നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി part 1

രചന : – Anna Mariya

“നിന്നെ ഞാൻ അങ്ങ് കെട്ടിക്കോട്ടെടി അന്നമ്മേ… ??””

ഈ ചോദ്യം കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി…

ആദ്യമായിട്ടാണ് ഒരാള് തന്നോട് ഇങ്ങനെ ചോദിക്കുന്നത്….

അധികം ആരും തന്നോട് മിണ്ടാൻ താല്പര്യം കാണിക്കാറില്ല… അല്ലേലും വെട്ടൊന് മുറി രണ്ട് എന്ന രീതിയിൽ സംസാരിക്കുന്ന എന്നോട് ആര് കുശലം പറയാനാണ്…..

ഇതിപ്പം ആരാ എന്നോട് കെട്ടിക്കോട്ടെ എന്ന് ചോദിക്കുന്നെ ആവോ എന്നോര്ത്തു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടതോ….

ഇച്ചു… അല്ല ഇഹ്സാൻ !!… മാതാവേ. വീട്ടിലേക്കുള്ള സാധനങ്ങളും വാങ്ങി വരുന്ന വഴിക്കാണ്…. ഇവനെ കണ്ടിട്ട് കാലം കുറെ ആയല്ലോ കർത്താവെ… ഇതിപ്പം എവിടുന്നു വന്നോ കുറ്റിയും പറിച്ചു…..

ഞെട്ടൽ പുറത്തു കാണിക്കാതെ അവൻ ചോദിച്ചത് കേൾക്കാത്ത മട്ടിൽ ഞാൻ അവനോടു ചോദിച്ചു..

“ടാ ഇച്ചു… എവിടായിരുന്നു നീ.. കുറെ ആയല്ലോ കണ്ടിട്ട്… ”

“ഓ അപ്പൊ നീ എന്റെ പേര് മറന്നില്ല അല്ലേ…. ”

“ഹും .. ” അതിനും മറുപടി പറയാതെ ഞാൻ നിന്നു…. അങ്ങനെ നിന്നെ മറക്കാൻ പറ്റുമോ എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു… പക്ഷെ ഒന്നും പറഞ്ഞില്ല….

” ടി പെണ്ണെ…. ജോലി ശെരിയായി… ഗൾഫിലേക്കു പോകുവാണ്….”

ആ നിശബ്ദത മുറിച്ചു കൊണ്ടു അവൻ പറഞ്ഞു…

അത് കേട്ട് വിശ്വസിക്കാൻ ആയിലേലും “ഹ .. നന്നായി…. നല്ലത് വരട്ടെ… എപ്പഴാ പോകുന്നെ. ?” എന്ന് മാത്രം ചോദിച്ചു…

“അടുത്ത വ്യാഴാഴ്ച പോണം… വേറൊരു കൂട്ടുകാരനും ഉണ്ട്…

“ഹും ശെരി… എന്നാൽ ഞാൻ പോകുവാണ് ” എന്നും പറഞ്ഞ് നടക്കാൻ തുടങ്ങിയതും അവൻ എന്റെ മുന്നിൽ കേറി നിന്നു.

“ന്താടാ ഇത് മാറ് ഞാൻ പോട്ടെ … ” എന്ന് പറഞ്ഞ് ഞാൻ രൂക്ഷമായി അവനെ നോക്കി…. “നീ ഒന്ന് നിന്നെ … ഞാൻ ചോദിച്ചത് നീ കേൾക്കാഞ്ഞിട്ടാണോ.. ?? അതോ.

.. എനിക്ക് ഗൾഫിലേക്കു പോകുന്നേന് മുമ്പ് ഒരു തീരുമാനം അറിയണം…. പ്രേമിച്ചു നടക്കാൻ അല്ലാലോ ചോദിച്ചത്… കെട്ടി കൂടെ പൊറുപ്പിക്കാൻ അല്ലേ…”

“നിന്നോട് ഇതിന്റെ മറുപടി വര്ഷങ്ങള്ക്കു മുമ്പേ ഞാൻ പറഞ്ഞതാണ്… അതിൽ ഒരു മാറ്റവും വന്നിട്ടില്ല ….”

“മാറി നിൽക് എനിക്ക് പോണം …. ” എന്നും പറഞ്ഞ് അവനെ തള്ളി മാറ്റി ഞാൻ നടന്നു തുടങ്ങി.

“2 കൊല്ലം കഴിഞ്ഞു ഞാൻ വരും എന്റെ പെണ്ണിനെ കൊണ്ട് പോകാൻ” എന്ന് അവൻ പുറകിൽ നിന്നും വിളിച്ച് പറഞ്ഞത് കേട്ടിട്ടും നിറഞ്ഞു വന്ന കണ്ണ്നീര് അവന്റെ മുന്നിൽ വീഴാതെ ഇരിക്കാൻ ഞാൻ നടത്തത്തിന്റെ സ്പീഡ് കൂട്ടി…

വീട്ടിലേക്കു നടക്കുമ്പോൾ മനസ് മുഴുവൻ ആ പഴേ കാലം ആയിരുന്നു…. ഓർമ്മകൾ തികട്ടി വന്നുകൊണ്ടേ ഇരുന്നു…..

എത്രയൊക്കെ മറക്കാൻ ശ്രെമിച്ചിട്ടും ഇന്നും ഒരുപാട് വേദനയോടെ മാത്രം ഓർമകളിലേക്ക് തിരിച്ചു വരുന്ന ആ കാലം… —————————— ഞാൻ ഇച്ചു എന്ന് വിളിക്കുന്ന ഇഹ്‌സാന്റെയും അവൻ അന്നമ്മേ എന്ന് വിളിക്കുന്ന ഈ അന്നയുടെയും വീടുകളിൽ തമ്മിൽ ഒരു മതിലിന്റെ അകലം മാത്രമേ ഉണ്ടായിരുന്നുള്ളു….

സമപ്രായകാരായ ഞങ്ങൾ ഒരുമിച്ചു കളിച്ചു വളർന്നവരാണ്….

എന്റെയും അവന്റെയും ഫാമിലി തമ്മിൽ നല്ല ബന്ധം ആയിരുന്നു…. ചാച്ചന്റെ ബിസിനസ്ഉം അവന്റെ ഉപ്പയുടെ ഷോപ്പും ടൗണിൽ അടുത്തടുത്തായിരുന്നു….. സ്വന്തം വീട്ടിലേ പോലെ തന്നെ സ്വാതന്ത്ര്യം ഞങ്ങൾക്ക് പരസ്പരം 2 വീട്ടിലും ഉണ്ടായിരുന്നു….

പെണ്മക്കൾ ഇല്ലാത്ത അവന്റെ ഉമ്മാക് ഞാൻ മോളേ പോലെ അല്ല മോള് തന്നെ ആയിരുന്നു….

മതങ്ങൾ തമ്മിലുള്ള വേലിക്കെട്ടുകൾ മനസ്സിൽ വളരുന്നതിന് മുമ്പ് തുടങ്ങിയ ഇഷ്ടം….

ഇച്ചുവിന്റെ ഉമ്മ എന്റെ അമ്മച്ചിയോട് അന്നക്കൊച്ചിനെ ഞങ്ങൾക്ക് തരുന്നോ മോളായിട് എന്ന ചോദ്യത്തിന്…. എടുത്തോ എന്നിട്ട് ഇച്ചുവിനെ ഞങ്ങൾക്കും തന്നേരെ എന്ന അമ്മച്ചിയുടെ മറുപടിയും കേട്ടാണ് ഞങ്ങൾ വളർന്നത്…

3 പെണ്മക്കൾ മാത്രം ഉള്ള വീട്ടിലെ മൂത്തപുത്രിയായ എന്റെ കളിത്തോഴൻ…..

ഉമ്മയുടെ അടുക്കളയിലെ പത്തിരിയും ചിക്കനും ബിരിയാണിയും ഞാൻ ഇഷ്ടപെട്ടപ്പോൾ….. അമ്മച്ചിയുടെ കൈകൊണ്ട് ഉണ്ടാക്കിയ വെള്ളപ്പവും മട്ടൺസ്‌റ്റു വും ബീഫ് വരട്ടിയതും കപ്പയും മീൻകറിയും കഴിക്കാൻ അവനും ഇഷ്ടപ്പെട്ടു…

വലുതാകുമ്പോൾ എന്താണ്‌ ആഗ്രഹം എന്ന് ചോദിച്ചപ്പോൾ ജോലി കിട്ടി ഒരു ബൈക്ക് വാങ്ങിയിട്ട് അന്നമ്മയെയും കൂട്ടി യാത്ര പോകണം എന്ന് പലപ്പോഴും അവൻ പറയുമായിരുന്നു….

കുട്ടികളുടെ തമാശ ആയി മാത്രംമുതിർന്നവർ അതിനെ കണ്ടപ്പോൾ…

ഞങ്ങളോടൊപ്പം ഞങ്ങളുടെ ഇഷ്ടങ്ങളും വളർന്നു…

ഒരിക്കലും ഇഷ്ടമാണ് എന്ന് തുറന്നു പറയാതെ പരസ്പരം ഇഷ്ടമാണ് എന്ന് മനസിലാക്കിയുള്ള സ്നേഹം… 10 വരെ ഞാൻ പഠിച്ചത് ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിലും അവൻ പഠിച്ചത് മുസ്ലിം മാനേജ്മെന്റ് സ്കൂളിലും…..

SSLC പരീക്ഷക്കു ശേഷം ഒരേ കോളേജിൽ പ്രീഡിഗ്രി ക് ചേരണം എന്ന് തീരുമാനിച്ചു ഇരുന്നപ്പോഴാണ് ഇടിതീ പോലെ ആ വാർത്ത വന്നത്…..

രണ്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 2

Leave a Reply

Your email address will not be published. Required fields are marked *