കാലം കൊറച്ചായി ഈ ഗർഭത്തിന്റെ പേര് പറഞു അമ്മുസിനെ എന്റെ അടുത്ത് നിന്നും മാറ്റിട്ട്….

രചന: Aleesha Rose Varghese

കാലം കൊറച്ചായി ഈ ഗർഭത്തിന്റെ പേര് പറഞു അമ്മുസിനെ എന്റെ അടുത്ത് നിന്നും മാറ്റിട്ട്…. ചിന്നു വന്നപ്പോഴേലും അവളെ അടുത്ത് കിട്ടും എന്ന് വിചാരിച്ച എനിക്ക് എട്ടിന്റെ പണി കിട്ടി. അവളെ വീണ്ടും അവളുടെ വീട്ടിലേക്ക് തന്നെ കൊണ്ടുപോയി പാവം ഞാൻ മഴ കാത്തു നിൽക്കുന്ന വേഴാമ്പലിനെ പോലെ പിന്നെയും ഒറ്റക്ക് ആയി…. അല്ലേലും നമ്മൾ ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാലോ….. അവളെ ഡിസ്ചാർജ് ചയ്തു.. അത്യാവശ്യം ദൂരം ഒള്ള രണ്ടുജില്ലകളിൽ ആയിരുന്ന കാരണം എപ്പോഴും പോയി വരാൻ ബുദ്ധിമുട്ട് ആയിരുന്നു. പിന്നെ എപ്പോഴും കേറി ചെന്നാൽ അവളുടെ വീട്ടുക്കാർ എന്ത് വിചാരിക്കും… അത്കൊണ്ട് എത്ര കൊതി ഉണ്ടേലും സഹിക്കും…..

ജോലീടെ കാര്യം കൂടി നോക്കിയാൽ ഒന്നും നടക്കുല…… അവളെ ഫോണിൽ വിളിക്കാനും പേടിയാണ്….. കാരണം ഒരു ദിവസം വിളിച്ചപ്പോൾ ചിന്നു എഴുന്നേറ്റു എന്ന് പറഞ്ഞു എന്നാ പുകിൽ ആയിരുന്നു…. അത്കൊണ്ട് ഞാൻ വിളിയും നിർത്തി… അവൾ ഇല്ലാത്തപ്പോൾ ആണ് ഞാൻ അറിഞ്ഞത് ഞാൻ എന്ത് മാത്രം അവളിൽ ഡിപെൻഡഡ്‌ ആണെന്ന്. ഞാൻ പേടിച്ചിട്ടു വിളി നിർത്തി എങ്കിലും അവൾ കൃത്യമായി എന്നെ വിളിക്കും…. രാത്രി ആണ് വിളിക്കുന്നത് പകൽ മൊത്തം ആൾക്കാർ വന്നുകൊണ്ടിരിക്കുo അത്കൊണ്ട് അപ്പോഴും സംസാരിക്കാൻ പറ്റൂല. രാത്രിയിൽ ഒള്ള വിളി സത്യം പറഞ്ഞ കാമുകി കാമുകന്മാർ പരസ്പരം സംസാരിക്കുന്നത് പോലെ ശബ്ദം കുറച്ചാണ് സംസാരിക്കാറു കാരണം ചിന്നു എഴുനെൽകരുതല്ലോ…. ചില സമയങ്ങളിൽ രാത്രിയിൽ അവളോട്‌ സംസാരിക്കുമ്പോൾ വികാരങ്ങൾ അണപൊട്ടി ഒഴുകാറുണ്ട് പക്ഷെ അവൾ ഒന്നിനും സമ്മതിക്കില്ല..ഒരു ദിവസം ഞാൻ കൊറച്ചു സെന്റി അടിച്ചു അവളെ വീഴ്ത്താൻ നോക്കി . ഹാ പറഞ്ഞിട്ട് എന്താ പണ്ടൊക്കെ എന്നെ വല്ല്യ കാര്യം ആയിരുന്നു ഇപ്പൊ ചിന്നു വന്നപ്പോ എന്നെ വേണ്ട അല്ലെ ?? ഞാൻ വിചാരിച്ച പോലെ അത് അവടെ കൊണ്ടു….. ഞാൻ വിട്ടില്ല… ഹാ ആദ്യമൊക്കെ എന്റെ നെഞ്ചത്ത് കിടന്ന മാത്രം ഒറങ്ങുന്ന നിനക്ക് ഇപ്പൊ ഞാൻ വിളിച്ചാൽ സംസാരിക്കാൻ കൂടെ നേരം ഇല്ലാ…. ചേട്ടായി ഈ പരിപ്പ് ഇവടെ വേവുലാട്ടോ… പോയി കിടക്കാൻ നോക്ക് കൊച്ചേ (അവൾ എന്നേം കൊച്ചേ എന്നാണ് വിളിക്കാറ് ഇടക്ക് ഒള്ളു ട്ടോ )നാളെ ജോലിക്ക് പോവാൻ ഒള്ളത് അല്ലെ… പ്ലീസ് ഡി കൊറച്ചു നേരം കൂടെ… പറ്റില്ല ചിന്നു എനിക്കാറായി നീ പോയെ…. ഒക്കെ എന്നാൽ ഒരു ഉമ്മ എങ്കിലും താടി നിന്റെ കെട്ടിയോൻ അല്ലെ ചോദിക്കണേ… പറഞ്ഞു തീരുന്നതിനു മുൻപ് ഫോൺ കട്ട്‌ ആയി. എനിക്ക് വല്ലാത്ത സങ്കടോം ദേഷ്യവും വന്നു. ഇനി അവളോട്‌ മിണ്ടുല എന്നു തീരുമാനിച്ചു . രാവിലെ എഴുന്നേറ്റപ്പോൾ ആണ് അമ്മ പറയുന്നത് അവളുടെ വിട്ടില്ലേക്ക് പോകാൻ കൊറേ ആയില്ലേ പോയിട്ട് ഇന്ന് വൈകിട്ട് പോയ തിങ്കളാഴ്ച രാവിലെ വരാലോ….. എനിക്ക് പോകാൻ വല്ല്യ താല്പര്യം ഇല്ലായിരുന്നു കാരണം മനസിലായി കാണും അല്ലോ… എന്നാലും അവളെ കാണാൻ ആരും പോകുന്നു ഞാൻ എന്റെ മോള് കാണാനാ പോണത്…

അങ്ങനെ വൈകിട്ട് വിട്ടിൽ വന്നു കുളിച്ചിട്ടു കാറും എടുത്തു ഞാൻ എന്റെ ഭാര്യ വീട്ടിലേക്ക് വച്ചു പിടിച്ചു…. അങ്ങനെ വീട് എത്തിയപ്പോ മമ്മി (എന്റെ അമ്മായിഅമ്മ ) എന്നെ സ്വാഗതം ചയ്തു. ഞാൻ അവളെ പറ്റി ചോദിക്കുന്നതിനു മുൻപ് തന്നെ അവൾ കുളിക്കാൻ പോയി എന്ന് പറഞ്ഞു….. ഒറ്റക്ക് കുളിക്കണ്ട എന്ന് ഞാൻ പറഞ്ഞതാ മോനെ അവൾ കേൾക്കണ്ടേ… മമ്മി പറഞ്ഞു. അല്ലേലും അവൾ ആരും പറഞ്ഞ കേൾക്കുല ഞാൻ അതിനെ പിന്താങ്ങി അപ്പോഴേക്കും മമ്മി ചിന്നു നെ എന്റെ കയ്യിൽ കൊണ്ടു തന്നു….. ഇയാളെ എവിടെയോ കണ്ടിട്ട് ഉണ്ടല്ലോ എന്ന മട്ടിൽ കണ്ണു തുറിപ്പിച്ചു ഒരു നോട്ടം…..

മനസിൽ അയിന്ന് തോന്നണു ആ സ്നേഹം പുണ്യാഹം തളിച്ച് കൊച്ചു കാന്താരി പ്രകടിപ്പിച്ചു.. മോനെ ചെന്ന് ഷർട്ട്‌ മാറ്റിട്ട് വാ എന്ന് പറഞു മമ്മി എന്നെ അകത്തേക്ക് വിട്ടു….. ഞാൻ അകത്തേക്ക് ചെന്നതും അവൾ കുളി കഴിഞ്ഞു ഇറങ്ങിയതും ഒരുമിച്ച്.. ഓഹ് ഒരു മിനിറ്റ് ഈ സിനിമയിൽ ഒക്കെ കാണുന്നത് പോലെ ഒരു കാറ്റൊക്കെ വന്നു…. ഇത്രേം ഭംഗി ഇണ്ടോ അവൾക്കു എന്ന് ചിന്തിച്ചു പോയി ഞാൻ…. ഇനിയും അവളെ നോക്കി നിന്നാൽ ഞാൻ വല്ല ജോസ്പ്രകാശും ആയി പോവും അത്കൊണ്ട് ഞാൻ പതുക്കെ ആ നോട്ടം അങ്ങ് പിൻവലിച്ചു….

ചേട്ടായി എന്ന് വിളിച്ചു ഓടി വന്നുട്ടോ എന്റെ അടുത്ത്, ഞാൻ മൈൻഡ് ച്യ്തില്ല…. എന്താ പറയാതെ വന്നേ ?…. എന്റെ മോളെ കാണാൻ വന്നതാ അതിനും ഇനി അനുവാദം വാങ്ങണോ ?? മോളെ മാത്രം കാണൻ ആണോ വന്നത്‌….

എനിക്ക് ഒരു ഷർട്ട്‌ എടുത്തു തരാവോ… ഞാൻ കൊറച്ചു ഘനത്തിൽ പറഞ്ഞു… പാവം ഒന്നും മിണ്ടാതെ എടുത്തു തന്നു…. അതിനുശേഷം എല്ലാരും ആയി വർത്തമാനം പറഞ്ഞിരുന്നപ്പോഴും, ഭക്ഷണം കഴിച്ചുകൊണ്ട് ഇരുന്നപ്പോഴുമൊക്കെ ദയനീയമായി എന്നെ നോക്കുന്നത് ഞാൻ കണ്ടു ഞാൻ വല്ല്യ മൈൻഡ് ഇടാൻ നിന്നില്ല ആണുങ്ങളുടെ വില കളയരുതല്ലോ….. കിടക്കാൻ നേരം മുറിയിലേക്ക് കയറി ചെന്നപ്പോൾ അവളെ കൊച്ചിന് പാല് കൊടുക്കുകയായിരുന്നു… പോകാൻ തുടങ്ങിയ എന്നെ ഒരു മിനിറ്റ് ചേട്ടായി ഇപ്പൊ തീരും എന്ന് പറഞ്ഞു…. എന്നാലും ഞാൻ ഇറങ്ങി പോയി…ഒരു 10 മിനിറ്റ് കഴിഞ്ഞു കിടക്കാം എന്ന് പറഞ്ഞു അവൾ വിളിച്ചു. ചിന്നു അപ്പോഴേക്കും നല്ല ഉറക്കത്തിൽ ആയിരുന്നു.. കട്ടിലിൽ 3 പേർക്കും കിടക്കാൻ സ്ഥലം ഇല്ലാത്തതു കൊണ്ടും അവളോട്‌ വഴക്ക് ആയിരുന്നത് കൊണ്ടും ഞാൻ ഒരു പായ ഇട്ട് അവിടെ കിടന്നു… വണ്ടി ഓടിച്ചത് കാരണം നല്ല ക്ഷീണം ഉണ്ടായിരുന്നു അത്കൊണ്ട് പെട്ടന്ന് ഉറങ്ങി പോയി… എന്തോ പെട്ടന്ന് കണ്ണു തുറന്നപ്പോൾ ഞെട്ടി പോയി… കർത്താവെ പ്രേതം….

ഒന്നുടെ നോക്കിയപ്പോൾ ആളെ മനസിലായി അമ്മുസ് ആയിരുന്നു…. ഇവൾ എന്താ ഈ കാണിക്കണത് പ്രസവം കഴിഞ്ഞു അധികം ആയിട്ടില്ല അവളാണോ ഈ നിലത്തു കിടക്കുന്നത്….. ഡി…. ഞാൻ കുലുക്കി വിളിച്ചു…. എന്നാ ചേട്ടായി….. നീ എന്നാ ഇവിടെ കിടക്ക്ണത് പോയി കൊച്ചിന്റെ അടുത്ത് കിടക്ക്….

എന്നോട് എന്താ മിണ്ടാതെ നടക്കുന്നെ ?…. അത് ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു…. എന്റെ പൊന്നു അമ്മുസെ ഒന്നു പോയി കിടക്ക് വഴക്ക് കൂടാൻ എനിക്ക് താല്പര്യം ഇല്ലാ ഒന്ന് പോയി കിടക്ക് ചെല്ല്…..

അപ്പോഴേക്കും പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞു ഒഴുകാൻ തുടങ്ങി അതുകുടെ കണ്ടപ്പോൾ എനിക്ക് അങ്ങ് ദേഷ്യം വന്നു… നീ എന്തിനാ ഈ കിടന്നു മോങ്ങുന്നത്, നിനക്ക് മാത്രം ആണോ കരച്ചിൽ ഒള്ളു.. ഞാനും മനുഷ്യനാ എനിക്കും വരും ഈ വിഷമം…. ഞാൻ ഒന്ന് മിണ്ടാതെ നടന്നപ്പോൾ നിനക്ക് ഇത്രേം വിഷമം ആയെങ്കിൽ ഈ കഴിഞ്ഞ ദിവസങ്ങൾ ഒക്കെയും നീ എന്നോട് മിണ്ടാഞ്ഞതോ…. ഇന്നലെ ഫോൺ ച്യ്തപ്പൊ ഒന്ന് സംസാരിക്കാൻ കൂടെ നിനക്ക് സമയം ഇല്ലാ…. അത്രേം പറ്റാത്തൊണ്ട ഒരു ഉമ്മ ചോദിച്ചത് അപ്പോ അവൾ ഫോൺ വച്ചിട്ടു പോയേക്കുന്നു…. പറ്റിലെ അത് പറഞ്ഞിട്ട് പോണം അല്ലാതെ…..

ഇത്രേം ദിവസം അനുഭവിച്ചത് ഒക്കെ ഒറ്റ അടിക്ക് പറഞ്ഞു തീർത്തു…. അവൾ എല്ലാം മിണ്ടാതെ കേട്ട് കൊണ്ടു ഇരുന്നു….. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മനസ് ഫ്രീ ആയി…. എന്തെ നോക്കണേ ??

ഒന്നുല ചേട്ടായി പറഞ്ഞോ…… എനിക്ക് ഒന്നും പറയാൻ ഇല്ലാ… ഇത്രെയൊക്കെ മനസ്സിൽ വച്ചിട്ടാണോ ഒന്നും ഇല്ലന്ന് പറഞ്ഞെ…. കൊച്ചേ ഹോസ്പിറ്റലിൽ നിന്ന് വന്ന അന്ന് മുതൽ ഞാൻ മമ്മിയുടെ കൂടെ ആണ് കിടക്കുന്നത അവൾ പറഞ്ഞു തുടങ്ങി … രാത്രി ചേട്ടായി വിളിക്കുമ്പോൾ മമ്മി അടുത്തുണ്ടാവും പിന്നെ എങ്ങനാ ഞാൻ നിന്നോട് സംസാരിക്കുന്നെ….. അത് മാത്രം അല്ല ചിന്നു ഇടക്ക് ഇടക്ക് എഴുന്നേൽക്കും അപ്പോൾ അവളുടെ കാര്യങ്ങൾ നോക്കണ്ടേ…..ഇന്നലെ ചേട്ടായി ഉമ്മ ചോദിച്ചത് ഒന്നും ഞാൻ കേട്ടില്ല… നല്ല ക്ഷീണം ഉണ്ടാരുന്നു അതിന്റെ ഇടക്ക് ഫോൺ കട്ട്‌ ആയതു ഒന്നും ഞാൻ അറിഞ്ഞില്ല…… സോറി എന്നോട് ക്ഷമിച്ചേക്ക്…. ചേട്ടായിനെ പോലെ എനിക്കും വികാരങ്ങൾ ഉണ്ട്… എന്റെ അടുത്ത് എപ്പോഴും നീ വേണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട് പക്ഷെ നിന്റെ തിരക്കുകൾ അറിയാവുന്നത് കൊണ്ടു ഞാൻ നിന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല….. ജോലി ചായത്തൊണ്ട് ഇരിക്കുമ്പോ ഫോൺ ചയ്തു ശല്യപെടുത്തല്ലേ എന്ന് ആയിരം വട്ടം എന്നോട് പറഞ്ഞിട്ടില്ലേ……. അതോണ്ടല്ലേ ഞാൻ വിളിക്കാതെ….

അവൾ പറഞ്ഞതൊക്കെ കേട്ടപ്പോൾ എന്തോ ആകെ വല്ലാതെ ആയി പോയി ഞാൻ .. അവൾ പറഞ്ഞതും ശെരിയല്ല അവൾ ഇപ്പൊ എന്റെ ഭാര്യ മാത്രം അല്ലാലോ ഒരു അമ്മയും കൂടിയല്ലേ…… സോറി ചേട്ടായി ഒത്തിരി വിഷമിപ്പിച്ചു അല്ലെ ഞാൻ…

ചേട്ടായി കിടന്നോ ഞാൻ പൊക്കോളാം… എവടെ പോകുവാ അവിടെ കിടക്കടി…. ഒരു മിനിറ്റ് ഇപ്പൊ വരാം.. എന്തോ എടുത്തു അവൾ തിരിച്ചു വന്നു പായേൽ ഇരുന്നു… തിരിഞ്ഞു കിടന്നേ ചേട്ടായി….. എന്തിനാടി നീ എന്നെ എന്ത് ചയ്യാൻ പോകുവാ ?? ഒന്നിനും അല്ല എന്റെ മനുഷ്യാ ഇത് ഒന്ന് പുരട്ടാനാ….. ഇന്ന് അവിടന്ന് തോട്ടു വണ്ടി ഓടിച്ചത് അല്ലെ…. നല്ല നടുവേദന കാണും….

അവൾ അത് പുരട്ടി തരുമ്പോൾ ഞാൻ അറിഞ്ഞു എന്റെ പെണ്ണിന്റെ ഞാൻ കാണാത്ത സ്നേഹം…. അമ്മുസേ എന്നോട് ഒന്നും തോന്നരുത്… കൊച്ചു പോയി കിടന്നോ അല്ലേൽ ശെരി അവുല….. ഞാൻ ഇന്ന് നിന്റെ കൂടെ കിടക്കോളു എനിക്ക് നിന്റെ നെഞ്ചത്ത് കിടക്കണം പ്ലീസ്…. മം…. വാ കിടക്ക്….. ഒരു കൊച്ചു കുഞ്ഞ് കിടക്കണ പോലെ അവൾ എന്റെ ദേഹത്ത് പറ്റിച്ചേർന്നു കിടന്നു….. കൂടെ ഞാനും…. ഇത്രേം ഒക്കെ അവിടെ നടന്നിട്ടും എന്റെ രാജകുമാരി ഉറക്കത്തിൽ തന്നെ ആയിരുന്നു.. അയ്യോ ആരും അവളെ തെറ്റിദ്ധരിക്കലെ….. കാണാൻ പോകുന്ന പൂരം ഞാൻ പറഞ്ഞു അറിയിക്കണോ ??? വെയിറ്റ് ആൻഡ് വാച്ച്…… അമ്മുസും ചിന്നൂസും പിന്നെ ഞാനും ഉടനെ തിരിച്ചു വരും….. ലൈക്ക് കമന്റ് ചെയ്യണേ…

രചന: Aleesha Rose Varghese

Leave a Reply

Your email address will not be published. Required fields are marked *