സ്നേഹമർമ്മരം…ഭാഗം..26

ഇരുപത്തിഅഞ്ചാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 25

 

ഭാഗം..26

എന്താ ഇവിടെ അചഛനും മോനും കൂടി ഒരു ചിരിയും കളിയും…….

ങ്ഹേ……പങ്കുവിന്റെ മുഖത്ത് ഇതെന്താ എണ്ണയൊഴിച്ചത്…..”

രേണുക ചോദിച്ചു കൊണ്ട് അവിടേക്ക് വന്നതും രവി പറയട്ടേന്ന് പങ്കുവിനോട് ആക്ഷൻ കാണിച്ചു…..

പങ്കു തിരികെ വേണ്ടെന്ന് ദയനീയമായി തല കുലുക്കി……..

രവി ഉയർന്ന് വന്ന ചിരിയടക്കി കസേരയിൽ കാല് നീട്ടിയിരുന്നു……

“എന്നാൽ മോൻ വന്ന് അച്ഛന്റെ കാല് നന്നായൊന്ന് തിരുമ്മി തന്നേ……”

“അച്ഛാ………”

“വാടാ…….കാലൊക്കെ നല്ല വേദനയാ….

നീയൊന്നു തിരുമ്മിയാൽ മാറും……”

പങ്കു വേറെ നിവർത്തിയില്ലാതെ രവിയുടെ അടുത്തായിരുന്ന് കാല് തിരുമ്മാൻ തുടങ്ങി…..

“ശ്ശൊ…….കുട്ടൂസന്റെ കാല് പിടിക്കേണ്ടി വന്നല്ലോ…….”

 

രേണുക ഇതെല്ലാം കണ്ട് ചിരിയോടെ അവനരികിലിരുന്നു……

 

ജാനി രാവിലെ കണ്ണ് തുറക്കുമ്പോൾ ധ്രുവ് കുഞ്ഞാറ്റയെ ഭക്ഷണം കഴിപ്പിക്കയായിരുന്നു….

കുഞ്ഞാറ്റ അവളുണർന്നത് കണ്ട് കൈ ചൂണ്ടി എന്തോ ശബ്ദമുണ്ടാക്കിയത് കേട്ടാണ് ധ്രുവ് ജാനിയെ കണ്ടത്….

“ബെഡിൽ നിന്ന് എഴുന്നേൽക്കണ്ട…… ഞാൻ മോൾക്ക് ഭക്ഷണം കൊടുത്തിട്ട് വരാം………”

ധ്രുവ് പറഞ്ഞത് കേട്ട് ജാനി ശെരിയെന്ന് തലയാട്ടി…..

ധ്രുവ് കുഞ്ഞാറ്റയെ ഭക്ഷണം കഴിപ്പിച്ച്…മുഖമൊക്കെ കഴുകി തുടച്ച്…..തോളിൽ കിടത്തി തട്ടിയുറക്കി…….

ജാനിയുടെ അപ്പുറത്തായി കിടത്തിയതും കുഞ്ഞാറ്റ ഒന്നു ചിണുങ്ങി……ജാനിയും ധ്രുവും അവളെ തട്ടിയുറക്കാനായി പെട്ടെന്ന് കൈയെടുത്തു…….

ജാനിയുടെ കൈയുടെ മേലെയാണ് ധ്രുവിന്റെ കൈകൾ പതിഞ്ഞത്……

ഒരു പിടച്ചിലോടെ ജാനി ധ്രുവിനെ നോക്കി….. അവന്റെ കണ്ണുകളും അവളിലായിരുന്നു…….

പരസ്പരം കണ്ണുകൾ കോർത്തപ്പോൾ ജാനി പരിഭ്രമത്തോടെ കണ്ണുകൾ പിൻവലിച്ച് കുഞ്ഞാറ്റയെ തട്ടിയുറക്കി….

ധ്രുവ് കൈകളെടുത്ത് ജാനിയെ തന്നെ നോക്കി നിന്നു……..രണ്ടുപേരുടെയും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞിരുന്നു……..

“മോളുറങ്ങി……വാ…..എഴുന്നേറ്റ് ഫ്രഷാക്…

ഞാൻ പിടിയ്ക്കാം….”

അവൻ ശ്രദ്ധയോടെ ജാനിയെ പിടിച്ചെഴുന്നേൽപ്പിച്ചു……തോളിലൂടെ കൈയിട്ട് വളരെ പതിയെ നടത്തിച്ചു……

മുറിവിൽ കൊളുത്തി പിടിച്ചത് പോലെ തോന്നിയവൾക്ക്…….

“ആ…..ആഹ്……”

“എന്താടോ വേദനിക്കുന്നോ………

മുറിവ് കുറച്ചു ആഴത്തിലാണ് അതാ…….”

അലിവോടെ ധ്രുവ് പറഞ്ഞത് കേട്ട് ജാനി വേദന സഹിച്ചു കൊണ്ട് മുന്നോട്ടു നടന്നു…..

പെട്ടെന്നാണ് ധ്രുവ് അവളെ കൈകളിൽ കോരിയെടുത്തത്……

പ്രതീക്ഷിക്കാതെയുള്ള അവന്റെ നീക്കത്തിൽ ജാനി ഞെട്ടിപ്പോയി…..ഉച്ചത്തിൽ മിടിക്കുന്ന ഹൃദയത്തെ അവൾ പണിപെട്ട് അടക്കി നിർത്തി…….

അവന്റെ നെഞ്ചിലെ ചൂടിൽ ചേർന്ന് കിടക്കുമ്പോൾ ആദ്യമായി കണ്ടത് പോലെ ജാനിയുടെ കണ്ണുകൾ ധ്രുവിനെ മുഖത്ത് അലഞ്ഞു നടന്നു……………

ധ്രുവും അറിയുകയായിരുന്നു………ജാനിയെ ചേർത്ത് പിടിയ്ക്കുമ്പോൾ തന്നിലുണ്ടാകുന്ന മാറ്റം…….

ഉച്ച കഴിഞ്ഞപ്പോൾ തന്ന ഡോക്ടറോട് പറഞ്ഞിട്ട് ജാനിയെ ധ്രുവ് വീട്ടിലേക്ക് കൊണ്ട് പോയി…..

മരുന്നും ഡ്രിപ്പിനുള്ള മെഡിസിനുമൊക്കെ അവൻ എടുത്തിരുന്നു….ഹോസ്പിറ്റലിൽ ഒരാഴ്ച ലീവും എഴുതി കൊടുത്തു….

ഫ്ലാറ്റിന് മുന്നിൽ സീമചേച്ചി കാത്ത് നിന്നിരുന്നു…..കുഞ്ഞാറ്റയെ അവരുടെ കൈയിൽ കൊടുത്തിട്ട് ജാനിയെ അവൻ തന്നെ കൈകളിലെടുത്ത് ഫ്ലാറ്റിലേക്ക് കൊണ്ട് പോയി…..

“സീമചേച്ചി ജാനിയുടെ ഡ്രസ്സ് മാറാൻ സഹായിച്ച് കൊടുക്ക്…

ഞാൻ മോളെ എടുത്തോളാം…..”

ധ്രുവ് കുഞ്ഞാറ്റയെയും കൊണ്ട് പുറത്തേക്ക് പോയതും സീമചേച്ചി അവളുടെ തുണിയെല്ലാം മാറ്റി ദേഹമൊക്കെ തുടച്ചു കൊടുത്തു….

 

 

രവി ശരവേഗത്തിൽ മധുവിന്റെ വീട്ടിനകത്തേക്ക് കയറി……

“രവിയേട്ടനോ……രേണു വന്നില്ലേ…….”

ഹാളിലേക്ക് വന്ന കൗസുവിന്റെ ചോദ്യം അവഗണിച്ചു കൊണ്ട് രവി ഗൗരവത്തിൽ മധുവിനായി തിരഞ്ഞു…

“അവനെവിടെ മാധവൻ……. ”

അയാളുടെ മാറ്റം കണ്ട് സംശയത്തോടെ കൗസു ജാനിയുടെ മുറിയിലേക്ക് വിരൽ ചൂണ്ടി………

രവി കാറ്റു പോലെ മുറിയിലേക്ക് പോകുന്നത് കണ്ട് കൗസു വാ പൊളിച്ചു….

എന്തെങ്കിലും ബിസിനസ് കാര്യമാകും…..

മനസ്സിൽ ചിന്തിച്ചു കൊണ്ട് അവർ അടുക്കളയിലേക്ക് പോയി…….

ജാനിയുടെ മുറിയിൽ കട്ടിലിൽ തല കുനിച്ചിരിക്കുന്ന മാധവനെ കണ്ടതും രവി ദേഷ്യത്തിൽ വാതിൽ അകത്തു നിന്ന് കുറ്റിയിട്ടു…..

വാതിലടക്കുന്ന ശബ്ദം കേട്ട് മധു നിവർന്നു നോക്കി……ദേഷ്യത്തിൽ നിൽക്കുന്ന രവിയെ കണ്ടതും മാധവൻ പതറിപ്പോയി…..

രവി ഓടി വന്ന് മാധവനെ ഷർട്ടിൽ പിടിച്ച് വലിച്ച് ഭിത്തിയിലേക്ക് ചേർത്തു……

 

“എന്തിനാടാ നീ ജാനിയുടെ അടുത്തേക്ക് ഗുണ്ടകളെ വിട്ടത്…….”

ആ ചോദ്യത്തിൽ പകച്ചെങ്കിലും മധു രവിയെ പിന്നോട്ട് തള്ളി……

“നിനക്കറിയില്ലേ……പിന്നെന്താ….”

അയാൾ വേദനയോടെ ചോദിച്ചത് കേട്ട് രവി മുഖം ചുളിച്ചു…….

“എന്തറിയില്ലേന്ന്……..എനിക്ക് മനസ്സിലായില്ല മധൂ……..”

നേരിയ ഈർഷ്യയോടെ രവി ചോദിച്ചത് കേട്ട് മധു തളർന്നത് പോലെ കട്ടിലിലേക്ക് ഇരുന്നു…..

“അവൻ…..ധ്രുവ് ദർശൻ…….

എന്റെ മോളെ വച്ച് എന്നോട് വിലപേശി…….

എന്റെ മോളെ കാണരുതെന്ന് വിലക്കി…….

നിനക്കറിയില്ലേ രവീ……ജാനിയെ കാണാതെ എനിക്ക് പറ്റില്ലെന്ന്……”

മധുവിന്റെ മുഖത്തെ സങ്കടം മാറി കോപവും വാശിയും നിറഞ്ഞു….

“കുഞ്ഞിനെ നഷ്ടപ്പെടാതിരികാൻ വേണ്ടി മാത്രമാണ് അവൻ എന്റെ മോളെ താലി കെട്ടിയത്……..

അവനിൽ നിന്ന് എന്റെ മോളെ എനിക്ക് തിരികെ നേടണം രവീ……

കുഞ്ഞിനെ തട്ടിയെടുക്കാനാ ഞാൻ ഗുണ്ടകളെ വിട്ടത്……”

 

“നീയെന്താടാ പറയുന്നത്….നിനക്ക് ഭ്രാന്ത് പിടിച്ചോ……..

ചന്തു ജാനിയുടെ ഭർത്താവാണ്……..കുഞ്ഞാറ്റ നിന്റെ മകളും…..”

“നോ…………..നോ……….”

മധു കേൾക്കാൻ വയ്യാത്തത് പോലെ ചെവി പൊത്തി അലറി……

“ആ കുഞ്ഞിനെ ഞാൻ കൊല്ലും…….എന്റെ ജാനിമോൾക്ക് വേണ്ടി…….

എനിക്ക് പറ്റിയ തെറ്റാണ് ആ കുഞ്ഞ് …..അതെനിക്ക് തിരുത്തണം……”

“മധൂ………..ഒരു വലിയപാപം നീ ചെയ്തു……. കുഞ്ഞാറ്റയോട് ……

ഇനി ആ കുഞ്ഞിനെ കൂടി കൊന്നിട്ട് അതിലും വലിയ പാപം ചെയ്യാൻ പോകുവാണോ നീ…..”

“പിന്നെ…….പിന്നെ…..

ഞാനെന്ത് ചെയ്യണം…….

അവനെ അനുസരിക്കണോ…..

രഘുറാം ആവശ്യപ്പെട്ടത് പോലെ അയാളുടെ പെങ്ങൾക്ക് പകരം എന്റെ മകളെ നശിപ്പിക്കാൻ കൊടുക്കണോ……”

 

മധു തലമുടിയിൽ പിടിച്ച് വലിച്ച് ഭ്രാന്തനെപ്പോലെ കട്ടിലിലേക്ക് ഇരുന്നു…..

“മധു……….നീ സമാധാനിയ്ക്…….

കുഞ്ഞാറ്റയെ ജാനിയും ധ്രുവും കൂടി വളർത്തിക്കോളും…….

രഘുറാമിന്റെ കാര്യം എനിക്ക് വിട്ടേക്ക്…….പിന്നെ….

കുറച്ചു കാലം കഴിയുമ്പോൾ ധ്രുവിന്റെ സ്വഭാവമൊക്കെ മാറിക്കോളും…….

കുഞ്ഞാറ്റയെ അവന് ജീവനാണ്……അതാണ് അവനീ കാണിച്ചു കൂട്ടിയതൊക്കെ…..”

രവി ആശ്വസിപ്പിക്കും പോലെ പറഞ്ഞതൊന്നും മധുവിന്റെ ചെവിയിൽ കേട്ടില്ല……..

അയാൾ ഭ്രാന്തനെപ്പോലെ പിറുപിറുത്തു കൊണ്ടിരുന്നു…..

“അവനിൽ നിന്ന് ആ കുഞ്ഞിനെ ഞാനകറ്റും…..

എന്റെ മോളെ അവൻ എന്നിൽ നിന്ന് പിടിച്ച് പറിച്ചത് പോലെ…….”

“നീയി ഭ്രാന്ത് പറഞ്ഞിരുന്നോ…..നീ അയച്ച ഗുണ്ടകൾ ജാനിയെ ആക്രമിച്ചെന്ന്……

കുത്തേറ്റ് ജാനി ആശുപത്രിയിൽ ആയെന്ന്…..”

മധു ഞെട്ടലോടെ ചാടിയെണീറ്റു…..

“എന്താ……എന്താ …നീ പറഞ്ഞത്…..

എന്റെ മോള്……..ഈശ്വരാ…….”

മുഖം പൊത്തി പൊട്ടിക്കരയുന്ന മധുവിനോട് രവിയ്ക്ക് അലിവ് തോന്നി…..

കുറച്ചു കാലങ്ങളായി ഭ്രാന്തിലേക്ക് പോകയാണ് മധുവിന്റെ മനസ്സ്………

ബോംബെയിൽ നടന്നതൊക്കെ മധുവിനെ ആകെ മാറ്റിയിരിക്കുന്നു………

പെട്ടെന്ന് മധു കണ്ണ് തുടച്ചു കൊണ്ട് ചാടിയെണീറ്റു…..

“രവീ….വാ…ഹോസ്പിറ്റലിൽ പോകാം….

എനിക്കെന്റെ മോളെ കാണണം……”

“ജാനിയെ ധ്രുവ് വീട്ടിലേക്ക് കൊണ്ട് പോയി മധൂ……

ധ്രുവ് തന്നെയാണ് രാവിലെ എന്നെ വിളിച്ച് പറഞ്ഞത്……..

ഫ്ലാറ്റിൽ പോയി കാണാൻ ശ്രമിച്ചാൽ ജാനിയോട് എല്ലാം പറയുമെന്ന് പറഞ്ഞവൻ….”

 

മധുവിന്റെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു…….

“വെറുതെ വിടില്ല ഞാനവനെ……”

അയാൾ അലറിയത് കേട്ട് രവി പരിഭ്രമിച്ചു………

 

രാത്രിയായതും സീമചേച്ചി ജോലിയെല്ലാം ഒതുക്കി വച്ച് വീട്ടിലേക്ക് പോയി……

ധ്രുവ് തന്നെയാണ് ജാനിയ്ക്ക് വേണ്ട ഭക്ഷണം എടുത്തു കൊടുത്തത്…….

ഉറങ്ങാൻ നേരം കുഞ്ഞാറ്റയെ സൈഡിലുള്ള ബേബി ബെഡിലേക്ക് ധ്രുവ് കിടത്തുന്നത് കണ്ട് ജാനി മുഖം ചുളിച്ചു…….

അല്ലെങ്കിൽ കട്ടിലിൽ നടുക്കായാണ് മോളെ കിടത്തുന്നത്……..

“മോളെ അടുത്ത് കിടത്തിയാൽ അവളുടെ കൈയും കാലുമൊക്കെ മുറിവിൽ തട്ടും……”

അവളുടെ സംശയം മനസ്സിലായത് പോലെ ധ്രുവ് പറഞ്ഞു കൊണ്ട് അവളുടെ അരികിൽ വന്നിരുന്നു……

ജാനിയ്ക്ക് ഇപ്പോൾ അവന്റെ മുഖത്ത് നോക്കാൻ പ്രയാസമാണ്………വേറൊന്നുമല്ല….

ധ്രുവിന്റെ നോട്ടത്തിൽ ഇപ്പോൾ കുസൃതിയാണ്…..തന്നോടുള്ള ഇഷ്ടം അറിയാൻ കഴിയുന്നുണ്ട്……

ധ്രുവ് ജാനിയോട് ചേർന്ന് കിടന്നതും ജാനിയുടെ നെഞ്ചിടിപ്പ് കൂടി…….

“താനെന്താടോ വിറയ്ക്കുന്നത്……ഞാനൊന്ന് അടുത്ത് കിടന്നതിനാണോ…….”

ധ്രുവ് കള്ളച്ചിരിയോടെ ചോദിച്ചത് കേട്ട് ജാനി പതിയെ തിരിഞ്ഞു കിടന്നു…….

ധ്രുവിന്റെ കൈകൾ തന്റെ മുറിവിൽ തലോടുന്നത് അവളറിഞ്ഞു…..

അവന്റെ കൈകൾ തന്നെ പൊതിഞ്ഞു പിടിയ്ക്കുന്നത് അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

“ജാനീ………”

“മ്…….”

“ഈ അകൽച്ച നമുക്കു അവസാനിപ്പിക്കാൻ സമയമായെടോ…..”

ധ്രുവിന്റെ വാക്കുകൾ കേട്ടതും വിശ്വസിക്കാനാവാത്തത് പോലെ അവൾ പെട്ടെന്ന് തിരിഞ്ഞു……

“ശ്ശൊ……പതിയെ തിരിയെടോ……

മുറിവ് വേദനിയ്ക്കും………”

ധ്രുവ് പറഞ്ഞപ്പോളാണ് ജാനി മുറിവിനെ കുറിച്ച് ഓർത്തത് പോലും…… അവൾ ചമ്മലോടെ മുഖം പൊത്തി……

ധ്രുവ് കള്ളച്ചിരിയോടെ അവളുടെ കൈകൾ പിടിച്ചു മാറ്റി അവളെ നെഞ്ചോടു ചേർത്ത് കിടത്തി……

“നിന്നെ വേണം ജാനീ എനിയ്ക്ക്…..എന്റെ പെണ്ണായി….എന്റെ ഭാര്യയായി……”

ജാനിയുടെ കണ്ണുകൾ വിടർന്നു….അവൾ അദ്ഭുതത്തോടെ അവനെ നോക്കി…..

അല്ലെങ്കിൽ കുഞ്ഞാറ്റയുടെ അമ്മ എന്ന് മാത്രം പറഞ്ഞിരുന്ന ആളാണ്………

ധ്രുവ് ജാനിയുടെ നെറുകയിൽ ചുണ്ടുകൾ ചേർത്തതും ജാനി പിടച്ചിലോടെ അവനെ ചുറ്റിപ്പീടിച്ചു…..

“ഈ മുറിവൊക്കെ ഒന്നുണങ്ങട്ടെ …..

വിശദമായി നമുക്ക് കാണാം കേട്ടോ…….”

ഒരു കണ്ണിറുക്കി ധ്രുവ് പറയുന്നത് കേട്ട് ജാനിയുടെ മുഖം ചുവന്ന് തുടുത്തു…. ജാനി അവന്റെ നെഞ്ചിൽ മുഖമർത്തി…….

അവളുടെ നാണം കണ്ട് ധ്രുവിന് ചിരി വന്നു………

 

 

പങ്കു ആകെ ചിന്തയിലാണ്…..ലെച്ചുവിനോട് ഒരു സോറി പറയാൻ നോക്കിയിട്ട് നടക്കുന്നില്ല……

കുട്ടൂസനും ഡാകിനിയും ഏത് നേരവും ലെച്ചുവിന്റെ കൂടെയാണ്……പെണ്ണാണെങ്കിൽ പേടിച്ചിട്ട് തന്നെ കാണുമ്പോൾ കുനിഞ്ഞാണ് നടപ്പ്…….

“പങ്കൂ…….വാടാ കഴിയ്ക്കാം……”

രേണു വിളിയ്ക്കുന്നത് കേട്ട് പങ്കു ആലോചനയോടെ എഴുന്നേറ്റ് ഡയനിംഗ് ഹാളിലേക്ക് പോയി……..

രവി ഇരുന്ന് കഴിയ്ക്കുന്നുണ്ട്…….എന്തോ ആലോചനയിലാണ്….

പങ്കു ലെച്ചുവിനായി പരതി നോക്കി…….

അവിടെങ്ങും കണ്ടില്ല….നിരാശയോടെ അവൻ കഴിയ്ക്കാനിരുന്നു……

രേണു പങ്കുവിന് വിളമ്പി കൊടുത്തു…..

നിമ്മി കഴിയ്ക്കാനായി വന്ന് ഒരു ചെയർ വലിച്ചിട്ടിരുന്ന് ഫോണിൽ കുത്തിക്കൊണ്ടിരുന്നു…….

“കഴിക്കുമ്പോഴെങ്കിലും ആ ഫോണൊന്ന് മാറ്റി വയ്ക്ക് മോളെ…..”

രേണു ശാസനയോടെ പറഞ്ഞത് കേട്ട് നിമ്മി മുഖം കോട്ടി…..പിന്നെയും ഫോണിൽ ശ്രദ്ധിച്ചിരുന്നു……

“ലെച്ചുയെവിടെ രേണു……”

രവി ചോദിക്കുന്നത് കേട്ട് രേണുവിന്റെ മറുപടിയ്ക്കായി ആകാംഷയോടെ പങ്കു കാതോർത്തു…….

“അടുക്കളയിലിരുന്ന് കഴിച്ചോളാന്ന് പറഞ്ഞിരുപ്പുണ്ട്……വിളിച്ചിട്ട് വരുന്നില്ല……”

അത് കേട്ടതും പങ്കുവിന്റെ മുഖത്ത് നിരാശ പടർന്നു…..

“മോളെ……..ലെച്ചൂ…….”

രവി വിളിച്ചത് കേട്ട് അടുക്കള വാതിലിന്റെ മറവിൽ നിന്ന് പുറത്തേക്ക് വന്നു…..

പങ്കു അദ്ഭുതത്തോടെ വായും തുറന്ന് അവളെ നോക്കിയിരുന്നു…

പച്ച പട്ട് പാവാടയും അതിന്റെ ബ്ലൗസുമാണ് വേഷം…..ഒരുക്കങ്ങൾ ഇല്ലെങ്കിലും ഒരു കൊച്ചു സുന്ദരിയാണവൾ…..

പെട്ടെന്ന് വായിൽ കുറച്ചു മീൻ കഷ്ണം നിറഞ്ഞപ്പോൾ പങ്കു രവിയെ മുഖം കൂർപ്പിച്ചു നോക്കിക്കൊണ്ട് അത് തുപ്പിക്കളഞ്ഞു……

“നീ വായ തുറന്നിരിക്കുന്നത് കണ്ടിട്ട് ഞാൻ വിചാരിച്ചു മീൻ കഴിക്കാനാണെന്ന്…”

“എനിക്ക് മീൻകറി ഇഷ്ടമില്ലെന്ന് അറിയില്ലേ മിസ്റ്റർ രവിശങ്കർ…”

ഈ കുട്ടൂസനെ മിക്കവാറും ഞാൻ വല്ല നഴ്സറി സ്കൂളിലും കൊണ്ടാക്കും….

ലെച്ചു ചെറിയ മടിയോടെ അവരുടെ അടുത്തേക്ക് വന്നതും രേണു അവളെ പിടിച്ച് രവിയുടെ അടുത്ത ചെയറിലായിരുത്തി……

നിമ്മി രൂക്ഷമായി നോക്കുന്നത് കണ്ട് ലെച്ചു എഴുന്നേൽക്കാൻ നോക്കിയെങ്കിലും രവി അവളോട് ഇരിയ്ക്കാൻ ആംഗ്യം കാണിച്ചു……

“ഈ വൃത്തികെട്ടവളോടൊപ്പമിരുന്ന് ഞാൻ കഴിയ്ക്കില്ല…….

ഒരു പാവം…. അഭിനയിക്കയാണിവൾ……കള്ളി……”

നിമ്മി ചാടിത്തുള്ളി കൊണ്ട് എഴുന്നേറ്റ് പോയതും ലെച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു…..

അവളുടെ മനസ്സ് അത്രയും ആർദ്രമായിരുന്നു…….നിഷ്കളങ്കമായ ഒരു പാവം പെൺകുട്ടി…..തിരിച്ചു പറയാനോ ദേഷ്യം കാണിക്കാനോ അറിയാത്തവൾ……

അവളുടെ നിറഞ്ഞ കണ്ണുകൾ തുടയ്ക്കാൻ കൈയുയർത്തി എങ്കിലും പെട്ടെന്ന് പങ്കു കൈ താഴ്ത്തി…..

അവൾ കരയുന്നത് തനിക്ക് സഹിക്കാൻ കഴിയുന്നില്ല………ഇത്രയും നാളും താനായിരുന്നു അവളെ കരയിക്കാൻ മത്സരിച്ചു കൊണ്ടിരുന്നതെന്നോർത്തപ്പോൾ അവന് തന്നോട് തന്നെ പുച്ഛം തോന്നി………

 

“മോള് വിഷമിക്കണ്ട……. അവൾക്ക് കുശുമ്പാണ്……മോള് കഴിച്ചോ….”

രവി വാത്സല്യത്തോടെ പറയുന്നത് കേട്ട് അവൾ ദയനീയമായി ശരിയെന്ന് തലകുലുക്കി…….

പങ്കുവിനെ പോലും നോക്കാൻ അവൾക്ക് ഭയം തോന്നി…….

“മോളുണ്ടാക്കിയതാണോ മീൻകറി……. സൂപ്പറാട്ടോ…..”

ലെച്ചു നന്ദിയോടെ പുഞ്ചിരിച്ചു……

‘ങ്ഹേ………ലെച്ചു ഉണ്ടാക്കിയതാണോ മീൻകറി…..ഐഡിയ……ഇതു മുഴുവൻ കഴിച്ച് അവളുടെ മുന്നിൽ കുറച്ചു സ്നേഹം തെളിയിക്കണം….’

പങ്കു ചാടിക്കേറി മീൻകറി എടുക്കാൻ തുടങ്ങിയതും രവി അതെടുത്ത് മാറ്റിയിരുന്നു…..

“നിനക്ക് ഇഷ്ടമില്ലല്ലോ മീൻകറി…..അതുകൊണ്ട് ഇത് മുഴുവൻ ഞാനെടുക്കുവാണേ…….

ഒന്നും തോന്നരുത്….നല്ല ടേസ്റ്റ്…..”

പങ്കു ചാടിയെണീറ്റു……

“ദേ….മര്യാദയ്ക്ക് അല്ലെങ്കിൽ എന്റെ പ്രൊഡ്യൂസറാണെന്ന് നോക്കില്ല…..വല്ല ഡേകെയറിലും കൊണ്ടാക്കും കള്ളക്കിളവാ……”

“കിളവൻ നിന്റെ അച്ഛൻ….. അയ്യോ സോറി്‌…അത് ഞാനാണല്ലോ.. കിളവൻ നിന്റെ അമ്മായിയപ്പൻ…….

അയ്യോ സോറി മോളെ ലെച്ഛൂ……….”

ഓരോ വട്ടവും അബദ്ധം പറ്റി തിരുത്തുന്ന രവിയെ ലെച്ചുവും രേണുവും വായും തുറന്ന് നോക്കിയിരിക്കയാണ്…..സംഭവം അവർക്ക് അറിയില്ലല്ലോ….

“മിസ്റ്റർ രവിശങ്കർ….ഈ മീൻകറിയ്ക്ക് പകരം ചോദിച്ചില്ലെങ്കിൽ എന്റെ പേര്……”

“ലുട്ടാപ്പി എന്നായിരിക്കും അല്ലേ മോനെ….. ”

“ഗർർർ,”

അരിശത്തോടെ റ്റേബിളിൽ ഒന്നിടിച്ചു കൊണ്ട് പങ്കു അകത്തേക്ക് കയറിപ്പോയി…..

ഇരുപത്തിഏയാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 27

അതേയ്…..ഒരു കാര്യം…..

ഫ്ലാഷ് ബാക്ക് കഥ പറയുന്നതായി എഴുതിയാൽ മതിയോ അതോ..അതിലേക്ക് മടങ്ങിപ്പോണോ

Leave a Reply

Your email address will not be published. Required fields are marked *