നിന്നെ കണ്ടാൽ തന്നെ ആരും കൊതിക്കും നിനക്ക് എന്തൊരു ഭംഗിയാ എനിക്ക് തോന്നുബോഴൊക്കെ നിന്റെ കാണണം അതും പൂർണ മനസോടെ…

രചന: നിഷാമനു

സമയം ഏഴുമണി ജോലിക്ക് പോവാനുള്ള തിടുക്കത്തിലാണ് ശ്രീ ലക്ഷ്മി..

മോളെ ഇതെലും ഒന്ന് കഴിച്ചിട്ട് പൊയ്ക്കോ..

അയ്യോ ഇപ്പോതന്നെ സമയം ഒരു പാട് ആയി നേരത്തെ എത്തിയില്ലെങ്കിൽ ശിവപ്രസാദം അതിന്റ പാട്ടിനു പോവും. അല്ലങ്ങിൽ തന്നെ സാറിന് എന്നും പരാതിയാ ഞാൻ പോട്ടെ അമ്മ . അച്ഛാ……….. ഞാൻ ഇറങ്ങുവാ …

നോക്കി പോണേ മോളെ.

മ് ശെരി അച്ഛാ..

സൈക്കൾ സ്റ്റാൻഡ് തട്ടി അവൾ പതിയെ യാത്ര തുടർന്നു

മലകൾക്ക് മുകളിൽ ഉയർന്നു പൊന്തി നടക്കുന്ന കോട മഞ്ഞും. നീണ്ടു നിവർന്ന് കള കള രവം പാടി ഒഴുകുന്ന പുഴയും. കരുമ്പനയുടെ ഓലകളിൽ തൊട്ട് . പച്ച പരവതാനി വിരിച്ച വയലേലകളെ ചുംബിച്ച മന്ദമാരുതൻ അവളുട കവിളിൽ തൊട്ട് വീണ്ടും എങ്ങോട്ടാ പറന്നു പോയി. മഞ്ഞ്ന്റെ ഇടയിലൂടെ അവൾ കടന്നു പോവുമ്പോൾ അവളുട ശരീരത്തെ മാത്രമല്ല അവളുടെ മനസിനെയും തണുപ്പിച്ചു..

അവളുടെ അഴക് കണ്ടിട്ടാവണം സൂര്യനു പോലും അവളോട് പ്രണയം തോന്നിയത്. അവൾ പോകുന്ന വഴിയിൽ ലൂടെ സൂര്യനും അവളുടെ പിറകെ ചെന്നു. സൂര്യൻ വരുന്നത് കണ്ടിട്ടാവണം കോടമഞ്ഞ് ഒന്ന് പേടിച്ചു. തെല്ലു സംശയം പോലും ഇല്ലാതെ കോടമഞ്ഞ് അവൾക്ക് വേണ്ടി വഴി ഒരുക്കി .

എന്നും ഉണ്ടാവുന്ന കിളി നാദം കേൾക്കാഞ്ഞപ്പോൾ അവൾ ഒന്ന് വിഷമിച്ചു… ചുറ്റിനും ഒന്ന് നോക്കി

ക്കൂൂൂ….. അവൾ ഒന്ന് നീട്ടി വിളിച്ചു

ക്കൂൂൂൂ മറുപടി കിട്ടി

പുഞ്ചിരി വിടർന്ന ചുണ്ടുകളുമായി അവൾ യാത്ര തുടർന്നു..

ബസ് സൗകര്യം ഇല്ലാത്ത ഒരു ഉൾനാടൻ ഗ്രാമം ആയതുകൊണ്ട് കിലോമീറ്ററുകളോളം സൈകൾ ചവിട്ടി വേണം ബസ് സ്റ്റോപ്പിൽ എത്താൻ.. രണ്ട് വർഷംആയിട്ട് അവൾ ടൗണിലെ ഒരു കമ്പനിയിൽ ചെറിയ ഒരു ജോലി ചെയ്തു വരുകയാണ്… വർഷങ്ങളോളം കുഞ്ഞുങ്ങൾ ഇല്ലാതെ ഗുരുവായുരാപ്പന്റെ മുന്നിൽ ഉരുളി കമഴ്ത്തി ഉണ്ടായ കുഞ്ഞ്.. ഒറ്റ നോട്ടത്തിൽ തന്നെ എല്ലാർക്കും ഇഷ്ടം തോന്നുന്ന രൂപം … ഒരിക്കൽ സംസാരിച്ചു കഴിഞ്ഞാൽ വീണ്ടും വീണ്ടും സംസാരിക്കാൻ തോന്നുന്ന പ്രകൃദം…. ഓഫീസിലെ എല്ലാർക്കും അവളെ നല്ല ഇഷ്ട്ടമായിരുന്നു…

അന്ന് ജോലി കഴിഞു വീട്ടിലേക്കുള്ള സാധങ്ങളും വാങ്ങി കുറച്ചു വൈകിയാണ് അവൾ ബസ് കേറിയത്‌ ബസ് സ്റ്റോപ്പ്‌ എത്തുമ്പോൾ അഞ്ചരകഴിഞ്ഞു സ്ഥിരമായി ഒരു ചായക്കടയിലാണ് അവൾ സൈക്കൾ വെക്കാറുള്ളത്

എന്താ മോളെ ഇന്ന് വൈകിയല്ലോ???

വീട്ടിലേക്കുള്ള കുറച്ചു സാധങ്ങൾ വാങ്ങി അതാ വൈകിയത്

ഇനി നിൽക്കണ്ട മോളുപൊക്കൊളു

അഹ്……. അവൾ സൈക്കൾ എടുത്തു നൂറേ നൂറിൽ വിട്ടു

നേരം ഇരുട്ടിതുടങ്ങി മനസ്സിൽ ആകെ ഒരു പേടി അപ്പോഴാണ് പുറകിൽ ഒരു വണ്ടിയുടെ വെളിച്ചം കണ്ടത് അവൾ തിരിഞ്ഞ് നോക്കി . പത്രോസ് മുതലാളിയുടെ വീട്ടിലെ വണ്ടിയായിരുന്നു ആ വണ്ടി അവളെ മറികടന്ന് പോയി. അവളും വേഗത്തിൽ തന്നെയാണ് പോവുന്നതും..

കുറച്ചു ദൂരെ മാറി മുതലാളിയുടെ ജീപ്പ് നിർത്തിയിട്ടുണ്ട് അവൾ ആതിനെ മറികടന്നു പെട്ടന്നാണ് കാരീരുമ്പിന്റെ ശക്തിയുള്ള രണ്ട്കരങ്ങൾ അവളെ ബലമായി പിടിച്ചത് ഒച്ചയിടാൻ തുടങ്ങുമ്പോഴേക്കും അവളുടെ വായയും അയാൾ പോത്തി പിടിച്ചു ഇരുകൈകളും എന്തോ കൊണ്ട് പുറകുവശതെക്കായി കേട്ടിട്ടുണ്ട് അവളുടെ കണ്ണുകൾ മങ്ങുന്നത് പോലെ തോന്നി തൊണ്ടയിലെ വെള്ളം വറ്റി. അവൾക്ക് ബോധം നഷ്ട്ട പെട്ടു…

അവൻ അവളെയും കൊണ്ട് കാട്ടിലുടെ ചീറി പാഞ്ഞു . വണ്ടി ഒരിടത് നിർത്തി റബ്ബറുകളാൽ ചുറ്റപെട്ടു കിടക്കുന്ന കുന്നിന്റെ മുകളിലെ ആൾപാർപ്പ് ഇല്ലാത്ത ഒരു വീട്. കുറ്റകുരിരുട്ട് . അവൾക്ക് ബോധം വന്നു . നോക്കുബോൾ അവളെയും വലിച്ചിഴച്ചു കൊണ്ടുപോകുന്ന കറുത്ത ജാകറ്റ് ഇട്ട ഒരു രൂപത്തെ മാത്രമാണ്കണ്ടത്. . അവളെയും കൊണ്ട് അവൻ ആ വീടിന്റെ അകത്തേക്ക് കടന്നു. വാതിലുകൾ പൂട്ടി. ഒരു പട്ടിയെ പോലെ അവൻ അവളെയെടുത്തു കട്ടിലിലേക്ക് ഇട്ടു . ഒരു വേട്ടമൃഗത്തെ പോലെ മൃഗിയമായി അവൻ അവളെ പീഡിപ്പിച്ചു… ഒന്ന് ഒച്ച വെക്കാൻ പോലും കഴിയാതെ അവൾ കണ്ണിരോഴുക്കി…. പതിയെ അവൻ എഴുന്നേറ്റ്. ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു ചുണ്ടിൽ വച്ചു കൊണ്ട് മേശയുടെ മുകളിൽ ചാരി വെച്ചിരിക്കുന്നു മൊബൈൽ ഫോൺ എടുത്തു…..

എല്ലാർക്കും വേണ്ടപ്പെട്ട ശ്രീ … ശ്രീ ലക്ഷ്മി നിന്നെ ഉന്നം വെച്ചിട്ട് നാളുകൾ കുറെ യായി അതിനൊരാവസരം കിട്ടിയത് ഇന്നാണ്. നിന്നെ കണ്ടാൽ തന്നെ ആരും കൊതിക്കും നിനക്ക് എന്തൊരു ഭംഗിയാ എനിക്ക് തോന്നുബോഴൊക്കെ നിന്റെ കാണണം അതും പൂർണ മനസോടെ.

അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു

ഇതു കണ്ടോ?? നീ ഇനിയും ഇവിടെക്ക് വരും അല്ലങ്ങിൽ ഇത്‌ വരുത്തും . ഈ ജാൻ പത്രോസ് നിന്നെ ഞാൻ പണം കൊണ്ട് മൂടും.. ഞാൻ പറയുന്നത് കെട്ടില്ലങ്കിൽ ലോകത്തുള്ള എല്ലാ ആണുങ്ങളും ഇത്‌ കണ്ട് രസിക്കും… ഒരു പുച്ഛംനിറഞ്ഞ ചിരിയോടെ അവൻ പറഞ്ഞു..

മൊബൈൽ നോക്കിയതും അവൾ ആകെ മരവിച്ചുപോയി എന്ത് ചെയ്യണം എന്നറിയാതെ അവൾ മനസ് നഷ്ട്ടപ്പെട്ട് ശരീരം മാത്രമായി അവിടെ തന്നെ ഇരുന്നു .

അവളെയും കൊണ്ട് അവൻ വണ്ടി തിരിച്ചു ഇരുട്ടിലൂടെ അതിവേഗത്തിൽ വണ്ടി പായിച്ചു… സൈക്കിൾ നിൽക്കുന്ന ഭാഗത്തേക്ക് അവളെ ഇറക്കി വിട്ടു..

പറഞ്ഞതൊക്കെ ഓര്മയ്ണ്ടല്ലോ.. ഇനിയും ഞാൻ വരും ഇപ്പോൾ നീ പൊക്കോ…… അവൻ അവളെ അടി മുടി ഒരു നോക്കി വണ്ടിയും എടുത്ത് പോയി

മനസാകെ കൈ വിട്ടു പോയ അവൾ. ഒരു പാവയെ പോലെ ഇരുട്ടിന്റെ മറവിൽ എങ്ങോടെന്നില്ലാതെനടന്നു പിന്നീട് അവളെ ആരും കണ്ടില്ല…

അവളുടെ വരവും കാത്ത് ഉമ്മറപടിയിൽ ആ അച്ഛനും അമ്മയും കാത്തിരുപ്പുതുടങ്ങി . വർഷങ്ങൾ കഴിഞു മോളെ അന്വേഷിച്ചു . നടന്നു നടന്നു യാതൊരു ഫലവും കണ്ടില്ല തു അതിനിടക്ക് പോലീസിന് പരാതിയും നൽകി. പണത്തിനുമുകളിൽ നിയമവും കണ്ണുകൾ അടച്ചു. ഒരിക്കൽ ആരോ പറയുന്നത് കേട്ടു ശ്രീലക്ഷ്മി യെ പോലെ ഒരു നാടോടിയെ പഴനിയിൽ തൊഴാൻ പോയപ്പോൾ കണ്ടത്രേ. ആകെ ഉണ്ടയിരുന്ന കമ്മൽ അഴിച്ചു വിറ്റ് ആ പണവുമായി ആ വൃദ്ധർ പഴണിയിലേക്ക് യാത്ര തിരിച്ചു…

അവിടെ മുഴുവനും അരിച്ചു പെറുക്കിട്ടും അവർക്ക് അവളെ കണ്ടെത്താനായില്ലേ . തിരിച്ചു വരുന്ന വഴിയിൽ കുറെ പട്ടികൾക്ക് ഒപ്പം ഇരുന്ന് ഭിക്ഷ യാചിക്കുന്ന ഒരു നാടോടിയെ കണ്ടു . ഒരുപാട് പഴക്കം ചെന്ന സാരിയുംഉടുത്ത് മേലാകെ അഴുക്കും മുടിയിൽ ജടയുംപിടിച്ചു കണ്ടാൽ തന്നെ അറപ്പു തോന്നുന്ന ഒരു രൂപം ആ അമ്മക്ക്മാത്രേ അത് തന്റെ ജീവന്റെ ജീവനായ മകൾ ആണെന്ന് മനസിലായൊള്ളു അവർ ഓടിച്ചെന്നു അവളെ കെട്ടിപിടിച്ചു കരഞ്ഞു. ഇത്രയും നാൾ അവളെ കാണാത്തതിന്റെ വിഷമവും അവളെ ഇങ്ങനെ ഒരു കോലത്തിൽ കണ്ടപ്പോൾ ആ അമ്മക്ക് അവരെ നിയന്ധ്രിക്കാൻ കഴിഞ്ഞില്ല വാ വിട്ട് കരഞ്ഞു പോയി. തന്റെ പൊന്നോമനക്ക്‌ ഈ ഒരവസ്ഥ വന്നല്ലോ എന്ന് വിലപിച്ചു അവർ അവളെയും കൊണ്ട് നാട്ടിലേക്ക് വന്നു..

സകല ആശുപത്രികളും കയറി യിറങ്ങി . അവൾ പതിയെ തന്റെ ലോകത്തേക് തിരിച്ചു വരാൻ തുടങ്ങി .. അവളുടെ പിറന്നാൾ ദിവസം അവൾ തനിച് അമ്പലത്തിൽ പോയി തിരിച്ചു വരുകയായിരുന്നു.. പെട്ടന്നാണ് പത്രോസ് മുതലാളിയുടെ മകൻ വണ്ടിയുമായി അവൾക്ക് നേരെ വന്നത്….

അവന്റെ കാമം നിറഞ്ഞ കണ്ണുകൾ കൊണ്ട് അവളെ ഒന്ന് നോക്കി

നീ പണ്ടത്തെ കാളും സുന്ദരി ആയിരിക്കുന്നു ഞാൻ വൈകുന്നേരം വരാം ഒരുങ്ങി നിൽക്കണം. അതും പറഞ്ഞ് അവൻ പോയി…

അവൾ എന്തു ചെയ്യണം എന്നറിയാതെ നിന്നു

നേരം ഇരുട്ടിതുടങ്ങി . മരണം മാത്രേ രക്ഷയുള്ളൂ എന്ന് കരുതി അവിടെ ഉണ്ടായിരുന്ന എലി വിഷം എടുത്തു കഴിക്കാൻ ശ്രെമിക്കവേ .. അവൾ മനസ്സിൽ ഓർത്തു ഒരു തെറ്റും ചെയ്യാത്ത ഞാൻ എന്തിനു മരിക്കണം. തെറ്റുകൾ മാത്രം ചെയുന്ന അവനല്ലേ മരിക്കണ്ടേത്. അവൾ ആ വിഷം സാരിയുടെ തുമ്പിൽ കെട്ടി ഭദ്രമാക്കി വച്ചു മുണ്ടും നേര്യതും ഉടുത്ത അതി സുന്ദരിയായി അവൾ പുറത്തേക്കു വന്നു .

ചീറിപാഞ്ഞു കൊണ്ട് അവൻ അവളുടെ വീട്ടിന് മുമ്പിൽ വണ്ടി നിർത്തി. അവളെയും കൊണ്ട് അവൻ കുന്നിൻ മുകളിലെ വീട്ടിലേക്ക് പോയി രണ്ട് പേരും അകത്തേക്ക് കടന്ന് അവൻ കതകുകൾ പൂട്ടി. .. പൊട്ടിച്ചു വച്ച മദ്യകുപ്പിയിൽ നിന്ന് ഒരു പെഗ് കഴിച്ച് കുളിക്കുവാനായി അവൻ ബാത്‌റൂമിൽ കയറി…

അവൾ പതിയെ ആ മദ്യകുപ്പിയെ ലക്ഷ്യമാക്കി നടന്നു സാരി തുമ്പിൽ കെട്ടിയ പൊതി എടുത്ത് അത് മുഴുവനും ആ മദ്യ കുപ്പിയിലേക്ക് ഒഴിച്ചു. . അവന്റെ കുളി കഴിഞു അവൻ പുറത്തേക്ക് വന്നു….

നീയാടി പെണ്ണ് നിനക്ക് ഞാൻ ലക്ഷങ്ങൾ തരും. ഇടക്ക് ഇടക്ക് ഇതു പോലെ ഒരുങ്ങി ഇങ്ങോട്ട് വന്നാൽ മതി… ടേബിളിൽ ഇരിക്കുന്ന ഗ്ലാസ്സിലോട്ട് മദ്യം ഒഴിച്ച് രണ്ടു തവണ കുടിക്കുന്നു….

അവന്റെ പ്രവർത്തികളെ രൂക്ഷമായി നോക്കി കൊണ്ട് അവൾ കട്ടിലിൽ ഇരിക്കുന്നുണ്ട്…..

നീയിങ്ങനെ നോക്കല്ലടി… നോക്കും തോറും എനിക്ക് ആവേശം കൂടി വരുന്നു….. നിനക്ക് കുടിക്കുന്നത് ഇഷ്ട്ടമല്ലെങ്കിൽ ദ എന്നത്തേക്ക് നിർത്തി ഒരു പെഗ് ഒഴിച്ചു ഒറ്റ വലിക്കു കുടിച് തീർത്ത്‌ ചുണ്ടുകൾ ഒന്ന് തുടച്ചു.. എഴുന്നേൽക്കാൻ വേണ്ടി ശ്രെമിക്കവേ… കൈ കാലുകൾ കുഴഞ്ഞു അവിടെ തന്നെ ഇരുന്നു….

പൈസ കൊടുത്താൽ നിന്റെ കൂടെ കിടക്കാൻ കുറെ പേർ വരും നീ ഒരിക്കലും എന്നെ ആ ഗണത്തിൽ പെടുത്തരുത് . അന്ന് നീ എന്റെ ജീവിതം നശിപ്പിച്ചപ്പോ എനിക്ക് നഷ്ടമായത് എന്റെ സ്വപ്നങ്ങളും ജീവിതവുമാണ്. നിന്നെ പോലെ കുറെ നരഭോജികൾ ഉണ്ട് ജീവിതം എന്താണ് എന്ന് അറിയുന്നതിന് മുൻപ് തന്നെ കുഞ്ഞുങ്ങളെ പോലും വെറുതെ വിടാതെ പിച്ചി ചീന്തി വലിച്ചെറിയുന്ന ദുഷ്ടൻമാർ നിങ്ങളെ പോലെ ഉള്ളവർ ഈ ലോകത്ത് ഉള്ളടത്തോളം കാലം പെണ്മക്കളെ വളർത്താനും പേടിയാ . നിന്റെ കയ്യിലെ പണവും നിന്റെ ഭംഗിയും കണ്ട് വീട്ടുകാരെരെയും സ്വന്തം മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചു കല്യാണം കഴിഞതും കഴിക്കാത്തതുമായ പെണ്ണുങ്ങൾ വരുമായിരിക്കും പക്ഷെ അവർക്കൊന്നും ഇല്ലാത്ത ഒരു വികാരം എനിക്ക് ഉണ്ട് അച്ഛനോടും അമ്മയോട് ഉള്ള എന്റെ സ്നേഹം . അവർക്ക് നാണക്കേട് വരുത്തുന്ന ഒന്നും ഞാൻ ചെയ്യാനും പോവുന്നില്ല.

ഇങ്ങനെ ഒരു വിഷ വിത്തിനെ പ്രസവിച്ചതിന് എത്ര വേദനിക്കുന്നുണ്ടാവും നിന്റെ അച്ഛനും അമ്മയും ഇനി നിനക്ക് ഒരു സൂര്യോദയം ഉണ്ടാവില്ല. നീ മരിചാലും ഒരാൾക്കും വിഷമം ഉണ്ടാവുകയും ഇല്ല. എനിക്ക് വേണ്ടിയെല്ലങ്കിലും ഇനി വളർന്നു വരുന്ന പെൺകുട്ടികൾക്ക് വേണ്ടി അവരുടെ ഭാവിയെങ്കിലും നന്നാവട്ടെ. അതിനു നിന്നെ പോലെ ഒരു കാട്ടു മൃഗം ഈ ലോകത്ത് ഉണ്ടാവരുത് ഇത് എന്റെ ഭീഷണി അല്ല നിന്നെ പോലെ ഉള്ളവൻ മാർക്കുള്ള തക്കിത്ആണ്

അതും പറഞ്ഞ് പുറത്തേക്കു പോവാൻ നടന്നു.. ഇല്ല ഇവന്റെ മരണം കണ്ടാൽ മാത്രമേ എനിക്കു സമാധാനം ആവുള്ളു… അവൾ തിരിഞ്ഞു ഒരു കസേര എടുത്ത് അവന്റെ അഭിമുകമായി ഇരുന്നു .. ഒന്നും സംസാരിക്കാൻകഴിയാതെ . നിസ്സഹായതയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി… കുറച്ചു നേരം കഴിഞതും വായയിൽ നിന്നും ചോരവാർന്നു പിടഞ്ഞു പിടഞ്ഞു അവൻ മരിച്ചു .

വീടെത്തിയപ്പോൾ ഒരുപാട് വൈകി

സൂര്യൻ പുതിയ പ്രഭതത്തിലേക്ക് കാലെടുത്തു വച്ചിരിക്കുന്നു കിളികളുടെ കൊഞ്ചൽ കേട്ടാണ് അവൾ എഴുന്നേത്.. അച്ഛൻ അമ്മയോട് പറയുന്നത് കേട്ട് അവൾ അങ്ങോട്ടു ചെന്നു എന്താ അമ്മേ എന്തു പറ്റി ?

മോളെ നമ്മുടെ പത്രോസ് മുതലാളിയുടെ മോൻ കുന്നുംപുറത്തെ അവരുടെ വീട്ടിൽ വെച്ച് വിഷം കഴിച്ച് മരിച്ചു. എത്ര നല്ല പയ്യാനാ എന്തിനാവോ ഇങ്ങനെ ചെയ്തത്.. ഒന്ന് അത്രടം വരെ പോണം … മോൾ വരുന്നോ

ഏയ്‌ ഇല്ല . പുറമേ കാണാൻ നല്ലതാ പക്ഷെ ആട്ടിൻ തോലിട്ട ചെന്നായ. അതും പറഞ്ഞു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു ഒരു യുദ്ധം ജയിച്ച രാജാവിനെ പോലേ…

ലൈക്ക് കമന്റ് ചെയ്യണേ….

രചന: നിഷാമനു

Leave a Reply

Your email address will not be published. Required fields are marked *