സ്നേഹമർമ്മരം….ഭാഗം..24

ഇരുപത്തിമൂനാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 23

ഭാഗം..24

മധു ഭ്രാന്ത് പിടിച്ചത് പോലെ മുറിയിൽ അങ്ങോട്ട് മിങ്ങോട്ടും നടന്നു…..

എവിടെ നിന്നോ ഒരു കുഞ്ഞിന്റെ കരച്ചിൽ ചെവിയിൽ വന്നു നിറയുമ്പോൾ അയാൾ ചെവി പൊത്തിപ്പിടിച്ചു ഉറക്കെ അലറി…..

അത് കേട്ടാണ് കൗസു അടുക്കളയിൽ നിന്ന് ഓടി വന്നത്….

തലമുടിയിൽ കൈകൾ കോർത്ത് കണ്ണുകൾ തുറിപ്പിച്ച് അസ്വസ്ഥനായിരിക്കുന്ന മധുവിനെ കണ്ട് അവർ പേടിച്ച് പോയി…..

“എന്താ………..എന്താ…… മധുവേട്ടാ…….. എന്ത് പറ്റി……”

ആകുലതയോടെ മധുവിന്റെ കൈയിൽ പിടിച്ചു ഉലച്ച് കൊണ്ട് അവർ ചോദിക്കുന്നത് കേട്ട് മധു പൊട്ടിക്കരഞ്ഞു…..

കൗസു ഒന്നും മനസ്സിലായില്ലെങ്കിലും മധുവിനെ സാന്ത്വനിപ്പിക്കും പോലെ ചേർത്ത് പിടിച്ച് മുതുകിൽ തലോടി കൊണ്ടിരുന്നു…..

“എന്റെ കുഞ്ഞ്……..എന്റെ മോള്………..

എന്റെ ചോരയാണ്………എന്റെ കുഞ്ഞ്……….

എന്റെ മോള്…….”

കരച്ചിലിനിടയിലും മധു പിറുപിറുക്കുന്നത് കേട്ട് കൗസുവും കൂടെ കരഞ്ഞു…..

ജാനിയെ കാണാത്തതിന്റെ സങ്കടമാണ് മധുവിനെന്നോർത്ത് അവരുടെ ഹൃദയവും വേദനിച്ചു….

ഒരു വിധത്തിൽ സമാധാനിപ്പിച്ച് കട്ടിലിലേക്ക് കിടത്തി……..

കൗസു അരികിലായിരുന്നു………

കുറച്ചു കാലങ്ങളായി മധുവേട്ടൻ ഇങ്ങനെയാണ്…

ആരെയോ ഭയപ്പെടുന്നത് പോലെ…… ജാനിയും അമ്മുവും പുറത്ത് പോയാൽ പിന്നെ വരുന്നത് വരെ ആധിയാണ്….

മിനിറ്റ് കണക്കെ ഫോൺ വിളിച്ചു കൊണ്ടിരിക്കും….

ജാനിയുടെ റൂമിന് മുന്നിലാണ് ഒരു വർഷമായി കിടപ്പ് തന്നെ…..

ചോദിക്കുമ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞൊഴിയും…..

ഒരു പക്ഷേ ജാനിയെ കുറിച്ചുള്ള എന്തെങ്കിലും ആധിയാകും….

അവർ നെടുവീർപ്പോടെ ഓർത്തു…..

ധ്രുവ് രാവിലെ പോകാൻ റെഡിയാകുമ്പോൾ ജാനി അടുക്കളയിലെ ജോലി തീർക്കുന്ന തിരക്കിലായിരുന്നു……

കുഞ്ഞാറ്റ രാവിലെ എഴുന്നേറ്റിട്ട് പിന്നെയും ഉറങ്ങി……

ധ്രുവ് കഴിക്കാനിരുന്നിട്ട് ജാനിയെ കാണാഞ്ഞ് അടുക്കളയിലേക്ക് പാളി നോക്കി…..

“ജാനീ………..”

ധ്രുവ് വിളിക്കുന്നത് കേട്ട് ജാനി വെപ്രാളപ്പെട്ടാണ് അടുക്കളയിൽ നിന്ന് ഓടി വന്നത്….

“എന്താ ഡോക്ടറെ……..”

അവളുടെ ടെൻഷൻ കണ്ട് ധ്രുവ് ചിരിച്ചു പോയി…..

“താനെന്തിനാ ടെൻഷനിച്ച് വന്നത്…..ഞാൻ വെറുതെ കാണാഞ്ഞിട്ട് വിളിച്ചതാടോ….”

“ആണോ…..ശ്ശൊ……

ഫുഡിന് എന്തെങ്കിലും പ്രശ്നം കാണുമെന്ന് വിചാരിച്ചു…. അതാ….”

അവൾ കുറച്ചു ചമ്മലോടെ പറഞ്ഞു….

“താനുമിരിക്കെടോ….ഒരുമിച്ച് കഴിക്കാം…..

ഞാൻ പോയി കഴിഞ്ഞാൽ മോള് തന്നെ കഴിക്കാൻ സമ്മതിക്കില്ല…….”

ധ്രുവ് പറഞ്ഞത് കേട്ട് ജാനിയും അവന്റെ അടുത്തായി ചെയർ വലിച്ചിട്ട് ഇരുന്നു….

ധ്രുവ് തന്നെ ഒരു പ്ലേറ്റെടുത്ത് അവൾക്ക് മുന്നിലേക്ക് വച്ച് കൊടുത്തു….

രണ്ടു ദോശയും അതിലേക്ക് കുറച്ചു സാമ്പാറുമൊഴിച്ച് കൊടുത്തു……..

ജാനി അവനെ അദ്ഭുതത്തോടെ നോക്കി കാണുകയായിരുന്നു…..

ഇതുവരെ കണ്ട ആളേയല്ല……സമാധാനമായ സ്നേഹത്തോടെയുള്ള പെരുമാറ്റം…..

തന്നോട് കരുതലൊക്കെയുണ്ട്……പിന്നെ കുഞ്ഞാറ്റയുടെ കാര്യത്തിൽ മാത്രം ആകുലത കൂടുതലാണ്…..

മോളാടുള്ള അമിതമായ സ്നേഹമാണ് ചിലപ്പോഴൊക്കെ ദേഷ്യമായി പുറത്ത് വരുന്നത്….

മുറിയിൽ നിന്ന് ഫോൺ ബെല്ലടിച്ചത് കേട്ട് ജാനി ബോധം വന്നത് പോലെ തലയിൽ കൊട്ടി…

“അയ്യോ…..ഫോൺ സൈലന്റാക്കിയില്ല…മോളുണരും……”

അവൾ ആധിപിടിച്ച് പറഞ്ഞത് കേട്ട് ധ്രുവ് പെട്ടെന്ന് എഴുന്നേറ്റു…..

ജാനിയോട് കഴിച്ചോളാൻ കൈ കാണിച്ചു കൊണ്ട് അവൻ ധൃതിയിൽ മുറിയിലേക്ക് പോയി……

“ഇതാടോ ഫോൺ…..ശ്രീരാഗാണ്…….”

“മോള്…….”

“ഉണർന്നിട്ടില്ല……..താൻ ഫോണെടുത്തോ….. ഞാനിറങ്ങട്ടെ….”

ധ്രുവ് പറഞ്ഞു കൊണ്ട് കൈകഴുകി പോകാനിറങ്ങി…….

ജാനി ഫോൺ റ്റേബിളിൽ വച്ചിട്ട് അവന്റെ കൂടെ വാതിൽ വരെ പോയി….

പുഞ്ചിരിയോടെ യാത്ര പറഞ്ഞു പോകുന്ന ധ്രുവിനെ കൺമുന്നിൽ മായുവോളം ജാനി നോക്കി നിന്നു….

വാതിലടച്ച് അകത്തേക്ക് കയറി….. ഭക്ഷണം കഴിച്ചശേഷം ഫോണെടുത്ത് പങ്കുവിനെ ഡയൽ ചെയ്തു……….

“പങ്കൂ………….”

“മ്………”

“നീയെന്താ വരാത്തെ….”

“നീയെന്താ വിളിക്കാത്തെ…….”

“ഞാൻ വിളിച്ചാലേ നീ വരൂ……അത്രയും വലിയ ആളായോ പങ്കൂ നീ……”

“മ്………”

“പങ്കൂ………..ടാ…….”

“മ്…….”

“ദേ……എനിക്ക് ദേഷ്യം വരുന്നുണ്ട്…… കുറേ നേരമായല്ലോ നീ മൂളാൻ തുടങ്ങിയിട്ട്……”

ജാനി ദേഷ്യത്തോടെ പറഞ്ഞത് കേട്ട് നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൊണ്ട് പങ്കു കട്ടിലിലേക്ക് നിവർന്നു കിടന്നു…..

പെട്ടെന്ന് ഒറ്റയ്ക്കാക്കി പോയിട്ട്……..

“ജാനീ………..നിന്നെ കാണാൻ തോന്നുന്നെടീ…….”

ജാനിയും ഒരു നിമിഷം നിശബ്ദയായി….. ഓർമ വച്ച നാൾ മുതൽ പിരിഞ്ഞിട്ടില്ല……ആദ്യമായാണ് ഈ അകൽച്ച……

“നീ വരുമോടാ…….”

“മ്…….വരാം……..”

കൂടുതലൊന്നും പറയാതെ അവൻ ഫോൺ കട്ട് ചെയ്തു……

ഇനിയും സംസാരിച്ചാൽ കരഞ്ഞു പോകും……

വാതിൽക്കൽ ഇതെല്ലാം കേട്ട് നിന്ന ലെച്ചു വേദനയോടെ കണ്ണുകൾ തുടച്ചു……..

‘ശ്രീയേട്ടന്റെ മനസ്സിൽ ഈ ജന്മം എനിക്ക് സ്ഥാനമില്ല……’

അടക്കിപ്പിടിച്ചിട്ടും അവൾ വിതുമ്പിപ്പോയി…….

പങ്കു പെട്ടെന്ന് തന്നെ റെഡിയായി ജാനിയുടെ അടുത്തേക്ക് പോയി…….

ഹോസ്പിറ്റലിൽ തിരക്ക് കുറഞ്ഞപ്പോൾ ധ്രുവ് വീട്ടിലേക്ക് വിളിച്ചു….

ജാനിയോട് കുഞ്ഞിന്റെ വിശേഷമൊക്കെ തിരക്കി…….

പങ്കു വരുന്ന കാര്യം ജാനി പറഞ്ഞത് കേട്ടപ്പോൾ അവന് ചെറിയ പേടി തോന്നി……

ഇനി പങ്കു എല്ലാം തുറന്നു പറയുമോ ജാനിയോട്…….

ആലോചിച്ചപ്പോൾ ധ്രുവിന് ആകെ പരവേശമായി……ലീവും എഴുതി കൊടുത്ത് വീട്ടിലേക്ക് പോയി……

വാതിൽതുറന്നതും പങ്കുവിനെ കണ്ട് കരഞ്ഞുകൊണ്ട് ജാനി കെട്ടിപ്പിടിച്ചു…….

അവനും കരയുകയായിരുന്നു……….

“ടീ………..വാതിൽക്കൽ തന്നെ നിർത്താനാണോ ഭാവം……..

അകത്തേക്ക് വിളിക്കുന്നില്ലേ….”

ജാനിയുടെ തലയിൽ തലോടി കൊണ്ട് പങ്കു ചോദിച്ചത് കേട്ട് മറന്നു പോയ പോലെ അവൾ സ്വന്തം തലയിലൊന്ന് കൊട്ടി…..

പിന്നെ കണ്ണ് തുടച്ചു കൊണ്ട് സന്തോഷത്തോടെ പങ്കുവിന്റെ കൈ പിടിച്ച് അകത്തേക്ക് കൊണ്ട് പോയി…..

“നീ ഇരിക്കെടാ….ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം…….”

“അതൊന്നും വേണ്ട ജാനീ……..നീ എന്റെടുത്ത് ഇരിക്കെടീ……”

പങ്കു അവളുടെ കൈയിൽ പിടിച്ച് അരികിലിരുത്തി……

പഴയ പ്രണയം ഇടയ്ക്കിടെ തല പൊക്കുന്നെങ്കിലും ഇപ്പോൾ ലെച്ചുവിൽ മനസ്സ് അർപ്പിച്ചത് കൊണ്ട് സൗഹൃദത്തിന്റെ ആഴം മനസ്സിലാകുന്നുണ്ട്…..

ജാനിയെ കാണുമ്പോൾ ഉണ്ടാകുന്ന മനസ്സിന്റെ വിങ്ങൽ കുറഞ്ഞത് പോലെ തോന്നിയവന്…….

ഇപ്പോൾ സന്തോഷമാണ് ജാനിയെ കാണുമ്പോൾ…….. നിറഞ്ഞ സന്തോഷം…..

“ലെച്ചു എവിടെ……നിനക്ക് അവളെയും കൂടി കൊണ്ട് വരാമായിരുന്നു☹️…….”

“ലെച്ചുവിനെ ഒരു രാക്ഷസൻ കുപ്പിയിലടച്ച് പൂട്ടി വച്ചിരിക്കുവാടീ…….

പണ്ട് കുട്ടൂസനും ഡാകിനിയും മായാവിയെ പൂട്ടിയത് പോലെ…😏..”

ജാനി കണ്ണ് മിഴിഞ്ഞ് അവനെ നോക്കി…..

“അതാരാ……ലെച്ചുവിനെ പൂട്ടിയിട്ടത്….🙄”

“രവിശങ്കർ😏……… പറഞ്ഞു വരുമ്പോൾ എന്റെ അച്ഛനായിട്ട് വരും….

അങ്ങേര് ലെച്ചുവിനെ വേറെ ചെക്കനെ കണ്ട് പിടിച്ച് കെട്ടിച്ച് കൊടുക്കുമെന്നൊരു ഭീഷണിയും😏….”

അത് കേട്ട് ജാനി പൊട്ടിച്ചിരിക്കാൻ തുടങ്ങി……

“അത് നല്ല കാര്യം….. ആ പാവത്തിനെ ഒരുപാട് വേദനിപ്പിച്ചില്ലേ നീ…….

ഇത്തിരി സ്നേഹം അതിനോട് കാണിച്ചെങ്കില് രവിയങ്കിള് ഇങ്ങനൊന്നും കാണിക്കില്ലായിരുന്നു…..😠”

“സ്നേഹിക്കാൻ ഒരവസരം തരണ്ടേ ജാനീ……..

ഞാൻ ലെച്ചുവിന്റെ പുറകേ നടക്കുമ്പോൾ എവിടെന്നെങ്കിലും പൊട്ടിമുളച്ച് അങ്ങേര് എന്റെ പുറകിലുണ്ടാകും😤…….”

ജാനി പൊട്ടി വന്ന ചിരിയടക്കിയിരുന്നു…..

“നീ സ്നേഹിക്കുമോന്ന് അങ്കിളിന് സംശയം കാണും പങ്കൂ……”

“ഒരവസരം തന്നു നോക്കിക്കൂടെ ജാനി……. കറക്ട് ഒൻപത് മാസം കഴിയുമ്പോൾ ലെച്ചു പ്രസവിച്ചിരിക്കും…..

അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും അവളോടുള്ള എന്റെ സ്നേഹം..😂…”

അത് കേട്ടപ്പോൾ ജാനി കപടഗൗരവത്തിൽ അവന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു……

“ഇതാണോടാ നിന്റെ മനസ്സിലിരുപ്പ്….😠….

പാവം കൊച്ച്……..അങ്കിള് ചെയ്തത് തന്നെയാ ശരി…….”

“ഇല്ലെടീ…….ഞാൻ വെറുതെ പറഞ്ഞതാ……. എനിക്കിപ്പോൾ അവളെ ഒരുപാട് ഇഷ്ടമാണ് ജാനീ……

എനിക്ക് എന്റെ പെണ്ണായി ഈ ജന്മം അവളെ മതിയെടീ…….”

അവന്റെ മുഖത്തെ സന്തോഷം ജാനിയുടെയും മനസ്സ് നിറച്ചു…..

“പങ്കൂ………നീയിപ്പോൾ എന്റെ പഴയ പങ്കുവായത് പോലെ…….”

“ഞാൻ നിന്റെ പഴയ പങ്കു തന്നെയാണ് ജാനീ……

നിന്റെ കളിക്കൂട്ടുകാരൻ…..”

സ്നേഹത്തോടെ ജാനിയുടെ കൈയിൽ പിടിച്ച് പറയുമ്പോളാണ് അകത്ത് കുഞ്ഞാറ്റയുടെ ചിണുക്കം കേട്ടത്…..

ജാനി ഒരമ്മയുടെ ആകുലതയോടെ അകത്തേക്ക് ഓടുന്നത് പങ്കു അദ്ഭുതത്തോടെ നോക്കി നിന്നു…..

എത്ര പെട്ടെന്നാണ് അവളൊരു പക്വതയുള്ള അമ്മയായത്……

ചിണുങ്ങിക്കരയുന്ന കുഞ്ഞാറ്റയെയും കൊണ്ടാണ് ജാനി പുറത്തേക്ക് വന്നത്……

“ആഹാ…….ഇതാരാ……..കുഞ്ഞാറ്റക്കുഞ്ഞാണോ……

വാ….അങ്കിള് വാവേ എടുക്കാലോ……”

കൊഞ്ചിക്കൊണ്ട് പങ്കു വിളിയ്ക്കുന്നത് കേട്ട് കുഞ്ഞാറ്റ ജാനിയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി…….

ഇടം കണ്ണിട്ട് പങ്കു പോയോന്ന് തല പൊക്കി നോക്കുന്നത് കണ്ട് രണ്ടുപേരും ചിരിച്ചു പോയി……

“ആ മധുവിന്റെ മോള് തന്നെ😁……..”

ചിരിച്ചു കൊണ്ട് പങ്കു പറയുന്നത് കേട്ട് ജാനി മുഖം ചുളിച്ചു…..

പങ്കു അബദ്ധം പറ്റിയത് പോലെ നാവ് കടിച്ചു……

“നിന്നെയാടീ ജാനീ……..

മധുവങ്കിള് ആളുകളെ പെട്ടെന്ന് മയക്കുന്നത് പോലെ നീയും കുഞ്ഞിനെ മയക്കിയെടുത്തത് പറഞ്ഞതാ😒…..”

അവൻ വിശദീകരിച്ചത് കേട്ട് ജാനി അവന് നേരെ കപടഗൗരവത്തിൽ മുഖം കോട്ടി…..

കുഞ്ഞാറ്റയെ ബേബി ചെയറിലിരുത്തി അവർ രണ്ടുപേരും അടുത്തായിരുന്നു…..

ധ്രുവ് വന്നപ്പോൾ ജാനിയും പങ്കുവും കുഞ്ഞാറ്റയുമായി തകർത്ത കളിയാണ്……..

ധ്രുവ് ഓടി വന്ന് കുഞ്ഞാറ്റയെ വാരിയെടുത്തു അടക്കിപ്പിടിച്ചു…..

ജാനിയും പങ്കുവും ധ്രുവിന്റെ പെരുമാറ്റത്തിൽ ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി…..

“പങ്കു എപ്പോൾ വന്നു…….”

അവരുടെ അമ്പരന്നുള്ള നിൽപ്പ് കണ്ട് ധ്രുവ് ഭാവമാറ്റം വരുത്തിക്കൊണ്ട് ചോദിച്ചു…..

“കുറച്ചു നേരമായി……… ധ്രുവിന് ഡ്യൂട്ടി നേരത്തെ കഴിഞ്ഞോ……”

“ഞാനിന്ന് ലീവെടുത്തു പങ്കൂ……മോൾക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ പുറത്ത് പോകണം…”

ജാനി അമ്പരന്നു അവനെ നോക്കി……

രാവിലെ പോകുമ്പോൾ ഒന്നും പറഞ്ഞിരുന്നില്ല…….പെട്ടെന്ന് ഒരു മാറ്റം…….

“നീയെന്തിനാ മിഴിച്ചു നോക്കുന്നെ ജാനീ…….പോയി റെഡിയാവ്……പെട്ടെന്ന് പോണം……”

ധ്രുവ് ചിരിയോടെ പറഞ്ഞത് കേട്ട് ജാനി ശരിയെന്ന് തലയാട്ടിക്കൊണ്ട് പങ്കുവിനെ നോക്കി…..

“എന്നാൽ നീ പോയി റെഡിയാക് ജാനീ…….

ഞാൻ പിന്നെ വരാം…….”

അവരോട് യാത്ര പറഞ്ഞ് പങ്കു പുറത്തേക്ക് പോയപ്പോളാണ് ധ്രുവിന് ആശ്വാസമായത്…….

അടുത്ത കൂട്ടുകാരാണ് രണ്ടുപേരും ……ചിലപ്പോൾ അറിയാതെ പറഞ്ഞു പോയാലോ ……

വീട്ടിലേക്ക് തിരികെ പോകുമ്പോഴും പങ്കുവിന്റെ ചിന്ത മുഴുവനും ധ്രുവിന്റെ പെരുമാറ്റമായിരുന്നു……….

കുഞ്ഞിനോടുള്ള ധ്രുവിന്റെ അമിതമായ സ്നേഹം അപകടമാണ്……..

രഘുറാമിന്റെ ആൾക്കാർ ബോംബെയിലെ അറിയപ്പെടുന്ന ക്രിമിനൽസാണ്……

അവർ കുഞ്ഞിനെ കണ്ടെത്തിയാൽ ഉറപ്പായും കൊണ്ട് പോകും……

അപ്പോൾ അയാൾ തകർന്നു പോകില്ലേ……..

വീട്ടിലെത്തി ബൈക്ക് ഒതുക്കി വച്ച് അകത്തേക്ക് കയറുമ്പോഴും അവൻ ഓരോന്ന് ആലോചിച്ചു കൊണ്ടാണ് നടന്നത്…..

അതുകൊണ്ട് തന്നെ ഹാളിൽ ടിവി കണ്ട് കൊണ്ടിരുന്ന ലെച്ചുവിനെ അവൻ കണ്ടില്ല….

ലെച്ചു പങ്കുവിനെ കണ്ടതും ഭയം കൊണ്ട് ചാടിയെണീറ്റു…..

മുറിയിലേക്ക് കയറിയ പങ്കു പിടിച്ചു കെട്ടിയത് പോലെ നിന്നു…….

“ങ്ഹേ………ഹാളിലിരുന്നത് ലെച്ചുവല്ലേ……😍😍 അവളൊറ്റക്കല്ലേ…….😍😍😍”

അവൻ അകത്തേക്ക് കയറി വന്ന സീൻ ഒന്നു റിവൈൻഡ് ചെയ്തു നോക്കി……

“അതെ…..ലെച്ചു തന്നെ…….ചുവന്ന പട്ട് പാവാടയുടുത്ത്………..

ഛെ……ഞാനൊന്ന് നോക്കിയതു പോലുമില്ല…..”

പങ്കു പൊടുന്നനെ പുറത്തേക്കോടി…….പക്ഷെ…………..

രവി വലിയ ഗമയോടെ കാലിൽ മേൽ കാൽ കയറ്റി വച്ച് ടി വി കാണുന്നു……

പങ്കു ചുറ്റും ലെച്ചുവിനെ തിരഞ്ഞെങ്കിലും കണ്ടില്ല…..

“എന്താ മോനെ പങ്കാ…..നീ ആരെയാ നോക്കുന്നേ…….😏….”

“അല്ല….കുട്ടൂസൻ മാത്രമേയുള്ളോ…..ഡാകിനിയമ്മൂമ്മയെ കണ്ടില്ലല്ലോ……😤….”

“ദേ പങ്കൂ………വെറുതെ ചൊറിയാൻ വരല്ലേ😠…….”

“ചൊറിയും……മിസ്റ്റർ രവിശങ്കർ……

മര്യാദയ്ക്ക് ലെച്ചുവുമായി സംസാരിക്കാൻ എനിക്ക് അവസരം തന്നില്ലെങ്കിൽ……😠…”

രവി ഗൗരവമായി അവനെയൊന്ന് അടിമുടി നോക്കിക്കൊണ്ട് എഴുന്നേറ്റു……..

ഷർട്ടിലെ സ്ലീവ് തെരുത്ത് കയറ്റി തന്റെ നേർക്ക് വരുന്ന രവിയെ കണ്ട് പങ്കു പുറകിലോട്ട് പോയി…….

“തന്നില്ലെങ്കിൽ……. നീയെന്ത് ചെയ്യും……”

പങ്കു പതിയെ പതിയെ പുറകിലേക്ക് വലിഞ്ഞു……..

ചിലപ്പോൾ കുട്ടൂസൻ തല്ലിയാലോ….

“തന്നിലെങ്കിലും ഞാൻ സംസാരിക്കും കുട്ടൂസാ……..😎…..”

ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് അവൻ മുറിയിലേക്ക് കയറി വാതിലടച്ചു……

രവിയുടെ അവൻ ഓടുന്നത് കണ്ട് ചിരിച്ചു കൊണ്ട് സോഫയിലേക്കിരുന്നു……

ഇരുപത്തിഅഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 25

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ……

Leave a Reply

Your email address will not be published. Required fields are marked *