കുശുമ്പത്തി പാറു.

രചന : – പ്രവീ

വന്നപ്പോൾ മുതൽ കാണുന്നു പാറുവിന്റെ മുഖത്തെ കാർമേഘങ്ങൾ,,

അതൊന്നു പെയ്തൊഴിഞ്ഞെങ്കിൽ മനസ്സൊന്നു തുറക്കായിരുന്നു,,,, അവളൊന്നു നല്ലപോലെമുഖത്തു നോക്കുന്ന കൂടെ ഇല്ല,,, ചങ്കിൽ എന്തോ ഭാരം അതോ നീറ്റലോ,,

കണ്ണന്റെ കണ്ണുകൾ ചെറുതായി നനഞ്ഞിരുന്നു അപ്പോളേക്കും,,,,

വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം ആയി,,,പെണ്ണുകാണാൻ ചെന്നപ്പോൾ അമ്മയ്ക്കും അച്ഛനും ഒന്നും പിടിച്ചില്ല.. പണമില്ല പാവപ്പെട്ടവർ ആണെന്ന് പറഞ്ഞിട്ടു എന്നിട്ടും കൂടെ കൂട്ടി നെഞ്ചോടു ചേർത്തു…

അന്നൊക്കെ കണ്ണേട്ടൻ എന്റെ ദൈവം ആണെന്ന് പറഞ്ഞ് നടന്ന പാറൂട്ടിയ ഇന്നിപ്പോൾ ഈ മുഖത്തോട്ട് പോലും നോക്കാതെ ഒഴിഞ്ഞു മാറി നടക്കുന്നെ…

കുട്ടികളായില്ല..വിവാഹം കഴിഞ്ഞു ഒരുമാസം കഴിഞ്ഞപ്പോൾ പാറൂനെ തനിച്ചാക്കി പ്രവാസത്തിലേക്ക് പോയി.. മനസ്സില്ലായിരുന്നു എങ്കിലും കുറെ ചുമതലകൾ മനസ്സിൽ ഏറ്റി.. അവളുടെ താഴെ രണ്ടു അനിയത്തി കുട്ടികൾ… കൂലി പണി ചെയ്തു തളരുന്ന അവളുടെ അച്ഛൻ അതൊക്കെ കണ്ടപ്പോൾ മനസ്സിൽ ഉറപ്പിച്ചു.. ആ അനിയത്തി കുട്ടികളെ തന്റെ അനിയത്തിമാരാക്കി നല്ലനിലയിൽ വിവാഹം ചെയ്തു അയക്കണം എന്നു.

3 മാസം മുമ്പാണ്.പാറൂന് പെട്ടന്ന് സുഖമില്ലാതെ ആയതു..ലീവ് ശരിയാക്കി നാട്ടിൽ എത്തി..

ഡോക്ടറെ കാണിച്ചു.. കുറെ ടെസ്റ്റുകൾ നടത്തി…ഡോക്ടർ പറഞ്ഞതു കേട്ടു തകർന്നു പോയി… തന്റെ പാറൂട്ടിക് പാൻക്രിയാസിൽ കാൻസർ ആണെന്ന്….ഓപ്പറേഷൻ ചെയ്യണം… പാൻക്രിയാസ് ഗ്രന്ഥി ഓപ്പറേറ്റ് ചെയ്തു മാറ്റണം ,,പകരം അവിടെ ആർട്ടിഫിഷ്യൽ ഗ്രന്ഥി വെക്കണം .. ഒന്നും അവളെ അറിയിക്കാൻ തോന്നിയില്ല.. താൻ മറ്റൊരു പെണ്ണിനോട് മിണ്ടുന്ന പോലും സഹിക്കില്ല അവൾക്…കുശുമ്പത്തി ആണ്.. അവൾക് തന്നെ അത്രയ്ക്ക് ജീവൻ ആണെന്ന് അറിയാം.. ആ സന്തോഷം ആണ് തന്റെ ജീവിതം ഇപ്പോൾ… അവൾക്കൊരു പേരും ഇട്ടു കുശുമ്പത്തി പാറൂന്നു…. ആ വിളി കേൾക്കുമ്പോൾ അവളുടെ മുഖത്ത് പൂർണചന്ദ്രൻ ഉദിച്ചു ഉയരുന്നെ കാണാമായിരുന്നു..

ഡോക്ടറുടെ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ അവൾ ചോദിച്ചു ഏട്ടാ എന്താണ് എനിക്ക്.. മോളെ ഒന്നൂല്ല… പിന്നെ അവളെ പറഞ്ഞു ആശ്വസിപ്പിച്ചു ചെറിയൊരു ഓപ്പറേഷൻ വേണമെന്ന്… കെട്ടിപിടിച്ചു നിലവിളിക്കുകയായിരുന്നു അപ്പോൾ അവൾ…

പിന്നെ അങ്ങോട്ട് തനിക്ക് ഭ്രാന്ത് പിടിച്ച ദിനങ്ങൾ ആയിരുന്നു.. ഭാരിച്ച ഒരു തുക വേണം ഓപ്പറേഷന്..

അതിനിടയിൽ പാറൂന്റെ അച്ഛൻ വിളിപ്പിച്ചു.. അനിയത്തിമാരിൽ ഒരാൾക്ക് ഒരു വിവാഹ ആലോചന…പയ്യൻ പോലീസിൽ ആണെന്ന്..

ആ അച്ഛന്റെ കണ്ണുകളിൽ ഒരു മകനോട് എന്ന പോലുള്ള യാചന ഉണ്ടായിരുന്നു…സഹായിക്കണേ എന്നു..

കൈയ്യിൽ പിടിച്ചു എന്റെ അച്ഛൻ പേടിക്കണ്ട എന്നു പറഞ്ഞ് ഇറങ്ങുമ്പോൾ ചെറിയ തുക മാത്രം ബാലൻസ് ഉള്ള തന്റെ ബാങ്ക് അക്കൗണ്ട് ആയിരുന്നു മനസ്സിൽ.

അന്നത്തെ ദിവസം മദ്യം ഉപയോഗിച്ചു പോയി.. കൂട്ടുകാരൻ മനോയോട്‌ എല്ലാം പറഞ്ഞു കരയുക ആയിരുന്നു….

അവൻ പറഞ്ഞു വിവാഹം പിന്നെ ആണെങ്കിലും നടത്താം പാറൂന്റെ ഓപ്പറേഷൻ നീ നടത്തു എങ്ങനെ എങ്കിലും…

പെട്ടന്ന് അവൻ പറഞ്ഞു കണ്ണാ നമ്മുടെ തോട്ടത്തിലെ ശങ്കർ മുതലാളിയുടെ മകൾക്ക് കിഡ്‌നിക്ക് എന്തോ തകരാർ മാറ്റി വെയ്ക്കാൻ ഡോക്ടർ പറഞ്ഞത്രേ…. അവർ കിഡ്നി കിട്ടാൻ ആളിനെ തിരക്കി കുഴഞ്ഞു…ബ്ലഡ് ഗ്രൂപ്പ് മാച്ച് ആകുന്നില്ല ആരുടെയും.. നല്ലൊരു തുക ആണെന്ന്…ശങ്കർ സാർ ഓഫർ ചെയ്തേക്കുന്നെ…

കണ്ണൻ അത് കേട്ടതും ലഹരി എല്ലാം കെട്ട് ,ചാടി എണീറ്റു..

ഡാ മനോ നീ വാ നമുക്കു തോട്ടത്തിൽ ബംഗ്ലാവ് വരെ ഒന്നു പോകാം..

കണ്ണാ എന്തിനാ ഈ രാത്രിയിൽ… പിന്നെ എല്ലാം നടന്നു കണ്ണൻ ചിന്തിച്ച പോലെ തന്നെ, അവന്റെ ബ്ലഡ് ഗ്രൂപ്പ് മാച്ച് ആയിരുന്നു

പറഞ്ഞ തുക അവൻ ശങ്കർ സാറിനെ കൊണ്ടു എഗ്രിമെന്റ് ഒപ്പിടീവിച്ചു…

എല്ലാറ്റിനും കണ്ണ്നീരോടെ മനോ കൂട്ടു നിന്നു… പാറൂ പലപ്പോളും വിളിച്ച് കണ്ണേട്ടൻ എവിടാ ഈ നടക്കുന്നെ …നാട്ടിൽ വന്നിട്ട് എന്റെ അടുത്തു ഒന്നു നിൽക്കണ പോലും ഇല്ലാലോ..

മോളെ ഒരു ബിസിനസ്സ് തുടങ്ങാൻ ആലോചിക്കുവാ കുറച്ചു കാര്യങ്ങൾ ചെയ്യാൻ ഉണ്ടെന്നു പറഞ്ഞ് കാൾ കട്ട് ആകുമ്പോൾ മനസിൽ മാപ്പ് ചോദിച്ചു.. ന്റെ പാറൂന് വേണ്ടി ല്ലേ ഈ ഏട്ടൻ …തിരക്കിൽ ആകുന്നേ..

അടുത്ത ദിവസം രാവിലെ,കണ്ണൻ പാറൂനെ വിളിച്ചു പറഞ്ഞു. പാറൂ ഏട്ടൻ പോയിട്ട് ഉടനെ വരാം..കമ്പനിയിൽ നിന്നും വിളിച്ചു.. അർജന്റ ആയി ജോയിൻ ചെയ്യണം എന്ന്..

അല്ലങ്കിൽ വിസ ക്യാൻസൽ ചെയ്യും എന്ന്..

ഏട്ടൻ പോയാൽ എനിക് ആകെ വയ്യ ഏട്ടാ….തലകറങ്ങുവാ എപ്പോളും… എനിക് ഏട്ടൻ കൂടെ വേണം ..വയ്യാണ്ട് ഇരിക്കുവാ…

മോളെ ഞാൻ പോയി ലീവു നീട്ടിയിട്ടു ഓടി വരാം.. ഫ്ലൈറ്റിന് സമയം ആയിന്നു പറഞ്ഞു ഇറങ്ങുമ്പോൾ മനോ നോക്കുന്നു ,നിനക്ക് അഭിനയിക്കാൻ എങ്ങനെ കഴിയുന്നു കണ്ണാ? എന്നുള്ള ചോദ്യം അവന്റെ കണ്ണിൽ..

പൊട്ടികരയുന്ന പാറൂനെ നോക്കാതെ കണ്ണൻ കാറിന് അടുത്തേക്ക് നടന്നു..

അവർ പോയത് ആശുപത്രിയിൽ ശങ്കർ സാറിന്റെ മോളുടെ അടുത്തേക്ക്… ടെസ്റ്റുകൾ എല്ലാം നടത്തി…എല്ലാം മാച്ച് ആയിരുന്നു..ഓപ്പറേഷൻ തീയറ്ററിൽ കിടക്കുമ്പോൾ കണ്ണന്റെ ഉള്ളിൽ വയ്യാതെ ഇരിക്കുന്ന പാറുവും..മകളുടെ കല്യാണം നടത്താൻ യാചിക്കുന്ന ആ അച്ഛന്റെ മുഖവും ആയിരുന്നു…

പണം മനോയുടെ കൈയ്യിൽ ഏല്പിച്ചു…എല്ലാറ്റിനും തികയും ലക്ഷങ്ങൾ ആണ് കിട്ടിയേ..

തന്റെ ശരീരം മുറിച്ചു കിഡ്നി കൊടുത്തു ആ ചെറുപ്പകാരൻ കൈപ്പറ്റിയെ..

മനോ പണം പാറുന്റെ കൈയിൽ കൊടുത്തു.. കണ്ണന് ഇപ്പോൾ ഇവിടെ നിൽക്കാൻ ആകില്ല.. തല്ക്കാലം ഈ പൈസ ഞാൻ മറിച്ചു… കുറച്ചു കൂട്ടുകാരും സഹായിച്ചിട്ടുണ്ട്… അവളോട്‌ അങ്ങനെ പറയാൻ ആണ് കണ്ണൻ പറഞ്ഞതു… എത്രയും പെട്ടന്ന് ആശുപത്രിയിൽ പോകണം.. പാറുവിനെയും ബന്ധുക്കളെയും ആശുപത്രിയിൽ എത്തിച്ചു… ആ സുഹൃത്…ഒരു അനിയനെ പോലെ കൂടെ നിന്നും എല്ലാറ്റിനും,

പാറുവിന്റെ ഓപ്പറേഷൻ മണിക്കൂറുകൾ നീണ്ട ഓപ്പറേഷൻ… എല്ലാം ശുഭമായി അവസാനിച്ചു… ബാക്കി പൈസ മനോ പാറുവിന്റെ അച്ഛനെ ഏല്പിച്ചു…ഇളയമോളുടെ വിവാഹം നടത്താൻ കണ്ണൻ പറഞ്ഞിട്ട് തന്നതാണെന്നു…പറഞ്ഞു..മരുമകനോടുള്ള നന്ദിയും സ്നേഹവും ആ കണ്ണിൽ നിറഞ്…

പാറുവിന്റെ ഓപ്പറേഷൻ കഴിഞ്ഞു മൂന്നു മാസം ആയി കണ്ണൻ വന്ന വരവ് ആണിത് ..

കണ്ണൻ ആളാകെ മാറിയിരുന്നു..ശരീരം കുറെ ഏറെ ക്ഷീണിച്ചിരുന്നു..

വന്നപ്പോൾ തൊട്ടേ പാറു മുഖം തിരിക്കുവാണ്… അവളെ ആശുപത്രിയിൽ കൊണ്ടുപോകാത്ത ഓപ്പറേഷൻ ചെയ്യാൻ കൂടെ നിൽക്കാത്ത കണ്ണേട്ടനോട് അവൾക്കിന്നു അകൾച്ചയാണ്..

ദിവസങ്ങൾ മൗനമായി അവരുടെ ഇടയിൽ കൊഴിഞ്ഞു പോയി.. കണ്ണനു രാത്രികൾ യുഗങ്ങൾ പോലെ ആയി.. തന്നോട് മിണ്ടാതെ അകന്നു മാറി കിടക്കുന്ന പാറു അവനു വേദന മാത്രമായി..

അവളെ ബലമായി ഒന്നു ചേർത്തു പിടിക്കാൻ അവൻ ഭയന്നു…തന്റെ ശരീരം അവൾ കാണുമ്പോൾ അവൾ തകർന്നു പോകും എന്നവന് അറിയാരുന്നു..

അവൾക് വേണ്ടി കിഡ്നി മുറിച്ചു കൊടുത്ത ഭർത്താവിന്റെ നിസഹായവസ്ഥ അവളിൽ വെറുപ്പ് ഉണ്ടാകും എന്നവൻ ഭയന്നിരുന്നു…

തിരിച്ചു പോകണം നാളെ.പോകും മുമ്പേ പാറുവിനെ കെട്ടിപിടിച്ചു ഒന്നു പൊട്ടികരയണം.. രാത്രി ആയി..പാറു പതിവ് പോലെ അവനിൽ നിന്നും അകന്നു കിടന്നു..കണ്ണൻ അവളെ ചേർത്തു പിടിച്ചു..

പാറൂട്ടി ഏട്ടൻ നാളെ പോകുവാണ്…. ഏട്ടന് മോളെ ഒന്നു നല്ലപോലെ കാണണം…സംസാരിക്കണം,

പെട്ടന്നാണ് പാറു പൊട്ടിത്തെറിച്ചത്.. ഏട്ടനു ഞാൻ ആരായിരുന്നു…ആരുമല്ലായിരുന്നു ല്ലേ… ന്റെ ഏട്ടന്റെ ശരീരം കീറി കൊടുത്തിട്ടണല്ലോ ഏട്ടാ എന്നെ ജീവിപ്പിച്ചെ.. എന്തിനായിരുന്നു ഏട്ടാ… ഇത്രയും നല്ല മനസുള്ളൊരു ഏട്ടന്റെ ഭാര്യ ആയി കുറച്ചു നാൾ എങ്കിലും ജീവിച്ചല്ലോ എനിക് അതു മതി ആയിരുന്നു… പകരം എന്റെ കണ്ണേട്ടൻ ഇങ്ങനെ ചെയ്യേണ്ടി ഇരുന്നില്ല… എന്റെ ഏട്ടനു ഒരു ജലദോഷം വരുന്ന പോലും ഈ പാറൂന് സഹിക്കില്ല.. എന്നിട്ടും ന്റെ ഏട്ടൻ..

പതം പറഞ്ഞു കരഞ്ഞു കൊണ്ടവൾ അവന്റെ ദേഹത്തു തളര്ന്നവീഴുകയായിരുന്നു…

മോളെ നീ എങ്ങനെ അറിഞ്ഞ്…

കണ്ണേട്ട ഇന്നലെ മനോ ആണ്‌ എന്നോട് പറഞ്ഞത്.. എന്റെ ഏട്ടനെ വെറുകരുത് ഏട്ടന്റെ ജീവൻ ആണ് എനിക് വേണ്ടി ആ ആശുപത്രി മുറിയിൽ കൊടുത്തു പണം വാങ്ങിയത് എന്നു..

അപ്പോൾ തൊട്ട് ഞാൻ നെഞ്ച് പൊട്ടി കരയുകയായിരുന്നു….എന്റെ കണ്ണേട്ടനോട് മാപ്പ് പറയുകയായിരുന്നു….രാത്രി ആകാൻ ഞാൻ കാത്തിരുന്നു…അപ്പോൾ തൊട്ടു.

ഞാൻ ഒത്തിരി തെറ്റിദരിച്ചു… എന്റെ അസുഖം കണ്ടിട്ടും ഗൾഫിൽ പോയ ഏട്ടനെ ഞാൻ അറിയാതെ വെറുത്തു പോയി..

മാപ്പു തരൂ ഏട്ടാ എനിക് .. കണ്ണൻ അവളെ ചേർത്തുമുറുക്കി… നമുക്കു ജീവിതം തിരിച്ചു കിട്ടിയില്ലേ പാറൂട്ടി…നിന്റെ അനിയത്തിയുടെ ജീവിതവും..

ഇനിയും നമുക്കു ജീവിക്കാം എനിക് ഒരു കുഴപവും ഇല്ലടി..

നീ ഇല്ലേ എന്റെ കൂടെ എന്നും ഇങ്ങനെ കുശുമ്പും വഴക്കും ആയി… അവളെ തന്നിലേക്ക് ചേർക്കുമ്പോൾ കണ്ണന്റെ തുന്നികെട്ടിയ ഭാഗം വേദനയാൽ ചെറുതായി ഒന്നു വിങ്ങി…

രചന : – പ്രവീ

Leave a Reply

Your email address will not be published. Required fields are marked *