൊന്ന് സോൾവ് ചെയ്തിട്ട് വരട്ടെ…. സോൾവ് ചെയ്തില്ലേൽ പിന്നെ ഇനി കുട്ടികളുടെ കാര്യം വീണ്ടും നീണ്ടു പോകും…. അപ്പൊ പോയിട്ട് വരാട്ടോ…

Nb: നമ്മൾ ഡ്യൂട്ടി എല്ലാം കഴിഞ്ഞു വരുമ്പോൾ…. നമുക്കും നല്ല ഷീണം ഉണ്ടാവും… പക്ഷെ കൂടെ ഉള്ളവൾ അവൾ കൂടെ വന്നു കിടക്കുമ്പോൾ പറയുന്ന ആ കാര്യങ്ങൾ… അത് വലുതും ചെറുതും ആവട്ടെ…. അതൊന്ന് കേൾക്കാൻ ഒരു മനസ്സ് കാണിച്ചാൽ… അത് മതി അവൾക്ക് എല്ലാം…. അത്രയൊക്കെ ഒരു നല്ല പെണ്ണ് ആഗ്രഹിക്കുക ഉള്ളു….

രചന: Ajith Vp

Leave a Reply

Your email address will not be published. Required fields are marked *