പലരും പറഞ്ഞിട്ടുണ്ട് ഈ പണിയുംകൊണ്ടു നടന്നാൽ ഒരു പെണ്ണ് പോലും കിട്ടില്ലെന്ന്…

രചന: ധനു

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് ‘അമ്മ പറഞ്ഞത് ..അടുത്ത വീട്ടിൽ പുതിയ താമസക്കാർ വന്നിട്ടുണ്ടെന്ന്…

അതുകേട്ട് ഞാനമ്മയോട് പറഞ്ഞു..

അമ്മയ്ക്ക് വീണ്ടും വർത്താനം പറയാൻ പുതിയ ആൾക്കാരെ കിട്ടിയല്ലേ..എന്ന്

‘അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു..അതെ ചെക്കാ കിട്ടി…നല്ല ആൾക്കാരാ നല്ല സ്വഭാവം…

ഞാനും ചിന്നുവുമൊക്കെ പരിചയപ്പെട്ടു ഞങ്ങൾക്കൊക്കെ ഇഷ്ടായി…

മ് ഇഷ്ടത്തിലൊക്കെ ആയിക്കോ പിന്നീട് ശല്യമായെന്നു മാത്രം പറയല്ലേ….

അതും പറഞ്ഞ് ഭക്ഷണം കഴിക്കുമ്പോഴാണ് പുറത്തു പാദസരം കിലുക്കത്തിന്റെ ശബ്‌ദം കേട്ടത്…

ആ ശബ്‌ദം കേട്ടാണ് ‘അമ്മ ഉമ്മറത്തേക്ക് ഓടി ചെന്നത് ആരാണെന്ന് നോക്കാൻ ….

അവിടെ ചെന്ന് ‘അമ്മ ആരോടോ പറയുന്നുണ്ടായിരുന്നു എന്തു ആവശ്യത്തിനും മോൾക്ക് ഇവിടെയ്ക്ക് വരാം എന്ന്…

അതും പറഞ്ഞ് അകത്തേക്ക് വന്ന് ചാർജ് ചെയ്യാൻ വെച്ച എന്റെ ഫോൺ മാറ്റി ആ ചാർജർ എടുത്തോണ്ട് പോകുകയും ചെയ്തു..

അതുകണ്ട് ഞാനമ്മയോട് ഉറക്കെ പറഞ്ഞു അമ്മേ ഇതെങ്ങോട്ടാണ് .അതുകേട്ട്..ദേ ഇപ്പോ കൊണ്ടുവരും…എന്നുപറഞ്ഞ്

‘അമ്മ പുറത്തേക്ക് പോയി..ഹോ ഈ അമ്മയുടെ ഒരു കാര്യം….

ആ എന്തെങ്കിലും ആയിക്കോട്ടെ എന്നുവിചാരിച്ചു ..

ഊണ് കഴിഞ്ഞു നേരെ തോട്ടത്തിലേക്ക് ഇറങ്ങി..അച്ഛൻ പോയതിൽ പിന്നെ പാടവും പറമ്പും തോട്ടവുമൊക്കെ ഞാൻ തന്നെ നോക്കി നടത്താൻ തുടങ്ങി…

കൃഷി എന്റെ ജീവിതമാർഗ്ഗമായി മാറി ഞാനൊരു കൃഷികാരാനായി മാറി…. ചെറിന്റെയും ചെളിയുടെയും മണമൊക്കെ ഞാനിപ്പോ ആസ്വദിച്ചു തുടങ്ങിയിട്ടുണ്ട്… തോർത്ത് തലയിൽ ചുറ്റി മുണ്ടും മടക്കിക്കുത്തി പറമ്പിലൂടെ നടക്കുന്ന എന്നെകണ്ട്…

പലരും പറഞ്ഞിട്ടുണ്ട് ഈ പണിയുംകൊണ്ടു നടന്നാൽ ഒരു പെണ്ണ് പോലും കിട്ടില്ലെന്ന്…അതിന് മറുപടിയായി ഞാൻ ചിരിച്ചുകൊണ്ട് പറയും..

ഈ ചെറിന്റെയും ചെളിയുടെയും മണം ഇഷ്ടപ്പെടുന്ന ഒരുത്തി എനിക്കുവേണ്ടി ഈ ലോകത്ത് ജനിച്ചിട്ടുണ്ടാകുമെന്നു…

അന്ന് അത്‌ വെറുതെ പറഞ്ഞതാണെങ്കിലും അതു സത്യമായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത്…

പാദസര കിലുക്കത്തോടെ വന്നവൾ ഒരു ദിവസം എന്റെ നെറ്റിയിൽ ചന്ദനക്കുറി തൊട്ടുതന്നപ്പോഴായിരുന്നു…

പിന്നിടാവൾ എന്റെ ജീവിതമായി മാറുകയും ചെയ്തു…

അല്ലെങ്കിലും ഈ ദൈവം ഒരു സംഭവമാണ്…

പരസ്പരം ചേരേണ്ട രണ്ടു ഹൃദയത്തെ എവിടെയെങ്കിലും ഒളിപ്പിച്ചുവെക്കും എന്നിട്ട് സമയം ആകുമ്പോൾ അങ്ങു മുന്നിലേക്ക് ഇട്ടുതരും…

പിന്നീട് മരണം വരെ അവരായിരിക്കും നമ്മുടെ ജീവനും ജീവിതവും….

സത്യമല്ലേ…..

രചന: ധനു

Leave a Reply

Your email address will not be published. Required fields are marked *