ഇത്രയും നാൾ നെഞ്ചിൽ ഒളിപ്പിച്ചു വച്ചില്ലേ, ആ സ്നേഹം അത്രയും അറിയണം എനിക്ക്…

രചന: ഗുൽമോഹർ ©️സജി

💜💜കല്യാണി 💜💜

വൈകുന്നേരം ക്ലാസും കഴിഞ്ഞു വീട്ടിൽ ചെന്നു കയറിയപ്പോളെ വാടിയ വാഴ ഇലയുടെ മണം മൂക്കിൽ തുളച്ചു കയറി.ഒപ്പം എന്തോ കുത്തുന്ന ശബ്ദം കേട്ടതും ആ ഏലയ്ക്ക മണവും തന്നെ തേടി എത്തിയപ്പോൾ കാർത്തിക് അകത്തേക്കു നോക്കി അവന്റെ അമ്മയോട് ചോദിച്ചു.

“അവൾ എപ്പോ വന്നമ്മേ….???? ”

“കുറേ നേരം ആയി… ഇതിപ്പോ ഒരു പത്തു തവണ എങ്കിലും ആയിക്കാണും നീ വന്നോ നോക്കാൻ ഉമ്മറത്തു പോയി എത്തി നോക്കുന്നു. നീയെന്താ വൈകിയേ??? കക്ഷി കണ്ടിട്ടില്ല…. ഇല്ലേൽ ഇപ്പോൾ ഇവിടെ എത്തിയേനെ.

“ഞാൻ ഇറങ്ങുമ്പോൾ വൈകി…SSLC കുട്ടികൾക്കു ഒരു സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടായിരുന്നു ഇന്ന് രാജേഷ് സാറിനൊപ്പം ഞാനും കൂടെയ ക്ലാസ്സ്‌ കൈകാര്യം ചെയ്തേ…

“അല്ലമ്മേ… അതിന് അവളെന്തിനാ എന്നെ അന്വേഷിക്കണത്…

“ദേ… കാർത്തി… ഇനിയും അതിനെ വിഷമിപ്പിക്കാൻ ആണോ മോനെ നിന്റെ ഉദ്ദേശം…. അവളെന്തിനാ നിന്നെ അന്വേഷിക്കുന്നത് എന്ന് എന്നേക്കാൾ നിനക്കറിയില്ലേ…. എന്നിട്ടും…

“അമ്മയ്ക്ക് എന്താ പറഞ്ഞാൽ മനസിലാവില്ലേ…. അതിനോ പ്രാന്തു ആണ്. അമ്മയും കൂടി ഇങ്ങനെ തുടങ്ങിയാൽ…. ”

“അമ്മയ്ക്ക് അവളെ ഇഷ്ടമാ…അത് നിന്നെ ഓർത്ത് മാത്രമല്ല…. നിന്നെ നോക്കാൻ ചിലപ്പോൾ നീ കണ്ടെത്തുന്ന ഏത് പെൺകുട്ടിക്കും കഴിയുമായിരിക്കും…. പക്ഷെ പ്രായമായ ഞങ്ങളെ കൂടി അംഗീകരിക്കുന്ന ഒരു പെൺകുട്ടി വേണം ഇവിടെ വന്നു കയറാൻ. നീ ഒറ്റ മോനാ ഞങ്ങള്ക്ക്…. വരുന്ന കുട്ടി ഇപ്പോളത്തെ ചില കുട്ട്യോളെ പോലെ വന്ന ഉടൻ വേറെ മാറി താമസിക്കണം നൊക്കെ പറഞ്ഞാൽ ഞങ്ങൾ രണ്ട് ആത്മാക്കൾ ഇവിടെ ഇങ്ങനെ നിക്കേണ്ട വരും. അതുകൊണ്ട് എന്റെ മോൻ അത് കൂടി ഓർത്ത് വേണം ഒരു തീരുമാനം എടുക്കാൻ….. “അതും പറഞ്ഞു അകത്തേക്കു കയറി പോകുന്ന അമ്മയെ നോക്കി അവൻ നിന്നു. അവന്റെ ചുണ്ടിൽ വിരിഞ്ഞ ചിരി മറ്റാരും കണ്ടില്ല. അല്ലെങ്കിലും പലപ്പോഴായി ചുണ്ടിൽ മിന്നി മറയുന്ന ആ ചിരി ആരും കണ്ടിട്ടില്ലല്ലോ… ഇന്ന് വരെ…. അവൾ പോലും… പക്ഷെ എന്തോ ഓർത്തെന്ന പോലെ ഒരു നിമിഷം കൊണ്ട് ആ ചിരി മാഞ്ഞു കണ്ണിൽ വിഷാദം തെളിഞ്ഞു.

“കാർത്തിയേട്ടാ…. നേരത്തെ വന്നോ??? ഞാൻ… ഞാൻ നോക്കിട്ട് കണ്ടില്ല…. “കൈയിലെ വെള്ളം ചുമലിൽ ഇട്ടിരുന്ന തോർത്തിൽ തുടച്ചു അവൾ ചോദിച്ചു.

“എന്തുപറ്റി… മുഖം വല്ലാതെ… തലവേദന വല്ലോം ഉണ്ടോ???? ഉപ്പുറ്റിയിൽ ഉയർന്നു അവന്റെ നെറ്റിയിൽ തൊട്ടു അവൾ ചോദിച്ചു….

“കല്യാണി…. നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് ആവശ്യമില്ലാതെ എന്റെ കാര്യത്തിൽ ഇടപെടാൻ വരണ്ട ന്ന്….”

“അതേ…. അങ്ങ് പള്ളിൽ പോയി പറഞ്ഞ മതി…. ഇതെന്റെ സ്വന്തം പ്രോപ്പർട്ടി ആണ്. ഞാൻ തോന്നുമ്പോ വരും… കാണും മിണ്ടും ചിലപ്പോൾ ഒന്ന് തൊട്ടുന്നും വരും…. അവന്റെ നെഞ്ചിൽ ചൂണ്ടു വിരൽ കുത്തി അവൾ കുസൃതിയോടെ പറഞ്ഞു.

“അത് നീ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ????

“എന്താ കാർത്തിയേട്ട….എപ്പോളും എന്നോട് എന്തിന ഇങ്ങനെ പെരുമാറുന്നത്…. ഒരായിരം വട്ടം ഞാൻ പറഞ്ഞതല്ലേ എന്റെ മനസ്സിൽ ഉള്ളത്… ഇനിയും ആ മനസ്സിൽ ഒരിഷ്ടം നേടാൻ ഞാൻ എന്താ ചെയ്യണ്ടേ…. ദേ…ഇത് കണ്ടോ…??? എന്റെ നീണ്ട മുടി ഇഷ്ടല്ല പറഞ്ഞില്ലേ കഴിഞ്ഞ ദിവസം…. കണ്ടില്ലേ… ഞാൻ അത് മുറിച്ചു…. ഇപ്പോ ദാ കൈ മുട്ടിനോളം മുടിയെ ഉള്ളു എനിക്ക്… ഇഷ്ടായോ ഇത്…. പിന്നെ എന്നെ പോലെ തീപ്പെട്ടി കൊള്ളി പോലുള്ള പെണ്ണിനെ വേണ്ട പറഞ്ഞോണ്ട് ഞാനിപ്പോ പഴം കഞ്ഞിയും കുടിക്കണ് ണ്ട്…ഇനിയെങ്കിലും എന്നോട് പറയോ…. ഒരു വാക്ക്… അത് മതി… ഇഷ്ടം ആണെന്ന് അറിഞ്ഞാൽ മാത്രം മതി… കാത്തിരുന്നോളാം ഞാൻ…. പറയോ എന്നോട്…. ”

അവളിൽ നിന്നു മുഖം തിരിച്ചു നടന്നു പോകുമ്പോൾ ആണ് പെട്ടന്ന് അമ്മയുടെ ചോദ്യം കേട്ടത്…

“കല്ലു മോളെ…. ഇതെന്താ നിന്റെ കൈയിൽ….അഞ്ചു വിരലിന്റെ പാടും തെളിഞ്ഞു കാണാമല്ലോ?????

“മുടി മുറിക്കണത് അമ്മയ്ക്കു ഇഷ്ടല്ലെന്നു അറിയാലോ അമ്മേ…. അതിന് കിട്ടിയ സമ്മാന…… ”

“അയ്യോ…. എന്തു നല്ല മുടി ഉണ്ടായത…. ഞാൻ ഇപ്പോള ശ്രദ്ധിച്ചേ…. നീയെന്തു പണിയ കാണിച്ചേ… ഗിരിജയെ തെറ്റ് പറയില്ല ഞാൻ… അവളുടെ സ്ഥാനത്തു ഞാൻ ആണേലും കിട്ടിയേനെ നിനക്ക് നല്ല തല്ല്…. ഇപ്പോളത്തെ കുട്ടികളുടെ ഓരോ ഫാഷൻ…. അതും പറഞ്ഞു നടന്നു നീങ്ങിയ അവരെ കണ്ടതും മുടി മുഴുവൻ ഒരുമിച്ചു പിടിച്ചു മുന്നിലേക്ക് ഇട്ട് കല്യാണി ഒന്ന് നോക്കി. ശേഷം വിരലിന്റെ പാടിൽ തൊട്ടു. അൽപ്പം വേദനിച്ചു എങ്കിലും അവളൊന്നു ചിരിച്ചു.”എന്റെ കാർത്തിയെട്ടന് വേണ്ടി അല്ലെ….. മുടി മുഖത്തൊടു ചേർത്ത് അവളങ്ങനെ നിന്നു.

********

“അമ്മേ…. ഒരു ഗ്ലാസ്‌ വെള്ളം ഇങ്ങെടുത്തേ….. ”

“ആ കാർത്തി… നീ വന്നോ…. ഇരിക്ക് അമ്മ ഇപ്പോ എടുക്കാം…. ”

അമ്മ അകത്തേക്കു പോയതും ടേബിളിൽ ആയി കണ്ട രണ്ടു മൂന്നു ഫോട്ടോസിൽ അവന്റെ കണ്ണുകൾ ചെന്നു. കൈ നീട്ടി അതെടുത്ത അവന്ടെ കണ്ണിൽ ദേഷ്യം നിറഞ്ഞു…..

“എന്താ അമ്മേ ഇത്???? പറഞ്ഞത് അല്ലെ ഞാൻ ഇത്തരം കോപ്രായങ്ങൾ ഒന്നും വേണ്ടെന്ന്…????

“കോപ്രായമോ??? പ്രായം ആയാൽ മക്കൾക്കു ഒരു ജീവിതം ഉണ്ടാക്കാൻ നോക്കും ഏതൊരു മാതാപിതാക്കളും അതെങ്ങനെയാ കോപ്രായം ആവുക….

“ഈ പെണ്ണ് കാണലും കല്യാണോം ഒന്നും എനിക്ക് വേണ്ട…..

“അതിന്ടെ കാരണം ആണ് എനിക്ക് അറിയേണ്ടത്. നിന്നെ മാത്രം മനസ്സിലിട്ട് ഒരു പെണ്ണിവിടെ കയറി ഇറങ്ങീട്ടും നീ സമ്മതിക്കാത്തത് അവളെ നിനക്ക് ഇഷ്ടം അല്ല എന്ന കാരണം പറഞ്ഞു ആണ്. ശരി….. ഇഷ്ടം ഇല്ലാതെ നീ കെട്ടണ്ട. പക്ഷെ മറ്റൊരു കുട്ടിയെ ഞാൻ നോക്കും…. നോക്കും എന്നല്ല… നോക്കി കഴിഞ്ഞു…. ദേ… ഇതിൽ ആ വെള്ള ചുരിദാർ ഇട്ട കുട്ടിയെ എനിക്ക് ഇഷ്ടായി…. കല്യാണിയോട് എങ്ങനെ പറയും എന്നായിരുന്നു എന്റെ ചിന്ത… ഇന്ന് ഇവിടെ വന്നപ്പോൾ ഇപ്പോളാണ് പറ്റിയ സാഹചര്യം എന്ന് തോന്നി ഞാൻ അത് പറയുകയും ചെയ്തു അവളോട്…. ഇനി നീ സമ്മതിച്ചാൽ മാത്രം മതി…….

“അമ്മയോട് എത്ര പറഞ്ഞാലും മനസിലാവില്ലേ…. ഇക്കണക്കിനു ഞാൻ എങ്ങോട്ട് എങ്കിലും ഇറങ്ങി പോകും അമ്മേ…. എന്തു കഷ്ടം ആണ്….

“ശാരദേച്ചി…… ”

“ആ യശോദയോ…. വെള്ളം കുറച്ചു അകത്തു എടുക്കാൻ ഉണ്ട്… നിക്കേ… ഞാനിപ്പോ എടുത്തു തരാം…. ഇന്ന് പശുവിനു പുല്ലൊക്കെ നേരത്തെ ചെത്തി കഴിഞ്ഞോ… എപ്പളും വരുന്ന സമയം ആയില്ലല്ലോ….

“പുല്ല് ചെത്തൽ നിർത്തി ശാരദേച്ചി…. ആ കുട്ടീടെ കാര്യം അറിഞ്ഞു വല്ലാതെ ആയിപോയി…..

“ഏത് കുട്ടിയുടെ????

“അപ്പോ നിങ്ങൾ അറിഞ്ഞില്ലേ??? ആ കല്യാണി ഇല്ലേ… ഗിരിജേടെ????

“ക…. കല്യാണിക് എന്താ???? കാർത്തിയാണ്.

“അത് എന്തോ എടുത്തു കുടിച്ചു പോലും. ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട ഉള്ളെ…. ഏതാ..എന്തിനാ എന്നൊന്നും അറിയില്ല. ഇപ്പോളാണ്… ഒരു അര മണിക്കൂർ ആയിക്കാണും.

“ഈശ്വരാ…… ശാരദ നിലതെക് ഇരുന്ന് പോയി.അവർ കാർത്തിയെ നോക്കി. ആർക് അറിയില്ലെങ്കിലും കാരണം… അത് എന്താണ് എന്ന് തനിക് അറിയാലോ????

“ഏത് ഹോസ്പിറ്റലിൽ ആണ് ഏച്ചി…. വെപ്രാളത്തോടെ ചോദിച്ച കാർത്തി അതിന്റെ മറുപടി കിട്ടി തീരുംബോളെക്കും ബൈക്കിൽ കുതിച്ചിരുന്നു.

*********

ഒരു സെറ്റും മുണ്ടും ഉടുത്തു മുന്നിൽ നിൽക്കുന്ന കല്യാണിയെ കാർത്തി കണ്ണടയ്കാതെ നോക്കി നിന്നു. അവന്റെ നോട്ടത്തിൽ അവളുടെ തല കുനിഞ്ഞു.

“താൻ കിടന്നോളു… രാവിലെ മുതൽ ഒരേ അലച്ചിൽ അല്ലെ…. മറ്റൊന്നും പറയാതെ കിടന്ന അവനരികിൽ ആയി ബെഡിൽ ഓരം ചേർന്നു അവളും കിടന്നു. കുറെ നേരം കഴിഞ്ഞു ഉയർന്ന ഏങ്ങലടികളിൽ റൂമിലെ ലൈറ്റ് തെളിച്ചപ്പോൾ കാർത്തി കണ്ടു മുട്ടിൽ മുഖം ചേർത്ത് നിലത്തു ഇരുന്ന് കരയുന്ന കല്യാണിയെ.

“എന്താ???? എന്തുപറ്റി….??? എന്തിനാ നീ കരയുന്നെ???

“അപ്പോ എന്നെ ഇഷ്ടം അല്ലെന്ന് പറഞ്ഞത് സത്യം ആണല്ലേ… അതോണ്ട് അല്ലെ എന്നോട് ഒന്ന് മിണ്ടുക പോലും ചെയ്യാത്തത്. അന്ന് അങ്ങനെ ഞാൻ ഹോസ്പിറ്റലിൽ ആയത് കൊണ്ടല്ലേ എന്നെ വിവാഹം ചെയ്യേണ്ടി വന്നത്. ഞാൻ…. ഞാൻ പോയ്കോളാം…. ഇത്… ഇത് മാത്രം മതി എനിക്ക്… മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല…. ആർക്കും ഒരു ശല്യം ആവാതെ പോയ്കോളാം ഞാൻ… താലി മുറുകെ പിടിച്ചു അവൾ പൊട്ടി കരഞ്ഞു.

അവളുടെ മുന്നിലായി മുട്ട് കുത്തി ഇരുന്ന് കാർത്തി ആ മുഖം കൈയിൽ എടുത്തു.

“എങ്ങനെയാ…. എങ്ങനെയാ എന്നെ ഇങ്ങനെ സ്നേഹിക്കാൻ കഴിയണേ നിനക്ക്? കാണുമ്പോൾ ഒക്കെയും വെറുപ്പ്‌ കാട്ടിട്ടല്ലേ ഉള്ളു ഞാൻ… അകറ്റി നിർത്തിട്ടല്ലേ ഉള്ളു… എന്നിട്ടും… എങ്ങനെയാ പെണ്ണെ…..????

“ഞാൻ…. അത്രയ്ക്കു ഇഷ്ടപ്പെട്ടു പോയി…. സ്നേഹിച്ചു പോയി. എന്നോട് പോകണ്ടാന്നു പറഞ്ഞൂടെ…. ഈ നെഞ്ചിലെ ഇച്ചിരി സ്നേഹം എനിക്കൂടെ തരുവോ…. അത്രയ്ക്…അത്രയ്ക് കൊതി ആയിട്ട എനിക്ക്…. കൂടെ ജീവിക്കാൻ

അവളെ ആഞ്ഞു പുൽകിയ അവന്ടെ കണ്ണുനീരിനാൽ അവളുടെ വസ്ത്രം നനഞ്ഞു.

“ഇഷ്ടം ഇല്ലാത്തോണ്ട് അല്ല മോളെ…. അവഗണിച്ചതും വെറുപ്പ്‌ കാട്ടിയതും…. ഇഷ്ടകൂടുതൽ കൊണ്ടാ…..അവളുടെ കാതിൽ അവന്ടെ ചിലമ്പിച്ച സ്വരം വീണതും അവൾ അടർന്നു മാറി അവനെ നോക്കി.

“ഓർമയില്ലേ നിനക്ക്?? മൂന്നാല് വർഷം മുന്നേ ബാംഗ്ലൂർ വച്ച് എനിക്കുണ്ടായ ആക്‌സിഡന്റ് അന്ന് അവിടെ ട്രീറ്റ്മെന്റ് ചെയ്ത കൂട്ടത്തിൽ ആണ് ഡോക്ടർ എന്നോട് പറഞ്ഞത് എനിക്ക് ഒരിക്കലും ഒരു അച്ഛൻ ആവാൻ കഴിയില്ലെന്ന്. അതും അറിഞ്ഞു വെച്ച് ഞാൻ എങ്ങനെയാ മോളെ നിന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുക… അതാ… അതാ ഞാൻ…. ഇപ്പോളും ഞാൻ അത് തന്നെയേ പറയുള്ളു… പോകാം നിനക്ക്… എന്റെ കൂടെ ജീവിച്ചു വെറുതെ എന്തിനാ ഈ ജന്മം കളയണെ….

“എന്റെ കാർത്തിയേട്ടനെ വിട്ട് ഒരു ജീവിതം എനിക്ക് ഉണ്ടാകും എന്ന് തോന്നുന്നുണ്ടോ??? ഏട്ടൻ കൂടെ ഇല്ലാത്തതിലും ഭേദം മരണം ആണെന്ന് തോന്നിയൊണ്ട് അല്ലെ അന്ന് ഞാൻ…. എന്നിട്ടും എങ്ങനെ പറയാൻ തോന്നി എന്നോട് വിട്ടിട്ട് പോകാൻ….. നമുക്ക് നമ്മൾ മാത്രെ ഉണ്ടാവുള്ളു എന്നല്ലേ ഉള്ളു…. അത് മതി…. അതോർത്തു ഏട്ടൻ വിഷമിക്കരുത്. എന്തോ വലിയ കുറ്റം ചെയ്ത പോലെ ഇപ്പോ നിക്കുന്നില്ലേ എന്റെ മുന്നിൽ തലയും താഴ്ത്തി… അത് വേണ്ട… സഹിക്കില്ല എനിക്ക്…..

“ഇതിന് ഒക്കെ എന്താഡാ ഞാൻ പകരം തരിക…. ഇത്രെയും സ്നേഹിക്കപ്പെടാനും മാത്രം എന്തു പുണ്യം ആണ് ഞാൻ ചെയ്തത്….

“സ്നേഹിച്ചാൽ മതിയെന്നെ…. ഇത്രയും നാൾ നെഞ്ചിൽ ഒളിപ്പിച്ചു വച്ചില്ലേ… ആ സ്നേഹം അത്രയും അറിയണം എനിക്ക്…. എന്നോട് പറയോ ഇഷ്ടം ആണെന്ന്??? പറയോ???

“ഇഷ്ടം… വെറും ഇഷ്ടം അല്ല പെണ്ണെ… ജീവനും ജീവിതവും ഒക്കെ നീയാണ്… സോറി…. വേദനിപ്പിച്ചതിന്…..വാ… ഉറക്കം ഒഴിയേണ്ട….. കിടക്കാം.

സ്നേഹിച്ച പുരുഷന്ടെ നെഞ്ചിടിപ്പിനേക്കാൾ വലിയ സംഗീതം ഉണ്ടാകില്ല ഒരു പെണ്ണിന് താരാട്ടായി…

പിന്നേ ഉള്ള ഓരോ ദിനങ്ങളും കാർത്തിയുടെ ഭാര്യ ആയി… പ്രണയിനി ആയി ജീവിക്കുക ആയിരുന്നു കല്യാണി.

നാല് മാസങ്ങൾക് ശേഷം മുറിയിലേക്കു ഓടി വന്ന കല്യാണി കാർത്തിയെ ചുറ്റി പിടിച്ചു ഉറക്കെ ഉറക്കെ കരഞ്ഞു. അവളുടെ പ്രവർത്തിയിൽ അവൻ ആകെ ഭയന്നു. നീട്ടി പിടിച്ച അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. പ്രെഗ്നൻസി കൺഫേം ചെയ്ത രണ്ടാമത്തെ ചുവന്ന വര കണ്ട കാർത്തിയും അവിശ്വസനീയതയോടെ അവളെ നോക്കി. അവന്റെ മുഖം മുഴുവൻ ചുംബിച്ചു കെട്ടിപിടിച്ചു കരയുമ്പോളും അവൾ പുലമ്പുന്നുണ്ടായിരുന്നു… “അമ്മ…. ഞാൻ…. ഞാൻ… അമ്മയായി… കാർത്തിയെട്ടാ…. ”

സംശയം തീർക്കാൻ എന്നോണം ഡോക്ടർ നെ കണ്ടിറങ്ങി വീട്ടില് എത്തിയ കാർത്തി ആദ്യം വിളിച്ചത് സുഹൃത്തിനെ ആയിരുന്നു.

“എന്താടാ….. മറുപുറം ശബ്ദം കേട്ടതും കാർത്തി ഫോൺ ഒന്ന് കൂടെ ചെവിയോട് ചേർത്തു.

“ഡാ ശരത്തെ…. അന്ന് ആക്‌സിഡന്റ് ഇൽ എന്നെ ട്രീറ്റ്‌ ചെയ്ത് കഴിഞ്ഞ ശേഷം വേറൊരു ഡോക്ടർ നെ കണ്ടില്ലേ നമ്മൾ…..?

“ആ… നിന്നോട് ആ കാര്യം പറഞ്ഞ ഒരു മലയാളി ഡോക്ടർ അല്ലെ….?

“അതെന്നെ… അവന്റെ അഡ്രസ് ഒന്ന് തപ്പി വച്ചേക്കു… എല്ലാം നല്ലപടി നടന്നാൽ 9 മാസം കഴിഞ്ഞു ഞാൻ ഒരു വരവ് അങ്ങ് വരുന്നുണ്ട്. വിഷുവിന്റെ സീസൺ ആകും…. അപ്പോ അവന്റെ മോന്തയ്ക്കിട്ട് വേണം എനിക്ക് പടക്കം പൊട്ടിക്കൽ തുടങ്ങി വെക്കാൻ….. വായിൽ പലതും ആണ് വരുന്നത്… ഒലക്കമ്മിലെ ഒരു ഡോക്ടർ…..

“എന്താണ് കാർത്തി… നീ നല്ല ചൂടിൽ ആണല്ലോ?

“ചൂടാവാതെ…. നിനക്ക് അറിയുന്നതല്ലേ എല്ലാം… അവന്റെ ഒരു വാക്കിന്റെ പുറത്ത് ഞാൻ എന്തു മാത്രം ദ്രോഹിച്ചു എന്റെ കല്ലു നെ… ഭാഗ്യം കൊണ്ട് മാത്രം ജീവനോടെ കിട്ടിയത് അല്ലെടാ അവളെ എനിക്ക്….. ഇപ്പോ ഞാൻ…. ഞാൻ ഒരു അച്ഛൻ ആവാൻ പോകുവാ ഡാ….

“ഈസ്‌ ഇറ്റ്???? ബിഗ് കോൺഗ്രാറ്റ്സ് മാൻ…. അങ്ങേരുടെ ചരിത്രം തപ്പി എടുക്കുന്ന കാര്യം ഞാൻ ഏറ്റു. പൊട്ടിക്കാൻ ഞാനും വരാടാ….

“ഓക്കേ ഡാ…. ഞാൻ എന്റെ പെണ്ണിനെ പോലും ഒന്ന് ശരിക്കും കണ്ടില്ല….

“അതോണ്ട് ആണല്ലോ അവളിപ്പോ ഈ നിലയിൽ ആയത് അല്ലെ….

“പ്ഫ… വെക്കെടാ നാറി ഫോൺ….

“ഓക്കേ മച്ചാ….

ഫോൺ വച്ചു തിരിഞ്ഞതും വാതിൽക്കൽ ആയി നിന്ന കല്യാണിയെ കണ്ടതും അവൻ അവളുടെ അരികിൽ ആയി ചെന്ന് മൂർധാവിൽ ചുംബിച്ചു.

“സങ്കടം ഒക്കെ മാറീലെ എന്റെ ഏട്ടന്റെ????

“പിന്നേ ഇല്ലേ…. ഇത്രയും സന്തോഷം അനുഭവിക്കുന്ന വേറെ നിമിഷം ഉണ്ടായിട്ടില്ല… ഒരുപക്ഷെ ഉണ്ടാവുകയും ഇല്ല. അപ്പോ ഈ സന്തോഷത്തിനു കല്യാണികുട്ടിക്ക് ഒരു ഗിഫ്റ്റ് തന്നേക്കട്ടെ…. അവളിലേക് ചേർന്ന് അവൻ പറഞ്ഞപ്പോളേകും അവളുടെ മുഖം താഴ്ന്നിരുന്നു. അവളിലേക് മുഖം അടുപ്പിക്കുമ്പോളേക്കും ഫോൺ ബെല്ലടിച്ചു. ഈർഷ്യയോടെ എടുത്തു നോക്കിയതും ശരത് ആണ്.

“എന്താടാ….????

“എന്തിനാ മച്ചാ നീയിങ്ങനെ ചൂടാവാണെ…

“കാര്യം പറ #@$! …. ഇല്ലേ വച്ചിട്ട് പോടാ…

“ഓ… ഞാൻ പോയേക്കാം… പിന്നേ വിളിച്ചത്…. നിനക്ക് പടക്കം പൊട്ടിക്കാൻ യോഗമില്ല മോനെ….

“അതെന്താ അങ്ങേര് ചത്തോ???

“അയാളിപ്പോ ജയിലിൽ ആണ് വ്യാജ ഡിഗ്രി ആണ് പോലും അയാളുടെ…..

“ആഹാ… അത് നന്നായി… ഇല്ലേൽ ഞാനവനെ കൊന്നേനെ….

“ശരിയെട…. ഇനിയും തെറി കേൾക്കാൻ ഞാൻ നില്കുന്നില്ല…. കെട്ടിയോൾ അവിടെ കാണും…. യൂ കാരി ഓൺ….

“ഹ ഹ… ശരിയെട….

ഫോൺ വച്ചതും കണ്ടു തന്നെ നോക്കി കോക്രി കാട്ടി ഓടുന്ന കല്യാണിയെ….

“ഡീ പെണ്ണെ പതുക്കെ…. എന്റെ മോൾക് വല്ലോം പറ്റിയാൽ….

പെട്ടന്ന് ഓർത്ത പോലെ അവനെ നോക്കി ഇളിച്ചു കാട്ടി വളരെ പതിയെ അവൾ താഴേക്കു പോയി. കൈ വയറിനു മുകളിൽ ആയി വച്ചു കൊണ്ട് ശ്രദ്ധയോടെ പടിയിറങ്ങുന്ന അവളെ കണ്ടതും അവനൊന്നു പുഞ്ചിരിച്ചു. ശരീരം കൊണ്ടും മനസ് കൊണ്ടും തന്റെ കല്യാണിക്കുട്ടിയിൽ മാതൃത്വം നിറഞ്ഞത് നോക്കി നിൽകുമ്പോൾ കാർത്തിയുടെ മിഴികൾ നിറഞ്ഞിരുന്നു… അതിലൊരു അച്ഛന്റെ നിർവൃതി ഉണ്ടായിരുന്നു.

ശുഭം

ലൈക്ക് ചെയ്ത്, അഭിപ്രായങ്ങൾ പറയണേ….

രചന: ഗുൽമോഹർ ©️സജി

Leave a Reply

Your email address will not be published. Required fields are marked *