വിസിറ്റ് വിസ

രചന :- കാർത്തിക സോജു

കല്യാണം കഴിഞ്ഞ് നാലാം ദിവസം ഏട്ടൻ ഗൾഫിലേക്ക് തിരിച്ചുപോയി അത്രവേഗം പോവാൻ കാരണം ഉണ്ട് കേട്ടോ, ഒരു ഹിന്ദു ക്രിസ്ത്യൻ പ്രണയ വിവാഹം ആയിരുന്നു ഞങ്ങളുടേത്, പത്തു ദിവസത്തെ എമർജൻസി ലീവ് എടുത്ത് പെണ്ണ് ചോദിക്കാൻ വന്നതായിരുന്ന് പുള്ളിക്കാരൻ, പിന്നെ എല്ലാവരുടെയും എതിർപ്പും കുത്തിതിരിപ്പും എല്ലാം കാരണം ആറാം ദിവസം കല്യാണം നടന്നു…

ആകെ മൂന്ന് ദിവസം ആ മൂന്ന് ദിവസങ്ങളിൽ ശരിക്കൊന്ന് മിണ്ടാൻ പോലും നേരം കിട്ടിയില്ല… എവിടെയൊക്കെയോ കറങ്ങി നടന്നു… ദിവസങ്ങൾക്ക് ഒരായുസ്സിന്റെ ദൈർഘ്യം ഉള്ളതുപോലെ തോന്നി പിന്നീടുള്ള ഓരോ ദിനങ്ങളിലും, അങ്ങനെ വർഷം ഒന്നര കഴിഞ്ഞു ഇതിനിടക്ക് എനിക്ക് പാസ്പോർട്ട് ഒക്കെ എടുത്ത് കേട്ടോ ഇടക്കിടക്ക് വിസ ഇപ്പൊ ശരിയാക്കാം ഇപ്പൊ ശരിയാക്കാം എന്ന് ഏട്ടൻ എന്നെ കൊതിപ്പിക്കാറുണ്ടയിരുന്നൂ… പെട്ടെന്ന് ഒരു ദിവസം ഏട്ടൻ വിളിച്ച് പറഞ്ഞു നിന്റെ വിസിറ്റ് വിസ ശരിയായി ഇനി മൂന്ന് മാസം നമുക്ക് ഇവിടെ അടിച്ച് പൊളിക്കാം എന്നു…

പിന്നെ ആകെ ഒരു ത്രിൽ ആയിരുന്നു…. അങ്ങനെ ആ ദിവസമെത്തി ആദ്യമായി ഫ്ലൈറ്റിൽ കയറുന്നതിന്റെയും പിന്നെ ന്റെ ഏട്ടന്റെ അടുത്ത് പോവുന്നതിന്റെയും എല്ലാം സന്തോഷം… അങ്ങനെ ഞാനും എത്തി എന്റെ ഏട്ടന്റെ അടുത്ത്… എട്ടനോട് പറഞ്ഞു ഞാനിങ് പറന്നു വന്ന് കേട്ടോ എന്നു… പിന്നെ ഞങ്ങളുടെ ലോകം ആയിരുന്നു… കൂട്ടിന് ഏട്ടന്റെ രണ്ട് ചങ്ക്‌ കൂട്ടുകാരും സി ആർ പി ( സന്തു) യും സിൽവാടി യും (സുബിൻ)..

ഇപ്പൊൾ തോന്നുന്നു ദിവസങ്ങൾക്ക് സെക്കൻഡ് ന്റെപോലും ദൈർഘ്യം ഇല്ലാന്ന്…. പല പൊരുത്ത പെടലുകളും വേണ്ടിവന്നു, എന്റെ വീട് ചെറുതാണ് എന്ന് എനിക്ക് ഒരു സങ്കടം ഉണ്ടായിരുന്നു എപ്പോളും, 3 ബെഡ്റൂം ഹാൾ കിച്ചെൻ ഇവിടെ ആണെങ്കിലോ ആകാശത്തോളം മുട്ടി നിൽക്കുന്ന ഫ്ലാറ്റ് അല്ലേ എല്ലായിടത്തും , പക്ഷെ പിന്നെയാണ് എനിക്ക് മനസ്സിലായത് നമ്മുടെയൊക്കെ വീടിനേക്കളും ചെറിയ ഒറ്റമുറിയും ഒരു ചെറിയ അടുക്കളയും മാത്രമാണ് മിക്ക ഫാമിലിക്കും എന്ന്…

എന്നാലും ലൈഫ് അത് ഒരു സുഖം ഉള്ള ഫീൽ തന്നെയാ…. നാലാം ദിവസം പോന്നതിന്റെ സങ്കടങ്ങളോക്കെ കാറ്റിൽ പറത്തി അടിച്ച് പൊളിച്ച് ജീവിച്ചു… ഇടയ്ക്ക് ചെറിയ സൗന്ദര്യ പിണക്കങ്ങളൊക്കെ ഉണ്ട് കേട്ടോ… അതൊക്കെ ആ ഒറ്റമുറിയിൽ തന്നെ അവസാനിക്കുന്നതും ആണ്‌….

പിന്നെ ഇന്നാണ് 89 ആം ദിവസം എന്റെ റിട്ടേൺ ടിക്കറ്റ് ok ആയി…. എന്തോ ഒരു വല്ലാത്ത സങ്കടം…. പിന്നെ ഈ മടക്ക യാത്രയിലും ഉണ്ട് ഒരു ത്രിൽ എയർലൈൻ കാരെ പറ്റിച്ച് ഒരാൾക്കുള്ള ടിക്കറ്റ് എടുത്ത് ഞങ്ങൾ രണ്ടാളും നാട്ടിലേക്ക് പോവുന്നു… അത് ആരാണെന്നല്ലെ, അവൻ ആണോ അവൾ ആണോ എന്നു ഞങ്ങൾക്കും അറിയില്ല…. കക്ഷി എന്റെ വയറ്റിലാ…

രചന :- കാർത്തിക സോജു

Leave a Reply

Your email address will not be published. Required fields are marked *