രാത്രിയുടെ യാമങ്ങളിൽ കൈ കോർത്തു നെഞ്ചോട് ചേർന്ന് ആകാശത്തെ നക്ഷത്ര കൂട്ടങ്ങളെ എണ്ണിത്തീർക്കുമ്പോൾ നിനക്കായ് നൽകണം…

രചന: Sreedevi Shailakumar

വിവാഹം കഴിഞ്ഞ് നാലു വർഷമായി… ആദ്യമായാണ് അദ്ദേഹത്തിന്റെ നാട്ടിലേക്ക് ഒരു വരവ്… ചെന്ന പാടെ ആദ്യം തന്നെ ചെന്നത് സരസ്വതി അപ്പച്ചിയുടെ വീട്ടിലേക്ക് ആയിരുന്നു… ഗൗരി ചേച്ചിയേ കുറിച്ചറിയാൻ… എന്റെ വരവിന്റെ ഉദ്ദേശം അരിഞ്ഞെന്നോണം അപ്പച്ചി ഗൗരി ചേച്ചിയുടെ മുറി തുറക്കാൻ ഉള്ള അനുവാദം നൽകി…

ചേച്ചി പോയതിനു ശേഷം ആരും തന്നെ ഈ മുറി തുറന്നിട്ടില്ല… അതുകൊണ്ട് തന്നെ ഇച്ചിരി പ്രയാസ പെട്ടായിരുന്നു ഞാൻ ആ വാതിൽ തുറന്നത് ….മനസ്സിൽ കുറിച്ചിട്ട ഒരുകൂട്ടം ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ തേടി ഉള്ള യാത്ര അവസാനം എത്തി ചേർന്നത് ഈ മുറിക്കുള്ളിൽ ആണ്… ഇവിടെ നിന്ന് തന്റെ മനസ്സിനെ അലട്ടുന്ന ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ലഭിക്കും എന്നുള്ള വിശ്വാസത്തോടെ ആണ് ഞാൻ ആ മുറിക്ക് ഉള്ളിലേക്ക് പ്രവേശിച്ചത്…

മനസ്സിലെ ഏത് ദുഃഖത്തെയും കുഴിച്ചു മൂടാൻ ഉള്ള ശേഷി ആ മുറിക്കുണ്ടായിരുന്നു…. മനസ്സിന് സമാധാനവും കുളിർമയും നൽകുന്ന ഒരിടം…ചിലപ്പോൾ ഈ മുറി ഉപയോഗിച്ചിരുന്ന ആളുടെ മനസ്സിന്റെ നന്മ കൊണ്ടാകാം ഇവിടെ തനിക്ക് ഇങ്ങനൊരാനുഭൂതി… ആ മുറിക്കുള്ളിൽ ഇന്നും ഗൗരി ചേച്ചിയുടെ സാമിപ്യം ഉള്ളത് പോലെ തനിക്ക് തോന്നി…

എന്റെ കണ്ണുകൾ ആ മുറിയുടെ മുക്കിലും മൂലയിലും പരന്നു നടന്നു… ഒരു പെണ്ണിന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും മോഹങ്ങളുമെല്ലാം ആ മുറിയിൽ നിഴലിച്ചു കാണാമായിരുന്നു…

ആ മുറിയുടെ ചുവരുകളിൽ എല്ലാം ഗൗരി ചേച്ചിയുടെ മാത്രിക വിരലുകളാൽ തീർത്ത മായാജാലങ്ങൾ ആയിരുന്നു…. എന്റെ മിഴികളെ ആകർഷിച്ചു നിർത്തിയ ഒരു ചിത്രത്തിലൂടെ ഞാൻ വിരലോടിച്ചു…

പല വർണ്ണങ്ങളാൽ തീർത്ത ഒരു മനോഹര ചിത്രം… എന്നോ പകുതിയിൽ കൈ വിട്ടു പോയ പ്രണയത്തെ സൂചിപ്പിക്കുന്ന ഒരു മായ ചിത്രം… അതിലൂടെ വിരലോടിക്കുമ്പോൾ മനസ്സിനുള്ളിൽ എന്തെന്നില്ലാത്ത ഒരു വീർപ്പുമുട്ടൽ തനിക്കനുഭവപ്പെട്ടു….നഷ്ടപ്രണയവും അതിലൂടെ ചിന്നി ചിതറിയ ഒരായിരം മോഹങ്ങളും സ്വപ്നങ്ങളും… വീണുടഞ്ഞ പെണ്മനസിന്റെ രോദനം എന്റെ കാതുകളിൽ മുഴങ്ങുന്നത് പോലെ… അസഹനീയമായ ന്തൊക്കെയോ ശബ്‌ദങ്ങൾ തന്റെ മനസ്സിന്റെ താളം തെറ്റിക്കുന്ന പോലെ… ഇരു കൈകൾ കൊണ്ട് കാതുകളെ മൂടി ആ ചിത്രത്തിൽ നിന്നും നോട്ടം മാറ്റിയപ്പോഴാണ് ആ ശബ്തങ്ങളിൽ നിന്നും താൻ മുക്തയായത്…

പിന്നീട് എന്റെ കണ്ണുകൾ അലക്ഷ്യമായ് അലയുകയായിരുന്നു… അവസാനം ഒരു കൂട്ടം പുസ്തകങ്ങളിൽ ആണ് ന്റെ ദൃഷ്ടി പതിഞ്ഞത്…

അതിലെ ഓരോന്നായി ഞാൻ എടുത്ത് നോക്കി… വായിക്കാൻ ഏറെ ഇഷ്ടമുള്ള എനിക്ക് ആ മുറി വല്ലാത്തൊരു സ്വാന്തനം ആയിരുന്നു… പ്രണയ കാവ്യങ്ങൾ ആയിരുന്നു കൂടുതലും… ഓരോന്നിലും ചേച്ചിയുടേതായാ കലാവിരുതും ഉണ്ടായിരുന്നു…

പുസ്തങ്ങൾക്കിടയിൽ സൂക്ഷിച്ചിരുന്ന ഒരു ചെപ്പിലേക്ക് പിന്നീടാണ് ഞാൻ ശ്രദ്ധിക്കുന്നത്… ആരെയും ആകർഷിക്കുന്ന ഒരു ചെപ്പ്… പതിയേ അത് തുറന്ന് നോക്കിയപ്പോൾ അതിൽ നിന്നും ഒരുപിടി മഞ്ചാടി കുരുക്കൾ എന്റെ മടിയിലേക്ക് തെറിച്ചു വീണു… ആ ചെപ്പിലെ ബാക്കി മഞ്ചാടികളും ഞാൻ മേശ പുറത്തേക്ക് ഇട്ടു… അതിന്റെ കൂടെ ഒരു കുഞ്ഞു താക്കോലും ഒരു കടലാസ് ചുരുളും ഒപ്പം വീണു… ഏറെ ആകാംഷയോടെ ഞാൻ ആ രണ്ടും എന്റെ കൈകളിലേക്ക് എടുത്തു…ആദ്യം തന്നെ ആ കടലാസ് ചുരുൾ ഒന്ന് നിവർത്തി നോക്കി…

അതിൽ ചുവ്വന്ന ചായം കൊണ്ടെഴുതിയ വാക്ക് ഒരു ഇടിത്തീ പോലെ ആണ് എന്റെ നെഞ്ചിൽ പതിഞ്ഞത്….

എന്നെന്നും കണ്ണേട്ടന്റെ….

കണ്ണുകൾ നിറയുന്നു… ചുണ്ടുകൾ വിറക്കുന്നു…നെഞ്ചിടിപ്പ് കൂടി…. കൈ കാലുകൾ തളരുന്ന പോലെ….ശരീരമാകെ മരവിച്ച ഞാൻ അൽപനേരം ആ മേശ പുറത്ത് തല ചായ്ച്ചു കിടന്നു… കേട്ടതൊന്നും സത്യമാവല്ലേ എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു… നിറഞ്ഞു തുളുമ്പിയ കണ്ണുകൾ മെല്ലെ ഒപ്പി കൊണ്ട് ഞാൻ അവിടെ നിന്നും എണ്ണീറ്റു… ന്തോ എന്നെ അറിയിക്കാൻ എന്ന പോലെ സാരീ തുമ്പ് ആ പഴയ മേശയുടെ വലിപ്പിൽ കുടുങ്ങി നിന്നു… തുരുമ്പു പിടിച്ച ആ മേശയുടെ വലിപ്പിന്റെ സൈഡിൽ നിന്നും സാരീ വലിച്ചൂരി…. സാരിക്കൊപ്പം ആ വലിപ്പും തുറന്നു….

എത്ര ഒക്കെ നോട്ടം മാറ്റാൻ ശ്രമിച്ചാൽ അതിനു സാധിക്കുന്നില്ല… തന്റെ മനസിനെ തനിക്ക് നിയന്ദ്രിക്കാൻ പറ്റാത്ത പോലെ… എന്തെന്നാലും ആ വലിപ്പിനുള്ളിൽ ന്താണെന്നറിയാൻ വല്ലൊത്തൊരു ആശ പോലെ… വലിപ്പ് തുറന്ന് നോക്കിയപ്പോൾ മനോഹരമായ ഒരു പെട്ടി… അതിന്റെ താക്കോലാണ് തന്റെ ഇടം ഉൾകൈയിൽ ഭദ്രമായി ഇരിക്കുന്നത്… ആ താക്കോൽ ഉപയോഗിച്ച് അതും തുറന്നു… ആ ചെറിയ ചെപ്പിലെ പോലെ തന്നെ നിറയെ മഞ്ചാടികൾ ആയിരുന്നു അതിൽ… ഒപ്പം ഒരു ഡയറിയും… അതിനു മുകളിൽ ഒരു മയിൽ പീലിയും…

ന്തോ ഒരു പെണ്ണായതു കൊണ്ടാകാം എത്ര വേണ്ടെന്ന് വച്ചിട്ടും ആ ഡയറി വായിക്കാൻ എന്റെ മനസ്സിന് ഇത്ര തിടുക്കം…

മഞ്ചാടികളും മയിൽ പീലിയും മാറ്റി ഞാൻ ആ ഡയറി കൈകളിൽ എടുത്തു… ആദ്യ പേജിലെ വാക്ക് കണ്ട് വീണ്ടും എന്റെ മനസ്സൊന്നു പിടഞ്ഞു…

“”എന്നെന്നും കണ്ണേട്ടന്റെ…. “”

ഈറനണിഞ്ഞ മിഴകളാൽ തന്നെ ഞാൻ ആ ഡയറിയിലെ ഓരോ വാക്കും വായിക്കാൻ തുടങ്ങി… എന്നോ മനസ്സിൽ കുറിച്ചിട്ട പ്രണയത്തിന്റെ മനോഹര നാളുകൾ… പരസ്പരം പങ്കുവെച്ച ഹൃദ്യ നിമിഷങ്ങൾ… ഒന്നിച്ചു കൈമാറിയ സ്നേഹം… അങ്ങനെ അങ്ങനെ…

താൻ ഇന്ന് വരെ കാണാത്ത കണ്ണേട്ടന്റെ മറ്റൊരു മുഖം അതിൽ നിന്നും തനിക്ക് വ്യക്തമായി… കുഞ്ഞു നാൾ തൊട്ടേ പരസ്പരം സ്നേഹിച്ചിരുന്നു രണ്ട് ഹൃദയങ്ങളുടെ കഥ… അവർക്കിടയിൽ വന്ന ചെറിയ ചെറിയ പിണക്കങ്ങളുടെയും അതിനു ശേഷമുള്ള ഇണക്കങ്ങളുടെയും കഥ… മൊട്ടിട്ട പ്രായം തൊട്ടേ ഹൃദയത്തിൽ എഴുതി ചേർത്തിയ മനോഹരമായ പ്രണയ കാവ്യം…

ഓരോ വരികൾ വായിക്കുമ്പോഴും തന്റെ മിഴികൾ നിറഞ്ഞൊഴുകി ഇരുന്നു … ഗൗരി എന്ന പെൺകുട്ടിയുടെ ജീവിത പ്രണയ കാവ്യമായിരുന്നു അത്… ആരുടേയും മനസ്സും കണ്ണും നിറയ്ക്കുന്ന മനോഹര കാവ്യം…

“” എന്നും എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു എന്നെ ചേർത്തു പിടിക്കുന്ന നിന്റെ ആ കരങ്ങളും… എന്നെ സ്നേഹിച്ചു കൊല്ലുന്ന നിന്റെ ആ ഹൃദയവും…. “”

“” രാത്രിയുടെ യാമങ്ങളിൽ കൈ കോർത്തു നെഞ്ചോട് ചേർന്ന് ആകാശത്തെ നക്ഷത്ര കൂട്ടങ്ങളെ എണ്ണിത്തീർക്കുമ്പോൾ നിനക്കായ് നൽകണം… നിന്നിലെ നല്ല പാതിയായ എന്നെ… നിന്റെ ദുഃഖങ്ങളിൽ കണ്ണീരൊപ്പാൻ…. നിന്റെ സന്തോഷത്തിൽ ചേർന്നു നിൽക്കാൻ…. മരണം വരെ മത്സരിച്ചു സ്നേഹിക്കാൻ…. നിന്റെ എല്ലാം എല്ലാം ആകാൻ… നിനക്കായ് മാത്രം പിറന്ന ഈ പെണ്ണിനെ…. “”

“” മുത്തശ്ശി കഥകളിൽ കേട്ട ഗന്ധർവ്വനെ അറിയാതെ എന്നോ പ്രണയിച്ചു പോയി… ആരോരും ഇല്ലാത്ത ഈ പെണ്ണിന് കൂട്ടായി എന്നും കൂടെ ചേരുന്ന ആ ഗന്ധർവ്വനായി കാത്തിരിപ്പാർന്നു… നിന്റെ രൂപത്തിൽ എന്നരികിൽ എത്തി ചേരുന്നത് വരെ…. “”

“” എന്നോ കാവിലെ കൽദൈവങ്ങൾക്ക് മുൻപിൽ അവരെ സാക്ഷിയാക്കി നിനക്കായ് നൽകിയ വാക്ക്… ജീവിതത്തിൽ ഒരുവൻ കൂട്ടിനുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും… മരണം വരെ നിന്റെ പെണ്ണായി ജീവിക്കണം… നിന്നിൽ നിന്നു അടർന്നു മാറുന്ന ദിവസം മരണത്തിനു സ്വന്തമാക്കണം… “”

“” കാവിലെ ദൈവങ്ങളെ സാക്ഷിയാക്കി നീ എന്റെ കഴുത്തിൽ ചാർത്തി തന്ന ആ താലിക്കുണ്ട്… മരണം വരെ നിന്റെ മാത്രം പെണ്ണായി എന്നെ പിടിച്ചു നിർത്താൻ ഉള്ള ശക്തി… “”

“” കാത്തിരിക്കാം… കാലങ്ങളോളം… നീ തിരികെ വരുന്നതും കാത്ത്… നിന്റെ ഒരു അംശത്തെ എന്നുള്ളിൽ ഏറി…

എന്നെന്നും കണ്ണേട്ടന്റെ… “”

അവസാനത്തെ വരി വരെ വായിച്ചു തീർന്നപ്പോഴേക്കും ഞാൻ ആകെ തളർന്നിരുന്നു… മനസ്സ് നിറയെ ന്തെന്നില്ലാത്ത വീർപ്പുമുട്ടലായി…. മിഴികൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകുന്നു… തലക്കുള്ളിൽ ന്തൊക്കെയോ വിങ്ങി നിൽക്കുന്ന പോലെ… ആ പുസ്തകം നെഞ്ചോട് ചേർത്ത് അല്പസമയം ഞാൻ ആ മേശപുറത്ത് തല ചായ്ച്ചു കിടന്നു… എപ്പോഴോ മെല്ലെ ഒന്ന് മയങ്ങി പോയ ഞാൻ ഉണരുന്നത് അപ്പച്ചിയുടെ തലോടൽ അറിഞ്ഞതോടെ ആണ്… നിറകണ്ണുകളോടെ എന്നെ നോക്കി നിൽക്കുന്ന അപ്പച്ചി… അപ്പച്ചിയെ വാരി പുണർന്നു കരഞ്ഞപ്പോൾ മനസ്സിനെന്തോ ഒരാശ്വാസം പോലെ … അപ്പച്ചിയോട് ചോദിച്ചു ഗൗരി ചേച്ചിക്ക് ന്താണ് സംഭവിച്ചതെന്ന് അറിയാൻ ആയിരുന്നു എന്റെ മനസ്സിന്റെ അടുത്ത തിടുക്കം…

” കണ്ണൻ ജോലിക്ക് ആണെന്ന് പറഞ്ഞു പോയതാ… അല്ല അങ്ങനെ പറഞ്ഞു കൊണ്ട് പോയതാ… അവിടെ മോളുമായുള്ള വിവാഹം നടത്താൻ… കണ്ണന് ഇതൊന്നും അറിയില്ലാർന്നു… അറിഞ്ഞിരുന്നെങ്കിൽ… ”

വിങ്ങി നിന്നിരുന്ന അപ്പച്ചിയുടെ സങ്കടം എല്ലാം കണ്ണീരിന്റെ രൂപത്തിൽ പുറത്തേക്ക് ഒഴുകി…

” അന്ന് നിങ്ങടെ കല്യാണത്തിന്റെ അന്ന് ന്റെ കുട്ടി ഒന്നും അറിയാതെ കാവില് പോയി വരുവാർന്നു… വരണ നേരത്ത് പ്രഷർ തലക്ക് അടിച്ചു കുഴഞ്ഞു വീണു…. ആരും അറിഞ്ഞില്ല… പിന്നീട് ഏതോ വഴിപ്പോക്കനാ വീട്ടിൽ അറിയിച്ചത്… അപ്പോഴേക്കും ന്റെ കുട്ടി… ”

നിറഞ്ഞ മിഴികളോടെ അപ്പച്ചി ഗൗരി ചേച്ചിയുടെ ഫോട്ടോയിൽ തലോടി…

” ആശുപത്രീൽ എത്തിയപ്പോഴാ അറിഞ്ഞത് അവൾ ഒറ്റക്കല്ല… അവളുടെ ഉള്ളിൽ ഒരു കുരുന്നു ജീവനും കൂടി ഉണ്ടായിരുന്നു എന്ന്…കണ്ണന് അറിയില്ലാർന്നു… അവന്റെ കുഞ്ഞുമായാണ് അവൾ പോയതെന്ന്… പിന്നേ അറിയിക്കണ്ടാന്ന് കരുതി…. ഒന്നും അറിയാത്ത നിന്നെ വേദനിപ്പിക്കണ്ടാന്ന് വച്ചു… ”

ഒരു ഇടി തീ പോലെ ആണ് അപ്പച്ചിയുടെ വാക്കുകൾ എന്റെ ഹൃദയത്തിൽ പതിഞ്ഞത്.. അറിയാതെ ഒട്ടിയ എന്റെ വയറിലൂടെ ഞാൻ ഒന്ന് വിരലോടിച്ചു… പുറം ലോകം കാണാതെ അമ്മയോടൊപ്പം ഇല്ലാതായ ആ കുഞ്ഞിന്റെ ശാഭം ആയിരിക്കും ഇന്നും എനിക്ക് ഒരു കുഞ്ഞിക്കാൽ കാണാൻ യോഗം ഇല്ലാതെ പോയത്… ഇപ്പോഴാണ് ചേച്ചിയുടെ വാക്കുകൾ അറംപറ്റിയതു പോലെ എനിക്ക് തോന്നിയത്..

“” നിന്നിൽ നിന്നും അടരുന്ന നിമിഷം ഞാൻ മരണത്തിനു സ്വന്തമാകും… “”

അപ്പച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു നിൽക്കാനേ എനിക്കായുള്ളൂ … ന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്ന് എനിക്ക് നിശ്ചയമില്ലാർന്നു… ഗൗരി ചേച്ചിയുടെ ഫോട്ടോയിലേക്ക് നോക്കി നിറഞ്ഞൊഴുകിയ കണ്ണുകളോടെ ആ പുസ്തകം നെഞ്ചോട് ചേർത്ത് ഞാൻ ആ പടി ഇറങ്ങി…

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

ആറു വർഷങ്ങൾക്ക് ശേഷം… ഗായത്രി എന്ന എന്റെയും കണ്ണേട്ടന്റെയും പത്താം വിവാഹ വാർഷികം… ഗൗരി ചേച്ചിയുടെ പത്താം ഓർമ്മ ദിനം…

” അമ്മേ… ”

” ആ… ഗൗരി മോളെ… ”

ഞാൻ കണ്ണേട്ടനോടൊപ്പം ഓടി വന്ന ഞങ്ങളുടെ പൊന്നോമനയെ കൈകളിൽ എടുത്തു… അഞ്ചു വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് ഒരു കുഞ്ഞിക്കാല് കാണാൻ ഉള്ള യോഗം ഉണ്ടായി… ആ കുഞ്ഞിന് ഗൗരി ചേച്ചിയുടെ പേരും ഇട്ടു… ഇന്ന് മറ്റൊരു പ്രത്യേകതയും കൂടി ഉണ്ട്… പാതി വഴിയിൽ പൂവണിയാത്ത പോയ ഗൗരി ചേച്ചിയുടെ മോഹങ്ങളെയും സ്വപ്നങ്ങളെയും കൂട്ടി ചേർത്ത ആ പുസ്തകത്തിന്റെ പ്രദർശനം… ചേച്ചിക്ക് വേണ്ടി ഇനി എനിക്ക് ചെയ്യാൻ പറ്റിയ ഏക കാര്യം… ചേച്ചിയുടെ ജീവിതം ചേച്ചി തന്നെ എഴുതി ചേർത്ത ആ പുസ്തകം ഇന്ന് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണ്… ഈ ശുഭ നിമിഷത്തിൽ ആത്മാക്കളുടെ സന്തോഷം പോലെ ആ മണ്ണിനെ കുളിരണിയിച്ചു കൊണ്ട് മഴ ഭൂമിയിലേക്ക് പെയ്തിറങ്ങി… ഗൗരി ചേച്ചിയുടെ മനസ്സും നിറഞ്ഞു കാണണം… അതുപോലെ ഒരു കാറ്റ് എന്നെ തലോടി തഴുകി കടന്നു പോയി… ഒപ്പം ആ വാക്കുകളും കാറ്റിൽ അലിഞ്ഞു ചേർന്നു…

എന്നെന്നും കണ്ണേട്ടന്റെ….💞💞

ശുഭം

രചന: Sreedevi Shailakumar

Leave a Reply

Your email address will not be published. Required fields are marked *