ഇണക്കുരുവി…

രചന: Indu Vineesh

ഇറങ്ങടി കുട്ടിത്തേവാങ്കേ, എന്റെ വണ്ടീന്ന്.. ആരോട് ചോദിച്ചിട്ടാടി നീ ഇതിൽ കയറീത്… ഞാനും കോളേജിലേക്കല്ലേ എന്നേം കൂടെ കൊണ്ടോയാലെന്താ… അയ്യടാ.. ഇനീപ്പോ കൂടെ കൊണ്ടോവാത്ത കൊഴപ്പേ ള്ളൂ.. എന്താടാ കിച്ചൂ..

അമ്മായി ദേ ഈ കിച്ചുവേട്ടൻ.. ഒന്നൂല്ലമ്മെ… ഇവള് ബസിൽ പോവാന്നു പറഞ്ഞപ്പോ ഞാൻ പറയാരുന്നു ഒരുമിച്ചു പോവാന്ന്.. ആണോ മോളെ.. അ.. അതെ അമ്മായി… എന്താ മോളെ.. എന്നായാലും നിന്നെ കെട്ടേണ്ടവനല്ലേ അവൻ.. അപ്പൊ അവന്റെ കൂടെ വണ്ടീൽ പോയാലെന്താ.. അമ്മെ… എന്താടാ…

അതിനൊക്കെ ഇനീം സമയണ്ടല്ലോ. ഇപ്പോ എന്തിനാ അതൊക്കെ പറയുന്നേ.. ഡീ.. നീ വരുന്നുണ്ടോ നേരം വൈകി… യ്യോ.. ഞാൻ ണ്ട്… അമ്മായി പോട്ടെ… ശരി മക്കളെ പോയേച്ചും വാ… ഡാ.. നോക്കി കൊണ്ടുപോണേടാ എന്റെ കൊച്ചിനെ.. ഓ.. അടിയൻ.. ഡീ… കൂതറെ നീ എന്തുകൈവിഷാടി എന്റമ്മക്ക് കൊടുത്തേ.. ? അതെ മോനില്ലാത്ത ഒരു സാധനം അമ്മക്കിണ്ട്.. ബുദ്ധിയെ… ബുദ്ധി… ഓ.. വല്യ പുദ്ധി..

നാളെ നമ്മടെ കല്യാണം കഴിഞ്ഞാലും ഞാനാണല്ലോ അമ്മായിയെ നോക്കേണ്ടത്.. അതാണ് മോനെ ഈ സ്നേഹം .. എന്തോ.. എങ്ങിനെ… ആരുടെ കല്യാണംന്ന്.. കണ്ടേച്ചാലും മതി… കെട്ടാൻ പറ്റിയ സാധനം തന്നെ… അയ്യടാ… ഈ പറയണാള് ലോകസുന്ദരനല്ലേ.. വല്ലപ്പോഴും ആ കണ്ണാടിലൊന്നു നോക്കെന്റെ കിച്ചുവേട്ട.. നിങ്ങടെ ഈ ഭംഗിയില്ലായ്മ കണ്ടു മയങ്ങീട്ടൊന്നുമല്ല അമ്മായി കല്യാണക്കാര്യം പറയുമ്പോ മറുത്തൊന്നും പറയാത്തത്.. കഴിഞ്ഞ ചെക്കപ്പിലും ഡോക്ടർ പറഞ്ഞു.. മനസുവിഷമിപ്പിക്കരുതെന്ന്.. മരുന്നുകളുടെ ബലത്തിൽ പിടിച്ചു നിർത്തിയേക്കണ ജീവന അമ്മായിടെ.. അതിന്റെ കാലം കഴിയണ വരെ ഇതിങ്ങനെ പോട്ടെ…

കിച്ചുവേട്ട, നമ്മടെ കല്യാണക്കാര്യം അമ്മായി പറയുമ്പോ എതിർത്തൊന്നും പറയരുത്.. അത് നടക്കുമെന്ന സന്തോഷത്തിൽ അമ്മായി ജീവിക്കട്ടെ.. കുറച്ചു നാൾ.. അത്രേ ഉള്ളു അമ്മായിക്ക്.. അത് വരെ.. അതുവരെ മാത്രം.. പ്ലീസ്.. അത് കഴിഞ്ഞാൽ ?? അത് കഴിഞ്ഞാൽ.. കിച്ചുവേട്ടൻ ഇഷ്ടള്ള പെണ്ണിനെ കെട്ടിക്കോ.. എടി.. എടി കുട്ടിത്തേവാങ്കെ.. ഇവിടെ നോക്കെടി.. ഡീ.. മുഖത്തോട്ട് നോക്കാൻ.. ആ.. അങ്ങനെ.. നിനക്കറിയോ ഈ ലോകത്ത് കിച്ചു ആരെയാ കൂടുതൽ സ്നേഹിക്കുന്നെന്ന്.. കിച്ചൂന്റെ അമ്മയെയാ.. ആ അമ്മയെ പൊന്നുപോലെ നോക്കുന്ന നിന്നെയല്ലാതെ പിന്നെയാരെയാടി കിച്ചു കെട്ടാ… അയ്യടാ.. അങ്ങനെ ഇപ്പൊ എന്നാരും കെട്ടണ്ട.. പോയി വല്ല സുന്ദരിക്കോതകളേം കെട്ടിക്കോ.. ആ വേണ്ടേൽ വേണ്ട.. ഓ…

**************

മാളവികയുടെ കൂടെയുള്ളവരാരാ… മാളവിക പ്രസവിച്ചു പെണ്കുഞ്ഞാണ്… കുട്ടിയെ വാങ്ങിക്കോളൂ.. നോക്കെടാ മോനെ.. മോളുട്ടി മാളൂനെപ്പോലെതന്നെ അല്ലേടാ… ആ അമ്മെ അവളെ ഫോട്ടോസ്റ്റാറ്റ് എടുത്തതാണോ ഇനി ? പോടാ അവിടുന്ന് അവന്റെയൊരു തമാശ്ശ.. അല്ലമ്മേ നിങ്ങളിപ്പോ വടിയാവും എന്നു പേടിപ്പിച്ചല്ലേ എന്നെ ഇവളെക്കൊണ്ട്.. ഛേ… അവളെ എന്നെകൊണ്ട് കെട്ടിച്ചത്… എന്നിട്ടിപ്പോ കൊച്ചൊന്നായിട്ടും നിങ്ങള് പയറുപോലിരിക്കുന്നു.. സത്യം പറ നിങ്ങള് അമ്മായീം മോളും കൂടെ ഒത്തുകളിച്ചതല്ലേ..

ദേ കൊച്ചിന്റെ മുമ്പിൽ കെടന്നു തല്ലു വാങ്ങണ്ടേൽ എണീച്ചു പോടാ.. എനിക്കെന്റെ പൊന്നിന്റെ മൊഖം കാണാൻ ദൈവം തമ്പുരാൻ ഇച്ചിരി ആയുസു നീട്ടിത്തന്നതാ ഇപ്പൊ കൊഴപ്പo.. അല്ല ഇനീപ്പോ അത് നിങ്ങടെ നമ്പറായിരുന്നേലും എനിക്ക് കൊഴപ്പോല്ല്യാലോ… അമ്മക്ക് കൊഴപ്പണ്ട… ? പോടാ.. ഡീ നിനക്ക് കൊഴപ്പണ്ട.. പോ കിച്ചേട്ടാ… എയ് പിന്നാര്ക്ക കൊഴപ്പം ന്ന്..

(ശുഭം )

രചന: Indu Vineesh

Leave a Reply

Your email address will not be published. Required fields are marked *