പെട്ടെന്ന് ആരും വരുന്നില്ല എന്ന് ഉറപ്പു വരുത്തി രണ്ടു കൈകളും കൊണ്ട് സുധീ റേട്ടനെ ഇറുക്കി കെട്ടിപ്പിടിച്ചു…

രചന: Fackrudheen Ali Ahammad

ബസ്സിറങ്ങുമ്പോൾ, ഏറെ വൈകിയിരുന്നു.. പരസ്പരം കൈകോർത്തുപിടിച്ച്.. വീട്ടിലേക്ക് നടക്കുമ്പോൾ.. തെരുവോരത്ത്.. കിടന്നുറങ്ങുന്ന നാടോടി സ്ത്രീകളെയും കുട്ടികളെയും കണ്ടിട്ടാവണം,

ശാലിനിയുടെ ,.. മനസ്സ് ഒന്ന് വിങ്ങി.

സുധീ റിന്റെ.. കൈകളിലുള്ള അവളുടെ പിടുത്തം ഒന്ന് മുറുകി..

ഏട്ടാ.. അത് കണ്ടോ

രണ്ട് മൂന്ന് കുട്ടികൾ.. അമ്മയോടൊപ്പം ഉറങ്ങുന്നതിനടുത്തു ഒരു മനുഷ്യൻ എഴുന്നേറ്റിരുന്ന് പുക വലിക്കുന്നു ഒരു വയസ്സുള്ള കുട്ടിയുമുണ്ട്.. അടുത്ത് കിടക്കുന്നു..

അവരുടെ രക്തം തിളച്ചു..

പക്ഷേ .. കറുത്തു തടിച്ച് ചോര കണ്ണുള്ള മനുഷ്യനെ കണ്ടു.. അവരുടെ ആത്മരോഷം തനിയെ അടങ്ങി..

പോരാത്തതിന് സമയം പാതിരാത്രി യും..

എന്നിട്ടും,

“എടോ മനുഷ്യാ പിഞ്ചുകുട്ടികളുടെ അടുത്തിരുന്നു.. ഇങ്ങനെ ചെയ്യാതെ..” എന്ന് പറയാതിരിക്കാൻ കഴിഞ്ഞില്ല..

അത് കേട്ടതും; ചകിരിനാര് പോലെ താടിരോമ ങ്ങളുള്ള ആ മനുഷ്യൻ ചെറിയ ഒരു ചമ്മലോടെ ഇളിച്ചുകൊണ്ട്.. ബീഡി കുത്തിക്കെടുത്തി.. വേഗം കിടന്നു..

ചില തെറ്റുകളും തെറ്റായ ചിന്തകളും അങ്ങനെയാണ്.. ചെറുതായ ഒരു പ്രതിഷേധത്തിനു വേണ്ടി കാത്തിരിക്കുന്നത് പോലെ തോന്നും

അവർ വീടെത്തി.. വീടിനകത്ത്, രണ്ടു ദിവസത്തെ പഴക്കമുള്ള.. മണം വീണ്ടും പതിവ് ജീവിതത്തിൻറെ താളക്രമത്തെ ഓർമിപ്പിച്ചു..

വീട്ടുകാർ ഉറപ്പിച്ച കല്യാണം ആണെങ്കിലും വിവാഹജീവിതത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ ഏറെ ആശങ്കകൾ ആയിരുന്നു രണ്ടു പേർക്കും..

പക്ഷേ പതിയെ പതിയെ.. പരസ്പരം അടുത്ത്.. പരസ്പരം താങ്ങും തണലുമായി.. ഒരുമിച്ച് കൈകോർത്തു നടക്കുമ്പോൾ.. അതുവരെ അനുഭവിക്കാത്ത.. ഒരു പ്രത്യേക അനുഭൂതിയാണ് അനുഭവപ്പെട്ടത്.

ഒരാൾക്ക് വേദനിക്കുമ്പോൾ മറ്റൊരാൾ കരയുന്നതും.. ഒരാളുടെ സന്തോഷം മറ്റൊരാളുടെ സന്തോഷം ആവുന്നതും ഒരാളുടെ പ്രയാസത്തിൽ.. മറ്റൊരാൾ ക്കു.. ആ ധി കേറുന്ന തുമായ.. ആ ഒരു രാസ പ്രക്രിയ.. ഒരു ഹരമായിരുന്നു..

കുടുംബ വീട്ടിൽ നിന്ന് മാറി താമസിക്കണമെന്ന് വിചാരിച്ചിട്ടെയില്ല.. കൂടപ്പിറപ്പുകളുടെ, നാത്തൂൻ മാ രുടെ കുറ്റപ്പെടുത്തലും പരിഹാസവും.. എനിക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല…

അമ്മായിയമ്മ മുന വെച്ച് വർത്തമാനം പറയുന്നതും വഴക്ക് പറയുന്നതും.. സുധീ റേ ട്ടൻ കേൾക്കരു തേ. .. എന്ന ഒറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ..

കാരണം കുറ്റപ്പെടുത്തുന്ന വരെ…. കണക്കില്ലാതെ ശകാരിച്ചും ചീത്ത പറഞ്ഞും.. പെൺകോന്തൻ എന്ന പേര്.. വളരെ ചുരുങ്ങിയ കാലം കൊണ്ട് നേടിയ വ്യക്തിയാണ്.. ഈ മാന്യദേഹം..

അനുജൻ റെ കുട്ടിയുടെ പിറന്നാൾ ദിവസം.. വന്ന ബന്ധുക്കളിൽ ആരോ ഒരാൾ..

“നമ്മുടെ മച്ചി പശു എവിടെ.”.

എന്ന്.. എന്നെക്കുറിച്ച് തമാശയായി ചോദിക്കുമ്പോൾ

ഞാൻ അടുക്കളയിൽ ബേക്കറി സാധനങ്ങൾ പ്ലേറ്റിൽ ആക്കുന്ന തിരക്കിലായിരുന്നു..

ഈ മനുഷ്യൻ ഇത് കേൾക്കാൻ ഇടവരരു തെ.. ഈശ്വരാ എന്നും പറഞ്ഞ് അടുക്കളക്ക് പുറത്തേക്കിറങ്ങി യതും..

എന്നെ യും തിരഞ്ഞു വന്ന സുധീർ ഏട്ടൻറെ മുഖം ആണ് കണ്ടത്.. മുഖം ആകെ വലിഞ്ഞുമുറുകി ഇരിക്കുന്നു..

ഈ ആഘോഷ തിരക്കിനിടയിൽ.. പ്രതികരിക്കാൻ കഴിയാത്ത സകല ദേഷ്യവും ആ മുഖത്ത് ഉണ്ട്..

പെട്ടെന്ന് ആരും വരുന്നില്ല എന്ന് ഉറപ്പു വരുത്തി.. രണ്ടു കൈകളും കൊണ്ട് സുധീ റേട്ടനെ ഇറുക്കി കെട്ടിപ്പിടിച്ചപ്പോൾ.. ദേഷ്യം ഒരു വിധം ആറിത്തണുത്ത താണ്..

പക്ഷേ അന്ന് രാത്രി.. ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന ഞാൻ കാണുന്നത്.. കട്ടിലിൽ എഴുന്നേറ്റിരുന്നു.. കൊച്ചുകുട്ടികളെപ്പോലെ വിതുമ്പി കരയുന്ന ഈ മനുഷ്യനെയാണ്..

തോളിലേക്കു കൈവെക്കാൻ ഒരുങ്ങിയതാണ്.. പക്ഷേ അത് പിന്നീട് ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത.. ഒരു രംഗം ആയി മാറും എന്നുള്ളത് കൊണ്ട്.. പിന്തിരിയുകയായിരുന്നു..

വേറെ ഒരു വീട് വാങ്ങി മാറി താമസിക്കണമെന്നു.. കുറെ നാളായി എന്നോട് പറയുന്നു..

സ്വന്തം മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും.. കിട്ടേണ്ട സ്നേഹവാത്സല്യങ്ങളും.. ഒരു മനോധൈര്യവും ഒക്കെ.. എനിക്ക് വേണ്ടി നിഷേധിക്കുന്നത് ശരിയല്ലെന്നു തോന്നി

അതിനുവേണ്ടി എത്ര കുത്തുവാക്കുകളും ശകാരങ്ങളും പരിഹാസങ്ങളും സഹിക്കാൻ ഞാൻ ഒരുക്കവും ആയിരുന്നു..

പക്ഷേ എ ന്റെ ഈ ഒരു അവസ്ഥയിൽ എന്നെക്കാൾ വേദനിക്കുന്ന ഈ മനുഷ്യനെ.. ഇങ്ങനെ കാണാൻ എനിക്ക് വയ്യ..

അങ്ങനെയാണ് ഞങ്ങൾ ഒരു പുതിയ വീട് വാങ്ങി മാറിത്താമസിച്ചതൂ..

പക്ഷേ എന്നിരുന്നാലും ചില ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും പ്രതീക്ഷിക്കാതെ ആരെങ്കിലുമൊക്കെ വീട്ടിലേക്ക് വരുമ്പോഴുമോക്കെ. അവരുടെ ചില ചോദ്യങ്ങളും ചിരിയുമൊക്കെ പരിഹാസമായിട്ടു തോന്നി തുടങ്ങി..

എവിടെ എല്ലാം പോയി ചികിത്സകൾ നടത്തിയിരിക്കുന്നു..

എത്രയെത്ര ഡോക്ടർമാരെ കണ്ടിരിക്കുന്നു..

എത്രയെത്ര മരുന്നുകൾ കഴിച്ചിരിക്കുന്നു..

ഒടുക്കം തട്ടിപ്പാണെന്ന് അറിഞ്ഞിട്ടും.. ചില പത്ര പരസ്യങ്ങളിൽ വരെ.. പെട്ടു പോയിട്ടുണ്ട്. .. പക്ഷേ പ്രതീക്ഷ കൈവിട്ടില്ല..

പുതിയ വീട്.. വിറ്റിട്ടും.. ചികിത്സകൾ ഇങ്ങനെ തുടർന്നുകൊണ്ടേയിരുന്നു..

ഞങ്ങൾ ഒരുമിച്ച് സെലക്ട് ചെയ്ത ഏറെ ആഗ്രഹിച്ചു വാങ്ങിയ വീട്

ഇഷ്ടപ്പെട്ട ഫർണിച്ചറുകൾ ഉള്ള

വിവിധ മുറികൾക്കും എനിക്കിഷ്ടപ്പെട്ട നിറത്തിലുള്ള പെയിൻറ് അടിച്ച

ഏറെനാൾ വിയർപ്പൊഴുക്കി ഉണ്ടാക്കിയെടുത്ത ഉദ്യാനം ഉള്ള..

ആ വീട് വിൽക്കുമ്പോൾ.. വളരെയേറെ മനോ വിഷമം ഉണ്ടായിരുന്നു

എങ്കിലും ഒരു കുഞ്ഞിനെ ഗർഭം ധരിക്കാനുള്ള , അതിനെ സ്നേഹവാത്സല്യങ്ങൾ നൽകി വളർത്താനുള്ള.. ഞങ്ങളുടെ ആഗ്രഹത്തിന് മുമ്പിൽ അതിനൊന്നും വലിയ സ്ഥാനമുണ്ടായിരുന്നില്ല..

കാണുന്നവരും പരിചയക്കാ രും ആയ.. ഒട്ടനവധി ആളുകൾ പറഞ്ഞ

അമ്പലങ്ങളിലും പള്ളികളിലും സന്ദർശിച്ചു.. കൊണ്ടിരിക്കുന്നു..

ദൂരസ്ഥലങ്ങളിലേക്ക് ഉള്ള യാത്രകൾ പതിവായി..

എത്രയോ ശയനപ്രദക്ഷിണ ങൾ നടത്തി

വഴിപാടുകളും നേർച്ചകളും ഒക്കെ കഴിച്ചു.. ഒരു ഫലത്തിനു വേണ്ടി കാത്തിരുന്നു..

അങ്ങനെ ഒരു ദർശനം കഴിഞ്ഞ് വരുന്ന വരവാണ് ഇത്.. ഇത് ഞങ്ങളുടെ വാടക വീടാണ്..

.വർഷങ്ങൾ പിന്നെയും കഴിഞ്ഞു

കാത്തിരിപ്പ്.. നീണ്ടു നീണ്ടു പോയി..

ചികിത്സയുടെ. ഫലമാണോ

ഏറെനാൾ സഹിച്ച കുറ്റപ്പെടുത്തലുകളുടെയും പരിഹാസത്തിന്റെയും.. പ്രതിഫലമാണോ.

. വർഷങ്ങളോളം പലയിടങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് നടത്തിയ.. പ്രാർത്ഥനയുടെ ഫലം ആണോ എന്നൊന്നും അറിയില്ല ..

ഒടുവിൽ.. ഞങ്ങൾക്ക്.. സന്തോഷിക്കാനുള്ള ആ സമയം എത്തി..

ഗർഭം ധരിച്ച സമയം മുതൽക്കുതന്നെ കുഞ്ഞിനെ ഞങ്ങൾ മത്സരിച്ചു.. സ്നേഹിച്ചു..

പുറംലോകം കാണും മുൻപേ.. വേണ്ട കളിപ്പാട്ടങ്ങളും കുഞ്ഞ് ഉടുപ്പുകളും.. ശേഖരിച്ചു വയ്ക്കുന്നത്.. ഒരു ഹരമായി മാറി..

വെളുത്ത തുണിയിൽ വർണ്ണ നൂലുകൾ കൊണ്ട്.. പൂക്കളുടെയും ചിത്രശലഭങ്ങളുടെയും.. ചിത്രം വരച്ചു ഒഴിവുസമയങ്ങളിൽ പോലും ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് വേണ്ടി.. കാഴ്ചയുടെ വർണ്ണ ലോകം ഒരുക്കുകയായിരുന്നു.. ഞങ്ങൾ

പ്രസവം കഴിഞ്ഞപ്പോൾ.. ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.. ആണും പെണ്ണുമായി ഇരട്ടക്കുട്ടികൾ

അവിടന്നങ്ങോട്ട്, ഞങ്ങൾ രണ്ടുപേർക്കും ഉറക്കമില്ലാത്ത രാത്രികളും പകലുകളും.

അവരെ ഊട്ടിയും ഉറക്കിയും അപ്പിയി ട്ടാൽ കഴുകി യും..അടിക്കടി നനഞ്ഞ കൊണ്ടിരുന്ന കുഞ്ഞുടുപ്പുകൾ കഴുകിയും.. പകലുകൾ തീർന്നു പോയപ്പോൾ..

അവരുടെ കളിചിരികളു ടെ.. അരങ്ങായി മാറുകയായിരുന്നു രാത്രികൾ. .ഒരാൾ ഉറങ്ങാൻ തുടങ്ങുമ്പോൾ ആയിരിക്കും മറ്റേയാൾക്ക്.. കളിക്കാൻ തോന്നുക

. അങ്ങനെ ഞങ്ങൾ രണ്ടുപേർക്കും രാത്രി ഉറക്കം തീരെ ഇല്ലാതെയായി.

..കാലത്ത് ജോലിക്ക് പോയി വൈകുന്നേരം ഉറക്കച്ചടവോടെ . വരുന്ന ഏട്ടനെ കാണുമ്പോൾ.. വിഷമം തോന്നാറുണ്ട് എങ്കിലും.. അവരുടെ ഈ കളിചിരി ഘോഷങ്ങൾക്ക് വേണ്ടി..

ഞങ്ങൾ; എത്രനാൾ കാത്തിരുന്നതാണ്.. എത്രയെത്ര പ്രാർത്ഥനകൾ എത്രയെത്ര യാത്രകൾ എത്രയെത്ര വഴിപാടുകൾ നേർച്ചകൾ എത്രയെത്ര പരിഹാസങ്ങൾ എത്രയെത്ര യാതനകൾ വേദനകൾ

***. **** ***** അന്ന് ഞങ്ങളെ കുത്തുവാക്കുകൾ പറഞ്ഞ് പരിഹസിച്ചും.. നൊമ്പരപ്പെടുത്തിയ വരും ഒക്കെ ഇന്ന്, അഭിനന്ദിക്കുകയാണ്.. ഞങ്ങളുടെ രണ്ട് മക്കളും.. ഞങ്ങൾക്ക് മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതായി രുന്നു. .. അത്രയും കരുതലോടെ വളർത്തിയത് കൊണ്ടാവണം . രണ്ടുപേരും എഞ്ചിനീയറിംഗ് റാങ്കോടെ പാസായി. .. രണ്ടുപേരും നല്ല ശമ്പളമുള്ള ജോലിയിൽ പ്രവേശിച്ചി രിക്കുന്നു.. അവർ രണ്ടുപേർക്കും.. ഞങ്ങൾ എന്ന് വച്ചാൽ ജീവനാണ്

അത്രയേറെ യാതനകൾക്കുംം.. വേദനകൾക്കും.. ഒടുവിൽ ലഭിച്ചത് കൊണ്ടാവാം.. രണ്ടുപേരെയും ആൺപെൺ വ്യത്യാസമില്ലാതെയാണ് . വളർത്തിയതും പഠിപ്പിച്ചതുമെല്ലാം..

പക്ഷേ ഇപ്പോഴും നഗരങ്ങളിലെ തെരുവോരങ്ങളിൽ കിടന്നുറങ്ങുന്ന കുട്ടികളെ കാണുമ്പോൾ.. ഞങ്ങൾക്ക് വേദനയുണ്ട്…

മക്കളെ തീരെ ശ്രദ്ധയില്ലാതെ വളർത്തുന്ന.. മാതാപിതാക്കളെ കാണുമ്പോഴും … ഞങ്ങൾ ഓർക്കാറുണ്ട്.. വർഷങ്ങളോളം ഒരു കുഞ്ഞിനു വേണ്ടി ഞങ്ങൾ തേടി നടന്നതും ഓടിനടന്ന തുമായ വഴികളും വർഷങ്ങളും ആണ് ഞങ്ങളെ ഇത്രയേറെ മക്കളുടെ കാര്യത്തിൽ കരുതലുള്ള വരും ജാഗ്രത ഉള്ളവരുമാ ക്കീ തീർത്തത് എന്ന്…

രചന: Fackrudheen Ali Ahammad

Leave a Reply

Your email address will not be published. Required fields are marked *