കല്യാണ കഴിഞ്ഞ ഉടനെ തന്നെ ചില ചടങ്ങുകളുടെ പേരും പറഞ്ഞ് അവർ അവന്റെ വീട്ടിൽ തന്നെ കൂടി.

രചന: Treesa George

മകളെ നിനക്കായി

ഞാൻ അച്ഛന്റെ അടുത്ത് പറയാം മോളെ നീ പറഞ്ഞ കാര്യം

ഇത്രെയും പറഞ്ഞു അരുണിമ ഫോൺ വെച്ചു.

ആരാ അരുണി വിളിച്ചത്? ധനു മോൾ ആയിരുന്നു.

ആയിരുന്നു ചേട്ടാ.

അവൾ ഇപ്പോൾ എന്താ വിശേഷിച്ചു വിളിച്ചത്. പെൻഷൻ കിട്ടിയപ്പോൾ തന്നെ പൈസ മരുമകന്റെ അക്കൗണ്ടിലോട്ടു ട്രാൻസ്ഫർ ചെയ്തത് ആണല്ലോ.

അത് ചേട്ടാ അവൾക്കു ഒരു ലക്ഷം രൂപ അത്യാവശ്യം ആയിട്ട് വേണം എന്ന്.

എന്റെ ഈശ്വര ഞാൻ എവിടുന്ന് ഒരു ലക്ഷം അയക്കാനാ. നമുക്ക് രണ്ട് ആൾക്കും കിട്ടണ പെൻഷൻ കാശ് മൊത്തം ഒരു രൂപ പോലും ഇല്ലാതെ അവൾക്കു ആണ് കൊടുക്കുന്നത്. തൊടിയിന്നു കിട്ടണ തേങ്ങ പെറുക്കി വിറ്റും കുറച്ചു കൃഷി ചെയിതു ഒക്കെ ആണ് കുടുംബം കഴിയണത്. അതിന്റെ ഇടയിൽ എവിടുന്നു ആണ് ഒരു ലക്ഷം രൂപ ഒപ്പിക്കുന്നത്. നിനക്ക് അവളോട്‌ പറയാമായിരുന്നില്ലേ ഇവിടുത്തെ സ്ഥിതി.

ഞാൻ എങ്ങനെയാ ഏട്ടാ അവളോട്‌ കാശ് ഇല്ലാന്ന് പറയുന്നത്. നമുക്ക് ആകെ കൂടി ഉള്ള മകൾ അല്ലേ.

ആ പ്രായം ആ വൃദ്ധൻ നെഞ്ച് തിരുമ്മിക്കൊണ്ട് ഞാൻ ഇനി എന്ത് ചെയ്യും എന്ന് പറഞ്ഞു കൊണ്ട് കസേരയിലോട്ട് ഇരുന്നു.

അവൾക്കു ഇച്ചിരി എങ്കിലും ബോധം ഉണ്ടായിരുന്നേൽ നമുക്ക് ഈ അവസ്ഥ വരില്ലായിരുന്നു ചേട്ടാ. ഇത് പറയുമ്പോൾ അവളുടെ ഓർമ്മകൾ കുറച്ചു കാലം പുറകിലോട്ടു പോയിയിരുന്നു.

സ്കൂളിലെ മാഷുമാരായ അവർക്ക് കുറേ കാലം കുട്ടികൾ ഇല്ലായിരുന്നു. നേർച്ചകൾ നേർന്നും പ്രാത്ഥിച്ചു ഒക്കെ അവർക്ക് ഉണ്ടായത് ആണ് ധനു എന്ന് അവർ വിളിക്കുന്ന ധനുമതി. രണ്ടു ആൾക്കും അവളെ എത്ര സ്നേഹിച്ചിട്ടും മതിവരുന്നുണ്ടായിരുന്നില്ല.

അങ്ങനെ അവരുടെ ധനു അങ്ങനെ പഠിച്ചു വളർന്നു കോളേജിൽ എത്തി. ആരും കണ്ടാലും പിന്നെയും വീണ്ടും വീണ്ടും നോക്കി പോകുന്ന അത്ര സുന്ദരി ആയിരുന്നു അവരുടെ മകൾ . അവളോട്‌ ഒന്ന് സംസാരിക്കാൻ ചെറുക്കന്മാരും പെണ്ണ് പിള്ളാരും മത്സരം ആയിരുന്നു. പക്ഷെ അവളുടെ മനസ് കിഴ്പ്പെടുത്തിയത് നിധി എന്ന് അവൾ വിളിക്കുന്ന നിധിഷ് ആയിരുന്നു.

ക്യാമ്പ്സ് പ്ലസ്മെന്റ് കിട്ടിയ അവൾ കോഴ്സ് കഴിഞ്ഞ ഉടനെ അവർക്ക് മുന്നിൽ തന്റെ നിധിനോട് ഉള്ള പ്രണയം വെളിപ്പെടുത്തി. ഏക മകളുടെ ആവിശ്യം സാധിച്ചു കൊടുക്കുന്നതിൽ അവർക്ക് സന്തോഷം മാത്രമേ ഉണ്ടായിരുന്നോള്ളൂ. പക്ഷെ അവനെ പറ്റി തിരക്കിയപ്പോൾ അവർക്ക് സന്തോഷം തോന്നുന്ന വാർത്ത ആയിരുന്നില്ല കിട്ടിയത്.

ഒരുപാട് ആളുകൾ ഉള്ള സാമ്പത്തികം കുറഞ്ഞ കുടുംബം ആയിരുന്നു അവരുടേത് . അപ്പനും അമ്മയും ചേട്ടനും ഭാര്യയും അവരുടെ കുഞ്ഞും കെട്ടിച്ചു വിട്ട രണ്ട് സഹോദരിമാരും കെട്ടിക്കാൻ പ്രായം ആയ ഒരു പെങ്ങളും അടങ്ങിയത് ആയിരുന്നു അവരുടെ കുടുംബം.

അത്രെയും സൗകര്യത്തിൽ ജീവിച്ച അവൾക്കു അത് ബുദ്ധിമുട്ട് ആവും എന്ന് അവർ അവളെ അവതും പറഞ്ഞു നോക്കിയെങ്കിലും അവളുടെ സ്നേഹത്തിനു മുന്നിൽ അവരുടെ എതിർപ്പ് വഴി മാറി.

ഒരേ ഒരു മകൾ മാത്രം ഉള്ള അവർ മകളും കുടുംബവും അവരുടെ കൂടെ താമസിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അവനോട് അവരുടെ ആഗ്രഹം തുറന്നു പറയുകയും അവൻ അത് തലകുലിക്കി സമ്മതിക്കുകയും ചെയ്തു.

അങ്ങനെ കല്യാണം വളരെ ആർഭാടം ആയി നടന്നു. അവർ അവരുടെ സാമ്പത്യം മുഴുവൻ അവർക്ക് ആയി ചിലവഴിച്ചു.

കല്യാണ കഴിഞ്ഞ ഉടനെ തന്നെ ചില ചടങ്ങുകളുടെ പേരും പറഞ്ഞ് അവർ അവന്റെ വീട്ടിൽ തന്നെ കൂടി. ക്യാമ്പസ്‌ പ്ലസ്‌മെന്റ് കിട്ടിയ അവരുടെ മകളെ ഒരു പെണ്ണ് കുട്ടി എത്ര പഠിച്ചാലും നന്നായി പാചകം ചെയുമ്പോൾ മാത്രമേ അവൾ നല്ലൊരു ഭാര്യ ആകു, അവളുടെ ലോകം അടുക്കള മാത്രം ആണ് എന്ന് പറഞ്ഞ് അവളെ ജോലിക്ക് വിടാതെ അടുക്കളയിൽ തന്നെ ഒതുക്കി.

മരുമകനോട് ഇനി എന്നാ വീട്ടിലോട്ടു എന്ന ചോദ്യത്തിന് അവർക്ക് അപമാനകരമായ മറുപടി അവനിൽ നിന്ന് അവർക്ക് കിട്ടിയത്.

പെണ്ണിന്റെ വീട്ടിൽ വന്നു താമസിക്കാൻ ഞാൻ അച്ചി കോന്തൻ അല്ല. ഞാൻ നല്ല അന്തസുള്ള നട്ടെല്ല് ഉള്ള ആൺകുട്ടി ആണ് എന്ന മറുപടി ആണ് കിട്ടിയത്. എന്ന് മാത്രം അല്ല അവർ മകളെ അമിതമായി സ്നേഹിച്ചു ഒന്നിനും കൊള്ളാത്തവൾ ആക്കി എന്ന് പറഞ്ഞു അവർ മകളെ വളർത്തിയ രീതിയെയും പരിഹസിച്ചു.

മോനെ നീ കല്യാണ സമയത്തു ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത് എന്ന ആ വൃദ്ധ പിതാവിന്റെ ചോദ്യത്തിന് കല്യാണ നടക്കാൻ വേണ്ടി ഞാൻ അന്ന് നുണ പറഞ്ഞത് അല്ലേ എന്ന മറുപടി ആണ് അയാൾക്ക്‌ കിട്ടിയത്.

ഒരു സമാധാനത്തിന് ആയി മകളുടെ മുഖതൊട്ട് നോക്കിയാ അയാൾക്കു കിട്ടിയത് എനിക്ക് എന്റെ ഭർത്താവ് ആണ് വലുത് എന്ന മകളുടെ പുച്ഛത്തോടെ ഉള്ള മറുപടി ആണ്. മകളുടെയും മരുമകന്റെയും മറുപടിയിൽ അയാൾ നിറകണ്ണുകളോടെ ആ വീടിന്റെ പടി കടന്ന് പോയി.

എനിക്ക് സൗകര്യം ഉള്ളപ്പോൾ നിങ്ങളുടെ മകളെ ഞാൻ കാണിക്കാട്ടോ എന്ന് അവൻ വിളിച്ചു പറയുണ്ടായിരുന്നു.

അവനു അറിമായിരുന്നു വേറെ മക്കൾ ഒന്നും ഇല്ലാത്ത അവർ അവരെ നോക്കി ഇല്ല എങ്കിലും മകളെ ജീവനു തുല്യം സ്നേഹിക്കുന്ന അവർ സ്വത്തു മുഴുവൻ അവൾക്കേ കൊടുക്കുവൊള്ളൂ എന്ന്.

മകളെയും കൊച്ചു മകളെയും കാണിക്കാൻ ഉള്ള കമ്മിഷൻ ആയി അവൻ വെച്ച കണ്ടിഷൻ അവർക്ക് കിട്ടുന്ന പെൻഷൻ കാശ് മുഴുവൻ ഒരു രൂപ പോലും ഇല്ലാതെ മരുമകന്റെ അക്കൗണ്ടിലോട്ട് ട്രാൻസ്ഫർ ചെയ്യ്ണം എന്ന് ആയിരുന്നു.

നീ ആ കഴുത്തിൽ കിടക്കുന്ന മാലയും വളയും ഇങ്ങു ഉരി താ. ഞാൻ ഇത് വിറ്റ് ഒരു ലക്ഷം കിട്ടുമോ എന്ന് നോക്കട്ടെ എന്ന ഭർത്താവിന്റെ സംസാരം കേട്ട് ആണ് അവർ ചിന്തയിൽ നിന്ന് ഉണർന്നത്……..

രചന: Treesa George

Leave a Reply

Your email address will not be published. Required fields are marked *